ഒട്ടാവ: കാനഡ, പലസ്തീൻ രാഷ്ട്രത്തെ സെപ്റ്റംബറിൽ യുഎന്നിൽ ഔദ്യോഗികമായി അംഗീകരിക്കുമെന്നു പ്രധാനമന്ത്രി മാർക്ക് കാർണി.പലസ്തീൻ അഥോറിറ്റിയുടെ സമീപകാല പരിഷ്കാര നടപടികളെക്കുറിച്ചു പരാമർശിക്കവെയാണ് കാർണി നയംവ്യക്തമാക്കിയത്.” സ്വതന്ത്രവും പ്രായോഗികവും പരമാധികാരവുമുള്ള പലസ്തീൻ രാഷ്്ട്രംഎന്ന ദ്വിരാഷ്ട്ര പരിഹാരത്തിനു കാനഡ വളരെക്കാലമായി പ്രതിജ്ഞാബദ്ധമാണ്,’ വിദേശകാര്യ മന്ത്രി അനിത ആനന്ദിനൊപ്പം വാർത്താസമ്മേളനത്തിൽ കാർണി വ്യക്തമാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 80-ാമത് സെഷനിൽ നൽകുന്ന അംഗീകാരം, ഭരണ പരിഷ്കാരങ്ങൾ നടപ്പാക്കാനുള്ള പലസ്തീൻ അഥോറിറ്റിയുടെ പ്രതിജ്ഞയെ ആശ്രയിച്ചാണെന്നും കാർണി കൂട്ടിച്ചേർത്തു. 2026 ൽ പൊതുതെരഞ്ഞെടുപ്പു നടക്കുമെന്നും അതിൽ പങ്കെടുക്കുന്നതിൽ നിന്ന് ഹമാസിനെ ഒഴിവാക്കുമെന്നും പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് കാർണിക്ക് ഉറപ്പ് നൽകിയതായി റിപ്പോർട്ടുണ്ട്. ഇംഗ്ലണ്ടും ഫ്രാൻസും നടത്തിയ പ്രഖ്യാപനങ്ങളെ തുടർന്നാണ് കാനഡയുടെ തീരുമാനം. ഗാസയിൽ ഇസ്രായേൽ വെടിനിർത്തലിന് സമ്മതിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ യുകെ ഒരു പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ കഴിഞ്ഞ ദിവസം…
Read MoreCategory: NRI
രണ്ടാം ലോകമഹായുദ്ധ കാലത്ത്: അമേരിക്ക തകർത്ത ജാപ്പനീസ് യുദ്ധക്കപ്പല്‍ എട്ടു പതിറ്റാണ്ടുകള്‍ക്കുശേഷം കണ്ടെത്തി
ടോക്കിയോ: 1942 ഡിസംബര്‍ 12, രണ്ടാം ലോകമഹായുദ്ധകാലത്ത് പസഫിക് സമുദ്രത്തില്‍ അമേരിക്കന്‍ സൈന്യം തകര്‍ത്ത ജാപ്പനീസ് യുദ്ധക്കപ്പല്‍ കണ്ടെത്തി പുരാവസ്തുഗവേഷകര്‍! സോളമന് ദ്വീപുകള്‍ക്ക് സമീപം മുങ്ങിയ “ടെറുസുക്കി’ എന്ന കപ്പലാണ് എട്ടു പതിറ്റാണ്ടുകള്‍ക്കു ശേഷം, പസഫിക്കിന്റെ അടിത്തട്ടില്‍ കണ്ടെത്തിയത്. കപ്പലിന്റെ ചിത്രങ്ങള്‍ പകര്‍ത്തുകയും ലോകത്തിനായി പങ്കുവയ്ക്കുകയും ചെയ്തു ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിലെ ഗവേഷകര്‍. ഗ്വാഡാല്‍ക്കനാല്‍, സാവോ, എന്ഗെല എന്നീ ദ്വീപുകള്‍ക്കിടയിലാണ് കപ്പലിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതിചെയ്യുന്നത്. യുദ്ധകാലത്തു നിരവധി കപ്പലുകള്‍ മുങ്ങിയതിനാല്‍ “അയണ്‍ ബോട്ടം സൗണ്ട്’ എന്ന് വിളിച്ചിരുന്ന പ്രദേശമാണിത്. ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ ട്രസ്റ്റിന്റെ കണക്കനുസരിച്ച് 1942 ഓഗസ്റ്റ് മുതല്‍ ഡിസംബര്‍വരെ പ്രദേശത്ത് അഞ്ചു പ്രധാന നാവികയുദ്ധങ്ങള്‍ നടന്നു, 111 കപ്പലുകളും 1,450 വിമാനങ്ങളും 20,000ലേറെപ്പേരുടെ ജീവനും നഷ്ടമായി. മേഖലയിൽ നൂറുകണക്കിന് കപ്പലുകളും വിമാനങ്ങളും മുങ്ങിയിട്ടുണ്ട്. ഇതില്‍ നൂറില്‍ താഴെ മാത്രമാണു കണ്ടെത്തിയിട്ടുള്ളൂ. കപ്പൽ 2,600 അടിയില്‍ താഴെജൂലൈ…
Read Moreലോകത്തെ വിറപ്പിച്ച് ഭൂകന്പവും സുനാമിയും
ടോക്കിയോ: ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽവച്ച് ഏറ്റവും ശക്തമായ ഭൂകന്പങ്ങളിലൊന്ന് റഷ്യയുടെ കിഴക്കൻ മേഖലയിലുണ്ടായതിനെത്തുടർന്ന് പസഫിക് സമുദ്രത്തിന്റെ തീരത്തുടനീളം സുനാമി മുന്നറിയിപ്പു പുറപ്പെടുവിക്കുകയും ജനങ്ങളെ ഒഴിപ്പിച്ചു മാറ്റുകയും ചെയ്യേണ്ടിവന്നു. റഷ്യയിലെ കാംചട്ക പ്രദേശത്ത് ഇന്നലെ ഉച്ചയ്ക്ക് 11.25നുണ്ടായ ഭൂകന്പം റിക്ടർ സ്കെയിലിൽ 8.8 തീവ്രതയാണു രേഖപ്പെടുത്തിയത്. റഷ്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങളിൽ സുനാമി അനുഭവപ്പെട്ടെങ്കിലും വ്യാപകമായ നാശനഷ്ടമുണ്ടായില്ല. റഷ്യയിൽ കുറച്ചുപേർക്കു പരിക്കേറ്റിട്ടുണ്ട്. പരിഭ്രാന്തി മൂലമാണ് പലർക്കും പരിക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. ജപ്പാനിൽ സുനാമി മുന്നറിയിപ്പു പ്രദേശത്തുനിന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേ ഒരു അന്‍പത്തിയെട്ടുകാരി മരിച്ചതൊഴിച്ചാൽ മറ്റ് ആളപായമില്ല. കംചട്ക പ്രദേശത്ത് പെട്രോപാവ്ലോവ്സ്ക്-കാംചട്സ്കി നഗരത്തിൽനിന്ന് 119 കിലോമീറ്റർ അകലെ സമുദ്രത്തിൽ 19.3 കിലോമീറ്റർ ആഴത്തിലാണ് ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രം. രേഖപ്പെടുത്തപ്പെട്ടതിൽവച്ച് ലോകത്തുണ്ടാകുന്ന ആറാമത്തെ ശക്തിയേറിയ ഭൂകന്പമാണിത്. റഷ്യ, ജപ്പാൻ, യുഎസിന്റെ പടിഞ്ഞാറൻ തീരപ്രദേശം, ഹവായ് (യുഎസ്), അലാസ്ക (യുഎസ്), ഗുവാം (യുഎസ്), മൈക്രോനേഷ്യ, ഫിലിപ്പീൻസ്,…
Read Moreവൻ ഭൂകന്പത്തിനു പിന്നാലെ സുനാമി; വിറച്ച് ജപ്പാനും റഷ്യയും
ടോക്കിയോ/ന്യൂയോർക്ക്: റഷ്യയുടെ കിഴക്കൻ മേഖലയിൽ അതിശക്തമായ ഭൂകന്പം. ലോകത്തിലെ ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നാണ് ഇന്നു പുലർച്ചെ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം വടക്കൻ പസഫിക് മേഖലയിൽ സുനാമിക്ക് കാരണമായി. റഷ്യയിലും ജപ്പാനിലും സുനാമി തിരമാലകൾ ആഞ്ഞടിച്ചു. ജപ്പാനിലെ ഫുകുഷിമ ആണവനിലയം ഒഴിപ്പിച്ചു. പസഫിക് മേഖലയിൽ 2011ന് ശേഷമുണ്ടായ ഏറ്റവും വലിയ ഭൂകന്പങ്ങളിലൊന്നാണ് അനുഭവപ്പെട്ടത്. 180,000ലേറെ ജനസംഖ്യയുള്ള റഷ്യൻ നഗരമായ പെട്രോപാവ്ലോവ്സ്ക്-കാംചാറ്റ്സ്കിയിൽനിന്ന് ഏകദേശം 119 കിലോമീറ്റർ (74 മൈൽ) കിഴക്ക്-തെക്കുകിഴക്കായി കംചത്ക ഉപദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. 6.9 തീവ്രതയുള്ള ഒന്നിലധികം തുടർചലനങ്ങളും രേഖപ്പെടുത്തി. ഭൂകന്പത്തിനു പിന്നാലെ നാലു മീറ്റർ (13 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. അലാസ്ക, ഹവായ്, ന്യൂസിലാൻഡിന്റെ തെക്ക് ഭാഗത്തുള്ള മറ്റു തീരങ്ങൾ എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. കെട്ടിടങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി ഉദ്യോഗസ്ഥർ…
Read Moreപലസ്തീൻ തീവ്രവാദികൾ പാരീസിൽ വിശുദ്ധ കുർബാന തടസപ്പെടുത്തി
പാരീസ്: പാരീസിലെ സുപ്രസിദ്ധമായ വിശുദ്ധ മേരി മഗ്ദലേന കത്തോലിക്കാ പള്ളിയിലെ വിശുദ്ധ കുർബാനയർപ്പണം പലസ്തീൻ തീവ്രവാദികൾ തടസപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വിശുദ്ധ കുർബാന ആരംഭിച്ചപ്പോൾത്തന്നെ തീവ്രവാദികൾ പള്ളിമുറ്റത്തു തടിച്ചുകൂടിയിരുന്നു. വിശുദ്ധ കുർബാന സ്വീകരണത്തിന്റെ സമയമായപ്പോൾ അവർ ഉച്ചത്തിൽ ബഹളം വയ്ക്കാനും മുദ്രാവാക്യങ്ങൾ മുഴക്കാനും തുടങ്ങി. തിരുക്കർമങ്ങൾ തടസപ്പെടുത്തിയതിനെതിരേ പോലീസിൽ പരാതി നല്‍കുമെന്ന് വികാരി മോൺ. പാട്രിക് ഷോവെ പറഞ്ഞു. “മഗ്ദലേന പള്ളിയെ പാരീസിലെ മറ്റു ചില സുപ്രധാന ചരിത്രസ്മാരകങ്ങളെപ്പോലെ പലസ്തീൻ തീവ്രവാദ കേന്ദ്രമാക്കുകയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴും ഹമാസ് ഭീകരരുടെ തടങ്കലിലുള്ള 50 ബന്ദികളെക്കുറിച്ചോ നൈജീരിയയിൽ ദിവസേന കൊല്ലപ്പെടുന്ന നൂറുകണക്കിനു ക്രൈസ്തവരെക്കുറിച്ചോ അവർ ഒരക്ഷരം മിണ്ടാറില്ല”-അദ്ദേഹം ചൂണ്ടിക്കാട്ടി. സമാധാനത്തിന്റെ സന്ദേശം തരികയല്ല അവരുടെ ലക്ഷ്യം. പ്രാർഥന തടസപ്പെടുത്തി അവരുടെ അജൻഡ അടിച്ചേൽപ്പിക്കുകയാണ്. ഹമാസിന്റെ ഏകാധിപത്യപ്രവണതയാണ് ഈ സംഭവത്തിൽ പുറത്തുവരുന്നതെന്ന് ല്‍ ഫിഗാറോ പത്രം ചൂണ്ടിക്കാട്ടി. മതത്തെയും…
Read Moreതീരുവ ഭീഷണി ഏശിയില്ല; യുക്രെയ്നിൽ ഗ്ലൈഡ് ബോംബുവർഷം, 22 പേർ കൊല്ലപ്പെട്ടു
കീവ്: അമേരിക്കൻ തീരുവഭീഷണി വകവയ്ക്കാതെ യുക്രെയ്നിൽ ശക്തമായ ആക്രമണം തുടർന്ന് റഷ്യ. ഗ്ലൈഡ് ബോംബുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചു നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്നു ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിമുഴക്കിയിരുന്നു. തെക്കുകിഴക്കൻ സാപ്പോറീഷ മേഖലയിലെ ജയിലിലും മധ്യ യുക്രെയ്നിലെ നിപ്രോ മേഖലയിലെ ആശുപത്രിയിലും സിനെൽനികിവ്സ്കി ജില്ലയിലുമാണ് ആക്രമണമുണ്ടായത്. സാപ്പോറീഷയിൽ ഗ്ലൈഡ് ബോംബുകളാണ് റഷ്യ പ്രയോഗിച്ചത്. ആക്രമണത്തിൽ 17 തടവുകാർ കൊല്ലപ്പെട്ടു. 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ തടവുകാരിൽ 42 പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിൽ ഡൈനിംഗ് ഹാൾ തകർന്നു. അഡ്മിനിസ്ട്രേറ്റീവ്, ക്വാറന്റൈൻ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. എന്നാൽ തടവുകാർ ജയിലിൽനിന്നു രക്ഷപ്പെട്ടതായി റിപ്പോർട്ടില്ല. നിപ്രോയിൽ റഷ്യൻ മിസൈലുകൾ മൂന്നു നില കെട്ടിടവും രണ്ട് ആശുപത്രികെട്ടിടങ്ങളും തകർത്തു. ആക്രമണത്തിൽ ഗർഭിണിയുൾപ്പെടെ നാലു പേർ…
Read Moreന്യൂയോർക്കിൽ വെടിവയ്പ്: പോലീസ് ഉദ്യോഗസ്ഥനടക്കം നാലുപേർ കൊല്ലപ്പെട്ടു; അക്രമി സ്വയം വെടിവച്ച് ജീവനൊടുക്കി
ന്യൂയോർക്ക്: ന്യൂയോർക്ക് മിഡ്ടൗൺ മാൻഹട്ടൻ ഓഫീസ് കെട്ടിടത്തിലുണ്ടായ വെടിവയ്പിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ നാലുപേർ മരിച്ചു. പിന്നീട് അക്രമി സ്വയം വെടിവച്ചു മരിച്ചു. 27കാരനായ ഷെയ്ൻ ഡെപോൺ ടമൂറ ആണ് കൊലയാളി. സംഭവത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഇന്നലെയാണു സംഭവം. നിരവധി മുൻനിര കമ്പനികളുടെ ആസ്ഥാനമായ 44 നില കെട്ടിടത്തിലേക്കു പ്രാദേശിക സമയം വൈകുന്നേരം ആറരയോടെ തോക്കുമായെത്തിയ ടമൂറ വെടിയുതിർക്കുകയായിരുന്നു. ഇയാൾ തോക്കുമായി കെട്ടിടത്തിനുള്ളിലേക്കു പ്രവേശിക്കുന്നതിന്റെയും അക്രമസംഭവങ്ങളുടെയും കെട്ടിടത്തിൽനിന്ന് ആളുകൾ ഭയചകിതരായി പുറത്തേക്ക് ഓടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ന്യൂയോർക്കിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നായ റൂഡിൻ മാനേജ്മെന്റിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ന്യൂയോർക്ക് നഗരത്തിൽ ഏകദേശം പതിനഞ്ച് ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയുള്ള ഓഫീസ് കെട്ടിടങ്ങളും റെസിഡൻഷ്യൽ ടവറുകളും സ്ഥാപനത്തിനുണ്ട്. ലാസ് വെഗാസിൽനിന്നുള്ള വ്യക്തിയാണ് ടമൂറ. പ്രതിയുടെ പശ്ചാത്തലത്തെക്കുറിച്ചുള്ള പ്രാഥമിക പരിശോധനകളിൽ കാര്യമായ ക്രിമിനൽ ചരിത്രമൊന്നും…
Read Moreആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. ഇന്നു പുലർച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് അറിയിച്ചു. 10 കിലോമീറ്റർ (6.21 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയും ഇതു സ്ഥിരീകരിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകൾ ലഭിച്ചിട്ടില്ല. ആൻഡമാൻ കടലും ചുറ്റുമുള്ള ദ്വീപുകളും സജീവമായ ഭൂകമ്പ മേഖലയിലാണു സ്ഥിതി ചെയ്യുന്നത്. ഡൽഹി-എൻസിആറിൽ തുടർച്ചയായി രണ്ടു ദിവസം ഭൂചലനം അനുഭവപ്പെട്ട് ഏകദേശം രണ്ടാഴ്ച കഴിഞ്ഞാണ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂകമ്പം ഉണ്ടായത്.
Read Moreഓപ്പറേഷൻ സിന്ദൂർ; “മോദിയും ട്രംപും സംസാരിച്ചിട്ടില്ല’
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ ചർച്ച നടന്നിട്ടില്ലെന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ചർച്ചയിൽ പാർലമെന്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മേയ് ഒമ്പതിന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ചിരുന്നു. ആക്രമണം നടന്നാൽ ഇന്ത്യ തിരിച്ചടിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതാണ് യാഥാർഥ്യമായതെന്നും വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടി. ഓപ്പറേഷൻ സിന്ദൂറിൽ എന്താണ് സംഭവിച്ചതെന്ന് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാൻ ഇന്ത്യക്കു കഴിഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഈ വിഷയത്തിൽ ഇന്ത്യ ശക്തമായ നിലപാടാണ് എടുത്തത്. പാക് പൗരന്മാർക്കുള്ള വീസ നിയന്ത്രണം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിച്ചുവെന്നും യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.
Read Moreഅതുല്യയുടെ മരണം; അസ്വാഭാവികതയില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്
ജിദ്ദ: കൊല്ലം സ്വദേശി അതുല്യയെ ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവികതയില്ലെന്നു സൂചന. ഇതു സംബന്ധിച്ച ഫോറൻസിക് ഫലം അതുല്യയുടെ ബന്ധുക്കൾക്ക് കൈമാറിയെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ 19ന് പുലർച്ചെയാണ് അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭർത്താവ് സതീഷിന്റെ പീഡനത്തെത്തുടർന്നാണ് അതുല്യ ജീവനൊടുക്കിയതെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. തുടർന്ന് സഹോദരി അഖില ഷാർജാ പോലീസിൽ പരാതി നൽകി. അതേസമയം അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ ചൊവ്വാഴ്ച പൂർത്തിയാകും. അതുല്യയുടെ രേഖകൾ ഭർത്താവ് സതീഷ് ഇന്ത്യൻ കോൺസുലേറ്റിന് കൈമാറി. അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് സതീഷിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എൻജിനീയറായിരുന്നു സതീഷ്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ സതീഷിനെതിരേ കൊല്ലം ചവറതെക്കുംഭാഗം പോലീസും കേസെടുത്തിട്ടുണ്ട്.
Read More