ട്രം​പി​ന്‍റെ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശ​നം; വാ​ർ​ത്ത ത​ള്ളി യു​എ​സ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡെ​ണ​ൾ​ഡ് ട്രം​പ് സെ​പ്റ്റം​ബ​റി​ൽ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി വൈ​റ്റ് ഹൗ​സ്. പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര ഇ​പ്പോ​ൾ നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ് വ്യ​ക്ത​മാ​ക്കി. ഡൊ​ണ​ൾ​ഡ് ട്രം​പ് സെ​പ്റ്റം​ബ​റി​ൽ പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് പോ​കു​മെ​ന്നും പാ​ക് ടി​വി ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്‌​തി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​വി​ല്ലെ​ന്നാ​ണ് പാ​ക് വി​ദേ​ശ​കാ​ര്യ വ​ക്താ​വ് പ്ര​തി​ക​രി​ച്ച​ത്. ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്ന് ഇ​സ്‌​ലാ​മാ​ബാ​ദി​ലെ യു​എ​സ് എം​ബ​സി വ​ക്താ​വും പ​റ​ഞ്ഞു. സ​ന്ദ​ർ​ശ​ന വാ​ർ​ത്ത വൈ​റ്റ് ഹൗ​സ് നി​ഷേ​ധി​ച്ച​തി​നു പി​ന്നാ​ലെ ര​ണ്ടു പ്ര​ധാ​ന ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ൾ വാ​ർ​ത്ത പി​ൻ​വ​ലി​ച്ചു. സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത വാ​ർ​ത്ത സം​പ്രേ​ഷ​ണം ചെ​യ്‌​ത​തി​ൽ ഒ​രു ടെ​ലി​വി​ഷ​ൻ ചാ​ന​ൽ‌ മാ​പ്പ് പ​റ​യു​ക​യും ചെ​യ്‌​തു. ഇ​ന്ത്യ, യു​എ​സ്, ഓ​സ്ട്രേ​ലി​യ, ജ​പ്പാ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ട്ട ക്വാ​ഡ് കൂ​ട്ടാ​യ്മ​യു​ടെ അ​ടു​ത്ത ഉ​ച്ച​കോ​ടി ഇ​ന്ത്യ​യി​ലാ​ണു ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ ട്രം​പ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, ക്വാ​ഡ് സ​മ്മേ​ള​ന​ത്തി​ന്‍റെ തീ​യ​തി തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ക്വാ​ഡ്…

Read More

വാ​ർ​ത്താ വാ​യ​ന​യ്ക്കി​ടെ ഇ​സ്ര​യേ​ൽ ബോം​ബാ​ക്ര​മ​ണം; അ​വ​താ​ര​ക ഓ​ടി ര​ക്ഷ​പ്പെ​ട്ടു

ഡ​മാ​സ്ക​സ്: സി​റി​യ​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ ആ​സ്ഥാ​ന​ക​വാ​ട​ത്തി​ലും പ്ര​സി​ഡ​ന്‍റി​ന്‍റെ കൊ​ട്ടാ​ര​ത്തി​നു​സ​മീ​പ​വും ഇ​സ്ര​യേ​ൽ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ന്‍റെ കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. സി​റി​യി​ലെ ഔ​ദ്യോ​ഗി​ക ടി​വി ചാ​ന​ലി​ൽ വാ​ർ​ത്ത വാ​യി​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ സ്ഫോ​ട​നം ന​ട​ക്കു​ന്ന​ത് കാ​ണാം. തു​ട​ർ​ന്ന് വാ​ർ​ത്താ അ​വ​ത​രാ​ക ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. ഡ​മാ​സ്ക​സി​ലെ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന സ​ർ​ക്കാ​ർ കെ​ട്ടി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ദി​വ​സ​വും ഇ​സ്ര​യേ​ൽ സേ​ന സി​റി​യ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി. ദ​ക്ഷി​ണ സി​റി​യ​യി​ലെ സു​വൈ​ദ പ്ര​വി​ശ്യ​യി​ൽ സ​ർ​ക്കാ​ർ സേ​ന​യ്ക്കെ​തി​രേ പോ​രാ​ടു​ന്ന ഡ്രൂ​സ് ഗോ​ത്ര​വി​ഭാ​ഗ​ത്തി​നു സൈ​നി​ക​പി​ന്തു​ണ ന​ൽ​കാ​നാ​ണ് ഇ​സ്ര​യേ​ൽ വ്യോ​മാ​ക്ര​മ​ണം. സി​റി​യ​ൻ സേ​ന​യു​ടെ ടാ​ങ്കു​ക​ളെ ഉ​ന്ന​മി​ട്ടും വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി.

Read More

അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്തം; ക്യാ​പ്റ്റ​ൻ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​നാ​പ​ക​ട​ത്തി​ല്‍ ഇ​ന്ധ​ന സ്വി​ച്ചു​ക​ള്‍ ഓ​ഫ് ചെ​യ്ത​ത് ക്യാ​പ്റ്റ​നാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. എ​ന്തി​നാ​ണ് സ്വി​ച്ചു​ക​ള്‍ ഓ​ഫ് ചെ​യ്ത​തെ​ന്ന ചോ​ദ്യം ഫ​സ്റ്റ് ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​നോ​ടു ചോ​ദി​ച്ച​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ട്. വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്‌​സി​നെ ഉ​ദ്ധ​രി​ച്ച് അ​മേ​രി​ക്ക​ന്‍ മാ​ധ്യ​മ​മാ​യ വാ​ള്‍ സ്ട്രീ​റ്റ് ജേ​ര്‍​ണ​ല്‍ ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.‌ അ​പ​ക​ട​സ​മ​യ​ത്ത് വി​മാ​നം പ​റ​ത്തി​യ​ത് ഫ​സ്റ്റ് ഓ​ഫീ​സ​റാ​യി​രു​ന്ന ക്ലൈ​വ് സു​ന്ദ​ര്‍ ആ​ണെ​ന്നാ​യി​രു​ന്നു പു​റ​ത്തു​വ​ന്ന വി​വ​രം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത് ക്യാ​പ്റ്റ​ന്‍ സു​മീ​ത് സ​ബ​ര്‍​വാ​ള്‍ ആ​ണ്. ഒ​രു പൈ​ല​റ്റ് സ​ഹ പൈ​ല​റ്റി​നോ​ട് ഫു​വ​ല്‍ സ്വി​ച്ചു​ക​ള്‍ ഓ​ഫ് ചെ​യ്ത​ത് എ​ന്തി​നെ​ന്നു ചോ​ദി​ക്കു​ന്ന​തി​ന്‍റെ വോ​യി​സ് റെ​ക്കോ​ര്‍​ഡ് ല​ഭി​ച്ച​താ​യി എ​യ​ര്‍ ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ന്‍​വെ​സ്റ്റി​ഗേ​ഷ​ന്‍ ബ്യൂ​റോ (എ​എ​ഐ​ബി) നേ​ര​ത്തേ പു​റ​ത്തു​വി​ട്ട പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പ​ക്ഷേ ഏ​ത് പൈ​ല​റ്റ് ആ​ണ് ഈ ​ചോ​ദ്യം ചോ​ദി​ക്കു​ന്ന​തെ​ന്ന വി​വ​രം റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. പൈ​ല​റ്റു​മാ​രു​ടെ സം​ഭാ​ഷ​ണ​മ​ട​ക്കം എ​ടു​ത്തു​പ​റ​ഞ്ഞു​ള്ള റി​പ്പോ​ര്‍​ട്ട് വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും വ​ഴി​വ​ച്ചി​രു​ന്നു.റി​പ്പോ​ര്‍​ട്ട് സു​താ​ര്യ​മ​ല്ലെ​ന്നും…

Read More

അ​ലാ​സ്ക​യി​ൽ വ​ൻ ഭൂ​ക​മ്പം; 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി; സു​നാ​മി മു​ന്ന​റി​യി​പ്പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് അ​ലാ​സ്ക തീ​ര​ത്ത് ശ​ക്ത​മാ​യ ഭൂ​ക​ന്പം. റി​ക്ട​ർ സ്കെ​യി​ലി​ൽ 7.3 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ക​മ്പം ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണു സം​ഭ​വി​ച്ച​ത്. ഭൂ​ക​ന്പ​ത്തെ​ത്തു​ട​ർ​ന്ന് അ​ലാ​സ്ക​യു​ടെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ സു​നാ​മി മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ലാ​സ്ക തീ​ര​ത്ത് 700 മൈ​ൽ ചു​റ്റ​ള​വി​ലാ​ണ് സു​നാ​മി മു​ന്ന​റി​യി​പ്പ്. പ്ര​ദേ​ശ​വാ​സി​ക​ളോ​ട് ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​ലാ​സ്ക ഉ​പ​ദ്വീ​പി​ന്‍റെ ഭാ​ഗ​മാ​യ പോ​പ്പോ​ഫ് ദ്വീ​പി​ലെ സാ​ൻ​ഡ് പോ​യി​ന്‍റി​നു സ​മീ​പ​മാ​ണ് പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് യു​എ​സ് ജി​യോ​ള​ജി​ക്ക​ൽ സ​ർ​വേ (യു​എ​സ്ജി​എ​സ്) റി​പ്പോ​ർ​ട്ട് ചെ​യ്തു. ശ​ക്ത​മാ​യ ഭൂ​ക​മ്പം ഉ​ണ്ടാ​യ​തി​നാ​ൽ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ നാ​ശം ഉ​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക ഉ​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​തു​വ​രെ ആ​ള​പാ​യ​മൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മേ​ഖ​ല​യി​ൽ ക​ന​ത്ത​ജാ​ഗ്ര​ത തു​ട​രു​ക​യാ​ണ്. ഏ​തു സാ​ഹ​ച​ര്യ​വും നേ​രി​ടാ​ൻ ര​ക്ഷാ​സേ​ന സ​ജ്ജ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.ഭൂ​ച​ല​ന​ത്തി​ൽ വാ​ഹ​ന​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും കു​ലു​ങ്ങു​ന്ന​തി​ന്‍റെ​യും പ​രി​ഭ്രാ​ന്ത​രാ​യ ആ​ളു​ക​ൾ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് പു​റ​ത്തേ​ക്കോ​ടു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ട്. പ​സ​ഫി​ക്,…

Read More

ലെ​യോ മാ​ർ​പാ​പ്പ കു​ട്ടി​ക്കാ​ലം ചെ​ല​വ​ഴി​ച്ച വീ​ട് പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തു

ഷി​​​​ക്കാ​​​​ഗോ: ലെ​​​​യോ പ​​​​തി​​​​നാ​​​​ലാ​​​​മ​​​​ൻ മാ​​​​ർ​​​​പാ​​​​പ്പ ജ​​​​നി​​​​ച്ചു​​​​വ​​​​ള​​​​ർ​​​​ന്ന ഷി​​​​ക്കാ​​​​ഗോ ന​​​​ഗ​​​​ര​​​​പ്രാ​​​​ന്ത​​​​ത്തി​​​​ലെ ഡോ​​​​ൾ​​​​ട്ട​​​​ണി​​​​ലു​​​​ള്ള വീ​​​​ട് പ്രാ​​​​ദേ​​​​ശി​​​​ക ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഏ​​​​റ്റെ​​​​ടു​​​​ത്തു. വി​​​​ല്ലേ​​​​ജ് ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ര​​​​ത്യേ​​​​ക യോ​​​​ഗം ഏ​​​​ക​​​​ക​​​​ണ്ഠ​​​​മാ​​​​യി അം​​​​ഗീ​​​​കാ​​​​രം ന​​​​ൽ​​​​കി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 3,75,000 ഡോ​​​​ള​​​​റി​​​​നാ​​​​ണ് (3.22 കോ​​​​ടി രൂ​​​​പ) വീ​​​​ട് വി​​​​ല​​​​യ്ക്കു വാ​​​​ങ്ങി​​​​യ​​​​ത്. വീ​​​​ടും പ​​​​രി​​​​സ​​​​ര​​​​വും ച​​​​രി​​​​ത്ര​​​​സ്മാ​​​​ര​​​​ക​​​​മാ​​​​യി നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​നം. ഇ​​​​തി​​​​ന്‍റെ പ​​​​രി​​​​പാ​​​​ല​​​​ന​​​​ത്തി​​​​ന് ഉ​​​​ട​​​​ൻ സ്റ്റി​​​​യ​​​​റിം​​​​ഗ് ക​​​​മ്മി​​​​റ്റി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് മേ​​​​യ​​​​ർ ജാ​​​​സ​​​​ൻ ഹൗ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​രു​​​​പ​​​​താം നൂ​​​​റ്റാ​​​​ണ്ടി​​​​ന്‍റെ ര​​​​ണ്ടാം പ​​​​കു​​​​തി​​​​യി​​​​ലെ വ്യാ​​​​വ​​​​സാ​​​​യി​​​​ക കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നു മു​​​​മ്പ് സ​​​​മ്പ​​​​ന്ന​​​​മാ​​​​യ ഒ​​​​രു ഗ്രാ​​​​മ​​​​മാ​​​​യി​​​​രു​​​​ന്ന ഡോ​​​​ൾ​​​​ട്ട​​​​ൺ 1980ക​​​​ൾ മു​​​​ത​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി ത​​​​ക​​​​ർ​​​​ന്നു. സാ​​​ന്പ​​​ത്തി​​​ക പ​​​രാ​​​ധീ​​​ന​​​ത​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് വീ​​​ട് ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള തീ​​​രു​​​മാ​​​നം. വീ​​​​ട് ഏ​​​​റ്റെ​​​​ടു​​​​ക്കാ​​​​ൻ ഷി​​​​ക്കാ​​​​ഗോ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യും സ​​​​ഹാ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട്. മാ​​​​ർ​​​​പാ​​​​പ്പ​ ജ​​​നി​​​ച്ചു​​​വ​​​ള​​​ർ​​​ന്ന ഭ​​​​വ​​​​നം നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ളെ​​​​യാ​​​​ണ് ആ​​​​ക​​​​ർ​​​​ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ഇ​​​​തു ഗ്രാ​​​​മ​​​​ത്തി​​​​ന് പു​​​​തി​​​​യ ഊ​​​​ർ​​​​ജ​​​​വും ശ്ര​​​​ദ്ധ​​​​യും കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്നു​​​​വെ​​​​ന്നും ഏ​​​​റെ സാ​​​​ധ്യ​​​​ത​​​​ക​​​​ളാ​​​​ണ് മു​​​​ന്നി​​​​ലു​​​​ള്ള​​​​തെ​​​​ന്നും പ്രാ​​​​ദേ​​​​ശി​​​​ക​​​​ഭ​​​​ര​​​​ണ​​​​കൂ​​​​ടം ഫേ​​​​സ്ബു​​​​ക്കി​​​​ൽ കു​​​​റി​​​​ച്ചു. വീ​​​​ട് പ​​​​ല​​​​പ്പോ​​​​ഴാ​​​​യി മൂ​​​​ന്നു പേ​​​​ർ…

Read More

അ​ഹ​മ്മ​ദാ​ബാ​ദ് ദു​ര​ന്തം; നി​ർ​ത്തി​വ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ജൂ​ൺ 12ന് ​സം​ഭ​വി​ച്ച അ​ഹ​മ്മ​ദാ​ബാ​ദ് വി​മാ​ന​ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്നു താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ എ​യ​ർ ഇ​ന്ത്യ. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​ന്താ​രാ​ഷ്‌​ട്ര സ​ർ​വീ​സു​ക​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. ബോ​യിം​ഗ് 787 വി​മാ​ന​ങ്ങ​ളി​ൽ മു​ൻ​ക​രു​ത​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച​ത്. ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ഭാ​ഗി​ക സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​ർ ഒ​ന്നോ​ടെ പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ​നി​ല​യി​ലെ​ത്തു​മെ​ന്നും എ​യ​ർ ഇ​ന്ത്യ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. പ്ര​ധാ​ന മാ​റ്റ​ങ്ങ​ൾ ഡ​ൽ​ഹി-​ല​ണ്ട​ൻ (ഹീ​ത്രു) – ഇ​ന്നു മു​ത​ൽ ആ​ഴ്ച​യി​ൽ 24 വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ച്ചു. ഡ​ൽ​ഹി-​സൂ​റി​ച്ച് – ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ആ​ഴ്ച​യി​ൽ നാ​ലി​ൽ​നി​ന്ന് അ​ഞ്ച് ആ​യി വ​ർ​ധി​പ്പി​ച്ചു. ഡ​ൽ​ഹി-​ടോ​ക്കി​യോ (ഹ​നേ​ഡ), ഡ​ൽ​ഹി-​സി​യോ​ൾ (ഇ​ഞ്ചി​യോ​ൺ) – ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​റി​ൽ യ​ഥാ​ക്ര​മം മു​ഴു​വ​ൻ പ്ര​തി​വാ​ര സ​ർ​വീ​സു​ക​ളും പു​നഃ​സ്ഥാ​പി​ക്കും. ഡ​ൽ​ഹി-​ആം​സ്റ്റ​ർ​ഡാം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ആ​ഴ്ച​യി​ൽ ഏ​ഴ് വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കും. അ​ഹ​മ്മ​ദാ​ബാ​ദി​നും…

Read More

പ്ര​തി​സ​ന്ധി​യി​ൽ നെ​ത​ന്യാ​ഹു; മു​ന്ന​ണി വി​ടാ​നൊ​രു​ങ്ങി സ​ഖ്യ​ക​ക്ഷി​ക​ൾ

ജ​റു​സ​ലേം: ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യു​ണൈ​റ്റ​ഡ് തോ​റ ജു​ഡെ​യി​സം (യു​ടി​ജെ) ക​ക്ഷി​യി​ലെ അം​ഗ​ങ്ങ​ൾ രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. മ​ത​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൈ​നി​ക സേ​വ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് യു​ടി​ജെ അം​ഗ​ങ്ങ​ൾ ര​ജി​വ​യ്ക്കു​ന്ന​ത്. യു​ടി​ജെ​യെ അ​നു​കൂ​ലി​ക്കു​ന്ന മ​റ്റൊ​രു പാ​ർ​ട്ടി​യാ​യ ഷാ​സും മു​ന്ന​ണി വി​ടു​മെ​ന്നു പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ നെ​ത​ന്യാ​ഹു​വി​നു നേ​രി​യ ഭൂ​രി​പ​ക്ഷം ഉ​ണ്ടെ​ങ്കി​ലും ഷാ​സ് കൂ​ടി പ​ന്തു​ണ പി​ൻ​വ​ലി​ച്ചാ​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കും. ന​യം തി​രു​ത്താ​ൻ നെ​ത​ന്യാ​ഹു​വി​ന് 48 മ​ണി​ക്കൂ​ർ കൂ​ടി സ​മ​യം ന​ൽ​കു​മെ​ന്ന് യു​ടി​ജെ വ്യ​ക്ത​മാ​ക്കി.

Read More

വ​യ​സ് 92; വീ​ണ്ടും മ​ത്സ​രി​ക്കാ​ൻ കാ​മ​റൂ​ൺ പ്ര​സി​ഡ​ന്‍റ്

യ​വോ​ൻ​ഡെ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഭ​ര​ണാ​ധി​കാ​രി എ​ന്ന ബ​ഹു​മ​തി പേ​റു​ന്ന കാ​മ​റൂ​ൺ പ്ര​സി​ഡ​ന്‍റ് പോ​ൾ ബി​യാ ഒ​ക്‌​ടോ​ബ​റി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും മ​ത്സ​രി​ക്കു​മെ​ന്ന​റി​യി​ച്ചു. 92 വ​യ​സു​ള്ള അ​ദ്ദേ​ഹം 1982 മു​ത​ൽ 43 വ​ർ​ഷ​മാ​യി പ്ര​സി​ഡ​ന്‍റാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ച്ച് ഏ​ഴു വ​ർ​ഷം കൂ​ടി ഭ​രി​ക്ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തു​മു​ള്ള കാ​മ​റൂ​ൺ പൗ​ര​ന്മാ​ർ താ​ൻ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പോ​ൾ ബി​യാ ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​തേ​സ​മ​യം, ബി​യാ​യു​ടെ ഭ​ര​ണ​ത്തി​ൽ ജ​ന​ത്തി​നു തീ​രെ തൃ​പ്തി​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും വ്യാ​പ​ക​മാ​ണെ​ന്ന ആ​രോ​പ​ണ​മു​ണ്ട്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ അ​ദ്ദേ​ഹ​ത്തി​ന് ഭ​ര​ണം നി​ർ​വ​ഹി​ക്കാ​നാ​കു​മോ എ​ന്നും ചോ​ദ്യ​മു​യ​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം കു​റ​ച്ചു​നാ​ൾ പൊ​തു​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ന്ന​തി​നെ​ത്തു​ർ​ന്ന് അ​ദ്ദേ​ഹം മ​രി​ച്ചെ​ന്നു​വ​രെ പ്ര​ചാ​ര​ണു​ണ്ടാ​യി.

Read More

ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ത്തി​ൽ പു​രോ​ഗ​തി: മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ

ബെ​യ്ജിം​ഗ്: യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ​രേ​ഖ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്താ​നാ​ണ് ഇ​ന്ത്യ​യും ചൈ​ന​യും ശ്ര​മി​ക്കേ​ണ്ട​തെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഒ​ൻ​പ​ത് മാ​സം​കൊ​ണ്ട് ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ൽ പു​രോ​ഗ​തി​യു​ണ്ടാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് യീ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി ജ​യ​ശ​ങ്ക​ർ. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സം ത​ർ​ക്ക​ങ്ങ​ളാ​യും മ​ത്സ​ര​ങ്ങ​ൾ സം​ഘ​ർ​ഷ​ങ്ങ​ളാ​യും മാ​റ്റ​രു​ത്. പ്ര​തി​ബ​ന്ധ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വ്യാ​പാ​ര​നീ​ക്ക​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​തും ആ​വ​ശ്യ​മാ​ണെ​ന്ന് അ​വ​ശ്യ​ധാ​തു​ക്ക​ളു​ടെ ക​യ​റ്റു​മ​തി ചൈ​ന നി​ർ​ത്ത​ലാ​ക്കി​യ​തി​നെ പ​രോ​ക്ഷ​മാ‍​യി സൂ​ചി​പ്പി​ച്ച് ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

Read More

പു​ടി​ന് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ് ; “ക​ടു​ത്ത തീ​രു​വ ചു​മ​ത്തും’, റ​ഷ്യ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പി​ട​ണ​മെ​ന്ന് യു​എ​സ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: റ​ഷ്യ​ക്കു മു​ന്ന​റി​യി​പ്പു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പ്. അ​ന്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ യു​ദ്ധം അ​വ​സാ​നി​പ്പി​ച്ച് വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ല്‍ തീ​രു​വ ഉ​യ​ര്‍​ത്തു​മെ​ന്നാ​ണ് ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ത​ങ്ങ​ള്‍ ര​ണ്ടാം​ഘ​ട്ട താ​രി​ഫ് ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ക​യാ​ണ്. യു​ക്രെ​യ്‌​നെ​തി​രാ​യ യു​ദ്ധ​കാ​ര്യ​ത്തി​ല്‍ അ​ന്പ​തു ദി​വ​സ​ത്തി​നു​ള്ളി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​ക​ണം. അ​ല്ലാ​ത്ത പ​ക്ഷം ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​കും. റ​ഷ്യ​ക്കെ​തി​രേ നൂ​റ് ശ​ത​മാ​നം താ​രി​ഫ് ചു​മ​ത്തും- വൈ​റ്റ്ഹൗ​സി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്ക​വെ ട്രം​പ് വ്യ​ക്ത​മാ​ക്കി. റ​ഷ്യ​യ്‌​ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ ഉ​ക്രെ​യ്‌​നി​നെ പി​ന്തു​ണ​യ്ക്കാ​ൻ അ​മേ​രി​ക്ക അ​യ​യ്ക്കു​ന്ന ആ​യു​ധ​ങ്ങ​ളി​ൽ പാ​ട്രി​യ​റ്റ് മി​സൈ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. നേ​ര​ത്തെ റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്‌​ളാ​ഡി​മി​ര്‍ പു​ടി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ന​വു​മാ​യി ട്രം​പ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ത​നി​ക്കു നി​രാ​ശ​യു​ണ്ടെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ഒ​രു​പാ​ട് ആ​ളു​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന ആ​ളാ​ണ് പു​ടി​നെ​ന്നു പ​റ​ഞ്ഞ ട്രം​പ്, അ​യാ​ള്‍ എ​ല്ലാ​വ​രേ​യും ബോം​ബി​ട്ട് ന​ശി​പ്പി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു. യു​ക്രെ​യ്‌​നു​മാ​യു​ള്ള യു​ദ്ധം മു​ന്നോ​ട്ടു​പോ​കു​ന്ന​തി​ലും അ​തി​ല്‍ റ​ഷ്യ സ്വീ​ക​രി​ച്ച നി​ല​പാ​ടി​ലും…

Read More