ബ്രി​ട്ട​നി​ൽ പ​റ​ന്നു​യ​ർ​ന്ന് തൊ​ട്ടു​പി​ന്നാ​ലെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു

സൗ​ത്ത്ഹെ​ൻ​ഡ്: ഇം​ഗ്ല​ണ്ടി​ന്‍റെ തെ​ക്കു​കി​ഴ​ക്ക​ൻ തീ​ര​ത്തു​ള്ള സൗ​ത്ത്എ​ൻ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന ചെ​റു​യാ​ത്രാ​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​നാ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.‌ 12 മീ​റ്റ​ർ നീ​ള​മു​ള്ള ചെ​റു​യാ​ത്രാ വി​മാ​ന​മാ​ണു ത​ക​ർ​ന്ന​ത്. വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ടേ​ക്ക് ഓ​ഫ് ചെ​യ്ത് നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ വി​മാ​ന​ത്തി​നു തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. നെ​ത​ർ​ല​ൻ​ഡ്‌​സി​ലെ ലെ​ലി​സ്റ്റ​ഡി​ലേ​ക്കു പോ​യ ബീ​ച്ച് ബി200 ​മോ​ഡ​ൽ വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് വി​മാ​ന​ത്താ​വ​ളം ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ അ​ട​ച്ചെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More

റ​ഷ്യ​ൻ മി​സൈ​ൽ​കേ​ന്ദ്ര​ത്തി​നു​നേ​രേ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം

കീ​വ്: യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധം മു​റു​കു​ന്ന​തി​നി​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി. മോ​സ്കോ​യി​ലെ യു​ദ്ധ​വി​മാ​ന പ്ലാ​ന്‍റി​ലും മി​സൈ​ൽ നി​ർ​മാ​ണ​കേ​ന്ദ്ര​ത്തി​ലും യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി. ര​ണ്ടി​ട​ത്തും സ്ഫോ​ട​ന​വും തീ​പി​ടി​ത്ത​വും ഉ​ണ്ടാ​യ​താ​യി യു​ക്രെ​യ്ൻ സൈ​ന്യം അ​റി​യി​ച്ചു. ലി​പെ​ട്സ്ക്, ടൂ​ള മേ​ഖ​ല​ക​ളി​ലെ യു​ക്രെ​യ്ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ര​ണ്ടു പേ​ർ മ​രി​ച്ച​താ​യി റ​ഷ്യ​ൻ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. യു​ക്രെ​യ്ൻ ന​ഗ​ര​മാ​യ ഹ​ർ​കീ​വി​ൽ റ​ഷ്യ​യു​ടെ ഡ്രോ​ണാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു​പേ​ർ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ഹ​ർ​കീ​വി​ലെ വ​നി​താ, ശി​ശു ആ​ശു​പ​ത്രി​ക്കു​നേ​രേ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കെ​ട്ടി​ട​ത്തി​നു കേ​ടു​പ​റ്റി. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന സ്ത്രീ​ക​ളെ​യും കു​ഞ്ഞു​ങ്ങ​ളെ​യും മ​റ്റൊ​രു ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. കി​ഴ​ക്ക​ൻ യു​ക്രെ​യ്നി​ലെ ഡൊ​ണെ​ട്സ്കി​ലു​ള്ള സെ​ലെ​ന ഡോ​ളി​ന ഗ്രാ​മം പി​ടി​ച്ച​താ​യി റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടു.

Read More

ഖ​ത്ത​റി​ലെ യു​എ​സ് വാ​ർ​ത്താ​വി​നി​മ​യ​കേ​ന്ദ്രം ഇ​റാ​ൻ ത​ക​ർ​ത്തു; ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ പു​റ​ത്ത്

ന്യൂ​ഡ​ൽ​ഹി: ആ​ണ​വ​നി​ല​യ​ങ്ങ​ളി​ൽ യു​എ​സ് ന​ട​ത്തി​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കു മ​റു​പ​ടി​യാ​യി ഖ​ത്ത​റി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സ് വാ​ർ​ത്താ​വി​നി​മ​യ​കേ​ന്ദ്രം ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ജൂ​ൺ 23ന് ​ഖ​ത്ത​റി​ലെ അ​ൽ ഉ​ദൈ​ദ് വ്യോ​മ​താ​വ​ള​ത്തി​ൽ ഉ​പ​ഗ്ര​ഹ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി യു​എ​സ് സൈ​ന്യം ഉ​പ​യോ​ഗി​ക്കു​ന്ന ജി​യോ​ഡെ​സി​ക് ഡോം ​ആ​ണ് ബാ​ലി​സ്റ്റി​ക് മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​ൻ ത​ക​ർ​ത്ത​ത്. അ​സോ​സി​യേ​റ്റ​ഡ് പ്ര​സ് ആ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളു​ടെ​യും ഔ​ദ്യോ​ഗി​ക പ്ര​സ്താ​വ​ന​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​സോ​സി​യേ​റ്റ​ഡ് പ്ര​സി​ന്‍റെ റി​പ്പോ​ർ​ട്ട്. പ്രാ​ദേ​ശി​ക സൈ​നി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​ൻ സെ​ൻ​ട്ര​ൽ ക​മാ​ൻ​ഡി​ന്‍റെ ഫോ​ർ​വേ​ഡ് ആ​സ്ഥാ​ന​മാ​ണി​ത്. 2016ൽ ​ആ​ണ് പ​തി​ന​ഞ്ച് ദ​ശ​ല​ക്ഷ​ത്തോ​ളം ഡോ​ള​ർ ചെ​ല​വ​ഴി​ച്ച് ജി​യോ​ഡെ​സി​ക് ഡോം ​സ്ഥാ​പി​ക്കു​ന്ന​ത്. വ​ലി​യ നാ​ശ​മ​ല്ല സം​ഭ​വി​ച്ച​തെ​ങ്കി​ലും കെ​ട്ടി​ട​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പെ​ന്‍റ​ഗ​ൺ വ​ക്താ​വ് ഷോ​ൺ പാ​ർ​നെ​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, വ​ലി​യ നാ​ശ​ന​ഷ്ട​മി​ല്ലെ​ന്നും കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ൽ…

Read More

“അ​സ്ത്ര’ എ​യ​ർ-​ടു-​എ​യ​ർ മി​സൈ​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി സീ​ക്ക​ർ ഘ​ടി​പ്പി​ച്ച ബി​യോ​ണ്ട് വി​ഷ്വ​ൽ റേ​ഞ്ച് എ​യ​ർ-​ടു-​എ​യ​ർ മി​സൈ​ൽ “അ​സ്ത്ര’ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ. ഇ​ന്ന​ലെ ഒ​ഡീ​ഷ തീ​ര​ത്ത് യു​ദ്ധ​വി​മാ​ന​ത്തി​ൽ​നി​ന്നാ​ണു പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ശ​ത്രു​ല​ക്ഷ്യ​ങ്ങ​ളെ ട്രാ​ക്ക് ചെ​യ്യു​ന്ന റേ​ഡി​യോ ഫ്രീ​ക്വ​ൻ​സി സീ​ക്ക​ർ പൂ​ർ​ണ​മാ​യും രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത് ഡി​ആ​ർ​ഡി​ഒ ആ​ണ്. അ​തു​കൊ​ണ്ട് പ​രീ​ക്ഷ​ണം സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്ന് പ്ര​തി​രോ​ധ​വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. 100 കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​ര​പ​രി​ധി​യു​ള്ള മി​സൈ​ലാ​ണി​ത്. പ്ര​തി​രോ​ധ സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ വി​ജ​യം കൈ​വ​രി​ച്ച​തി​ന് ഡി​ആ​ർ​ഡി​ഒ, ഐ​എ​എ​ഫ് മ​റ്റു പ​ങ്കാ​ളി​ക​ൾ എ​ന്നി​വ​രെ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് പ്ര​ശം​സി​ച്ചു. പ​രീ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ടീ​മു​ക​ളെ ഡി​ആ​ർ​ഡി​ഒ ചെ​യ​ർ​മാ​ൻ ഡോ. ​സ​മീ​ർ വി ​കാ​മ​ത്തും അ​ഭി​ന​ന്ദി​ച്ചു.

Read More

യു​ക്രെ​യ്നി​ൽ വീ​ണ്ടും റ​ഷ്യ​ൻ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു; 22 പേ​ർ​ക്ക് പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ൽ റ​ഷ്യ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. 22 പേ​ർ​ക്കു പ​രി​ക്കേ​റ്റു.18 മി​സൈ​ലു​ക​ളും നാ​നൂ​റോ​ളം ഡ്രോ​ണു​ക​ളും കീ​വി​ൽ പ​തി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് സെ​ല​ൻ​സ്കി അ​റി​യി​ച്ചു. ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് റ​ഷ്യ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും സെ​ലെ​ൻ​സ്കി സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ കീ​വി​ലെ വ​ത്തി​ക്കാ​ൻ എം​ബ​സി​ക്കും കേ​ടു​പാ​ടു സം​ഭ​വി​ച്ചു. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ, പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ, വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ചി​ല കെ​ട്ടി​ട​ങ്ങ​ളി​ൽ വ​ൻ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​താ​യി പ്ര​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​നാ​ശ​മു​ണ്ടാ​യ​ത് ജൂ​ണി​ലാ​ണ്. യു​എ​ൻ പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സം 232 പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 1,343 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, റ​ഷ്യ​ൻ ആ​ക്ര​മ​ണ​ങ്ങ​ളെ ചെ​റു​ക്കാ​ൻ യു​ക്രെ​യ്ന് ആ‍​യു​ധ​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ജോ ​ബൈ​ഡ​ന്‍റെ ഭ​ര​ണ​കാ​ല​ത്തും യു​ക്രെ​യ്ന് വ​ൻ​തോ​തി​ൽ ആ​യു​ധ​ങ്ങ​ൾ…

Read More

ട്രം​പ് ടെ​ക്സ​സി​ൽ ; പ്ര​ള​യ​ത്തി​ൽ മ​ര​ണം 121 ആ​യി; കാ​ണാ​താ​യ 170 പേ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് ടെ​ക്സ​സി​ലെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. മെ​ലാ​നി​യ ട്രം​പ്, സെ​ന​റ്റ​ർ ജോ​ൺ കോ​ണി​ൻ, ടെ​ക്സ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ട്രം​പി​നൊ​പ്പം ഉ​ണ്ടാ​കും. കെ​ർ കൗ​ണ്ടി​യി​ലെ ഹി​ൽ ക​ൺ​ട്രി യൂ​ത്ത് സെ​ന്‍റ​റി​ൽ ഇ​ന്നു ന​ട​ക്കു​ന്ന പ്ര​ത്യേ​ക അ​വ​ലോ​ക​ന യോ​ഗ​ത്തി​ലും ട്രം​പ് പ​ങ്കെ​ടു​ക്കും. ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക​ഭ​ര​ണ​കൂ​ട അം​ഗ​ങ്ങ​ളെ​യും ട്രം​പ് കാ​ണും. ടെ​ക്സ​സി​ൽ ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ 121പേ​ർ മ​രി​ച്ച​താ​യി ഔ​ദ്യോ​ഗി​ക​വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. 170ലേ​റെ​പ്പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ലെ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് അ​റി​യി​ച്ചു. തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യും ചെ​ളി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി‍​യാ​കു​ന്ന​താ​യി സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. വേ​ന​ൽ​ക്കാ​ല ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത 27 പെ​ൺ​കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ത്തു പെ​ൺ​കു​ട്ടി​ക​ളെ​യും ക്യാ​ന്പ് കൗ​ൺ​സി​ല​റെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ ഗ്വാ​ഡ​ലൂ​പ്പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ കെ​ർ കൗ​ണ്ടി​യി​ൽ മ​രി​ച്ച​വ​രി​ൽ 59 മു​തി​ർ​ന്ന​വ​രും 36…

Read More

ബം​ഗ്ലാ​ദേ​ശ് ക​ലാ​പം; ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യും

ധാ​ക്ക: ബം​ഗ്ലാ​ദേ​ശി​ൽ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഷേ​ഖ് ഹ​സീ​ന​യെ വി​ചാ​ര​ണ ചെ​യ്യും. ഓ​ഗ​സ്റ്റ് മൂ​ന്നി​നു വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​ൻ പ്ര​ത്യേ​ക ട്രൈ​ബ്യൂ​ണ​ൽ തീ​രു​മാ​നി​ച്ചു.കൂ​ട്ട​ക്കൊ​ല, പീ​ഡ​നം തു​ട​ങ്ങി അ​ഞ്ച് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് ഹ​സീ​ന​യ്ക്കെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഹ​സീ​ന​യു​ടെ അ​ഭാ​വ​ത്തി​ലും വി​ചാ​ര​ണ ന​ട​ത്താ​നാ​ണ് ദി ​ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക്രൈം​സ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫ് ബം​ഗ്ല​ദേ​ശി​ന്‍റെ (ഐ​സി​ടി-​ബി​ഡി) തീ​രു​മാ​നം. വ​ധ​ശി​ക്ഷ​വ​രെ കി​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മു​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​സ​ദു​സ്മാ​ൻ ഖാ​ൻ ക​മ​ൽ, പോ​ലീ​സ് ഐ​ജി ചൗ​ധ​രി അ​ബ്ദു​ള്ള അ​ൽ മാ​മു​ൻ എ​ന്നി​വ​രെ​യും വി​ചാ​ര​ണ ചെ​യ്യും. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ 15 മു​ത​ൽ ഓ​ഗ​സ്റ്റ് 15 വ​രെ ന​ട​ന്ന വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭം അ​ടി​ച്ച​മ​ർ​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​സ്. ഓ​ഗ​സ്റ്റ് അ​ഞ്ചി​നാ​ണ് ഹ​സീ​ന ബം​ഗ്ലാ​ദേ​ശ് വി​ട്ട​ത്. കു​റ്റ​പ​ത്രം ത​ള്ള​ണ​മെ​ന്ന പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ ഹ​ർ​ജി ത​ള്ളി​യ ശേ​ഷ​മാ​ണ് ജ​സ്റ്റീ​സ് എം.​ഡി. ഗോ​ലം മോ​ർ​ട്ടു​സ മൊ​സും​ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഐ​സി​ടി ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്.മേ​യ് 12ന് ​ആ​ണ് ഐ​സി​ടി-​ബി​ഡി​യു​ടെ…

Read More

ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ മ​സ്കി​ന് അ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ഇ​ലോ​ൺ മ​സ്കി​ന്‍റെ ക​മ്പ​നി​ക്ക് ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി രാ​ജ്യ​ത്തെ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ സ്പേ​സ് പ്രൊ​മോ​ഷ​ൻ ആ​ൻ​ഡ് ഓ​ഥ​റൈ​സേ​ഷ​ൻ സെ​ന്‍റ​ർ (ഇ​ൻ-​സ്പേ​സ്). സ്റ്റാ​ർ​ലി​ങ്ക് ജെ​ൻ 1 ലോ ​എ​ർ​ത്ത് ഓ​ർ​ബി​റ്റ് (LEO) ഉ​പ​ഗ്ര​ഹ ശൃം​ഖ​ല ഉ​പ​യോ​ഗി​ച്ച് ഉ​പ​ഗ്ര​ഹ ആ​വ​ശ​വി​നി​മ​യ സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. ക​ന്പ​നി​യു​ടെ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ലെ അ​വ​സാ​ന​ത്തെ പ്ര​ധാ​ന ക​ട​ന്പ​യാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യി​ൽ​നി​ന്നു​ള്ള അം​ഗീ​കാ​രം. അ​നു​മ​തി ല​ഭി​ച്ച തീ​യ​തി മു​ത​ൽ അ​ഞ്ചു വ​ർ​ഷ​ത്തേ​ക്കോ അ​ല്ലെ​ങ്കി​ൽ ജെ​ൻ 1 ഉ​പ​ഗ്ര​ഹ ശൃം​ഖ​ല​യു​ടെ പ്ര​വ​ർ​ത്ത​ന കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യോ (ഏ​താ​ണോ ആ​ദ്യം അ​വ​സാ​നി​ക്കു​ന്ന​ത്) ആ​യി​രി​ക്കും അ​നു​മ​തി​യു​ടെ കാ​ലാ​വ​ധി. മ​സ്കി​ന്‍റെ സ്പേ​സ് എ​ക്സി​ന്‍റെ ഉ​പ​ഗ്ര​ഹ ഇ​ന്‍റ​ർ​നെ​റ്റ് ദാ​താ​വാ​യ സ്റ്റാ​ർ​ലി​ങ്ക്, 2022 മു​ത​ൽ ഇ​ന്ത്യ​യി​ൽ വാ​ണി​ജ്യ ലൈ​സ​ൻ​സു​ക​ൾ തേ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ മാ​സം ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ൽ​നി​ന്ന് ഒ​രു പ്ര​ധാ​ന പെ​ർ​മി​റ്റ് നേ​ടി​യെ​ങ്കി​ലും, ബ​ഹി​രാ​കാ​ശ വ​കു​പ്പി​ൽ…

Read More

ആ​ക്‌​സി​യം 4; ശു​ഭാം​ശു​വി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര മാ​റ്റി

ന്യൂ​ഡ​ൽ​ഹി: അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ നി​ന്നു​ള്ള ശു​ഭാം​ശു ശു​ക്ല​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും മ​ട​ക്ക​യാ​ത്ര മാ​റ്റി. ആ​ക്‌​സി​യം 4 ദൗ​ത്യ​ത്തി​ലെ നാ​ലം​ഗ സം​ഘം ഭൂ​മി​യി​ലേ​ക്കു മ​ട​ങ്ങു​ക ജൂ​ലൈ 14നു ​ശേ​ഷം. ദൗ​ത്യ​സം​ഘം മ​ട​ങ്ങാ​നി​രു​ന്ന​ത് ഇ​ന്ത്യ​ൻ സ​മ​യം ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്ക് ആ​യി​രു​ന്നു. യൂ​റോ​പ്യ​ൻ സ്‌​പേ​സ് ഏ​ജ​ൻ​സി​യാ​ണ് മ​ട​ക്ക​യാ​ത്ര മാ​റ്റി​യ വി​വ​രം അ​റി​യി​ച്ച​ത്. മ​ട​ക്ക​യാ​ത്ര​യു​ടെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ൽ ശു​ഭാം​ശു​വി​നും സം​ഘ​ത്തി​നും മൂ​ന്നാ​ഴ്ച ചെ​ല​വി​ടാ​നാ​യേ​ക്കും. പ​തി​നാ​ലു ദി​വ​സ​ത്തേ​ക്കാ​ണ് ദൗ​ത്യം പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. നാ​സ, സ്‌​പേ​സ് എ​ക്‌​സ്‌, ആ​ക്‌​സി​യം സ്‌​പേ​സ്‌, ഐ​എ​സ്‌​ആ​ർ​ഒ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​ദ്ധ​തി​യാ​ണ്‌ ആ​ക്‌​സി​യം 4 ദൗ​ത്യം. ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ന്ദ​ര്‍​ശ​ക​രെ എ​ത്തി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യാ​ണ് ആ​ക്‌​സി​യം സ്‌​പേ​സ്. 2022 ലാ​ണ് ആ​ക്സി​യം സ്പേ​സ് ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ആ​ദ്യ​മാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ എ​ത്തി​ച്ച​ത്. ഐ​എ​സ്ആ​ര്‍​ഒ​യു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ആ​ക്‌​സി​യം സ്‌​പേ​സി​ന്‍റെ നാ​ലാം ദൗ​ത്യ വി​ക്ഷേ​പ​ണ​ത്തി​ല്‍ ശു​ഭാം​ശു…

Read More

ടെ​ക്സ​സ് പ്ര​ള​യം; മ​ര​ണം 119 ആ​യി; 150 പേ​രെ കാ​ണാ​താ​യി

ഓ​സ്റ്റി​ൻ: യു​എ​സി​ലെ ടെ​ക്സ​സി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 119 ആ​യി.  150ലേ​റെ​പ്പേ​രെ കാ​ണാ​താ​യെ​ന്നു പ്ര​ദേ​ശി​ക​ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യും ചെ​ളി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി‍​യാ​കു​ന്നു​ണ്ട്. ക്യാം​പ് മി​സ്റ്റി​ക് വേ​ന​ൽ​ക്കാ​ല ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത 27 പെ​ൺ​കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ത്തു പെ​ൺ​കു​ട്ടി​ക​ളെ​യും ക്യാ​ന്പ് കൗ​ൺ​സി​ല​റെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പ് വെ​ള്ളി​യാ​ഴ്ച ടെ​ക്സ​സ് സ​ന്ദ​ർ​ശി​ക്കും. നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സി​നാ​യി ബ​ജ​റ്റി​ൽ തു​ക വെ​ട്ടി​ച്ചു​രു​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ്റ് ഹൗ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. ‌ ക​ന​ത്ത മ​ഴ​യി​ൽ ഗ്വാ​ദ​ലൂ​പ്പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ കെ​ർ കൗ​ണ്ടി​യി​ൽ മ​രി​ച്ച​വ​രി​ൽ 59 മു​തി​ർ​ന്ന​വ​രും 36 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​വ​രി​ൽ 32 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക്യാം​പി​ന്‍റെ സ​ഹ ഉ​ട​മ​യും ഡ​യ​റ​ക്ട​റു​മാ​യ റി​ച്ചാ​ർ​ഡ് ഈ​സ്റ്റ് ലാ​ൻ​ഡ് (70) കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്ന് യു​എ​സ് മാ​ധ്യ​മ​ങ്ങ​ൾ…

Read More