പാക്കിസ്ഥാനെ പാഠംപഠിപ്പിച്ച ഇന്ത്യയ്ക്കായി ആര്‍പ്പുവിളിച്ച് അഫ്ഗാന്‍ ജനത, ഇമ്രാന്‍ ഖാന്റെ പേജിലും അഫ്ഗാന്‍കാരുടെ വിളയാട്ടം, പാക്കിസ്ഥാനെ വെറുതെ വിടരുതെന്ന ബോര്‍ഡുകളുമായി അഫ്ഗാന്‍ തെരുവുകളില്‍ യുവാക്കളുടെ ആഹ്ലാദപ്രകടനം

ഇന്ത്യന്‍ വ്യോമസേന പാക്കിസ്ഥാനില്‍ കടന്നുകയറി ആക്രമണം നടത്തിയതിന്റെ സന്തോഷത്തിലാണ് രാജ്യം. ഇന്ത്യക്കാര്‍ മാത്രമാണ് ആക്രമണത്തില്‍ സന്തോഷിക്കുന്നതെന്ന് കരുതുന്നതെങ്കില്‍ തെറ്റി. പാക്കിസ്ഥാന്റെ മറ്റൊരു അയല്‍രാജ്യമായ അഫ്ഗാനിസ്ഥാനിലും ഇന്നലെ ആഘോഷമായിരുന്നു. അഫ്ഗാനില്‍ നടക്കുന്ന പല ഭീകരാക്രമണങ്ങളിലും പാക്കിസ്ഥാന്റെ പങ്ക് മുമ്പ് തെളിഞ്ഞതാണ്. അതുകൊണ്ട് തന്നെ അഫ്ഗാന്‍ ജനതയ്ക്ക് പാക്കിസ്ഥാനോട് ഒരു താല്പര്യവുമില്ല. ഇന്ത്യന്‍ സേന പാക്കിസ്ഥാനില്‍ നടത്തിയ ആക്രമണത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ കണ്ഡഹാറിലും കാബൂളിലും ബാല്‍ക്കിലുമെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ പ്രകടനങ്ങള്‍ നടന്നു. പാക്കിസ്ഥാന്‍ തുലയട്ടെ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യുവാക്കളടങ്ങിയ സംഘങ്ങള്‍ ഇന്ത്യയുടെ ആക്രമണം ആഘോഷിച്ചത്. യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനെ പുനര്‍നിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപയാണ് ഇന്ത്യ മുടക്കുന്നത്. അഫ്ഗാന്‍ പാര്‍ലമെന്റ് മന്ദിരവും ഡാമുകളും പണിതു നല്കിയ ഇന്ത്യ ഒരു ക്രിക്കറ്റ് സ്റ്റേഡിയവും അവിടെ നിര്‍മിച്ചു നല്കിയിരുന്നു. അഫ്ഗാനിസ്ഥാന്റെ ക്രിക്കറ്റിലെ ഹോംഗ്രൗണ്ട് ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യയോടു വലിയ സ്‌നേഹമാണ് അഫ്ഗാനികള്‍ക്ക്, പ്രത്യേകിച്ച്…

Read More

മോഹന്‍ലാലിനൊപ്പം ദേവദൂതനില്‍ തകര്‍ത്തഭിനയിച്ച നടി വിജയലക്ഷ്മി ആശുപത്രിയില്‍, ചികിത്സയ്ക്ക് പണമില്ലാതെ സഹായം തേടി കുടുംബം, ഒരുകൈ സഹായിക്കാതെ സിനിമലോകം

മോഹന്‍ലാലിനൊപ്പം ദേവദൂതന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടി വിജയലക്ഷ്മി തീവ്ര പരിചരണ വിഭാഗത്തില്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയിലാക്കിയിരിക്കുന്ന വിജയലക്ഷ്മിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം ഇല്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണെന്നും വാര്‍ത്തകള്‍ പുറത്തു വരുന്നു. ബംഗളൂരു മല്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന നടിയുടെ ചികിത്സ ചെലവുകള്‍ തങ്ങള്‍ക്ക് താങ്ങാന്‍ പറ്റുന്നില്ലെന്നും സിനിമയിലുള്ളവരുടെ സഹായം വേണമെന്നും വിജയലക്ഷ്മിയുടെ സഹോദരി ഉഷ ദേവി അഭ്യര്‍ത്ഥിക്കുന്നുമുണ്ട്. വിജയലക്ഷ്മിയുടെ സുഹൃത്തുക്കളായിരുന്നവര്‍ ഈ അവസ്ഥയില്‍ അവരെ തിരിഞ്ഞു നോക്കുന്നില്ലെന്ന ആക്ഷേപവും സഹോദരി ഉയര്‍ത്തുന്നുണ്ട്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യപ്രശ്നങ്ങള്‍ മൂലം ചികിത്സയിലാണ്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ഫ്രണ്ട്സ് എന്ന സിനിമയുടെ തമിഴ് പതിപ്പില്‍ വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം അമുത എന്ന കഥാപാത്രത്തെ വിജയലക്ഷ്മി അവതരിപ്പിച്ചിരുന്നു. ബംഗളൂരു സ്വദേശിയായ വിജയലക്ഷ്മി കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് വിജയും സൂര്യയും ഒന്നിച്ച ഫ്രണ്ട്സിന്റെ തമിഴ് പതിപ്പില്‍…

Read More

അന്ന് പതിനൊന്നാം ദിവസം പാക്കിസ്ഥാന്റെ മുറ്റംവരെയെത്തിയ ഇന്ത്യന്‍ സേനയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, ഇന്ന് പൊട്ടിച്ചത് പാക്കിസ്ഥാന്റെ മുറ്റത്തുതന്നെ!! സര്‍ജിക്കല്‍ സ്‌ട്രൈക്കിലും വ്യോമസേന ആക്രമണത്തിലും സമാനതകള്‍ ഏറെ

പുല്‍വാമ ഭീകരാക്രമണം നടന്ന് പതിനൊന്നാം ദിവസമാണ് പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ വ്യോമ സേന ആക്രമണം നടത്തിയത്. ഉറി ഭീകരാക്രമണം നടന്ന് പതിനൊന്നാം ദിവസമാണ് പാക്ക് അധിനിവേശ കാഷ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകളില്‍ ഇന്ത്യ മിന്നലാക്രമണം നടത്തിയത്. 2016 സെപ്റ്റംബര്‍ 18നാണ് ശ്രീനഗറില്‍നിന്നു 70 കിലോമീറ്റര്‍ അകലെ നിയന്ത്രണരേഖയോടു ചേര്‍ന്ന ഉറി സേനാ താവളത്തില്‍ രാവിലെ അഞ്ചരയോടെയാണു ഭീകരാക്രമണം ഉണ്ടായത്. മൂന്നു മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ നാലു ഭീകരരെയും സൈന്യം വധിക്കുകയായിരുന്നു. ഭീകരാക്രമണത്തിനിടെ ടെന്റുകളില്‍ തീപടര്‍ന്നാണു സൈനികരിലേറെയും മരിച്ചത്. ദോഗ്ര റജിമെന്റിലെ ജവാന്‍മാര്‍ കൂടാരങ്ങളില്‍ ഉറങ്ങുമ്പോള്‍ സൈനികവേഷത്തില്‍ സേനാതാവളത്തില്‍ കടന്ന ഭീകരര്‍ മൂന്നു മിനിറ്റില്‍ 17 ഗ്രനേഡുകളാണു പ്രയോഗിച്ചത്. തുടര്‍ന്നുണ്ടായ സ്‌ഫോടനങ്ങളില്‍ കൂടാരങ്ങളിലേക്കും തൊട്ടടുത്ത ബാരക്കുകളിലേക്കും തീപടരുകയായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തിനു തൊട്ടുപുറകെ അതിര്‍ത്തി കടന്ന് 2016 സെപ്റ്റംബര്‍ 29ന് രാത്രിയില്‍ ഇന്ത്യയുടെ മിന്നലാക്രമണം. പാക്ക് ഭീകര ഇടത്താവളങ്ങള്‍…

Read More

കണ്ണടച്ചു തുറക്കും മുമ്പേ വ്യോമസേനയിലെ മിടുക്കന്മാര്‍ പാക് അധീന കാഷ്മീരിലെത്തി ആക്രമണം നടത്തി തിരിച്ചെത്തി, 21 മിനിറ്റില്‍ വര്‍ഷിച്ചത് 1,000 കിലോയിലേറെ ബോംബുകള്‍, ഇന്ത്യ കരുതിത്തന്നെയെന്ന് വ്യക്തമായതോടെ പാക്കിസ്ഥാന്‍ ഭയന്നു വിറക്കുന്നു

ജമ്മു കാഷ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തെ പതിയിരുന്ന് ആക്രമിച്ച പാക് ഭീകരര്‍ക്ക് പട്ടട തീര്‍ത്ത ഇന്ത്യയുടെ മറുപടി വെറും 21 മിനിറ്റില്‍. പുലര്‍ച്ചെ ചുരുങ്ങിയ സമയത്തിനുള്ളില്‍ 300ലേറെ ഭീകരരെയും നിരവധി ആയുധങ്ങളും ഇന്ത്യന്‍ സൈന്യം തകര്‍ത്തു. 12 മിറാഷ് 2000 ജെറ്റ് വിമാനങ്ങള്‍ 1,000ത്തിലേറെ ബോംബുകളാണ് പാക് അധീന കാഷ്മീരിലെ ഭീകരത്താവളങ്ങളില്‍ വര്‍ഷിച്ചത്. പാക്കിസ്ഥാനിലെ ബാലാകോട്ടിലുള്ള ജെയ്ഷ ഇ മുഹമ്മദിന്റെ താവളമാണ് തകര്‍ത്തത്. ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ താവളമാണ് ഇന്ത്യന്‍ സേന തകര്‍ത്തത്. ഭീകരകേന്ദ്രം പൂര്‍ണമായും തകര്‍ത്തതായി സൈന്യം അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.30 ന് ആയിരുന്നു ആക്രമണം.50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങള്‍ ആക്രമണം നടത്തിയത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരര്‍ക്കെതിരെ വര്‍ഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. ലേസര്‍ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. കൃത്യ…

Read More

റെയില്‍വേ ട്രാക്കില്‍ രക്തം വാര്‍ന്ന് ഗുരുതരാവസ്ഥയില്‍ യുവാവ്, ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രയിലെത്തിച്ച് പോലീസുകാരന്‍, വൈറലായി വീഡിയോ, അഭിനന്ദന പ്രവാഹവുമയി സമൂഹമാധ്യമങ്ങള്‍

ട്രെയിനില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് റെയില്‍ വേ ട്രാക്കില്‍ കിടന്ന യുവാവിനെ ഒന്നര കിലോമീറ്ററോളം തോളിലേറ്റി ആശുപത്രിയിലെത്തിച്ച് പോലീസുകാരന്‍. വീഡിയോ വൈറലായതോടെ മധ്യപ്രദേശിലെ പൂനം ബെല്ലോര്‍ എന്ന പോലീസുകാരന് സമൂഹമാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. അപകടവിവരം സമീപവാസിയായ ഒരാള്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടര്‍ന്ന് കോണ്‍സ്റ്റബിളായ പൂനം സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. അടുത്തൊന്നും വാഹന സൗകര്യം ഇല്ലാത്തതിനാല്‍ പോലീസുകാരന്‍ പരിക്കേറ്റ അജിത്ത് എന്ന യുവാവിനെ തോളിലേറ്റി ഒന്നര കിലോമീറ്ററോളം നടന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. #WATCH: Police constable Poonam Billore ran for more than a kilometer along the railway tracks with an injured man on his shoulders in Hoshangabad today, after the ambulance couldn’t reach the spot to rescue the man who had fell down…

Read More

അന്ന് കാറ്റടിച്ചപ്പോള്‍ ബൈക്ക് മറിഞ്ഞു, ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്, എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി, മുക്കാല്‍  മണിക്കൂറോളം സഹായിക്കാനാരും ഇല്ലാതെയാണ് കിടന്നത്; രഞ്ജിനി ഹരിദാസ് പറയുന്നു

മലയാളത്തിലെ മിന്നും അവതാരികയായിരുന്നു ഒരുകാലത്ത് രഞ്ജി ഹരിദാസ്. സ്റ്റാര്‍ സിംഗറിലൂടെയാണ് രഞ്ജിനിയുടെ സമയം തെളിയുന്നത്. പലപ്പോഴും മംഗ്ലീഷ് ഉച്ചാരണം കൊണ്ട് പലരെയും വെറുപ്പിച്ച രഞ്ജിനി സോഷ്യല്‍മീഡിയയില്‍ ആക്രമണം നേരിടുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍ കൂടിയാണ്. അടുത്തിടെ ഒരു ഷോയില്‍ ഇതുവരെ തുറന്നുപറയാത്ത അപകടത്തെപ്പറ്റി അവര്‍ മനസുതുറന്നു. കാശ്മീരില്‍ ലേയ്ക്ക് ബൈക്കില്‍ യാത്ര നടത്തുക ആയിരുന്നു. കൂടെയുള്ളവര്‍ മുന്‍പില്‍ പോയി. കാറ്റടിച്ചതിനേത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു. അന്ന് വീണതിന്റെ എതിര്‍വശത്തേക്കായിരുന്നു തെറിച്ചുവീണിരുന്നതെങ്കില്‍ തീര്‍ച്ചയായും മരിച്ചേനെ. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. എനിക്കും കൂടെയുണ്ടായിരുന്നയാള്‍ക്കും നന്നായി പരിക്കുപറ്റി. മുക്കാല്‍ മണിക്കൂറോളമാണ് സഹായിക്കാനാരും ഇല്ലാതെ അവിടെ നിന്നത്. അല്‍പസമയം കഴിഞ്ഞ് അതുവഴി വന്ന പ്രൊഫഷണല്‍ റൈഡര്‍മാരാണ് സഹായിച്ചത്. മുന്നില്‍ പോയവര്‍ ഞങ്ങള്‍ക്ക് അപകടം പറ്റിയെന്ന് അറിഞ്ഞുപോലുമില്ലായിരുന്നു-ജമേഷ് കോട്ടയ്ക്കലിന്റെ ജമേഷ് ഷോയില്‍ പങ്കെടുക്കവേയാണ് രഞ്ജിനി ഇത് പങ്കുവച്ചത്.

Read More

നല്ല വേഷങ്ങള്‍ ലഭിക്കണമെങ്കില്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറാകണമെന്ന് ചില സംവിധായകര്‍ ആവശ്യപ്പെട്ടു, അതോടെ അഭിനയം നിര്‍ത്തിയാലോ എന്നുവരെ ആലോചിച്ചു; കനി കുസൃതിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ

സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി കനി കുസൃതി. നല്ല വേഷങ്ങൾ ലഭിക്കുവാനായി ചില സംവിധായകർക്ക് വിട്ടുവീഴ്ച ചെയ്യണമായിരുന്നു, അവർക്ക് അത് നിർബന്ധമായിരുന്നു. അവരിൽ നിന്നും രക്ഷപ്പെടാനായി അഭിനയം നിർത്തിയാലോ എന്ന് ചിന്തിച്ചിട്ടുണ്ടെന്നാണ് കനിയുടെ വെളിപ്പെടുത്തൽ. സിനിമയിൽ അഭിനയിക്കണമെന്ന വലിയ ആഗ്രഹവുമായാണ് ഈ മേഖലയിലേക്കു വന്നത്. പക്ഷേ, നല്ല വേഷങ്ങൾ കിട്ടണമെങ്കിൽ പല വിട്ടുവീഴ്ചകൾക്കും തയാറാകണമെന്നായിരുന്നു ചില സംവിധായകരുടെ നിലപാട്. ഇതൊക്കെ കണ്ടപ്പോൾ സിനിമയിലെ അഭിനയം നിർത്തിയാലോ എന്നൊക്കെ ആലോചിച്ചിട്ടുണ്ട്.’ കനി പറഞ്ഞു പെൺശബ്ദങ്ങൾ ഉയർന്നുതന്നെ കേൾക്കണം. മീടൂ മൂവ്മെന്റുകൾ സജീവമായതും ഡബ്ല്യുസിസി പോലുള്ള സ്ത്രീ സംഘടനകളുടെ ശക്തമായ ഇടപെടലുകളും സിനിമാമേഖലകൾ അടക്കമുള്ള പല സ്ഥലങ്ങളിലും മാറ്റങ്ങൾ കൊണ്ടുവരാൻ കാരണമായി. കേരള കഫെ, നത്തോലി ചെറിയ മീനല്ല, കോക്ക്ടെയിൽ, ഒരു ഇന്ത്യൻ പ്രണയകഥ, ശിക്കാർ എന്നീ സിനിമകളിലൂടെയാണ് കനി ശ്രദ്ധേയയായത്. ശ്രദ്ധേയമായ അഭിനയം…

Read More

ടിക് ടോക്കില്‍ ജീവിക്കുന്നവര്‍ ഈ ചെറുപ്പക്കാര്‍ക്ക് സംഭവിച്ചത് അറിയാതിരിക്കരുത്, അതിവേഗത്തില്‍ സ്‌കൂട്ടറിലിരുന്ന് ടിക്ടോക്; ബസിലിടിച്ച് മരണം; നടുക്കി വിഡിയോ

ടിക്ടോക് വീഡിയോകള്‍ക്കായി കാട്ടികൂട്ടുന്ന സാഹസങ്ങള്‍ പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തുന്നുണ്ട്. വൈറലാകാനായി എന്തും ചെയ്യാമെന്ന രീതിയാണ് പുതുതലമുറയ്ക്ക്. ടിക്ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവ് അപകടത്തില്‍ പെട്ട് മരിക്കുന്ന വീഡിയോയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വിഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ബസിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വിഡിയോ ടിക്ടോക്കില്‍ അപ്‌ലോഡ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു. ടിക്ടോക്  നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് സർക്കാർ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് നിമയസഭയിൽ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വിഡിയോ ഷൂട്ടിന്റെ പേരിൽ ഓരോ ദിവസവും ദുരന്തങ്ങൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി. ടിക്ടോക്കിനെ ബ്ലൂ വെയിൽ ഗെയിമിനോടാണ് തമിഴ്നാട്…

Read More

അയ്യോ തകര്‍ക്കല്ലേ!! ഈ കറാച്ചിക്ക് ആ കറാച്ചിയുമായി ഒരു ബന്ധവുമില്ല, കാഷ്മീരിലെ ഭീകരാക്രമണത്തിന് പിന്നാലെ ബെംഗളുരുവിലെ കറാച്ചി ബേക്കറിക്ക് നേരെ ആക്രമണം, ഒടുവില്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്ത്

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലെ കറാച്ചി നഗരത്തിൻ്റെ പേരുള്ള ബെംഗളുരുവിലെ ബേക്കറിക്ക് നേരെ വ്യാപക പ്രതിഷേധം. കറാച്ചി എന്ന് പേരുള്ള ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട്   പ്രതിഷേധം ഉയര്‍ന്നതോടെയാണ് ബേക്കറി നേരിട്ട് ട്വിറ്ററിലുടെ വിശദീകരണം നല്‍കിയിരിക്കുന്നത്. കറാച്ചിക്ക് പാകിസ്താന്‍ നഗരമായ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് ട്വിറ്ററില്‍ ബേക്കറി അധികൃതര്‍ വ്യക്തമാക്കി. ഹൃദയം കൊണ്ട് കറാച്ചി ബേക്കറിയുടെ അന്തസത്ത ഇന്ത്യനാണ്, അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. മറ്റെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും ബേക്കറി അധികൃതര്‍ ആവശ്യപ്പെട്ടു. ബെംഗളരുവിലെ ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലെ ബേക്കറിയില്‍ വെള്ളിയാഴ്ച രാത്രിയാണ് പ്രതിഷേധം ഉയര്‍ന്നത്. പ്രതിഷേധം ശക്തമായതോടെ ബേക്കറിക്ക് മുന്നിലെ കറാച്ചി എന്നെഴുതിയ ബോര്‍ഡ് ജീവനക്കാര്‍ നീക്കി. കൂടാതെ ബേക്കറിക്ക് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിക്കുകയും ചെയ്തതായി ബേക്കറി ഉടമ പറഞ്ഞു. ഇതിനു പിന്നാലെയാണ് വീണ്ടും വിശദീകരണം ബേക്കറി നേരിട്ട്…

Read More

ആരും അതൊന്നും വിശ്വസിക്കരുത്, നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാന്‍ ദയവ് ചെയ്ത് ജീവിതം വച്ച് കളിക്കരുത്; നടന്‍ ബാലയുമായുള്ള വിവാഹം കഴിഞ്ഞെന്ന വാര്‍ത്തകളെക്കുറിച്ച് നടി പ്രതീക്ഷ തുറന്നുപറയുന്നു

തന്റെ വിവാഹത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ വിഷമമുണ്ടെന്ന് സീരിയല്‍ താരം പ്രതീക്ഷ. തന്റെ പേരിലുള്ള വാര്‍ത്ത നടന്‍ ബാലയുടെ വ്യക്തിജീവിതത്തെ ബാധിക്കുന്നതോര്‍ത്താണ് കൂടുതല്‍ ദു:ഖമെന്നും പ്രതീക്ഷ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.  നടന്‍ ബാലയും സീരിയല്‍ നടിയും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിങ്ങള്‍ക്ക് കാഴ്ചക്കാരെ കിട്ടാനും ലൈക്ക് കിട്ടാനും കാശ് കിട്ടാനും ദയവ് ചെയ്ത് ഇങ്ങനെ ജീവിതം വച്ച് കളിക്കരുത് അപേക്ഷയാണ്..’ നിറഞ്ഞകണ്ണുകളോടെ പ്രതീക്ഷ പറയുന്നു. ഇന്നലെ വിവാഹവാര്‍ത്ത നിഷേധിച്ച് ബാല രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതീക്ഷയും ഫേസ്ബുക്ക് ലൈവിലെത്തിയത്. ”ബാലച്ചേട്ടന്‍ വലിയ സെലിബ്രിറ്റിയാണ്. ചെറുപ്പത്തിലേ തുടങ്ങിയ ആരാധനയാണ് എനിക്ക് അദ്ദേഹത്തോട്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. എന്റെ അച്ഛനും അമ്മക്കും ചേട്ടനുമെല്ലാം അതറിയാം. അത് ഏത് തരത്തിലുള്ള ഇഷ്ടമാണെന്നും ആരാധനയാണെന്നുമൊക്കെ എന്നപ്പോലെ തന്നെ അവര്‍ക്ക് നല്ല…

Read More