ആര്‍ക്കും വേണ്ടാതിരുന്ന ചക്കക്കുരുവിന്റെ വില 100 രൂപയ്ക്ക് മുകളില്‍!! നാട്ടിന്‍പുറത്തുകാര്‍ എത്തിക്കുന്ന ചക്കക്കുരു വാങ്ങിവച്ചാലുടന്‍ വിറ്റുപോകുന്നു, ചക്കയ്ക്കു പിന്നാലെ കുരുവും ഇനി വിഐപി

ചക്ക സംസ്ഥാന ഫലമായതിനു പിന്നാലെ ചക്കക്കുരുവിനും നല്ല കാലം വന്നിരിക്കുന്നു. ഗ്രാമങ്ങളില്‍ അല്പം വില കുറയുമെങ്കിലും കോട്ടയം നഗരത്തില്‍ 80 രൂപയ്ക്കും മുകളിലുമാണു ചക്കക്കുരുവിന്റെ കച്ചവടം. കൊച്ചി പോലുള്ള സ്ഥലങ്ങളില്‍ ഇതിലും കൂടു. ഐറ്റം കിട്ടാത്ത കുറവേയുള്ളു, വാങ്ങാന്‍ ഏറെപ്പേര്‍ കടകളിലെത്തുന്നു. കോട്ടയത്തെ ചില പച്ചക്കറി കടകളില്‍ കിലോയ്ക്ക് 100നും 120നും വരെ ചക്കക്കുരു വില്‍പനയ്ക്കുണ്ട്. നാട്ടിന്‍പുറത്തുകാര്‍ എത്തിക്കുന്ന ചക്കക്കുരു വാങ്ങിവച്ചാലുടന്‍ വിറ്റുപോകുന്നു. തോരനും മെഴുക്കുപുരട്ടിയും ചാറുമൊക്കെയായി കറിയിനങ്ങള്‍ വയ്ക്കാന്‍ താത്പര്യപ്പെടുന്നവര്‍ കടകളില്‍ മുന്‍കൂര്‍ ഓര്‍ഡറും നല്‍കിവരുന്നു. മാങ്ങയും മുരിങ്ങക്കയും കൂട്ടി വയ്ക്കുന്ന ചക്കക്കുരു കറി തലമുറകളുടെ രുചിവിശേഷമാണ്. നാട്ടിന്‍പുറങ്ങളില്‍ കര്‍ഷകരുടെ ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ ചക്കയും കുരുവും വില്‍പനയ്ക്കുണ്ട്. അടര്‍ത്തിയ ചക്കച്ചുള കിലോയ്ക്ക് 50 രൂപയ്ക്കാണ് വില്‍പന. ഓപ്പണ്‍ മാര്‍ക്കറ്റുകളില്‍ ചക്കക്കുരു 30 രൂപ മുതല്‍ 40 രൂപയ്ക്കുവരെ വാങ്ങാം. രുചിയില്‍ മാത്രമല്ല പോഷകഗുണത്തിലും കുരുവിന്റെ മേന്‍മ…

Read More

സ്‌കൂട്ടര്‍ റോഡില്‍വച്ച് തിരിച്ചെത്തിയ യുവതി കണ്ടത് പുതിയ സ്‌കൂട്ടറിന്റെ സ്ഥാനത്ത് പഴഞ്ചനൊരു സ്‌കൂട്ടര്‍; പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍, കഴിഞ്ഞദിവസം ഹരിപ്പാട് നടന്നത് ഇതൊക്കെ

പഴയ സ്‌കൂട്ടര്‍ വെച്ച് പുതിയത് എടുത്തുകൊണ്ടുപോയതായി പരാതി. കുമാരപുരം എരിക്കാവ് അമൃതഭവനില്‍ ബിന്ദുവിന്റെ സ്‌കൂട്ടറാണ് നഷ്ടപ്പെട്ടത്. മകളെ എറണാകുളത്തേക്ക് ബസ് കയറ്റിവിടാനായി എത്തിയ ബിന്ദു കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് സമീപത്തായിരുന്നു തന്റെ സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടിരുന്നു. എന്നാല്‍ കുറച്ച് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ പുതിയ സ്‌കൂട്ടറിന്റെ സ്ഥാനത്ത് പഴക്കമുള്ള സ്‌കൂട്ടറായിരുന്നു കണ്ടത്. ചൊവ്വാഴ്ച ഉച്ചയോടാണ് സംഭവം. ദേശീയപാതയോരത്താണ് ബിന്ദു സ്‌കൂട്ടര്‍ പൂട്ടി വച്ചിരുന്നത്. മകളെ ബസ് കയറ്റി വിടാനായി സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ തന്റെ സ്‌കൂട്ടറെടുക്കുന്നതു ബിന്ദു കണ്ടിരുന്നു. തുടരെ വാഹനങ്ങള്‍ വന്നതിനാല്‍ റോഡ് മുറിച്ച് കടന്ന് സ്‌കൂട്ടറിന് അടുത്തെത്താന്‍ ബിന്ദുവിന് കഴിഞ്ഞില്ല. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയ രേഖകള്‍ സ്‌കൂട്ടറിലുണ്ടായിരുന്നതായി ബിന്ദു പറയുന്നു. ഉടന്‍ തന്നെ പോലീസില്‍ പരാതി നല്‍കി. ഇതിന് ശേഷമാണ് സമീപത്തെ മറ്റൊരു സ്‌കൂട്ടര്‍ ഇരിക്കുന്നത് കണ്ടത്. ബുധനാഴ്ച…

Read More

സ്‌കൂള്‍ബാഗും കയ്യില്‍ സഞ്ചിയുമായി ആറാംക്ലാസുകാരന്‍ രാത്രി ബസ് സ്റ്റാന്റില്‍; പൊള്ളിക്കുന്ന ജീവിതാനുഭവങ്ങള്‍ കേട്ട് സഹായവുമായി കാഞ്ഞങ്ങാട് പോലീസ്; ഇതു താന്‍ടാ പോലീസെന്ന് നാട്ടുകാരും

രാത്രി ഏഴുമണിക്ക് സ്‌കൂള്‍ ബാഗും ധരിച്ച് കയ്യില്‍ സഞ്ചിയുമായി നിന്നിരുന്ന വിദ്യാര്‍ഥിയ്ക്ക് സഹായഹസ്തവുമായി കാഞ്ഞങ്ങാട് പൊലീസ്. പൊള്ളിക്കുന്ന ജീവിതഭാരവുമായിട്ടാണ് ആറാം ക്ലാസുകാരന്‍ രാത്രി ബസ് കാത്തുനിന്നതെന്നും ഇതു മനസ്സിലാക്കിയ പൊലീസ് അവനുവേണ്ട സഹായങ്ങള്‍ ചെയ്തുനല്‍കിയെന്നും സതീശന്‍ എന്ന വ്യക്തി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം: കാഞ്ഞങ്ങാട് പൊലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്നലെ സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റില്‍ സ്‌കൂള്‍ ബാഗും, കൈയ്യില്‍ ഒരു സഞ്ചിയും തൂക്കി ഒരു സ്‌കൂള്‍ വിദ്യാര്‍ഥി നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. അവര്‍ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങള്‍ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയില്‍ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാന്‍ പോകുകയാണെന്നുമാണ് പറഞ്ഞത്. വാപ്പയില്ലേ എന്ന് ചോദിച്ചപ്പോള്‍ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീല്‍ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങള്‍…

Read More

മ​ധു, വി​ശ​പ്പി​ന്‍റെ ക​ണ്ണീ​രോ​ർ​മ​യ്ക്ക് ഒ​രു​വ​ർ​ഷം

പാ​ല​ക്കാ​ട്: വി​ശ​പ്പി​ന്‍റെ വി​ളി കേ​ൾ​ക്കാ​ത്ത​വ​ർ ആ ​ആ​ർ​ത്ത​നാ​ദം കേ​ട്ടി​രി​യ്ക്കു​ക​യി​ല്ല. ചു​ടു​ഞ​ര​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​ൻ പ​റ​ഞ്ഞ​തെ​ന്തെ​ന്നു ആ​രും തെ​ര​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല. മ​നു​ഷ്യ മ​നഃ​സാ​ക്ഷി​യെ അ​ഗാ​ധ ദുഃ​ഖ​ത്തി​ലേ​ക്കു ത​ള്ളി​വി​ട്ട അ​ട്ട​പ്പാ​ടി​യി​ലെ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യ്ക്കു ഇ​ന്നു ഒ​രു വ​ർ​ഷം തി​ര​യു​ന്നു. മ​ധു​വി​ന്‍റെ​യും അ​വ​ൻ അ​നു​ഭ​വി​ച്ച വി​ശ​പ്പി​ന്‍റെ​യും ക​ണ്ണീ​ർ ഓ​ർ​മ​ക​ൾ​ക്ക് ഇ​ന്ന് ഒ​രു വ​യ​സ്. 2018 ഫെ​ബ്രു​വ​രി 22. മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ക്ക​പ്പെ​ട്ട് ആ​ദി​വാ​സി യു​വാ​വി​നു മ​ർ​ദ​ന​മേ​ൽ​ക്കു​ന്നു. മു​ക്കാ​ലി ക​ടു​ക​മ​ണ്ണ ഉൗ​രി​ലെ മ​ധു (27 വ​യ​സ്) വി​നെ മ​ർ​ദി​ച്ച​വ​ർത​ന്നെ പോ​ലീ​സി​നു കൈ​മാ​റു​ന്നു. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്പോ​ഴേ​ക്കും മ​ധു​വി​ന്‍റെ മ​ര​ണം സം​ഭ​വി​ച്ചു. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മ​ധു​വി​ന്‍റെ മ​ര​ണം ലോ​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രെ വാ​ർ​ത്ത​യാ​യി. ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ​തി​നു പു​റ​മെ പോ​ലീ​സി​ന്‍റെ​യും മ​ർ​ദ​ന​മേ​റ്റ​താ​യി ആ​രോ​പ​ണം ഇ​ന്നും നി​ല​നി​ല്ക്കു​ന്നു. സ​മൂ​ഹ​ത്തി​ലൊ​ട്ടാ​കെ വി​ഷ​യം ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​പ്പോ​ഴും വി​സ്മ​രി​ക്ക​പ്പെ​ട്ട ഒ​ന്നു​ണ്ട്. ആ​ദി​വാ​സി​ക്ഷേ​മ​ത്തി​നു കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി​ക​ളു​ടെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യ​ല്ലേ.. അ​തെ. അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ ത​ന്നെ​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹം. ആ​ദി​വാ​സി കൊ​ല​ചെ​യ്യ​പ്പെ​ട്ടാ​ൽ…

Read More

ലാലേട്ടന്റേയോ മമ്മൂക്കയുടേയോ അതോ ദുല്‍ഖറിന്റേയോ ഫഹദിന്റേയോ സിനിമയ്ക്ക് വരുന്ന ആളുകള്‍ എന്റെ സിനിമയ്ക്ക് വരണം എന്നില്ല, എനിക്കൊരു സ്റ്റാര്‍ ആകണ്ട, നടി ആയാല്‍ മതി, രജീഷ വിജയന്‍ മനസുതുറക്കുന്നു

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച നടിയാണ് രജിഷ വിജയന്‍. വിജയിക്കുമോ ഇല്ലയോ എന്നാലോചിച്ച് സിനിമ ചെയ്യാനാകില്ലെന്ന് രജീഷ വിജയന്‍ പറയുന്നു. തനിക്ക് തൃപ്തി തരുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അതിനായി കാത്തിരിക്കാന്‍ തയ്യാറാണെന്നും രജീഷ പറയുന്നു. സിനിമ എന്റെ പാഷന്‍ മാത്രമാണ്. അതില്‍ നിന്നും മറ്റ് നേട്ടങ്ങളൊന്നും ആഗ്രഹിക്കുന്നില്ല, താരം പറഞ്ഞു. സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി തുറന്നു പറഞ്ഞത്. എണ്ണം കൂട്ടാന്‍ കൂടുതല്‍ സിനിമകള്‍ ചെന്നതില്‍ വിശ്വസിക്കുന്നില്ലെന്നും സിനിമയുടെ ക്വാളിറ്റിയില്‍ ആണ് താന്‍ വിശ്വസിക്കുന്നതെന്നും രജിഷ പറഞ്ഞു. വിജയിക്കുമോ ഇല്ലയോ എന്ന് നോക്കി സിനിമ ചെയ്യാനാകില്ല. കഥാപാത്രവുമായി കണക്ട് ചെയ്യാന്‍ സാധിക്കുന്നുണ്ടോ എന്നത് മാത്രമാണ് വിഷയം. കൂടുതലും നോക്കുന്നത് എനിക്ക് എന്ത് ചെയ്യാനുണ്ട് എന്നതാണ്. എന്നെ ചലഞ്ച് ചെയ്യുന്ന എന്തുണ്ട് എന്നാണ് രജീഷ പറഞ്ഞു. ഇന്‍ഡസ്ട്രി മെയില്‍ ഡൊമിനന്റ് ആയതിന് കാരണം…

Read More

ഇതാണ് ചങ്കൂറ്റം!! നാട്ടുകാര്‍ക്ക് ഭീഷണിയായി ചീറിപ്പാഞ്ഞ ടിപ്പര്‍ ലോറികളെ ഒറ്റയ്ക്ക് തടഞ്ഞ് രണ്ടു പെണ്‍കുട്ടികള്‍, നിയമം പോലും നോക്കുകുത്തിയായപ്പോള്‍ ആ പെണ്‍കുട്ടികളുടെ ധീരതയ്ക്ക് കൈയ്യടിച്ച് പൊതുജനം

ടിപ്പര്‍ലോറികള്‍ക്ക് രാവിലെയും വൈകുന്നേരവും റോഡില്‍ നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ആരും പാലിക്കാറില്ലെന്നുമാത്രം. ആര്‍ക്കുംവേണ്ടാത്ത അനേകായിരം നിയമങ്ങളില്‍ ഒന്നുമാത്രമായി അതും മാറി. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് ചീറിപ്പാഞ്ഞു പോകുന്ന ലോറികളെ നിലയ്ക്കുനിര്‍ത്തിയ രണ്ടു പെണ്‍കുട്ടികളുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞോടുന്നത്. അങ്കമാലിയില്‍ നടന്ന സംഭവം സന്ദീപ് ദാസെന്ന ചെറുപ്പക്കാരനാണ് സോഷ്യല്‍മീഡിയയിലൂടെ ലോകത്തെ അറിയിച്ചത്. സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- പെണ്‍കുട്ടികളാണ്. അങ്കമാലി പാലിശ്ശേരി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ്. കുഞ്ഞു സൈക്കിളുകള്‍ കുറുകെ വെച്ചുകൊണ്ട് അവര്‍ തടഞ്ഞുനിര്‍ത്തിയിരിക്കുന്നത് വമ്പന്‍ ടിപ്പര്‍ ലോറികളെയാണ്! വര്‍ഷങ്ങള്‍ക്കുമുമ്പു തന്നെ നമ്മുടെ നാട്ടില്‍ രാവിലെയും വൈകീട്ടും ടിപ്പര്‍ ലോറികള്‍ക്ക് ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അത്തരമൊരു നിയന്ത്രണം വെറുതെ കൊണ്ടുവന്നതല്ല.സ്‌കൂണ്ടള്‍ കുട്ടികള്‍ റോഡുകളിലൂടെ സഞ്ചരിക്കുന്ന സമയത്ത് ലോറികളുടെ മരണപ്പാച്ചില്‍ ഒഴിവാക്കുന്നതിനു വേണ്ടിയാണ് അധികൃതര്‍ അത്തരമൊരു തീരുമാനം കൈക്കൊണ്ടത്. പക്ഷേ പലപ്പോഴും നിയമം ലംഘിച്ചുകൊണ്ട് ടിപ്പര്‍ ലോറികള്‍ ചീറിപ്പായുന്ന കാഴ്ച്ചയാണ്…

Read More

ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’ ചൊറിയാന്‍ വന്ന യുവാവിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി നമിത പ്രമോദ്, ഇനിയും ഈ വഴി വരില്ലേയെന്ന് സോഷ്യല്‍മീഡിയയും

സോഷ്യല്‍ മീഡിയയില്‍ വലിയതോതില്‍ അപമാനിക്കപ്പെടുന്ന താരങ്ങളിലൊരാളാണ് നമിത പ്രമോദ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മാഡം നമിത ആണെന്നായിരുന്നു ആദ്യത്തെ ആരോപണം. ഇതിനുശേഷം അടിക്കടി ഈ നടിക്കുനേരെ സോഷ്യല്‍മീഡിയയില്‍ വലിയതോതില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നു. ഇപ്പോഴിതാ നമിത തന്നെ അധിക്ഷേപിച്ചയാള്‍ക്ക് ചുട്ടമറുപടി നല്കി രംഗത്തെത്തിയിരിക്കുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന ഒരു കമന്റിനാണ് നമിത കുറിക്കു കൊള്ളുന്ന മറുപടി നല്‍കി സോഷ്യല്‍ മീഡിയയുടെ കൈയടി നേടിയത്. ‘ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ… ഇപ്പോള്‍ പടം ഒന്നും ഇല്ല അല്ലേ?’ എന്നായിരുന്നു ഒരു വ്യാജ പ്രൊഫൈലില്‍ നിന്നുള്ള കമന്റ ്. അതിന് ‘ചേട്ടന്റെ പ്രൊഫൈല്‍ കണ്ടപ്പോള്‍ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന് ! ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം ! വയ്യ അല്ലേ ഏഹ് !’ എന്നായിരുന്നു നമിതയുടെ മറുപടി. പ്രൊഫസര്‍ ഡിങ്കനാണ് നമിതയുടെ പുതിയ ചിത്രം.…

Read More

വീരമൃത്യു വരിച്ച ജവാന്മാരുടെ പേരുകള്‍ ശരീരത്തില്‍ പച്ചകുത്തി ബിക്കാനീര്‍ സ്വദേശി ! യുവാവ് സ്വന്തം ശരീരത്തില്‍ എഴുത്തിച്ചേര്‍ത്തത് 71 സൈനികരുടെ പേരുകള്‍;പച്ചകുത്തുന്ന വീഡിയോ വൈറലാവുന്നു…

ബിക്കാനീര്‍ : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചവരുള്‍പ്പെടെ 71 ജവാന്മാരുടെ പേരുകള്‍ സ്വന്തം ശരീരത്തില്‍ പച്ചകുത്തി ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് രാജസ്ഥാനിലെ ശ്രീദുംഗര്‍ഗറിലെ ഗോപാല്‍ സഹ്റാന്‍ എന്ന യുവാവ്. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ജീവന്‍ നഷ്ടമായ സൈനികരോടുള്ള ബഹുമാനം പ്രകടിപ്പിക്കുന്നതിനാണ് ഇതിന് തയ്യാറായതെന്ന് ഗോപാല്‍ പറഞ്ഞു. മറ്റുള്ളവര്‍ക്ക് പ്രചോദനമാവാനാണ് ഇത്തരത്തില്‍ വ്യത്യസ്തമായ മാര്‍ഗം തിരഞ്ഞെടുത്തതെന്ന് ഗോപാല്‍ വ്യക്തമാക്കി. ഭഗത് സിങ് യൂത്ത് ബ്രിഗേഡ് എന്ന ദേശീയോദ്ഗ്രഥന സംഘടനയില്‍ അംഗമാണ് ഗോപാല്‍.

Read More

പ്രണയിക്കാന്‍ പ്രണയിനി തന്നെ വേണമെന്നില്ല; പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും’; പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ്

പ്രണയദിനത്തില്‍ അമ്മയ്‌ക്കൊപ്പം യാത്ര ചെയ്ത അനുഭവം പങ്കിട്ട് യുവാവ് എഴുതിയ കുറിപ്പ് വൈറല്‍. കമിതാക്കളും ദമ്പതികളും മാത്രമുണ്ടായിരുന്ന വര്‍ക്കല ബീച്ചില്‍ അമ്മയുടെ കൈപിടിച്ച് യാത്ര ചെയ്ത കഥയാണ് ശരത് കൃഷ്ണന് പറയാനുള്ളത്. പ്രണയിക്കുവാന്‍ പ്രണയിനി തന്നെ വേണമെന്നില്ല. പ്രാണനായി കരുതുന്ന പെറ്റമ്മയോളം വരില്ല മറ്റൊന്നും. കിട്ടുന്ന സമയമെല്ലാം അമ്മക്കൊപ്പം ചെലവഴിക്കുകയെന്ന് പറഞ്ഞാണ് ശരത് കുറിപ്പ് അവസാനിപ്പിക്കുന്നത്. കുറിപ്പ് വായിക്കാം: പ്രണയിക്കുവാനായി ഒരു ദിനമുണ്ടെങ്കില്‍ അത് എന്റെ അമ്മയോടൊപ്പം! ജീവിതത്തില്‍ സ്‌നേഹത്തിന്റെ അവസാന വാക്ക് അത് അമ്മ തന്നെ…… നമ്മെ എത്ര സ്‌നേഹിച്ചാലും മിതവാരത്തത് അത് നമ്മുടെ പെറ്റമ്മയ്ക്ക് മാത്രമായിരിക്കും. പഠിക്കുന്ന സമയത്ത് വലിയൊരു ആഗ്രഹമായിരുന്നു സിവില്‍ സര്‍വ്വീസ്. അത് വഴി എന്റെ രാജ്യത്തെ സേവിക്കുക. വിഫലമായ ആ ആഗ്രഹത്തിന്റെ തുടര്‍ച്ചയെന്നോണം വളര്‍ന്നു വരുന്ന, സിവില്‍ സര്‍വ്വീസ് സ്വപ്നം കാണുന്ന കുട്ടികള്‍ക്ക് വേണ്ടി തക്ഷശില IAS അക്കാദമി എന്നൊരു…

Read More

സിപിഎമ്മിനു സ്തുതി പാഠാന്‍ മാത്രം വാതുറക്കുന്ന സാംസ്‌കാരിക ക്രിമിനലുകളെ ഇന്നാട്ടിലെ ജനങ്ങള്‍ അര്‍ഹിക്കുന്ന വിധത്തില്‍ കൈകാര്യം ചെയ്‌തോളൂം, പിണറായി വിജയന്റെ പോസ്റ്റിന്‌ 13,000 ലൈക്ക്‌, ഇതിന് കമന്റിട്ട വി.ടി ബല്‍റാമിന് 28,000ലൈക്ക്‌!!

കേരളത്തിലെ സാംസ്‌കാരിക നായകരെ ജനങ്ങള്‍ക്ക് വലിയ താല്പര്യമില്ലെന്നത് സമീപകാല സംഭങ്ങളില്‍ നിന്ന് വ്യക്തമാണ്. കവിത മോഷണത്തിലും ഉത്തരേന്ത്യയിലെ കൊലപാതകങ്ങളിലും മാത്രം വാതുറക്കുന്നവരാണ് സച്ചിദാനന്ദന്‍ മുതല്‍ ദീപ നിശാന്ത് വരെയുള്ള സാംസ്‌കാരിക നായകര്‍. കാസര്‍ഗോഡ് രണ്ട് യുവാക്കളെ രാഷ്ട്രീയ വൈര്യത്തിന്റെ പേരില്‍ കൊല ചെയ്തപ്പോഴും ഇവര്‍ വാതുറന്നില്ല. മറുവശത്ത് സിപിഎം പ്രവര്‍ത്തകരാണെന്നതു കൊണ്ടാണ് ഇത്തരത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ മിണ്ടാത്തതെന്നാണ് ആരോപണം. പെരിയ കൊലപാതകത്തില്‍ സാംസ്‌കാരിക നായകര്‍ മിണ്ടാതിരുന്നതിനെതിരേ തൃശൂരില്‍ സാഹിത്യ അക്കാദമി ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് വാഴപ്പിണ്ടിയുമായി മാര്‍ച്ച് നടത്തിയിരുന്നു. അധ്യക്ഷന്റെ കാറില്‍ വാഴപ്പിണ്ടി വയ്ക്കുകയും ചെയ്തു. ഇതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ഈ കുറിപ്പിന് കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാം ഇട്ട കമന്റാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ട്രെന്റ്. പിണറായി വിജയന്റെ കുറിപ്പിന് വെറും 13,000 ലൈക് മാത്രമാണ് കിട്ടിയത്. ബല്‍റാമിന്റെ…

Read More