ലാഭമല്ലേ ഇത്താ… ജീവിക്കാന്‍ കഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ വാക്കുകള്‍ വൈറലാക്കി മലയാളികള്‍, ആ പെണ്‍കുട്ടിയെ നിങ്ങള്‍ക്കറിയാമോ?

വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവര്‍ ഇക്കാലത്ത് വളരെ കുറവാണ്. എന്നാല്‍ പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലാണ്. ഇത്തരത്തിലൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ബാഗിലുള്ള സോപ്പ് പൊടിയുടെയും ബാത്ത് റൂം ക്ലീനറിന്റെയുമൊക്കെ പ്രത്യേകതകള്‍ തനതായ ശൈലിയില്‍ നിഷ്‌കളങ്കമായി ഈ പെണ്‍കുട്ടി വീട്ടുടമയ്ക്ക് വിശദീകരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്നാല്‍ ഈ പെണ്‍കുട്ടിയെക്കുറിച്ച് ഇതുവരെ കാര്യമായ വിവരമില്ല.

Read More

റോഡില്‍ കാമുകിയുടെ കാമുകന്മാര്‍ തമ്മിലടിച്ചു, പോലീസ് മൂന്നുപേരെയും സ്റ്റേഷനിലെത്തിച്ചപ്പോള്‍ വന്‍ ട്വിസ്റ്റ്, രണ്ടുപേരെയും വേണ്ടെന്നുപറഞ്ഞു കാമുകി പോയത് മൂന്നാമനൊപ്പം

മനുഷ്യന്‍ എപ്പോള്‍ എന്താണ് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്ന് മനസിലാക്കാന്‍ പറ്റാത്ത കാലമാണ്. പ്രത്യേകിച്ച് പ്രണയത്തിന്റെ കാര്യത്തില്‍. ബെംഗളൂരുവില്‍ സംഭവിച്ചതും ഇതുപോലെ സിനിമയെ വെല്ലും കാര്യമാണ്. ഈ കഥയിലെ നായികയുടെ പേര് ശശികല എന്നാണ്. ഇവരും കാമുകന്മാരും തമ്മിലുള്ള ബന്ധവും അതിലെ ട്വിസ്റ്റും ഇങ്ങനെ- ശശികല ഒരു ഗാര്‍മെന്റ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ മൂര്‍ത്തി എന്നയാള്‍ക്കൊപ്പമാണ് ജീവിച്ചിരുന്നത്. ഇയാള്‍ മുമ്പ് വിവാഹം കഴിച്ചതും രണ്ട് കുട്ടികളുടെ പിതാവുമാണ്. എന്നാല്‍, അടുത്തിടെ ശശികല ജോലി ചെയ്യുന്ന ഗാര്‍മെന്റ് ഫാക്ടറിയിലെ ഡ്രൈവറായ സിദ്ധാരാജു എന്നയാള്‍ ഇവരെ വിവാഹം കഴിക്കാന്‍ സന്നദ്ധത അറിയിച്ചു. ഇത് ശശികല സമ്മതിക്കുകയും ചെയ്തു. ഇതാണ് പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. കഴിഞ്ഞദിവസം ശശികലയും പുതിയ കാമുകന്‍ സിദ്ധരാജും ബസ് കയറാന്‍ നില്ക്കുമ്പോള്‍ മൂര്‍ത്തി ഈ വഴി വന്നു. ഇരുവരെയും കണ്ടതോടെ മൂര്‍ത്തി പാഞ്ഞടുത്തു. സിദ്ധരാജുവുമായി വാക്കുതര്‍ക്കവും വഴക്കുമായി. ഇതോടെ…

Read More

നിങ്ങള്‍ രണ്ടെണ്ണം അടിച്ചിട്ടുണ്ടെന്ന് തോന്നുന്നല്ലോ മിസ്റ്റര്‍ ടൊവീനോ! ലൈവിലെത്തിയപ്പോള്‍ ചൊറിഞ്ഞ ആരാധകന് ടൊവീനോയുടെ കിടിലന്‍ മറുപടി, ഇതു കുറച്ചു കൂടി പോയെന്ന് ആരാധകരും

ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ് ടൊവീനോ തോമസ്. ഗോദയും മായാനദിയുമെല്ലാം ടെവീനോയുടെ കരിയറില്‍ വലിയ വഴിത്തിരിവുകളായിരുന്നു. ഇപ്പോള്‍ തിയറ്ററുകളിലുള്ള മറഡോണയും ഹിറ്റിലേക്ക് കുതിക്കുകയാണ്. ഈ സിനിമ ഹിറ്റായതിന്റെ സന്തോഷം ഫേസ്ബുക്ക് ലൈവിലെത്തി അദേഹം പങ്കിടുകയും ചെയ്തു. ടൊവിനോ ലൈവില്‍ ഒരു ആരാധകന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. മഴ നനഞ്ഞ് ആകെ ബുദ്ധിമുട്ടിലാണ് താനെന്നും ഫ്ലൈറ്റ് മിസായെന്നും താരം തുടക്കം തന്നെ പറഞ്ഞിരുന്നു. ഇതിന് ശേഷം കാറില്‍ കയറി യാത്ര ചെയ്യുമ്പോഴും താരം ലൈവ് തുടര്‍ന്നു. ചിത്രത്തെ കുറിച്ചും വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ചും പരാജയപ്പെട്ട ചിത്രത്തെക്കുറിച്ചും താരം സംവദിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ആ ചോദ്യം എത്തുന്നത്. ‘ബ്രോ രണ്ടെണ്ണം അടിച്ചിട്ടുണ്ടോ, നിങ്ങള്‍ നല്ല സ്റ്റെലായി സംസാരിക്കുന്നുണ്ടല്ലോ..’ അതിരുവിട്ട ഈ ചോദ്യത്തിന് ടൊവിനോ അപ്പോള്‍ തന്നെ മറുപടി നല്‍കി. അല്ല സുഹൃത്തേ നിങ്ങളും നിങ്ങളുടെ വീട്ടിലുള്ളവരും…

Read More

രാത്രി ഏഴോടെ യുവാവും യുവതിയും റോഡില്‍ വച്ച് ചങ്ങല കൊണ്ടു ബന്ധിച്ചു, പെട്രോളൊഴിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി, പോലീസെത്തിയപ്പോള്‍ കാമുകനെ ഒറ്റുകൊടുത്ത് കാമുകിയും, പത്തനാപുരത്ത് നടന്നത്

കാമുകനും കാമുകിയും ഒരുമിച്ച് ജീവിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ നടുറോഡില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ശ്രമം പരാജയപ്പെട്ടതോടെ പോലീസും പൊക്കി. ഒടുവില്‍ കാമുകന്‍ അറസ്റ്റിലായി. സിനിമയെ വെല്ലും നാടകീയ സംഭവങ്ങള്‍ നടന്നത് പത്തനാപുരത്താണ്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. കോട്ടവട്ടം പാട്ടപ്പുരമുകള്‍ സ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം. യുവതിയും യുവാവും തമ്മില്‍ ഏഴ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവാവ് പല തവണ യുവതിയുടെ വീട്ടിലെത്തി വിവാഹാലോചന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ വിവാഹത്തിന് വഴങ്ങിയില്ല. വീട്ടുകാര്‍ അനുവദിച്ചാല്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂ എന്ന നിലപാടിലാണ് യുവതിയും. ഒന്നിച്ചു ജീവിക്കാന്‍ പറ്റില്ലെന്ന് ഉറപ്പായതോടെ ഇരുവരും മരിക്കാന്‍ തീരുമാനിച്ചു. എല്ലാവരും കാണ്‍കേ മരിക്കാമെന്ന് കാമുകി പറഞ്ഞപ്പോള്‍ യുവാവിനും സമ്മതം. ഇതേതുടര്‍ന്ന് യുവതിയെയും കൂട്ടി ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. യുവതി വീട്ടുകാരുടെ കൂടെ പോയി.

Read More

ആ നായയ്ക്ക് വിലയിട്ടത് അഞ്ചുലക്ഷം രൂപ! കള്ളക്കടത്ത് സംഘത്തിന് തലവേദനയായ സോംബാരയെ പൊക്കാന്‍ വാഗ്ദാനം, സോംബാര എന്ന നായയുടെ കഥ ഇങ്ങനെ

മയക്കുമരുന്ന് സംഘങ്ങള്‍ക്കു കുപ്രസിദ്ധമാണ് ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. ഇവിടെ കള്ളക്കടത്തുകാര്‍ക്ക് തലവേദനയായ ഒരു നായയുണ്ട്. അവന്റെ കഥയാണ് ഇപ്പോള്‍ ലോകമാധ്യമങ്ങളിലെ വാര്‍ത്ത. തലസ്ഥാനമായ ബൊഗോട്ടയില്‍ ലഹരിമരുന്ന് വിരുദ്ധ പൊലീസ് സ്‌ക്വാഡിലെ നായയാണ് സോംബാര. ലക്ഷക്കണക്കിന് വില വരുന്ന ലഹരിമരുന്നുകള്‍ കണ്ടെടുത്ത സോംബാര കള്ളക്കടത്തുകാരുടെ കണ്ണിലെ കരടാണ്. നായയുടെ ശല്യം സഹിക്കാതെയാണ് സംഘം അഞ്ചുലക്ഷം രൂപ നായയ്ക്ക് വിലയിട്ടത്. കൊളംബിയയിലെ കുപ്രസിദ്ധ ലഹരിമരുന്ന് ഇടപാട് സംഘമായ ക്ലാന്‍ ഡെല്‍ ഗോള്‍ഫോ ആണ് നിരന്തരമായ തിരിച്ചടികള്‍ക്ക് പിന്നാലെ സോംബാരയെ ലക്ഷ്യമിട്ട് പ്രതിഫലം വാഗ്ദാനം ചെയ്ത് രംഗത്തെത്തിയത്. 2016ല്‍ കള്ളക്കടത്ത് സംഘത്തിന്റെ 2.9 ടണ്‍ കൊക്കെയ്‌നാണ് സോംബാര മണത്തുപടിച്ചത്. പഴങ്ങള്‍ കൂട്ടിയിട്ട കുട്ടകളില്‍ ഒളിപ്പിച്ച രീതിയിലായിരുന്നു ലഹരിമരുന്ന്. 2017ല്‍ സാന്റാ മാര്‍ട്ടാ നഗരത്തില്‍ പഴങ്ങളുടെ അകത്ത് ഒളിപ്പിച്ച് വച്ച 1.1 ടണ്‍ കൊക്കെയ്‌നും നായ മണത്തുപിടിച്ചു. ഇതോടെ സോംബാര കള്ളക്കടത്തുകാര്‍ക്കൊരു തലവേദനയായി…

Read More

പിതാവ് വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതോടെ പതിനാറുകാരി കൂട്ടുകാരിക്കൊപ്പം നാടുവിട്ടു, കോവളത്തെ ഹോട്ടലില്‍ മുറിയെടുത്തെങ്കിലും പണമില്ലാത്തതോടെ സ്വര്‍ണം വില്ക്കാനെത്തി, കടക്കാരന്റെ സംശയം തുണയായി

വീട്ടുകാരുമായി പിണങ്ങി തിരുവനന്തപുരത്തെത്തിയ രണ്ട് പെണ്‍കുട്ടികളെ പോലീസ് കണ്ടെത്തി ബന്ധുക്കള്‍ക്ക് കൈമാറി. തിരുനെല്‍വേലി സ്വദേശിനികളായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയാണ് ഫോര്‍ട്ട് പോലീസ് കണ്ടെത്തി പിടികൂടി ബന്ധുക്കള്‍ക്ക് കൈമാറിയത്. ഒരു കുട്ടിയുടെ മാതാവ് മരണമടഞ്ഞ് രണ്ട് മാസം കഴിയും മുന്‍പ് പിതാവ് മറ്റൊരു വിവാഹം കഴിക്കാന്‍ പോകുന്നതിലുള്ള മനോവിഷമത്തില്‍ കൂട്ടുകാരിയോടൊപ്പമാണ് പെണ്‍കുട്ടി എത്തിയത്. കോവളത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച കുട്ടികളുടെ കൈയില്‍ റൂം വാടക കൊടുത്ത ശേഷം ചെലവിന് കാശില്ലായിരുന്നു. ദേഹത്ത് അണിഞ്ഞിരുന്ന സ്വര്‍ണം വിറ്റ് ചെലവിന് കാശ് സ്വരൂപീക്കാനായി ചാലയിലെ ഒരു ജൂവലറിയില്‍ ഇന്നലെ വൈകുന്നേരം പെണ്‍കുട്ടികള്‍ എത്തി. കടയുടമക്ക് സംശയം തോന്നി വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. ഫോര്‍ട്ട് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടികളോട് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് തിരുനെല്‍വേലിയില്‍ നിന്നും വീട്ടുകാരറിയാതെ തിരുവനന്തപുരത്തെത്തിയ വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് തമിഴ്‌നാട് പോലീസിന് വിവരം കൈമാറി ബന്ധുക്കളെ വിളിച്ച് വരുത്തി കുട്ടികളെ…

Read More

കായംകുളം കൊച്ചുണ്ണി തിയറ്ററില്‍ എത്തും മുമ്പേ ലാഭമുണ്ടാക്കി, ആദ്യ പ്രദര്‍ശനത്തിനു മുമ്പേ കിട്ടിയത് 25 കോടിയിലധികം രൂപ, ചരിത്രമാകാന്‍ ഒരുങ്ങുന്ന കൊച്ചുണ്ണി ഇനി ചരിത്രത്താളില്‍

ഏവരും പ്രതീക്ഷിച്ചിരുന്ന കായംകുളം കൊച്ചുണ്ണി തിയറ്ററില്‍ എത്തുംമുമ്പേ ലാഭമുണ്ടാക്കി. റോഷന്‍ ആന്‍ഡ്രൂസ് അണിയിച്ചൊരുക്കുന്ന നിവിന്‍ പോളി ചിത്രത്തിലെ പ്രത്യേകത മോഹന്‍ലാലിന്റെ സാന്നിധ്യമാണ്. കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം കോടികള്‍ നേടി. കായംകുളം കൊച്ചുണ്ണിയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്സ് ഇവര്‍ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍. ഓവര്‍സീസ് റൈറ്റ്സിലും റെക്കോര്‍ഡ് തുകയാണ് കൊച്ചുണ്ണിക്ക് ലഭിച്ചത്. ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അതും…

Read More

ഓണത്തിന് ചാനല്‍ സിനിമകളില്‍ ഒന്നാമതെത്താന്‍ സൂര്യ ടിവി. സൂപ്പര്‍ താരങ്ങളുടെ സിനിമകളില്‍ മറ്റു ചാനലുകളെ പിന്തള്ളും, സൂര്യയുടെ ഓണം ഇങ്ങനെ

ചാനലുകളെ സംബന്ധിച്ചിടത്തോളം ചാകരക്കാലമാണ് ഓണം. പരസ്യത്തിന്റെ കുത്തൊഴുക്കില്‍ വരുമാനം പരിധികളില്ലാതെ കുതിക്കും. അതുകൊണ്ട് തന്നെ ഓണത്തിന് മികച്ച പരിപാടികളൊരുക്കി കളം കൊഴുപ്പിക്കുക ചാനലുകളുടെ പതിവു രീതിയാണ്. മറ്റൊരു ഓണം കൂടി എത്തുമ്പോള്‍ പതിവുപോലെ ചാനലുകള്‍ മത്സരം തുടങ്ങി. സൂപ്പര്‍ ഹിറ്റ് സിനിമകളുമായാണ് സൂര്യയുടെ വരവ്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ ഇത്തവണ സൂര്യയിലുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ നീരാളി, മമ്മൂട്ടിയുടെ എബ്രഹാമിന്റെ സന്തതികള്‍, ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി, ടൊവീനോയുടെ മായാനദി എന്നീ സിനിമകളാണ് സൂര്യയില്‍ വരുന്നത്. ജൂലൈ 12ന് തിയറ്ററില്‍ റിലീസിനെത്തിയ നീരാളി മൂന്ന് കോടിയിലധികം ഗ്രാഫിക്സിന് വേണ്ടി മാത്രം ചെലവഴിച്ച ചിത്രമാണ്. ജയസൂര്യയെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത അഞ്ചാമത്തെ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. ജയസൂര്യ ട്രാന്‍സ്ജന്‍ഡറായി എത്തിയ സിനിമ റംസാന്‍ റിലീസായി ജൂണ്‍ 15നായിരുന്നു തിയറ്ററിലെത്തിയത്. ജയസൂര്യയും രഞ്ജിത് ശങ്കറും ചേര്‍ന്ന് നിര്‍മിച്ച ചിത്രം…

Read More

ഐശ്വര്യയുടെ സൗന്ദര്യത്തിനു മുന്നില്‍ പ്രായം തോല്‍ക്കും, വൈറലായി പുതിയ ചിത്രങ്ങള്‍

പ്രായം 44 കടന്നെന്നു പറഞ്ഞാല്‍ ഒരുപക്ഷേ ആരും വിശ്വസിച്ചേക്കില്ല. ഈ സൗന്ദര്യത്തിനു മുന്നില്‍ പ്രായം പലകുറി തോറ്റിട്ടുണ്ട്. ഇപ്പോള്‍ പുതിയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു മാസികയ്ക്കുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ ലോകത്ത് വിസ്മയമാകുന്നത്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ ഐശ്വര്യറായ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രമാണ് ഏറെ ശ്രദ്ധേയം. ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 17 വര്‍ഷങ്ങള്‍ക്കുശേഷം ഐശ്വര്യയും അനില്‍ കപൂറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

Read More

രണ്ടാമതൊരു വിവാഹം കഴിക്കാന്‍ വാപ്പച്ചി തീരുമാനിച്ചു, പെണ്ണുകാണാന്‍ കൊണ്ടുപോയത് എന്നെയും അനിയനെയും, എന്നാല്‍ കല്യാണം മുടങ്ങിയത് അവസാന നിമിഷം, ഹനാന്‍ ആ രഹസ്യം തുറന്നുപറയുന്നു

ഒരു മീന്‍ വില്പനയിലൂടെ മലയാളികളുടെ മനസില്‍ കയറിപ്പറ്റിയ പെണ്‍കുട്ടിയാണ് ഹനാന്‍. സോഷ്യല്‍മീഡിയയില്‍ ചിലര്‍ കൊല്ലാക്കൊല ചെയ്ത പെണ്‍കുട്ടി പിന്നീട് ഫിനിക്‌സ് പക്ഷിയെപ്പോലെ തിരിച്ചുവന്നു. അധിക്ഷേപം ചൊരിഞ്ഞവര്‍ പ്രകീര്‍ത്തിക്കാന്‍ മത്സരിക്കുന്നതിനിടെ ഹനാന്‍ തന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസുതുറന്നു. പിതാവും മാതാവും തമ്മിലുള്ള പ്രശ്‌നങ്ങളെപ്പറ്റി ഒരു ചാനല്‍ പരിപാടിയിലാണ് അവള്‍ മനസുതുറന്നത്. തന്റെ മാതാവുമായി പിരിഞ്ഞ ശേഷം വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചെന്നും അന്ന് പെണ്ണു കാണാന്‍ തന്നെയും അനിയനെയും കൂട്ടിയാണ് അദ്ദേഹം പോയതെന്നും ഹനാന്‍ പറഞ്ഞു.തന്റെ കോളേജിലെ ഒരു പെണ്‍കുട്ടിയുടെ ബന്ധുവിനെയാണ് ആലോചിച്ചിരുന്നത്. എന്നാല്‍ ഒരു സന്ദര്‍ഭത്തില്‍ വാപ്പച്ചി അവരോട് കയര്‍ത്തു സംസാരിച്ചതോടെ ആ വിവാഹം മുടങ്ങുകയായിരുന്നെന്നും ഹനാന്‍ വെളിപ്പെടുത്തി. വാപ്പച്ചി രണ്ടാമതൊരു വിവാഹം കഴിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ല. അദ്ദേഹത്തിന് 41 വയസ് മാത്രമേ ആയിട്ടുള്ളു. അദ്ദേഹവും ഒരു മനുഷ്യനല്ലേയെന്നും ഹനാന്‍ ചോദിക്കുന്നു. ഉമ്മച്ചിയുമായി പെരുത്തപ്പെടാന്‍ വാപ്പച്ചിക്ക്…

Read More