കേരളാ അതിര്‍ത്തിയില്‍ പന്നി മനുഷ്യക്കുഞ്ഞിനെ പ്രസവിച്ചു. കിട്ടിയവര്‍ കിട്ടിയവര്‍ വാട്സാപ്പിലും ഫേസ്ബുക്കിലും ഷെയര്‍ ചെയ്തു സായൂജ്യമടഞ്ഞു. സത്യമെന്താണെന്ന് ആരും തിരക്കിയതുമില്ല. സത്യത്തില്‍ പന്നി പ്രസവിച്ചതാണോ മനുഷ്യ കുഞ്ഞിനെ. ഇപ്പോള്‍ സത്യം പുറത്തു വന്നിരിക്കുകയാണ്. ഇറ്റാലിയന്‍ കലാകാരനായ ലെറ മഗനാച്ചോയുടെ ഒരു സൃഷ്ടിയാണ് ഇത്. കാഴ്ചയില്‍ യഥാര്‍ത്ഥമാണെന്ന് തോന്നുന്ന ഇത് നിര്‍മ്മിച്ചിരിക്കുന്നത് സിലിക്കണ്‍ റബ്ബര്‍ ഉപയോഗിച്ചാണ്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ദിവസങ്ങള്‍ക്ക് മുന്‍പ് ലൈറ തന്നെയാണ് കലാസൃഷ്ടി പുറത്തു വിട്ടത്. ത് വില്‍ക്കാനുണ്ടെന്ന് കാണിച്ച് ഫേസ്ബുക്കിലും ലൈറ പോസ്റ്റിട്ടിരുന്നു. ചില വിരുതന്മാര് ഈ ചിത്രമെടുത്ത് ഇന്ത്യയിലെ കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലുണ്ടായ യഥാര്‍ത്ഥ സംഭവമാണെന്ന തരത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്തായാലും സത്യം അറിയും മുമ്പേ ഷെയര്‍ ചെയ്യുന്ന മലയാളികളുടെ ശീലം പലരും നന്നായി മുതലെടുക്കുന്നുവെന്നത് സത്യമാണ്.
Read MoreCategory: RD Special
തിന്നിട്ട് എല്ലിന്റെയിടയില്‍ കയറും, എന്നിട്ടും നാട്ടുകാരെ ബുദ്ധിമുട്ടിക്കാന്‍ ട്രെയിനില്‍ അഭ്യാസ പ്രകടനവും, സബര്‍ബന്‍ ട്രെയിനില്‍ സാഹസം കാണിക്കുന്ന കൗമാരക്കാരുടെ വീഡിയോ കണ്ടാല്‍ ആരും പറയും
കൈയിലൊരു വാഹനം കിട്ടിയാല്‍ റോഡില്‍ അപകടകരമായ സാഹസപ്രകടനങ്ങള്‍ കാണിക്കുന്നത് ചെറുപ്പക്കാരുടെ ശീലമാണ്. പലപ്പോഴും ഇരയാകുന്നത് യാത്രക്കാരായ നിരപരാധികളായിരിക്കും. ഇത്തരത്തില്‍ മുംബൈയില്‍ ഒരുകൂട്ടം ചെറുപ്പക്കാരുടെ സാഹസികതയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ വീഡിയോ ആരെയും ഞെട്ടിക്കും. പ്ലാറ്റ്ഫോമില്‍ നിന്നയാളുടെ സ്മാര്‍ട്ട്ഫോണ്‍ മോഷ്ടിക്കുന്നതിന്റെ അടക്കം ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. ഇവരില്‍ ഒരാള്‍ തന്നെ എടുത്ത സെല്‍ഫി വീഡിയോയിലാണ് അത്യന്തം അപകടകരമായ കൗമാരക്കാരുടെ പ്രകടനങ്ങള്‍ പുറത്തുവരുന്നത്. ട്രെയിനിന് പുറത്തേക്ക് തൂങ്ങിക്കിടന്നുകൊണ്ട് കൗമാരക്കാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. നാല് പേരാണ് വീഡിയോയില്‍ അപകടകരമായ സാഹസങ്ങള്‍ കാണിക്കുന്നത്. വീഡിയോ കണ്ടുനോക്കൂ-
Read Moreഷട്ടറുകള്‍ ഉയരുമ്പോള്‍… അത്യപൂര്‍വമായ കാഴ്ചയ്ക്ക് കണ്ണുതുറന്ന് കേരളം; ഈ വിസ്മയക്കാഴ്ച 26 വര്‍ഷത്തിനു ശേഷം
റെജി ജോസഫ് അത്യപൂർവമായ കാഴ്ചയ്ക്ക് കേരളം കണ്ണുതുറന്നിരിക്കുന്നു. തുളുന്പാറായ നിറകുടം പോലെ നിൽകുന്ന ചെറുതോണി അണക്കെട്ട് ഏതു നിമിഷവും തുറക്കാൻ വൈദ്യുതി ബോർഡ് യുദ്ധകാല സന്നാഹം ഒരുക്കിയിരിക്കുന്നു. കേരളത്തിന്റെ വൈദ്യുതിയുടെ പ്രഭവകേന്ദ്രം എന്നു പറയാവുന്ന ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകൾ ചേർന്നതാണ്- ഇടുക്കി, ചെറുതോണി, കുളമാവ്. ഉയരത്തിൽ വലുത് ഇടുക്കിയാണെങ്കിലും അടുത്തുള്ള ചെറുതോണി അണക്കെട്ടിനാണ് സ്പിൽവെ അഥവാ ഷട്ടറുകളുള്ളത്. 2403 അടിയാണ് ഇവിടെ പരമാവധി സംഭരണശേഷി. മുല്ലപ്പെരിയാർ ജലനിരപ്പ് 136അടി കവിഞ്ഞിരിക്കുന്നതിനാൽ ജലനിരപ്പ് 2400 അടിയിലെത്തിയാൽ ചെറുതോണി ഡാം തുറന്നേക്കാം. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരമാണ് 2403 അടി. ഇടുക്കി അണക്കെട്ടിന് 169 മീറ്ററും ചെറുതോണിക്ക് 134 മീറ്ററും കുളമാവിന് 100 മീറ്ററുമാണ് ഉയരം.ചെറുതോണി അണക്കെട്ടിന്റെ ഉരുക്കു ഷട്ടറുകളിൽ ഒന്നോ രണ്ടോ മൂന്നോ എണ്ണം മാത്രം അൽപം ഉയർത്താനേ ഇടയുള്ളുവെങ്കിലും അതൊരു വിസ്മയമായിരിക്കും. അതേ സമയം പുറംതള്ളുന്ന വെള്ളം…
Read Moreചെറുപ്പത്തില്‍ ഞങ്ങളുടെ ഡ്യൂട്ടി മോഹന്‍ലാല്‍ തലയും കുത്തി താഴേ വീഴാതെ നോക്കലായിരുന്നു, വിശ്വനാഥന് നായര്‍ തിരികെ വരുമ്പോള്‍ കേടുപാടു കൂടാതെ ഇവനെ തിരിച്ചേല്‍പ്പിക്കണം, മല്ലിക സുകുമാരന്‍ പറയുന്നു
ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും അമ്മയായ മല്ലിക സുകുമാരന്‍ തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളില്‍ ഏറ്റവും നിറംപിടിച്ചത് മോഹന്‍ലാലുമായുള്ള സൗഹൃദമാണ്. ചെറുപ്പത്തില്‍ ലാലിനെ മാതാപിതാക്കള്‍ തങ്ങളുടെ വീട്ടില്‍ നിര്‍ത്തിയതും ലാലിന്റെ കുസൃതിയും മല്ലിക തുറന്നു പറയുന്നു. ഞങ്ങളുടെ കുടുംബവും മോഹന്‍ലാലിന്റെ കുടുംബവും വലിയ അടുപ്പക്കാരായിരുന്നു. മഹാ കുസൃതിയായിരുന്ന ലാലിനെ ചില ദിവസങ്ങളില്‍ ഞങ്ങളുടെ വീട്ടില്‍ നിര്‍ത്തിയിട്ട് അച്ഛനും അമ്മയും പോകും. അക്കാലത്തു വീടിന്റെ സ്റ്റെയര്‍കെയ്സിനു സിമന്റ് കൈവരിയാണ് ഉള്ളത്. ഒരു ദിവസം അച്ഛന് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോള്‍ ലാല്‍ രണ്ടാം നിലയില്‍ നിന്നു കൈവരിയിലൂടെ അതിവേഗത്തില്‍ താഴേക്കു തെന്നി വരുകയാണ്. അന്ന് ആറോ ഏഴോ വയസ്സേയുള്ളൂ. കണ്ണു തെറ്റിയാല്‍ മരത്തില്‍ കയറും. വീണു പരുക്കേല്‍ക്കാതെ ലാലിനെ നോക്കുകയെന്നതു ഞങ്ങളുടെ ജോലിയായിരുന്നു.”വിശ്വനാഥന് നായര്‍ തിരികെ വരുമ്പോള്‍ കേടുപാടു കൂടാതെ ഇവനെ തിരികെ ഏല്‍പ്പിക്കേണ്ടതാണ്” എന്ന് എപ്പോഴും അച്ഛന് പറയുമായിരുന്നു. അഞ്ചാം ക്ലാസിലായപ്പോള്‍ ഞാന്‍…
Read Moreപാതിരാത്രി ഫേസ്ബുക്കിലെ കാമുകി പതിനേഴുകാരനെ വീട്ടിലേക്കു വിളിച്ചു, വിഴിഞ്ഞത്തു നിന്ന് കൗമാര കാമുകന് പാലക്കാടെത്തിയപ്പോള്‍ കാമുകി നൈസായി ഒഴിവായി, ഒടുവില്‍ സംഭവിച്ചത് രസകരമായ കാര്യങ്ങള്‍
സോഷ്യല്‍മീഡിയയില്‍ പെറ്റു കിടക്കുന്ന സമൂഹമായി കേരളീയര്‍ മാറിയെന്നാണ് സമീപകാല സംഭവങ്ങള്‍ പലതും തെളിയിക്കുന്നത്. ജീവിക്കാന്‍ മീന്‍വിറ്റ ഹനാനു നേരെ നടന്ന ആക്രമണങ്ങളും സോഷ്യല്‍മീഡിയയിലെ കലാപവുമെല്ലാം ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ പുറത്തുവരുന്ന മറ്റൊരു വാര്‍ത്ത പാലക്കാടു നിന്നാണ്. ഇതുവരെ കാണാത്ത ഫേസ്ബുക്ക് കാമുകിയെ കാണാന്‍ പതിനേഴുകാരന് നടത്തിയ സാഹസികതയും ഒടുവില്‍ നൈസായി പണികിട്ടിയതും വൈറലായിരിക്കുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയാണ് കഥാനായകന്. പതിനേഴു വയസുമാത്രം പ്രായം. കാമുകി പാലക്കാട് വടക്കഞ്ചേരിക്കാരിയും. ഒരുരാത്രി യുവതി കാണണമെന്ന് പറഞ്ഞതോടെ കാമുകന് തിരുവനന്തപുരത്തു നിന്നും ട്രെയിന്‍ കയറി. ട്രെയിനില്‍ തൃശൂരിലെത്തി അവിടെ നിന്നു പാലക്കാട്ടേക്കു ബസ് കയറിയ ഇയാള്‍ വ്യാഴം രാത്രി എട്ടിന് വടക്കഞ്ചേരിയില്‍ ഇറങ്ങി. യുവതി നല്കിയ വിവരമനുസരിച്ച് രാത്രി 10ന് ഓട്ടോറിക്ഷയില്‍ പുതുക്കോടെത്തി. പുതുക്കോട് എത്തിയെന്ന് അറിഞ്ഞതോടെ യുവതി ഡാറ്റ ഓഫ് ചെയ്തു. കുട്ടിക്കാമുകന് യുവതിയുടെ ഫോണ്‍ നമ്പര്‍ അറിയില്ലായിരുന്നു. മെസഞ്ചര്‍…
Read Moreഫേസ്ബുക്ക് മുങ്ങി താഴുന്ന കപ്പലോ? ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ കുറവ്, ലാഭവും വരുമാനവും ഇടിയുന്നു, ഒരുദിവസം കൊണ്ട് സുക്കന്‍ബര്‍ഗിന് നഷ്ടമായത് കോടികള്‍, തിരിച്ചടിയില്‍ ഞെട്ടി സോഷ്യല്‍മീഡിയ വമ്പന്മാര്
ഒരുദിവസംകൊണ്ട് ഒരു കന്പനിക്ക് ഓഹരിവിപണിയില്‍ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടത്തിന്റെ റിക്കാര്‍ഡ് ഇനി ഫേസ്ബുക്കിനു സ്വന്തം. 12,000 കോടി ഡോളര്‍ (8.23 ലക്ഷം കോടി രൂപ) ആണ് ഇന്നലെ വിപണിമൂല്യത്തിലുണ്ടായ നഷ്ടം. കമ്പനി സാരഥി മാര്‍ക്ക് സുക്കര്‍ബര്‍ഗിനു വന്ന നഷ്ടം 1,600 കോടി ഡോളര്‍ (1.09 ലക്ഷം കോടി രൂപ) ആണ്. കമ്പനിക്കു ജൂലൈ-സെപ്റ്റംബര്‍ ത്രൈമാസത്തില്‍ ലാഭവും വരുമാനവും കുറയുമെന്ന മുന്നറിയിപ്പാണു വിഷയം. ബുധനാഴ്ച ഔദ്യോഗിക ഓഹരിവിപണിയുടെ സമയം കഴിഞ്ഞശേഷമാണു കമ്പനി ഇതറിയിച്ചത്. പിന്നീടു നടന്ന അനൗപചാരിക വ്യാപാരത്തില്‍ ഓഹരിവില 24 ശതമാനം താണു. അതായത് 15,100 കോടി ഡോളര്‍ നഷ്ടം. അനൗപചാരിക വ്യാപാരം അവസാനിക്കുമ്പോള്‍ വില 21 ശതമാനം താഴെയായിരുന്നു. വ്യാഴാഴ്ച ഔപചാരിക വ്യാപാരം തുടങ്ങിയപ്പോള്‍ വിലത്തകര്‍ച്ച 20 ശതമാനമായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ ഇടിവ് 19 ശതമാനമായി. 2000 സെപ്റ്റംബറില്‍ ഇന്റല്‍ കോര്‍പറേഷനു 9,100 കോടി…
Read Moreമഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചിരുന്നു, അവസാന നിമിഷം അവര്‍ വിസമ്മതിച്ചു, ഉണ്ണി ശിവപാലിന് വേണ്ടി മുത്തുമണി മത്സരത്തില്‍ നിന്ന് പിന്മാറി, ബാബുരാജിന്റെ വെളിപ്പെടുത്തല്‍
താരസംഘടനയായ അമ്മയുടെ വൈസ് പ്രസിഡന്റാകാന്‍ മഞ്ജു വാര്യരെ സമീപിച്ചിരുന്നതായി നടന് ബാബുരാജിന്റെ വെളിപ്പെടുത്തല്‍. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലാണ് ബാബുരാജ് ഇക്കാര്യം വ്യക്തമാക്കിയത്. മഞ്ജു വരുന്നതിനോട് എല്ലാവര്ക്കും താല്പര്യമായിരുന്നു. എന്നാല്‍ നടി തന്നെ ഇക്കാര്യത്തില്‍ താല്പര്യമില്ലെന്ന് അവസാന നിമിഷം വ്യക്തമാക്കുകയായിരുന്നു. ബാബുരാജ് ചാനലിന് നല്കിയ അഭിമുഖത്തിലെ വാക്കുകള്‍ ഇങ്ങനെ- മഞ്ജു വാര്യരെ അമ്മ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ എല്ലാവര്ക്കും ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജു വാര്യര്‍ അതിന് വിസമ്മതിക്കുകയായിരുന്നു. നടിമാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ അമ്മ എപ്പോഴും സ്വാഗതം ചെയ്തിട്ടുണ്ട്. ആര്‍ക്കും മത്സരിക്കാവുന്നതാണ്. എന്നാല്‍ അമ്മ യോഗത്തില്‍ വന്ന് ഫോം ഫില്‍ ചെയ്യാനും വോട്ടു ചോദിക്കാനുമൊക്കെ പലര്‍ക്കും മടിയാണ്. അതൊക്കെ കുറച്ച് ബുദ്ധിമുട്ടുള്ള പണിയായത്കൊണ്ട് എല്ലാവരും പിന്മാറുകയാണ് പതിവ്. ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ നോമിനേഷന് നല്‍കിയിരുന്നു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന താരങ്ങളുടെ അഭിപ്രായം.…
Read Moreഇള്ളപ്പൻ @ 104; പറയുന്നതു മറ്റൊരു പ്രളയാനുഭവം; കുമരകത്തെ മുക്കിയ പ്രളയങ്ങളെക്കുറിച്ച് ഓർത്തെടുത്ത് നാടിന്റെ മുത്തച്ഛനായ ഒ.ജെ. ഫിലിപ്പെന്ന ഇള്ളപ്പൻ
കുര്യൻ കുമരകം കുമരകം: ഒന്നല്ല, രണ്ടു മഹാപ്രളയങ്ങളുടെ സാക്ഷിയാണ് ഫിലിപ്പ്. രണ്ടു പ്രളയങ്ങളും കുമരകത്തെ വിഴുങ്ങിയതിന്റെ ഓർമകളാണ് ഈ 104 വയസുകാരനു പറയാനുള്ളത്.കൊല്ലവർഷം 1099ൽ അതായത് 94 വർഷം മുൻപ് ഇംഗ്ലീഷ് വർഷം 1924 ജൂലൈയിൽ ഇപ്പോഴത്തേതിനേക്കാൾ വലിയൊരു വെള്ളപ്പൊക്കം കുട്ടനാട്ടിൽ ദുരിതം വിതച്ചിരുന്നു. അന്നത്തെ വെള്ളപ്പൊക്കത്തിന്റെ ഓർമയ്ക്കായി രചിച്ച ഓട്ടൻതുള്ളൽ പുസ്തകത്തിലെ വരികൾ അയവിറക്കി ഇപ്പോഴത്തെ പ്രളയത്തെ കണ്ടിരിക്കുകയാണ് നാടിന്റെ മുത്തച്ഛനായ കുമരകം പരുവക്കൽ ഇള്ളപ്പനെന്ന ഒ.ജെ. ഫിലിപ്പ്. കേൾവിക്കുറവുണ്ടെങ്കിലും ഓർമകൾക്കു മങ്ങലില്ല. സംസാരത്തിനു സ്ഥുടത. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളാകെ വെള്ളത്തിലാക്കിയ 1924ലെ വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇള്ളപ്പന് 10 വയസ്. 1914 മാർച്ച് 17നാണ് ഇള്ളപ്പന്റെ ജനനം. 1099 മിഥുനം 31ന് ഉച്ചയോടെ മാനം കറുത്ത് പെരുമഴ തുടങ്ങുന്പോൾ ഇള്ളപ്പൻ വള്ളാറ പള്ളിവക സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായിരുന്നു. തുന്പിക്കൈവണ്ണത്തിൽ പെയ്യുന്ന മഴയ്ക്കൊപ്പം ഭയപ്പെടുത്തുന്ന ഇടിയും മിന്നലും.…
Read Moreഹനാന് അഞ്ചുവര്‍ഷമായി ചെവിക്ക് അസുഖമുണ്ട്, അന്ന് കലാഭവന്‍ മണിയാണ് പെണ്‍കുട്ടിയുടെ ചികിത്സയ്ക്ക് അവസരമൊരുക്കിയത്, ഹനാന്റെ ദയനീയത തിരിച്ചറിഞ്ഞ് സ്റ്റേജ് ഷോകളില്‍ കൂടുതല്‍ അവസരവും പ്രതിഫലവും നല്കി
കൊച്ചി തമ്മനത്ത് മീന്‍വിറ്റ് വൈറലായി മാറിയ ഹനാന് എന്ന കോളജ് വിദ്യാര്‍ഥിനിയുടെ ജീവിത പശ്ചാത്തലം സംബന്ധിച്ചുള്ള വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി അവരെ ചികിത്സ ഡോക്ടര്‍. അഞ്ചുവര്‍ഷമായി ഹനാനിന്റെ ചെവിക്ക് ചികിത്സ നടത്തുന്നത് ഈ ഡോക്ടറാണ്. നാലാം ക്ലാസ് മുതല്‍ ചെറിയ തോതില്‍ സ്റ്റേജ് ഷോ നടത്തിയിരുന്നു ഹനാന്. അങ്ങനെ ഒരു പരിപാടിക്കിടെയാണ് കലാഭവന്‍ മണി ഈ പെണ്‍കുട്ടിയെ കാണുന്നത്. അന്ന് കലാഭവന്‍ മണി ഏഴാം ക്ലാസില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെക്കുറിച്ച് ചോദിച്ചറിഞ്ഞു. ജീവിത അവസ്ഥകള്‍ കേട്ട് മനസലിഞ്ഞ മണി പിന്നീട് തൃശൂരിന് അടുത്തുള്ള പ്രദേശങ്ങളില്‍ നടന്ന സ്റ്റേജ് ഷോകളില്‍ അവളെ ഉള്‍പ്പെടുത്തിയിരുന്നു. വീട്ടിലെ അവസ്ഥകള്‍ മനസിലാക്കിയിരുന്ന അദേഹം മറ്റുള്ളവര്‍ക്ക് നല്‍കിയതില്‍ കൂടുതല്‍ പ്രതിഫലവും നല്‍കിയിരുന്നു. ഇയര്‍ ബാലന്‍സിംഗിന്റെ പ്രശ്നം വല്ലാതെ അലട്ടിയതോടെ ഹനാന് സ്റ്റേജ് ഷോകളില്‍ പങ്കെടുക്കുന്നത് കുറച്ചു. ഹനാന്റെ ചികിത്സയ്ക്കായി തന്റെ സുഹൃത്തായ ഡോക്ടറുമായി മണി സംസാരിക്കുകയും…
Read Moreതമ്മനത്ത് മീന്‍ വില്ക്കാനെത്തിയത് രണ്ടുദിവസം മുമ്പാണെന്നത് സത്യമാണ്, എന്നാല്‍ അതിനുമുമ്പേ കളമശേരിയില്‍ മീന്‍ വിറ്റിരുന്നു, സോഷ്യല്‍മീഡിയയില്‍ പരക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് വൈറല്‍ ഗേള്‍ ഹനന്‍ രാഷ്ട്രദീപികയോട്
”മീന്‍ കച്ചവടം വ്യാജം, സിനിമയ്ക്കുവേണ്ടി ഒരുക്കിയ തിരക്കഥ, ദിവസങ്ങള്‍ക്കു മുമ്പു മാത്രം കച്ചവടത്തിനെത്തിയ ഇവള് എങ്ങനെ താരമായെന്നു ചിന്തിച്ചാല്‍ മനസിലാകും തട്ടിപ്പ്”. എറണാകുളം പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്റെ ജീവിതം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പ്രതികൂലമായി സാമൂഹിക മാധ്യമങ്ങളായ വാട്സ് ആപ്പിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്നാണിത്. ഹനാന്റെ ജീവിതത്തിന് അനുകൂലമായി പ്രചരിച്ച വാര്‍ത്തകളെ ഇല്ലായ്മ ചെയ്യുന്ന തരത്തിലുള്ളതായിരുന്നു രാത്രിയോടെ പരന്ന ഇത്തരം ചില വാര്‍ത്തകള്‍. ഇത് പൂര്‍ണമായും തള്ളിക്കളഞ്ഞ ഹനാന് തന്റെ ജീവിതം ബാക്കിയുണ്ടെങ്കില്‍ തമ്മനത്തു തന്നെയുണ്ടാകുമെന്നു രാഷ്ട്രദീപികയോട് വ്യക്തമാക്കി. കടുത്ത പുറം, ചെവി വേദനയെത്തുടര്‍ന്നു ഇന്നലെ രാത്രിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് ഇവര്‍. പഠിക്കുന്ന കോളജിന്റെ കീഴിലുള്ള ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. തനിക്കുനേരേ സമൂഹ മാധ്യമങ്ങളിലൂടെ പരക്കുന്ന വാര്‍ത്തകള്‍ എങ്ങനെയുണ്ടായെന്ന് അറിയില്ലെന്നും ഹനാന് പറയുന്നു. ഇന്നു രാവിലെ താന്‍ മീന്‍…
Read More