സന്തോഷ് ട്രോഫി: കേ​ര​ളം ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​ർ

മ​ഡ്ഗാ​വ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ കേ​ര​ളം മ​ഹാ​രാ​ഷ്‌​ട്ര​യോ​ടു തോ​റ്റു. ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളി​നാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ തോ​ല്‍വി. തോ​റ്റെ​ങ്കി​ലും ഗ്രൂ​പ്പ് ചാ​മ്പ്യ​ന്മാ​രാ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ സെ​മി പ്ര​വേ​ശം. അ​തേ​സ​മ​യം, കേ​ര​ള​ത്തോ​ടു വി​ജ​യി​ച്ചെ​ങ്കി​ലും മ​ഹാ​രാ​ഷ്‌​ട്ര ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍നി​ന്നു പു​റ​ത്താ​യി. റെ​യി​ല്‍വേ​സി​നെ​തി​രേ 5-1ന്‍റെ വ​മ്പ​ന്‍ ജ​യം നേ​ടി​യ മി​സോ​റാ​മാ​ണ് മി​ക​ച്ച ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യി സെ​മി​യി​ലെ​ത്തി​യ​ത്. കേ​ര​ള​ത്തി​നും മി​സോ​റാ​മി​നും ഏ​ഴു പോ​യി​ന്‍റ് വീ​ത​മു​ണ്ട്. ക​രു​ത്ത​രാ​യ പ​ഞ്ചാ​ബും പു​റ​ത്താ​യി. സെ​മി​ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ട​ക്കു​ന്ന സെ​മി​യി​ല്‍ മി​സോ​റാം ബം​ഗാ​ളി​നെ​യും രാ​ത്രി ഏ​ഴി​നു ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ല്‍ കേ​ര​ളം ഗോ​വ​യെ​യും നേ​രി​ടും. ആ​ദ്യ ഇ​ല​വ​നി​ല്‍ അ​ഞ്ചു മാ​റ്റ​ങ്ങ​ളു​മാ​യാ​ണ് കേ​ര​ളം ഇ​ന്ന​ലെ ക​ളി​ക്കാ​നി​റ​ങ്ങി​യ​ത്. നൗ​ഷാ​ദ് ബാ​പ്പു​വി​നു പ്ര​തി​രോ​ധ​ത്തി​ലും മെ​ല്‍ബി​ന് ഗോ​ള്‍ പോ​സ്റ്റി​ലും പ​രി​ശീ​ല​ക​ന്‍ വി.​പി. ഷാ​ജി അ​വ​സ​രം ന​ല്‍കി. ആ​ദ്യ 30 മി​നി​റ്റി​ല്‍ ഒ​രു ഷോ​ട്ട് പോ​ലും വ​ല ല​ക്ഷ്യ​മാ​ക്കി പാ​യി​ക്കാ​ന്‍…

Read More

ബ്ര​സീ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്നു, ചാ​മ്പ്യ​ന്മാ​രാ​യി

റാ​ന്‍കാ​ഗ്വ: ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ അ​ണ്ട​ര്‍ 17 ഫു​ട്‌​ബോ​ള്‍ കി​രീ​ടം ബ്ര​സീ​ലി​ന്. ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ ചി​ലി​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​നു തോ​ല്‍പ്പി​ച്ചാ​ണ് ബ്ര​സീ​ല്‍ കി​രീ​ടം നേ​ടി​യ​ത്. ബ്ര​സീ​ലി​ന്‍റെ 12-ാം ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ അ​ണ്ട​ര്‍ 17 കി​രീ​ട​മാ​ണ്. ര​ണ്ടു ഗ്രൂ​പ്പ് തി​രി​ച്ചു​ള്ള ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഗ്രൂ​പ്പ് ബി​യി​ല്‍ ഒന്നാം ​സ്ഥാ​ന​ക്കാ​രാ​യാ​ണ് ബ്ര​സീ​ല്‍ അ​വ​സാ​ന ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്. ബ്ര​സീ​ലി​നൊ​പ്പം ആ ​ഗ്രൂ​പ്പി​ല്‍നി​ന്ന് പ​രാ​ഗ്വെ, വെ​നസ്വേ​ല ടീ​മു​ക​ളു​മെ​ത്തി. ആ​തി​ഥേ​യ​രാ​യ ചി​ലി ഉ​ള്‍പ്പെ​ട്ട ഗ്രൂ​പ്പ് എ​യി​ല്‍ ചി​ലി ഒന്നാം​സ്ഥാ​ത്തും കൊ​ളം​ബി​യ​യും ഇ​ക്വ​ഡോ​റും ര​ണ്ടു മൂ​ന്നും സ്ഥാ​ന്ങ്ങ​ളി​ലു​മെ​ത്തി. അ​ഞ്ചു ക​ളിയി​ല്‍ ഒ​രു തോ​ല്‍വി പോ​ലും അ​റി​യാ​തെ​യാ​ണ് ബ്ര​സീ​ല്‍ 13 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യ​ത്. ചി​ലി ര​ണ്ടും പ​രാ​ഗ്വെ മൂ​ന്നും കൊ​ളം​ബി​യ നാ​ലും സ്ഥാ​ന​ങ്ങളിലെ​ത്തി. ഇ​തോ​ടെ അ​ണ്ട​ര്‍ 17 ലോ​ക​ക​പ്പി​നു നാ​ലു ടീ​മും യോ​ഗ്യ​ത നേ​ടു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ അ​ര്‍ജ​ന്‍റീ​ന​യു​ടെ…

Read More

കാർത്തിക്കിനു സെഞ്ചുറി; തമിഴ്നാട് വിജയ് ഹസാരെ ട്രോഫി ജേതാക്കൾ

ന്യൂഡൽഹി: തമിഴ്നാട് വിജയ് ഹസാരെ ട്രോഫി ജേതാക്കൾ. ബംഗാളിനെ 37 റണ്‍സിന് തകർത്താണ് തമിഴ്നാട് വിജയ് ഹസാര ട്രോഫിയിൽ മുത്തമിട്ടത്. തമിഴ്നാട് ഉയർത്തിയ 218 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗാളിൽ 180 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. സെഞ്ചുറി നേടിയ നായകൻ ദിനേശ് കാർത്തികിന്‍റെ പ്രകടനമായിരുന്നു തമിഴ്നാട് ഇന്നിംഗ്സിന്‍റെ നട്ടെല്ല്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത തമിഴ്നാടിനായി സെഞ്ചുറി നേടിയ കാർത്തിക്കും(120 പന്തിൽ 112) 32 റണ്‍സ് നേടിയ ഇന്ദ്രജിത്തും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റാരും തമിഴ്നിരയിൽ തിളങ്ങിയില്ല. ബംഗാളിനായി ഇന്ത്യൻ താരം മുഹമ്മദ് ഷമി 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റും അശോക് ദിൻഡ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗാൾനിരയിൽ 58 റണ്‍സെടുത്ത സുദിപ് ചാറ്റർജിക്കു മാത്രമാണ് പിടിച്ചുനിൽക്കാൻ കഴിഞ്ഞത്. മനോജ് തിവാരി(32), അനുസ്തുപ് മൻജുംദാർ(24), ആമിർ ഗനി(24),…

Read More

ഓസീസ് കളിക്കാർ ഇന്ത്യൻ ടീം ഫിസിയോയെ അധിക്ഷേപിച്ചെന്ന് കോഹ്ലി

റാഞ്ചി: മൂന്നാം ടെസ്റ്റ് സമനിലയിലായതിനു പിന്നാലെ ടീം ഓസ്ട്രേലിയയ്ക്കെതിരേ ആരോപണങ്ങളുമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇന്ത്യൻ ടീം ഫിസിയോ പാട്രിക് ഫർഹാതിനോട് ഓസീസ് താരങ്ങൾ അപമദ്യാദയായി പെരുമാറിയെന്നും അധിക്ഷേപവാക്കുകൾ വർഷിച്ചെന്നുമാണ് കോഹ്ലിയുടെ ആരോപണം. എന്നാൽ കോഹ്ലിയുടെ ആരോപണങ്ങൾ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് നിഷേധിച്ചു. അവർ പാട്രിക്കിന്‍റെ പേര് ഉപയോഗിക്കാൻ ആരംഭിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. അദ്ദേഹം ടീമിന്‍റെ ഫിസിയോയാണ്. എന്നെ ചികിത്സിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ജോലി. ഓസീസ് കളിക്കാരുടെ പെരുമാറ്റത്തിനു പിന്നിൽ മറ്റു കാരണങ്ങളൊന്നും ഞാൻ കാണുന്നില്ല. എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് അവരോടു ചോദിച്ചുനോക്കൂ- കോഹ്ലി പറഞ്ഞു. മൂന്നാം ടെസ്റ്റിന്‍റെ ആദ്യദിനം ഫീൽഡ് ചെയ്യുന്നതിനിടെ പരിക്കേറ്റ വിരാട് കോഹ്ലി ഫിസിയോയുടെ സഹായത്തോടെയാണ് ഗ്രൗണ്ട് വിട്ടത്. ഇതിന്‍റെ പേരിൽ ഓസീസ് താരങ്ങൾ കോഹ്ലിയെ അധിക്ഷേപിക്കുന്ന തരത്തിലേക്കു കാര്യങ്ങളെത്തി. അതേസമയം, ഓസ്ട്രേലിയക്കാരൻ കൂടിയായ ഫർഹാതിനെ തങ്ങൾ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്ന് സ്റ്റീവ്…

Read More

പരാജം അറിയാതെ സന്തോഷ് ട്രോഫിയിൽ കേ​ര​ളം സെ​മി​യി​ല്‍

മ​ഡ്ഗാ​വ്: ഇ​താ വ​രു​ന്നു മ​ക്ക​ളേ കേ​ര​ളം. ഒ​രു മ​ത്സ​രം അ​വ​ശേ​ഷി​ക്കേ ഒ​രു മ​ത്സ​ര​ത്തി​ലും പ​രാ​ജ​യ​പ്പെ​ടാ​തെ ന​മ്മു​ടെ സ്വ​ന്തം അ​ഭി​മാ​ന ടീം ​കേ​ര​ളം 71-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ സെ​മി ഫൈ​ന​ലി​ൽ. സി​ലി​ഗു​ഡി​യി​ല്‍ 2014ല്‍ ​കേ​ര​ള​ത്തി​ന്‍റെ സെ​മി പ്ര​തീ​ക്ഷ​ക​ള്‍ ത​ല്ലി​ക്കെ​ടു​ത്തി​യ ടീ​മാ​യ മി​സോ​റാ​മി​നെ ഒ​ന്നി​നെ​തി​രേ നാ​ലു ഗോ​ളു​ക​ള്‍ക്കു പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം സെ​മി ബെ​ര്‍ത്ത് ഉ​റ​പ്പി​ച്ച​ത്. ഗ്രൂ​പ്പ് എ​യി​ല്‍ പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ മു​ന്നി​ലു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​ബി​നെ മ​ഹാ​രാ​ഷ്‌​ട്ര ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​താ​ണ് കേ​ര​ള​ത്തി​ന്‍റെ സെ​മി പ്ര​വേ​ശം അ​നാ​യാ​സ​മാ​ക്കി​യ​ത്. പ​ഞ്ചാ​ബി​ന് അ​ഞ്ചു പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. ആ​ദ്യ 10 മി​നി​റ്റി​ല്‍ത്ത​ന്നെ കേ​ര​ളം ര​ണ്ടു ഗോ​ളി​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു.അ​ത്യ​ന്തം ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു വേ​ണ്ടി അ​ഷ​റു​ദ്ദീ​ന്‍ ഇ​ര​ട്ട​ഗോ​ള്‍ സ്വ​ന്ത​മാ​ക്കി. 65,84 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു അ​ഷ​റു​ദ്ദീ​ന്‍റെ ഗോ​ളു​ക​ള്‍. ഏ​ഴാം മി​നി​റ്റി​ല്‍ ജോ​ബി ജ​സ്റ്റി​നും ഒ​മ്പ​താം മി​നി​റ്റി​ൽ സീ​ഷ​ന്‍ സെ​ല്‍വ​നും കേ​ര​ള​ത്തി​നാ​യി ഗോ​ളു​ക​ള്‍ ക​ണ്ടെ​ത്തി. 86-ാം മി​നി​റ്റി​ല്‍ ലാ​ല്‍റ​മ്മാ​വി​യ​യാ​ണ്…

Read More

പരിക്ക് മൂലം ജോക്കോവിച്ചും മയാമിയിൽ കളിക്കില്ല

മയാമി: ലോക രണ്ടാം നന്പർ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മയാമി മാസ്റ്റേഴ്സ് ഓപ്പണിൽ നിന്ന് പിന്മാറി. പരിക്ക് ഭേദമാകാത്തതാണ് കാരണമെന്ന് ആരാധകരോട് ക്ഷമ ചോദിച്ചു കൊണ്ടുള്ള ട്വീറ്റിൽ ജോക്കോവിച്ച് വ്യക്തമാക്കി. നേരത്തെ, ലോക ഒന്നാം നന്പർ ബ്രിട്ടന്‍റെ ആൻഡി മുറെയും ടൂർണമെന്‍റൽ നിന്നും പിന്മാറിയിരുന്നു. കൈമുട്ടിനേറ്റ പരിക്കാണ് മുറെയുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്.

Read More

ചരിത്രം കുറിച്ച് ബംഗ്ലാദേശ്, നൂറാം ടെസ്റ്റില്‍ ലങ്കയെ ആദ്യമായി കീഴടക്കി

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം തങ്ങളുടെ നൂറാം ടെസ്റ്റില്‍ ചരിത്രം കുറിച്ചു. അഞ്ചാം ദിവസം ശ്രീലങ്ക ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ചരിത്രത്തിലാദ്യമായിട്ടാണ് ബംഗ്ലാദേശ് ശ്രീലങ്കയ്‌ക്കെതിരേ ടെസ്റ്റില്‍ ജയം നേടുന്നത്. 82 റണ്‍സെടുത്ത തമീം ഇക്ബാലാണ് കടുവകളെ ജയത്തിലേക്കു നയിച്ചത്. ആദ്യ ടെസ്റ്റില്‍ ലങ്ക വിജയം കണ്ടിരുന്നു. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര 1-1 ന് സമനിലയില്‍ പിരിഞ്ഞു. സ്‌കോര്‍: ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, ആറിന് 191. 191 റണ്‍സ് എന്ന ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് തുടക്കത്തിലേ തിരിച്ചടിയേറ്റു. ക്യാപ്റ്റന്‍ രംഗന ഹെരാത്ത് ഓപ്പണര്‍മാരെ നിസര സ്‌കോറില്‍ മടക്കി. സൗമ്യ സര്‍ക്കാര്‍ (10), ഇമ്രുല്‍ കൈയസ് (പൂജ്യം) എന്നിവര്‍ പുറത്തായപ്പോള്‍ ലങ്ക വിജയം മണത്തു. ലഞ്ചിനു പിരിയുമ്പോള്‍ ബംഗ്ലാദേശ് സ്‌കോര്‍ രണ്ടിന് 38. എന്നാല്‍ തമീം ഇക്ബാല്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല.…

Read More

വെല്ലിംഗ്ടണ്‍ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്‍റെ വിജയം

വെല്ലിംഗ്ടണ്‍: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റിന്‍റെ വിജയം. ജയിക്കാൻ രണ്ടാം ഇന്നിംഗ്സിൽ 81 റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 38 റണ്‍സോടെ ഹാഷിം ആംല പുറത്താകാതെ നിന്നു. രണ്ടാം ഇന്നിംഗ്സിൽ കിവീസ് ബാറ്റിംഗ് തകർന്നടിയുകയായിരുന്നു. 91 റണ്‍സ് ലീഡ് വഴങ്ങി ബാറ്റിംഗിനിറങ്ങിയ കിവീസ് 171 റണ്‍സിന് ഓൾ ഔട്ടായി. 80 റണ്‍സ് നേടിയ ജീറ്റ് റാവൽ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്. ആറ് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കേശവ് മഹരാജാണ് കിവീസ് തൂത്തെറിഞ്ഞത്. മോണി മോർക്കൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. റാവലിന് പുറമേ ബി.ജെ.വാട്ലിംഗ് (29), നീൽ ബ്രൂം (20) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ രണ്ടക്കം കടന്നത്. 349/9 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സിന്‍റെ തുടർച്ചയോടെയാണ് മൂന്നാം ദിനം തുടങ്ങിയത്. 10 റണ്‍സ് കൂടി…

Read More

ഇ​ന്‍റ​ർക്ല​ബ് ബാ​സ്ക​റ്റ്ബോൾ:​ വ​നി​താ കി​രീ​ടം കേരള പോലീസിന്

കൊ​​​ച്ചി: ചാ​​​ന്പ്യ​​​ൻ​​​സ് ട്രോ​​​ഫി ഇ​​​ന്‍റ​​​ർ ക്ല​​​ബ് ബാ​​​സ്ക​​​റ്റ് ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ വ​​നി​​താ​​വി​​ഭാ​​ഗം കി​​രീ​​ടം കേ​​​ര​​​ള പോ​​​ലീ​​​സി​​​ന്. മൂ​​​ന്ന് ടീ​​​മു​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച റൗ​​​ണ്ട് റോ​​​ബി​​​ൻ ലീ​​ഗ് ഫൈ​​​ന​​​ലി​​​ൽ കോ​​​ഴി​​​ക്കോ​​​ട് പ്രൊ​​​വി​​​ഡ​​​ൻ​​​സ് കോ​​​ള​​​ജി​​​നെ 71-67 ന് ​​തോ​​​ൽ​​​പ്പി​​​ച്ചാ​​​ണ് കേ​​ര​​ള പോ​​​ലീ​​​സ് കി​​​രീ​​​ട​​​മു​​​യ​​​ർ​​​ത്തി​​​യ​​​ത്. വി​​ജ​​യി​​ക​​ൾ ആ​​ദ്യ​​പ​​കു​​തി​​യി​​ൽ 27-26ന് ​​മു​​ന്നി​​ട്ടു​​നി​​ന്നു. 18 പോ​​യ​​ന്‍റോ​​ടെ പി.​​ആ​​ർ. സൂ​​ര്യ കേ​​ര​​ള പോ​​ലീ​​സി​​ന്‍റെ ടോ​​പ് സ്കോ​​റ​​റാ​​യി. ഒ​​​രു ജ​​​യ​​​വും തോ​​​ൽ​​​വി​​​യു​​​മാ​​​യി ച​​ങ്ങ​​നാ​​ശേ​​രി അ​​​സം​​​പ്ഷ​​​ൻ കോ​​ള​​ജ് ര​​​ണ്ടാ​​​മ​​​​തെ​​​ത്തി.

Read More

സന്തോഷ് ട്രോഫിയിലെ മിന്നും താരങ്ങളെ വലയിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: സന്തോഷ് ട്രോഫിയിൽ മികച്ച പ്രകടനം നടത്തുന്ന കേരള താരങ്ങളെ വലയിലാക്കാൻ കേരള ബ്ലാസ്റ്റേഴ്സ് രംഗത്ത്. ബ്ലാസ്റ്റേഴ്സിൽ കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുന്നതിനാണ് മാനേജ്മെന്‍റിന്‍റെ ശ്രമം. ഇതിനായി യുവതാരങ്ങളുടെ സന്തോഷ് ട്രോഫിയിലെ പ്രകടനം വിലയിരുത്താൻ ബ്ലാസ്റ്റേഴ്സ് വിദഗ്ധ സമിതിയെ നിയോഗിച്ചു. മുഹമ്മദ് റാഫി, സി.കെ.വിനീത്, റിനോ ആന്‍റോ തുടങ്ങിയവരെ പോലെയുള്ള മലയാളിപ്രതിഭകളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വരുണ്‍ തൃപുരാനേനി പറഞ്ഞു. സന്തോഷ് ട്രോഫിയിലൂടെയാണ് ദേശീയ താരങ്ങൾ ഉണ്ടായിട്ടുള്ളതെന്നും ഐഎസ്എൽ ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ കൂടെയുള്ള പരിശീലനവും യാത്രകളുമൊക്കെ മുതൽകൂട്ടാക്കി കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുത്താനാകുമെന്ന പ്രതീക്ഷിയിലാണ് തങ്ങളെന്നും അദ്ദേഹം അറിയിച്ചു. ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ മലയാളി താരങ്ങളെ ഉൾപ്പെടുത്തുന്നത് അതീവ സന്തോഷമുണ്ടെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്‍റ് കെ.എം.എ.മേത്തർ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ ഏറ്റവും അധികം ഫുട്ബോൾ ആരാധകരുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തിൽ നിന്നും കൂടുതൽ ദേശീയ, അന്തർദേശീയ…

Read More