റാഞ്ചി: ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത് ടെസ്റ്റിൽ 5,000 റണ്‍സ് ക്ലബിൽ കടന്നു. ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്
Read MoreCategory: Sports
ബാഡ്മിന്റൺ താരം ജ്വാല ഗുട്ട സായ് ഗവേണിംഗ് ബോഡി അംഗം
ന്യൂഡൽഹി: സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ(സായ്) ഗവേണിംഗ് ബോഡി അംഗമായി ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട തെരഞ്ഞെടുക്കപ്പെട്ടു. സായ് അംഗമായി തെരഞ്ഞെടുപ്പിൽ സന്തോഷം പ്രകടിപ്പിച്ച താരം ഇന്ത്യയുടെ കായിക വികസനത്തിന് ആവശ്യമായ കാര്യങ്ങൾക്കാണ് ശ്രദ്ധകൊടുക്കുന്നതെന്ന് പ്രതികരിച്ചു. മാർച്ച് 28ന് ഡൽഹി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിന് ശേഷമേ ഉത്തരവാദിത്തങ്ങളെ കുറിച്ച് അറിയാൻ സാധിക്കൂവെന്നും ജ്വാല ഗുട്ട പറഞ്ഞു. വനിതാ ഡബിൾസിൽ 2010ലെ ഡൽഹി കോമണ്‍വെൽത്ത് ഗെയിംസ് ചാന്പ്യനും 2014ലെ ഗ്ലാസ്ഗോ ഗെയിംസ് വെള്ളി മെഡൽ ജേതാവുമാണ് ജ്വാല ഗുട്ട. 2011 ലോക ചാന്പ്യൻഷിപ്പിൽ വെങ്കല മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.
Read Moreകോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ
റാഞ്ചി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ. കോഹ്ലിയുടെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും ടെസ്റ്റിന്റെ ബാക്കിദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ കോഹ്ലി കളിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്ലിക്കു പരിക്ക് വില്ലാനായെത്തിയത്. 40ാം ഓവറിൽ ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻസ്കോന്പ് തോടുത്ത ഷോട്ട് ബൗണ്ടറി ലൈനിൽ എത്തുംമുൻപെ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് കോഹ്ലിക്കു പരിക്കേറ്റത്. വലതു ചുമൽ ഇടിച്ചു വീണ ഇന്ത്യൻ ക്യാപ്റ്റൻ നിവർന്നു നിൽക്കാനാവാതെ വിഷമിച്ചു. തുടർന്നു മെഡിക്കൽ സംഘമെത്തി താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയി. കോഹ്ലിയെ സ്കാനിംഗിനു വിധേയനാക്കി. പിന്നീട് കോഹ്ലി ഫീൽഡ് ചെയ്യാനെത്തിയില്ല. കോഹ്ലിയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റൻ സ്ഥാനം വഹിച്ചത്.
Read Moreസന്തോഷ് ട്രോഫി: ജോബിക്കു ഹാട്രിക്, കേരളത്തിനു വിജയത്തുടക്കം
മഡ്ഗാവ്: വി.പി. ഷാജി പരിശീലിപ്പിക്കുന്ന നമ്മുടെ കേരളം പ്രതീക്ഷ പാഴാക്കിയില്ല. ആദ്യമത്സരത്തില്‍ത്തന്നെ ഉജ്വല ജയത്തോടെ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലെ തങ്ങളുടെ ആദ്യമത്സരം അവിസ്മരണീയമാക്കി. മികച്ച ടീമായ റെയില്‍വേസിനെ രണ്ടിനെതിരേ നാലു ഗോളിനു തകര്‍ത്ത് കേരളം ഉജ്വലമായിത്തന്നെ തുടങ്ങി. മുന്നേറ്റനിരയിലെ തുരുപ്പുചീട്ട് ജോബി ജസ്റ്റിന്റെ ഹാട്രിക്കാണ് കേരളത്തിന്റെ ജയം അനായാസമാക്കിയത്. 21,45,67 മിനിറ്റുകളിലായിരുന്നു ജോബിയുടെ എണ്ണം പറഞ്ഞ ഗോളുകള്‍. നാലാം ഗോള്‍ നായകന് ഉസ്മാന്റെ വക 71-ാം മിനിറ്റിലും. 11,86 മിനിറ്റുകളില്‍ മലയാളി താരം രാജേഷാണ് റെയില്‍വേസിനായി വലചലിപ്പിച്ചത്. ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമായിരുന്നു കേരളത്തിന്റെ ഉജ്വല തിരിച്ചുവരവ്. മലയാളി താരമായ എസ്. രാജേഷിന്റെ ഗോളിലൂടെ 11-ാം മിനിറ്റില്‍ റെയില്‍വേസ് മുന്നിലെത്തി. കേരളത്തിന്റെ പ്രതിരോധത്തില്‍വന്ന പിഴവാണ് തിരിച്ചടിയായത്. എന്നാല്‍, 21-ാം മിനിറ്റില്‍ ജോബി ജസ്റ്റിന് കേരളത്തിനു സമനില സമ്മാനിച്ചു. ജിഷ്ണു വലതുകോര്‍ണറില്‍നിന്ന് ഉതിര്‍ത്ത ഷോട്ടില്‍ റെയില്‍വേസ് ഗോള്‍…
Read Moreആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നു:കോഹ്ലി
റാഞ്ചി: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്നാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി റാഞ്ചിയിലെത്തിയ കോഹ്ലി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഡിആര്‍എസിനായി വഴിവിട്ടു സഹായം തേടിയ സ്മിത്തുമായി ഗ്രൗണ്ടില്‍ വാക്കേറ്റം നടത്തിയതില്‍ അല്പം പോലും ഖേദം തോന്നിയിട്ടില്ലെന്നും ഇന്ത്യന്‍ നായകന് അഭിപ്രായപ്പെട്ടു. സ്മിത്തും കൂട്ടരും ഡിആര്‍എസ് ദുരുപയോഗം ചെയ്തുവെന്നുള്ള അരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ടിവി റിപ്ലേകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതു മനസിലാക്കാവുന്നതേയുള്ളൂ.എന്നാല്‍, ഇപ്പോള്‍ വിവാദങ്ങള്‍ക്കു വിടനല്കുകയാണെന്നും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായെന്നും കോഹ്ലി പറഞ്ഞു.
Read Moreറാഞ്ചി ടെസ്റ്റ്: ഓസ്ട്രേലിയയ്ക്ക് ബാറ്റിംഗ്
റാഞ്ചി: ബോർഡർ – ഗാവസ്കർ ട്രോഫി പരന്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരേ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടെസ്റ്റിൽ പരിക്കേറ്റു പുറത്തിരുന്ന ഇന്ത്യൻ ഓപ്പണർ മുരളി വിജയ് ടീമിൽ എത്തിയിട്ടുണ്ട്. അതോടെ ബംഗളൂരുവിൽ അവസരം കിട്ടിയ അഭിനവ് മുകുന്ദിന് അവസാന ഇലവനിൽ സ്ഥാനം നഷ്ടമായി. 50 ടെസ്റ്റുകൾ കളിക്കുന്ന 29-ാമത്തെ ഇന്ത്യൻ താരമാകാൻ ഒരുങ്ങിയാണ് വിജയ് റാഞ്ചിയിൽ പാഡണിയുക. ഓസീസ് രണ്ടു മാറ്റങ്ങളുമായാണ് കളിക്കാൻ ഇറങ്ങുന്നത്. ഗ്ലെൻ മാക്സ്വെലും പാറ്റ് കമ്മിൻസും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. പരിക്കേറ്റു മടങ്ങിയ മിച്ചൽ മാർഷിനും മിച്ചൽ സ്റ്റാർക്കിനും പകരമാണ് ഇരുവരും ടീമിലെത്തിയത്. നാലു ടെസ്റ്റുകളുള്ള പരന്പരയിൽ ഓരോ ടെസ്റ്റ് വീതം ജയിച്ചു നിൽക്കുന്നതിനാൽ മൂന്നാം ടെസ്റ്റിൽ വെന്നിക്കൊടി പാറിച്ചാൽ പരന്പര സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഇരുടീമും.
Read Moreഇംഗ്ലീഷ് എഫ്എ കപ്പ് : ചുവന്ന ചെകുത്താനെ വീഴ്ത്തി ചെൽസി
ലണ്ടൻ: ഇംഗ്ലീഷ് എഫ്എ കപ്പ് സെമി ലൈനപ്പായി. കരുത്തരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തി പ്രീമിയർ ലീഗ് ടോപ്പർമാരായ ചെൽസി സെമിയിലെത്തിയതോടെയാണ് കളം വ്യക്തമായത്. സെമിയിൽ ചെൽസി ടോട്ടനം ഹോട്സ്പറിനെയും ആഴ്സണൽ, മാഞ്ചസ്റ്റർസിറ്റിയെയും നേരിടും. പ്രീമിയർ ലീഗിലെ പോലെ എഫ്എ കപ്പിലും നീലപ്പട കുതിക്കുകയാണ്. മുഖ്യഎതിരാളികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ക്വാർട്ടറിൽ തോൽപ്പിച്ചു ചെൽസി സെമിയിലെത്തിയത് ഉജ്വല പോരാട്ടത്തിനൊടുവിലാണ്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം. സൂപ്പർ താരങ്ങളായ സ്ളാട്ടൻ ഇബ്രാഹിമോവിച്ച്, വെയ്ൻ റൂണി എന്നിവരില്ലാതെ ഇറങ്ങിയ ചുവന്ന ചെകുത്താന്മാരുടെ ടീം തികച്ചും നിറംമങ്ങി. ബില്യൺ ഡോളർ ബേബിയായ പോൾ പോഗ്ബയുടെ നിറംമങ്ങിയ ഫോം തുടരുകയാണ്. ചെൽസിയുടെ സ്വന്തം സ്റ്റാംഫോർഡ് ബ്രിഡ്ജ് മൈതാനത്തു നടന്ന മത്സരം അത്യന്തം ആവേശം നിറഞ്ഞതും പരിശീലകരുടെ ആവേശവും വാഗ്വാദങ്ങളും അതിർത്തി ഭേദിച്ചവയുമായിരുന്നു. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം 51ാം മിനിറ്റിൽ ഫ്രാൻസിന്റെ എൻഗോളോ കാന്റെയാണ്…
Read Moreവാതുവയ്പ്: പാക് ക്രിക്കറ്റ് താരത്തിന് സസ്പെൻഷൻ
ലാഹോർ: വാതുവയ്പ് വാദത്തിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ പാക് ക്രിക്കറ്റ് താരം മുഹമ്മദ് ഇർഫാന് സസ്പെൻഷൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പുമായി ബന്ധപ്പെട്ട് ഇർഫാന്റെ പേര് ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇർഫാനെ പാക് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തത്. ആരോപണങ്ങളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഇർഫാന് പിസിബി നോട്ടീസ് നൽകിയിട്ടുണ്ട്. 14 ദിവസത്തിനുള്ളിൽ മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.സൂപ്പർ ലീഗ് മത്സരങ്ങൾക്കിടെ വാതുവയ്പുകാരൻ സമീപിച്ചെന്ന വിവരം റിപ്പോർട്ട് ചെയ്യാത്തതാണ് ഇർഫാനെതിരായ കുറ്റമെന്നാണു സൂചന. ഇർഫാൻ പിസിബിയുടെ അഴിമതിവിരുദ്ധ സമിതിക്ക് മുന്‍പാകെ ഹാജരായിരുന്നു. ഒത്തുകളിയുമായി ബന്ധപ്പെട്ട് ഇടംകൈയൻ സ്പിന്നർ സുൾഫിക്കർ ബാബർ, ബാറ്റ്സ്മാൻ ഷസൈബ് ഹസൻ എന്നിവരെയും ചോദ്യം ചെയ്തു. നേരത്തെ, പാക്കിസ്ഥാൻ സൂപ്പർ ലീഗിനിടെ വാതുവയ്പുകാരനുമായി ബന്ധപ്പെട്ട മുൻ പാക് താരം നാസിർ ജംഷദിനെ ക്രിക്കറ്റിൽനിന്ന് വിലക്കാൻ പിസിബി തിരുമാനിച്ചിരുന്നു. കൂടാതെ, വാതുവയ്പുകാരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഷർജീൽ ഖാൻ,…
Read Moreടെസ്റ്റ് ക്രിക്കറ്റിന്റെ 140- ാം വാർഷികം ആഘോഷമാക്കി ഗൂഗിൾ ഡൂഡിൽ
കാലിഫോർണിയ: ടെസ്റ്റ് ക്രിക്കറ്റിന്റെ 140ാം വാർഷികം ആഘോഷമാക്കാൻ ഡൂഡിൽ മാറ്റി ഗൂഗിൾ. ബൗളറും ബാറ്റ്സ്മാൻമാരും ഫീൽഡർമാരും എല്ലാം ഉൾക്കൊള്ളുന്നതാണ് പുതിയ ഡൂഡിൽ. ബാറ്റ്സ്മാൻ അടിച്ചകറ്റുന്ന ബോൾ നോക്കി നിൽക്കുന്ന ഫീൽഡർമാരെയും ബൗളറെയും ബൗളിംഗ് എൻഡിൽ നിന്ന് ഓടുന്ന ബാറ്റ്സ്മാനെയുമാണ് പുത്തൻ ഡൂഡിലിൽ ചിത്രീകരിച്ചിരിക്കുന്നത്. 1887ൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലായിരുന്നു ആദ്യ ടെസ്റ്റ് മത്സരം നടന്നത്. മെൽബണിലെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയയായിരുന്നു അന്ന് വിജയിച്ചത്. 45 റൺസിനായിരുന്നു ഓസീസ് ജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്തത് ഓസീസായിരുന്നു. ഇംഗ്ലണ്ടിന്റെ ആൽഫ്രഡ് ഷോയാണ് ആദ്യ ഓവർ ബൗൾ ചെയ്തത്. ആദ്യ ബോൾ നേരിട്ടതാകട്ടെ ഓസീസ് ബാറ്റസ്മാൻ ചാൾസ് ബണ്ണർമാനും. ആദ്യ മത്സരം ഓസീസ് വിജയിച്ചപ്പോൾ രണ്ടാം മത്സരം സ്വന്തമാക്കി ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കുകയും ചെയ്തു.
Read Moreരാമേട്ടൻ ഇഫക്ട് !
റയല്‍ മാഡ്രിഡിന്റെ നായകൻ സെർജിയോ റാമോസിനെ മലയാളി ട്രോളർമാർ വിളിക്കുന്നത് രാമേട്ടനെന്നും രമേശനെന്നും ഒക്കെയാണ്. രാമേട്ടന്റെ മികവിനെ പ്രശംസിച്ചുകൊണ്ട് ട്രോളുകൾ സൂപ്പർ ഹിറ്റായി സോഷ്യൽ മീഡിയകളിൽ ഓടുകയാണ്. നായകനാകാന്‍ താന്‍ എന്തുംകൊണ്ടും യോഗ്യനാണെന്ന് പ്രതിരോധത്തിലെ ഗോളടി വീരന് സെര്‍ജിയോ റാമോസ് ഓരോ മത്സരം കഴിയുമ്പോഴും തെളിയിക്കുകയാണ്. ടീമിന് ആവശ്യമുള്ളപ്പോള്‍ ആ താരത്തിന്റെ തലയില്‍നിന്നോ കാലില്നിന്നോ പന്ത് എതിര് വലയിലേക്കു വെടിയുണ്ട കണക്കേ പാഞ്ഞെത്തും. ഗോള്‍ കൂടുതല്‍ തലയില്നിന്നായിരിക്കും വരുക. റാമോസിന്റെ തല എത്രമാത്രം വിലമതിക്കുന്നതാണെന്ന് അത്ലറ്റിക്കോ മാഡ്രിഡിനും സെവിയ്യയ്ക്കും നന്നായി അറിയാം. 2013-14 ലിസ്ബണില്‍ നടന്ന ചാമ്പ്യന്‍സ് ഫൈനലില്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ കണ്ണീര് വീഴ്ത്തിയ ഗോള്‍ വന്നത് ഈ 30കാരനില്നിന്നായിരുന്നു. അവസാനം വരെ ഒരു ഗോളിനു മുന്നില്‍നിന്ന അത്ലറ്റിക്കോയുടെ നെഞ്ചു പിളര്‍ന്നുകൊണ്ട് റാമോസിന്റെ 90+3-ാം മിനിറ്റിലെ ഹെഡര്‍ വലയില്‍ പറന്നിറങ്ങി. ലൂക്കാ മോഡ്രിച്ചിന്റെ കോര്‍ണര്‍ കൃത്യമായി റാമോസിന്…
Read More