വി​​ര​​മി​​ക്ക​​ല്‍ ഉടനടിയില്ല: ധോ​​ണി

ചെ​​ന്നൈ: വി​​ര​​മി​​ക്ക​​ല്‍ അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കും വി​​മ​​ര്‍​ശ​​ന​​ങ്ങ​​ള്‍​ക്കും വി​​രാ​​മ​​മി​​ട്ട് ഇ​​ന്ത്യ​​ന്‍ താ​ര​വും ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് നാ​​യ​​ക​​നു​​മാ​​യ എം.​​എ​​സ്. ധോ​​ണി. ഐ​​പി​​എ​​ല്‍ 2026 സീ​​സ​​ണി​​ല്‍ ക​​ളി​​ക്കു​​മോ എ​ന്ന ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ് വി​ര​മി​ക്ക​ൽ സം​ബ​ന്ധി​ച്ച് ധോ​ണി മ​റു​പ​ടി ന​ൽ​കി​യ​ത്. “വ​​രു​​ന്ന ആ​​റ്, എ​​ട്ട് മാ​​സ​​ങ്ങ​​ളി​​ല്‍ ക​​ഠി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി ശ​​രീ​​ര​​വും കാ​​യി​​ക​​ക്ഷ​​മ​​ത​​യും ട്വ​​ന്‍റി-20 ക​​ളി​​ക്കാ​​ന്‍ അ​​നു​​വ​​ദി​​ക്കു​​മോ എ​​ന്ന് വി​​ല​​യി​​രു​​ത്തും. അ​തി​നു​ശേ​ഷ​മാ​ണ് ഭാ​വി​യെ കു​റി​ച്ചു​ള്ള തീ​രു​മാ​നം’’ – ധോ​​ണി വ്യ​​ക്ത​​മാ​​ക്കി. നാ​ൽ​പ്പ​ത്തി​മൂ​ന്നു​കാ​​ര​​നാ​​യ ധോ​​ണി ക​​രി​​യ​​റി​​ന്‍റെ അ​​വ​​സാ​​ന ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​​ട​​ന്നു​​പോ​​കു​​ന്ന​​ത്. 2025 സീ​സ​ൺ ഐ​​പി​​എ​​ല്ലി​ൽ ധോ​ണി​യു​ടെ ബാ​​റ്റിം​​ഗ് പൊ​​സി​​ഷ​​നി​​ലും ശൈ​​ലി​​യി​​ലും വ​​ലി​​യ വി​​മ​​ര്‍​ശ​​നം ഉ​​യ​​ര്‍​ന്നി​​രു​​ന്നു. ധോ​​ണി വി​​ര​​മി​​ക്ക​​ണ​​മെ​​ന്നും അ​​തി​​നു​​ള്ള സ​​മ​​യം അ​​തി​​ക്ര​​മി​​ച്ച​​താ​​യും നി​​ര​​വ​​ധി മു​​ന്‍ താ​​ര​​ങ്ങ​​ള്‍ തു​റ​ന്ന​ടി​ച്ചു. അ​​തേ​​സ​​മ​​യം, പ്ര​​താ​​പ​​കാ​​ല​​ത്തെ ധോ​​ണി ബ്രി​​ല്ല്യ​​ന്‍​സ് ഈ ​സീ​സ​ണി​ലെ പ​ല മ​ത്സ​ര​ങ്ങ​ളി​ലും വി​​ക്ക​​റ്റി​​നു പി​​ന്നി​​ല്‍ ക​​ണ്ടു. സീ​​സ​​ണി​​ല്‍ നി​ല​വി​ൽ അ​​വ​​സാ​​ന സ്ഥാ​​ന​​ക്കാ​​രാ​​യ ചെ​​ന്നൈ…

Read More

ഇ​ന്ത്യ-​പാ​ക് സം​ഘ​ർ​ഷം; ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ റദ്ദാക്കി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ റദ്ദാക്കി. കേ​ന്ദ്ര​ത്തി​ന്‍റേ​താ​ണ് തീ​രു​മാ​നം. ക​ളി​ക്കാ​രു​ടെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. ഐ​പി​എ​ല്ലി​ല്‍ വ്യാ​ഴാ​ഴ്ച ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍ ന​ട​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​ഡ​ല്‍​ഹി ക്യാ​പ്റ്റ​ല്‍​സ് മ​ത്സ​രം അ​തി​ര്‍​ത്തി​യി​ലെ സം​ഘ​ര്‍​ഷ​ത്തെ​ത്തു​ട​ര്‍​ന്ന് പൂ​ര്‍​ത്തി​യാ​ക്കാ​നാ​വാ​തെ ഉ​പേ​ക്ഷി​ച്ചി​രു​ന്നു. ഡ​ൽ​ഹി​ക്കെ​തി​രെ പ​ഞ്ചാ​ബ് ബാ​റ്റിം​ഗ് തു​ട​ര​വെ​യാ​ണ് മാ​ച്ച് ഒ​ഫീ​ഷ്യ​ൽ​സി​ന് അ​തി​ർ​ത്തി ജി​ല്ല​ക​ളി​ലെ പാ​ക് ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​റി​യി​പ്പ് ല​ഭി​ച്ച​ത്. പി​ന്നാ​ലെ ഗ്രൗ​ണ്ടി​ലെ ഫ്ല​ഡ് ലൈ​റ്റു​ക​ൾ ഓ​ഫാ​യി. ഉ​ട​ൻ മ​ത്സ​ര​വും നി​ർ​ത്തി​വ​ച്ചു. ഈ ​സ​മ​യം മ​ത്സ​രം കാ​ണാ​നാ​യി പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ സ്റ്റേ​ഡി​യ​ത്തി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ കാ​ണി​ക​ൾ ഉ​ട​ൻ സ്റ്റേ​ഡി​യം വി​ട​ണ​മെ​ന്ന് പി​ന്നാ​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തോ​ടെ​യാ​ണ് കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം എ​ല്ലാ​വ​ര്‍​ക്കും ബോധ്യപ്പെട്ടത്. ഇ​തി​ന് പി​ന്നാ​ലെ ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ അ​രു​ൺ ധു​മാ​ൽ ത​ന്നെ നേ​രി​ട്ട് ഗ്രൗ​ണ്ടി​ലി​റ​ങ്ങി ആ​രാ​ധ​ക​രെ സാ​ഹ​ച​ര്യം ബോ​ധ്യ​പ്പെ​ടു​ത്തി.

Read More

ത്രി​രാ​ഷ്‌​ട്ര വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റ്; ഇ​ന്ത്യ ഫൈ​ന​ലി​ൽ

കൊ​ളം​ബോ: ത്രി​രാ​ഷ്‌​ട്ര വ​നി​താ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​ന്ത്യ ഫൈ​ന​ലി​ൽ. ബാ​റ്റ​ർ​മാ​രു​ടെ പൂ​ര​പ്പ​റ​ന്പാ​യി മാ​റി​യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ 23 റ​ണ്‍​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ ഫൈ​ന​ലി​ൽ ക​ട​ന്നു. ജെ​മീ​മ റോ​ഡ്രി​ഗ​സാ​ണ് (101 പ​ന്തി​ൽ 123 റ​ണ്‍​സ്) ക​ളി​യി​ലെ താ​രം. സ്കോ​ർ: ഇ​ന്ത്യ: 50 ഓ​വ​റി​ൽ 337/9. ദ​ക്ഷി​ണാ​ഫ്രി​ക്ക: 50 ഓ​വ​റി​ൽ 314/7.

Read More

ഹാ​ര്‍​ദി​ക്കി​ന് 24 ല​ക്ഷം പി​ഴ

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ സ്ലോ ​ഓ​വ​ര്‍ റേ​റ്റി​ന്‍റെ പേ​രി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സ് ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​ക്കു പി​ഴ ശി​ക്ഷ. സീ​സ​ണി​ല്‍ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് സ്ലോ ​ഓ​വ​ര്‍ റേ​റ്റി​ന്‍റെ പേ​രി​ല്‍ ഹാ​ര്‍​ദി​ക്കി​നു പി​ടി​വീ​ഴു​ന്ന​ത്. 24 ല​ക്ഷം രൂ​പ​യാ​ണ് പി​ഴ. മ​ത്സ​ര​ത്തി​ല്‍ മ​ഴ​നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ് മൂ​ന്നു വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. മ​ഴ​യെ​ത്തു​ട​ര്‍​ന്ന് ര​ണ്ടു ത​വ​ണ മ​ത്സ​രം നി​ര്‍​ത്തി​വ​ച്ച​ശേ​ഷം, ഒ​രു ഓ​വ​റി​ല്‍ 15 റ​ണ്‍​സാ​യി ഗു​ജ​റാ​ത്തി​ന്‍റെ ല​ക്ഷ്യം നി​ര്‍​ണ​യി​ക്ക​പ്പെ​ട്ടു.

Read More

ബൈ… ​ബൈ… ടെ​സ്റ്റി​ൽ നി​ന്നു വി​ര​മി​ച്ച് രോ​ഹി​ത് ശ​ർ​മ

മും​ബൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20​യു​ടെ ആ​വേ​ശ​ത്തി​നി​ടെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ആ​രാ​ധ​ക​രെ പി​ടി​ച്ചു​ല​ച്ച് രോ​ഹി​ത് ശ​ര്‍​മ ടെ​സ്റ്റി​ല്‍​നി​ന്നു വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പി​ച്ചു. തി​ക​ച്ചും അ​പ്ര​തീ​ക്ഷി​ത​മാ​യി, സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​യി​രു​ന്നു രോ​ഹി​ത് ത​ന്‍റെ തീ​രു​മാ​നം അ​റി​യി​ച്ച​ത്. “ഏ​വ​ര്‍​ക്കും ഹ​ലോ! ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ നി​ന്ന് ഞാ​ന്‍ വി​ര​മി​ക്കു​ക​യാ​ണെ​ന്ന വി​വ​രം പ​ങ്കി​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. വെ​ള്ള നി​റ​ത്തി​ല്‍ രാ​ജ്യ​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ സാ​ധി​ച്ച​ത് പ​ര​മ​മാ​യ ബ​ഹു​മ​തി​യാ​ണ്. വ​ര്‍​ഷ​ങ്ങ​ളോ​ളം ന​ല്‍​കി​യ എ​ല്ലാ സ്‌​നേ​ഹ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി. ഏ​ക​ദി​ന ഫോ​ര്‍​മാ​റ്റി​ല്‍ ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത് തു​ട​രും’’-​രോ​ഹി​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കു​റി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ നാ​ലാം ടെ​സ്റ്റി​ലാ​ണ് രോ​ഹി​ത് ഇ​ന്ത്യ​ക്കാ​യി അ​വ​സാ​ന​മാ​യി ക​ളി​ച്ച​ത്. ബോ​ര്‍​ഡ​ര്‍-​ഗാ​വ​സ്‌​ക​ര്‍ ട്രോ​ഫി പ​ര​മ്പ​ര​യി​ലെ അ​ഞ്ചാം മ​ത്സ​ര​ത്തി​ല്‍​നി​ന്ന് ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് വി​ട്ടു​നി​ന്നി​രു​ന്നു. ജൂ​ണ്‍-​ജൂ​ലൈ​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് എ​തി​രാ​യ അ​ഞ്ച് മ​ത്സ​ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇ​ന്ത്യ​യെ രോ​ഹി​ത് ന​യി​ക്കു​മെ​ന്ന പ്ര​തീ​തി നി​ല്‍​ക്കേ​യാ​ണ് റെ​ഡ് ബോ​ള്‍ ക്രി​ക്ക​റ്റി​ല്‍​നി​ന്നു​ള്ള പ​ടി​യി​റ​ക്കം. 2024 ജൂ​ണി​ല്‍ ഐ​സി​സി ലോ​ക​ക​പ്പ് നേ​ട്ട​ത്തി​നു പി​ന്നാ​ലെ…

Read More

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍: ധ​രം​ശാ​ല​യി​ല്‍ ന​ട​ക്കേ​ണ്ട പ​ഞ്ചാ​ബ്-​മും​ബൈ മ​ത്സ​രം മും​ബൈ​യി​ലേ​ക്ക് മാ​റ്റി

ധ​രം​ശാ​ല: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ന് പി​ന്നാ​ലെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ ധ​രം​ശാ​ല​യി​ല്‍ ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ഞ്ചാ​ബ് കിം​ഗ്സ്-​മും​ബൈ ഇ​ന്ത്യ​ൻ​സ് മ​ത്സ​ര​ത്തി​ന്‍റെ വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി. ഞാ​യ​റാ​ഴ്ച ന​ട​ക്കേ​ണ്ട മ​ത്സ​ര​ത്തി​ന്‍റെ വേ​ദി​യാ​ണ് മാ​റ്റി​യ​ത്. മു​ന്‍​ക​രു​ത​ലെ​ന്ന നി​ല​യി​ൽ പാ​ക് അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ച്ചി​ടാ​ന്‍ കേ​ന്ദ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ച​ണ്ഡീ​ഗ​ഡ് വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ട്ട​തോ​ടെ​യാ​ണ് പ​ഞ്ചാ​ബ്-​മും​ബൈ മ​ത്സ​ര​വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​ത്. മേ​യ് 11ന് ​ന​ട​ക്കേ​ണ്ട പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​നാ​യി മും​ബൈ താ​ര​ങ്ങ​ള്‍ ച​ണ്ഡീ​ഗ​ഡി​ലാ​യി​രു​ന്നു വി​മാ​നം ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. മെ​യ് 10വ​രെ വി​മാ​ന​ത്താ​വ​ളം അ​ട​ച്ചി​ടു​ന്ന​തി​നാ​ല്‍ റോ​ഡ് മാ​ര്‍​ഗം ഡ​ല്‍​ഹി വ​ഴി മാ​ത്ര​മെ മും​ബൈ ടീ​മി​ന് ധ​രം​ശാ​ല​യി​ല്‍ എ​ത്താ​ന്‍ ക​ഴി​യു​വെ​ന്ന​തി​നാ​ലാ​ണ് വേ​ദി മും​ബൈ​യി​ലേ​ക്ക് മാ​റ്റി​യ​ത്. ദീ​ര്‍​ഘ​ദൂ​രം റോ​ഡ് യാ​ത്ര വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ലാ​ണ് വേ​ദി മാ​റ്റി​യ​തെ​ന്ന് റി​പ്പോ​ര്‍​ട്ട്.

Read More

കി​ക്ക് ഡ്ര​ഗ്സ് സ​ന്ദേ​ശ​യാ​ത്ര​യ്ക്ക് നാ​ളെ തു​ട​ക്കം

കാ​​​​സ​​​​ര്‍​ഗോ​​​​ഡ്: കാ​​​​യി​​​​ക വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ന​​​​ട​​​​ത്തു​​​​ന്ന ല​​​​ഹ​​​​രി വി​​​​മു​​​​ക്ത കാ​​​​മ്പ​​​​യി​​​​ന്‍ കി​​​​ക്ക് ഡ്ര​​​​ഗ്സ് പ്ര​​​​ച​​​​ാര​​​​ണ സ​​​​ന്ദേ​​​​ശ​​​​യാ​​​​ത്ര നാ​​​​ളെ കാ​​​​സ​​​​ര്‍​ഗോ​​​​ട്ടു​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കും. 14 ജി​​​​ല്ല​​​​ക​​​​ളി​​​​ലൂ​​​​ടെ​ ക​​​​ട​​​​ന്ന് 22നു ​​​​എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ല​​​​യി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ക്കും. എ​​​​ല്ലാ ജി​​​​ല്ല​​​​യി​​​​ലും ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന മി​​​​നി മാ​​​​ര​​​​ത്ത​​​​ണ്‍, വാ​​​​ക്ക​​​​ത്ത​​​​ണ്‍ തു​​​​ട​​​​ങ്ങി വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന പ്ര​​​​ച​​​​ാര​​​​ണ പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളാ​​​​ണ് കാ​​​​മ്പ​​​​യി​​​​നി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​ത്. നാ​​ളെ രാ​​​​വി​​​​ല ആ​​റി​​​​ന് ഉ​​​​ദു​​​​മ പാ​​​​ല​​​​ക്കു​​​​ന്നുനി​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന മി​​​​നി മാ​​​​ര​​​​ത്ത​​​​ണ്‍ മ​​​​ത്സ​​​​രം ജി​​​​ല്ലാ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ഫ​​​​ളാ​​​​ഗ് ഓ​​​​ഫ് ചെ​​​​യ്യും. ക​​​​ള​​​​ക്ട​​​​റേ​​​​റ്റി​​​​ല്‍ അ​​​​വ​​​​സാ​​​​നി​​​​ക്കും. ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി രാ​​​​വി​​​​ലെ എ​​​​ട്ടി​​​​ന് ക​​​​ള​​​​ക്ട​​​​റേ​​​​റ്റ് പ​​​​രി​​​​സ​​​​ര​​​​ത്തു നി​​​​ന്നും പു​​​​തി​​​​യ ബ​​​​സ് സ്റ്റാ​​​​ന്‍​ഡി​​​​ലേ​​​​ക്ക് വാ​​​​ക്ക​​​​ത്തോ​​​​ണ്‍ ന​​​​ട​​​​ത്തും. ആ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ള്‍ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന വാ​​​​ക്ക​​​​ത്തോ​​​​ണി​​​​ന് കാ​​​​യി​​​​ക​​​​മ​​​​ന്ത്രി വി.​​​​അ​​​​ബ്ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കും. വാ​​​​ക്ക​​​​ത്തോ​​​​ണി​​​​നെ തു​​​​ട​​​​ര്‍​ന്ന് പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ സം​​​​സ്ഥാ​​​​ന​​​ത​​​​ല ഉ​​​​ദ്ഘാ​​​​ട​​​​നം രാ​​​​വി​​​​ലെ 9.30നു ​​​​ന​​​​ട​​​​ക്കും. മ​​​​ന്ത്രി വി.​​​​അ​​​​ബ്ദു​​​​റ​​​​ഹ്‌​​​​മാ​​​​ന്‍ ന​​​​യി​​​​ക്കു​​​​ന്ന ല​​​​ഹ​​​​രി വി​​​​രു​​​​ദ്ധ സ​​​​ന്ദേ​​​​ശ​​​യാ​​​​ത്ര​​​​യു​​​​ടെ ജി​​​​ല്ല​​​​യി​​​​ലെ സ​​​​മാ​​​​പ​​​​നം…

Read More

ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ൽ ഇ​ന്ന്; കി​രീ​ടം ല​ക്ഷ്യ​മി​ട്ട് എ​ഫ്സി ഗോ​വ​യും ജം​ഷ​ഡ്പു​രും

ഭു​വ​നേ​ശ്വ​ർ: ക​ലിം​ഗ സൂ​പ്പ​ർ ക​പ്പ് ഫൈ​ന​ൽ ഇ​ന്ന്. രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ക​ലാ​ശ​പോ​രി​ൽ എ​ഫ്സി ഗോ​വ​യും ജം​ഷ​ഡ്പു​ർ എ​ഫ്സി​യും എ​റ്റു​മു​ട്ടും.ഭു​വ​നേ​ശ്വ​റി​ലെ ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. സെ​മി​ഫൈ​ന​ലി​ൽ മോ​ഹ​ൻ​ബ​ഗാ​ൻ സൂ​പ്പ​ർ​ജ​യ​ന്‍റി​നെ തോ​ൽ​പ്പി​ച്ചാ​ണ് എ​ഫ്സി ഗോ​വ ഫൈ​ന​ലി​ലെ​ത്തി​യ​ത്. ഒ​ന്നി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​യി​രു​ന്നു ഗോ​വ​യു​ടെ ജ​യം. മും​ബൈ സി​റ്റി​യെ സെ​മി​യി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജം​ഷ​ഡ്പു​ർ ഫൈ​ന​ൽ പോ​രി​ന് എ​ത്തു​ന്ന​ത്. എ​തി​രി​ല്ലാ​ത്ത ഒ​രു ഗോ​ളി​നാ​ണ് ജം​ഷ​ഡ്പു​ർ വി​ജ​യി​ച്ച​ത്.

Read More

ശ്രീ​ശാ​ന്തി​നു വി​ല​ക്ക്

തി​രു​വ​ന​ന്ത​പു​രം: സ​ഞ്ജു സാം​സ​ണെ ചാ​ന്പ്യ​ൻ​സ് ട്രോ​ഫി ഇ​ന്ത്യ​ൻ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ത്ത​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ വി​വാ​ദ​ത്തി​ൽ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നെ​തി​രേ വി​വാ​ദ​പ​രാ​മ​ർ​ശം ന​ട​ത്തി​യ മു​ൻ അ​ന്താ​രാ​ഷ്‌​ട്ര ക്രി​ക്ക​റ്റ് താ​രം എ​സ്. ശ്രീ​ശാ​ന്തി​നെ മൂ​ന്നു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ തീ​രു​മാ​നി​ച്ചു. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​ത്യേ​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗ് ഫ്രാ​ഞ്ചൈ​സി ടീ​മാ​യ കൊ​ല്ലം ഏ​രീ​സ് സ​ഹ ഉ​ട​മ​യാ​ണ് ശ്രീ​ശാ​ന്ത്. വി​വാ​ദ​മാ​യ പ​രാ​മ​ർ​ശ​ങ്ങ​ളെ തു​ട​ന്ന് നേ​ര​ത്തേ ശ്രീ​ശാ​ന്തി​നും ഫ്രാ​ഞ്ചൈ​സി ടീ​മു​ക​ളാ​യ കൊ​ല്ലം ഏ​രീ​സ്, ആ​ല​പ്പി ടീം ​ലീ​ഡ് കൊ​ണ്ടെ​ന്‍റെ​ർ സാ​യി കൃ​ഷ്ണ​ൻ, ആ​ല​പ്പി റി​പ്പി​ൾ​സ് എ​ന്നി​വ​ർ​ക്കെ​തി​രേ​യും കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. ഫ്രാ​ഞ്ചെെ​സി ടീ​മു​ക​ൾ നോ​ട്ടീ​സി​ന് തൃ​പ്തി​ക​ര​മാ​യ മ​റു​പ​ടി ന​ൽ​കി​യ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​ക​ൾ തു​ട​രേ​ണ്ട​തി​ല്ലെ​ന്നും ടീം ​മാ​നേ​ജ്മെ​ന്‍റി​ൽ അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ല്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ…

Read More

ദൗ​ർ​ഭാ​ഗ്യം വി​ഘ്നേ​ഷ്!

മും​ബൈ: മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​നം പ​ക​ർ​ന്ന മും​ബൈ ഇ​ന്ത്യ​ൻ​സ് താ​രം വി​ഘ്നേ​ഷ് പു​ത്തൂ​ർ ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് (ഐ​പി​എ​ൽ) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ 2025 സീ​സ​ണി​ൽ നി​ന്നും പു​റ​ത്ത്. അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ ചെ​ന്നൈ​ക്കെ​തി​രേ മൂ​ന്ന് വി​ക്ക​റ്റ് നേ​ടി മും​ബൈ​ക്ക് ജ​യം സ​മ്മാ​നി​ച്ച് ദേ​ശീ​യ ശ്ര​ദ്ധ​നേ​ടി​യ വി​ഘ്നേ​ഷ്, കാ​ലി​നേ​റ്റ പ​രി​ക്കി​നെ തു​ട​ർ​ന്നാ​ണ് സീ​സ​ണ്‍ പാ​തി​വ​ഴി​യി​ൽ അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​ടം​കൈ​യ​ൻ റി​സ്റ്റ് സ്പി​ന്ന​റാ​യ ഈ ​ഇ​രു​പ​ത്തി​നാ​ലു​കാ​ര​ൻ മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി​യാ​ണ്. സീ​സ​ണി​ൽ ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കു​ന്നി​ല്ലെ​ങ്കി​ലും വി​ഘ്നേ​ഷ് ടീ​മി​നൊ​പ്പം തു​ട​രും. മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ മെ​ഡി​ക്ക​ൽ സം​ഘം വി​ഘ്നേ​ഷി​ന്‍റെ ചി​കി​ത്സ​യ്ക്ക് മേ​ൽ​നോ​ട്ടം വ​ഹി​ക്കു​മെ​ന്ന് ഫ്രാ​ഞ്ചൈ​സി അ​റി​യി​ച്ചു. പ​രി​ക്കേ​റ്റു പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ വി​ഘ്നേ​ഷി​ന്‍റെ ടീ​മി​നൊ​പ്പ​മു​ള്ള മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യ വീ​ഡി​യോ മും​ബൈ ഇ​ന്ത്യ​ൻ​സ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. ‘തീ​രു​ന്നി​ല്ല, തു​ട​രും…’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ഫ്രാ​ഞ്ചൈ​സി താ​ര​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. പ്ര​തീ​ക്ഷ പ​ക​ർ​ന്ന പ്ര​ക​ട​നം കേ​ര​ള സീ​നി​യ​ർ ടീ​മി​ൽ പോ​ലും…

Read More