ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഒരു ചൊല്ലുണ്ട്; ഏറ്റവും പിന്നിലുള്ള മുംബൈ ഇന്ത്യന്‍സിനെ കൂടുതല്‍ പേടിക്കണം. കാരണം സീസണിന്റെ തുടക്കത്തില്‍ ഏറ്റവും പിന്നിലുള്ളപ്പോഴാണ് അവര്‍ കപ്പില്‍ ചുംബിക്കുക. സീസണ് തോല്‍വിയോടെ തുടങ്ങിയശേഷം കുതിച്ചു കയറുക എന്ന പാരമ്പര്യം 2025 സീസണിലും മുംബൈ ഇന്ത്യന്‍സ് പുറത്തെടുത്തു. ഈ ഐപിഎല്‍ സീസണില്‍ ആദ്യ രണ്ടു മത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് പരാജയപ്പെട്ടു. ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് നാലു വിക്കറ്റിനും ഗുജറാത്ത് ടൈറ്റന്‍സിനോട് 36 റണ്‍സിനും. രണ്ടു തോല്‍വിക്കുശേഷം ലീഗ് പോയിന്റ് ടേബിളില്‍ -1.163 റണ്‍ റേറ്റുമായി ഒമ്പതാം സ്ഥാനത്തായിരുന്നു മുംബൈ ഇന്ത്യന്‍സ്. -1.882 നെറ്റ് റണ്‍ റേറ്റുള്ള രാജസ്ഥാന് റോയല്‍സ് മാത്രമായിരുന്നു അപ്പോള്‍ മുംബൈക്കു പിന്നിലുണ്ടായിരുന്നത്. മൂന്നാം മത്സരത്തില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ എട്ടു വിക്കറ്റിനു കീഴടക്കിയെങ്കിലും നാലാം മത്സരത്തില്‍ ലക്നോ സൂപ്പര്‍ ജയന്റ്സിനോട് 12 റണ്‍സിന്റെ തോല്‍വി വഴങ്ങി. പിന്നീട് മുംബൈ…
Read MoreCategory: Sports
സൗഹൃദ മത്സരം: ബ്ലൂ ടൈഗേഴ്സ് തായ്ലന്ഡിലേക്ക്
കോൽക്കത്ത: എഎഫ്സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് സി യോഗ്യതാമത്സരത്തിനുള്ള തയാാറെടുപ്പിന്റെ ഭാഗമായി സൗഹൃദമത്സരത്തിൽ ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീം തായ്ലന്‍ഡിനെ നേരിടും. ജൂണ്‍ നാലിന് തായ്ലന്ഡിലെ പാത്തും താനിയിലുള്ള തമ്മസാറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ജൂണ്‍ 10നാണ് 2027ലെ എഎഫ്സി ഏഷ്യൻ കപ്പ് ഗ്രൂപ്പ് സി യോഗ്യതാ മത്സരം. ഫിഫ റാങ്കിംഗ് പ്രകാരം ഇന്ത്യ 127-ാം സ്ഥാനത്തും തായ്ലന്ഡ് 99-ാം സ്ഥാനത്തുമാണ്. 18ന് കോല്‍ക്കത്തയിൽ നടക്കുന്ന ഫിഫ ഇന്റർനാഷണൽ വിൻഡോ പരിശീലന ക്യാന്പിനുശേഷം മേയ് 29ന് ഇന്ത്യ തായ്ലൻഡിലേക്ക് പോകും. തായ്ലൻഡിനെതിരായ സൗഹൃദമത്സരത്തിനു ശേഷം ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിനായി പരിശീലനം നേടാൻ ബ്ലൂ ടൈഗേഴ്സ് ഹോങ്കോങ്ങിലേക്ക് തിരിക്കും. ബംഗ്ലാദേശും സിംഗപ്പൂരുമാണ് ഗ്രൂപ്പ് സിയിലെ മറ്റ് ടീമുകൾ. തായ്ലൻഡിനെതിരേ ബ്ലൂ ടൈഗേഴ്സ് 26 മത്സരങ്ങളിലാണ് ഏറ്റുമുട്ടിയത്. ഏഴ് ജയം ഇന്ത്യ നേടിയപ്പോൾ 12 ജയത്തിന്റെ മുൻതൂക്കം തായ്ലൻഡിനുണ്ട്.…
Read Moreനാട്ടകം തട്ടകമാക്കിയ മെഡല്‍വേട്ട; ഇതിഹാസമായി ദ്രോണാചാര്യ സണ്ണി തോമസ്
കോട്ടയം: തിടനാട് മേക്കാട്ട് കെ.കെ. തോമസിന്റെ അടുത്ത സുഹൃത്തായിരുന്നു കോട്ടയം റൈഫിള്‍സ് ക്ലബ് സെക്രട്ടറി സി.ടി. ജോണ്‍. ഒരിക്കല്‍ മേക്കാട്ട് വീട്ടിലെത്തിയ ജോണ്‍ അവിടെ തോമസിന്റെ പന്ത്രണ്ടു വയസുകാരന് മകന് സണ്ണി എയര്‍ റൈഫിളില്‍ ഉന്നംവച്ച് മുറ്റത്തെ മാവില്‍നിന്ന് മാങ്ങ വീഴ്ത്തുന്നതു കണ്ടു. ചെറിയ പ്രായക്കാരന്റെ അതിസൂക്ഷ്മതയും വെടിവയ്പിലെ വൈദഗ്ധ്യവും ജോണിനെ വിസ്മയിപ്പിച്ചു. പില്ക്കാലത്ത് സണ്ണി തോമസ് കോട്ടയം സിഎംഎസ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ 1965ല്‍ നാട്ടകം പോളിടെക്നിക് കാമ്പസിലെ കോട്ടയം റൈഫിള്‍സ് ക്ലബ്ബിലേക്ക് സി.ടി. ജോണ്‍ പരിശീലനത്തിന് ക്ഷണിച്ചു. ഇവിടെ ലഭിച്ച അംഗത്വവും പരിശീലനവുമാണ് സണ്ണി തോമസ് എന്ന ലക്ഷ്യം തെറ്റാത്ത മെഗാ ഷൂട്ടറെ രാജ്യത്തിനു ലഭിക്കാന്‍ ഇടയാക്കിയത്. സണ്ണി തോമസ് മെഡല്‍വേട്ട തുടങ്ങിയത് നാട്ടകത്തെ പരിശീലനകാലത്താണെന്ന് കോട്ടയം റൈഫിള്‍സ് ക്ലബ്ബിന്റെ നിലവിലെ പ്രസിഡന്റ് ചെറിയാന് കുര്യന് പറഞ്ഞു. നാടന്‍ എയര്‍ഗണ്ണില്‍ കാക്കകളെ ഉന്നംവച്ചു തുടങ്ങിയ അഭ്യാസം…
Read Moreഐപിഎല്ലിലെ റോബോട്ട് നായയുടെ പേരിനെച്ചൊല്ലി തർക്കം; ബിസിസിഐക്ക് നോട്ടീസയച്ച് കോടതി
ന്യൂഡൽഹി: ഐപിഎല്ലിലെ എഐ റോബോട്ട് നായയ്ക്ക് ‘ചന്പക്’ എന്ന പേര് നൽകിയതിൽ ബിസിസിഐക്ക് നോട്ടീസയച്ച് ഡൽഹി ഹൈക്കോടതി. തങ്ങളുടെ പേര് റോബോട്ടിനു നൽകിയതിലൂടെ ട്രേഡ് മാർക്ക് ലംഘനം നടക്കുന്നുവെന്നാരോപിച്ച് ‘ചന്പക്’ എന്ന പ്രശസ്ത കുട്ടികളുടെ മാസികയുടെ അധികൃതരാണു കോടതിയിൽ പരാതിയുമായെത്തിയത്. ഹർജിയിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് കോടതി ബിസിസിഐയോട് നിർദേശിച്ചു. ഈ വർഷത്തെ ഐപിഎൽ സീസണിൽ അവതരിപ്പിച്ച ‘ചന്പക്’ എന്ന റോബോട്ട് നായ സമൂഹമാധ്യമങ്ങളിലടക്കം തരംഗമാകുന്പോഴാണ് പേരിനെച്ചൊല്ലി തർക്കമുണ്ടാകുന്നത്. 1969 മുതൽ ചന്പക് മാസിക പ്രസിദ്ധീകരിക്കുന്ന ഡൽഹി പ്രസ് പത്രപ്രകാശൻ പ്രൈവറ്റ് ലിമിറ്റഡാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ചന്പക് എന്നതു ദീർഘകാലമായി നിലനിൽക്കുന്ന ബ്രാൻഡ് നാമമാണെന്നു കോടതി നിരീക്ഷിച്ചു. എന്നാൽ ‘ചന്പക്’ എന്നത് ഒരു പൂവിന്റെ പേരാണെന്നും ആളുകൾ റോബോട്ടിക് നായയെ ഇതേ പേരുള്ള ഒരു പ്രശസ്ത ടെലിവിഷൻ കഥാപാത്രവുമായാണു ബന്ധപ്പെടുത്തിയതെന്നും മാസികയുമായല്ലെന്നും ബിസിസിഐ വാദിച്ചു. സ്വന്തം ലേഖകൻ
Read Moreപങ്കാളിത്ത റിക്കാര്‍ഡിട്ട് ലണ്ടന്‍ മാരത്തണ്‍
ലണ്ടന്‍: ഏറ്റവും കൂടുതല്‍ പങ്കാളികള്‍ ഫിനിഷിംഗ് ലൈന്‍ കടക്കുന്ന റിക്കാര്‍ഡ് കുറിച്ച് ലണ്ടന്‍ മാരത്തണ്‍. കെനിയയുടെ സെബാസ്റ്റ്യന്‍ സാവെയാണ് മാരത്തണില്‍ പുരുഷവിഭാഗം ജേതാവ്. വനിതകളില്‍ എത്യോപ്യയുടെ ടിഗസ്റ്റ് അസെഫ റിക്കാര്‍ഡോടെ ഒന്നാമതു ഫിനിഷ് ചെയ്തു. 42.195 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ലണ്ടന്‍ മാരത്തണില്‍ 56,640 പേരാണ് ഫിനിഷിംഗ് ലൈന്‍ കടന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ന്യൂയോര്‍ക്ക് മാരത്തണിന്റെ 55,646 പേര് എന്ന റിക്കാര്‍ഡ് ഇതോടെ തിരുത്തപ്പെട്ടു.
Read Moreബൈ..ബൈ… വിജയൻ…
മലപ്പുറം: കാൽപ്പന്തുകളിയിൽ ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ ഒരുപറ്റം താരങ്ങൾ ഏറ്റുമുട്ടിയപ്പോൾ മത്സരം തുല്യതയിൽ അവസാനിച്ചു. കേരള പോലീസ് ലെജൻഡ്സും മലപ്പുറം വെറ്ററൻസും തമ്മിലുള്ള മുപ്പതു മിനിറ്റ് നീണ്ട മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു. കേരള പോലീസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ, റോയ് റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും ഒരുക്കിയ സൗഹൃദ മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. തൃശൂരും കണ്ണൂരും നടന്ന രണ്ടു ഫെഡറേഷൻ കപ്പിൽ ചാന്പ്യൻമാരായ കേരള പോലീസിന്റെ സ്വപ്നതുല്യമായ പോരാട്ടമായിരുന്നു ഏവരുടെയും മനസിൽ. പോലീസിലെ എക്കാലത്തെയും താരമായ ഐ.എം. വിജയനും റോയി റോജസും മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമൻഡാന്റായാണ് വിരമിക്കുന്നത്. സഹതാരം സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമൻഡാന്റാണ്. ഏപ്രിൽ 30 നാണ് ഇവരുടെ ഒൗദ്യോഗിക വിരമിക്കൽ. വ്യക്തിപരമായ കാരണങ്ങളാൽ റോയി റോജസ് പങ്കെടുത്തില്ല. ഐ.എം. വിജയനായിരുന്നു ലെജൻഡ്സ് ടീമിന്റെ നായകൻ.…
Read Moreസെഞ്ചുറി വൈഭവം
ജയ്പുര്‍: 14 വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി വൈഭവത്തിൽ ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയസിനു ജയം. ഗുജറാത്ത് ടൈറ്റൻസിനെ എട്ടു വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. 38 പന്തിൽ 11 സിക്സും ഏഴു ഫോറും അടക്കം 101 റണ്‍സ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്റെ വിജയശിൽപ്പി. 210 റണ്‍സ് എന്ന വന്പൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യശസ്വി ജയ്സ്വാൾ (40 പന്തിൽ 70 നോട്ടൗട്ട്), റിയാൻ പരാഗ് (15 പന്തിൽ 32 നോട്ടൗട്ട് എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.ചരിത്ര സെഞ്ചുറി ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ്, നേരിട്ട 35-ാം പന്തിൽ സിക്സിലൂടെ ശതകത്തിലെത്തിയ സൂര്യവംശി സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, അതിവേഗ സെഞ്ചുറി നേടുന്ന അണ്‍ക്യാപ്ഡ് താരം, ഒരു ഇന്ത്യക്കാരന്റെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റിക്കാർഡുകളും…
Read Moreഐ.എം. വിജയന് സ്നേഹാദരമായി സൗഹൃദ ഫുട്ബോൾ മത്സരം
മലപ്പുറം: കേരള പോലീസിൽനിന്നു വിരമിക്കുന്ന പത്മശ്രീ ഡോ. ഐ.എം. വിജയൻ, റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും സ്നേഹാദരമൊരുക്കുന്നു. ഇതിന്റെ ഭാഗമായി 28 ന് വൈകുന്നേരം നാലിന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിക്കും. മലപ്പുറം എംഎസ്പി അസിസ്റ്റന്റ് കമാൻഡന്റുമാരായാണ് ഐ.എം. വിജയനും റോയി റോജസും വിരമിക്കുന്നത് സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റായും വിരമിക്കുന്നു. ഏപ്രിൽ 30 നാണ് ഇവരുടെ ഔദ്യോഗിക വിരമിക്കൽ. 1980 കളിലും 1990 കളിലും ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ കേരള പോലീസ് ലെജൻഡ്സ് ടീമും സംസ്ഥാന, സർവകലാശാല, ഡിപ്പാർട്ട്മെന്റ് താരങ്ങൾ അണിനിരക്കുന്ന മലപ്പുറം വെറ്ററൻസ് (വിഎഫ്എ) ടീമും തമ്മിലാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. കേരളാ പോലീസിന്റെ മുൻ താരങ്ങൾ അണിനിരക്കുന്ന ടീമിനെ ഐ.എം. വിജയനാണ് നയിക്കുക. റോയി റോജസ്, സി.പി. അശോകൻ എന്നിവർക്ക്…
Read Moreഗ്രാന്‍ഡ് മാസ്റ്റര്‍ ഓപ്പണ്‍ ചെസ് കോട്ടയത്ത്
കോട്ടയം: കേരളത്തിലെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് കോട്ടയത്ത്.ചെസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 14 രാജ്യങ്ങളിലെ ലോകോത്തര ചെസ് താരങ്ങളെ അണിനിരത്തിയാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. 30 മുതല്‍ മേയ് ഏഴ് വരെയാണു മത്സരം. ഗ്രാന്‍ഡ് മാസ്റ്റര്‍, ഇന്റർനാഷണല്‍ മാസ്റ്റര്‍, ഫിഡേ മാസ്റ്റര്‍, കാന്‍ഡിഡേറ്റ് മാസ്റ്റര്‍ എന്നി ടൈറ്റിലുകള്‍ നേടിയ 53 പേർ പങ്കെടുക്കും.
Read Moreചേസിംഗിലെ സൂര്യകിരീടം…
ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിന്റെ 2025 സീസണില്‍ ചേസിംഗ് കിംഗ് ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രം; മുംബൈ ഇന്ത്യന്‍സിന്റെ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. 18-ാം സീസണിലെ 41 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. അതില്‍ 304ഉം ചേസിംഗ് ഇന്നിംഗ്സില്‍നിന്ന്. മറ്റൊരു ബാറ്റര്‍ക്കും ചേസിംഗില്‍ 250 റണ്‍സ് കടക്കാന്‍പോലും സാധിച്ചില്ല എന്നതും ശ്രദ്ധേയം, ചേസിംഗ് കിംഗിന്റെ കിരീടം സൂര്യക്കു സ്വന്തം… 7 ഇന്നിംഗ്സ്, 304 റണ്‍സ് മുംബൈ ഇന്ത്യന്‍സ് ഒമ്പതു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ സൂര്യകുമാര്‍ യാദവ് നേടിയത് 373 റണ്‍സ്. ഒമ്പത് ഇന്നിംഗ്സിലും സൂര്യകുമാര്‍ ക്രീസില്‍ എത്തി. ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരായ രണ്ടാം മത്സരത്തില്‍ നേടിയ 68 നോട്ടൗട്ടാണ് ഉയര്‍ന്ന സ്കോര്‍. ആകെ നേരിട്ടത് 224 പന്ത്. സ്ട്രൈക്ക് റേറ്റ് 166.51. അര്‍ധസെഞ്ചുറി രണ്ട്. അടിച്ച ഫോര്‍ 38, സിക്സ് 19. മൂന്നു…
Read More