ഐപിഎൽ 2025 സീസണു തയാറെടുക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിന് ആശ്വാസ വാർത്ത. പരിക്ക് പൂർണമായി ഭേദമായി ഇന്ത്യൻ ഓൾറൗണ്ടർ നിതീഷ് കുമാർ ടീമിനൊപ്പം ഇന്നു ചേരും. നിതീഷ് കുമാർ റെഡ്ഢി ആരോഗ്യം വീണ്ടെടുത്തു. പരിക്ക് പൂർണമായി ഭേദമായി. ബിസിസിഐയുടെ ബംഗളൂരുവിലെ സെന്റർ ഓഫ് എക്സലൻസിൽ നടത്തിയ യോ-യോ ടെസ്റ്റ് 18.1 സ്കോറുമായി വിജയകരമായി പൂർത്തിയാക്കിയെന്നും ടീമുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. 23ന് രാജസ്ഥാൻ റോയൽസിനെതിരേയുള്ള മത്സരത്തോടെയാണ് സണ്‍റൈസേഴ്സ് സീസണ് ആരംഭിക്കുന്നത്. 2024 ഐപിഎല്ലിൽ പുറത്തെടുത്ത മികവാണ് യുവതാരത്തെ ദേശീയ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ 13 മത്സരങ്ങളിൽ 33.66 ശരാശരിയിൽ 303 റണ്‍സാണ് താരം നേടിയത്.
Read MoreCategory: Sports
സബലങ്ക ഫൈനലിൽ
ഇന്ത്യൻ വെൽസ്: വനിതാ ടെന്നീസിലെ ലോക ഒന്നാം റാങ്ക് അരിന സബലങ്ക ഇന്ത്യൻ വെൽസ് ഫൈനലിൽ. സെമിയിൽ ഒന്നാം നന്പർ താരം ഓസ്ട്രേലിയൻ ഓപ്പണ്‍ ജേതാവ് മാഡിസണ്‍ കീസിനെ പരാജയപ്പെടുത്തി. ഓസ്ട്രേലിയൻ ഓപ്പണ്‍ ഫൈനലിലെ തോൽവിക്കുള്ള പകരം വീട്ടൽ കൂടിയായി ബലാറൂസിയൻ താരത്തിന്റെ ജയം. 51 മിനിറ്റ് മാത്രം നീണ്ട മത്സരത്തിൽ 6-0, 6-1നാണ് ലോക ഒന്നാം നന്പർതാരത്തിന്റെ ജയം. ഇന്നു നടക്കുന്ന ഫൈനലിൽ സബലങ്ക റഷ്യയുടെ കൗമാര താരം മിര ആൻഡ്രീവയെ നേരിടും. ലോക രണ്ടാം റാങ്കും മുൻ വർഷത്തെ ചാന്പ്യനുമായ ഇഗ ഷ്യാങ്ടെക്കിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ (7-6(7-1), 1-6, 6-3) തോൽപ്പിച്ചാണ് ആൻഡ്രീവ ഫൈനലിലെത്തിയത്.
Read Moreഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണു മുന്നോടിയായി കോഹ്ലി ബംഗളൂരുവിലെത്തി
ഇന്ത്യയുടെ സൂപ്പർ ബാറ്ററും റോയൽ ചലഞ്ചേഴ്സ് ബംഗളൂരു മുൻ നായകനുമായ വിരാട് കോഹ്ലി ഇന്ത്യൻ പ്രീമിയർ ലീഗ് 2025 സീസണു മുന്നോടിയായി ഇന്നലെ ബംഗളൂരുവിലെത്തി. 2024ലെ ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ അന്താരാഷ്ട്ര ട്വന്റി20യിൽനിന്നു വിരമിക്കലിനുശേഷമുള്ള കോഹ്ലിയുടെ ആദ്യ ട്വന്റി 20 ടൂർണമെന്റാണ്. ഇന്ത്യൻ സൂപ്പർ താരത്തിന്റെ 18-ാം ഐപിഎൽ സീസണാണിത്. മുപ്പത്തിയാറുകാരനായ ഇന്ത്യൻ സൂപ്പർ താരം കനത്ത സുരക്ഷയ്ക്കു നടുവിലാണ് ബംഗളൂരു വിമാനത്താവളത്തിലെത്തിയത്. ബംഗളൂരുവിലെത്തിയ കോഹ്ലിയുടെ വീഡിയോകൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. കോഹ് ലി ടീമിനൊപ്പം ചേരാനാണ് ബംഗളൂരുവിലെത്തിയത്. ഐപിഎല്ലിന്റെ ചരിത്രത്തിൽ 252 മത്സരങ്ങളിൽ 8004 റണ്‍സുമായി കോഹ്ലിയാണ് ഒന്നാമത്. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ശിഖർ ധവാനും (6769), രോഹിത് ശർമയും (6628) ഏറെ ദൂരം പിന്നാലാണ്. 2008ൽ ഡൽഹി ഫ്രാഞ്ചൈസിയുടെ ഒരു മണ്ടൻ തീരമാനത്തെതുടർന്നാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു…
Read Moreജിസ്മോൻ ഇനി നാഷണൽ ഇൻസ്ട്രക്ടർ
കോട്ടയം: ലോക ചെസ് ഫെഡറേഷൻ പരിശീലകർക്കു നൽകുന്ന നാഷണൽ ഇൻസ്ട്രക്ടർ ടൈറ്റിൽ കേരളത്തിന്റെ ജിസ്മോൻ മാത്യുവിന്. ആർബിട്രേഷനിൽ ലോക ചെസ് ഫെഡറേഷൻ നൽകുന്ന പരമോന്നത ടൈറ്റിൽ ആയ ഇന്റർനാഷണൽ ആർബിറ്റർ ടൈറ്റിൽ ഉള്ള ജിസ്മോൻ നിരവധി അന്താരാഷ്ട്ര ടൂർണമെന്റ്കളിൽ ചീഫ് ആർബിറ്ററായിട്ടുണ്ട്. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഗണിതശാസ്ത്രം അധ്യാപകനും ചെസ് അസോസിയേഷൻ കേരളയുടെ ആർബിറ്റർ കമ്മീഷൻ ചെയർമാനുമാണ്.
Read Moreഅക്സർ ക്യാപ്റ്റൻ, ബുംറ കളിക്കില്ല
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്റി-20 ക്രിക്കറ്റിന്റെ ആവേശപ്പോരാട്ടത്തിലേക്ക് ഇനിയുള്ളത് വെറും ഏഴു ദിനങ്ങളുടെ അകലം മാത്രം. കോൽക്കത്ത ഈഡൻ ഗാർഡൻസിൽ മാർച്ച് 22നു റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് 2025 സീസണിലെ ഉദ്ഘാടനമത്സരം. ഡൽഹി ക്യാപ്പിറ്റൽസ് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ചതോടെ 2025 സീസണിൽ ടീമുകളുടെ നായകന്മാരുടെ പട്ടിക പൂർണം. സ്പിൻ ഓൾറൗണ്ടർ അക്സർ പട്ടേലാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ. കെ.എൽ. രാഹുൽ ക്യാപ്റ്റൻസി വേണ്ടെന്നു വച്ചതോടെ അക്സർ പട്ടേലിനു നറുക്കു വീഴുമെന്ന് ഏകദേശം ഉറപ്പായിരുന്നു. 2019 മുതൽ അക്സർ പട്ടേൽ ക്യാപ്പിറ്റൽസിനൊപ്പം ഉണ്ട്. 2024 സീസണിൽ ഡൽഹിയെ ഒരു മത്സരത്തിൽ നയിച്ച ചരിത്രവും അക്സർ പട്ടേലിനുണ്ട്. മാർച്ച് 24നു വിശാഖപട്ടണത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിന് എതിരേയാണ് ഡൽഹി ക്യാപ്പിറ്റൽസിന്റെ ആദ്യമത്സരം. 2024 സീസണിൽ 14 പോയിന്റുമായി ആറാം സ്ഥാനത്തായിരുന്നു ഡൽഹി. ബുംറ…
Read Moreബ്രൂം… ബ്രൂം… എഫ് വണ്‍ 2025 സീസണിനു നാളെ തുടക്കം, ഇന്നു പോൾ പൊസിഷൻ പോരാട്ടം
മെൽബണ്‍: ബ്രൂം… ബ്രൂം… മുരൾച്ചയോടെ സർക്യൂട്ടിൽ തീപാറിച്ച് കാറുകൾ ചീറിപ്പായുന്ന സൂപ്പർ ഡ്രൈവ് പോരാട്ടത്തിന്റെ 2025 സീസണിനു നാളെ തുടക്കം. 2025 സീസണിലെ ആദ്യ ഫോർമുല വണ്‍ (എഫ് വണ്‍) പോരാട്ടമായ ഓസ്ട്രേലിയൻ ഗ്രാൻപ്രീ ഫൈനൽ നാളെ അരങ്ങേറും. ഫൈനലിലെ പോൾ പൊസിഷൻ നിശ്ചയിക്കുന്ന പോരാട്ടം ഇന്നു നടക്കും. ഹാമിൽട്ടണ് ഫെരാരിയിൽ മെഴ്സിഡസുമായി 12 വർഷം നീണ്ട കരാർ അവസാനിപ്പിച്ച് ഇംഗ്ലീഷ് സൂപ്പർ ഡ്രൈവർ ലൂയിസ് ഹാമിൽട്ടണ് ഫെരാരിയിൽ ചേക്കേറിയ സീസണ് എന്നതാണ് 2025ന്റെ ഏറ്റവും വലിയ പ്രത്യേകത. ഒരു സിംഗിൾ കണ്സ്ട്രക്റ്ററിനു വേണ്ടി തുടർച്ചയായി ഏറ്റവും കൂടുതൽ സീസണ് മത്സരിക്കുക എന്ന റിക്കാർഡ് കുറിച്ചാണ് മെഴ്സിഡൻസിൽനിന്ന് ഹാമിൽട്ടണ് പടിയിറങ്ങിയത്. ഏഴു തവണ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പ് (2008, 2014, 2015, 2017, 2018, 2019, 2020) സ്വന്തമാക്കിയ താരമാണ് ഹാമിൽട്ടണ്. 2007ൽ കിമി റൈക്കോണ്‍ ആണ് ഫെരാരിക്കുവേണ്ടി…
Read Moreപടവെട്ട്: വനിതാ പ്രീമിയർ ലീഗ് ഫൈനൽ ഇന്നു രാത്രി എട്ടിന്; കപ്പടിക്കാൻ ഡൽഹി ക്യാപ്പിറ്റൽസും മുംബൈ ഇന്ത്യൻസും നേർക്കുനേർ
മുംബൈ: വനിതാ പ്രീമിയർ ലീഗ് (ഡബ്ല്യുപിഎൽ) ട്വന്റി-20 ക്രിക്കറ്റ് 2025 സീസണ് കപ്പ് പോരാട്ടം ഇന്ന്. ഇന്ത്യൻ സമയം രാത്രി എട്ടിനു നടക്കുന്ന ഫൈനലിൽ നീല ജഴ്സിക്കാരായ മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപ്പിറ്റൽസും നേർക്കുനേർ. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് കപ്പിനായുള്ള കളി. ഡൽഹിക്കു മൂന്നാമൂഴം ഇതുവരെ നടന്ന മൂന്നു സീസണ് ഡബ്ല്യുപിഎൽ സീസണിലും ഫൈനലിൽ പ്രവേശിച്ച ടീം എന്ന ഖ്യാതി ഡൽഹി ക്യാപ്പിറ്റൽസിനു സ്വന്തം. എന്നാൽ, കഴിഞ്ഞ രണ്ടു ഫൈനലിലും തോൽക്കാനായിരുന്നു അവരുടെ വിധി. 2023 കന്നി ഡബ്ല്യുപിഎൽ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് ഏഴു വിക്കറ്റിനായിരുന്നു ഡൽഹി ക്യാപ്പിറ്റൽസിന്റെ തോൽവി. 2024 സീസണിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോടും ഡൽഹി ഫൈനലിൽ തോൽവി വഴങ്ങി. എട്ടു വിക്കറ്റിനായിരുന്നു ആർസിബിയോട് ഡൽഹി പരാജയപ്പെട്ടത്. ഇരട്ടക്കിരീടത്തിനു മുംബൈ പുരുഷ ട്വന്റി-20യിൽ (ഐപിഎൽ) ഏറ്റവും കൂടുതൽ തവണ കപ്പടിച്ച മുംബൈ ഇന്ത്യൻസ്, വനിതാ…
Read Moreമാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ഓസീസിനെ വീഴ്ത്തി ഇന്ത്യ ഫൈനലിൽ
റായ്പുർ: ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 ടൂർണമെന്റിൽ കരുത്തരായ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്സ് ഫൈനലിൽ. 94 റൺസിനാണ് വിജയം. ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 220 റൺസ്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ മാസ്റ്റേഴ്സ് 11 പന്തു ബാക്കിനിൽക്കെ 126 റൺസിന് പുറത്തായി. ഏഴു പടുകൂറ്റൻ സിക്സറുകൾ സഹിതം അർധസെഞ്ചറിയുമായി തകർത്തടിച്ച യുവരാജ് സിംഗിന്റെ പ്രകടനമാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ഹൈലൈറ്റ്. യുവി 30 പന്തിൽ ഒരു ഫോറും ഏഴു സിക്സും സഹിതം 59 റൺസുമായി ഇന്ത്യയുടെ ടോപ് സ്കോററായി. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സച്ചിൻ തെൻഡുൽക്കർ 30 പന്തിൽ ഏഴു ഫോറുകളോടെ 42 റൺസെടുത്തു. ഓസ്ട്രേലിയ നിരയിൽ ബെൻ കട്ടിംഗാണ് ടോപ് സ്കോററായത്. 29 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 39 റൺസുമായി ബെൻ പുറത്താകാതെ…
Read Moreഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ്: സഞ്ജനയ്ക്കു വെള്ളി
കോട്ടയം: ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് 500 മീറ്റർ ടൈം ട്രയൽ മത്സരത്തിൽ എംജി സർകലാശാലയുടെ എസ്. സഞ്ജന വെള്ളി സ്വന്തമാക്കി. ഭുവനേശ്വറിലെ കിറ്റ് യൂണിവേഴ്സിറ്റിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. ചങ്ങനാശേരി അസംപ്ഷൻ കോളജിലെ ഒന്നാം വർഷ ബിഎ ഇക്കണോമിക്സ് വിദ്യാർഥിയാണ് എറണാകുളം സ്വദേശിനിയായ സഞ്ജന. എംജി സർവകലാശാലയിൽ വേലോഡ്രോം ഇല്ലാത്തതിനാൽ തെലുങ്കാന, ആസാം, ഭുവനേശ്വർ തുടങ്ങിയ ഇടങ്ങളിലായിരുന്നു സഞ്ജനയുടെ പരിശീലനം. 27 വർഷത്തിനുശേഷമാണ് സൈക്ലിംഗ് ചാന്പ്യൻഷിപ്പിൽ എംജി സർവകലാശാലയ്ക്കു മെഡൽ ലഭിക്കുന്നത്. അജയ് പീറ്ററാണ് സഞ്ജനയുടെ പരിശീലകൻ.
Read Moreപ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പ്: കേരളത്തെ നയിക്കാൻ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും
കോട്ടയം: പ്രഥമ അണ്ടർ 23 ദേശീയ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തെ ജെറോംപ്രിൻസും ഐറിൻ എൽസ ജോണും നയിക്കും. ഈ മാസം 18 മുതൽ 24വരെ ഗോഹട്ടിയിലാണ് ചാന്പ്യൻഷിപ്പ് അരങ്ങേറുന്നത്. പുരുഷ ടീം: ജെറോം പ്രിൻസ് (ക്യാപ്റ്റൻ), എസ്. ദീപക്, ജിയോ ലോനപ്പൻ, എസ്. ദീപക്, എസ്. മുഹമ്മദ് ഇർഫാൻ, യു. അർജുൻ, സുബിൻ തോമസ്, സി. കെ. അഭിനവ്, സാഹൽ മുഹമ്മദ്, ജോർദാൻ ചെറിയാൻ ഈപ്പൻ, മുകേഷ് കൃഷ്ണലാൽ, നിഖിൽ തോമസ്, പൃഥിൻ മുരളി. കോച്ച്: ബിജു ഡി. തെമ്മൻ. മാനേജർ: കെ. വിനീഷ്. വനിതാ ടീം: ഐറിൻ എൽസ ജോണ്‍ (ക്യാപ്റ്റൻ), കെ.എ. അഭിരാമി, അക്ഷയ ഫിലിപ്പ്, സാന്ദ്ര ഫ്രാൻസിസ്, നന്ദന രഞ്ജിത്ത്, ചിന്നു കോശി, വി. കൃഷ്ണപ്രിയ, അമൻഡ മരിയ റോച്ച, ആർ. അഭിരാമി, പി.എ. അൽക്ക, അലീന ആന്റണി, എ. അക്ഷരലക്ഷ്മി. കോച്ച്:…
Read More