ഷിംല-ചണ്ഡീഗഢ് റൂട്ടിലൂടെ ഓടുന്ന ഹിമാചൽ പ്രദേശ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ബസിൽ കയറുന്ന ആരും അത്ഭുതത്തോടെ നോക്കുന്ന ഒരാളുണ്ട്. ആ ബസിന്റെ ഡ്രൈവർ. ഒരു വനിതയാണ് ഡ്രൈവർ സീറ്റിൽ എന്നതാണ് ആ ഇന്റർ സ്റ്റേറ്റ് സർവീസിന്റെ പ്രത്യേകത. സീമ ഠാക്കൂർ എന്ന 31 കാരിയായ യുവതിയാണ് ഈ താരം. ഒരു സംസ്ഥാനത്തു നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ബസ് ഓടിക്കുന്ന ആദ്യ വനിത കൂടിയാകുകയാണ് അവർ. ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലാണ് സീമയുടെ ജന്മസ്ഥലം. സീമയുടെ അച്ഛൻ ഹിമാചൽ റോഡ് ട്രാൻസ്പോട്ട് കോർപ്പറേഷനിലെ ഡ്രൈവറായിരുന്നു. അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദമുള്ള സീമയും മറ്റ് ജോലിക്ക് ശ്രമിക്കാതെ ഡ്രൈവറാകാൻ ശ്രമിച്ചത്. 2017ൽ ഹിമാചൽ റോഡ് ട്രാൻസ്പോട്ട് കോർപ്പറേഷനിൽ ജോലിക്കെത്തി. ഒരു വനിതയെ ബസ് ഓടിക്കാൻ ഏൽപ്പിക്കാൻ ആദ്യം കോർപ്പറേഷൻ മടിയായിരുന്നു. അതുകൊണ്ട് ആദ്യം…
Read MoreCategory: Today’S Special
ഒരു മുറിയിൽ എത്രസമയം ആരെയും കാണാതെ ഒരാൾക്ക് കഴിയാനാവും? 50 മണിക്കൂർ ശവപ്പെട്ടിയിൽ; 5 കോടി ആളുകൾ കണ്ടവീഡിയോ കാണാം
ഒരു മുറിയിൽ എത്രസമയം ആരെയും കാണാതെ ഒരാൾക്ക് കഴിയാനാവും. ദിവസങ്ങളോളമോ, മാസങ്ങളോളമോ കഴിയാൻ സാധിക്കുമെന്നാവും ഉത്തരം. എന്നാൽ ശവപ്പെട്ടിയിൽ എത്രനേരം കഴിയാൻ പറ്റും? യുട്യൂബറായ മിസ്റ്റർ ബീസ്റ്റ് എന്നറിയപ്പെടുന്ന ജിമ്മി ഡൊണാൾഡ്സൺ വൈറലാകാൻ ശ്രമിച്ചത് ഇത്തരത്തിലാണ്. മണ്ണിനടിയിൽ കുഴിച്ചിട്ട ശവപ്പെട്ടിയിൽ അദ്ദേഹം കഴിച്ചുകൂട്ടിയത് 50 മണിക്കൂറാണ്. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ശവപ്പെട്ടി കുഴിച്ചുമൂടുന്നതും വീഡിയോ പകർത്തിയതും. ഗ്ലാസിൽ നിർമിച്ച ശവപ്പെട്ടിയിലാണ് 22 കാരനായ ബീസ്റ്റിനെ അടക്കം ചെയ്തത്. രണ്ട് ദിവസത്തിലധികമാണ് ശവപ്പെട്ടിയിൽ ചെലവഴിച്ചത്. ശവപ്പെട്ടിക്കുള്ളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്തിരുന്നു. 50 മണിക്കൂറിലെ 12 മിനിറ്റ് മാത്രമാണ് അപ്ലോഡ് ചെയ്തിട്ടുള്ളത്. ശവപ്പെട്ടിയിൽ കിടക്കുമ്പോഴും തന്റെ സുഹൃത്തുക്കളുമായി അദേഹം ആശയവിനിമയം നടത്തിയിരുന്നു. ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൻ ഹിറ്റാണ്. കുറഞ്ഞ സമയത്തിനുളളിൽ തന്നെ യുട്യൂബിൽ മാത്രം അഞ്ച് കോടിലധികം പേർ കണ്ടുകഴിഞ്ഞു. ഇയാളുടെ ഓരോ വീഡിയോയ്ക്കും കുറഞ്ഞത് മൂന്നു കോടി…
Read Moreജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു! മോഹൻകുമാർ ഫാൻസിനെതിരായ രാഹുൽ ഈശ്വറിന്റെ പരാതിയിൽ ട്വിസ്റ്റ്
മോഹന്‍കുമാര്‍ ഫാന്‍സ് എന്ന സിനിമയ്ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരേ കേസ് കൊടുക്കുമെന്ന് അറിയിച്ച് രാഷ്ട്രീയ നിരീക്ഷകന് രാഹുല്‍ ഈശ്വര്‍ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് വാർത്തയായിരുന്നു. ചിത്രത്തിലെ ഒരു സീൻ തന്നെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഈശ്വർ സിനിമയുടെ സംവിധായകൻ ജിസ് ജോയ്, നടൻ കുഞ്ചാക്കോ ബോബൻ എന്നിവർക്കെതിരേ പോസ്റ്റിട്ടത്. എന്നാൽ ഇപ്പോൾ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏപ്രിൽ ഫൂൾ ആയിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാഹുൽ ഈശ്വർ. സംവിധായകന് ജിസ് ജോയ്, കുഞ്ചാക്കോ ബോബന്, സൈജു കുറുപ്പ് അടക്കം എല്ലാവര്ക്കും നന്മ നേരുന്നുവെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. ജിസ് ജോയ് കുറച്ചു നേരത്തേക്കെങ്കിലും ടെന്‍ഷന്‍ അടിച്ചു എന്ന് അറിയാം. ഏപ്രില്‍ ഫൂള്‍ സ്പിരിറ്റില്‍ എടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. താനും മുത്തശ്ശി ദേവകി, അമ്മ മല്ലിക, ദീപ, യാഗ് എന്നിവരുമായി ആണ് ഈ…
Read Moreഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് വലിച്ചെറിഞ്ഞ ആം ബാൻഡ്! റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡിന് 55 ലക്ഷം
ബെൽഗ്രേഡ്: ഫിഫ 2022 ഖത്തർ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിനിടെ ഗോൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോ വലിച്ചെറിഞ്ഞ ആം ബാൻഡ് ലേലത്തിൽപോയത് 55 ലക്ഷം രൂപയ്ക്ക്. സെർബിയൻ സ്റ്റേറ്റ് ടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നട്ടെല്ല് സംബന്ധമായ ഗുരുതര രോഗം ബാധിച്ച ആറു മാസം പ്രായമുള്ള ഗവ്റിലൊ എന്ന കുട്ടിയുടെ വിദഗ്ധ ചികിത്സയ്ക്കാണ് പോർച്ചുഗൽ ക്യാപ്റ്റന്റെ ആം ബാൻഡ് ലേലം ചെയ്തതിലൂടെ ലഭിച്ച തുക ഉപയോഗിച്ചത്. സെർബിയൻ ജീവകാരുണ്യ സംഘടനയായിരുന്നു ലേലം നടത്തിയത്. മാർച്ച് 28ന് ബെൽഗ്രേഡിൽവച്ചു നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ സെർബിയയും പോർച്ചുഗലും 2-2 സമനിലയിൽ പിരിഞ്ഞിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷമായിരുന്നു റൊണാൾഡോ ഗോൾ നേടിയത്. ഗോൾ ലൈൻ കടന്ന പന്ത് സെർബിയൻ പ്രതിരോധതാരം രക്ഷപ്പെടുത്തിയതോടെ റഫറി ഗോൾ അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് റൊണാൾഡോ ആം…
Read Moreഇതു സ്ലിം അല്ല അപകടം! ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യല്‍ മീഡിയ താരത്തിനെതിരേ കാഴ്ചക്കാർ; ആരാണ് യുജീനിയ കൂണി ?
സമൂഹ മാധ്യമങ്ങൾക്കു നമ്മുടെമേലുള്ള സ്വാധീനം നാൾക്കുനാൾ വർധിക്കുന്നു. അതുപോലെതന്നെ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങളായ വ്യക്തകളും നമ്മെ സ്വാധീനിക്കുന്നു. ഈ സ്വാധീനങ്ങൾ നല്ലതാണെങ്കിലും ചിലപ്പോഴെങ്കിലും അതു വിനയായും മാറാറുണ്ട്. ഇത്തരത്തിലൊരു സംഭവമാണ് അരലക്ഷത്തോളം സമൂഹമാധ്യമ ഉപയോക്താക്കളെ കൂട്ടഹർജി നൽകാൻ പ്രേരിപ്പിച്ചത്. ദശലക്ഷക്കണക്കിന് ആരാധകരുള്ള സോഷ്യൽ മീഡിയ താരം യൂജിനിയ കൂണിക്കെതിരേയാണ് ഇവർ പരാതി നൽകിയത്. യൂജിനിയ കൂണിയെ യൂട്യൂബിൽനിന്നു നീക്കം ചെയ്യുക എന്ന നിവേദനത്തിൽ change.org യിലൂടെ നിരവധിപേർ ഒപ്പുവച്ചു. ആരാണ് യുജീനിയ കൂണി? അമേരിക്കക്കാരിയായ ഇന്റർനെറ്റ് ഇൻഫ്ലുവൻസറാണ് ഇരുപത്തിയാറുകാരിയായ യുജീനിയ കൂണി. പ്രശസ്ത സമൂഹമാധ്യമങ്ങളായ യൂട്യൂബ്, ഇൻസ്റ്റഗ്രാം, ട്വിച്ച് തുടങ്ങിയവയിലായി ലോകത്തിന്റെ വിവിധ കോണുകളിൽനിന്നുള്ള ഇരുപതുലക്ഷത്തോളം ആളുകളാണ് യുജീനിയയെ ഫോളോ ചെയ്യുന്നത്. 250 ദശലക്ഷം വ്യൂസാണ് യുജീനിയയുടെ കണ്ടന്റുകൾക്ക് ഇതേവരെ ലഭിച്ചത്. ഇത്രയേറെ ആരാധകരുണ്ടായിട്ടും എന്താണ് യുജീനിയയ്ക്കെതിരേ പരാതി ഉയരാൻ കാരണമെന്നറിഞ്ഞാൽ ആരും ഞെട്ടിപ്പോകും. യുജീനിയയുടെ ചാനൽ 170…
Read Moreആ വൈറൽ ഡാൻസ് ഷൂട്ട് ചെയ്തത് ഐഫോണിൽ; നന്ദി പറഞ്ഞ് ജാനകിയും നവീനും
മെഡിക്കൽ വിദ്യാർഥികളുടെ അടിപൊളി ഡാൻസാണ് കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിയും നവീനുമാണ് ഈ വീഡിയോയിലെ താരങ്ങൾ. റാ റാ റാസ്പുടിൻ, ലവർ ഓഫ് ദി റഷ്യൻ ക്വീൻ എന്ന തകർപ്പൻ ഗാനത്തിനാണ് ഇരുവരും ചുവടുവച്ചത്. ഐ ഫോണിലാണ് ഡാൻസ് ചിത്രീകരിച്ചിരിക്കുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി ആളുകളാണ് ഷെയർ ചെയ്തിരിക്കുന്നത്. ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറിയതിന്റെ ത്രില്ലിലാണ് ഇരുവരും. അനായാസ മെയ്വഴക്കത്തോടെ ചുവടുകൾവെക്കുന്ന ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്താണ് ഡാൻസ് ചിത്രീകരിച്ചത്. ഡാൻസ് വൈറലാക്കിയതിന് നവീൻ ഇൻസ്റ്റഗ്രാമിൽ എല്ലാവർക്കും നന്ദി പറഞ്ഞിട്ടുണ്ട്. Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming…
Read Moreമമ്മൂട്ടിയോടൊപ്പം പുഴുവിൽ അഭിനയിക്കാൻ തയാറെടുക്കുന്നതിനിടയിലും മുൻപ് കസബയെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ലെന്ന് പാര്‍വതി
മമ്മൂട്ടിയെ നായകനാക്കി നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. കസബയിലെ സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടുന്നതിനെതിരേ നടി പാര്‍വതി തിരുവോത്ത് പരസ്യമായി രംഗത്ത് വന്നത് അന്നു വിവാദമായിരുന്നു. പാര്‍വതിക്കെതിരേ മമ്മൂട്ടി ആരാധകര്‍ സൈബര്‍ ആക്രമണം നടത്തുകയും ചെയ്തു. കസബ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ തന്റെ പരാമര്‍ശത്തില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നുവെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് പാര്‍വതി ഇപ്പോള്‍.മമ്മൂട്ടിയോടൊപ്പം പുഴു എന്ന സിനിമയില്‍ അഭിനയിക്കാന്‍ തയാറെടുക്കുകയാണ് പാര്‍വതി. കസബ വിവാദവും പുഴുവും തമ്മിലുള്ള ബന്ധപ്പെടുത്തലിനെ കുറിച്ച് നല്കിയ അഭിമുഖത്തിലായിരുന്നു നടി മുമ്പുണ്ടായ വിവാദത്തെക്കുറിച്ചും പറഞ്ഞത്. കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദം തെറ്റിദ്ധാരണയാണെന്നും മമ്മൂട്ടിയോടായിരുന്നില്ല എന്നും മറിച്ച് സിനിമയോടായിരുന്നു തന്റെ എതിര്‍പ്പെന്നും പാര്‍വതി പറഞ്ഞു. ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. അദ്ദേഹമൊരു അസാധ്യ നടനാണ്. അദ്ദേഹത്തിന്റെ അഭിനയം കണ്ടു തന്നെയാണ് ഞാനും വളര്‍ന്നത്. പക്ഷെ ഞാന്‍ അന്ന് പറഞ്ഞ രാഷ്ട്രീയത്തില്‍ തന്നെയാണ് ഇന്നും ഉറച്ചു നില്‍ക്കുന്നത്.…
Read More” ഞാൻ മിക്കവാറും രണ്ട് ദിവസമെടുക്കും ഈ മോമോ മുഴുവൻ തിന്നു തീർക്കാൻ”, വൈറലായി ഭീമൻ മോമോ; താരമായി “ഇൻഡി മോമോ’
വ്യത്യസ്തമായ ഭക്ഷണം കഴിക്കുക എന്നത് ആളുകൾക്ക് ഇഷ്ടപ്പെട്ടകാര്യമാണ്. ഒരു ദിവസം വീട്ടിലെ അടുക്കളയ്ക്ക് അവധികൊടുത്ത് പുതിയ രുചികൾ തേടിയിറങ്ങുന്ന കുടുംബങ്ങൾ ഇന്ന് സാധാരണ കാഴ്ചയാണ്. ഇതിനായി എത്ര ദൂരത്തേക്ക് വേണമെങ്കിലും യാത്ര ചെയ്യാൻ തയാറുള്ളവരുമുണ്ട്. ഓരോ ദിവസവും പുതിയ റസ്റ്ററന്റുകൾ തുറക്കുന്നതിന്റെ പിന്നിലെ കാരണവും മലയാളികളുടെ ഈ താത്പര്യമാണ്. ഭക്ഷണ പ്രിയരുടെ ഇഷ്ട വിഭവങ്ങളിലൊന്നാണ് മോമോ. ആവിയിൽ പുഴുങ്ങി തയാറാക്കുന്ന വിഭവമാണിത്. ഇന്ത്യയിലെ ഏറ്റവും വലിയ മോമോയുടെ വിശേഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഡൽഹിയിലെ പട്ടേൽ നഗറിലുള്ള ഇൻഡി മോമോ എന്ന് പേരുള്ള കടയാണ് ഇന്ത്യയിലെ ഏറ്റവും വലിപ്പമുള്ള മോമോ തയാറാക്കുന്നത്. ഇതിന് സാധാരണ മോമോയെക്കാൾ പത്തിരിട്ടി വലിപ്പമുണ്ട്. വെജ്, പനീർ, ചിക്കൻ എന്നിവ നിറച്ച മോമോകൾ ലഭ്യമാണ്. 120 രൂപയാണ് വെജ് മോമോയ്ക്ക്. പനീറിന് 150 ഉം ചിക്കന്‍ 170…
Read Moreഅഭിലാഷേ ഒരു മുപ്പത് സെക്കന്‍ഡ് തരൂ.. കഷ്ടമാണല്ലോ..! സിനിമയിൽ അധിക്ഷേപിച്ചു; മോഹൻകുമാർ ഫാൻസിനെതിരേ പരാതി പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ
മോഹൻകുമാർ ഫാൻസ് സിനിമയ്ക്കെതിരേ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ. സിനിമയിൽ ഒരു രാഹുൽ ഈശ്വർ ഉൾപ്പെടുന്ന ചാനൽ ചർച്ചയുടെ രംഗം ഉപയോഗിച്ചിരുന്നു. ഇതിനെതിരേ കുഞ്ചാക്കോ ബോബൻ, സൈജു കുറുപ്പ്, സംവിധായകൻ ജിസ് ജോയി എന്നിവർക്കെതിരേ പരാതി നൽകുമെന്ന് രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ശ്രീ കുഞ്ചാക്കോ ബോബന് എതിരെ, Mohan Kumar Fans എന്ന സിനിമയ്ക്കെതിരെ, Director Jis Joy, ശ്രീ സൈജുകുറുപ്പ് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുകൊള്ളുന്നു. വ്യക്തിപരമായി അപകീർത്തിപ്പെടുത്തി, അധിക്ഷേപം എന്നീ പരാതികളിൽ IPC Section 499,500 എന്നിവ അടിസ്ഥാനപ്പെടുത്തി കേസെടുക്കണമെന്ന് പോലീസിൽ പരാതി നൽകും. ഇന്ന്” തന്നെ നൽകും
Read Moreഇന്നലെ എന്റെ പേജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു, പക്ഷേ… ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു…
അസഭ്യം പറയുന്നവർക്ക് അതേ രീതിയിൽ തന്നെ മറുപടി കൊടുക്കുമെന്ന് സംവിധായകൻ ഒമർ ലുലു. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന ചെയ്തു സംസാരിക്കാന്‍ ഒന്നും എനിക്ക് അറിയില്ല ഇങ്ങനെയൊക്കെ ഉള്ള എന്നെ ഇഷ്ടപ്പെടുന്നവർ ഇഷ്ടപ്പെട്ടാൽ മതിയെന്നും ഒമർ ലുലു ഫേസ്ബുക്കിൽ കുറിച്ചു. ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇന്നലെ എന്റെ പേജിൽ ഒരുത്തൻ എന്നെ വന്ന് തെറി വിളിച്ചു ഞാന്‍ അവനെയും തിരിച്ചു വിളിച്ചു,പക്ഷേ ഞാന്‍ ഒരു സംവിധായകനാണ് ഒരിക്കലും അങ്ങനെ തിരിച്ച് വിളിക്കരുത് എന്ന് പറഞ്ഞ് എന്റെ വെൽവിഷേർസ് എന്ന് പറയുന്ന കുറച്ച് പേർ ഫോൺ ചെയ്തും മെസേജ് അയച്ചും അഭിപ്രായം പറഞ്ഞു. ഞാൻ വളരെ സാധാരണ ഒരു വീട്ടിൽ ജനിച്ച് ഗ്രൗഡിലും പാടത്തും ഒക്കെ കൂട്ട്കൂടി തല്ല്കൂടി ഒക്കെ കളിച്ചു വളർന്ന ആളാണ്. തെറി വിളിക്കുന്നവനെ അല്ലയോ മഹാനുഭാവാ എന്ന് അഭിസംബോധന…
Read More