മനുഷ്യ രക്തമുള്ള ഷൂവിന്റെ വിൽപ്പന നടത്തി ന്യൂയോർക്കിലെ ബ്രൂക്ലിൻ ആർട് കലക്ടീവ്. സാത്താൻ ഷൂ എന്ന പേരിലാണ് ഷൂ പുറത്തിറക്കിയത്. കറുപ്പും ചുവപ്പും നിറങ്ങളാണ് ഷൂവിലുള്ളത്. ഇതിന്റെ അടിവശത്തായി ചുവന്ന മഷി നിറച്ചിട്ടുണ്ട്. ഇതിൽ ഒരു തുള്ളി മനുഷ്യ രക്തം ചേർത്തിട്ടുണ്ടെന്നാണ് കന്പനി അവകാശപ്പെടുന്നത്. കന്പനിയിലെ ആറു തൊഴിലാളികളുടെ രക്തമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ലൂക്ക് 10 : 18 എന്നും ഷൂവിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബൈബിളിലെ ലൂക്കോസിന്റെ സുവിശേഷം 10–ാം അധ്യായത്തിലെ 18–ാം വാക്യമാണ് ഇതുകൊണ്ട് ഉദേശിക്കുന്നതെന്നാണ് കന്പനി പറയുന്നത്. 666 ജോഡി ഷൂവാണ് കന്പനി പുറത്തിറക്കിയത്. ഒരു ഷൂവിന് 75,000 രൂപയോളമാണ്. പുറത്തിറക്കി ഒരു മിനിറ്റിൽ 666 ജോഡിയും വിറ്റു പോയി. പ്രശസ്ത അമേരിക്കൻ റാപ്പർ ലിൽ നാസ് എക്സുമായി ചേർന്നാണ് ഷൂ വിപണിയിൽ എത്തിച്ചത്. എന്നാൽ തങ്ങളുടെ ഷൂ രൂപമാറ്റം വരുത്തി വിൽക്കുന്നുവെന്ന ആരോപണവുമായി നൈക്കി…
Read MoreCategory: Today’S Special
അങ്ങനെ താങ്ങാൻ മസിലിനു മനസില്ല! മസിലിനെ ആവശ്യത്തിൽ കൂടുതൽ കഷ്ടപ്പെടുത്തുന്ന ജിമ്മൻമാർ ഈ കഥ വായിക്കണം!
ജിമ്മിൽ പോയി വ്യായാമം ചെയ്തും വെയ്റ്റ് എടുത്തുമൊക്കെ മസിൽ പെരുപ്പിക്കുന്നവർ എല്ലാ നാട്ടിലുമുണ്ട്. ചിലർക്ക് ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമെങ്കിൽ മറ്റു ചിലർക്ക് മസിൽ പെരുപ്പിക്കുന്നത് ഒരു ഹോബിയും ലഹരിയുമാണ്. അതിനു വേണ്ടി എത്ര കഷ്ടപ്പെടാനും മടിക്കാത്തവർ നിരവധി. എന്നാൽ, ജിമ്മിലെ വ്യായാമത്തിനിടെ ഉയർത്തിയ വെയ്റ്റ് താങ്ങാനാവാതെ മസിൽ കീറി മുറിഞ്ഞാലോ? ഓർക്കുന്പോഴേ പേടിയാകുന്നുണ്ടോ? ദുബായിയിലെ ഒരു ജിംനേഷ്യത്തിൽനിന്നു പുറത്തു വന്നിരിക്കുന്ന ചില ദൃശ്യങ്ങൾ കണ്ടാൽ ആരുമൊന്നു ഞെട്ടും. ജിമ്മിൽ പരിശീലനം നടത്തുന്നതിനിടയിൽ റയാൻ ക്രോളി എന്ന വ്യക്തിക്കാണ് അതീവ വേദനാജനകമായ അനുഭവമുണ്ടായത്. പരിശീലനം നടത്തുന്ന ബെഞ്ചിൽ മലർന്നു കിടന്നു കൈയിൽ ഭാരം ഉയർത്തുകയാണ് റയാൻ. പരിശീലകനായ ലാറി വീൽസ് റാൻ ഉയർത്തുന്ന ഭാരം കൈയിൽനിന്നു വഴുതാതെ ശ്രദ്ധിച്ച് റയാന്റെ അരികിലുണ്ട്. എത്ര കിലോ ഭാരമാണ് റയാൻ ഉയർത്തുന്നതെന്നു വീഡിയോയിൽനിന്നു വ്യക്തമാകുന്നില്ല. എങ്കിലും അത് 180 കിലോഗ്രാമിൽ കൂടുതലാണെന്നാണ്…
Read Moreട്രെയിനില്‍ ഇനി മുതല്‍ രാത്രി ലാപ്ടോപ്,മൊബൈല്‍ തുടങ്ങിയവയുടെ ചാര്‍ജിംഗ് അനുവദിക്കില്ല ! കാരണം ഇങ്ങനെ…
ട്രെയിനില്‍ ഇനിമുതല്‍ രാത്രി 11 മുതല്‍ പുലര്‍ച്ചെ 5 മണിവരെ മൊബൈല്‍ ഫോണ്‍, ലാപ്ടോപ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാനാവില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതില്‍ നിന്നും യാത്രികര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ് റെയില്‍വേ. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപിടിത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍. ഈ സമയത്ത് ചാര്‍ജിംഗ് പോയിന്റുകളിലേക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കും. പടിഞ്ഞാറന്‍ റെയില്‍വെ മാര്‍ച്ച് 16 മുതല്‍ തന്നെ ഇതു നടപ്പാക്കിയിരുന്നു. 2014ല്‍ ബാംഗ്ലൂര്‍-ഹസൂര്‍ സാഹിബ് നാന്ദേഡ് എക്സ്പ്രസിലുണ്ടായ തീപിടിത്തതിനു പിന്നാലെ തന്നെ രാത്രി ചാര്‍ജിങ് ഒഴിവാക്കണമെന്ന് റെയില്‍വെ സേഫ്റ്റി കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ അതു നടപ്പാക്കിയിരുന്നില്ല.
Read Moreഇവള് ഹിമാചല്‍ ആര്‍ടിസിയിലെ പറക്കും ഡ്രൈവര്‍ ! ജീവിതത്തില്‍ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കി സീമ താക്കൂര്‍…
ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ബസ് ഡ്രൈവറാണ് സീമ താക്കൂര്‍. ഇപ്പോള്‍ മറ്റൊരു ചരിത്രം കൂടി തിരുത്തിക്കുറിച്ചതിന്റെ സന്തോഷത്തിലാണ് ഈ 31കാരി. ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ബസ് ഓടിക്കുന്ന ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനിലെ ആദ്യ വനിതാ ഡ്രൈവറായിരിക്കുകയാണ് സീമ. ഷിംല- ഛണ്ഡീഗഢ് റൂട്ടിലൂടെയാണ് സീമ ഇപ്പോള്‍ ബസ് ഓടിക്കുന്നത്. ഹിമാചല്‍ പ്രദേശിലെ സോളാന്‍ ജില്ലയില്‍ നിന്നാണ് സീമയുടെ വരവ്. അഞ്ച് വര്‍ഷം മുമ്പാണ് എച്ച്.ആര്.ടി.സിയില്‍ സീമ ജോലിക്കെത്തിയത്. ആദ്യം എച്ച്.ആര്.ടി.സിയുടെ ടാക്സി സര്‍വീസുകളില്‍ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു സീമ. ഹിമാചലില്‍ സര്‍വീസ് നടത്തിയിരുന്ന വാഹനങ്ങളിലായിരുന്നു സീമയുടെ ആദ്യ ജോലി. പിന്നീട് ഷിംല സോളാന്‍ റൂട്ടിലെ ഇലക്ട്രിക് ബസില്‍ ഡ്രൈവറായി. ‘ ഹിമാചലിലെ വിവിധ സ്ഥലങ്ങളിലേക്ക് കഴിഞ്ഞ വര്‍ഷങ്ങളായി ഞാന്‍ ഇലക്ട്രിക് ബസ് ഓടിക്കുന്നു. ഒരു ഇന്റര്‍ സ്റ്റേറ്റ് റൂട്ടില്‍ ബസ്സ് ഓടിക്കാനുള്ള…
Read Moreസോഷ്യല്‍ മീഡിയയില്‍ വൈറലായി ട്രാഫ് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സര്‍ ! വീഡിയോ തരംഗമാവുന്നു…
പോപ് ഇതിഹാസം മൈക്കിള്‍ ജാക്സന്റെ മൂണ്‍വോക്ക് ഡാന്‍സ് ഇഷ്ടപ്പെടാത്തതായി ആരുണ്ട്. ഒരു ട്രാഫിക് സിഗ്നലിലെ മൂണ്‍വോക്ക് ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങുന്ന യുവാവിന്റെ മൂണ്വോക്കാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. പോളണ്ട് സ്വദേശി കമില്‍ സ്പെജന്‍കോവ്സ്കി നടത്തിയ ഈ ട്രാഫിക് ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരം വേണ്ടി വന്നില്ല. മൈക്കിള്‍ ജാക്സന്റെ സ്മൂത്ത് ക്രിമിനല്‍ ആല്‍ബത്തിലെ ഗാനത്തിനൊത്താണ് കമില്‍ ചുവട് വച്ചത്. കമില്‍ ടിക് ടോക്കില്‍ ഇട്ടതിന്റെ ഡാന്‍സ് വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ലക്ഷക്കണക്കിന് പേരാണ് പങ്കുവച്ചത്. ട്വിറ്ററില്‍ ഡേവിഡ് ഹെര്‍മാന്‍ എന്നൊരാള്‍ പങ്കുവച്ച വീഡിയോക്ക് മാത്രം 80 ലക്ഷം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. അവിശ്വസനീയം എന്നാണ് പലരും ഈ നൃത്തത്തെ വിശേഷിപ്പിച്ചത്. 23 സെക്കന്‍ഡ് നീളുന്ന ഡാന്‍സ് വിഡിയോ…
Read Moreഎന്റെ അനുവാദമില്ലാതെ ഡോക്ടര്‍ മാറിടങ്ങളുടെ വലിപ്പം കൂട്ടി ! ബാന്‍ഡേജ് അഴിച്ചു നോക്കിയപ്പോള്‍ ഞെട്ടിപ്പോയി; വെളിപ്പെടുത്തലുമായി നടി
ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്റെ അനുവാദമില്ലാതെ മാറിടത്തിന്റെ വലിപ്പം കൂട്ടിയെന്ന ആരോപണവുമായി ഹോളിവുഡ് നടി ഷാരോണ്‍ സ്റ്റോണ്‍. 2001ല്‍ സ്തനാര്‍ബുദത്തിന് പിന്നാലെ രൂപപ്പെട്ട മുഴ നീക്കം ചെയ്യാനായി നടത്തിയ ശസ്ത്രക്രിയ്ക്കിടെയാണ് ഡോക്ടര്‍ തന്റെ മാറിടത്തിന്റെ വലിപ്പം കൂട്ടിയതെന്ന് നടി പറയുന്നു. ഷാരോണിന്റ ഓര്‍മക്കുറിപ്പുകളുമായി വാനിറ്റി ഫെയര്‍ പുറത്തിറക്കിയ ബ്യൂട്ടി ഓഫ് ലിവിംഗ് ടൈ്വസിലാണ് നടിയുടെ തുറന്നുപറച്ചില്‍. ബാന്‍ഡേജ് അഴിച്ച് നോക്കിയപ്പോള്‍ ഞാന്‍ വിചാരിച്ചതിനേക്കാള്‍ വലിപ്പം മാറിടങ്ങള്‍ക്കുണ്ടായിരുന്നു. അനുവാദമില്ലാതെ നിങ്ങള്‍ എന്തിനിത് ചെയ്തു എന്ന് ഡോക്ടറോട് ചോദിച്ചു. എന്നാല്‍, വലിയ മാറിടങ്ങളാണ് നിങ്ങള്‍ക്ക് യോജിക്കുന്നതെന്നും നിങ്ങളുടെ ഇടുപ്പിന്റെ ഭംഗിക്ക് ചേരുന്ന വിധത്തിലാണ് മാറിടങ്ങള്‍ എന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണമെന്നും ഷാരോണ്‍ വെളിപ്പെടുത്തി. മുമ്പ് ബേസിക് ഇന്‍സ്റ്റിന്‍ക്ട് സംവിധായകന് പോള്‍ വര്ഹൂവനെതിരേയും നടി ആരോപണമുന്നയിച്ചിരുന്നു. തന്നെ തെറ്റിദ്ധരിപ്പിച്ച് സംവിധായകന് ലൈംഗിക രംഗം ചിത്രീകരിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ഷാരോണ്‍ അവതരിപ്പിച്ച കാതറിന്…
Read Moreആരും തിരിഞ്ഞു നോക്കിയില്ല! ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് എന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്; പ്രിയങ്ക അനൂപ്
ദാരിദ്ര്യത്തിന് ജാതി ഇല്ല എന്ന പാര്‍ട്ടിയുടെ മുദ്രാവാക്യമാണ് എന്നെ ഈ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചത്. ചെറിയൊരു കനാലിന്റെ പ്രശ്നം വന്നപ്പോള്‍ അഞ്ച് വര്‍ഷത്തോളമാണ് പല പാര്‍ട്ടി ഓഫീസുകളില്‍ കയറിയിറങ്ങിയത്. ഒരാള്‍ പോലും തിരിഞ്ഞുനോക്കിയില്ല. അപ്പോള്‍പ്പിന്നെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും. സാധാരണക്കാരനു വേണ്ടി നല്ലത് ചെയ്യാന്‍ ഒരവസരം കിട്ടുകയാണ് ഇതിലൂടെ. അങ്ങനെയൊരു വിചാരത്തോടെയാണ് മത്സരത്തിനിറങ്ങിയത്. ഡിഎസ്ജെപി പുതിയൊരു പാര്‍ട്ടിയാണ്. അതിന്റെ ചില ഔദ്യോഗിക കാര്യങ്ങള്‍ വന്നുതുടങ്ങിയിട്ടേയുള്ളൂ. അതാണ് പ്രചാരണം ആരംഭിക്കാന്‍ താമസിച്ചത്. -പ്രിയങ്ക അനൂപ്
Read Moreമണ്ണിര ചുഴലിക്കാറ്റായാൽ! ശാസ്ത്രലോകത്തെ ഞെട്ടിച്ച് ഒരു ചുഴലിക്കാറ്റ്; എന്തായിരിക്കും ഈ പ്രതിഭാസത്തിനു പിന്നിൽ? വിചിത്ര മായ ഒരു ചുഴലിക്കാറ്റ് ദൃശ്യത്തിന്റെ കഥ…
മാർച്ച് 25ന് ഹഡ്സണ്‍ റിവറിനു സമീപമുള്ള പാർക്കിലേക്കു രാവിലെ പ്രഭാത സവാരിക്ക് ഇറങ്ങിയതായിരുന്നു ന്യൂജഴ്സിയിലെ ഒരു വീട്ടമ്മ. പെട്ടന്നാണ് അവർ ആ കാഴ്ച കണ്ടത്. പുൽത്തകിടിയിൽ ചെറിയൊരു ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. അതു ചലിക്കുന്നുണ്ടെന്ന് അവർക്കു തോന്നി. അവിശ്വസനീയതോടെയും അല്പം ആശങ്കയോടെയും അവർ വീക്ഷിച്ചു. അത് അവിടെത്തന്നെ നിൽക്കുകയാണ്. അതേസമയം, അവർ താഴേക്കു നോക്കി. നടന്നുവന്ന നടപ്പാതയിൽ നിറയെ മണ്ണിരകൾ. നടപ്പാതയുടെ കോണ്‍ക്രീറ്റ് ഭാഗം ചെന്നു മുട്ടുന്ന പുല്ലിനോടു ചേർന്നുള്ള ഭാഗത്താണ് ചുഴലിദൃശ്യം. അല്പംകൂടി അടുത്തു ചെന്നപ്പോഴാണ് മനസിലായത്, അതു സാധാരണ ചുഴലിക്കാറ്റല്ല, മണ്ണിരകൾ തീർത്തിയിരിക്കുന്ന ചുഴലി ദൃശ്യമാണ്. ആയിരക്കണക്കിനു മണ്ണിരകൾ അവിടെ കാണപ്പെട്ടു. ഈ ദൃശ്യം അവർ ഫോണിൽ പകർത്തി സിറ്റി കൗണ്‍സിലെ ടിഫാനി ഫിഷറിന് ഫോട്ടോകൾ അയച്ചു കൊടുത്തു. അവർ ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചുകൊണ്ട് ഇതുപോലൊരു ചിത്രം ആരെങ്കിലും കണ്ടിട്ടുണ്ടോ എന്നു ചോദിക്കുകയും…
Read Moreഎജ്ജാതി മറുപടി ! അശ്ലീല കമന്റിട്ടയാളെ കണ്ടം വഴി ഓടിച്ച് പ്രിയാമണിയുടെ മറുപടി…
സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമങ്ങള്‍ നാള്‍ക്കു നാള് വര്‍ധിച്ചു വരികയാണ്. സെലിബ്രിറ്റികളായ സ്ത്രീകളാണ് കൂടുതലും ഇരകളാകുന്നത്. ഇന്‍ബോക്സുകളിലും കമന്റ് ബോക്സുകളിലും അശ്ലീലം വിസര്‍ജ്ജിക്കുന്നവരെ പലപ്പോഴും അവര്‍ അവഗണിക്കും. എന്നാല്‍ ഒരു പരിധി വിടുമ്പോള്‍ ചിലരെങ്കിലും ശക്തമായി പ്രതികരിക്കും. അത്തരത്തില്‍ ഒരു പ്രതികരണത്തിന് മുതിര്‍ന്നിരിക്കുകയാണ് പ്രിയാമണി. തന്റെ പോസ്റ്റില്‍ അശ്ലീല കമന്റിട്ടവന് നല്ല കിടിലന്‍ മറുപടിയാണ് നടി നല്‍കിയത്. നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചായിരുന്നു കമന്റ്. സ്മൈലിംഗ് മാന്‍ എന്ന ഐഡിയില്‍ നിന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയില്‍പ്പെട്ട പ്രിയാമണി നല്കിയ മറുപടി ഇങ്ങനെ… ”ആദ്യം നിങ്ങളുടെ അമ്മയോടും സഹോദരിയോടും ഇതേ ചോദ്യം ചോദിക്കൂ. അവര്‍ ചെയ്യുന്ന മുറയ്ക്ക് ഞാനും അത് തന്നെ ചെയ്യാം”- പ്രിയാമണി കുറിച്ചു. എന്തായാലും പിന്നെ കമന്റിട്ടവന്റെ പൊടിപോലും കണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ…
Read Moreഅയാളും നയന്‍താരയും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ എനിക്ക് അത് ഒരു പ്രശ്നമേയല്ല ! വീണ്ടും സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാധാ രവി…
നടി നയന്‍താരയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി തമിഴ് നടന് രാധാ രവി. വര്‍ഷങ്ങള്‍ മുമ്പും സമാനമായ രീതിയില്‍ രാധാ രവി നയന്‍താരയ്ക്കെതിരേ സംസാരിച്ചിരുന്നു. അന്ന് രൂക്ഷ പ്രതികരണവുമായി നയന്‍താരയും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെ രാധാ രവി അന്ന് മാപ്പപേക്ഷയും നടത്തി. പിന്നാലെയാണ് വീണ്ടും സ്ത്രീവിരുദ്ധ പരാമര്‍ശവുമായി രാധാ രവി വീണ്ടും രംഗത്തെത്തിയത്. ബിജെപിയുടെ പ്രചരണത്തിനിടെ ഡിഎംകെയെ കുറിച്ച് മോശമായി സംസാരിക്കവെ ആയിരുന്നു നയന്‍താരയെ കുറിച്ചുള്ള പരാമര്‍ശം. നയന്‍താരയും ഉദയനിധി സ്റ്റാലിനും തമ്മില്‍ ബന്ധത്തിലാണെങ്കില്‍ അത് തനിക്കൊരു പ്രശ്നമല്ല എന്നാണ് ബിജെപിക്ക് വേണ്ടിയുള്ള പ്രചരണ വേദിയില്‍ സംസാരിക്കവെ രാധാ രവി പറഞ്ഞത്. നയന്‍താരയെ കുറിച്ച് ആദ്യം മോശമായി സംസാരിച്ചപ്പോള്‍ രാധാ രവി ഡിഎംകെയുടെ അംഗമായിരുന്നു. ഇതേ തുടര്‍ന്ന് താരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. അതേ കുറിച്ചാണ് പ്രചരണ വേദിയില്‍ ഇപ്പോള്‍ രാധാ രവി സംസാരിച്ചത്.
Read More