ദിവസവും രാവിലെ ആറരയോടെ തുടങ്ങുന്ന സൈക്കിൾ യാത്ര. കഴിഞ്ഞ 60 വർഷമായി ഡോക്ടർ രാമചന്ദ്ര ദന്തേഖാറിന്റെ പതിവ് ശീലമാണിത്. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂർ ജില്ലയിലാണ് 87 കാരനായ ഡോക്ടർ രാമചന്ദ്ര ദന്തേഖാർ താമസിക്കുന്നത്. വ്യായാമത്തിനായിട്ടല്ല ഡോക്ടറുടെ ഈ സൈക്കിൾ യാത്ര. ചികിത്സാ സൗകര്യങ്ങളൊന്നുമില്ലാത്ത വിദൂര ഗ്രാമങ്ങളിൽ ഓരോ വീടുകളിലുമെത്തി ചികിത്സ നൽകുകയാണ് ഇദ്ദേഹം. കണ്ണടയും ചെരിപ്പുകളൊന്നും ഉയോഗിക്കാറില്ല. സൈക്കിളിൽ രണ്ടു സഞ്ചികൾ കാണും. ഇതിൽ മരുന്നുകളും പരിശോധന ഉപകരണങ്ങളുമാണ് ഉണ്ടാവുക. പരിശോധനങ്ങൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നോടെ തിരികെ വീട്ടിലെത്തും. ആവശ്യമെങ്കിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും പോകും. അടുത്തുള്ള വീടുകളിൽ നടന്നാണ് ഡോ. രാമചന്ദ്രനെത്തുക. പത്തു കിലോമീറ്റർ പരിധിയിലാണെങ്കിൽ സൈക്കിളിൽ. കുറച്ചധികം ദൂരമുണ്ടെങ്കിൽ ബസിൽ പോകും. ഫീസ് ചോദിച്ചുവാങ്ങുന്ന ശീലമൊന്നും ഡോക്ടർക്കില്ല. ആരെങ്കിലും ഫീസ് നൽകിയാൽ വാങ്ങുമെന്ന് മാത്രം. മുൻപ് ഗ്രാമങ്ങളിൽ തന്നെ ഒന്നും രണ്ടും ദിവസം താമസിച്ച് ചികിത്സ…
Read MoreCategory: Today’S Special
മാതാപിതാക്കള്‍ സംഗീതാധ്യാപകര്‍ ! മക്കള്‍ ഉപകരണ സംഗീതത്തില്‍ വിദഗ്ധര്‍; സംഗീതം പൊഴിക്കുന്ന കുടുംബത്തിന്റെ വീഡിയോ കാണാം…
സംഗീതത്തില്‍ മുങ്ങി ജീവിക്കുന്ന ഒരു കുടുംബമുണ്ട് കോഴിക്കോട്ട് നാദാപുരത്ത്. ക്ലാസിക്കല്‍ സംഗീതത്തിന്റെ ചിട്ടവട്ടങ്ങളില്‍ ജീവിക്കുന്ന തരണി ഇല്ലത്ത് ശ്രീ രാമചന്ദ്രന് നമ്പൂതിരിയുടെയും കുടുംബത്തിന്റെയും ശ്വാസത്തില്‍ പോലുമുണ്ട് സംഗീതം. സംഗീതാധ്യാപകനായ രാമചന്ദ്രന് നമ്പൂതിരിയുടെ ഭാര്യ മഞ്ജുളയും സംഗീത അധ്യപികയാണ്. രണ്ടു മക്കളില്‍ മൂത്തയാള്‍ മനുശങ്കര്‍ മൃദംഗവാദനത്തില്‍ വിദഗ്ധനാണ്. 10-ാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ മകന് അഭിരാം വിസ്മയം തീര്ക്കുന്നതാവട്ടെ വയലിനിലും. ഈ കുടുബത്തെക്കുറിച്ചുള്ള വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
Read Moreഇരിക്കട്ടെ പള്ളീലച്ചനൊരു ഹൈ ഫൈവ്! ആശിര്‍വദിക്കാന്‍ ഉയര്‍ത്തിയ കൈയില്‍ ഹൈഫൈവ് നല്കി കൊച്ചുപെണ്‍കുട്ടി; കുസൃതിക്കുരുന്നിന്റെ സ്നേഹാഭിവാദ്യം വൈറല്‍
പുരോഹിതന് ആശിര്‍വദിക്കാന്‍ ഉയര്‍ത്തിയ കൈയില്‍ ഹൈഫൈവ് നല്കുന്ന കൊച്ചുപെണ്‍കുട്ടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം. മുന്‍ ബാസ്കറ്റ്ബോള്‍ കളിക്കാരനായ റെക്സ് ചാപ്മാന് ട്വിറ്ററില്‍ പങ്കുവച്ച വീഡിയോ പലലോകങ്ങള്‍ കടന്ന് വൈറലായിക്കഴിഞ്ഞു. അമ്മയ്ക്കൊപ്പം പള്ളിയില്‍ പ്രാര്ഥിക്കുമ്പോഴാണ് കുസൃതിക്കുരുന്ന് പണിപറ്റിച്ചത്. അവള്‍ക്ക് നാലോ അഞ്ചോ വയസ് മാത്രമാകും പ്രായം. തലയില്‍ പൂക്കള്‍ കൊണ്ടുള്ള ക്രൗണും വെള്ളയുടപ്പുമൊക്കെയിട്ട് സ്റ്റൈലിഷായാണ് അമ്മയ്ക്കൊപ്പം ദേവാലയത്തില്‍ എത്തിയിരിക്കുന്നത്. ശുശ്രൂഷയ്ക്കിടെ പുരോഹിതന് ആശിര്‍വദിക്കാന്‍ കൈ ഉയര്‍ത്തിയതും അവള് ചാടി ഹൈ ഫൈവ് അടിച്ചു. അമ്മ പരിഭ്രമിച്ച് അവളെ പെട്ടെന്നു തടഞ്ഞു. എന്നാല്‍ പുരോഹിതന് കുഞ്ഞിന്റെ പ്രവര്‍ത്തിയില്‍ ചിരിക്കാതിരിക്കാനായില്ല. ശുശ്രൂഷ തുടരുമ്പോഴും പുരോഹിതന് ചിരിനിര്‍ത്താനായില്ല. ആ നിഷ്കളങ്ക സ്നേഹാഭിവാദ്യം ഇതുവരെ 22 ലക്ഷത്തിലേറെ പേരാണ് കണ്ടുകഴിഞ്ഞത്. 28,900 ലൈക്കുകളും 6,300 റീട്വീറ്റുകളും വീഡിയോക്ക് ലഭിച്ചിട്ടുണ്ട്.
Read Moreപതിവുപോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ചപ്പോള്‍ ഒരു സംശയം; ചെവിയിൽ എന്തോ തടയുന്നില്ലേ? ഹെഡ്ഫോൺ എടുത്തു നോക്കിയപ്പോൾ ഞെട്ടി!
ഹെഡ്സെറ്റ് വച്ച് പാട്ടുകേൾക്കുക എന്നത് ആളുകളുടെ വിനോദമാണ്. ചെവിക്കുള്ളിൽ വയ്ക്കുന്ന ബുള്ളറ്റ് ടൈപ്പ് ഹെഡ്ഫോണും ചെവിക്ക് വയ്ക്കുന്ന ഹെഡ്ഫോണും വിപണികളിൽ ലഭ്യമാണ്. ഹെഡ്സെറ്റിൽ പാട്ടുകേൾക്കുക എന്നത് ഒള്ളി ഹര്സ്റ്റിന്റെയും വിനോദമായിരുന്നു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പ്ലംബിംഗ് ജോലിക്കാരാനാണ് ഒള്ളി ഹര്‍സ്റ്റ്. പതിവുപോലെ ഹെഡ്സെറ്റ് എടുത്ത് ചെവിയിൽ വച്ച ഹർസ്റ്റിന് ഒരു സംശയം- ചെവിയിൽ എന്തോ തടയുന്നില്ലേ? സംശയം തീർക്കാൻ ഹെഡ്സെറ്റ് പരിശോധിച്ച ഹർസ്റ്റ് അക്ഷരാർഥത്തിൽ ഞെട്ടി. ഹെഡ്സെറ്റിൽ ഒരു ഭീമൻ ചിലന്തി! ഹന്റ്സ്മെന്‍ ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു അത്. ഈ ചിലന്തിയുടെ രൂപം കാണുന്പോൾതന്നെ പേടിതോന്നും. ചെവി മൂടാനായുള്ള ഹെഡ്സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ഭീമന് ചിലന്തി ഒളിച്ചിരുന്നത്. ഹെഡ്സെറ്റ് കുടഞ്ഞ് ചിലന്തിയെ ഓടിക്കാനുള്ള ശ്രമം ഫലം കണ്ടില്ലെന്നാണ് യുവാവ് പറയുന്നത്. പല തവണ ശ്രമിച്ചിട്ടും ചിലന്തി പോകാത്തതിനാല്‍ ഒടുവിൽ ഹെഡ്സെറ്റ് യുവാവ് ഉപേക്ഷിച്ചു. പുതിയ ഹെഡ്സെറ്റ്, ഹെല്‍മെറ്റ്, തുണികള്‍ എന്നിവയില്‍…
Read Moreകണ്ണുനിറയ്ക്കുന്ന കല്യാണ സർപ്രൈസ്! വിവാഹചടങ്ങിനിടെ അപ്രതീക്ഷിത സർപ്രൈസ് കണ്ട് കണ്ണുനിറച്ച് വധു; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
സർപ്രൈസ് സമ്മാനങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. ചില സർപ്രൈസുകൾ പൊളിയാറുമുണ്ട്. വിവാഹത്തിനും ജന്മദിനത്തിനുമൊക്കെ അപ്രതീക്ഷിത സമ്മാനങ്ങൾ ചിലർക്കൊക്കെ ലഭിക്കാറുണ്ട്. അത്തമൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വെെറലായിരിക്കുന്നത്. പള്ളിയിൽ നടക്കുന്ന വിവാഹ ചടങ്ങാണ് പശ്ചാത്തലം. അൾത്താരയ്ക്ക് മുന്നിൽ നിന്ന് വിവാഹ പ്രതിജ്ഞയെടുക്കുകയായിരുന്ന വധുവും വരനും. വൈദികനെയും വീഡിയോയിൽ കാണാം. അടുത്ത സെക്കൻഡിലാണ് വരൻ വധുവിനായൊരുക്കിയ സർപ്രൈസ് സംഭവിച്ചത്. പെട്ടെന്ന് വിവാഹമോതിരം കൈയിലേന്തി കുറച്ചു കുട്ടികൾ വേദിയിലേക്ക് കയറിവരുന്നു. ഡൗണ്‍സിന്‍ഡ്രോം ബാധിച്ച കുഞ്ഞുങ്ങളാണ് ഇവർ. കുഞ്ഞുങ്ങളെ കണ്ട് വധു ശരിക്കുമൊന്ന് അത്ഭുതപ്പെട്ടു. കാരണം ഈ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ടീച്ചറാണ് വധു. മനോഹരമായി വസ്ത്രം ധരിച്ച് പൂച്ചെണ്ടുകളുമായിട്ടാണ് വിദ്യാർഥികൾ വരുന്നത്. കളിപ്പാട്ട കാറിലും രണ്ട് വിദ്യാർഥികൾ വരുന്നുണ്ട്. കുട്ടികളെ സ്നേഹത്തോടെ ആലിംഗനം ചെയ്തുകൊണ്ടാണ് വധുവും വരനും അൾത്താരയിലേക്ക് അവരെ സ്വീകരിച്ചത്. വധു കുഞ്ഞുങ്ങളെ കെട്ടിപിടിച്ച് ചുംബിക്കുന്നതും വീഡിയോയിലുണ്ട്. ഇതുവരെ 50 ലക്ഷത്തിലധികം…
Read Moreഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം! കേരളം ചർച്ച ചെയ്ത പരസ്യത്തിന്റെ രഹസ്യം വൈറലാകുന്നു…
ഉപയോക്താക്കളുടെ ശ്രദ്ധയാകർഷിക്കുക എന്നതാണ് പരസ്യങ്ങളുടെ ദൗത്യം. പത്രങ്ങളിലും ടിവിയും വഴിയരികിലെ ഹോർഡിംഗുകളിൽ വരെ പ്രദർശിപ്പിക്കുന്ന പരസ്യങ്ങൾ ഏറ്റവും ആകർഷകമാക്കാൻ കമ്പനികളും പരസ്യകമ്പനികളും മത്സരിക്കുകയാണ്. ചില പരസ്യങ്ങൾ ചിത്രങ്ങളും അവതരണവും കൊണ്ട് ശ്രദ്ധ നേടുമ്പോൾ ചിലതിന്റെ തലക്കെട്ട് ആയിരിക്കും ഹിറ്റാകുന്നത്. ഇത്തരത്തിൽ പല പരസ്യങ്ങളും നമ്മുടെ മനസിൽ നിന്നും മായാതെ നില്‍ക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് 2005 ൽ പുറത്തിറങ്ങിയ ശീമാട്ടിയുടെ “ശ്രദ്ധ തിരിക്കൂ’ എന്ന പരസ്യം. ശീമാട്ടിയുടെ പുതിയ ബ്ലൗസിന്റെ പരസ്യമായിരുന്നു അത്. അന്നുവരെ കണ്ടുവന്ന പരസ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ പുറംതിരിച്ച് ഇരുത്തിയായിരുന്നു പരസ്യം ചിത്രീകരിച്ചത്. ബ്ലൗസ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നതിനായാണ് ഈ മാർഗം സ്വീകരിച്ചത്. അന്ന് ഇത് വലിയ ശ്രദ്ധ നേടുകയും ചെയ്തു. ആ പരസ്യത്തിനു പിന്നിലുള്ള കഥയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരസ്യത്തിന്റെ അണിയറപ്രവർത്തകരിൽ ഒരാളായിരുന്ന, പരസ്യ ചിത്ര സംവിധായകൻ ശിവകുമാർ രാഘവൻപിള്ളയാണ് ഈ…
Read Moreഇമ്മിണി ബല്യ ചാർളി! പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം; കൂരമ്പുകള്‍ നെഞ്ചില്‍ പേറി സ്വയം രക്ഷാകവചം സൃഷ്ടിച്ചുവളര്ന്ന വിനോദ് എന്ന ചാര്‍ളിയുടെ ജീവിതമാണിത്…
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ ഒരു ബാല്യകാലമുണ്ടായിരുന്നു. കുള്ളനെന്നും കുറിയവനെന്നും ഉണ്ടപ്പക്രുവെന്നും വിളിച്ചുള്ള കളിയാക്കലുകൾ. പഠിക്കാന്‍ മണ്ടനാണെന്നു സ്വയം വിശേഷിപ്പിച്ച കാലം. കൂരമ്പുകള്‍ നെഞ്ചില്‍ പേറി സ്വയം രക്ഷാകവചം സൃഷ്ടിച്ചുവളര്ന്ന വിനോദ് എന്ന ചാര്‍ളിയുടെ ജീവിതമാണിത്. നാളെ ഒക്ടോബര്‍ 25. ലോകത്തിലെ ചെറിയ മനുഷ്യരുടെ(വളര്ച്ചമുരടിച്ച, കുറിയ മനുഷ്യരുടെ) ബോധവല്‍ക്കരണത്തിന്റെ ദിനമായി ( international dwarfism awareness day) ആഘോഷിക്കുമ്പോള്‍ ചാര്‍ളിക്ക് തിരക്കാണ്. ലിറ്റില്‍ പീപ്പിള്‍ ഓഫ് കേരള എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പും ഫെയ്സ് ബുക്ക് കൂട്ടായ്മയും സൃഷ്ടിച്ചു എല്ലാവരെയും കൂട്ടിച്ചേര്‍ക്കുകയാണ് ചാര്‍ളി. ചാര്‍ളിക്ക് ഒത്തിരികാര്യങ്ങള്‍ ചെയ്യാനുണ്ട്.പരിഹാസം ഏറ്റുവാങ്ങുന്ന ഒരു കൂട്ടം മനുഷ്യരെ സംരക്ഷിക്കാനുള്ള, പോരാടാനുള്ള ധൈര്യം നല്‍കാനുള്ള കൂട്ടായ്മ. ദുബായില്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി നടത്തുകയാണ് ചാര്‍ളി. കേരളത്തില്‍ നിന്നു ദുബായിലെത്തിയപ്പോള്‍ എല്ലാവരെയുംചിരിപ്പിച്ചു…
Read Moreഒരുമിച്ച് കളി, ഒരു പുതപ്പിനു കീഴില്‍ ഉറക്കം ! ചിക്കുവിനെ കൊണ്ടു പോയതില്‍ തകര്‍ന്നു പോയ ഉണ്ണിയ്ക്ക് പകരം മുയലുകളെ നല്‍കുമെന്ന് വനപാലകര്‍…
ചിക്കൂ…എന്ന് ഉണ്ണി വിളിച്ചാല്‍ അവന് എവിടെയാണെങ്കിലും ഓടിയെത്തും. ഇരുവരുടെയും സ്നേഹബന്ധം അത്ര ദൃഢമാണ്. ചിലനേരങ്ങളില്‍ ഒന്നിച്ച് ഒരു പുത്തപ്പിന് കീഴെയാണ് ഉറക്കം. പക്ഷെ ഇത്തവണ ഉണ്ണി ചിക്കുവിനെ വിളിച്ചത് യാത്രപറയാനാണ്. ഒന്നുമറിയാതെ കൂട്ടുകാരന്റെ വിളികേട്ട് ഓടിയെത്തിയ ചിക്കുവിന് പിടി വീണു. ഇനി കാട്ടിലേക്ക്. വയനാട് ആലുമൂല കോളനിക്കാന് ഓമനിച്ച് വളര്‍ത്തിയ ചിക്കു എന്ന കാട്ടുപന്നിയെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊണ്ടുപോയത്. നാട്ടുകാരുടെ ഓമനയായിരുന്ന ചിക്കു അടുത്തകാലത്ത് കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയായത്. വനം വകുപ്പ് പിടിക്കാന്‍ ശ്രമിച്ചെങ്കിലും കയര്‍പൊട്ടിച്ച് പന്നി സ്ഥലം വിട്ടു. ഒടുവില്‍ ഉണ്ണി വഴിയാണ് ചിക്കുവിനെ കീഴടക്കിയത്. കയര്‍ കെട്ടി കൊണ്ടുപോകുന്നതിനിടയില്‍ പന്നി കരഞ്ഞതോടെ കോളനിയിലെ കുട്ടികള്‍ക്കും സങ്കടമായി. ഉണ്ണിയെയും ചിക്കുവിനെയും പിരിക്കുന്നത് ഏറെ വിഷമം പിടിച്ച പണിയായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒടുവില്‍ ചിക്കുവിന് പകരം രണ്ട് മുയല് കുഞ്ഞുങ്ങളെ നല്‍കാം എന്നുപറഞ്ഞാണ് ഉണ്ണിയെ…
Read Moreമീനിന്റെ വായില്‍ കയ്യിട്ടപ്പോള്‍ കടിച്ചു…’മീനല്ല പാമ്പ്’ ! ആരെയും ഭീതിപ്പെടുത്തുന്ന ഭീകരാനുഭവം ഇങ്ങനെ…
പട്ടിയുടെ വായില്‍ കയ്യിട്ട് കടി വാങ്ങുന്നവര്‍ പലരുമുണ്ട്. എന്നാല്‍ മീനിന്റെ വായില്‍ കയ്യിട്ട ആളെ പാമ്പ് കടിക്കുക എന്നു പറയുന്നതിനെ അതി വിചിത്രം എന്നേ പറയാനാകൂ. മീന്പിടിത്തക്കാരന് പിടിച്ച മീനിന്റെ വായില്‍ നിന്നും നല്ല ഉഗ്രന്‍ പാമ്പിനെയാണ് പിടികൂടിയത്. അമേരിക്കയിലാണ് സംഭവം. ടെന്നസി വൈല്‍ഡ് ലൈഫ് റിസോഴ്സസ് ആണ് വാര്‍ത്തയും ചിത്രവും പങ്കുവച്ചത്. മത്സ്യത്തിന്റെ വായ് തുറന്ന് നോക്കിയപ്പോള്‍ പാമ്പ് തുറിച്ചുനോക്കുന്നതായി കണ്ടതായി മത്സ്യത്തൊഴിലാളി പറയുന്നു. മത്സ്യത്തിന്റെ വായില്‍ കൈ ഇട്ടപ്പോള്‍ പാമ്പിന്റെ നേരിയ കടി കിട്ടി എന്നും വിവരമുണ്ട്. ഈ വാര്‍ത്ത പുറത്തു വന്നതോടെ പലരും ഞെട്ടിയിരിക്കുകയാണ്.
Read Moreവൃദ്ധ ദമ്പതികളെ മകനും മരുമകനും ചേര്‍ന്ന് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു ! മകന്റെ അടിയേറ്റ് ഒടിഞ്ഞു വളഞ്ഞ കൈയ്യുമായി തെരുവോരത്ത് ചായവിറ്റ് 70കാരനും ഭാര്യയും; മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
ഇങ്ങനെയൊരു അവസ്ഥ ആര്‍ക്കും വരുത്തരുതേയെന്ന് ഏവരും മനസ്സില്‍ പറയും ഈ വൃദ്ധ ദമ്പതികളുടെ കഥ കേട്ടാല്‍. വാര്‍ദ്ധക്യത്തില്‍ താങ്ങും തണലുമാകേണ്ട മകനാണ് സ്വന്തം മാതാപിതാക്കളെ തെരുവില്‍ ഉപേക്ഷിച്ചത്. ഇപ്പോള്‍ ഇവര്‍ ജീവിക്കാന്‍ വേണ്ടി തെരുവോരത്ത് ചായ വില്‍പ്പന നടത്തുകയാണ്. സമൂഹമാധ്യമങ്ങളിലെങ്ങും ചര്‍ച്ചയായിരിക്കുകയാണ് ഈ വൃദ്ധ ദമ്പതികളുടെ ജീവിതമിപ്പോള്‍. ഫുഡ് ബ്ലോഗറായ വിശാല്‍ ശര്‍മ്മ കഴിഞ്ഞ ദിവസം പങ്കുവച്ച വൃദ്ധദമ്പതികളുടെ വീഡിയോ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഡല്‍ഹിയിലെ ദ്വാരക സെക്റ്റര്‍ 13ലെ തെരുവില്‍ ടീ സ്റ്റാള്‍ നടത്തുന്ന 70 കാരനും ഭാര്യയുമാണ് ആ വീഡിയോയിലുള്ളത്. ഇരുവരെയും അവരുടെ മകന് വീട്ടില്‍ നിന്ന് പുറത്താക്കിയതാണ്. ഒഴിവാക്കുക മാത്രമല്ല, ആ വൃദ്ധന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തു ആ മകന്. മരുമകനും ഇരുവരെയും ഉപദ്രവിച്ചാണ് വീട്ടില്‍ നിന്നും ഇറക്കിവിട്ടതെന്ന് അവര്‍ വേദനയോടെ പറയുന്നു. ” എനിക്ക് നല്ല വേദനയുണ്ട്. ഉപജീവനത്തിന്…
Read More