തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള ഗായകനായ വിജയ് യേശുദാസ് ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് പറഞ്ഞുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്ത മലയാളികളെയാകെ ഞെട്ടിച്ചിരുന്നു. മലയാള സിനിമയില്‍ നിന്നുള്ള അവഗണനയില്‍ മനംമടുത്താണ് മലയാളത്തില്‍ പാടുന്നത് അവസാനിപ്പിക്കുന്നതെന്ന് വിജയ് വ്യക്തമാക്കിയതായാണ് വാര്‍ത്തകള്‍ വന്നത്. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു ഗായകന് ഇങ്ങനെ പറഞ്ഞതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ വാര്‍ത്ത വളച്ചൊടിച്ചതാണെന്നു തുറന്നു പറയുകയാണ് ഗായകന് ഇപ്പോള്‍. പ്രതിഫല കാര്യത്തിലുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് താന്‍ ശ്രമിച്ചത്. മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ക്ക് പ്രതിഫലം കുറച്ചുനല്കുന്ന രീതിയാണ് മലയാള സിനിമയിലുള്ളത്. സമത്വം എന്നൊന്ന് ഇവിടെയില്ല. താന്‍ ജോലിക്കുള്ള പ്രതിഫലം മാത്രമെ ആവശ്യപ്പെടുന്നുള്ളു. ചില സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച ഗായകരും, അത് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകരുമൊക്കെ ഇപ്പോള്‍ വളരെയധികം കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. തട്ടുകടകളുടെ പിന്നില്‍ താമസിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യം മ്യൂസിക് ഇന്‍ഡസ്ട്രിയിലുള്ളവര്‍ അര്‍ഹിക്കുന്നുണ്ട്, വിജയ് പറയുന്നു.…
Read MoreCategory: Today’S Special
‘മാഡ’ത്തില്‍ നിന്ന് കാമുകിയിലേക്ക് ! താനും നയന്‍താരയും തമ്മില്‍ പ്രണയം പൂവിട്ട സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് വിഘ്നേഷ് ശിവന്…
തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും തമിഴ് സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ഏറെനാളായി ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ എപ്പോഴും വൈറലാകാറുണ്ട്. വിഘ്നേഷിന്റെ കരിയറില്‍ ഏറ്റവും വലിയ ബ്രേക്ക് നല്കിയ നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത്. ചിത്രത്തിന്റെ അഞ്ചാം വാര്‍ഷികമാണ് ഇന്ന്. 2015ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. നയന്‍താരയുടെ തിരിച്ചു വരവ് കണ്ട ചിത്രം കൂടിയായിരുന്നു അത്. പിന്നിങ്ങോട്ട് നയന്‍സിന് തിരിഞ്ഞു നോക്കേണ്ട കാര്യമില്ലായിരുന്നു. തുടക്കത്തില്‍ മാഡം എന്നാണ് നയന്‍താരയെ സംബോധന ചെയ്തിരുന്നതെന്നും അവരൊരു വലിയ ആര്‍ട്ടിസ്റ്റായതിനാല്‍ അഭിനയിക്കുമ്പോള്‍ നിര്‍ദേശം നല്കാന് ഭയമായിരുന്നുവെന്നും അവര്‍ എന്തുകരുതും എന്ന ചിന്തയായിരുന്നു മനസ്സുനിറയയെ എന്നും വിഘ്നേശ് നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ആ ഭയം മാറ്റിത്തന്നത് നയന്താരയായിരുന്നുവെന്നും നീയൊരു സംവിധായകനാണ്. അതുകൊണ്ട് നീ ഒരിക്കലുമങ്ങനെ ചിന്തിക്കരുതെന്നും നീ…
Read Moreഇവിടെ ഞാൻ ജെനീലിയയുടെ ഭർത്താവാണ്, എന്നാൽ മഹാരാഷ്ട്രയിൽ റിതേഷിന്റെ ഭാര്യയാണ് ജെനീലിയ! ഈഗോ തോന്നിയ നിമിഷത്തെ കുറിച്ച് നടൻ റിതേഷ് ദേശ്മുഖ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് റിതേഷ് ദേശ്മുഖും ജെനീലിയ ഡിസൂസയും. ബോളിവുഡിലും തെന്നിന്ത്യയിലും താരങ്ങൾക്ക് ഒരു പോലെ ആരാധകരുണ്ട്. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ജെനീലിയ. ബോളിവുഡിലൂടെയാണ് നടിയുടെ അരങ്ങേറ്റമെങ്കിലും തെന്നിന്ത്യൻ സിനിമയിലൂടെയാണ് നടി ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. റിതേഷിന്റെ നായികയായി തുഛേ മേരി കസം എന്ന ചിത്രത്തിലാണ് ജനിലിയ ആദ്യമായി അഭിനയിക്കുന്നത്. റിതേഷിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭാര്യ ജെനീലിയയുടെ പേരിൽ അറിയപ്പെട്ട സംഭവമാണ് നടൻ വെളിപ്പെടുത്തത്. കപിൽ ശർമയുടെ ഷോയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ബംംഗളൂരുവിൽ നടക്കുന്ന സമയം. അന്ന് അവിടെ ഒരു സൗത്ത് ഇന്ത്യൻ ടീമും ഉണ്ടായിരുന്നു. അതിലെ രണ്ട് കളിക്കാർ എന്നെ കണ്ടപ്പോൾജെനീലിയയുടെ ഭർത്താവ് എന്ന് പറയുന്നത് കേട്ടു. അത് കേട്ടപ്പോൾ അന്ന് എന്നിൽ ഈഗോ തോന്നി. ഉടൻ തന്നെ ഞാൻ അവരോട് പറഞ്ഞു. ഇവിടെ…
Read Moreഭയങ്കരീ..! 70 വർഷത്തിനിടെ അമേരിക്കയിൽ ഒരു സ്ത്രീക്ക് വധശിക്ഷ നടപ്പാക്കുന്നു; ചെയ്ത കുറ്റം അറിഞ്ഞാൽ ആരും ഞെട്ടും…
“വിഷം കുത്തിവച്ച് കൊല്ലണം’. 16 വർഷം മുന്‍പ് നടന്ന ക്രൂരമായ കൊലപാതകത്തിൽ അമേരിക്കൻ ഫെഡറൽ കോടതി അവസാനം വിധി പറഞ്ഞു. ലിസ മോണ്ട് ഗോമറിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. വളരെയധികം പ്രത്യേകതയുള്ള വിധിയായിരുന്നു അത്. കഴിഞ്ഞ എഴുപതു വർഷത്തിനിടെ അമേരിക്കയിൽ ആദ്യമായി മരണശിക്ഷക്ക് വിധേയമാക്കപ്പെടുന്ന ആദ്യത്തെ വനിതയാണ് ലിസ. മനുഷ്യമനസാക്ഷി മരവിപ്പിക്കുന്ന ക്രൂരകൃത്യമാണ് ലിസ ചെയ്തത്. ഗർഭിണിയായ ഒരു യുവതിയെ കഴുത്തുഞെരിച്ച് കൊന്നു. തീർന്നില്ല, അവളുടെ വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് അതിനെയും കൊണ്ട് സ്ഥലം വിട്ടു! ഇരയെത്തേടി കാൻസസിലെ മെൽവെൺ സ്വദേശിയാണ് ലിസ. 2004ൽ സംഭവം. താൻ ഗർഭിണിയാണ് ലിസ ബന്ധുക്കളെയും സുഹൃത്തുക്കളെയും തെറ്റിധരിക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് അവർ ഒരു ഓൺലൈൻ പരസ്യം കണ്ട് “റാറ്റർ ചാറ്റർ’ എന്ന ചാറ്റ് റൂമിലൂടെ ഗർഭിണിയായ ബോബി ജോ സ്റ്റിന്നെറ്റിനെ പരിചയപ്പെട്ടു. 23 വയസായിരുന്നു അവരുടെ അപ്പോഴത്തെ പ്രായം. ഡാർലിൻ…
Read Moreലോക്ക്ഡൗണിനെ തോൽപിച്ച താമരപ്പൂക്കളുമായി സനീഷ്; കുടുംബം പുലർത്താൻ ഹൗസ്ബോട്ട് കുക്കിൽ നിന്ന് താമരകൃഷിയിലേക്ക്; കുമരകം കണ്ണാടിച്ചാലിലെ താമര വസന്തം കാണാൻ സഞ്ചാരികളുടെ തിരക്ക്
കോട്ടയം: വസന്തം സൃഷ്ടിച്ചു വരുമാനം കണ്ടെത്തുകയാണ് കോട്ടയം-കുമരകം റോഡിൽ കണ്ണാടിച്ചാലിൽ റോഡരികിലുള്ള കിഴക്കേതുണ്ടിയിൽ സനീഷ്. നെൽകൃഷി ഉപേഷിച്ച 23 സെന്റ് പാടത്ത് താമരപ്പൂക്കളുടെ കൃഷിചെയ്താണ് സനീഷ് ഇന്നു കുടുംബം പുലർത്തുന്നത്. ബന്ധുവിന്റെ വീട്ടിൽനിന്നും കിട്ടിയ താമര വള്ളിയിൽ നിന്നുമാണ് പാടത്ത് മുഴുവനായി പടർന്നു വസന്തമൊരുക്കിയ താമരപ്പൂക്കളെ ഈ യുവാവ് ഒരുക്കിയത്. ഹൗസ്ബോട്ടിലെ കുക്കായിരുന്ന സനീഷിന് കോവിഡ് കാലത്ത് ജോലി നഷ്ടമായതോടെയാണ് താമരപൂക്കൾ വിറ്റ് ഉപജീവന മാർഗം കണ്ടെത്തുന്നത്. എല്ലാ ദിവസവും പൂക്കൾ പറിച്ച് അന്പലങ്ങളിലും മറ്റും പൂജയ്ക്കായി നൽകി വരുമാനമുണ്ടാക്കുന്നു. കല്യാണ ആവശ്യങ്ങൾക്കും ബൊക്കെയാക്കാനും അലങ്കാരത്തിനും മാത്രമല്ല മരുന്നിന്റെ ആവശ്യത്തിനും താമര തേടിവരുന്നവരുണ്ട്. എല്ലാ ദിവസവും താമരപൂക്കൾ ഉണ്ടാകും. തണ്ണീർമുക്കം ബണ്ടു തുറക്കുന്പോൾ ഓരുവെള്ളം കയറുന്ന സമയത്തു താമരചെടികൾ നശിക്കും. പിന്നീട് പുതുമഴയിൽ വീണ്ടും തളിർക്കുകയും പുഷ്പിക്കുകയും ചെയ്യും. രാവിലെ എട്ടോടെയാണ് താമരപ്പൂക്കൾ വിടരാൻ തുടങ്ങുന്നത്. വിടർന്ന…
Read Moreഒരു തണുത്ത ചൂളംവിളി; മൂന്നാറിൽ ട്രെയിനിൽ പോകാം; മലമുകളിലേക്കു വീണ്ടും ചൂളംവിളിയെത്തുമ്പോൾ മൂന്നാറിനു പറയാൻ പഴയ കഥകൾ നിരവധി
നിഗേഷ് ഐസക്ക്തണുത്തു മരവിച്ച മലമുകളിലേക്കു വീണ്ടും ചൂളംവിളിയെത്തുന്പോൾ മൂന്നാറിനു പറയാൻ പഴയ കഥകൾ നിരവധി. ഒരു കാലത്ത് മൂന്നാറിന്റെ വിസ്മയമായിരുന്നു ആ തീവണ്ടിയും തീവണ്ടിപ്പാളവുമൊക്കെ. പക്ഷേ, ആ കറുത്ത ഒരു ദിനം എല്ലാം തകർത്തു തരിപ്പണമാക്കി. പിന്നെ മൂന്നാർ ചൂളംവിളിച്ചിട്ടില്ല. പണ്ടേ കുന്നും മലയും കയറാൻ തീവണ്ടികൾക്കു മടിയാണ്. രൂപവും ഭാവവുമൊന്നും ആ കയറ്റം പിടിക്കാൻ പര്യാപ്തമല്ലെന്നതു തന്നെ കാരണം. എന്നാൽ, എവിടെങ്കിലും മല താണ്ടി ചെന്നിട്ടുണ്ടെങ്കിൽ അതൊരു വാർത്തയും വിസ്മയവും ടൂറിസ്റ്റുകളുടെ ഹരവുമാണ്. ഒരുകാലത്ത് മൂന്നാറിനും അങ്ങനെയൊരു അഭിമാനമുണ്ടായിരുന്നു. ഇപ്പോൾ അത്തരമൊരു കാഴ്ച കാണണേൽ ഊട്ടിയിൽ പോകണം. ഊട്ടിയിലൂടെചൂളം വിളിച്ച് കൂകിപ്പായുന്ന നീലഗിരി മൗണ്ടൻ റെയിൽവേ എത്രയോ രസമാണ് കാണാൻ. എത്രയോ സിനിമകളിൽ ഇവ അഭിനയിച്ചുകഴിഞ്ഞു. വൈകാതെ തെക്കൻ കാഷ്മീർ എന്നു വിളിക്കപ്പെടുന്ന നമ്മുടെ മൂന്നാറും തീവണ്ടിയോടിക്കാനുള്ള തീരുമാനത്തിലാണ്. നഷ്ടപ്പെട്ടതൊക്കെ വീണ്ടും തിരിച്ചുപിടിക്കാനുള്ള ശ്രമം. ചൂളം…
Read Moreരാത്രിയിൽ പന്ത്രണ്ട് വയസുകാരിക്ക് നേരെ ഉപദ്രവം; രാത്രിയിൽ ആരാണെന്ന് മനസിലായില്ലെന്ന് കുട്ടി; മുറ്റത്തെ ചെളിയിൽ തെളിവായ് പതിഞ്ഞത് കാൽപാട് മാത്രം;പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ…
കൊട്ടാരക്കര: ശാസ്താംകോട്ട കടമ്പനാട് പാകിസ്ഥാൻ മുക്കില്‍ 12 വയസുകാരിയെ പീഡിപ്പിച്ച ശേഷം പുത്തൂർ മാറനാട് മലയില്‍ ഒളിച്ചിരുന്ന പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. കടമ്പനാട് തുവയൂര്‍ പാലപ്പള്ളില്‍ വീട്ടില്‍ ഹരിശ്ചന്ദ്രന് 38) നെയാണ് ശാസ്താംകോട്ട പോലീസ് പിടികൂടിയത്. 18ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റേയും വീട്ടുസാധന സാമഗ്രികള്‍ ഇറക്കുന്നതിന് സഹായിയായി എത്തിയ പ്രതി വീട്ടിലെ സാഹചര്യങ്ങള്‍ മനസിലാക്കിയ ശേഷം രാത്രി ജനലിലൂടെ കൈയെത്തി വാതില്‍ തുറന്ന ശേഷം വീട്ടിനകത്ത് കടന്ന് കയറി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. രാത്രി ആയതിനാല്‍ പെണ്‍കുട്ടിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. മുറ്റത്ത് പതിഞ്ഞിരുന്ന കാല് പാടുകള്‍ വിലയിരുത്തിയാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. പ്രതിയുടെ കാല്പാദത്തിന്റെ സവിശേഷതകള്‍ പ്രതിയെ കണ്ടെത്തുന്നതിന് പോലീസിന് സഹായകമായി. എസ്ഐ. അനീഷ്, എഎസ്ഐ ഷാജഹാന്, കെഎപി സേനാംഗം നന്ദകുമാര്‍, ലഹരിവിരുദ്ധ സ്കോഡ് എസ്ഐ.രഞ്ചു, ആഷിര്‍കോഹൂര്‍, സജിജോണ്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍…
Read Moreഅന്ന് ഞങ്ങള്‍ കേരളത്തിനൊപ്പം നിന്നു ! ഇന്ന് ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം അത്യാവശ്യമാണ്; അഭ്യര്‍ഥനയുമായി വിജയ് ദേവരക്കൊണ്ട…
പ്രളയത്തില്‍ തകര്‍ന്ന തെലങ്കാനയ്ക്കായി സഹായാഭ്യര്‍ഥനയുമായി നടന് വിജയ് ദേവരക്കൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. ‘ഞങ്ങള്‍ കേരളത്തിനായും ചെന്നൈക്കായും സൈന്യത്തിനായും ഒരുമിച്ച് നിന്നു, കോവിഡിന്റെ സമയത്ത് പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോഴിതാ ഞങ്ങളുടെ നഗരവും ജനങ്ങളും സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റില്‍ കുറിച്ചു. തെലങ്കാന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു. 2018ല്‍ കേരളത്തെ പ്രളയം പിടിച്ചുലച്ചപ്പോള്‍ 5 ലക്ഷം രൂപയാണ് കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവരകൊണ്ട നല്‍കിയത്. നടന് മഹേഷ്ബാബു, നാഗാര്‍ജുന അക്കിനേനി, ജൂനിയര്‍ എന്‍ടിആര്‍ തുടങ്ങി നിരവധി താരങ്ങള്‍ തെലങ്കാനയ്ക്ക് സഹാവുമായി രംഗത്തെത്തിയിട്ടുണ്ട്. ജൂനിയര്‍ എന്‍ടിആര്‍ 50 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്കി. മഹേഷ് ബാബു ഒരു കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.…
Read Moreഒരു പേപ്പറില്‍ ഒപ്പിട്ടെന്നു കരുതി ഒരു ദിവസം കൊണ്ട് എല്ലാം ഇല്ലാതാകില്ലല്ലോ ! മുന്‍ ഭര്‍ത്താവ് തനിക്കിപ്പോഴും പ്രിയപ്പെട്ടവനെന്ന് ഗായിക രഞ്ജിനി ജോസ്…
മലയാളത്തിലെ യുവഗായികമാരില്‍ ശ്രദ്ധേയയാണ് രഞ്ജിനി ജോസ്. പ്ലസ്ടുവിന് പഠിക്കുന്ന സമയത്താണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടു വെക്കുന്നത്. ഒരു സിനിമ കുടുംബത്തില്‍ നിന്നു തന്നെയാണ് രഞ്ജിനിയുടെ വരവും. എണ്‍പതുകളിലെ പ്രമുഖ ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാവായ ബാബു ജോസിന്റേയും ജയലക്ഷ്മിയുടേയും മകളാണ് രഞ്ജിനി. മലയാളത്തിലും തെന്നിന്ത്യയിലും ബോളിവുഡിലും ആയി ഇതിനോടകം 200ലധികം പാട്ടുകള്‍ രഞ്ജിനി പാടിയിട്ടുണ്ട്. ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെ അഭിനയത്തിലും രഞ്ജിനി അരങ്ങേറ്റം കുറിച്ചിരുന്നു. മെഡിസിന് സീറ്റ് കിട്ടിയിട്ടും അതു വേണ്ടെന്ന് വെച്ചാണ് രഞ്ജിനി സംഗീതത്തിന്റെ വഴി തെരഞ്ഞെടുത്തത്. പിന്നണി ഗായികയായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തന്നെ ഏക എന്ന മ്യൂസിക് ബാന്‍ഡും രഞ്ജിനിയുടേതായിട്ടുണ്ട്. നടനും ഗാനരചയിതാവും തിരക്കഥാകൃത്തുമായ അനൂപ് മേനോന് ആദ്യമായി സംവിധാനം ചെയ്ത കിങ് ഫിഷ് എന്ന ചിത്രത്തിനു വേണ്ടി രഞ്ജിനി ഒരുക്കിയ തീം സോങ്ങ് അടുത്തിടെ ശ്രദ്ധ…
Read Moreഎന്ത് പ്രഹസനമാണ് പ്രീതി ! കോവിഡ് ടെസ്റ്റ് വീഡിയോ പുറത്തു വിട്ട് പ്രീതി സിന്റ ! ‘കോവിഡ് ടെസ്റ്റ് ഇങ്ങനെ അല്ലേയല്ല’ എന്ന് ആരാധകര്‍;വീഡിയോ കാണാം…
നടി പ്രീതി സിന്റ പങ്കുവെച്ച കോവിഡ് ടെസ്റ്റ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഐപിഎല്ലുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ദുബായിലാണ് പ്രീതി. ഐപിഎല്ലുമായി സംബന്ധിക്കുന്ന എല്ലാവരും കടുത്ത ജാഗ്രതയോടെയാണ് ദുബായില്‍ തുടരുന്നത്. 3-4 ദിവസങ്ങള്‍ക്കിടെ കൃത്യമായി കൊവിഡ് ടെസ്റ്റ് നടത്തും. നേരത്തേ നിശ്ചയിച്ച പ്രകാരം വളരെ ചുരുക്കം പേരുമായി മാത്രമായിരിക്കും സമ്പര്‍ക്കം. ഭക്ഷണം പോലും പുറത്തുനിന്ന് വരുത്തുന്ന സാഹചര്യമില്ല. ‘ബയോ ബബിള്‍’ എന്നാണ് ഈ രീതിയെ വിശേഷിപ്പിക്കുന്നത്. ഒരു സംഘം ആളുകള്‍ മാത്രം പരസ്പരം ബന്ധപ്പെടുന്നു. ഒരു കാരണവശാലും പുറത്തുനിന്ന് ഒരാള്‍ക്ക് ഇതിനകത്തേക്ക് പ്രവേശനം ലഭിക്കില്ല.തന്റെ ഇരുപതാമത് കൊവിഡ് ടെസ്റ്റാണിതെന്നാണ് വീഡിയോയില്‍ പ്രീതി പറയുന്നത്. ഇതോടെ താനൊരു ‘കൊവിഡ് ടെസ്റ്റ് റാണി’യായി മാറിയെന്നും പ്രീതി തമാശരൂപത്തില്‍ പറയുന്നു. എന്നാല്‍ വീഡിയോയില്‍ പ്രീതിയുടെ മൂക്കില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തക സാമ്പിളെടുക്കുന്ന രീതിയെ പലരും വിമര്‍ശിക്കുകയാണ്. ശരിയായ രീതിയിലല്ല സാമ്പിളെടുക്കുന്നതെന്നും, ഇങ്ങനെയല്ല…
Read More