വല്ലാത്ത ചതിയായിപ്പോയി! ഓൺലൈനിൽ മൂന്നു ഷർട്ട് വാങ്ങി, തുറന്നു നോക്കിയപ്പോൾ ഞെട്ടി ! തൃക്കൊടിത്താനത്ത് യുവാവിന് കിട്ടിയത് എട്ടിന്‍റെ പണി

തൃ​ക്കൊ​ടി​ത്താ​നം: ഒ​രി​ട​വേ​ള​യ്ക്കു​ശേ​ഷം ജി​ല്ല​യി​ൽ വീ​ണ്ടും ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ൽ ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്നു. ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ൽ നി​ന്നും മൂ​ന്ന് ഷ​ർ​ട്ട് വാ​ങ്ങി​യയാ​ൾ​ക്കു ല​ഭി​ച്ച​ത് കീ​റി​യ​തും പ​ഴ​യ​തു​മാ​യ ഒ​രു ഷ​ർ​ട്ട്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ത​ന്നെ ഷ​ർ​ട്ട് ഉ​പ​യോ​ഗി​ച്ച​ശേ​ഷം ഉ​പേ​ക്ഷി​താ​ണെ​ന്ന് മ​ന​സി​ലാ​കും. നാ​ളു​ക​ൾ​ക്കു മു​ന്പ് സ​മാ​ന​മാ​യ രീ​തി​യി​ൽ ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​പ​കമാ​യ തോ​തി​ൽ ത​ട്ടി​പ്പ് ന​ട​ന്നി​രു​ന്നു. ഓ​ണ്‍​ലൈ​ൻ വി​പ​ണി​യി​ൽ ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​തി​നു മാ​ത്ര​മാ​യി മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന വ​ലി​യ സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി പോ​ലീ​സും പ​റ​യു​ന്നു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഫെ​യ്സ് ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ട​ക്ക​മു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചാ​ണ് വ​സ്ത്ര​ങ്ങ​ൾ​ക്കു ഓ​ഫ​ർ ന​ല്കാ​മെ​ന്നു പ​ര​സ്യം ന​ല്കി ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​ത്. ലൂ​യി​സ്, ഇ ​കാ​ർ​ട്ട​ർ എ​ന്ന ക​ന്പ​നി​യു​ടെ കോ​ന്പോ ഓ​ഫ​റി​ൽ 1069 രൂ​പ​ക്ക് മൂ​ന്നു ഷ​ർ​ട്ട് ഓ​ർ​ഡ​ർ ചെ​യ്ത തൃ​ക്കൊ​ടി​ത്താ​നം കു​ന്നും​പു​റ​ത്ത് വീ​ട്ടി​ൽ ടി.​ഹ​രി​ക്ക് ല​ഭി​ച്ച​ത് കീ​റി​യ പ​ഴ​ന്തു​ണി ഷ​ർ​ട്ടാ​ണ്. ഓ​ണ്‍​ലൈ​നി​ൽ 1069…

Read More

പ്രളയം വില്ലനായി, മരണത്തിന് കീഴടങ്ങി പ്രവാസി; വെള്ളം നിറഞ്ഞ എസി റോഡിലൂടെ സഞ്ചരിക്കാൻ വാഹനം കിട്ടിയില്ല;ഒടുവിൽ ട്രാക്ടർ സംഘടിപ്പിച്ച് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചപ്പോഴേക്കും വൈകിപോയിരുന്നു

മ​ങ്കൊ​മ്പ് : പ്ര​ള​യം യാ​ത്രാ​മാ​ർ​ഗ​ങ്ങ​ള​ട​ച്ച​തു​മൂ​ലം കു​ട്ട​നാ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​വാ​സി ചി​കി​ൽ​സ​കി​ട്ടാ​തെ മ​രി​ച്ചു. ചെ​ങ്ങ​ന്നൂ​ർ പു​ലി​യൂ​ർ ചേ​രി​യി​ൽ വ​ട​ക്കേ​തി​ൽ പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ മ​ക​ൻ പ​ത്മ​കു​മാ​റാ (53) ണ് ​മ​രി​ച്ച​ത്. ഷാ​ർ​ജ​യി​ൽ ജോ​ലി​ചെ​യ്തി​രു​ന്ന പ​ത്മ​കു​മാ​ർ അ​ഞ്ചു ദി​വ​സം മു​ൻ​പാ​ണ് ഭാ​ര്യ ജ​യ​ശ്രീ, 12 വ​യ​സു​ള്ള മ​ക​ൾ ഐ​ശ്വ​ര്യ എ​ന്നി​ർ​ക്കൊ​പ്പം നാ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് ഭാ​ര്യ​യു​ടെ രാ​മ​ങ്ക​രി​യി​ലെ വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.45 ഓ​ടെ ഇ​ദ്ദേ​ഹ​ത്തി​നു ശ്വാ​സ​ത​ട​സ​വും, മ​റ്റു അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഭാ​ര്യാ​സ​ഹോ​ദ​ര​നും, പി​താ​വും ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി വാ​ഹ​ന​ങ്ങ​ൾ​ക്കാ​യി ഏ​റെ പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. റോ​ഡു​ക​ളെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​യ​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളൊ​ന്നും ഇ​റ​ക്കാ​ൻ പ​റ്റു​മാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് ഒ​രു ബ​ന്ധു​വ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തെ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് നേ​രം പു​ല​ർ​ന്ന​ശേ​ഷം ഒ​രു ടോ​റ​സ് ലോ​റി എ​ത്തി​ച്ചു. എ​ന്നാ​ൽ ലോ​റി​യു​ടെ പ്ലാ​റ്റ​ഫോ​മി​ന് ഉ​യ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ രോ​ഗി​യെ ഇ​തി​ൽ ക​യ​റ്റാ​നാ​യി​ല്ല. തു​ട​ർ​ന്ന് എ​സി റോ​ഡി​ലെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ കി​ട്ടി​യ ട്രാ​ക്ട​റി​ൽ മാ​മ്പു​ഴ​ക്ക​രി​യി​ലെ…

Read More

വധുവിന്റെ വീട്ടിലെത്താന്‍ വരന് വള്ളം ഒരുക്കി ! വള്ളത്തില്‍ കയറിയ കൂട്ടുകാര്‍ ഒടുവില്‍ വെള്ളത്തിലായി; മിന്നുന്ന വസ്ത്രം ധരിച്ച് ഇറങ്ങിയവര്‍ ചടങ്ങു നടക്കുന്നിടത്ത് എത്തിയത് നനഞ്ഞ കോഴികളെപ്പോലെ…

വരന് വധുവിന്റെ വീട്ടിലേക്ക് എത്താന്‍ ഒരുക്കിയ വള്ളത്തില്‍ കയറിയ സുഹൃത്തുക്കള്‍ ഒടുവില്‍ വള്ളം മറിഞ്ഞ് വെള്ളത്തിലായി. ദേവലോകം അടിവാരത്ത് തോപ്പില്‍ വീട്ടില്‍ ടിഎസ് മദനന്റെയും മായയുടെയും മകള്‍ അരുണിമയുടെയും തോട്ടയ്ക്കാട് കളപ്പുരയ്ക്കല്‍ വയലില്‍ കെ.കെ ഓമനക്കുട്ടന്റെയും രാധാമണിയുടെയും മകന്‍ അരുണ്‍ കിഷോറിന്റെയും വിവാഹനിശ്ചയത്തിനെത്തിയ അരുണിന്റെ സുഹൃത്തുക്കളാണ് വള്ളത്തില്‍ നിന്നും വെള്ളത്തില്‍ പോയത്. അരുണിമയുടേയും അരുണിന്റേയും വിവാഹനിശ്ചയം ഓഗസ്റ്റ് 10നാണ് നിശ്ചയിച്ചത്. കൃത്യസമയമായപ്പോള്‍ നാടെങ്ങും വെള്ളം പൊങ്ങി. അരുണിമയുടെ വീട്ടുമുറ്റത്തും സമീപ റോഡുകളിലുമെല്ലാം വെള്ളം കയറി. ഇതോടെ വരന്റെ വീട്ടുകാര്‍ക്ക് അരുണിമയുടെ വീട്ടിലെത്താന്‍ വെള്ളത്തിലൂടെ വരേണ്ട അവസ്ഥയായി. അതിനിടെയാണ് അരുണിനെ കൊണ്ടുവരാന്‍ വള്ളമൊരുക്കിയത്. വള്ളപ്പടിയില്‍ ചേമ്പില ഇട്ട് ഇരുത്തിയാണ് അരുണിനെ കൊണ്ടു വന്നത്. കൂടെ വന്ന സുഹൃത്തുക്കള്‍ മറ്റൊരു വള്ളത്തില്‍ കയറി വീട്ടിലേക്ക് യാത്ര തുടങ്ങി. പകുതിയായപ്പോഴേക്കും വള്ളം മറിഞ്ഞ് വെള്ളത്തിലായി. മിന്നുന്ന വസ്ത്രങ്ങള്‍ ധരിച്ച് കല്യാണനിശ്ചയത്തിനായി വന്നവര്‍…

Read More

എന്താ മാസ്‌ക് ധരിക്കാഞ്ഞത്, ലൈസന്‍സ് എടുക്ക് ! മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു തട്ടിക്കയറി ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ…

മാസ്‌ക് ധരിക്കാഞ്ഞത് ചോദ്യം ചെയ്ത വനിത ഹെഡ് കോണ്‍സ്റ്റബിളിനോടു കയര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍വെച്ചാണ് മഹിള പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ജഡേജയുടെ കാര്‍ തടഞ്ഞത്. പോലീസ് ഉദ്യോഗസ്ഥ മാസ്‌ക് ധരിക്കാതിരുന്നതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ലൈസന്‍സ് ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവരും പരസ്പരം മോശമായി പെരുമാറി എന്നാണ് ആരോപിക്കുന്നതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ മനോഹര്‍സിങ് ജഡേജ പറഞ്ഞു. സംഭവത്തില്‍ ഇരുവരും പരാതിയൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജഡേജ മാസ്‌ക് ധരിച്ചിരുന്നു എന്നാണ് മനസിലാക്കുന്നത് എന്നും, അദ്ദേഹത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്നും മനോഹര്‍സിങ് വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട വനിത…

Read More

മാന്‍ഹോളിന് കാവല്‍ നിന്ന് നിരവധി ജീവന്‍ രക്ഷിച്ചത് തെരുവിലെ പൂക്കാരി ! എഴു മണിക്കൂര്‍ ചെളിവെള്ളത്തില്‍ നിന്നതിന് കിട്ടിയതാവട്ടെ പഴിയും…

ഏഴു മണിക്കൂര്‍ കനത്തവെള്ളക്കെട്ടില്‍ നിന്ന് വാഹനയാത്രക്കാര്‍ക്ക് മാന്‍ഹോളിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുമ്പോള്‍ പ്രതിഫലമായി ഈ സ്ത്രീ മനസ്സില്‍ ഒന്നും ആഗ്രഹിച്ചിരുന്നില്ല. പക്ഷേ ഇന്ന് രാജ്യമെങ്ങും ഈ പ്രവൃത്തിയെ അനുമോദിക്കുകയാണ്. ആരാണ് ഈ സ്ത്രീ എന്ന ചോദ്യത്തിന് ഉത്തരവും ഇപ്പോള്‍ കണ്ടെത്തി. കനത്ത മഴയില്‍ വെള്ളക്കെട്ടായ മുംബൈ റോഡില്‍ തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ മണിക്കൂറുകളോളം മഴ നനഞ്ഞ് നിന്നാണ് കാന്ത മുര്‍ത്തി എന്ന 50കാരി അപകടങ്ങളില്‍ നിന്നും യാത്രക്കാരെ രക്ഷിച്ചത്. ഈ വിഡിയോ മറ്റൊരാള്‍ എടുത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചപ്പോഴാണ് രാജ്യമെങ്ങും വൈറലായത്. തെരുവില്‍ പൂക്കള്‍ വിറ്റ് ജീവിക്കുന്ന ഈ സ്ത്രീ ആരും അപകടത്തില്‍പ്പെടരുത് എന്ന ചിന്തയിലാണ് തുറന്നിരുന്ന മാന്‍ഹോളിന് മുന്നില്‍ കാവല്‍ നിന്നത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഇക്കാര്യത്തില്‍ വഴക്ക് പറഞ്ഞുവെന്നാണ് ഇവര്‍ ഇപ്പോള്‍ പറയുന്നത്. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതായിരുന്നുവെന്നാണ് ഇതറിഞ്ഞ ഏവരും ഇപ്പോള്‍ പറയുന്നത്.

Read More

ക​ണ്‍​മു​മ്പി​ലെ ന​ടു​ക്കം മാ​റാ​തെ ഫാ​സി​ൽ; രക്ഷപ്പെട്ടത് രണ്ടായി പിളർന്ന വിമാനത്തിന്‍റെ വിടവിലൂടെ; ഷാർജയിൽ നിന്ന് ​വി​വാ​ഹ​ത്തി​നാ​യാണ് നാട്ടിലേക്ക് വന്നത്; വിമാന ദുരന്തത്തിന്‍റെ നടുക്കുന്ന ഓർമകൾ പങ്കുവെച്ച് യുവാവ്

മു​ക്കം: ക​ണ്‍​മു​ന്പി​ൽ ക​ണ്ട​തെ​ല്ലാം ഒ​രു സ്വ​പ്നം പോ​ലെ പി​ന്തു​ട​രു​ക​യാ​ണ് മു​ഹ​മ്മ​ദ് ഫാ​സി​ലി​നെ. വി​മാ​ന​ അപ​ക​ട​ത്തി​ൽ കാ​ര്യ​മാ​യ പ​രി​ക്കു​​ക​ളൊ​ന്നു​മി​ല്ലാ​തെ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും ഭീ​ക​ര​മാ​യ അ​പ​ക​ട​ത്തി​ന്‍റെ ന​ടു​ക്കം ഇ​നി​യും മാ​റി​യി​ട്ടി​ല്ല കൊ​ടി​യ​ത്തൂ​ർ കോ​ട്ട​മ്മ​ൽ സ്വ​ദേ​ശി​യാ​യ ഈ ​യു​വാ​വി​ന്.​ വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.41ന് ​ക​രി​പ്പൂ​രി​ൽ ര​ണ്ടു ക​ഷ്ണ​ങ്ങ​ളാ​യി പി​ള​ർ​ന്ന എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​ര​നാ​ണ് ഫാ​സി​ൽ. വീ​ട്ടി​ലെ​ത്തി പ​ത്ര​വും വാ​ർ​ത്ത​യും ക​ണ്ട​തോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ന്‍റെ തീ​വ്ര​ത എ​ത്രമേ​ൽ ഭീ​ക​ര​മെ​ന്ന​ത് മ​ന​സി​ലാ​യ​ത്.​ ദൈ​വാ​നു​ഗ്ര​ഹം ഒ​ന്നുകൊ​ണ്ട് മാ​ത്ര​മാ​ണ് ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ഫാ​സി​ൽ പ​റ​യു​ന്നു. ഫാ​സി​ൽ ഇ​രു​ന്ന​തി​ന്‍റെ മൂ​ന്ന് സീ​റ്റി​ന് മു​ന്പി​ലാ​ണ് വി​മാ​നം ര​ണ്ടാ​യി പി​ള​ർ​ന്ന​ത്.​ നി​ല​ത്തി​റ​ങ്ങി​യെ​ന്നു​റ​പ്പിച്ച് സീ​റ്റ് ബെ​ൽ​റ്റ് പ​ല​രും അ​ഴി​ച്ച് തു​ട​ങ്ങി​രു​ന്നു. മൊ​ബൈ​ൽ ഓ​ണ്‍ ചെ​യ്തു, നാ​ടി​ന്‍റെ പ​ച്ച​പ്പ് മു​ന്നി​ൽ തെ​ളി​ഞ്ഞു, മ​ന​സി​ൽ ജന്മ​നാ​ട്ടി​ലെ​ത്തി​യ​തി​ന്‍റെ നെ​ടു​വീ​ർ​പ്പ്, ‌‌‌പെ​ടു​ന്ന​നെ​യാ​ണ് അ​തു സം​ഭ​വി​ച്ച​ത്…റ​ണ്‍​വേ​യി​ലൂ​ടെ അ​ൽ​പ്പം ഓ​ടി നി​ൽ​ക്കേ​ണ്ട വി​മാ​ന​മ​താ താ​ഴേ​ക്ക് പ​തി​ക്കു​ന്നു.​യാ​ത്ര​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും നി​ല​വി​ളി കൂ​ടെ ഉ​യ​ർ​ന്ന​തോ​ടെ…

Read More

രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടു ! പിന്നീട് വന്നത് ബലാല്‍സംഗ,വധഭീഷണികള്‍; വെളിപ്പെടുത്തലുമായി മുഹമ്മദ് ഷമിയുടെ മുന്‍ഭാര്യ ഹസീന്‍ ജഹാന്‍…

അയോദ്ധ്യയില്‍ ഉയരാനിരിക്കുന്ന രാമക്ഷേത്രത്തിന്റെ ഭൂമിപൂജയെ അഭിനന്ദിച്ച് സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് തനിക്ക് നേരെ നിരവധി ബലാല്‍സംഗ,വധ ഭീഷണികള്‍ വരുന്നുണ്ടെന്ന് ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിയുടെ മുന്‍ ഭാര്യ ഹസീന്‍ ജഹാന്‍. വധഭീഷണിയുടെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ എടുത്ത് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ഹസീന്‍ തന്നെയാണ് വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചത്. പോലീസിന്റെ സൈബര്‍ ക്രൈമിന് വിവരം കൈമാറി. കഴിഞ്ഞ ദിവസം രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടതിന് പിന്നാലെ ‘ അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുള്ള ഭൂമി പൂജയില്‍ എല്ലാ ഹിന്ദു സഹോദരങ്ങള്‍ക്കും അഭിനന്ദനം’ എന്ന ക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ചിത്രങ്ങളോടെ ജഹാന്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണിയുമായി ചിലര്‍ എത്തിയത്. ഇതില്‍ ഹസീബ് ഖാന്‍ എന്നയാള്‍ ജഹാനെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മറ്റ് ചിലര്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. അതേസമയം ഇത്തരം പ്രതികരണങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്നാണ്…

Read More

വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ലൈംഗികത അനുവദിച്ചില്ല; ഭാര്യയുടെ പ്രവൃത്തിയില്‍ മനംനൊന്തം ഭര്‍ത്താവ് ജീവനൊടുക്കി;മരുമകള്‍ക്കെതിരേ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് കേ്‌സ് കൊടുത്ത് അമ്മായിയമ്മ…

മകന്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മരുമകള്‍ ലൈംഗികത നിഷേധിച്ചിട്ടാണെന്ന് ചൂണ്ടിക്കാട്ടിയുള്ള മാതാവിന്റെ പരാതിയില്‍ പോലീസ് 32കാരിയ്‌ക്കെതിരേ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. അഹമ്മദാബാദിലെ മണി നഗറുകാരിയായ ഗീതാപാര്‍മര്‍ എന്ന യുവതിക്കെതിരേ ഷഹേര്‍ കോട്ട്ഡാ പോലീസാണ് കേസെടുത്തത്. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും മകന്‍ സുരേന്ദ്ര സിന്‍ഹയുമായി യുവതി ലൈംഗികതയ്ക്ക് സമ്മതിക്കാത്ത സാഹചര്യത്തില്‍ മകന്‍ കടുത്ത വിഷാദം ബാധിച്ചാണ് മരിച്ചതെന്നാണ് സുരേന്ദ്രയുടെ മാതാവിന്റെ ആരോപണം. 55 കാരിയായ മാതാവ് മ്യുലി പാര്‍മറിന്റെ പരാതിയിലായിരുന്നു പോലീസ് കേസെടുത്തത്. ആദ്യ ബന്ധം വേര്‍പെടുത്തിയ ശേഷമാണ് സുരേന്ദ്ര സിന്‍ഹ രണ്ടു വിവാഹബന്ധം വേര്‍പെടുത്തിയ ഗീതയെ വിവാഹം കഴിച്ചത്. റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിന്‍ഹയും ഗീതയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബറിലായിരുന്നു. 2016ല്‍ സിന്‍ഹ ആദ്യ ഭാര്യയില്‍ നിന്നും വിവാഹമോചനം നേടിയിരുന്നു. മറ്റു രണ്ടു പേരുമായുള്ള വിവാഹ ബന്ധം ആചാരപ്രകാരം വേര്‍പെടുത്തിയാണ് ഗീതയും എത്തിയത്. വിവാഹത്തിന്…

Read More

അണക്കെട്ടില്‍ വീണ യുവാക്കള്‍ക്ക് ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്ത് യുവതികള്‍; മുങ്ങിച്ചാകാന്‍ പോയ യുവാക്കളെ രക്ഷിച്ചത് യുവതികളുടെ അവസരോചിത ഇടപെടല്‍…

അണക്കെട്ടില്‍ കാല്‍വഴുതി വീണ് മുങ്ങിത്താഴ്ന്ന യുവാക്കളെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ച് മൂന്നു സ്ത്രീകള്‍. ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞു കൊടുത്താണ് യുവതികള്‍ യുവാക്കളെ രക്ഷിച്ചത്. രണ്ട് യുവാക്കളെയാണ് മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് രക്ഷപെടുത്തിയത്. രണ്ടുപേരെ രക്ഷിക്കാന്‍ സാധിച്ചില്ല. തമിഴ്നാട് പേരമ്പല്ലൂര്‍ ജില്ലയിലെ കോട്ടറായി അണക്കെട്ടിലാണ് സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് കുളിക്കാനായി അണക്കെട്ടില്‍ എത്തിയ യുവാക്കളാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്തമഴയാണ് പ്രദേശത്ത് പെയ്യുന്നത്. അതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. വസ്ത്രം അലക്കിയശേഷം വീട്ടിലേക്ക് തിരിച്ചുപോകാന്‍ ഒരുങ്ങിയ സെന്തമിഴ് സെല്‍വി, മുത്തമല്‍, ആനന്ദവല്ലി എന്നിവരാണ് യുവാക്കളെ രക്ഷിച്ചത്. യുവാക്കളുടെ പന്ത്രണ്ടംഗ സംഘമാണ് കുളിക്കാന്‍ വന്നത്. ആഴം കൂടുതലാണ് എന്ന് സ്ത്രീകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും സംഘത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ കാല്‍വഴുതി അണക്കെട്ടില്‍ വീഴുകയായിരുന്നു. പിന്നെ മറ്റൊന്നും ചിന്തിക്കാതെ മൂന്ന് സ്ത്രീകള്‍ ഉടുത്തിരുന്ന സാരി അഴിച്ച് എറിഞ്ഞ് കൊടുക്കുകയായിരുന്നു.…

Read More

ഏതു നേരത്താണോ തോന്നിയത് ! കാമുകന്റെ സഹായത്തോടെ ‘മകള്‍ പിതാവില്‍ നിന്ന്’ 19 ലക്ഷം രൂപ അടിച്ചുമാറ്റി; ഒടുവില്‍ കുടുങ്ങി…

സ്വന്തം പിതാവിന്റെ പക്കല്‍ നിന്ന് സ്വര്‍ണാഭരണങ്ങളും 10ലക്ഷം രൂപയും ഒമ്പതു ലക്ഷം വിലവരുന്ന സ്വര്‍ണവും അടിച്ചു മാറ്റിയ മകളും കാമുകനും അറസ്റ്റില്‍. ഉസ്മ ഖുറേഷി (21), ചരന്ദീപ്സിങ് അറോറ (35) എന്നിവരാണ് പിടിയിലായത്. വെര്‍സോവയിലെ സ്‌കൂളിലെ പി.ടി അധ്യാപകനാണ് ചരന്ദീപ്സിങ്. ‘മകള്‍ ഉസ്മയെ ജൂലൈ 30 ന് കാണാതായി, 10 ലക്ഷം രൂപയും സ്വര്‍ണവും വീട്ടില്‍ നിന്ന് മോഷണം പോയിരുന്നു. ചരന്ദീപ്സിങ്ങുമായി ഒളിച്ചോടിയതാകാം എന്ന സംശയത്തില്‍ പൊലീസില്‍ പരാതിപ്പെട്ടു, ഉസ്മയുടെ പിതാവും ഹോട്ടല്‍ ബിസിനസുകാരനുമായ ഉമ്രദരാസ് ഖുറേഷി പറഞ്ഞു. ജൂലൈ 23ന് ഉസ്മ തന്റെ ലോക്കറിന്റെ താക്കോല്‍ നല്‍കാന്‍ ആവശ്യപ്പെട്ടത് ഉമ്രദരാസ് ഖുറേഷിയ്ക്ക് ഓര്‍മ വന്നതാണ് കേസില്‍ വഴിത്തിരിവായത്. ഒരു സുഹൃത്തിന്റെ കുടുംബത്തില്‍ കോവിഡ് ബാധ ഉണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍, അവരുടെ സ്വര്‍ണം സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിക്കാനാണ് ലോക്കറിന്റെ താക്കോല്‍ ആവശ്യപ്പെട്ടത് എന്നാണ് ഉസ്മ പിതാവിനെ ധരിപ്പിച്ചിരുന്നത്.…

Read More