ഇന്ത്യന്‍ ഉപദ്വീപിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുമായി ബന്ധിപ്പിക്കുന്ന അതിവേഗ ബ്രോഡ്ബാന്‍ഡ് സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിങ്കളാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാന മേഖലയായ ആന്റമാന് നിക്കോബര്‍ ദ്വീപിലേക്ക് 2,312 കിലോമീറ്റര്‍ നീളത്തില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായത് ഇന്ത്യയുടെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ചും ചൈനയുമായുള്ള ബന്ധം അസുഖകരമായ സാഹചര്യത്തില്‍. 2018 ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. ടെലികമ്മ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റായ ബിഎസ്എന്‍എല്ലാണ് പദ്ധതി നടപ്പിലാക്കിയത്. ഏതാണ്ട് 1,224 കോടി രൂപയാണ് ചെന്നൈയില്‍ നിന്നും ആന്റമാന് ആന്‍ഡ് നിക്കോബര്‍ ദ്വീപു വരെ കടലിനടിയിലൂടെ ഒബ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ വലിക്കാനായി ചെലവായത്. ആകെ 572 ദ്വീപുകളുള്ള ആന്റമാന് ആന്‍ഡ് നിക്കോബര്‍ ദ്വീപസമൂഹത്തില്‍ 37 എണ്ണത്തില്‍ മാത്രമാണ് ജനവാസമുള്ളത്. ഇതില്‍ത്തന്നെ നോര്‍ത്ത് സെന്റിനല്‍ പോലെ പ്രാകൃതഗോത്രക്കാര്‍ വസിക്കുന്ന ചില…
Read MoreCategory: Today’S Special
എനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട കാര്യമില്ല ! ചില കമന്റുകള്‍ കാണുമ്പോള്‍ അമ്മ സങ്കടപ്പെടാറുണ്ട്; തുറന്നു പറഞ്ഞ് ബേബി നയന്‍താര…
മലയാള സിനിമയിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് ബേബി നയന്‍താര എന്നറിയപ്പെടുന്ന നയന്‍താര ചക്രവര്‍ത്തി. മലയാളം തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമാണ് താരമിപ്പോള്‍. കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെയാണ് നയന്‍താര ചക്രവര്‍ത്തി സിനിമയിലെത്തിയത്. അച്ഛനുറങ്ങാത്ത വീട് ക്രേസീ ഗോപാലന്,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ താരം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. താരത്തിന്റെ ചിത്രങ്ങളും ഫോട്ടോഷൂട്ടും ഇടയ്ക്കിടെ വൈറലാകാറുണ്ട്. അച്ഛനും അമ്മയുമാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് താരം പറയുന്നു. നല്ലതും ചീത്തയുമാ ഒരുപാട് കമന്റുകള്‍ വരാറുണ്ട്. എന്നാല്‍ നെഗറ്റീവ് കമന്റുകളൊന്നും തന്നെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് നയന്‍താര പറയുന്നത്. തനിക്ക് മറ്റുള്ളവരെ ബോധിപ്പിക്കേണ്ട ആവശ്യമില്ല എന്നാല്‍ ചില കമന്റുകള്‍ കണ്ട് അമ്മയ്ക്ക് സങ്കടം വരാറുണ്ട് അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുമെന്നും നയന്‍താര പറഞ്ഞു. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്താരയ്ക്കൊപ്പമുള്ള രസകരമായ അനുഭവങ്ങളും താരം പറയുന്നുണ്ട്. കുസേലന് സിനിമയില്‍…
Read Moreസ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല ! സ്വപ്നയുടെ സ്വാധീനം വ്യക്തമാണെന്ന് കോടതി; സ്വപ്നയുടെ ജാമ്യം തള്ളുന്നതിനു കാരണമായി കോടതി പറഞ്ഞത് ഇങ്ങനെ…
സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ച് കോടതി. അധികാര കേന്ദ്രങ്ങളില്‍ സ്വപ്ന സുരേഷിനുള്ള സ്വാധീനം വ്യക്തമെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ് കേസില്‍ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം തള്ളിയത്. പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
Read Moreക്രിസ്റ്റിയാനോ റൊണാള്‍ഡോയും മെസിയും ഒരുമിച്ചു കളിക്കാന്‍ വഴിയൊരുങ്ങുന്നു ! ക്രിസ്റ്റിയാനോയെ ബാഴ്സയ്ക്കു വില്ക്കാന് യുവന്റസ് ഒരുങ്ങുന്നു…
ഫുട്ബോള്‍ ലോകത്തെ അമ്പരപ്പിക്കുന്ന വാര്‍ത്തായാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അര്‍ജന്റീനന്‍ ഇതിഹാസം ലയണല്‍ മെസിയും ഒരുമിച്ച കളിക്കാന്‍ വഴിയൊരുങ്ങുന്നു എന്നതാണ് ആ വാര്‍ത്ത. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട്കോമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. റൊണാള്‍ഡോയെ ബാഴ്സലോണയ്ക്ക് നല്കാന് യുവന്റസ് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗില്‍ നിന്നും യുവന്റസ് പുറത്തായതിന്റെ അതൃപ്തിമൂലം ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുമാറിയേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടയിലാണ് കായികലോകത്തെ ഞെട്ടിക്കുന്ന പുതിയ വാര്‍ത്ത പുറത്ത് വരുന്നത്. റൊണാള്‍ഡോയുടെ ഉയര്‍ന്ന വേതനം യുവന്റസിന് വലിയ തലവേദനയാണെന്നന്നും അതിനാലാണ് റൊണാള്ോഡയെ യുവന്റസ് ബാഴ്സക്ക് കൈമാറുന്നതെന്നുമാണ് ഗോള്‍ പറയുന്നത്. സ്പാനിഷ് സ്പോര്‍ട്സ് ലേഖകന്‍ ബലാഗിനെ ഉദ്ധരിച്ച്കൊണ്ടാണ് ഗോള്‍ ഡോട്ട് കോം വാര്‍ത്ത പുറത്തുവിട്ടത്. കൊവിഡ്19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ താരങ്ങളുടെ ഉയര്‍ന്ന വേതനം ക്ലബ്ബുകള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.…
Read Moreപറമ്പില്‍ പോയി ഏറെ നേരമായിട്ടും അച്ഛനെ കാണാഞ്ഞ് മക്കള്‍ തിരക്കിയിറങ്ങി ! പറമ്പിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; സമചിത്തത കൈവിടാതെ മക്കള്‍ ചെയ്തത്…
പറമ്പില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും അച്ഛന് തിരികെയെത്താഞ്ഞതിനെത്തുടര്‍ന്നാണ് മക്കള്‍ തിരക്കിയിറങ്ങിയത്. എന്നാല്‍ പറമ്പിലെത്തിയപ്പോള്‍ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു. അച്ഛനതാ ഷോക്കേറ്റ് പിടയുന്നു… ആദ്യമൊന്നു പതറിയെങ്കിലും പിന്നീട് സമചിത്തത വീണ്ടെടുത്ത് ഉണങ്ങിയ വടിയെടുത്ത് വൈദ്യുതക്കമ്പി നീക്കി അച്ഛനെ രക്ഷിക്കുകയായിരുന്നു. ഗുരുവായൂരാണ് സംഭവം നടന്നത് അച്ഛനെ രക്ഷിച്ച സന്ദര്‍ഭം ഓര്‍ത്തെടുക്കുമ്പോള്‍ അഞ്ജനയ്ക്കും അരുണിനും ഇപ്പോഴും ആ കാഴ്ച കണ്ട ‘ഷോക്ക്’ മാറുന്നില്ല. വൈദ്യുതക്കമ്പിയില്‍തട്ടി ഷോക്കേറ്റ അച്ഛനെ രക്ഷിച്ച മക്കളിപ്പോള്‍ നാട്ടിലെ താരങ്ങള്‍ ആയിരിക്കുകയാണ്. മക്കളുടെ മനക്കരുത്തുകൊണ്ട് ജീവന് തിരിച്ചുകിട്ടിയതിന്റെ ആശ്വാസത്തിലാണ് ആ പിതാവ്. കോട്ടപ്പടി വാക്കയില്‍ ഷാജനാണ് ഷോക്കേറ്റുവീണത്. വീടിന്റെ തൊട്ടടുത്ത പറമ്പില്‍ പശുവിനെ കെട്ടിയിരുന്നു. പശു പതിവില്ലാതെ കരയുന്ന ശബ്ദം കേട്ടാണ് ഷാജന് നോക്കാന്‍ പോയത്. പിന്നാലെ മക്കളും. അവിടെ വൈദ്യുതക്കമ്പി ചാഞ്ഞുകിടക്കുന്നുണ്ടായിരുന്നു. അതറിയാതെ പശുവിനെ അഴിക്കുന്നതിനിടയില്‍ വൈദ്യുതക്കമ്പി ഷാജന്റെ ദേഹത്തുവീണ് ഷോക്കേല്‍ക്കുകയായിരുന്നു. മക്കള്‍ വടികൊണ്ട് അടിച്ച്…
Read Moreകരീനയുടെ ഗര്‍ഭ വാര്‍ത്തയ്ക്കു പിന്നാലെ കുഞ്ഞ് ‘കൊറോണിയല്‍’ വിഭാഗത്തില്‍ എന്ന് കണ്ടെത്തല്‍ ! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ ഇങ്ങനെ…
താന്‍ ഗര്‍ഭിണിയാണെന്ന വിവരം കഴിഞ്ഞ ദിവസമാണ് നടി കരീന കപൂര്‍ ഭര്‍ത്താവ് സെയ്ഫ് അലി ഖാനുമായി ചേര്‍ന്ന് പങ്കുവച്ചത്. മകന് തൈമൂറിന് കൂട്ടായി മറ്റൊരാള്‍ കൂടി വരാന്‍ പോവുന്നതിന്റെ സന്തോഷവും ഇരുവരും പങ്കുവച്ചിരുന്നു. ഇപ്പോഴിതാ കൊറോണക്കാലത്ത് ഗര്‍ഭിണിയായ കരീനയ്ക്ക് ജനിക്കാന്‍ പോകുന്ന കുഞ്ഞും കൊറോണിയല്‍ എന്നറിയപ്പെടും എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുടുംബം വലുതാന് പോവുന്നുവെന്നും സ്നേഹത്തിനും സഹകരണത്തിനും നന്ദി എന്നും പറഞ്ഞാണ് സെയ്ഫ് കരീന ഗര്‍ഭിണിയാണെന്ന കാര്യം അറിയിച്ചത്. ഇതോടെയാണ് പലരും കരീനയുടെ കുഞ്ഞും കൊറോണിയല്‍ കുഞ്ഞുങ്ങളുടെ പട്ടികയില്‍ ഇടം നേടുമെന്ന് പറഞ്ഞ് കമന്റുകള്‍ ചെയ്തത്. ലോക്ക്ഡൗണ്‍ കാലത്ത് ഗര്‍ഭം ധരിച്ച നിരവധി അമ്മമാരുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് കരീനയും. കൊറോണ കാലത്ത് ഗര്‍ഭം ധരിച്ച കുട്ടികളെ കൊറോണിയലുകള് എന്നാണ് ഇപ്പോള്‍ വിളിക്കുന്നത്. ഈ കുഞ്ഞുങ്ങളില്‍ ഭൂരിഭാഗവും 2020 ഡിസംബറിന് ശേഷമായിരിക്കും ജനിക്കുക. 2012ല്‍ വിവാഹിതരായ…
Read Moreസച്ചിനെയും ബച്ചനെയും ബന്ധിപ്പിക്കുന്ന കണ്ണി കിഷോര്‍ കുമാര്‍; ഇതിഹാസങ്ങള്‍ക്കു മുന്നില്‍ പാടിയ ഓര്‍മകള്‍ പങ്കുവച്ച് അനൂപ് ശങ്കര്‍;വീഡിയോ കാണാം
മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് അനൂപ് ശങ്കര്‍. നിരവധി സ്റ്റേജ് ഷോകളിലൂടെയും ബാന്‍ഡുകളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച ഗായകന്. നമ്മുടെ മറ്റ് പല യുവ ഗായകര്‍ക്കും ലഭിക്കാത്ത വലിയ ഭാഗ്യം അനൂപിനു ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍, ബോളിവുഡ് ബിഗ് ബി അമിതാഭ് ബച്ചന്, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുന തുടങ്ങി നിരവധി ഇതിഹാസ താരങ്ങളുടെ മുന്നില്‍ പാടുവാനുള്ള അവസരം ലഭിച്ചതാണ് തന്റെ ഏറ്റവും വലിയ ഭാഗ്യമെന്ന് അനൂപ് ശങ്കര്‍ പറയുന്നു. സച്ചിന് ടെണ്ടുല്‍ക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു തന്റെ പാട്ട് കേട്ടപ്പോള്‍ ഇരുവര്‍ക്കും ഇഷ്ടമാകുന്ന ഒരു പാട്ട് പാടണമെന്ന് തീരുമാനിച്ചെന്ന് അനൂപ് ശങ്കര്‍ പറയുന്നു. അങ്ങനെ ചിന്തിച്ചപ്പോള്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന കണ്ണിയായി മനസ്സില്‍ വന്നത് ഇതിഹാസ ഗായകന് കിഷോര്‍കുമാറാണ്. സച്ചിന്റെ ഇഷ്ട ഗായകനാണ് കിഷോര്‍ കുമാര്‍. അതുപോലെ ബച്ചനായി കൂടുതല്‍ ഗാനമാലപിച്ചത്…
Read Moreമംഗലശേരി നീലകണ്ഠനാകാൻ ആദ്യം തീരുമാനിച്ചത് ആ പ്രമുഖ നടനെ; ദേവാസുരം പിറവിയെടുക്കാൻ കാരണം സീമ
ദേവാസുരം എന്ന സൂപ്പർ ഹിറ്റ് ചിത്രം പിറവിയെടുക്കാൻ കാരണക്കാരിയായത് അന്നത്തെ ലേഡി സൂപ്പർസ്റ്റാർ സീമയാണെന്ന് ഐ.വി. ശശി. ഒരു ചാനൽ ഷോയിൽ അതിഥിയായെത്തിയ ഐ.വി. ശശി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കള്ളനും പോലീസും എന്ന സിനിമ കഴിഞ്ഞു സാന്പത്തികമായി തകർന്നു നിൽക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ. മേനോൻ. ആ സമയത്ത് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ മേനോനോടും ഐ. വി.ശശിയോടും പറഞ്ഞു. കഥ പറഞ്ഞു തീരുന്നതുവരെ നടൻ മുരളിയായിരുന്നു ഐ. വി. ശശിയുടെ മനസിൽ മംഗലശേരി നീലകണ്ഠന്റെ വേഷമിടാൻ കണ്ടുവച്ചത്. എന്നാൽ കഥ കേട്ടയുടൻ മേനോൻ പറഞ്ഞു ഇത് മോഹൻലാൽ ചെയ്യേണ്ട സിനിമയാണ്. നീലകണ്ഠനെ അനശ്വരമാക്കാൻ ലാലിനെകൊണ്ട് സാധിക്കും. മോഹൻലാലിനെത്തേടി ഈ കഥയും ആയി ചെല്ലുന്പോൾ രണ്ടു കൊല്ലത്തേക്ക് അദ്ദേഹത്തിന് ഡേറ്റ് ഇല്ലെന്നു പറഞ്ഞു. എന്നാൽ ഈ കഥ കേട്ടയുടൻ രണ്ടു സിനിമകൾ മാറ്റിവെച്ചുകൊണ്ട് ദേവാസുരത്തിനായി മോഹൻലാൽ തന്റെ…
Read More‘ആരെയെങ്കിലും അപമാനിക്കാനായി ആരെങ്കിലും പറയുന്നതൊക്കെ വിളിച്ചു പറയുന്നതാണോ മാധ്യമ ധർമം…’ മാധ്യമ വാർത്തകൾക്കെതിരേ വീണ്ടും പ്രതിഭ എംഎൽഎ; ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
കായംകുളം : മറ്റുള്ളവരെ അപമാനിക്കാനായി ആര് എന്തു പറഞ്ഞാലും വാർത്തയാക്കുകയും ആരെയെങ്കിലും അപമാനിക്കാനായി ആരെങ്കിലും പറയുന്നതൊക്കെ വിളിച്ചു പറയുന്നതുമാണോ മാധ്യമ ധർമ്മമെന്ന് പൊട്ടിത്തെറിച്ച് കായംകുളത്തെ സിപിഎം എംഎൽഎ യു. പ്രതിഭ രംഗത്ത്. മുന്‍പ് തനിക്കെതിരെയുള്ള മാധ്യമ വാർത്തകൾക്കെതിരേ ഇവർ വിമർശനം ഉയർത്തിയിരുന്നു. അന്ന് മാധ്യമ പ്രവർത്തകരെ മോശമായ വാക്കുകൾ ഉപയോഗിച്ച് അവഹേളിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിഷയത്തിൽ സി പി എം ജില്ലാ നേതൃത്വവും ഇടപെട്ടിരുന്നു.ഇപ്പോൾ വീണ്ടും ഫേസ് ബുക്ക്പേജിലൂടെയാണ് പ്രതിഭ എം എൽ എ മാധ്യമങ്ങൾക്കും ചില മാധ്യമ വാർത്തകൾക്കെതിരെ രംഗത്തെത്തിയത്. പോസ്റ്റിന്റെ പൂർണ രൂപം: രാഷ്്ട്രീയ പ്രവർത്തകർ ആകുന്പോൾ വിമർശനം കേൾക്കേണ്ടി വരുന്നതു ന്യായം. പക്ഷേ, ചെയ്യാത്ത കാര്യങ്ങൾ, ഇല്ലാത്ത കാര്യങ്ങൾ ഇവ വാർത്തകളായി പടച്ച് ചമച്ച് വിടുന്പോൾ നിങ്ങൾക്ക് ക്ഷണനേരമായിരിക്കും അത് ആസ്വദിക്കാനും ആഹ്ലാദിക്കാനും കഴിയുക. പക്ഷേ, രാഷ്്ട്രീയത്തിൽ നിൽക്കുന്നവരുടെ മനസിനുള്ള പാകത…
Read Moreമലപ്പുറത്തുകാർക്ക് സല്യൂട്ട് ; കരിപ്പൂർ വിമാനാപകടം; രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരെ അഭിനന്ദിച്ച് തമിഴ്നടൻ സൂര്യ
കൊണ്ടോട്ടി: കരിപ്പൂരിൽ വിമാന അപകടമുണ്ടായപ്പോൾ സ്വന്തം ജീവിതം മറന്ന് രക്ഷാപ്രവർത്തനത്തിന് ഓടിയെത്തിയ മലപ്പുറത്തെ ജനങ്ങളെ അഭിനന്ദിച്ച് തമിഴ്നടൻ സൂര്യ. വിമാനാപകടത്തിൽ ജീവൻ നഷ്ടമായ പൈലറ്റുമാർക്കും സൂര്യ ആദരമർപ്പിച്ചു. അപകടത്തിൽ ഉറ്റവരെ നഷ്ടമായവരുടെ വേദനയിൽ പങ്കുചേരുന്നുവെന്നും താരം ട്വിറ്ററിൽ കുറിച്ചു. 190 യാത്രക്കാരുമായി ദുബായിൽ നിന്ന് കരിപ്പൂരിലെത്തിയ വിമാനം വെള്ളിയാഴ്ച രാത്രിയാണ് റണ്‍വേയിൽ നിന്ന് തെന്നി അപകടമുണ്ടായത്. വ ലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ മഹാമാരിയെയും മഴയെയും വകവെയ്ക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. സ്വന്തം വാഹനങ്ങളിൽ തന്നെ അവർ പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചു. രക്തം നൽകാനും നിരവധി പേർ ആശുപത്രികളിലെത്തിയിരുന്നു.
Read More