പൊതിച്ചോറ് തുറന്ന് കറികള്‍ എടുത്തപ്പോള്‍ ഒപ്പം ഒരു 100 രൂപ നോട്ട് ! അപൂര്‍വ സംഭവം കടല്‍ക്ഷോഭമുണ്ടായ ചെല്ലാനത്ത്…

പൊതിച്ചോറു തുറന്നപ്പോള്‍ കറികള്‍ക്കിടയില്‍ കണ്ടത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ 100 രൂപ നോട്ട്. കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്താണ് സംഭവം. ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിര്‍ബന്ധമുള്ള ആരുടെയോ സദ്പ്രവൃത്തിയാവാം ഇത്. കണ്ണമാലി ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജുവിന്റെ നേതൃത്വത്തില്‍ അയല്‍ ഗ്രാമമായ കുമ്പളങ്ങിയില്‍ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണു ഭക്ഷണപ്പൊതികള്‍ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനില്‍ ആന്റണി പൊതിച്ചോറില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്. ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു ഫേസ്ബുക്കില്‍ കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട് എന്ന തലക്കെട്ടില്‍ ഇതേപ്പറ്റി കുറിച്ചതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. ഒരു പഴം കൊടുത്താല്‍ പോലും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന ഇക്കാലത്ത്, വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കാതെ പൊതിച്ചോറില്‍ 100 രൂപ കരുതിയ മനസ്സിനു മുന്നില്‍…

Read More

മാ​യ​യു​ടെ​യും ഡോ​ണ​യു​ടെ​യും ആ​ദ്യ നി​യോ​ഗം പെ​ട്ടി​മു​ടി​യി​ൽ; ക​ണ്ടെ​ത്തി​യ​ത് 13 മൃ​ത​ദേ​ഹ​ങ്ങ​ൾ; ഇരുവരുടെയും പരിശീലനം തൃശൂർ കേരള പോലീസ് അക്കാദമിയിൽ

മൂ​ന്നാ​ർ: രാ​ജ​മ​ല പെ​ട്ടി​മു​ടി​യി​ലു​ണ്ടാ​യ ദു​ര​ന്ത സ്ഥ​ല​ത്ത് മ​ണ്ണി​ന​ടി​യി​ൽപ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ച്ച​ത് പോ​ലീ​സ് സേ​ന​യി​ലെ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ സ്നി​ഫ​ർ നാ​യ​ക​ൾ. ബെ​ൽ​ജി​യം മെ​ലി​നോ​യി​സ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പ​ത്ത് മാ​സം മാ​ത്രം പ്രാ​യ​മു​ള​ള ലി​ല്ലി​യെ​ന്ന (മായ) പോ​ലീ​സ് നാ​യയും കൂ​ട്ടു​കാ​രി ഡോ​ണ​യു​മാ​ണ് മ​ണ്ണി​ന​ടി​യി​ൽ നി​ന്ന് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നും ഇ​വ​ർ ദു​ര​ന്ത​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തും. തൃ​ശൂ​രി​ലെ കേ​ര​ള പോ​ലീ​സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് മു​ന്പാ​ണ് മാ​യ എ​ന്ന് വി​ളി​ക്കു​ന്ന ലി​ല്ലി​യെ​യും ഡോ​ണ​യെ​യും പ്ര​ത്യേ​ക ദൗ​ത്യ​ത്തി​നാ​യി സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ മു​ൻ​കൈ​യെ​ടു​ത്ത് മൂ​ന്നാ​റി​ലേ​ക്ക് അ​യ​ച്ച​ത്. ര​ണ്ട് ബാ​ച്ചു​ക​ളി​ലാ​യി പ​രി​ശീ​ല​നം നേ​ടു​ന്ന പോ​ലീ​സ് ശ്വാ​ന​സേ​ന​യി​ലെ പു​തി​യ ബാ​ച്ചി​ലെ 35 നാ​യ്ക്ക​ളി​ൽപ്പെട്ട​വ​രാ​ണി​വ​ർ. മാ​യ ഉ​ൾ​പ്പെ​ടെ ര​ണ്ട് നാ​യ്ക്ക​ൾ​ക്കാ​ണ് മ​ണ്ണി​ന​ടി​യി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​ൽ വി​ദ​ഗ്ദ്ധ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ പി.​ജി. സു​രേ​ഷ് ആ​ണ് പ​രി​ശീ​ല​ക​ൻ. പി. ​പ്ര​ഭാ​ത്…

Read More

മഴ കേരളം വിട്ടകലുന്നു… മഴയ്ക്ക് നാളെ മുതല്‍ ശമനമെന്ന് തമിഴ്‌നാട് വെതര്‍മാന്‍; പ്രദീപ്ജോ ണിന്റെ പുതിയ പ്രവചനമിങ്ങനെ…

കോവിഡ് വ്യാപനത്തിനിടെ കേരളത്തില്‍ ദുരന്തം വിതച്ചു കൊണ്ട് പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയ്ക്ക് നാളെ മുതല്‍ ശമനം ഉണ്ടാകുമെന്ന് തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഇന്നു കൂടി കേരളത്തിലെ ജനത ജാഗ്രത തുടരണമെന്നും അതിനുശേഷം ചിലഭാഗങ്ങളില്‍ മാത്രമാണ് മഴയ്ക്ക് സാധ്യതയെന്നാണ് പറയുന്നത്. അതുപോലെ തന്നെ ഇനിയൊരു പ്രളയത്തിന് സാധ്യതയില്ലെന്നും പ്രവചനത്തില്‍ പറയുന്നു. ഓഗസ്റ്റ് 11 മുതല്‍ കേരള തീരത്തു നിന്ന് മഴമേഘങ്ങള്‍ നീങ്ങും. സെപ്റ്റംബറില്‍ മഴ കാര്യമായി കുറഞ്ഞ് നല്ല കാലാവസ്ഥ എത്തും. ഇതോടെ വെള്ളപ്പൊക്കവും അവസാനിക്കുമെന്ന് പറയുന്നു. അതേസമയം ഇന്നും കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ മറ്റു ജില്ലകളില്‍ സ്ഥിതിഗതികള്‍ ആശ്വാസകരമാണ്. കേരളത്തില്‍ ഈ വര്‍ഷം 2300 മില്ലിമീറ്റര്‍ മഴ ലഭിക്കുമെന്നാണ് വെതര്‍മാന്‍ പ്രവചനം. ഇതുവരെ 1500 മില്ലി ലിറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 800 മില്ലി…

Read More

“മോദിയുടെ ചെവിക്ക് പിടിച്ച് രാമൻ’; തി​രു​വ​ന​ന്ത​പു​രം എം​പി​ യുടെ പോസ്റ്റിന് പിന്നാലെ മോദിയും രാമനും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശ്രീ​രാ​മ​നെ കൈ​പി​ടി​ച്ച് രാ​മ​ക്ഷേ​ത്ര​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഒ​രു പോ​സ്റ്റ​ര്‍ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​യി​രു​ന്നു. രാ​മ​ക്ഷേ​ത്ര നി​ര്‍​മ്മാ​ണ​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു ഈ ​പോ​സ്റ്റ​ര്‍. രാ​മ​നെ ചെ​റു​താ​ക്കി​യും മോ​ദി​യെ വ​ലു​താ​ക്കി​യും ചി​ത്രീ​ക​രി​ച്ച ചി​ത്രം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ നേ​രി​ട്ടി​രു​ന്നു. ഇ​തി​നെ പ​രി​ഹ​സി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന​ന്ത​പു​രം എം​പി​യു​മാ​യ ശ​ശി ത​രൂ​ര്‍ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​വും സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ​വൈ​റ​ലാ​ണ്. മോ​ദി​യു​ടെ ചെ​വി​യി​ല്‍ പി​ടി​ച്ച് ശ്രീ​രാ​മ​ന്‍ സ്‌​കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന ചി​ത്ര​മാ​ണ് ത​രൂ​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ ഭൂ​മി​പൂ​ജ ന​ട​ന്ന ദി​വ​സം ശ്രീ​രാ​മ​ന്‍ നീ​തി​യു​ടെ പ്ര​തീ​ക​മാ​ണെ​ന്ന് ത​രൂ​ര്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചി​രു​ന്നു. ശ​ശി​ത​രൂ​രി​ന്‍റെ ചി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ​ഡ നി​ര​വ​ധി ട്രോ​ളു​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. സ്കൂ​ളി​ന്‍റെ പേ​ര് ജീ​യോ സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റു​ന്ന​തും മോ​ദി മ​തി​ൽ ചാ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തു​മാ​യി ട്രോ​ളു​ക​ൾ​ക്ക് വ​ലി​യ പ്ര​ചാ​ര​മാ​ണ്. സ്കൂ​ളി​ലാ​ക്കി​യ മോ​ദി ക്ലാ​സ് ക​ട്ട് ചെ​യ്ത് കാ​ന്‍റീ​നി​ൽ ജോ​ലി​ക്കു​പോ​കു​ന്ന ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ…

Read More

‘വാവെ’ കരയുന്നു ! അത്യാധുനിക പ്രൊസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്ന് ചൈനീസ് കമ്പനി; അമേരിക്കയുടെ ഉപരോധം ഏറ്റു തുടങ്ങി ?

ചൈനീസ് കമ്പനികള്‍ക്ക് ഇത് കഷ്ടകാലമോ ? അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ അനന്തരഫലം അനുഭവിച്ചു തുടങ്ങിയിരിക്കുകയാണ് ലോകത്തെ വലിയ ചൈനീസ് കമ്പനികളിലൊന്നായ വാവെ. തങ്ങളുടെ ഏറ്റവും അത്യാധുനിക പ്രോസസറുകള്‍ ഇനി നിര്‍മിക്കാനായേക്കില്ലെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥന്‍. അമേരിക്ക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കിടയിലും കമ്പനി മുന്നോട്ടു നീങ്ങുമെന്ന പ്രതീക്ഷയായിരുന്നു ഇതുവരെ വാവെയ് പ്രകടിപ്പിച്ചുവന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ കമ്പനി പ്രതിസന്ധിയിലാണെന്ന സൂചനയാണ് നല്‍കുന്നത്. ചൈന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാവെയ് കമ്പനി ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്ന് എന്നതു കൂടാതെ ടെലികോം നെറ്റ്വര്‍ക്ക് ഉപകരണ നിര്‍മാണത്തിലും ഒന്നാം സ്ഥാനത്താണ്. ഇന്ത്യയും അമേരിക്കയും അടക്കം പല രാജ്യങ്ങളും അടുപ്പിക്കില്ലെങ്കിലും ലോകത്ത് ഇപ്പോള്‍ ഏറ്റവും കുറഞ്ഞ ചെലവിലും, ഏറ്റവും ഗുണമേന്മയുള്ളതുമായ 5ജി നെറ്റ്വര്‍ക്ക് ഒരുക്കാനുള്ള ശേഷിയുള്ളത് വാവെയ്ക്കാണെന്നാണ് വിലയിരുത്തല്‍. അമേരിക്ക-ചൈന സംഘര്‍ഷത്തിന്റെ കേന്ദ്രബിന്ധുവായി തീര്‍ന്നതാണ് വാവെയ്ക്കു വിനയായത്.…

Read More

ഡോക്ടര്‍,നര്‍ത്തകി, യൂട്യൂബര്‍ എന്നിങ്ങനെ സകലകലാവല്ലഭ ! ക്രിക്കറ്റ് താരം ചെഹലിന്റെ പ്രതിശ്രുത വധുവിന്റെ വിശേഷങ്ങള്‍ ഇങ്ങനെ…

ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസ്‌വേന്ദ്ര ചെഹല്‍ വിവാഹിതനാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ ആളുകള്‍ തിരഞ്ഞത് അദ്ദഹത്തിന്റെ പ്രതിശ്രുത വധു ധനശ്രീ വര്‍മയെക്കുറിച്ചായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഡോക്ടര്‍, നര്‍ത്തകി, നൃത്ത സംവിധായിക, ധനശ്രീ വര്‍മ കമ്പനിയുടെ സ്ഥാപക എന്നിങ്ങനെയാണ് ധനശ്രീ സ്വയം പരിചയപ്പെടുത്തുന്നത്. 1992 സെപ്റ്റംബര്‍ 27ന് മുംബൈയിലാണ് ധനശ്രീയുടെ ജനനം. ദന്തഡോക്ടറാകാന്‍ പഠിച്ച ധനശ്രീ, കുറച്ചുകാലം മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ ഏറ്റവും വലിയ ഇഷ്ടങ്ങളിലൊന്നായ നൃത്തത്തിന്റെ പിന്നാലെയാണ്. യുട്യൂബ് ചാനലിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം പോസ്റ്റ് ചെയ്യുന്ന വിഡിയോകള്‍ കാണുന്നത് ആയിരങ്ങള്‍. ബോളിവുഡ് ഗാനങ്ങള്‍ക്ക് ചുവടുവച്ച് അതിന്റെ വിഡിയോ യുട്യൂബില്‍ പോസ്റ്റ് ചെയ്യും. ധനശ്രീയുടെ യുട്യൂബ് ചാനലില്‍ അതിഥികളായെത്തുന്ന താരങ്ങളുമുണ്ട്. ഇവരുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത് 15 ലക്ഷത്തിലധികം പേരാണ്. സ്വന്തം വിഡിയോകളുടെയെല്ലാം നൃത്തസംവിധാനം നിര്‍വഹിക്കുന്നത് ധനശ്രീ തന്നെ. ഡാന്‍സ് പഠിപ്പിക്കുന്നതിനായി ‘ധനശ്രീ വര്‍മ…

Read More

ആ സുന്ദര ഗാനം പാടുന്ന ആള്‍ ക്യാപ്റ്റന്‍ വസന്ത് സാഠേ അല്ല ! വീഡിയോയിലുള്ളത് മറ്റൊരു സൈനിക ഉദ്യാഗസ്ഥന്‍…

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച ക്യാപ്റ്റന്‍ ദീപക് സാഠേയുടെ പാട്ട് എന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോകളിലൊന്ന് വ്യാജമെന്ന് കണ്ടെത്തല്‍. സൈനിക പരിപാടിയില്‍ ഉദ്യോഗസ്ഥന്‍ ഒരു ഹിന്ദി പാടുന്ന വിഡിയോ ആണ് ദീപക് സാഠെയുടേതായി പ്രചരിക്കുന്നത്. എന്നാല്‍ യഥാര്‍ഥത്തില്‍ ആ വിഡിയോയിലുള്ളത് നാവിക സേനയുടെ മുന്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയാണ്. വെസ്‌റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ വേളയില്‍ ഷൂട്ട് ചെയ്തതാണ് വിഡിയോ യഥാര്‍ഥ വിഡിയോയുടെ ആരംഭത്തില്‍ വൈസ് അഡ്മിറല്‍ ഗിരീഷ് ലൂത്രയുടെ പേര് അനൗണ്‍സ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ ഭാഗം ഒഴിവാക്കിയാണ് വിഡിയോ പ്രചരിക്കുന്നത്. എന്തായാലും ഈ വീഡിയോ ഇതിനോടകം വന്‍തരംഗമായിക്കഴിഞ്ഞു. ഗായകന്‍ സാഠെ അല്ലെന്നറിഞ്ഞിട്ടും നിരവധി ആളുകളാണ് ഇപ്പോഴും വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Read More

പതിവായി ചെരുപ്പുകള്‍ മോഷണം പോകുന്നു ! ഒടുവില്‍ നാട്ടുകാര്‍ കള്ളനെ കണ്ടുപിടിച്ചു ; പിന്തുടര്‍ന്ന് ചെന്ന നാട്ടുകാര്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച…

ഒരു പ്രദേശത്തു നിന്നും പതിവായി ചെരുപ്പുകള്‍ മോഷണം പോകാന്‍ തുടങ്ങിയതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് എങ്ങനെയും കള്ളനെ പിടിക്കണമെന്നായി നാട്ടുകാര്‍. എന്നാല്‍ കള്ളനെ കണ്ടവര്‍ ഞെട്ടിപ്പോയി. ഒരു കുറുക്കനായിരുന്നു കക്ഷി. ജര്‍മനിയിലെ ബെര്‍ലിനിലെ സെലണ്ടോര്‍ഫിലാണ് സംഭവം. വീടിന് പുറത്ത് ഊരിയിടുന്ന ചെരുപ്പുകള്‍ പതിവായി മോഷണം പോയതോടെ നാട്ടുകാര്‍ ഭയന്നു. മിക്കവാറും എല്ലാത്തരം പാദരക്ഷകളും മോഷണം പോയതോടെ ആളുകള്‍ കള്ളനെത്തേടി ഇറങ്ങി. കുറുക്കനാണെന്ന് കണ്ടുപിടിച്ചതോടെ ദേഷ്യമെല്ലാം അമ്പരപ്പിലേക്കും പിന്നീട് തമാശയിലേക്കും മാറി. ഏകദേശം 100 ഓളം ആളുകളുടെ ചെരുപ്പുകളാണ് നഷ്ടമായത്. ഈ കുറുക്കനെ പിന്തുടര്‍ന്ന് എത്തിയപ്പോള്‍ കണ്ടത് പാദരക്ഷകളുടെ വിപുലമായ ശേഖരമാണ്. തുടര്‍ന്ന് ഈ ചിത്രങ്ങള്‍ അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചു. എല്ലാ ചെരുപ്പുകളും ഭംഗിയായി അടുക്കി വച്ചിരിക്കുകയാണ് കുറുക്കന്‍. മോഷണമുതല്‍ ഇത്ര വൃത്തിയായി സൂക്ഷിക്കുന്ന കള്ളനെന്നാണ് ചിത്രങ്ങള്‍ കണ്ടവര്‍ പറയുന്നത്.

Read More

നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരില്‍ മികച്ച ആള്‍ ആകില്ല ! ബാലചന്ദ്രമേനോന്റെ തുറന്നു പറച്ചില്‍…

മലയാള സിനിമയ്ക്ക് മികച്ച നിരവധി നായികമാരെ സംഭാവന ചെയ്ത സംവിധായകനാണ് ബാലചന്ദ്രമേനോന്‍. ബാലചന്ദ്രമേനോന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച അതുല്യപ്രതിഭയാണ് നടി ശോഭന. ഇപ്പോഴിതാ ശോഭനയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍. ‘നാഷണല്‍ അവാര്‍ഡ് കിട്ടിയത് കൊണ്ട് ശോഭന എന്റെ നായികമാരിലെ മികച്ച നടിയെന്ന് എനിക്ക് പറയാന്‍ കഴിയില്ല. ദേശീയ അവാര്‍ഡും സംസ്ഥാന അവാര്‍ഡുമൊക്കെ ഒരു അംഗീകാരം മാത്രമാണ് പക്ഷേ ഒരു സംവിധായകന്റെ അഭിപ്രായത്തില്‍ അത് മറ്റു പലതും ആയിരിക്കും. ശോഭനയുമായി എനിക്ക് ഒരു പ്രശ്‌നവുമില്ല. അവരുടെ ഒരു അഭിമുഖത്തില്‍ ഞാന്‍ വായിച്ചു. ‘ഏപ്രില്‍ പതിനെട്ട് എന്ന സിനിമയില്‍ എനിക്ക് കൂടുതല്‍ സഹകരിക്കാന്‍ സാധിച്ചില്ല, അത് എന്റെ പ്രായത്തിന്റെ പ്രശ്‌നം കൊണ്ടാണ് എന്നൊക്കെ’. ഞാന്‍ കൊണ്ട് വന്ന നായികമാരില്‍ ആരുമായും എനിക്ക് കൂടുതല്‍ അടുപ്പമില്ല, ഞാനൊരു ഒറ്റപ്പെട്ട വ്യക്തിയാണ്. ഏപ്രില്‍ പതിനെട്ട് എന്ന സിനിമക്കിടെയുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ ഞാന്‍ ശോഭനയെ…

Read More

ആ സംഭാഷണം മറക്കാനാവില്ല ! ദീപക് വസന്ത് സാഠേയുമായുള്ള സംഭാഷണം ജീവിതത്തില്‍ മറക്കാനാകില്ലെന്ന് പൃഥിരാജ്…

കേരളം കണ്ട ഏറ്റവും വലിയ വിമാനാപകടത്തില്‍ ദുരന്ത തീവ്രത കുറച്ചത് പരിചയസമ്പന്നനായ പൈലറ്റ് വിംഗ് കമാന്‍ഡര്‍ ദീപക് വസന്ത് സാഠേയുടെ വൈദഗ്ധ്യമായിരുന്നുവെന്ന് വിലയിരുത്തലുണ്ടായിരുന്നു. ട്വിറ്ററില്‍ കേരളത്തിന് പുറത്ത് നിന്നും നിരവധി പേരാണ് സാഠേ എന്ന എയര്‍ഇന്ത്യയിലെ മികച്ച പൈലറ്റിനെ ഓര്‍ത്തെടുക്കുന്നത്. തനിക്ക് വ്യക്തിപരമായി അറിയാവുന്ന ആളായിരുന്നു ക്യാപ്റ്റന്‍ സാഠേ എന്നു വെളിപ്പെടുത്തുകയാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. ‘റെസ്റ്റ് ഇന്‍ പീസ് വിംഗ് കമാന്‍ഡര്‍(റിട്ട.)സാതേ, അങ്ങയെ വ്യക്തിപരമായി അറിയുമെന്നതില്‍ അഭിമാനം. നമ്മുടെ സംസാരങ്ങള്‍ എന്നുമോര്‍ക്കും സാര്‍’ പൃഥ്വിരാജ് സുകുമാരന്‍ പൈലറ്റ് സാഠേക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഫേസ്ബുക്കില്‍ കുറിച്ചു. നാഷനല്‍ ഡിഫന്‍സ് അക്കാഡമിയുടെ ഭാഗമായി രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ നേടിയ ആളാണ് ക്യാപ്റ്റന്‍ ഡി വി സാഠേ. 1981ലാണ് ഇന്ത്യന്‍ വ്യോമസേനയിലെത്തുന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെ സേവനത്തിന് ശേഷം ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സില്‍ ടെസ്റ്റിംഗ് പൈലറ്റായി. വിമാനങ്ങളുടെ പരീക്ഷണ പറത്തലിന് നിയോഗിക്കപ്പെട്ടിരുന്ന വിദഗ്ധനായ…

Read More