അ​തേ​ടാ…മ​ല​യാ​ളം പ​റ​യാ​ൻ ന​ന്നാ​യി​ട്ട​റി​യാം! സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് ‘പ്ര​ണ​യ ലേ​ഖ​ന’​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് “പ്ര​ണ​യ ലേ​ഖ​ന’​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ. എ ​ലൗ​വ് ലെ​റ്റ​ർ ടു ​സൈ​ബ​ർ ബു​ള്ളീ​സ്’’ എ​ന്ന പേ​രി​ലാ​ണ് അ​ഹാ​ന വീഡി​യോ സോഷ്യൽ മീഡിയയിൽ അ​പ്‌ലോഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പേ​രി​ല്ലാ​ത്ത, മു​ഖ​മി​ല്ലാ​ത്ത, വ്യ​ക്തി​ത്വ​മി​ല്ലാ​ത്ത സൈ​ബ​ർ ഗു​ണ്ട​ക​ൾ​ക്ക് ത​ന്‍റെ വീഡി​യോ സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ന​ടി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​റ​യു​ന്ന​ത്. ന​മ്മു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജി​ൽ എ​ത്തി മ​റ്റൊ​രാ​ൾ വ​ള​രെ മോ​ശ​മാ​യ വാ​ക്കു​ക​ൾ എ​ഴു​തു​ന്ന​തി​നെ​യാ​ണ് ഫ്ലെ​യ്മി​ങ് എ​ന്നു പ​റ​യു​ന്ന​ത്. ഞാ​നെ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ന്നു, അ​പ്പോ​ൾ മ​റ്റൊ​രാ​ൾ അ​യാ​ൾ​ക്കു തോ​ന്നു​ന്ന ധാ​ർ​മി​ക​മാ​യ മ​റ്റൊ​ര​ഭി​പ്രാ​യം എ​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ന്നു. അ​തി​നെ കു​റ​ച്ച് പേ​ർ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​ത് സൈ​ബ​ർ ആ​ക്ര​മ​ണം അ​ല്ല. പ​ക്ഷേ ഇ​തി​നെ ഏ​റ്റെ​ടു​ത്ത് ഒ​രാ​ളെ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്. അ​വ​ർ അ​വി​ടെ ചി​ല​പ്പോ​ൾ എ​ന്നെ തെ​റി​വി​ളി​ക്കും, ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കും, കു​ടും​ബാം​ഗ​ങ്ങ​ളെ മോ​ശം പ​റ​യും. ഇ​താ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം.…

Read More

സുശാന്തിന്റെ ആത്മാവിനോട് സംസാരിച്ചുവെന്ന് അവകാശപ്പെട്ട് പാരാനോര്‍മല്‍ വിദഗ്ധന്‍ ! മരണം കാരണം ചോദിച്ചപ്പോള്‍ ‘എല്ലാം അവര്‍ പുറത്തു വിടും’ എന്ന് മറുപടിയും; വീഡിയോ കാണാം…

അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ആത്മാവുമായി സംസാരിച്ചുവെന്ന അവകാശവാദവുമായി പാരാനോര്‍മല്‍ വിദഗ്ധന്‍ രംഗത്ത്. സ്റ്റീവ് ഹഫ് എന്നയാളാണ് ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഇയാള്‍ ഇക്കാര്യം അവകാശപ്പെടുന്നത്. സുശാന്തിന്റെ ആരാധകരുടെ ആവശ്യപ്രകാരമാണ് ഇതെന്നും സ്റ്റീവ് വീഡിയോയില്‍ പറയുന്നുണ്ട്. സ്വയം വികസിപ്പിച്ചെടുത്ത ഉപകരണം(സ്പിരിറ്റ് ബോക്സ്) വഴിയാണ് ആത്മാക്കളോട് സ്റ്റീവ് സംസാരിക്കുന്നത്. വീഡിയോയില്‍ സ്റ്റീവിന്റെയല്ലാത്ത മറ്റൊരു ശബ്ദം വ്യക്തമാണ്. വെളിച്ചത്തിലാണോ എന്ന സ്റ്റീവിന്റെ ചോദ്യത്തിന് പറയൂ സ്റ്റീവ് അതേ വെളിച്ചം ലഭിക്കുന്നുണ്ട് എന്നാണ് മറുപടി. എങ്ങനെയാണ് മരിച്ചതെന്നതിന്, എല്ലാം ഡോക്ടര്‍മാര്‍ പുറത്തു വിടും എന്നാണ് മറുപടി നല്‍കുന്നത്. സുശാന്തിന്റെ സിനിമകളൊന്നും താന്‍ കണ്ടിട്ടില്ലെന്നും എന്നാല്‍ വളരെയധികം സ്നേഹിക്കപ്പെട്ട താരമാണെന്ന് മനസിലാക്കുന്നുവെന്നും ആരാധകരോട് എന്തെങ്കിലും പറാനുണ്ടോയെന്നും സ്റ്റീവ് ശബ്ദത്തോട് ചോദിക്കുന്നുണ്ട്. ദൈവത്തെ കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും തന്റെ ആത്മാവ് സ്വര്‍ഗത്തില്‍ നിത്യശാന്തി അനുഭവിക്കുമെന്നും…

Read More

“വാസ്തു ശരിയല്ല’ ലണ്ടനിലേക്ക് പോയാലോ; ചൈനയിൽ നിന്ന് ആ​സ്ഥാ​നം മാ​റ്റാൻ ടി​ക് ടോ​ക്

ബെ​യ്ജിം​ഗ്: ഒ​ന്നി​ലേ​റെ രാ​ജ്യ​ങ്ങ​ൾ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നു പി​ന്നാ​ലെ ആ​സ്ഥാ​നം മാ​റ്റു​ന്ന​തി​നൊ​രു​ങ്ങി ടി​ക് ടോ​ക്. ചൈ​ന​യി​ൽ നി​ന്ന് മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ആ​സ്ഥാ​നം മാ​റ്റാ​നാ​ണ് ശ്ര​മം. ല​ണ്ട​നാ​ണ് ക​ന്പ​നി പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​ത് സം​ബ​ന്ധി​ച്ച് ബ്രി​ട്ടീ​ഷ് ഗ​വ​ണ്‍​മെ​ന്‍റു​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു​ക​ഴി​ഞ്ഞെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ . പ​രി​ഗ​ണ​ന​യി​ലു​ള്ള മ​റ്റ് സ്ഥ​ല​ങ്ങ​ൾ ഏ​തൊ​ക്കെ​യാ​ണെ​ന്ന് ക​ന്പ​നി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലും ടി​ക് ടോ​ക്കി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ക്കാ​ര്യം സം​ബ​ന്ധി​ച്ച വി​ല​യി​രു​ത്ത​ലി​നി​ടെ​യാ​ണ് ആ​സ്ഥാ​നം മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​ത്. ചൈ​ന ആ​സ്ഥാ​ന​മാ​യു​ള്ള ബൈ​റ്റ്ഡാ​ൻ​സ് ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ടി​ക്ക് ടോ​ക്ക്.

Read More

അടിപൊളി ജീവിതം തുടങ്ങിയത് സ്വന്തം വൃക്ക വിറ്റുകിട്ടിയ പണംകൊണ്ട് ! പിന്നെ വൃക്ക തട്ടിപ്പ് സ്ഥിര ജോലിയാക്കിയതോടെ സമ്പാദിച്ചത് കോടികള്‍; കഴിഞ്ഞ ദിവസം പിടിയിലായ 25കാരന്റെ കഥകേട്ട് കണ്ണുതള്ളി പോലീസുകാര്‍…

വൃക്ക നല്‍കാമെന്നു പറഞ്ഞ് നിരവധി പേരെ തട്ടിപ്പിനിരയാക്കി കോടികള്‍ സമ്പാദിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഗുണ്ടൂര്‍ സ്വദേശി ഡി. ശണ്‍മുഖ പവന്‍ ശ്രീനിവാസിനെ(25)യാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഒരു സ്ത്രീയുടെ പരാതിയില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വൃക്കതട്ടിപ്പിന്റെ കഥകള്‍ പുറത്തു വന്നത്. തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മദ്യപാനവും കാസിനോയിലെ ചൂതാട്ടവുമായിരുന്നു എംബിഎ ബിരുദധാരിയായ ഇയാളുടെ ഇഷ്ടവിനോദങ്ങള്‍. ഇതിന് പണം കണ്ടെത്താനായാണ് വിമാനക്കമ്പനിയില്‍ മെയിന്റനന്‍സ് എഞ്ചിനീയറായിരുന്ന ഇയാള്‍ വൃക്ക തട്ടിപ്പുമായി ഇറങ്ങിയത്. വൃക്കദാതാക്കളെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ രോഗികളില്‍നിന്നും പണം തട്ടിയിരുന്നത്. ഭര്‍ത്താവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ദാതാവിനെ സംഘടിപ്പിച്ച് തരാമെന്ന് വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയില്‍നിന്നും ഇയാള്‍ പണം വാങ്ങിയിരുന്നു. എന്നാല്‍ പിന്നീട് യുവാവിനെ സംബന്ധിച്ച് ഇവര്‍ക്ക് യാതൊരു വിവരവും ലഭിച്ചില്ല. 34 ലക്ഷം രൂപയാണ് വൃക്കദാതാവിന് നല്‍കാന്‍ എന്ന വ്യാജേന…

Read More

റൈസ് പുള്ളറിന്റെയും നാഗമാണിക്യത്തിന്റെയും കാലം കഴിഞ്ഞു ! ഇപ്പോള്‍ താരം ‘ചുവന്ന മെര്‍ക്കുറി’ ;പഴയ ടിവിയും റേഡിയോയും കിട്ടാനുണ്ടോയെന്ന് അന്വേഷിച്ച്‌ പരക്കംപാഞ്ഞ് ആളുകള്‍…

റൈസ് പുള്ളര്‍,നാഗമാണിക്യം തുടങ്ങിയ തട്ടിപ്പുകളെക്കുറിച്ച് ഇപ്പോള്‍ അധികം കേള്‍ക്കാറില്ല. എന്നാല്‍ ഇതേ മാതൃകയില്‍ ഇപ്പോള്‍ ഇറങ്ങിയിരിക്കുന്ന ഐറ്റമാണ് ‘ചുവന്ന മെര്‍ക്കുറി. പഴയ ടിവിയും റേഡിയോയും ക്ലോക്കുകളും അന്വേഷിച്ച് ഹൈറേഞ്ചിലേക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ എത്തിയതോടെയാണ് പുതിയ തട്ടിപ്പിന്റെ വിവരം പുറത്തറിഞ്ഞത്. മേല്‍പ്പറഞ്ഞ ഉപകരണങ്ങളില്‍ നിന്ന് ചുവന്ന മെര്‍ക്കുറി വേര്‍തിരിച്ചെടുക്കാമെന്നും ഇത് കോവിഡിനു വരെ മരുന്നായി ഉപയോഗിക്കാമെന്നുമാണ് പ്രചാരണം. പഴയ ഇലക്ട്രോണിക് ഉപകരണങ്ങളായ സി.ആര്‍.ടി. ടെലിവിഷനുകള്‍, വാല്‍വ് റേഡിയോകള്‍, പെന്‍ഡുലം ക്ലോക്കുകള്‍ എന്നിവയില്‍ ഇത് ഉപയോഗിച്ചിരുന്നതായും ദ്രാവകരൂപത്തിലുള്ള ഈ മൂലകം വിലയേറിയ സംയുക്തമാണെന്നുമാണ് ഇടനിലക്കാര്‍ പറയുന്നത്. അയല്‍ സംസ്ഥാനത്തുനിന്നും ജില്ലകളില്‍നിന്നും ചുവന്ന മെര്‍ക്കുറി തേടി ആളുകള്‍ എത്തുന്നുണ്ട്. ഈ ദ്രാവകം ഉപയോഗിച്ച് ബോംബുകള്‍ നിര്‍മിക്കാന്‍ സാധിക്കുമെന്നും കോവിഡ് ചികിത്സിക്കാന്‍ ചുവന്ന മെര്‍ക്കുറി ഉപയോഗിക്കാമെന്നുമൊക്കെ പ്രചാരണമുണ്ട്. ഉപയോഗശൂന്യമായി പലരും ഉപേക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് ഇപ്പോള്‍ വലിയ വിലയാണ് ഇടനിലക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. സമൂഹമാധ്യമങ്ങള്‍…

Read More

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് വിവാദം ! നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പീഡിപ്പിച്ചെന്ന് 22കാരിയുടെ പരാതി; യുവതിയുടെ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്…

മലയാള സിനിമയില്‍ വീണ്ടും കാസ്റ്റിംഗ് കൗച്ച് ആരോപണം. നിര്‍മാതാവ് ആല്‍വിന്‍ ആന്റണി സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പീഡിപ്പിച്ചെന്ന ആരോപണവുമായി 22 വയസുള്ള യുവതിയാണ് രംഗത്തെത്തിയത്. ഇവര്‍ എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷനിലാണ് ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. ഓം ശാന്തി ഓശാന, അമര്‍ അക്ബര്‍ ആന്റണി തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് ആല്‍വിന്‍ കാസ്റ്റിങ് കൗച്ച് വിവാദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മലയാള സിനിമയില്‍ ഒരു നിര്‍മാതാവിനെതിരെ മോഡലായ യുവതി പരാതിയുമായി എത്തിരിയിരിക്കുന്നത്. തനിക്ക് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നാല് തവണ ആല്‍വിന്‍ പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. 2019 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവിലായിരുന്നു പീഡനം. കൊച്ചി പനമ്പള്ളി നഗറില്‍ ആല്‍വിന്‍ ആന്റണിയുടെ ഓഫിസും ഗസ്റ്റ് ഹൗസും ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. കേസെടുത്ത എറണാകുളം സൗത്ത് പൊലീസ് ആന്വേഷണം ആരംഭിച്ചു.…

Read More

വീണ്ടും ഒരു തരംഗം സൃഷ്ടിക്കാന്‍ ഷക്കീല ! ‘സെന്‍സര്‍ ചെയ്യാത്ത’ ഷക്കീലപ്പടം ഒടിടി റിലീസിംഗിനെത്തുന്നു; പടം പണം നല്‍കി ബുക്ക് ചെയ്യാന്‍ യുവാക്കളുടെ തള്ളിക്കയറ്റമെന്ന് റിപ്പോര്‍ട്ട്…

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ എല്ലാമെല്ലാമായിരുന്ന നടിയായിരുന്നു ഷക്കീല. കിന്നാരത്തുമ്പികള്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി യുവാക്കളുടെയെല്ലാം ആരാധന പിടിച്ചു പറ്റാന്‍ ഷക്കീലയ്ക്കായി. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ എട്ടുനിലയില്‍ പൊട്ടുമ്പോള്‍ വരിവരിയായി ഷക്കീലപ്പടങ്ങള്‍ ഹിറ്റാവുന്നത് കണ്ട് സിനിമാ നിരൂപകര്‍ പോലും അന്തിച്ചു നിന്നിട്ടുണ്ട്. ഇതോടെ മുഖ്യധാരയിലുള്ള സംവിധായകരും നിര്‍മാതാക്കളും പോലും ഷക്കീലയുടെ ഡേറ്റ് കിട്ടാനായി മത്സരിച്ചു. ഷക്കീലയ്ക്കു പിന്നാലെ വേറെയും ബി ഗ്രേഡ് നായികമാര്‍ എത്തിയെങ്കിലും അവര്‍ക്കാര്‍ക്കും ഷക്കീലയ്‌ക്കൊപ്പമെത്താനായില്ല. എന്നാല്‍ മൊബൈല്‍ ഫോണിന്റെ വരവോടെ ഷക്കീല പടങ്ങള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞു. അങ്ങനെ ഒരു കാലത്തെ സൂപ്പര്‍നായിക ഫീല്‍ഡ് ഔട്ടായി എന്നു തന്നെ വേണമെങ്കില്‍ പറയാം. എന്നിരുന്നാലും വിവാദങ്ങളും തുറന്നു പറച്ചിലുകളുമായി ഷക്കീല സജീവമായിരുന്നു. ഇപ്പോള്‍ മുഖ്യധാര സിനിമകളില്‍ സജീവമാണ് താരം. എന്നാല്‍ കഴിഞ്ഞ കാലത്തിന്റെ ഓര്‍മകള്‍ അയവിറക്കുന്ന ഷക്കീലയുടെ പുതിയ ചിത്രം ഒടിടി റിലീസിംഗിനൊരുങ്ങുകയാണ്. ഷക്കീല തന്നെ നിര്‍മിക്കുന്ന…

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി പത്തൊമ്പതുകാരന്‍ ! അഞ്ചാം മാസത്തില്‍ ഡോക്ടറുടെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്തി ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞു; പെണ്‍കുട്ടിയുടെ കാമുകനും ഡോക്ടറും പിടിയില്‍…

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 19കാരനെയും ഭ്രൂണഹത്യയ്ക്കു കൂട്ടുനിന്ന ഡോക്ടറെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അഹമ്മദാബാദിലാണ് സംഭവം. അഞ്ചുമാസം ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഗര്‍ഭച്ഛിദ്രം നടത്തുകയും പിന്നീട് ഭ്രൂണം നഗരത്തിലെ മാലിന്യ സ്ഥലത്ത് വലിച്ചെറിയുകയുമായിരുന്നു. ഭ്രൂണം കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഡോക്ടര്‍ ചേതന്‍ഷായാണ് ഗര്‍ഭഛിദ്രത്തിന് കൂട്ടുനിന്നതെന്ന് വ്യക്തമാക്കിയത്. മണിനഗര്‍ സ്വദേശിയായ ഷാ കഴിഞ്ഞ 29 വര്‍ഷമായി നഗരത്തിലെ വാത്വ ജിഐഡിസി പ്രദേശത്ത് ‘കെവല്‍ മെഡി കെയര്‍ സെന്റര്‍’ എന്ന പേരില്‍ ആശുപത്രി നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂലൈ ആറിനാണ് ഗര്‍ഭഛിദ്രം നടത്തിയതും ഭ്രൂണം മാലിന്യക്കൂമ്പാരത്തില്‍ വലിച്ചെറിഞ്ഞതും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിച്ചതിന് 15,000 രൂപയാണ് ഇയാള്‍ ഫീസായി ഈടാക്കിയതെന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസ് ഡോക്ടറെ അറസ്റ്റുചെയ്തു.…

Read More

ചൈനയില്‍ കോവിഡിന്റെ രണ്ടാം വരവ് ? ഷിന്‍ജിയാങ് പ്രവിശ്യയില്‍ പരിശോധന സൗജന്യം; ഉറവിടമറിയാത്ത കേസുകളുടെ എണ്ണം കൂടുന്നു…

ചൈനയില്‍ കോവിഡിന്റെ രണ്ടാം തരംഗമെന്ന് സൂചന. രോഗം വീണ്ടും വ്യാപിച്ചേക്കുമെന്ന ഭയത്തെത്തുടര്‍ന്ന് ഷിന്‍ജിയാങ് പ്രവശ്യയില്‍ കോവിഡ് പരിശോധ സൗജന്യമാക്കി. പ്രവിശ്യയില്‍ മാളുകളും ഹോട്ടലുകളും അടച്ചു. പാര്‍പ്പിട സമുച്ചയങ്ങള്‍ക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. പ്രാദേശിക സമ്പര്‍ക്കത്തെ തുടര്‍ന്ന് ഉറുംഖി നഗരത്തില്‍ 13 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രണ്ട് ഘട്ടമായി പരിശോധനകള്‍ വ്യാപിപ്പിക്കുമെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. നഗരത്തില്‍ 30 കേസുകളും 41 ലക്ഷണങ്ങളില്ലാത്ത രോഗവാഹകരുമുണ്ട്. രോഗം സ്ഥിരീകരിക്കുന്നവരുമായും സംശയിക്കപ്പെടുന്നവരുമായും സമ്പര്‍ക്കത്തിലുള്ളവരെയാണ് ആദ്യം പരിശോധനയ്ക്ക് വിധേയമാക്കുക. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ മറ്റ് പാര്‍പ്പിട സമുച്ചയങ്ങളിലെ താമസക്കാര്‍, സര്‍ക്കാര്‍, സിവില്‍ സര്‍വീസ് ജീവനക്കാര്‍ എന്നിവര്‍ക്കും പരിശോധന നടത്തും. ഇതിനിടയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 16 പുതിയ കേസുകള്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 13 എണ്ണവും പ്രാദേശിക സമ്പര്‍ക്കം മൂലം ഉണ്ടായതാണ്. മൂന്നെണ്ണം മാത്രമാണ് പുറത്ത് നിന്ന് വന്നത്. കഴിഞ്ഞ 24…

Read More

ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പദ്മശ്രീ മടക്കി നല്‍കാന്‍ മടിയില്ല ! ശക്തമായ വാക്കുകളുമായി കങ്കണ

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഉയര്‍ന്ന വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതത്തെ വിമര്‍ശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള തിരസ്‌കാരവും സമ്മര്‍ദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ ബോളിവുഡില്‍ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നല്‍കിയിട്ടില്ല എന്നും കങ്കണ പറയുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ പത്മശ്രീ മടക്കി നല്‍കുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗോഡ്ഫാദര്‍ ഇല്ലാതെ സിനിമയില്‍ എത്തിയ താരമാണ് സുശാന്ത് എന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍…

Read More