“ഉ​മ്മ​ൻ​ചാ​ണ്ടി സാ​റേ…​സ​ഹാ​യി​ക്ക​ണം” സുഫൈലിന്‍റെ ഒ​രൊ​റ്റ ഫോ​ണ്‍വി​ളി, പിന്നാലെ സ​ഹാ​യവും; ​ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ണ്‍ ഡാ​നി​യൽ ഉമ്മൻചാണ്ടി സാറിന്‍റെ ഫോൺ വിളിയെക്കുറിച്ച് പറയുന്നതിങ്ങനെ…

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ കൗ​ണ്‍​സി​ല​ർ ജോ​ണ്‍ ഡാ​നി​യ​ലി​നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ഒ​രു ഫോ​ണ്‍​കോ​ൾ. എ​ത്ര​യും വേ​ഗം ദേ​ശ​മം​ഗ​ല​ത്തു സു​ഫൈലി​ന്‍റെ വീ​ട്ടി​ലെ​ത്ത​ണം. കു​റ​ച്ചു പ​ണ​വും ഭ​ക്ഷ​ണ കി​റ്റു​ക​ളും ക​രു​ത​ണം. മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി വി​ളി​ച്ചാ​ൽ പി​ന്നെ ഒ​ന്നും ആ​ലോ​ചി​ക്കാ​നി​ല്ല. ഏ​തെ​ങ്കി​ലും പാ​വ​പ്പെ​ട്ട​വ​രാ​യി​രി​ക്കും വി​ളി​ച്ചി​ട്ടു​ണ്ടാ​കു​ക. ഒ​രു മാ​സ​ത്തേ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളു​മൊ​ക്കെ​യാ​യി ദേ​ശ​മം​ഗ​ല​ത്തെ​ത്തി. പ​ള്ള​ത്ത് സു​ഫൈ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് ആ​രു​ടെ​യും സ​ഹാ​യ​മി​ല്ലാ​തെ ക​ഴി​യു​ന്ന കു​ടും​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ബോ​ധ്യ​മാ​യ​ത്. 28 വ​യ​സാ​യ സു​ഫൈ​ലി​നു കാ​ഴ്ച​ശ​ക്തി​യി​ല്ല. സു​ഫൈ​ ലി​ന്‍റെ ഭാ​ര്യ​യ്ക്കും അ​നി​യ​ത്തി അ​ഞ്ജ​ന​യ്ക്കും കാ​ഴ്ച​യി​ല്ല. സു​ഫൈ​ലി​നു നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ജോ​ലി ന​ഷ്ട​പ്പെ​ട്ടു. ആ​രോ​രും സ​ഹാ​യ​ത്തിനില്ലാ​തെ ക​ഴി​യു​ന്ന ഇ​വ​ർ ഉ​മ്മ​ൻ​ചാ​ണ്ടി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന കാ​ല​ത്തെ ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​യി​ലെ പ​രി​ച​യം വ​ച്ചാ​ണ് നേ​രി​ട്ടുവി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. സു​ഫൈ​ലി​ന്‍റെ എ​ല്ലാ സ​ങ്ക​ട​ങ്ങ​ളും കേ​ട്ട ഉ​മ്മ​ൻ​ചാ​ണ്ടി ഉ​ട​ൻത​ന്നെ തൃ​ശൂ​രി​ലു​ള്ള ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ ജോ​ണ്‍ ഡാ​നി​യലി​നെ വി​ളി​ച്ചു വി​വ​രം പ​റ​ഞ്ഞു. വി​ളി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ…

Read More

പി​ടി​ച്ചു നി​ൽക്ക​ണ്ടേ..! സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്കു താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല; ന​ടി ത​മ​ന്ന ഭാ​ട്ടി​യ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ സി​നി​മാ പ്രേ​മി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ബോ​ളി​വു​ഡി​ൽ നി​ന്നാ​ണ് തു​ട​ക്ക​മെ​ങ്കി​ലും തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്താ​ണ് ത​മ​ന്ന കൂ​ടു​ത​ൽ സ​ജീ​വം. സൗ​ത്തി​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും താ​ര​മൂ​ല്യ​മു​ള്ള താ​ര​മാ​ണ് ത​മ​ന്ന ഭാ​ട്ടി​യ. ന​ടി​യു​ടെ ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ൾ എ​പ്പോ​ഴും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ലും വ​ലി​യ ച​ർ​ച്ചാ വി​ഷ​യ​മാ​കാ​റു​ണ്ട്. സി​നി​മ​യി​ൽ വ​ന്ന കാ​ല​ത്ത് ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ ത​നി​ക്കു താ​ൽ​പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല എ​ന്നാ​ണ് ത​മ​ന്ന പ​റ​യു​ന്ന​ത്. ഒ​രു തെ​ലു​ങ്ക് മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഥ​യും ക​ഥാ​പാ​ത്ര​വും ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ഭി​ന​യി​ക്കാ​ൻ ത​യാ​റാ​യി​ട്ടു​ണ്ട്. നാ​യ​ക​ന്മാ​രു​ടെ താ​ര​മൂ​ല്യം അ​ള​ന്ന് താ​ൻ ഒ​രു സി​നി​മ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ല. ഹോ​ട്ട് സീ​നു​ക​ൾ ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ത്തെ കാ​ല​ത്ത് അ​ത്ത​രം സീ​നു​ക​ളും സി​നി​മ​യു​മാ​ണ് പ്രേ​ക്ഷ​ക​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ട് ത​ന്നെ ചും​ബ​ന രം​ഗ​ങ്ങ​ൾ അ​ഭി​ന​യി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​യാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ സി​നി​മ​യി​ൽ എ​ത്തി​യ​പ്പോ​ൾ ചും​ബ​ന​രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കാ​ൻ…

Read More

അ​ധോ​ലോ​കം ഇ​ങ്ങ​നെ​യും! സൈ​ന്യ​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ ആ​യു​ധ​ങ്ങ​ളും വാഹനങ്ങളും യൂ​ണി​ഫോ​മും; രാ​ജ്യ​നി​യ​മ​ങ്ങ​ൾ പോ​ലും സി​ജെ​എ​ൻ​ജി​യെ ഭ​യ​ക്കും

മ​യ​ക്കു​മ​രു​ന്നു ക​ള്ള​ക്ക​ട​ത്തി​ലൂ​ടെ കു​പ്ര​ശ​സ്ത​മാ​യ രാ​ജ്യ​മാ​ണ് മെ​ക്സി​ക്കോ. മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലും കൊ​ല​പാ​ത​ക​ങ്ങ​ളും അ​വി​ടെ പു​തി​യ കാ​ര്യ​മ​ല്ല. മെ​ക്സി​ക്കോ​യി​ലെ കു​പ്ര​സി​ദ്ധ ക്രി​മി​ന​ൽ സം​ഘ​മാ​ണ് ജാ​ലി​സ്‌​കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലു​മാ​യി (സി​ജെ​എ​ൻ​ജി). പു​തി​യ​താ​യി പു​റ​ത്തു​വ​ന്ന റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് സൈ​ന്യ​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ ആ​യു​ധ​ങ്ങ​ളും യൂ​ണി​ഫോ​മു​മാ​ണ് സി​ജെ​എ​ൻ​ജി​യി​ലെ ആ​ളു​ക​ൾ​ക്ക് എ​ന്ന​താ​ണ്. ര​ണ്ട് മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ഒ​രു വീ​ഡി​യോ സി​ജെ​എ​ൻ​ജി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്. ഇ​തി​ൽ അ​ത്യാ​ധു​നി​ക തോ​ക്കു​ക​ൾ ക​വ​ചി​ത വാ​ഹ​ന​ങ്ങ​ൾ “സി​ജെ​എ​ൻ​ജി’​എ​ന്ന് എ​ഴു​തി​യ യൂ​ണി​ഫോ​മു​ക​ൾ ധ​രി​ച്ച സം​ഘാ​ഗ​ങ്ങ​ൾ എ​ന്ന​വ​രെ കാ​ണാം. 75 അം​ഗ സം​ഘ​മാ​ണ് വീ​ഡി​യോ​യി​ൽ യൂ​ണി​ഫോ​മി​ലു​ള്ള​ത്. സൈ​ന്യ​ത്തി​ന്‍റേ​തി​ന് സ​മാ​ന​മാ​യ 20 വാ​ഹ​ന​ങ്ങ​ളും കാ​ണാം. സ​ർ​ക്കാ​രി​നു​ള്ള സ​ന്ദേ​ശ​മാ​യാ​ണ് വീ​ഡി​യോ​യെ അ​ധി​കൃ​ത​ർ കാ​ണു​ന്ന​ത്. ത​ങ്ങ​ളു​ടെ പി്ന്നി​ലാ​ണ് സ​ർ​ക്കാ​രെ​ന്ന സ​ന്ദേ​ശ​മാ​ണ് വീ​ഡി​യോ​യി​ലൂ​ടെ സി​ജെ​എ​ൻ​ജി ന​ൽ​കു​ന്ന​ത്. രാ​ജ്യ​നി​യ​മ​ങ്ങ​ൾ പോ​ലും സി​ജെ​എ​ൻ​ജി​യെ ഭ​യ​ക്കും. കാ​ര​ണം യാ​തൊ​രു ദ​യ​യു​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​ക്കൂ​ട്ട​ർ. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലും സി​ജെ​എ​ൻ​ജി എ​ന്നു കേ​ട്ടാ​ൽ ഞെ​ട്ടി വി​റ​യ്ക്കും.…

Read More

ചൈനീസ് ആപ്പുകൾക്കു ബദൽ… രാംകുമാറിന്‍റെ ‘കായംകുളം’ ആപ്പ്! ഫയൽ ഷെയറിംഗിന് I – Zender India; ഇതിനോടകം ഡൗണ്‍ലോഡ് ചെയ്തത് പതിനായിരത്തോളം പേര്‍

കാ​യം​കു​ളം: ചൈ​നീ​സ് ഫ​യ​ൽ ഷെ​യ​റിം​ഗ് ആപ്പു​ക​ൾ​ക്ക് ബ​ദ​ലാ​യി കാ​യം​കു​ള​ംകാ​ര​ൻ നി​ർ​മ്മി​ച്ച ആ​പ് ‘ഐ ​സെ​ന്‍റർ ഇന്ത്യ വ​ലി​യ പ്ര​ചാ​രം നേ​ടു​ന്നു. കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര ക​ണ്ട​ല്ലൂ​ർ തെ​ക്ക് മാ​ൻ​സ് ഹോ​മി​ൽ രാം ​കു​മാ​ർ​ചേ​ത​ൻ (25) നി​ർ​മ്മി​ച്ച ഫ​യ​ൽ ഷെ​യ​റിം​ഗ് ആ​പ്ലി​ക്കേ​ഷ​നാ​യ ഐ ​സെന്‍ററാണ് ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ൽ നി​ന്ന് ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തോ​ളം പേ​ർ ഡൗ​ൺ​ലോ​ഡ് ചെ​യ്‌​തെ​ടു​ത്ത​ത്.​ ഉ​പ​ഭോ​ക്താ​വി​ന്‍റെ െ സ്വ​കാ​ര്യ​ത ഉ​റ​പ്പാ​ക്കി​യാ​ണ് ആ​പ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് രാം ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​ൽ വ​രു​ന്ന ഡേ​റ്റ ഉ​പ​ഭോ​ക്താ​വി​ന്‍റെ ഫോ​ണി​ൽ അ​ല്ലാ​തെ മ​റ്റൊ​രു സ​ർ​വ​റി​ലും സേ​വ് ചെ​യ്യ​പ്പെ​ടു​ന്നി​ല്ല. കൂ​ടാ​തെ മ​റ്റു​ള്ള ആ​പ്ലി​ക്കേ​ഷ​നു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ൽ വേ​ഗ​ത​യും ഇ​തി​ന് ഉ​ണ്ടെ​ന്ന് രാം ​കു​മാ​ർ പ​റ​യു​ന്നു. ഏ​റെ പ്ര​ചാ​രം നേ​ടി​യ ചൈ​നീ​സ് ഫ​യ​ൽ ഷെ​യ​റി​ങ് ആ​പ്പു​ക​ളാ​യ എ​ക്‌​സ് സെ​ന്‍റർ, ഷെ​യ​ർ ഇ​റ്റ് തു​ട​ങ്ങി​യ ആ​പ്പു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.​ഇ​തേ തു​ട​ർ​ന്നാ​ണ് രാം ​കു​മാ​ർ പു​തി​യ ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മ്മി​ക്കാ​ൻ…

Read More

ഇവളുടെ മുന്നിൽ വികാസ് ദുബെയൊക്കെ വെറും വട്ടപ്പൂജ്യം! ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രാ​ജ്ഞി, മോ​ഷ​ണ​വും പ​റ്റി​ക്ക​ലു​മാ​യി മു​ന്നൂ​റ്റ​മ്പതോളം കേ​സു​ക​ൾ…

ക്ലെ​യ​ർ വി​ൽ​സ​ണ്‍, 46 വ​യ​സ്. ബ്രി​ട്ട​നി​ലെ തു​റ​മു​ഖ ന​ഗ​ര​മാ​യ ഗ്രിം​സ്ബി സ്വ​ദേ​ശി​നി. 337 കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലെ പ്ര​തി. ശ​രാ​ശ​രി​ക്ക​ണ​ക്കു നോ​ക്കി​യാ​ൽ ഇ​തു​വ​രെ ജീ​വി​ച്ച​തി​ൽ ഓ​രോ 49 ദി​വ​സം കൂ​ടു​ന്പോ​ഴും ഒ​രു കു​റ്റ​കൃ​ത്യം! പ​ക്ഷേ ഈ ​ഉ​ഡാ​യി​പ്പു തു​ട​ങ്ങി​യ​ത് ര​ണ്ടു​മൂ​ന്നു​കൊ​ല്ലം മു​ന്പു മാ​ത്ര​മാ​ണ്. അ​ങ്ങ​നെ​യെ​ങ്കി​ൽ ആ​ഴ്ച​യി​ൽ ര​ണ്ടു​വീ​തം മോ​ഷ​ണം!! ക​ക്ഷി ഇ​പ്പോ​ൾ സ​സു​ഖം ജ​യി​ലി​ൽ. കാ​ര്യം ഇ​ത്ര​വ​ലി​യ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ണ്ടെ​ങ്കി​ലും അ​വ​സാ​നം​ചെ​യ്ത മോ​ഷ​ണ​ങ്ങ​ൾ കേ​ട്ടാ​ൽ ആ​ത്മാ​ഭി​മാ​ന​മു​ള്ള മോ​ഷ്ടാ​ക്ക​ൾ ക്ലെ​യ​റി​നെ ഓ​ടി​ച്ചി​ട്ടു ത​ല്ലും. ഒ​രു വീ​ട്ടി​ൽ​നി​ന്ന് പേ​ഴ്സ് അ​ടി​ച്ചു​മാ​റ്റി​യ​തി​നും, ബേ​ക്ക​റി​യി​ൽ​നി​ന്ന് സാ​ൻ​ഡ് വി​ച്ച് മോ​ഷ്ടി​ച്ച​തി​നു​മാ​ണ് ക്ലെ​യ​ർ ഇ​പ്പോ​ൾ ആ​യി​രം ദി​വ​സ​ത്തേ​ക്കു ശി​ക്ഷ​കി​ട്ടി ജ​യി​ലി​ൽ വി​ശ്ര​മി​ക്കു​ന്ന​ത്! ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ളി​ൽ ഇ​ള​വു വ​ന്ന​ശേ​ഷം ഗ്രിം​സ്ബി ക്രൗ​ണ്‍ കോ​ട​തി​യി​ൽ​ന​ട​ന്ന ആ​ദ്യ വി​ചാ​ര​ണ​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു ക്ലെ​യ​റി​ന്‍റേത്. സാ​ക്ഷി​ക​ളും അ​ഭി​ഭാ​ഷ​ക​രു​മെ​ല്ലാം സാ​മൂ​ഹി​ക അ​ക​ലം​പാ​ലി​ച്ച് ക്ലെ​യ​റി​ന് അ​ടു​ത്തി​രു​ന്ന് അ​ഴി​യെ​ണ്ണാ​നു​ള്ള വ​ഴി​യൊ​രു​ക്കി. എ​ന്തൊ​രു ശോ​ക​മാ​ണ് മോ​ഷ​ണം ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ഒ​രു​ദി​വ​സം പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ​യാ​ണ്…

Read More

അ​ന്ന് അ​നു​ജി​ത് നി​ര​വ​ധി ജീ​വ​നു​ക​ൾ ര​ക്ഷി​ച്ചു; ഇ​നി നി​ര​വ​ധി പേ​രി​ൽ ജീ​വി​ക്ക​ട്ടെ! 2010 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങി​യ പ​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന വാ​ർ​ത്ത​ക​ളി​ലൊ​ന്നാ​യി​രു​ന്നു ആ സംഭവം…

തി​രു​വ​ന​ന്ത​പു​രം: 2010 സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് പു​റ​ത്തി​റ​ങ്ങി​യ പ​ത്ര​ങ്ങ​ളു​ടെ പ്ര​ധാ​ന വാ​ർ​ത്ത​ക​ളി​ലൊ​ന്നാ​യി​രു​ന്നു “പാ​ള​ത്തി​ൽ വി​ള്ള​ൽ: ചു​വ​ന്ന സ​ഞ്ചി വീ​ശി വി​ദ്യാ​ർ​ഥി​ക​ൾ അ​പ​ക​ടം ഒ​ഴി​വാ​ക്കി’ എ​ന്ന​ത്. അ​തി​നു നേ​തൃ​ത്വം ന​ൽ​കി​യ​തു ച​ന്ദ​ന​ത്തോ​പ്പ് ഐ​ടി​ഐ​യി​ലെ വി​ദ്യാ​ർ​ഥി​യും കൊ​ട്ടാ​ര​ക്ക​ര എ​ഴു​കോ​ണ്‍ ഇ​രു​ന്പ​ന​ങ്ങാ​ട് വി​ഷ്ണു മ​ന്ദി​ര​ത്തി​ൽ ശ​ശി​ധ​ര​ൻ പി​ള്ള​യു​ടെ മ​ക​നു​മാ​യ അ​നു​ജി​ത്താ​യി​രു​ന്നു. പാ​ള​ത്തി​ൽ വി​ള്ള​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്ന് അ​ര കി​ലോ​മീ​റ്റ​റോ​ളം ട്രാ​ക്കി​ലൂ​ടെ ഓ​ടി ചു​വ​ന്ന പു​സ്ത​ക സ​ഞ്ചി വീ​ശി​യാ​ണ് അ​നു​ജി​ത്തും സു​ഹൃ​ത്തും അ​പാ​യ സൂ​ച​ന ന​ൽ​കി​യ​ത്. നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രു​മാ​യി എ​ത്തി​യ ട്രെ​യി​ൻ കൃ​ത്യ​സ​മ​യ​ത്ത് നി​ർ​ത്താ​നാ​യ​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​ന്ന് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ ര​ക്ഷി​ച്ച അ​നു​ജി​ത് (27) ഓ​ർ​മ്മ​യാ​കു​ന്പോ​ൾ എ​ട്ടു പേ​രി​ലൂ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്. അ​പ​ട​ക​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​നു​ജി​ത് മ​സ്തി​ഷ​ക മ​ര​ണ​മ​ട​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ അ​വ​യ​വ​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യം, വൃ​ക്ക​ക​ൾ, ര​ണ്ടു ക​ണ്ണു​ക​ൾ, ചെ​റു​കു​ട​ൽ, കൈ​ക​ൾ എ​ന്നി​വ​യാ​ണ്…

Read More

എ​ല്ലാ “ഇ​ടി​’യും മേ​ലു​നോ​വാ​ത്ത​ത​ല്ല! ലോ​ക​ത്താ​ദ്യ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​ള്ള സ്റ്റ​ണ്ട് ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്നു. ല​ണ്ട​നി​ൽ ന​ട​ന്ന ഷൂ​ട്ടിം​ഗ് വി​ശേ​ഷ​ങ്ങ​ൾ…

സി​നി​മ​യി​ലെ “ഇ​ടി​’ക​ണ്ട് അ​ന്തം​വി​ട്ടി​രു​ന്ന ബാ​ല്യ​ങ്ങ​ളു​ണ്ട്. ഇ​ത്ര​യും ഇ​ടി​യൊ​ക്കെ എ​ങ്ങ​നെ​യാ​ണ് വി​ല്ലന്മാ​ർ കൊ​ള്ളു​ന്ന​ത്, എ​ങ്ങ​നെ​യാ​ണ് ഇ​ത്ര​യും ചോ​ര​യൊ​ഴു​കു​ന്ന​ത്, ശ​രി​ക്കും മ​രി​ച്ചു​പോ​കി​ല്ലേ എ​ന്നൊ​ക്കെ​യു​ള്ള ഉ​ത്ത​രം​കി​ട്ടാ​ത്ത ചോ​ദ്യ​ങ്ങ​ൾ. എ​ല്ലാ​റ്റി​നും സ്വ​യം ക​ണ്ടെ​ത്തു​ന്ന ര​ണ്ടു​ത്ത​ര​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 1. ശ​രീ​ര​ത്തി​ൽ കൊ​ള്ളാ​തെ​യാ​ണ് ഇ​ടി​ക്കു​ന്ന​ത്. 2. എ​ല്ലാം കാ​മ​റാ ട്രി​ക്കാ​ണ്!. എ​ല്ലാ “ഇ​ടി​’യും മേ​ലു​നോ​വാ​ത്ത​ത​ല്ല അ​ല്ല, അ​ങ്ങ​നെ എ​ല്ലാ ഇ​ടി​യും ശ​രീ​ര​ത്തി​ൽ കൊ​ള്ളാ​ത്ത​വി​ധ​മ​ല്ല സി​നി​മ​യ്ക്കു​വേ​ണ്ടി ചി​ത്രീ​ക​രി​ക്കു​ക പ​തി​വ്. അ​ത്യാ​വ​ശ്യം വേ​ദ​ന​യൊ​ക്കെ​യു​ണ്ടാ​വും. എ​ത്ര​യോ അ​ഭി​നേ​താ​ക്ക​ൾ​ക്ക് ഷൂ​ട്ടിം​ഗി​നി​ടെ മു​റി​വേ​റ്റി​രി​ക്കു​ന്നു. ഡ്യൂ​പ്പു​ക​ൾ, ഡ​മ്മി​ക​ൾ തു​ട​ങ്ങി​യ ആ​ശ​യം​ത​ന്നെ വ​ന്ന​ത് ഈ ​അ​പ​ക​ട​സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ടാ​വ​ണ​മ​ല്ലോ. ഇ​പ്പോ​ഴി​താ, അ​ത്ത​രം അ​പ​ക​ട​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ ഭീ​ഷ​ണി വാ​പൊ​ളി​ച്ചു നി​ൽ​ക്കു​ക​യാ​ണ്- കോ​വി​ഡ്! ലോ​കം​മു​ഴു​വ​നും ലോ​ക്ക്ഡൗ​ണ്‍ നി​ബ​ന്ധ​ന​ക​ൾ പ​തി​യെ നീ​ക്കി വൈ​റ​സ് ഭീ​തി​ക്കൊ​പ്പം ജീ​വി​ക്കാ​ൻ ശീ​ലി​ക്കു​ന്ന​തേ​യു​ള്ളൂ. സ്വാ​ഭാ​വി​ക​മാ​യും സി​നി​മാ ഷൂ​ട്ടിം​ഗ് പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്ക​ണം. സ്റ്റ​ണ്ട് രം​ഗ​ങ്ങ​ൾ എ​ങ്ങ​നെ ചി​ത്രീ​ക​രി​ക്കു​മെ​ന്ന​ത് ആ​ശ​ങ്ക​ത​ന്നെ​യാ​യി​രു​ന്നു. പ​ഴ​യ ചി​ന്ത​പോ​ലെ “ശ​രീ​ര​ത്തി​ൽ തൊ​ടാ​തെ’ ഇ​ടി​ക്കു​ക എ​ന്ന​തു…

Read More

ഒ​രു മ​ഹാ​മാ​രി​ക്കും തളര്‍ത്താനാവില്ല! കോവിഡിനെ തോൽപ്പിച്ച സ​ഹോ​ദ​രി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി യുവതി; നൃ​ത്ത​ത്തി​നു പി​ന്നി​ൽ ഒ​രു കാ​ര​ണ​വു​മു​ണ്ട്….

ന്യൂ‍​ഡ​ൽ​ഹി: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന സ​ഹോ​ദ​രി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കി അ​നു​ജ​ത്തി. കോ​വി​ഡ് ചി​കി​ൽ​സ​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ സ​ഹോ​ദ​രി​യെ നൃ​ത്തം ചെ​യ്തു സ്വീ​ക​രി​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​ണ്. പൂ​നൈയി​ലെ ധ​ൻ​ക​വാ​ഡി സ്വ​ദേ​ശി​യാ​യ 23കാ​രി സ​ലോ​നി സ​ത്പു​താ​ണ് തെ​രു​വി​ൽ നൃ​ത്തം ചെ​യ്ത് സ​ഹോ​ദ​രി സ്നേ​ഹ​ലി​നെ സ്വീ​ക​രി​ച്ച​ത്. ര​ണ്ടു മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ക്ലി​പ്പി​ൽ സ​ലോ​നി വീ​ടി​നു വെ​ളി​യി​ൽ നി​ൽ​ക്കു​ന്ന​താ​ണു തു​ട​ക്ക​ത്തി​ൽ കാ​ണി​ക്കു​ന്ന​ത്. വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്കു തി​രി​യു​ന്ന സ​ഹോ​ദ​രി​യെ കാ​ണു​മ്പോ​ൾ ത​ന്നെ യു​വ​തി പാ​ട്ട് പ്ലേ ​ചെ​യ്ത് ഡാ​ൻ​സ് ചെ​യ്യു​ക​യാ​യി​രു​ന്നു. 2011ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ല്ല​ർ പാ​ർ​ട്ടി എ​ന്ന ചി​ത്ര​ത്തി​ലെ ‘ഹാ​ത് ജാ ​രേ ചോ​ക്രേ ‘എ​ന്ന ഗാ​ന​ത്തി​നാ​ണ് പെ​ൺ​കു​ട്ടി​യും സ​ഹോ​ദ​രി​യും ചു​വ​ടു​വെ​ച്ച​ത്. ബാ​ഗു​പോ​ലും താ​ഴെ വെ​ക്കാ​തെ നൃ​ത്തം ചെ​യ്ത ചേ​ച്ചി​യെ പി​ന്നീ​ട് വീ​ട്ടി​ലേ​ക്ക് ആ​ര​തി​യു​ഴി​ഞ്ഞ് സ്വീ​ക​രി​ക്കു​ന്നു​മു​ണ്ട്. നൃ​ത്ത​ത്തി​നു പി​ന്നി​ൽ ഒ​രു കാ​ര​ണ​വു​മു​ണ്ട്. സ​ലോ​നി ഒ​ഴി​കെ വീ​ട്ടി​ലു​ള്ള​വ​ർ​ക്കെ​ല്ലാം കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. ഇ​തോ​ടെ സ​ലോ​നി വീ​ട്ടി​ൽ…

Read More

നി​ന​ക്ക് എ​ങ്ങ​നെ കി​ട്ടി, കു​ട്ടി…​ ഈ ധൈ​ര്യം? മെ​ക്സി​കോ​യി​ലെ എ​ക്കോ​ള​ജി​ക്ക​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ൽ​ശ്വാ​സം നി​ല​ച്ചു​പോ​കും; സംഭവം ഇങ്ങനെ…

മെ​ക്സി​കോ​യി​ലെ എ​ക്കോ​ള​ജി​ക്ക​ൻ പാ​ർ​ക്കി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ ക​ണ്ടാ​ൽ​ത​ന്നെ ശ്വാ​സം നി​ല​ച്ചു​പോ​കും. സം​ഭ​വം എ​ന്താ​ണ​ന്ന​ല്ലേ‍? പാ​ർ​ക്കി​ലെ​ത്തി​യ യു​വ​തി​ക​ളാ​യ നാ​ലം​ഗ​സം​ഘം കാ​ഴ്ച​ക​ൾ ആ​സ്വ​ദി​ച്ച്് ന​ട​ക്കു​ക​യാ​യി​രു​ന്നു. തോ​ളി​ൽ ആ​രോ കൈ​വ​ച്ച​പ്പോ​ഴാ​ണ് സം​ഘ​ത്തി​ൽ ഏ​റ്റ​വും പി​ന്നി​ലാ​യി ന​ട​ന്ന യു​വ​തി തി​രി​ഞ്ഞു​നോ​ക്കി​യ​ത്. ഒ​രു ക​ര​ടി എ​ണി​റ്റു​നി​ന്ന് തോ​ളി​ൽ കൈ​വ​ച്ച​താ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​ൻ ബോ​ധം​കെ​ട്ടു പോ​കു​ന്ന അ​വ​സ്ഥ. പ​ക്ഷെ ആ ​യു​വ​തി ബോ​ധം കെ​ട്ടി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, ഒ​ന്നു ഞെ​ട്ടി​പോ​ലു​മി​ല്ല. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രും ശാ​ന്ത​ത​യോ​ടെ നി​ന്നു. പല തവണ കരടി യുവതിയുടെ തലമുടിയില്‍ പിടിക്കുന്നുണ്ട്. യു​വ​തി​യെ ക​ര​ടി അ​ടി​തൊ​ട്ട് മു​ടി​വ​രെ മ​ണ​ത്ത് പ​രി​ശോ​ധി​ച്ചു. യു​വ​തി​യു​ടെ തോ​ളി​ൽ നി​ന്നു നി​ല​ത്തേ​ക്ക് വീ​ണ ക​ര​ടി വീ​ണ്ടും പി​ൻ​കാ​ലു​ക​ളി​ൽ ഉ​യ​ർ​ന്ന് പൂ​ർ​വ​സ്ഥി​തി​യി​ൽ നി​ന്നു. ചു​റ്റു​മു​ള്ള​വ​ർ ഞെ​ട്ടി​ത്ത​രി​ച്ച് നി​ൽ​ക്കു​ന്പോ​ൾ യു​വ​തി ഫോ​ൺ പു​റ​ത്തെ​ടു​ത്ത് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു. അ​പൂ​ർ​വ നി​മി​ഷം യു​വ​തി ത​ന്‍റെ ഫോ​ണി​ൽ പ​ക​ർ​ത്തി. വൈ​കാ​തെ ക​ര​ടി മ​ട​ങ്ങി. ക​ര​ടി മാ​റി​പ്പോ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യ​തോ​ടെ…

Read More

അ​തേ​ടാ…മ​ല​യാ​ളം പ​റ​യാ​ൻ ന​ന്നാ​യി​ട്ട​റി​യാം! സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് ‘പ്ര​ണ​യ ലേ​ഖ​ന’​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​വ​ർ​ക്ക് “പ്ര​ണ​യ ലേ​ഖ​ന’​വു​മാ​യി ന​ടി അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ. എ ​ലൗ​വ് ലെ​റ്റ​ർ ടു ​സൈ​ബ​ർ ബു​ള്ളീ​സ്’’ എ​ന്ന പേ​രി​ലാ​ണ് അ​ഹാ​ന വീഡി​യോ സോഷ്യൽ മീഡിയയിൽ അ​പ്‌ലോഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. പേ​രി​ല്ലാ​ത്ത, മു​ഖ​മി​ല്ലാ​ത്ത, വ്യ​ക്തി​ത്വ​മി​ല്ലാ​ത്ത സൈ​ബ​ർ ഗു​ണ്ട​ക​ൾ​ക്ക് ത​ന്‍റെ വീഡി​യോ സ​മ​ർ​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് ന​ടി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​റ​യു​ന്ന​ത്. ന​മ്മു​ടെ സോ​ഷ്യ​ൽ​മീ​ഡി​യ പേ​ജി​ൽ എ​ത്തി മ​റ്റൊ​രാ​ൾ വ​ള​രെ മോ​ശ​മാ​യ വാ​ക്കു​ക​ൾ എ​ഴു​തു​ന്ന​തി​നെ​യാ​ണ് ഫ്ലെ​യ്മി​ങ് എ​ന്നു പ​റ​യു​ന്ന​ത്. ഞാ​നെ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​റ​യു​ന്നു, അ​പ്പോ​ൾ മ​റ്റൊ​രാ​ൾ അ​യാ​ൾ​ക്കു തോ​ന്നു​ന്ന ധാ​ർ​മി​ക​മാ​യ മ​റ്റൊ​ര​ഭി​പ്രാ​യം എ​ന്‍റെ ക​മ​ന്‍റ് ബോ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ന്നു. അ​തി​നെ കു​റ​ച്ച് പേ​ർ പി​ന്തു​ണ​യ്ക്കു​ന്നു. ഇ​ത് സൈ​ബ​ർ ആ​ക്ര​മ​ണം അ​ല്ല. പ​ക്ഷേ ഇ​തി​നെ ഏ​റ്റെ​ടു​ത്ത് ഒ​രാ​ളെ കൂ​ട്ട​മാ​യി ആ​ക്ര​മി​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്. അ​വ​ർ അ​വി​ടെ ചി​ല​പ്പോ​ൾ എ​ന്നെ തെ​റി​വി​ളി​ക്കും, ലൈം​ഗി​ക​മാ​യി അ​ധി​ക്ഷേ​പി​ക്കും, കു​ടും​ബാം​ഗ​ങ്ങ​ളെ മോ​ശം പ​റ​യും. ഇ​താ​ണ് സൈ​ബ​ർ ആ​ക്ര​മ​ണം.…

Read More