മാഫിയായ്ക്കെതിരേ വാർത്ത നൽകി; മാധ്യമപ്രവർത്തകന്‍റെ തലവെട്ടി; ശ​രീ​ര​ത്തി​ൽ കൂ​ടി ട്രെ​യി​ൻ ക‍​യ​റി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ്

മെ​ക്‌​സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ ത​ല​യ​റു​ത്ത് കൊ​ന്നു. എ​ൽ മു​ണ്ടോ ഡെ ​വെ​രാ ക്രൂ​സ് എ​ന്ന പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​യ ജൂ​ലി​യോ വാ​ൾ​ദി​വി​യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.​

മോ​ട്‌​സോ​റോം​ഗോ​യി​ലെ ഒ​രു റെ​യി​ൽ​വെ പാ​ള​ത്തി​ൽ നി​ന്ന് ബു​ധ​നാ​ഴ്‌​ച​യാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. ജൂ​ലിയോ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കും സം​ഭ​വ സ്ഥ​ല​ത്തു നി​ന്ന് ല​ഭി​ച്ചു.

ജൂ​ലി​യോ​യു​ടെ ശ​രീ​ര​ത്തി​ൽ കൂ​ടി ട്രെ​യി​ൻ ക‍​യ​റി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല ചെ​യ്യ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ജൂ​ലി​യോ​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചി​ട്ടു​മു​ണ്ട്.

ന​ഗ​ര​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ഫി​യ സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ചും ജൂ​ലി​യോ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം ചെ​യ്‌​തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ജൂ​ലി​യോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും കു​റ്റ​ക്കാ​രെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും വെ​രാ​ക്രൂ​സ് പോ​ലീ​സ് മേ​ധാ​വി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യി ഹ്യൂ​ഗോ ഗു​ട്ടി​റ​സ് വ്യ​ക്ത​മാ​ക്കി.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന രാ​ജ്യ​മാ​ണ് മെ​ക്‌​സി​ക്കോ. ഈ ​വ​ർ​ഷം മാ​ത്രം ഇ​തു​വ​രെ അ​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണ് രാ​ജ്യ​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ 100ൽ ​അ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൊ​ല ചെ​യ്യ​പ്പെ​ട്ടു. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​ക​ളാ​ണ് പ​ല കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കും പി​ന്നി​ൽ.

Related posts

Leave a Comment