നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണശേഷം ബോളിവുഡില്‍ ഉയര്‍ന്ന വാഗ്വാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ബോളിവുഡിലെ സ്വജന പക്ഷപാതത്തെ വിമര്‍ശിച്ച് നടി കങ്കണ റണൗത്ത് രംഗത്തെത്തിയിരുന്നു. കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര തുടങ്ങിയ നിര്‍മ്മാതാക്കള്‍ സുശാന്തിന് അകാരണമായി തങ്ങളുടെ ചിത്രങ്ങളില്‍ നിന്നും മാറ്റിയെന്നും താരത്തെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും കങ്കണ പറഞ്ഞിരുന്നു. മാധ്യമങ്ങളില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള തിരസ്കാരവും സമ്മര്‍ദ്ദവുമാണ് സുശാന്തിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നും കങ്കണ ആരോപിച്ചിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താക്കള്‍ ബോളിവുഡില്‍ ഉണ്ടെന്നും സുശാന്തിന് അഭിനയിച്ച സിനിമയിലെ പ്രതിഫലം പോലും നല്‍കിയിട്ടില്ല എന്നും കങ്കണ പറയുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ സാധിച്ചില്ലെങ്കില്‍ തന്റെ പത്മശ്രീ മടക്കി നല്‍കുമെന്ന് കങ്കണ റിപ്പബ്ലക് ടിവിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഗോഡ്ഫാദര് ഇല്ലാതെ സിനിമയില്‍ എത്തിയ താരമാണ് സുശാന്ത് എന്നും ചില താരങ്ങളുടെ മക്കളെ പോലെ ചലച്ചിത്രലോകത്തിന്റെ പിന്‍വാതിലിലൂടെയല്ല സുശാന്ത് സിനിമയില്‍…
Read MoreCategory: Today’S Special
പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ അതിര്‍ത്തി ചാടിക്കടക്കാനെത്തിയ യുവാവിനെ ബിഎസ്എഫ് പിടികൂടി; സാഹസിക യാത്രയില്‍ യുവാവ് പിന്നിട്ടത് 1,200 കിലോമീറ്റര്‍…
പാക്കിസ്ഥാനിലുള്ള കാമുകിയെ കാണാന്‍ 1200 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് അതിര്‍ത്തി കടക്കാനെത്തിയെ യുവാവ് ബിഎസ്ഫിന്റെ പിടിയിലായി. മഹാരാഷ്ട്രയിലെ ഒസ്മാനാബാദില്‍ നിന്നും തുടങ്ങിയ ബൈക്ക് യാത്ര കച്ചില്‍ അവസാനിച്ചപ്പോള്‍ അവിടെ നിന്നുമാണ് യുവാവ് ബിഎസ്ഫിന്റെ പിടിയിലായത്. സീഷന്‍ സിദ്ധിഖി എന്ന 20കാരനാണ് ഈ സാഹസത്തിനു മുതിര്‍ന്നത്.കോവിഡിന്റെ പശ്ചാത്തലത്തില്‍ അനുമതി ഇല്ലാതെ മഹാരാഷ്ട്ര അതിര്‍ത്തി കടന്ന കുറ്റവും നിരോധിത മേഖലയില്‍ പ്രവേശിച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തി. ഗുജറാത്തിലെ കച്ച് – ഈസ്റ്റ് മേഖല പൊലീസാണു കേസെടുത്തത്. മൂന്നാംവര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ സിദ്ധിഖി മഹാരാഷ്ട്രയിലെ ഉസ്മാനാബാദില്‍നിന്ന് അഹമ്മദ്നഗറിലേക്ക് സൈക്കിളിലാണ് എത്തിയത്. ഇവിടെനിന്ന് കച്ചിലേക്ക് ബൈക്കും സംഘടിപ്പിച്ചു. കുറച്ചുമാസം മുമ്പ് ഫെയ്സ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും പരിചയപ്പെട്ട പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാകുകയായിരുന്നു. ജൂലൈ 11ന് രാവിലെ 9.45ന് ഖാജാ നഗറിലെ വീട്ടില്‍നിന്ന് ഇറങ്ങിയ ഇയാളെ വ്യാഴാഴ്ച വൈകിട്ടാണ് ഇന്ത്യ – പാക്ക് അതിര്‍ത്തിക്ക്…
Read Moreവിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയിരുന്ന സംഘം പിടിയില്‍ ! സ്ത്രീകള്‍ ആളുകളെ വലവീശിപ്പിടിച്ചിരുന്നത് വാട്സ് ആപ്പ് വഴി; പിടിയിലായവരില്‍ വിദേശ വനിതകളും…
വിദേശവനിതകളെ ഉപയോഗിച്ച് പെണ്‍വാണിഭം നടത്തിയ സംഘം പിടിയില്‍. മഹാരാഷ്ട്ര പൂനെയിലെ തെര്‍ഗൗണില്‍ നിന്നാണ് സംഘത്തെ പിംപ്രി-ചിംച്വാദ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഗാണ്ടയില്‍ നിന്നുമുള്ള രണ്ട് സ്ത്രീകളാണ് പോലീസ് പിടിയിലായത്. വെള്ളിയാഴ്ച വകാട് പോലീസ് സ്റ്റേഷനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വാട്സ് ആപ്പ് വഴി സ്ത്രീകള്‍ തന്നെയാണ് ആളുകളെ വലവീശിപ്പിടിച്ചിരുന്നത്. വാട്സ്ആപ്പിലൂടെ ഇടപാടുകാരെ പരിചയപ്പെട്ട ശേഷം വാടക വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. 2018ലാണ് പ്രതികളായ സ്ത്രീകള്‍ ഇന്ത്യയില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. ബിസിനസ് വിസയിലാണ് ഇവര്‍ ഇന്ത്യയില്‍ എത്തിയത്. മുംബൈയില്‍ ഇവര്‍ തുണി വ്യവസായം നടത്തിയിരുന്നു. എന്നാല്‍ വിസാ കാലാവധി അവസാനിച്ച ശേഷവും ഇവര്‍ ഇന്ത്യയില്‍ തുടരുകയും പെണ്‍വാണിഭം നടത്തി വരികയുമായിരുന്നു. ജൂലൈ 19വരെ ഇവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
Read Moreനെറ്റ്ഫ്ളിക്സ് പ്രേമികള്‍ ആഹ്ലാദിപ്പിന്‍ ആര്മാദിപ്പിന് ! 83 വര്‍ഷത്തേക്ക് ഒറ്റ പൈസ മുടക്കാതെ വരിക്കാരാകാം; ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍…
പ്രമുഖ ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സ് പ്രേമികളെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 83 വര്‍ഷത്തേക്ക് നെറ്റ്ഫ്ലിക്സ് സൗജന്യമായി ലഭിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന വിഡിയോ ഗെയിമില്‍ ഏറ്റവും ഉയര്‍ന്ന് സ്കോള്‍ നേടിയാലാണ് സൗജന്യ വരിക്കാരാകാന്‍ അവസരം ലഭിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ചാര്‍ലീസ് തെറോണ്‍ കേന്ദ്ര കഥാപാത്രമായ ‘ദി ഓള്‍ഡ് ഗാര്‍ഡ്’ എന്ന സിനിമ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തത്. oldguardgame.com എന്ന ലിങ്കിലൂടെ ഗെയിമില്‍ പങ്കെടുക്കാന്‍ സാധിക്കും. സിനിമയിലെ സംഭവങ്ങളാണ് ഗെയിമിലും അഭിമുഖീകരിക്കേണ്ടിവരുന്നത്. രണ്ട് വശമുള്ള ഒരു കോടാലി ധരിച്ച് കവര്‍ച്ച സംഘത്തെ പരാജയപ്പെടുത്തുകയാണ് ദി ഓള്‍ഡ് ഗാര്‍ഡ് ഗെയിമില്‍ ചെയ്യേണ്ടത്. ആ സമയം നിങ്ങള്‍ നായകനായി നിന്ന് അവയെ തരണം ചെയ്ത് മുന്നേറണം. ഏറ്റവും കൂടുതല്‍ എതിരാളികളെ കൊല്ലുകയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അതേസമയം എതിരാളികള്‍ക്ക് നിങ്ങളെ കൊല്ലാന്‍…
Read Moreവാര്‍ത്താ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ പല്ല് അടര്‍ന്നു പോവുന്നത് എന്തു കഷ്ടമാണ് ! സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ‘പല്ലു പോയ’ മാധ്യമപ്രവര്‍ത്തക…
അമളികള്‍ പറ്റാത്ത വാര്‍ത്താ അവതാരകരുണ്ടാവില്ല. അവിചാരിതമായി അമളി പിണഞ്ഞാലും വീണത് വിദ്യയാക്കുന്നതാണ് പലരുടെയും രീതി. ഇത്തരത്തില്‍ തനിക്ക് പിണങ്ങ അമളി കൂളായി നേരിടുന്ന ഒരു വാര്‍ത്ത അവതാരകയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വാര്‍ത്താ വായനക്കിടയില്‍ പല്ല് അടര്‍ന്ന് താഴെ പോകുന്നതും എന്നിട്ടും കൂളായി അവതാരക വാര്‍ത്ത വായന തുടരുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഉക്രെയിനില്‍ നിന്നുള്ള മരിച്കാ പഡാല്‍കോ എന്ന യുവതിയാണ് ഈ വീഡിയോയിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായത്. വാര്‍ത്ത വായിക്കുന്നതിനിടെയാണ് മരിച്കയുടെ പല്ല് ഊരി പോയത്. ഒരു റിപ്പോര്‍ട്ട് വായിച്ചുകൊണ്ടിരിക്കുന്നതിനിടെ് മരിച്കയുടെ വായില്‍ നിന്നും മുന്‍വശത്തെ പല്ലുകളില്‍ ഒന്ന് അടര്‍ന്നുവീണു. എന്നാല്‍ അതു കയ്യിലെടുത്ത ശേഷം തന്നെ ബാധിക്കുന്നേയില്ലെന്ന ആത്മവിശ്വാസത്തോടെ വാര്‍ത്ത മുഴുവനായും റിപ്പോര്‍ട്ട് ചെയ്താണ് മരിച്ക അവസാനിപ്പിക്കുന്നത്. വീഡിയോ വൈറലായതോടെ നിരവധി മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയാവുകയും ചെയ്തു. എന്നും വായില്‍ നിന്ന് പല്ലു വീഴുന്ന പോലെയായിരുന്നു…
Read Moreസ്വര്‍ണക്കടക്കാരുടെ ചങ്കിടിക്കുന്നു ! കണക്കില്‍പ്പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാന്‍ എല്ലാ ജ്യൂവലറിയിലും കയറാനൊരുങ്ങി കസ്റ്റംസ്; വരും ദിവസങ്ങളില്‍ വമ്പന്ടിസ്റ്റുകളുണ്ടാവുമെന്ന് സൂചന…
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നതിനൊപ്പം സംസ്ഥാനത്തെ എല്ലാ ജ്യുവലറികളിലും കയറി കണക്കില്‍ പെടാത്ത സ്വര്‍ണം പിടിച്ചെടുക്കാനൊരുങ്ങി കസ്റ്റംസ്. ഇന്നലെ അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. സ്വര്‍ണ്ണ കടത്തോടെ നിരവധി കടകള്‍ സംശയ നിഴലിലാണ്. കൊടുവള്ളിയിലെ നിരവധി കേന്ദ്രങ്ങളില്‍ ഇനിയും റെയ്ഡ് തുടരും. ഇതിനൊപ്പം യുഎഇ കോണ്‍സുലേറ്റുമായി ബന്ധമുള്ള സ്വര്‍ണ്ണ കടകളിലേക്കും അന്വേഷണം നീളും. ഇതിന്റെ വിവരങ്ങള്‍ എന്‍ഐഎ ശേഖരിക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്കാണ് ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയിലാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും പിടിച്ചെടുത്തത്. മുഴുവന്‍ സ്വര്‍ണ്ണവും കള്ളക്കടത്തിലൂടെ എത്തിയതെന്നതാണ് വിലയിരുത്തല്‍. ഇങ്ങനെ ഓരോ കടയിലും എത്തി കണക്കില്‍ ഇല്ലാത്ത സ്വര്‍ണം പിടിച്ചെടുക്കാനാണ് തീരുമാനം. കേരളത്തില്‍ ഉടനീളം ഈ പ്രക്രിയ…
Read Moreമനുഷ്യനോ, മത്സ്യമോ? മനുഷ്യനെ പോലെ ചുണ്ടും പല്ലുമുള്ള മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ; പേര് ‘ട്രിഗർ ഫിഷ്’
മനുഷ്യനെ പോലെ ചുണ്ടും പല്ലുമുള്ള മത്സ്യത്തിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ‘ട്രിഗർ ഫിഷ്’ എന്നാണ് മത്സ്യത്തിന്റെ പേര്. ബലിസ്റ്റഡ ഫാമിലിയില്‍ പെടുന്ന ട്രിഗർ ഫിഷിൽ മിക്കതിനും വലിയ തലയുള്ള ഓവൽ ആകൃതിയിലുള്ള ശരീരമാണുള്ളത്. ശക്തമായ താടിയെല്ലോടു കൂടിയ വായയും പല്ലുകളും ഉള്ള ഇവ ഷെല്ലുകൾ തകർക്കാൻ പ്രാപ്തമാണ്. അക്രമസ്വഭാവത്തിന് പേരുകേട്ടവയാണ് ട്രിഗര്‍ ഫിഷ്. രണ്ട് നട്ടെല്ലുകൾ ഉള്ളതിനാലാണ് ഇവയെ ട്രിഗർ ഫിഷ് എന്ന് വിളിക്കുന്നത്. മലേഷ്യയിൽ നിന്നാണ് ചിത്രം ട്വിറ്റർ പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന മനുഷ്യമുഖമുള്ള ട്രിഗർ ഫിഷ് ആരോ ഫോട്ടോഷോപ്പ് ചെയ്തതാകാമെന്നാണ് സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിലെ സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡേവിഡ് ബോത്തിന്റെ കണ്ടെത്തൽ. വലിയ പല്ലുകളാണ് ഈ മത്സ്യത്തിനുള്ളതെങ്കിലും അത് മനുഷ്യന്റെ പല്ലിനോട് സാദൃശ്യമുള്ളതല്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ജൂലൈ രണ്ടിനാണ് ട്രിഗർ ഫിഷിന്റെ ചിത്രം ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. നിരവധി…
Read Moreസാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഉടമ പശുവിനെ വിറ്റ് ഉടമ ! കിലോമീറ്ററുകളോളം ഓടി പശുവിനെ കൊണ്ടുപോയ വാഹനം തടഞ്ഞ് കാള; സോഷ്യല്‍ മീഡിയയുടെ മനസ്സു നിറച്ച് അപൂര്‍വ സ്നേഹത്തിന്റെ കഥ; ഒടുവില്‍ സിനിമയെ വെല്ലുന്ന ക്ലൈമാക്സും…
ഈ കോവിഡ് കാലത്തും പലയിടത്തു നിന്നും നന്മയുടെയും സ്നേഹത്തിന്റെയും വാര്‍ത്തകള്‍ വരുന്നത് ലോകത്തിനു തന്നെ പ്രതീക്ഷയാണ്. മധുരയില്‍ നിന്നുള്ള അമ്പലക്കാളയുടെയും സ്നേഹത്തിന്റെ കഥയാണ് സോഷ്യല്‍ മീഡിയയുടെ ഹൃദയം നിറയ്ക്കുന്നത്. ഉടമ വിറ്റ പശുവിനെ കൊണ്ടുപോയ വാഹനത്തെ കാള ഒരു കിലോമീറ്ററിലധികം ദൂരം പിന്തുടര്ന്നു തടഞ്ഞുനിര്‍ത്തുകയായിരുന്നു. ഒടുവില്‍ സംഭവം വലിയ വാര്‍ത്തയായതോടെ കൂടുതല്‍ പേര് ഇടപെടുകയും പശുവിന്റെയും കാളയുടെയും സ്നേഹത്തിന്റെ ആഴം മനസിലാക്കി ഇരുവരെയും ഒന്നിപ്പിക്കുകയും ചെയ്തു. മധുര പാലമേടിലെ ചായക്കടക്കാരന് മുനിയാണ്ടി രാജയാണ് ലക്ഷ്മിയെന്ന പശുവിന്റെ ഉടമ. തൊട്ടടുത്ത ക്ഷേത്രത്തിലെ മഞ്ചുമലൈയെന്ന് വിളിക്കുന്ന അമ്പലക്കാളയാകട്ടെ ലക്ഷ്മിയുടെ സുഹൃത്തും. ഇരുവരെയും മുനിയാണ്ടി തന്നെയാണു പരിപാലിച്ചിരുന്നത്. രാവും പകലും ലക്ഷ്മിയും മഞ്ചുമലൈയും ഒരുമിച്ച് ചുറ്റിക്കറങ്ങുന്നത് പതിവ് കാഴ്ചയായിരുന്നു. ഇതിനിടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മുനിയാണ്ടി ലക്ഷ്മിയെ കഴിഞ്ഞദിവസം വിറ്റത്. കച്ചവടക്കാരന് ലക്ഷ്മിയെ വാഹനത്തില്‍ കയറ്റുന്നത് കണ്ടതോടെയാണ് കാളയുടെ മട്ട് മാറിയത്.…
Read Moreഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ് ബാധയെത്തുടര്‍ന്ന് കടുത്ത ശ്വാസ തടസ്സം ! ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോവിഡ് ബാധയെത്തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍ന്റൈനില്‍ കഴിയുകയായിരുന്ന ബോളിവുഡ് താരം ഐശ്വര്യറായ് ബച്ചനും മകള്‍ ആരാധ്യയെയും കടുത്ത ശ്വാസതടസ്സത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് ഇരുവരും ഇപ്പോള്‍. എന്നാല്‍ ഇവരുടെ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് പരിശോധനയില്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് ഐശ്വര്യയും ആരാധ്യയും വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു. അതിനിടെയാണ് ഇരുവര്‍ക്കും ശ്വാസതടസ്സം അനുഭവപ്പെട്ടത്. തുടര്‍ന്ന് അധികൃതരെത്തി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐശ്വര്യ റായിയുടെ ഭര്‍ത്താവ് അഭിഷേക് ബച്ചനെയും അദ്ദേഹത്തിന്റെ പിതാവ് അമിതാബ് ബച്ചനെയും നേരത്തെ തന്നെ കോവിഡ് ബാധയെത്തുടര്‍ന്ന് നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അമിതാഭ് ബച്ചന്റെ ഭാര്യയും മുതിര്‍ന്ന നടിയുമായ ജയാ ബച്ചന്,മകള്‍ ശ്വേതാ ബച്ചന്, മക്കളായ നവ്യ നവേലി, അഗസ്ത്യ എന്നിവരുടെ റിസല്‍റ്റ് നെഗറ്റീവാണ്. ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന്റെയും അഭിഷേകിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. അമിതാഭ് ബച്ചന് നിലവില്‍…
Read Moreഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയപ്പോള്‍ എണീറ്റ് വന്ന്, നമ്മളെ ഒന്ന് നോക്കിയിട്ട് മാസ്ക് അഴിച്ച് പോക്കറ്റില്‍ ഇട്ടിട്ട് ഒരു പുച്ഛച്ചിരി… എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തില്‍ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കേ പറയാനുള്ളൂ; കണ്ടക്ടറുടെ കുറിപ്പ് വൈറലാകുന്നു…
കോവിഡിനെതിരായ പ്രതിരോധത്തില്‍ അത്യാവശ്യഘടകമാണ് ഫേസ്മാസ്ക്. എന്നാല്‍ പലരുടെയും മാസ്ക് ധാരണം ഒരു പ്രഹസനമായി മാറുകയാണ്. പൊതുസ്ഥലങ്ങളിലും ബസുകളിലും മറ്റും മാസ്ക്കില്ലാതെയും ഉള്ള മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതെയും വരുന്നവരുടെ എണ്ണം ആശങ്കപ്പെടുത്തുകയാണ്. മാസ്ക് ധരിക്കാത്തതിന്റെ പേരില്‍ ആയിരക്കണക്കിന് ആളുകള്‍ക്കു നേരെയാണ് ദിവസേന പോലീസ് കേസെടുക്കുന്നത്. യഥാര്‍ഥത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന നിരവധി ആളുകളില്‍ ഒരു ചെറു വിഭാഗം മാത്രമാണ് പോലീസിന്റെ കണ്ണില്‍ പെടുന്നത്. അല്ലാത്ത എത്രയോ പേരാണ് കോവിഡ് വ്യാപനസാധ്യതയുമായി നമ്മുടെ സമൂഹത്തില്‍ ഇടപെടുന്നത്. ഇത്തരക്കാരെക്കുറിച്ച് ഫേസ്ബുക്കില്‍ ഒരു വിനീത വിജയന് എന്ന വനിതാ കണ്ടക്ടര്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. വിനീത വിജയന്റെ ഫേസ്ബുക്ക് കുറിപ്പ്… ഈ കാഴ്ച നിങ്ങളു കൂടെ കാണേണ്ടതാണ്. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് ബസ് ചെക്ക് ചെയ്യുമ്പോള്‍ കണ്ടതാണ്. സത്യം പറയട്ടെ, ഒരു തരം വിഷമം വന്ന് കണ്ണ് നിറയുകയാണുണ്ടായത്. പൊതുവിടങ്ങളില്‍…
Read More