ലോക്ക്ഡൗണ് കാലത്ത് ആരാധകരോട് സംസാരിക്കാൻ ആദ്യമായി നടിയും നർത്തകിയുമായ ശോഭന ഫേസ്ബുക്ക് ലൈവിൽ എത്തി. അഭിമുഖങ്ങൾക്കൊന്നും അധികം പിടികൊടുക്കാത്ത താരം പെട്ടെന്ന് ലൈവിൽ എത്തിയപ്പോൾ ആരാധകർക്കും സർപ്രൈസായി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു മണിക്കൂർ നീണ്ടു നിന്ന വിഡിയോയിൽ മറുപടി പറഞ്ഞു. സിനിമ തനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒന്നാണെന്നും ഒരുപാട് ഇഷ്ടമുള്ളതു കൊണ്ടും ഒരുപാട് പോസിറ്റിവിറ്റി ഉള്ളതു കൊണ്ടുമാണ് ഒരിക്കൽ സിനിമ വിട്ടതെന്നും ശോഭന വീഡിയോയിൽ പറഞ്ഞു. സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു. മറക്കാനാകാത്ത സിനിമകളെ കുറിച്ച് ചോദിച്ചപ്പോൾ ഇന്നലെ, ഏപ്രിൽ 18, മണിച്ചിത്രത്താഴ്, തേൻമാവിൻ കൊന്പത്ത്…
Read MoreCategory: Today’S Special
കരിഞ്ഞ കൊറോണക്കാലത്തെ തളിര്നാമ്പുകള് ! മകളുടെ വിവാഹദിനത്തില് ഒരു യുവതിയ്ക്കു കൂടി മംഗല്യഭാഗ്യം പകര്ന്ന് ദമ്പതികള്…
കൊറോണ ലോകത്തെയാകെ ഊഷരമാക്കിക്കൊണ്ടിരിക്കേ ചിലയിടത്തെങ്കിലും നന്മയുടെ പുല്നാമ്പുകള് തളിരിടുന്നുണ്ട്. മകളുടെ വിവാഹദിനത്തില് മറ്റൊരു പെണ്കുട്ടിക്കു കൂടി വിവാഹഭാഗ്യമൊരുക്കിയ ദമ്പതികള് സമൂഹത്തിന് മാതൃകയാവുകയാണ്. മെയ് രണ്ടിന് രണ്ടു പെണ്കുട്ടികളുടെയും വിവാഹം ലളിതമായ ചടങ്ങുകളോടെ നടക്കും. പട്ടണക്കാട് മിറാഷ് ഭവനില് ടി.ആര്. തൃദീപ്കുമാറും ഗീതയുമാണ് സാമ്പത്തിക പരാധീനതകള്മൂലം വിവാഹം വൈകിയ അന്ധകാരനഴി കളത്തില് ഇന്ദുലേഖയ്ക്കു മംഗല്യത്തിന് അവസരമൊരുക്കിയത്. ഇന്ദുലേഖയും കളമശേരി സ്വദേശി സച്ചിനും തമ്മിലുള്ള വിവാഹം ചെമ്പകശേരി കാവിലും തൃദീപ്കുമാറിന്റെ മകള് മിഷയും വാരനാട് സ്വദേശി ഹരിപ്രസാദുമായുള്ള വിവാഹം മുഹമ്മ വിശ്വഗാജി മഠത്തിലുമാണ് നടക്കുന്നത്. ഇന്ദുലേഖയുടെ വിവാഹത്തിനു തൃദീപ്കുമാര് നല്കിയ അഞ്ച് പവന് സ്വര്ണവും ചെലവിനുള്ള തുകയും എസ്.എന്.ഡി.പി. യൂണിയന് ഹാളില് നടന്ന ചടങ്ങില് എ.എം. ആരിഫ് എം.പി. കുടുംബത്തിനു കൈമാറി. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും നല്കി. കെ.എസ്.ഡി.പി. ചെയര്മാന് സി.ബി. ചന്ദ്രബാബു, എസ്.എന്.ഡി.പി. യൂണിയന് സെക്രട്ടറി വി.എന്.…
Read Moreവീട്ടിലിരുന്ന് വാര്ത്ത ലൈവ് ചെയ്യുന്ന മാധ്യമപ്രവര്ത്തകന്റെ പിന്നിലൂടെ കടന്നുപോയ അര്ധനഗ്നയായ സ്ത്രീയെ കണ്ട് പ്രേക്ഷകര് ഞെട്ടി ! ആ മാധ്യമപ്രവര്ത്തക ഇയാളുടെ ‘സെറ്റപ്പെന്ന്’ കാമുകിയും; വര്ക്ക് ഫ്രം ഹോമില് മാധ്യമപ്രവര്ത്തകന് പെട്ടതിങ്ങനെ…
കോവിഡ് ലോകമെങ്ങും വ്യാപിച്ചതോടെ ഒട്ടുമിക്ക കമ്പനികളും എന്തിന് മാധ്യമസ്ഥാപനങ്ങള് വരെ വര്ക്ക് ഫ്രം ഹോമിനെ പ്രോത്സാഹിപ്പിക്കുകയാണ്. സമൂഹ അകലം പാലിക്കുന്നതിലൂടെ വൈറസ് വ്യാപനം തടയുന്നതിനാണ് ഈ രീതിയിലേക്ക് മാറിയത്. എന്നാല് പലര്ക്കും വര്ക്ക് അറ്റ് ഹോം പാരയാകുന്ന വാര്ത്തകളും ട്രോളുകളുമാണ് ഇപ്പോള് സോഷ്യല് മീഡിയകളില് നിറയുന്നത്. സ്പെയിനുള്ള 41കാരന് അല്ഫോണ്സോ മെര്ലോസാണ് ഇപ്പോള് വര്ക്ക് അറ്റ് ഹോമിന്റെ ഇരയായി മാറിയിരിക്കുന്നത്. മാധ്യമപ്രവര്ത്തകനായ ഇയാള് തന്റെ വീട്ടില് നിന്ന് എസ്റ്റാഡോ ഡി അലാര്മ ചാനലില് ലൈവ് വാര്ത്ത ചെയ്യുന്നതിനിടെയാണ് രസകരമായ സംഭവം ഉണ്ടായത്. മെര്ലോസിന്റെ തൊട്ട് പിന്നിലൂടെ ഒരു യുവകി അര്ധ നഗ്നയായി നടന്ന് പോകുന്നത് കാമറയില് പെടുകയായിരുന്നു. എന്നാല് നടന്നു നീങ്ങിയ അര്ധനഗ്നയായ ആ യുവതി അലക്സിയ റിവാസ് എന്ന 27 വയസ്സുള്ള ഒരു പത്രപ്രവര്ത്തകയാണെന്ന് ജനങ്ങള് തിരിച്ചറിഞ്ഞു. സംഭവം വിവാദമായത് കേവലം ആണ്പെണ് സംസര്ഗത്തിന്റെ പേരില്…
Read Moreലോക്ഡൗണിൽ ആവശ്യവസ്തു വാങ്ങാൻ പോയ യുവാവ് തിരിച്ചെത്തിയത് യുവതിയുമായി; ഞെട്ടലോടെ വീട്ടുകാർ; മകന്റെ ഭാര്യയെ വീട്ടിൽ കയറ്റാതെ പോലീസിൽ പരാതി നല്കി അമ്മ
ഗാസിയാബാദ്: ലോക്ഡൗൺ കാലത്ത് ജനങ്ങൾക്ക് അവശ്യവസ്തുക്കൾക്ക് വാങ്ങുന്നതിന് മാത്രമാണ് പുറത്തിറങ്ങാൻ അനുമതി. ഇത്തരത്തിൽ അവശ്യവസ്തുക്കൾ വാങ്ങാൻ പുറത്തിറങ്ങിയ യുവാവ് തിരിച്ചെത്തിയത് നവവധുവുമായാണ്. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 26 വയസുകാരൻ ഗുഡുവാണ് വധു സവിതയെയുമായി വീട്ടിൽ എത്തിയത്. വീട്ടുസാധനങ്ങൾ വാങ്ങാൻ വീട്ടിൽനിന്ന് പുറത്തുപോയ മകൻ ഭാര്യയെയുമായി തിരിച്ചെത്തിയത് ഞെട്ടലോടെ കണ്ട അമ്മ മകനെതിരെ പോലീസിനെ സമീപിച്ചു. എന്നാൽ മകന്റെ രഹസ്യ വിവാഹം അംഗീകരിക്കാൻ അമ്മ തയാറായിട്ടില്ല. വധുവിനെ തന്റെ വീട്ടിൽ താമസിപ്പിക്കാൻ കഴിയില്ലെന്നും ഈ വിവാഹം താൻ അംഗീകരിക്കില്ലെന്നും അമ്മ ഗാസിയാബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. രണ്ടു മാസം മുമ്പ് ആര്യസമാജത്തിൽ വിവാഹിതരായ ഇവർക്ക് മതിയായ സാക്ഷികളിൽ ഇല്ലാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല. വീണ്ടും ഹരിദ്വാറിൽ പോയി വിവാഹ സർട്ടിഫിക്കറ്റ് വാങ്ങിക്കണമെന്ന് കരുതിയതാണ്. പക്ഷേ ലോക്ക് ഡൗൺ കാരണം സാധിച്ചില്ലെന്നും ഗഡ്ഡു പറയുന്നു. ഭാര്യ സവിതയെ ഡൽഹിയിലെ ഒരു…
Read Moreഅറുപതുകഴിഞ്ഞവർ കൊറോണയെ സൂക്ഷിക്കണമെന്നു ലോകം! കോവിഡിനെതിരേ പോരാടി തൊണ്ണൂറ്റിയെട്ടുകാരൻ ഡോക്ടർ
ജോസ് കുന്പിളുവേലിൽ പാരീസ്: അറുപതുകഴിഞ്ഞവർ കൊറോണയെ സൂക്ഷിക്കണമെന്നു ലോകം പറയുന്പോൾ ഒരു ചെറുപുഞ്ചിരിയോടെ പോരാട്ടം തുടരുകയാണ് ഫ്രാൻസിൽ ഒരു 98കാരൻ. ഒൗദ്യോഗികമായി സ്റ്റെതസ്കോപ് കൈകളിലേന്തിയിട്ട് ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും ഇപ്പോഴും അതു താഴെ വയ്ക്കാൻ മടിക്കുന്ന ഫ്രാൻസിലെ ഡോ. ക്രിസ്റ്റ്യാൻ ചെനെയുടെ ജോലിയോടുള്ള ആത്മാർഥതയ്ക്കു മുന്പിൽ ലോകം തലകുനിക്കുന്നു. കൊറോണയുടെ പിടിയിൽ രാജ്യം തേങ്ങുന്പോൾ വാർധക്യത്തിന്റെ പരിമതികളും സ്വന്തം ജീവന്റെ അപകടവും മറന്നു പോരാട്ടത്തിന്റെ തിരക്കിലാണ് 99-ാം ജന്മദിനത്തിലേക്കു കടക്കുന്ന ഡോ.ക്രിസ്റ്റ്യാൻ. ഫ്രാൻസിലെ ഏറ്റവും പ്രായം കൂടിയ ഡോക്ടറാണ് അദ്ദേഹം. 70 വർഷത്തെ സേവനത്തിനു ശേഷവും പാരീസിലെ “മറന്നുപോയ’ പ്രാന്തപ്രദേശങ്ങളിലെ ആളുകളെ സഹായിക്കാൻ താൻ രംഗത്തിറങ്ങിയെന്നാണ് അദ്ദേഹം പറയുന്നത്. പകർച്ചവ്യാധിക്കുമുന്പു തന്നെ കുറഞ്ഞ വരുമാനമുള്ള പാരീസ് നഗരപ്രാന്തത്തിലെ ശാന്തമായ തെരുവിൽ ഡോക്ടറുടെ പ്രാക്ടീസ് കെട്ടിടത്തിലെ കാത്തിരിപ്പ് മുറി നിറഞ്ഞിരുന്നു. സേവനത്തിന്റെ ദൂതൻ എന്നാണ് രോഗികൾ അദ്ദേഹത്തെ വിളിക്കുന്നത്.വിദൂര പ്രദേശങ്ങളിൽനിന്നുപോലും…
Read Moreഎത്രയും പെട്ടെന്ന് നാടുകടത്തിയില്ലെങ്കിൽ ഇനിയും കിണറുകൾ കുഴിച്ചേക്കും! ലോക്ക് ഡൗണില് കുടുങ്ങിയ പ്രവാസി വിഷമം തീര്ത്തത് ഇങ്ങനെ…
കൊരട്ടി: നാട് ലോക്ക് ഡൗണായതോടെ ഇറ്റലിയിലേക്കു തിരിച്ചു പോകാനാകാതെ കുടുങ്ങിയ കലാകാരനും പ്രവാസിയുമായ തിരുമുടിക്കുന്ന സ്വദേശി തിരിച്ചു പോകാനാകാത്ത വിഷമം തീർത്തത് കിണർ കുഴിച്ച്. നടൻ, ശിൽപി, ചിത്രകാരൻ, ഗായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൊരട്ടി തിരുമുടിക്കുന്ന് സ്വദേശിയായ കിഴക്കുംപുറം ജോഷിയാണ് കലാരംഗം വിട്ട് കിണർ പണിക്കാരെയും ഞെട്ടിച്ച് കിണർ കുഴിച്ചത്. ഇറ്റലിയിൽ 12 വർഷമായി ശിൽപ്പിയായി ജോലി ചെയ്യുന്ന ജോഷി പിതാവിന്റെ മരണാനന്തര ചടങ്ങുകളിൽ സംബന്ധിക്കാനാണ് കഴിഞ്ഞമാസം ഒടുവിൽ നാട്ടിലെത്തിയത്. രണ്ടാഴ്ച വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞ അദ്ദേഹം ലോക്ക് ഡൗണിൽ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങിയപ്പോഴാണ് കിണർ കുഴിക്കാൻ തീരുമാനിച്ചത്. തൊട്ടടുത്ത വീട്ടിലെ ബന്ധുവായ പാണാട്ടുപറന്പൻ ഡേവീസും ഭാര്യ ഷൈബിയും മക്കളും പിന്തുണയുമായി കൂടിയതോടെ ചുരുങ്ങിയ ദിവസം കൊണ്ട് കിണറിൽ വെള്ളം കണ്ടു. ജോലികളിലെ പൂർണ്ണത നിർബന്ധമുള്ള ഈ കലാകാരൻ കിണറിന്റെ അവസാന മിനുക്കുപണിയിലാണ്. തിരുമുടിക്കുന്ന്…
Read Moreഅസാധാരണമായ അഭിനയശേഷി! എക്കാലവും നടനായിരുന്നയാള്, ഒരിക്കലും താരമാകാത്തയാള്-ഇര്ഫാന് ഖാനെക്കുറിച്ച് ഇങ്ങനെ പറയാം…
മുംബൈ: എക്കാലവും നടനായിരുന്നയാള്, ഒരിക്കലും താരമാകാത്തയാള്-ഇര്ഫാന് ഖാനെക്കുറിച്ച് ഇങ്ങനെ പറയാം. ഹിന്ദിസിനിമയിലെ നായകസങ്കല്പത്തിനു ചേരുന്ന ശരീരമോ മുഖമോ ഉണ്ടായിരുന്ന ആളായിരുന്നില്ല ഇര്ഫാന്. എന്നാല്, അസാധാരണമായ അഭിനയശേഷികൊണ്ട് ഇര്ഫാന് ബോളിവുഡ് കീഴടക്കി, ഹോളിവുഡില് ഇന്ത്യയുടെ യശസുയര്ത്തി. നസറുദ്ദീന് ഷായ്ക്കും ഓംപുരിക്കും ശേഷം ഹോളിവുഡില് ഇന്ത്യയുടെ മുഖമായിരുന്നു ഇര്ഫാന്. ഹോളിവുഡിലെ പണംവാരിപ്പടങ്ങളായ സ്പൈഡര്മാന്, ലൈഫ് ഓഫ് പൈ, ജുറാസിക് വേള്ഡ് എന്നിവ ഇതിന് ഉദാഹരണങ്ങളായി. രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ മുസ്ലിം പഷ്തുണ് കുടുംബത്തില് 1967ലായിരുന്നു ഇര്ഫാന്റെ ജനനം. ക്രിക്കറ്റ് കളിക്കാരനാകാനായിരുന്നു ഇര്ഫാന്റെ ആഗ്രഹം. എന്നാല് ഉന്നതകുലജാതനും ബിസിനസുകാരനുമായ പിതാവിന് മകനെ ബിസിനസ് ഏല്പ്പിക്കാനായിരുന്നു താത്പര്യം. കലയുടേതാണു തന്റെ വഴിയെന്ന് ഇര്ഫാന് തിരിച്ചറിഞ്ഞു. നസറുദ്ദീന് ഷാ, ഓം പുരി തുടങ്ങിയ പ്രതിഭാധനന്മാരെക്കുറിച്ച് കേട്ടറിഞ്ഞ ഇര്ഫാന് 1984ല് നാഷണല് സ്കൂള് ഓഫ് ഡ്രാമ(എന്എസ്ഡി)യില് ചേര്ന്നു. നാടകങ്ങളില് അഭിനയിച്ചു പരിചയമുണ്ടെന്ന കള്ളം എന്എസ്ഡിയില് ഇര്ഫാന്…
Read Moreകുളിക്കുന്ന വീഡിയോ പങ്കുവച്ച് നടി ! കുളിസീന് കാണാന് തിക്കിത്തിരക്കി ആരാധകര്; വിമര്ശനങ്ങള്ക്കിടയിലും വീഡിയോ തരംഗമാവുന്നു…
സോഷ്യല് മീഡിയയിലെ ചൂടന്താരമാണ് നടി ഉര്വ്വശി റൗട്ടേല. 2015 ല് മിസ് ദിവ പട്ടം നേടിയ ഉര്വ്വശി അതേ വര്ഷം മിസ് യൂണിവേഴ്സ് മത്സരത്തില് പങ്കെടുത്തിരുന്നു. സിനിമയിലും മോഡലിംഗിലും സജീവമായ താരം സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള് ആരാധകരുമായി പങ്കുവക്കാറുണ്ട്. ഏതാനും ദിവസം മുമ്പ് നടി താന് കുളിക്കുന്ന വീഡിയോ ഇന്സ്റ്റഗ്രാമില് പങ്കുവെച്ചിരുന്നു. ഇതേത്തുടര്ന്ന് നിരവധിപേര് നടിയെ വിമര്ശിച്ച് രംഗത്തെത്തുകയും ചെയ്തു. കോവിഡ് ഭീതിയില് രാജ്യം മുഴുവന് ലോക്ക്ഡൗണില് കഴിയുന്ന സാഹചര്യത്തില് ഇത്തരം വീഡിയോകള് പോസ്റ്റ് ചെയ്യരുതെന്നായിരുന്നു പ്രധാന ഉപദേശം. എന്തായാലും ലോക്ക് ഡൗണ് കാലത്ത് വീഡിയോ ഹിറ്റായി. 600 മില്യണിലധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. വിമര്ശനങ്ങളെ വകവയ്ക്കാത്ത ഉര്വ്വശി തനിക്ക് പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി പറഞ്ഞു. എന്തായാലും വീഡിയോയുടെ പ്രചാരം കണ്ട് വിമര്ശകരുടെ വരെ കണ്ണു തള്ളിയിരിക്കുകയാണ്.
Read Moreസുരക്ഷിതരായിരിക്കൂ…ഞങ്ങളുണ്ട് കൂടെ..! കടമ എന്നതിനപ്പുറം മഹത്തായ സേവനം; കോവിഡ് ഭീതിയിൽ സാന്ത്വനമേകി ഭൂമിയിലെ മാലാഖമാരുടെ സംഗീതം…
കോവിഡ് 19 സൃഷ്ടിക്കുന്ന ഭീതിയില് വീടുകളിലേക്കു നമ്മുടെ ലോകം ചുരുങ്ങുമ്പോഴും സഹജീവികള്ക്കായി കര്മം ചെയ്യുന്നവരാണ് നമ്മുടെ ആരോഗ്യപ്രവര്ത്തകര്. അവരുടെ മനസാന്നിധ്യവും സേവനവുമാണ് ഓരോ ജീവനേയും വൈറസിന്റെ പിടിയില് നിന്നും വീണ്ടെടുക്കാൻ സഹായിക്കുന്നത്. പ്രിയപ്പെട്ടവരില് നിന്നെല്ലാം അകന്ന് ഐസൊലേഷന് വാര്ഡില് ഒറ്റയ്ക്കാകുമ്പോള് സാന്ത്വസ സ്പര്ശനവുമായി എത്തുന്നത്, ശുശ്രൂഷിക്കുന്നത്, കരുതുന്നത് ഭൂമിയിലെ മാലാഖമാര് എന്നു വിളിക്കുന്ന നഴ്സുമാരാണ്. ലോക്ഡൗണിലും അവര് ഡ്യൂട്ടി ചെയ്യുകയാണ്. കടമ എന്നതിനപ്പുറം മഹത്തായ സേവനമായിട്ടാണ് നാം അതു കാണുന്നത്. സ്വന്ത ജീവനെ പോലും പണയപ്പെടുത്തി, കുടുംബവും കുട്ടികളുമായി വീടുകളില് ചെലവഴിക്കാവുന്ന സമയവും സാഹചര്യങ്ങളും ത്യാഗം ചെയ്തു വേദനകളേയും ഒറ്റപ്പെടലിനേയും മറക്കാന് പഠിപ്പിച്ച് ഓരോ രോഗിക്കും ശുഭാപ്തി വിശ്വാസം പകരുകയാണ് അവര്. രോഗം ഭേദമായി വീടുകളില് തിരികെ എത്തുന്നവര് പറയുന്നതും അവരുടെ സമര്പ്പണത്തെക്കുറിച്ചാണ്. ലോക്ഡൗണിന്റെ ഈ സാഹചര്യത്തില് നഴ്സുമാര്ക്കും ആരോഗ്യ പ്രവര്ത്തകര്ക്കും സംഗീതത്തിലൂടെ ആദരമൊരുക്കുകയാണ് സംഗീത സംവിധായകന്…
Read Moreകൊറോണ ബോധവല്ക്കരണവുമായി പിഞ്ചു പൈതങ്ങള് ! എല്കെജി വിദ്യാര്ഥികളുടെ കോവിഡ് പ്രതിരോധ വീഡിയോ വൈറലാകുന്നു…
കോവിഡിനെ ചെറുക്കാനുള്ള പോരാട്ടത്തിലാണ് രാജ്യവും ജനങ്ങളും. സമൂഹത്തിന്റെ നാനാതുറയിലുള്ള ജനങ്ങള് ഇതിന്റെ ഭാഗമാവുകയാണ്. കോവിഡിനെതിരായ പോരാട്ടത്തിന്റെ മുന് നിരയില് നില്ക്കുന്ന ആരോഗ്യപ്രവര്ത്തകര്ക്കും മറ്റും ആദരവര്പ്പിച്ചു കൊണ്ടുള്ള നിരവധി വീഡിയോകളാണ് ഇപ്പോള് പുറത്തു വരുന്നത്. കൊച്ചുകുട്ടികള് വരെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമാവുകയാണ്. കടുത്തുരുത്തി സെന്റ്. കുര്യാക്കോസ് ഇംഗ്ലീഷ് മീഡിയം നഴ്സറി സ്കൂളിലെ എല്കെജി വിദ്യാര്ഥികളുടെ കോവിഡ് ബോധവല്ക്കരണ വീഡിയോയാണ് ഇപ്പോള് വൈറലായിരിക്കുന്നത്. ഫേസ്മാസ്ക്ക് ധരിക്കേണ്ടതിന്റേയും സാമൂഹിക അകലം പാലിക്കേണ്ടതിന്റെയും സാനിറ്റൈസര് ഉപയോഗിക്കേണ്ടതിന്റെയുമെല്ലാം ആവശ്യകത കുട്ടികള് വീഡിയോയില് വിശദീകരിക്കുന്നുണ്ട്. പിഞ്ചു കുട്ടികളുടെ ഈ മാതൃകാ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Read More