കടല്വിഭവങ്ങള്ക്കും പാമ്പിന്റെയും പട്ടിയുടെയും ഒക്കെ ഇറച്ചിയ്ക്കും പേരു കേട്ടതാണ് ചൈനീസ് മാര്ക്കറ്റുകള്. അടുത്തിടെ കൊറോണ വൈറസ് വ്യാപനത്തെ തുടര്ന്ന് പല മാര്ക്കറ്റുകളിലും ഇത്തരത്തിലുള്ള കടല്വിഭവങ്ങളുടെ വിപണനം നിര്ത്തിവെച്ചിരുന്നു. ഇത്തരം വിഭവങ്ങള് സ്ഥിരമായി കഴിച്ചിരുന്ന ഒരു യുവാവിന് കിട്ടിയ പണിയാണ് ഇപ്പോള് ചര്ച്ചയാകുന്നത്. മാസങ്ങളായി ശ്വാസതടസ്സം അലട്ടിയതിനെത്തുടര്ന്നാണ് കിഴക്കന് ചൈനയിലുള്ള വാങ് ഡോക്ടറെ കാണാനെത്തിയത്. സാധാരണയായ എന്തെങ്കിലും അസുഖമാകും ശ്വാസതടസത്തിന് കാരണമെന്നാണ് ആ സമയം വരെ അയാളും വിശ്വസിച്ചിരുന്നത്. എന്നാല് ഡോക്ടര്മാരുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സിടി സ്കാന് റിപ്പോര്ട്ട് കൂടി കണ്ടപ്പോള് വാങ് ശരിക്കും ഞെട്ടി. തന്റെ ശ്വാസകോശത്തില് ജീവനുള്ള നിരവധി വിരകളെ സ്കാനിങ്ങിലൂടെ കണ്ടപ്പോഴാണ് വാങ്ങിന്റെ കണ്ണുതള്ളിയത്. സ്ഥിരമായി വേവിക്കാത്ത മാംസവിഭവങ്ങളും വൃത്തിഹീനമായ വെള്ളവും കുടിക്കുന്നവരില് കാണുന്ന അണുബാധയാണ് വാങ്ങിനും സംഭവിച്ചതെന്നാണ് ഡോക്ടര്മാരുടെ കണ്ടെത്തല്. പാരഗോണിമിയാസിസ് എന്ന ഈ രോഗാവസ്ഥയ്ക്ക് പ്രധാനകാരണം വേവിക്കാതെ കഴിക്കുന്ന കടല്വിഭവങ്ങളാണ്.…
Read MoreCategory: Today’S Special
കുല്ഭൂഷന് ജാദവിന്റെ മോചനത്തിനുള്ള വഴി തെളിയുന്നു ! പാക്കിസ്ഥാനുമായി പിന്വാതില് ചര്ച്ചകള് സജീവമെന്ന് ഹരീഷ് സാല്വെ;പാക്കിസ്ഥാനു മേല് ശക്തമായ സമ്മര്ദവുമായി അജിത് ഡോവല്…
പാക് ജയിലില് കഴിയുന്ന ഇന്ത്യന് നാവികസേനാ മുന് ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിന്റെ മോചനം സംബന്ധിച്ച് പുതുവെളിച്ചം. കുല്ഭൂഷന്റെ മോചനത്തിനായി പിന്വാതില് ചര്ച്ചകള് നടത്തിവരികയാണെന്ന് മുതിര്ന്ന അഭിഭാഷകന് ഹരീഷ് സാല്വെ. കുല്ഭൂഷണെതിനെ പാകിസ്താന്റെ കൈവശം വ്യക്തമായ തെളിവുകള് ഇല്ലെന്നും അദ്ദേഹത്തെ മോചിപ്പിക്കുകയല്ലാതെ പാകിസ്താന് വേറെ വഴിയില്ലെന്നും ഇന്ത്യയ്ക്കു വേണ്ടി ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില് ഹാജരായ ഹരീഷ് സാല്വേ പറഞ്ഞു. കുല്ഭൂഷണന്റെ മോചനത്തിനായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് ശക്തമായ സമ്മര്ദ്ദം പാക്കിസ്ഥാനുമേല് ചെലുത്തുന്നുണ്ട്. പാക് സൈന്യത്തിന്റെ കസ്റ്റഡിയില് വെച്ചു നല്കിയ കുറ്റസമ്മത മൊഴിയല്ലാതെ ജാദവിനെതിരെ പാകിസ്താന്റെ കൈയ്യില് മറ്റു തെളിവുകള് ഒന്നുമില്ല. കുല്ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കാന് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരിവിട്ടതിനു പിന്നാലെ കുല്ഭൂഷണെതിരായ തെളിവുകളും പാക് പട്ടാളക്കോടതിയുടെ വിധിപ്പകര്പ്പും നല്കാന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. കുല്ഭൂഷണ് കോടതി വിധിച്ച വധശിക്ഷ നടപ്പാക്കാനാകില്ലെന്നും കുല്ഭൂഷണെ മോചിപ്പിക്കുകയല്ലാതെ…
Read Moreലോക്ക് ഡൗണ് പ്രഖ്യാപിച്ചതോടെ മണിപ്പൂരില് പെട്ടുപോയ ബ്രിട്ടീഷ് യുവതി പല വാഹനങ്ങളില് ഡല്ഹിയിലെത്താന് സഞ്ചരിച്ചത് 1700 കിലോമീറ്റര് !യുവതി ബ്രിട്ടനിലെത്തിയതോടെ അങ്ങനെ ഇന്ത്യയെക്കുറിച്ച് ഒരു നല്ല വാര്ത്ത നല്കി ബ്രിട്ടീഷ് മാധ്യമങ്ങള്…
കൊറോണയെത്തുടര്ന്ന് ലോക്ക് ഡൗണ് പ്രഖ്യാപിച്ച സാഹചര്യത്തില് സ്വന്തം നാട്ടിലെത്താന് ദീര്ഘയാത്ര നടത്തിയ നിരവധി ആളുകളുണ്ട്. ഇതില്ത്തന്നെ ആയിരക്കണക്കിന് കിലോമീറ്ററുകള് പല മാര്ഗങ്ങളിലൂടെ സഞ്ചരിച്ച ചിലരുമുണ്ടാവും. ബ്രിട്ടീഷ് യുവതി കോറിന്നെ ഹെന്ഡേഴ്സനും അത്തരത്തിലൊരാളാണ്. ലോക്ക്ഡൗണ് പ്രഖ്യാപിക്കുമ്പോള് മണിപ്പൂരിലെ ഒരു ഉള്ഗ്രാമത്തില് പെട്ട് പോയ ഈ 30കാരി ബ്രിസ്റ്റോളിലെ തന്റെ വീട് ലക്ഷ്യം വച്ചാണ് ഇറങ്ങിത്തിരിച്ചത്. ഒടുവില് 1700 കിലോമീറ്റര് പല വാഹനങ്ങളില് യാത്ര ചെയ്താണ് ഡല്ഹിയില് എത്തിയത്. യുവതിക്ക് ഈ സാഹചര്യത്തിലും യാത്രക്ക് സൗകര്യമൊരുക്കി ഇന്ത്യ എല്ലാവിധ സഹായങ്ങളുമേകിയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള് വന് പ്രാധാന്യത്തോടെ റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയെക്കുറിച്ച് എപ്പോഴും മോശമായി എഴുതാന് മത്സരിക്കാറുള്ള ബ്രിട്ടീഷ് മാധ്യമങ്ങള് ഈ യുവതിയെക്കുറിച്ചുള്ള വാര്ത്തയിലൂടെ ആദ്യമായി ഇന്ത്യയെക്കുറിച്ച് നല്ലൊരു വാര്ത്തയാണ് ചെയ്തിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. തന്റെ സുഹൃത്തിന്റെ കുടുംബം സന്ദര്ശിക്കാനായിരുന്നു മൂന്നാഴ്ചത്തേക്ക് കോറിന്നെ മണിപ്പൂരിലെത്തിയത്. കോറിന്നെയ്ക്ക് മടങ്ങാറായപ്പോഴായിരുന്നു ഇന്ത്യയില് ആദ്യലോക്ക്ഡൗണ് പ്രഖ്യാപിച്ചത്. ഇതോടെ…
Read Moreആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്…മനസ് നിറയ്ക്കുന്ന മലയാള ഗാനവുമായി ഇറ്റാലിയന് വൈദികന്; സുന്ദരമായ പാട്ടിന്റെ വീഡിയോ വൈറലാകുന്നു…
കോവിഡ് പടര്ന്നു പിടിച്ചിരിക്കുന്ന സാഹചര്യത്തില് ആളുകള്ക്ക് പാട്ടിലൂടെ സാന്ത്വനമേകുകയാണ് ഒരു ഇറ്റാലിയന് വൈദികന്. ഇറ്റാലിയന് വൈദികനായ ഫാ. സിമോണെ ബെര്ബേരി ആണ് മലയാളികള് എന്നും നെഞ്ചോടു ചേര്ത്ത്പിടിക്കുന്ന ‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്…’ എന്ന ഗാനം ആലപിച്ച് വൈറലായിരിക്കുന്നത്. ഇറ്റലിയിലെ സെമിനാരിയില് ഉപരിപഠനത്തിന് എത്തിയ മലയാളി വൈദികര് പാടിനടന്ന യേശുദാസും കെ.എസ് ചിത്രയും ആലപിച്ച ഈ ഗാനം ഫാ. സിമോണെ ബെര്ബേരിയും ആകര്ഷിച്ചു. മലയാളം പഠിക്കാനും മലയാളം പാട്ടുകള് ആസ്വദിക്കാനും ഇദ്ദേഹവും ആഗ്രഹം പ്രകടിപ്പിച്ചതോടെ മലയാളി വൈദികര് ആ ഉദ്യമം ഏറ്റെടുത്തു. ഒരു ഗായകനും സംഗീതജ്ഞനും കൂടിയായ ഫാ. സിമോണെ ബെര്ബേരി. പെട്ടെന്ന് തന്നെ പാട്ട് പഠിച്ചെടുത്തു. മലയാളത്തിലുള്ള ചില ഭക്തിഗാനങ്ങളും ഇദ്ദേഹം ആലപിച്ചിട്ടുണ്ട്. സംഗീതോപകരണങ്ങളും ഉപയോഗിക്കുന്നതില് പ്രാഗത്ഭ്യമുണ്ടെന്ന് വീഡിയോ എഡിറ്റിംഗ് നിര്വഹിച്ച ഫാ. ജേക്കബ് കോറോത്ത് പറഞ്ഞു. എറണാകുളം അങ്കമാലി അതിരൂപത ദൃശ്യമാധ്യമ വിഭാഗമായ…
Read Moreനന്നായി…ഇനി നല്ല രീതിയില് തുപ്പാമല്ലോ ! പുകയില, മദ്യവില്പ്പനശാലകള് തുറക്കുന്നതിനെതിരേ തുറന്നടിച്ച് ജാവേദ് അക്തറും രവീണ ടണ്ടനും…
പുകയില ഉല്പ്പന്നങ്ങളുടെ വില്പ്പനയും മദ്യശാലകളിലൂടെയുള്ള മദ്യവിതരണവും പുനരാരംഭിക്കാനുള്ള സര്ക്കാര് തീരുമാനത്തിനെതിരേ ആഞ്ഞടിച്ച് ബോളിവുഡ് താരം രവീണ ടണ്ടണും ഗാനരചയിതാവ് ജാവേദ് അക്തറും. കൊറോണ വൈറസ് ലോക്ക്ഡൗണ് മെയ് 17വരെ നീട്ടിക്കൊണ്ട് വെള്ളിയാഴ്ച പ്രഖ്യാപിച്ച നിരവധി ഇളവുകളുടെ ഭാഗമായാണ് മദ്യവില്പ്പന ശാലകള് അടക്കം തുറക്കാനുള്ള തീരുമാനം. ”പാന്, ഗുട്ക കടകള്ക്ക് യായ്..നന്നായി, തുപ്പല് വീണ്ടും ആരംഭിക്കട്ടെ…അതിയശകരം!” എന്നാണ് എഎന്ഐയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് രവീണ ടണ്ടണ് ട്വിറ്ററില് കുറിച്ചത്. ‘ലോക്ഡൗണിനിടെ മദ്യശാലകള് തുറക്കുന്നത് വിനാശകരമായ ഫലങ്ങള് മാത്രമേ നല്കുകയുള്ളു. ഇപ്പോള് ഗാര്ഹിക പീഡനങ്ങള് വര്ദ്ധിച്ചിരിക്കുകയാണ്. മദ്യം കൂടി നല്കുമ്പോള് ഈ ദിവസങ്ങള് സ്ത്രീകള്ക്കും കുട്ടികള്ക്കും കൂടുതല് അപകടകരമാകും” എന്നായിരുന്നു ജാവേദ് അക്തറിന്റെ ട്വീറ്റ്.
Read Moreനടുറോഡില് കിടന്ന പാമ്പിനെയെടുത്ത് അരയില് ചുറ്റി ഗര്ഭിണി ! ചീറിപ്പാഞ്ഞു വരുന്ന കാറില് നിന്നും പാമ്പിനെ രക്ഷിച്ച യുവതിയുടെ വീഡിയോ വൈറലാകുന്നു…
ചീറിപ്പാഞ്ഞു വരുന്ന കാറില് നിന്നും പാമ്പിനെ രക്ഷിച്ച ഗര്ഭിണിയാണ് ഇപ്പോള് താരം. പൂര്ണ ഗര്ഭിണിയായ ഒരു സ്ത്രീ പാമ്പിനെ അരയില് ചുറ്റിയിരിക്കുന്ന ഒരു ചിത്രവും ഒപ്പം ഒരു വീഡിയോയുമാണ് ഇപ്പോള് സോഷ്യല് മീഡിയയില് തരംഗമായിരിക്കുന്നത്. ആറടിയോളം നീളമുള്ള പാമ്പിനെ സ്വന്തം ജീവന് പോലും പണയം വെച്ച് രക്ഷിക്കുകയായിരുന്നു യുഎസ് സ്വദേശിനിയായ ടോണി റൗച്ച്. റോഡിന്റെ നടുവിലേക്ക് ഓടിയെത്തിയാണ് അവര് പാമ്പിനെ രക്ഷിച്ചത്. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങള് വാങ്ങാനായി പുറത്തിറങ്ങിയ ടോണി കാറില് യാത്ര ചെയ്യുമ്പോഴാണ് ഒരു പാമ്പിനെ റോഡില് കണ്ടത്. എതിര്ഭാഗത്തു നിന്നും മറ്റൊരു കാര് വരുന്നത് ശ്രദ്ധയില്പ്പെട്ട ടോണി ഉടന് തന്നെ കാര് നിര്ത്തി പുറത്തിറങ്ങി പാമ്പിനെ രക്ഷപ്പെടുത്തുകയായിരുന്നു. കയ്യിലെടുത്ത പാമ്പിനെ ഭര്ത്താവിനെ കാണിക്കുകയും ചെയ്തു. വിഷമില്ലാത്ത ഇനം പാമ്പാണെന്ന് മനസ്സിലായപ്പോള് പാമ്പിനെ അരയില് ചുറ്റി ഒരു ഫോട്ടോയും എടുത്തു. ശേഷം സമീപത്തെ കാട്ടിലേക്ക് വിട്ടയക്കുകയും…
Read Moreആകെ കണ്ഫ്യൂഷന് ആയല്ലോ ! നാട്ടിലേക്ക് വന്ന ‘അതിഥികള്’ക്ക് വീട്ടിലേക്ക് മടങ്ങുമ്പോള് ആകെ ആശയക്കുഴപ്പം; വലഞ്ഞ് അധികൃതര്…
നാട്ടിലേക്ക് മടങ്ങാന് രജിസ്ട്രേഷന് നടത്തുന്നത് സംബന്ധിച്ച് ആലപ്പുഴയിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്ക്കിടയില് കടുത്ത ആശയക്കുഴപ്പം. എങ്ങനെ പേര് നല്കണമെന്ന് ചോദിച്ച് തൊഴിലാളികള് പൊലീസ് സ്റ്റേഷനുകളിലടക്കം ബന്ധപ്പെടുന്നുണ്ട്. സര്ക്കാര് ഓഫിസുകളില് നേരിട്ടെത്തുന്നവരും ഒട്ടേറെയാണ്. പേര് റജിസ്റ്റര് ചെയ്യാന് തൊഴിലാളികള് എവിടെയും പോകേണ്ടതില്ലെന്നും ക്യാംപുകളില് തന്നെ ഇരുന്നാല് മതിയെന്നും ആലപ്പുഴ ജില്ലാ കലക്ടര് എം.അഞ്ജന അറിയിച്ചു. എന്നാല് ഇപ്പോഴും സര്ക്കാര് ഓഫീസുകളില് നിരവധി ആളുകളാണ് എത്തുന്നത്. റവന്യൂ ലേബര് പൊലീസ് സംയുക്ത സംഘം ക്യാംപുകളിലെത്തി പേര് റജിസ്റ്റര് ചെയ്യുമെന്നും കളക്ടര് അറിയിച്ചു. സ്വന്തം ചെലവിലാണ് തൊഴിലാളികള് മടങ്ങേണ്ടത്. ഇന്ന് റജിസ്റ്റര് ചെയ്യുന്നവര്ക്ക് മാത്രമേ മടങ്ങാന് കഴിയൂ.
Read Moreപൂച്ചയ്ക്കു തന്കുഞ്ഞ് പൊന്കുഞ്ഞ് ! സുഖമില്ലാത്ത പൂച്ചക്കുഞ്ഞിനെ കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച; മതിയായ ചികിത്സ നല്കി ആശുപത്രി ജീവനക്കാരുടെ സ്നേഹസ്പര്ശം…
ലോക്ക്ഡൗണായെന്നു വച്ച് ഏതെങ്കിലും അമ്മയ്ക്ക് അസുഖബാധിതനായ തന്റെ കുഞ്ഞിനെ ഉപേക്ഷിക്കാനാവുമോ ? അസുഖം വന്ന പൂച്ചക്കുഞ്ഞിനെ കടിച്ചു പിടിച്ച് ആശുപത്രിയിലേക്ക് എത്തിയ തള്ളപ്പൂച്ചയാണ് ഇപ്പോള് വാര്ത്തകളില് ഇടം പിടിക്കുന്നത്. പൂച്ചകളെ കൊണ്ട് നിറഞ്ഞ ഇടമാണ് ഇസ്താംബൂളിലെ തെരുവുകള് ഈ തെരുവിലെ ഒരു പൂച്ചയാണ് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തിയത്. പൂച്ചക്കുഞ്ഞിനെയും കടിച്ചു പിടിച്ച് ആശുപത്രിയിലെത്തിയ തള്ളപ്പൂച്ചയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില് കാഴ്ചക്കാരിലൊരാള് പങ്കുവെച്ചതോടെ ലോകമെമ്പാടും വൈറലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ച പൂച്ചക്കുഞ്ഞിന് ആരോഗ്യപ്രവര്ത്തകര് ഉടന് തന്നെ വേണ്ട പരിചരണം നല്കിയതും സോഷ്യല്മീഡിയയുടെ മനംകവര്ന്നു. ആശുപത്രിക്ക് തന്നെ സമീപത്ത് തന്നെയാണ് ഈ പൂച്ചയുടെ താമസം. ഈയടുത്ത ദിവസമാണ് പൂച്ച കുഞ്ഞിനെ പ്രസവിച്ചത്. ആശുപത്രിയിലെത്തിച്ച പൂച്ചകുഞ്ഞിനെ ജീവനക്കാര് പരിപാലിക്കുകയും അമ്മ പൂച്ചയ്ക്ക് ഭക്ഷണവും പാലും നല്കുകയും ചെയ്തുവെന്ന് ജീവനക്കാരിലൊരാള് പറയുന്നു. എന്തായാലും അമ്മപ്പൂച്ചയും കുഞ്ഞും ഹാപ്പിയാണ് എന്നാണ് ആശുപത്രി അധികൃതര് പറയുന്നത്.
Read Moreകഴിപ്പും കിടപ്പും എല്ലാം ആംബുലന്സില് ! പോകുന്ന വഴിയില് കാണുന്ന പുഴയില്; വീട്ടുകാരെ കണ്ടിട്ട് ഒന്നര മാസം; കോവിഡിനെ രാജ്യത്തു നിന്നു തുരത്താതെ വിശ്രമമില്ലെന്ന് 65കാരനായ ആംബുലന്സ് ഡ്രൈവര്…
രാജ്യം കോവിഡിനെ അതിജീവിക്കാന് പൊരുതുകയാണ്. ആരോഗ്യപ്രവര്ത്തകരും പോലീസുകാരുമെല്ലാം ഇതിന്റെ ഭാഗമായി അഹോരാത്രം പ്രവര്ത്തിക്കുകയാണ്. എന്നാല് കോവിഡിനെതിരായ പോരാട്ടത്തില് ചില അണ്സങ് ഹീറോകളുമുണ്ട്. ഉത്തര്പ്രദേശ് സംഭാല് ജില്ലയിലെ 65 കാരന് ബാബു ഭാരതി അത്തരത്തില് ഒരാളാണ്. മാര്ച്ച് 23 ന് ശേഷം 42 ദിവസമായി വീട്ടില് പോകാതെയും ഭാര്യയെയും മക്കളെയും കാണാതെ രോഗത്തിനെതിരേയുള്ള പോരാട്ടത്തില് കാവല്ഭടനായി മാറിയിരിക്കുകയാണ് ബാബു ഭാരതി. രോഗത്തിന്റെ രൂക്ഷത പിടി മുറിക്കിയിരിക്കുമ്പോള് രോഗബാധിത പ്രദേശങ്ങളിലൂടെയും ഹോട്സ്പോട്ടുകള് വഴിയും നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന സാഹചര്യത്തില് വീട്ടില് പോകാന് എവിടെ സമയം. ആംബുലന്സ് ഡ്രൈവറായ ബാബു ഭാര്യയേയും മക്കളെയും കണ്ടിട്ടും വീട്ടില് പോയിട്ടും ഒന്നര മാസമായി. ആംബുലന്സില് തന്നെയാണ് ഉറക്കം. എവിടേയ്ക്ക് പോകുന്നോ അവിടെ കുഴല്ക്കിണറുകള് ഉണ്ടെങ്കില് അവിടെ കുളിയും നനയും. ജോലിചെയ്യുന്ന ജില്ലാ ആശുപത്രിയില് നിന്നുമാണ് ഭക്ഷണം. കോവിഡിനെതിരേയുള്ള പോരാട്ടം വിജയിച്ച ശേഷം മാത്രമേ…
Read Moreഅന്തരീക്ഷത്തിൽ പറന്ന് ഉയർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മഞ്ജു വാര്യർ കുറിച്ചതിങ്ങനെ…. ചിത്രത്തിന് ലൈക്കും കമന്റുകളുമായി ആരാധകരും
മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. അഭിനയത്തിൽ മാത്രമല്ല നൃത്തത്തിലും സംഗീതത്തിലുമെല്ലാം താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ശാലീന സുന്ദരിയായി മലയാളത്തിൽ അരങ്ങേറ്റം കുറിച്ച താരം ഇപ്പോൾ ഏത് തരം വേഷവും കൈകാര്യം ചെയ്യും. ഇപ്പോൾ താരവും മറ്റുള്ളവരെ പോലെ വീട്ടിൽ ക്വാറന്ൈറനിലാണ്. എല്ലാ താരങ്ങളെയും പോലെ താരവും കൊറോണ വ്യാപനത്തിനെതിരേ ബോധവത്ക്കരണവുമായി എത്തിയിരുന്നു. എന്നാൽ പല താരങ്ങളും തങ്ങളുടെ ബോഡി ഫിറ്റ്നെസ് നിലനിർത്താൻ വർക്കൗട്ട് വീഡിയേകളുമായി എത്തിയപ്പോൾ നൃത്ത വീഡിയോകൾ പങ്കുവച്ചുകൊണ്ടാണ് മഞ്ജുവെത്തിയത്. ക്വാറന്ൈറൻ സമയത്തും ഡാൻസ് പ്രാക്ടീസ് നിർത്താൻ താരം ഒരുക്കമല്ല. ഡാൻസ് പ്രാക്ടീസ് ചെയ്യുന്ന താരത്തിന്റെ വീഡിയോകൾ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ നൃത്തദിനത്തിൽ ആശംസയുമായെത്തിയിരിക്കുകയാണ് താരം. മനോഹരമായൊരു ചിത്രത്തോടൊപ്പമായിരുന്നു മഞ്ജുവിന്റെ ആശംസ. നൃത്തം ചെയ്യുന്ന തന്റെ ചിത്രമാണ് താരം പങ്കുവച്ചത്. അന്തരീക്ഷത്തിൽ പറന്നുയർന്നു നിൽക്കുന്ന രീതിയിലുള്ള ചിത്രമാണ് മഞ്ജു പോസ്റ്റ് ചെയ്തത്.…
Read More