സണ്ണിലിയോണിന്റെ ആദ്യ ഇന്ത്യന്‍ സിനിമ റിലീസിംഗിനൊരുങ്ങുന്നു ! നായകന്‍ നിഷാന്ത് സാഗര്‍;ഷൂട്ട് ചെയ്തത് കേരളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍

ഇന്ത്യന്‍ സിനിമയിലെ മിന്നും താരം സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിംഗിനൊരുങ്ങുന്നതായി പ്രചാരണം. ഡിസ്ട്രിബ്യൂഷന്‍ തര്‍ക്കങ്ങളെ തുടര്‍ന്ന് റിലീസ് മുടങ്ങി പോയ പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുന്നതെന്ന് വിവരം. ചിത്രത്തില്‍ നായകന്‍ മലയാളിയായ നിഷാന്ത് സാഗറാണ്. 2006-087 കാലഘട്ടത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ലൊക്കേഷനുകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്. ചിത്രം സംവിധാനം ചെയ്തത് മാര്‍ക്ക് റാറ്ററിങ് എന്ന അമേരിക്കന്‍ സംവിധായകനാണ്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളും. പട്ടണം റഷീദ് ഉള്‍പ്പടെയുള്ള നിരവധി മലയാളി സാങ്കേതിക പ്രവര്‍ത്തകര്‍ ഈ സിനിമയില്‍ സഹകരിച്ചിട്ടുണ്ട്. മിക്സിങും മറ്റും നടന്നത് ചെന്നൈയിലാണ്. 2008ല്‍ റിലീസിനു തയാറെടുത്ത ചിത്രം പിന്നീട് മുടങ്ങി. പുതിയ വാര്‍ത്ത സണ്ണി ലിയോണ്‍ ആരാധകരെയെല്ലാം ആവേശഭരിതരാക്കിയിരിക്കുകയാണ്.

Read More

നടന്‍ ചെമ്പന്‍ വിനോദ് വിവാഹിതനായി ! വധു 25കാരിയായ സൈക്കോളജിസ്റ്റ്; വിവാഹക്കാര്യം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ച് താരം…

നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശിയും സൈക്കോളജിസ്റ്റുമായ മറിയം തോമസാണ് വധു. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. ഇത് ചെമ്പന്റെ രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്. അധികമാരെയും അറിയിക്കാതെയായിരുന്നു വിവാഹം. 2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്‍’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. പിന്നീട് മലയാള സിനിമയില്‍ തിരക്കേറിയ താരമായി മാറുകയായിരുന്നു. 2018 ഗോവ ചലച്ചിത്രമേളയില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നതും ചെമ്പന്‍ വിനോദ് ആണ്. അന്‍വര്‍ റഷീദ് ചിത്രം ‘ട്രാന്‍സ്’ ആണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചെമ്പന്‍ വിനോദ് ചിത്രം. ലോക്ക്ഡൗണ്‍ കാലത്തെ രണ്ടാമത്തെ താരവിവാഹമാണിത്. ഏപ്രില്‍ 26 ന് നടന്‍ മണികണ്ഠന്‍ ആചാരിയും വിവാഹിതനായിരുന്നു.

Read More

ഇന്റര്‍നെറ്റിനെ സൂപ്പര്‍ഫാസ്റ്റാക്കാന്‍ 5ജി ഉടനെത്തും ! ഒരു മുഴം മുമ്പേയെറിഞ്ഞ്‌ എയര്‍ടെല്‍; നോക്കിയയുമായി കരാറിലെത്തി…

രാജ്യത്ത് 5ജിയുടെ സാധ്യതകള്‍ മുന്‍കൂട്ടിക്കണ്ട് എയര്‍ടെല്‍ നോക്കിയയുമായി കൈകോര്‍ക്കുന്നു. ഇതിനു പിറകെ 4ജി സേവനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും എയര്‍ടെലിനുണ്ട്. ഇതിന്റെ ഭാഗമായി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയുടെ കരാറിലെത്തി. രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുക. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍തന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്. മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയാണ് ഇന്ത്യ. 2025ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതില്‍ 8.8 കോടിപേരും 5ജി യാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുന്നു. ഇതിനാല്‍ തന്നെ പുതിയ കരാര്‍ ഗുണം ചെയ്യുമെന്നും എയര്‍ടെല്‍ വിശ്വസിക്കുന്നു.

Read More

പാമ്പുമായിട്ടാ കളി ! ലോക്ക്ഡൗണ്‍ കാലത്ത് മൂര്‍ഖന്‍ കുഞ്ഞിനെ കൈയ്യിലെടുത്ത് താലോലിച്ച് നടി പ്രവീണ ! വീഡിയോ വൈറലാകുന്നു…

ലോക്ക് ഡൗണ്‍ കാലത്ത് വ്യത്യസ്ഥമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് സിനിമ നടിമാര്‍. എന്നാല്‍ ഏവരെയും കടത്തിവെട്ടുന്ന വീഡിയോയാണ് നടി പ്രവീണ ഇപ്പോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ വീട്ടിലെത്തിയ അതിഥിയെ ആരാധകര്‍ക്ക് പരിചയപ്പെടുത്തുകയാണ് താരം. നിസ്സാരക്കാരനായിരുന്നില്ല കക്ഷി. ഒരു സുന്ദരന്‍ മൂര്‍ഖന്‍ പാമ്പിനെയാണ് പ്രവീണ കൈകളിലെടുത്ത് താലോലിച്ചത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും തന്റെ യൂട്യൂബ് ചാനലില്‍ താരം അപ് ലോഡ് ചെയ്യുകയും ചെയ്തു. തന്റെ കോഴിക്കൂടിന്റെ അരികിലാണ് നടി പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ പൂജപ്പുരയുള്ള സതിയെ വിളിക്കുകയായിരുന്നു. സതി വന്ന് പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തുന്നത്. സതി അരികില്‍ ഉള്ളതുകൊണ്ടുതന്നെ പ്രവീണയുടെ പേടിയും പമ്പ കടന്നു. പിന്നീട് സംസാരം പാമ്പിനെ കൈകളില്‍ എടുത്തായി. സാധാരണ പാമ്പിനെ കണ്ടാല്‍ ആളുകള്‍ ഭയത്തോട് കൂടി ഉപദ്രവിക്കാറാണ് പതിവെന്ന് ആ സമീപനം മാറ്റണമെന്ന് നടി വീഡിയോയില്‍ പറയുന്നു. പാമ്പിനെ…

Read More

മുത്തച്ഛന്റെ പ്രായമുള്ള ആള്‍ അടുത്തു വന്നിരുന്ന് ഉറങ്ങുന്നതു പോലെ അഭിനയിച്ചു; പിന്നീട് മാറിടത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി; 60കാരനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് 20കാരി…

പൊതു ഇടങ്ങളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ഥ്യം. യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ത്രീകളാണ് പലവിധത്തിലുമുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്. മാര്‍വയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ…

Read More

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്‌സിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനി ! രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ലോകത്തെ എറ്റവും വലിയ വാക്‌സിന്‍ കമ്പനിയായ സെറം

കോവിഡിനെതിരായ പോരാട്ടത്തിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ ഓക്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്സിന്‍ നിര്‍മിക്കാന്‍ ഇന്ത്യന്‍ കമ്പനി തയ്യാറെടുക്കുന്നതായാണ് വിവരം. പൂന ആസ്ഥാനമായിട്ടുള്ള മരുന്നു നിര്‍മാതാക്കളാണ് മൂന്നാഴ്ചയ്ക്കകം വാക്‌സിന്‍ നിര്‍മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചതായി തങ്ങളുടെ സംഘം ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ഡോ.ഹില്ലുമായി സഹകരിച്ചാണ് പരീക്ഷണത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ വാക്സിന്‍ ഉത്പാദിപ്പിക്കാനാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യ സിഇഒ അദാര്‍ പൂനവല്ല പറഞ്ഞു. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിന്‍ രണ്ടോ മൂന്നോ ആഴ്ചക്കുള്ളില്‍ നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഇന്ത്യയിലെ പ്രമുഖ വാക്‌സിന്‍ നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഈ വാക്‌സിന്റെ മനുഷ്യരിലെ പരീക്ഷണം വിജയിച്ചാല്‍ ഒക്ടോബറോടെ വിപണിയിലെത്തിക്കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അറിയിച്ചു. ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പാക്കി അടുത്ത രണ്ടോ മൂന്നോ ആഴ്ച്ചക്കുള്ളില്‍ വാക്‌സിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിക്കുമെന്നും അദാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സ്വന്തം…

Read More

ആ ‘പ്രഭാകരാ’ വിളി ആ പ്രഭാകരനെ ഉദ്ദേശിച്ചല്ല ! സംഭവത്തില്‍ മാപ്പു ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍; സംഭവം ഇങ്ങനെ…

സുരേഷ് ഗോപി-ശോഭന താരജോഡികള്‍ തകര്‍ത്തഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈനിലെത്തിയതോടെ ചിത്രത്തെ സംബന്ധിച്ച് ചില വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ അടുത്ത വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരേ രൂക്ഷമായ ആക്രമണമാണ് തമിഴ്നാട്ടില്‍ നിന്നുമുണ്ടാകുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപി തന്റെ പട്ടിയെ പ്രഭാകരാ എന്നു വിളിക്കുന്ന രംഗമാണ് ഇപ്പോള്‍ വിവാദത്തിനിടയായിരിക്കുന്നത്. എന്നാല്‍ ഈ വിളി പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മനപൂര്‍വ്വം ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രഭാകരന്‍…

Read More

പനിയും ചുമയുമടക്കമുള്ള രോഗലക്ഷണങ്ങള്‍ കാട്ടിയതിനെത്തുടര്‍ന്ന് പരിശോധിച്ചുവെങ്കിലും രണ്ടു തവണയും ഫലം നെഗറ്റീവ് ! ഒടുവില്‍ മരണവും…

രോഗലക്ഷണമില്ലാതെ രോഗബാധിതരാവുന്ന കോവിഡ് രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. ഇതിനിടെ കോവിഡ് ബാധിച്ച് ജര്‍മനിയില്‍ അങ്കമാലി സ്വദേശിയായ നഴ്‌സ് മരിച്ച സംഭവം ആശങ്കയേറ്റുകയാണ്. രോഗലക്ഷണങ്ങള്‍ കാണിച്ച ശേഷവും ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൂക്കന്നൂര്‍ പാലിമറ്റം പ്രിന്‍സി സേവ്യര്‍ (54) ആണ് കൊളോണില്‍ കോവിഡ് ബാധിതയായി മരിച്ചത്. ഇവരെ നേരത്തെ രണ്ടു കോവിഡ് പരിശോധന നടത്തിയിരുന്നെങ്കിലും നെഗറ്റീവായിരുന്നു ഫലം. അതേസമയം പനിയും ചുമയുമടക്കം കോവിഡിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു. മൂന്നാഴ്ച ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷമായിരുന്നു മരണം. മൂന്നാമത്തെ പരിശോധനയിലാണ് രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനായതെന്നും ബന്ധുക്കള്‍ പറയുന്നു. ജര്‍മനിയിലെ കൊളോണില്‍ വൃദ്ധസദനത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നിടത്തു നിന്നാണ് രോഗം പകര്‍ന്നതെന്നാണ് കരുതുന്നത്. ഇവിടെ രോഗം ബാധിച്ച ആളുകളെ ശുശ്രൂഷിച്ചിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതോടെ ജോലിക്കു പോകുന്നത് നിര്‍ത്തുകയും പരിശോധനകള്‍ നടത്തുകയുമായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിക്കുന്നതിനു…

Read More

മുലപ്പാല്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കും ! മൂന്നു മാസം പ്രായമുള്ള കുഞ്ഞ് കോവിഡില്‍ നിന്നും മുക്തയായി; രക്ഷയായത് മുലപ്പാലെന്ന് നിഗമനം…

മുലപ്പാല്‍ കോവിഡിനെ ചെറുക്കാന്‍ പര്യാപ്തമെന്ന് സൂചന. കോവിഡിനെ പൊരുതി തോല്‍പ്പിച്ച ഉത്തര്‍പ്രദേശിലെ അമ്മയും കുഞ്ഞുമാണ് ഈ നിഗമനത്തിന് ആധാരം. ഏപ്രില്‍ 12-നാണ് മൂന്നു മാസം പ്രായമുള്ള കുഞ്ഞുമായി മുപ്പതുകാരിയായ അമ്മ യുപിയിലെ ഗൊരഖ്പുര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ എത്തുന്നത്. കുഞ്ഞിന് പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന് കോവിഡ് 19 ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു. അതേസമയം അമ്മയെ വൈറസ് ബാധിച്ചിരുന്നുമില്ല. സ്വാഭാവികമായും കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതിരിക്കാനായി ഡോക്ടര്‍മാരുടെ ശ്രമം മുഴുവനും. കുട്ടിയെ ഉടന്‍ തന്നെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മൂന്നു മാസം മാത്രം പ്രായമുള്ളതിനാല്‍ അമ്മയെയും ആവശ്യമായ മുന്‍കരുതല്‍ നടപടികളോടെ ഒപ്പം നിര്‍ത്തി. ‘ഡോക്ടര്‍മാര്‍ നേരിട്ട പ്രധാന വെല്ലുവിളി കുഞ്ഞില്‍നിന്ന് അമ്മയ്ക്ക് അസുഖം ബാധിക്കാതെ നോക്കുക എന്നുള്ളതായിരുന്നു. കുഞ്ഞിനെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.…

Read More

വര്‍ക്കലയില്‍ ക്വാറന്റൈന്‍ ലംഘിച്ച് കോവിഡ് രോഗി! കറങ്ങി നടന്നത് ആശുപത്രികളടക്കം നിരവധി സ്ഥലങ്ങളില്‍…

വര്‍ക്കലയിലെ കോവിഡ് രോഗി ക്വാറന്റൈന്‍ ലംഘിച്ചതായി വിവരം. മാര്‍ച്ച് 20ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയെങ്കിലും നിരീക്ഷണത്തില്‍ കഴിഞ്ഞില്ല. പുത്തന്‍ ചന്തയിലെ വീട്ടിലെത്തിയ ശേഷം കുടുംബത്തോടെ ആശുപത്രിയില്‍ പോയി. മാര്‍ച്ച് 29ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എസ്എടി ആശുപത്രിയിലും കുടുംബത്തോടൊപ്പം പോയി. 14 ദിവസത്തെ ക്വാറന്റൈന്‍ പാലിച്ചതിനു ശേഷമാണ് താന്‍ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ റൂട്ട് മാപ്പ് വിശദമായി തയ്യാറാക്കിയതോടെ ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി അറിഞ്ഞത്. നിലവില്‍ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.

Read More