ശുചിമുറിയിലെത്തിയ വീട്ടമ്മയെ കീഴ്‌പ്പെടുത്താന്‍ കിണഞ്ഞു ശ്രമിച്ച് പെരുമ്പാമ്പ് ! ചുറ്റികയെടുത്ത് പെരുമ്പാമ്പിനെ അടിച്ച് വീട്ടമ്മ; ഒടുവില്‍ സംഭവിച്ചത്…

ശുചിമുറിയിലെത്തിയ വീട്ടമ്മയെ അവിടെ കാത്തിരുന്നത് കൂറ്റന്‍ പെരുമ്പാമ്പായിരുന്നു. ഒടുവില്‍ ഒരുവിധത്തിലാണ് വീട്ടമ്മ പാമ്പിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്. തായ്‌ലന്‍ഡിലായിരുന്നു സംഭവം. ശുചിമുറിയിലേക്കു കയറിയ വീട്ടമ്മയുടെ നേരെ അവിടെ പതുങ്ങിയിരുന്ന പെരുമ്പാമ്പ് ചാടിവീഴുകയായിരുന്നു. ആദ്യം വീട്ടമ്മയെ കടിച്ച പാമ്പ് പിന്നീട് അവരെ വരിഞ്ഞുമുറുക്കാന്‍ തുടങ്ങി. ഭയന്നുവിറച്ച വീട്ടമ്മ ധൈര്യം വീണ്ടെടുത്ത് പാമ്പിനെ അവിടെയുണ്ടായിരുന്ന സാധനങ്ങളെടുത്ത് തിരിച്ചാക്രമിച്ചു. ഒരുവിധത്തില്‍ പാമ്പിന്റെ തലയില്‍ പിടുത്തമിട്ട വീട്ടമ്മ സഹായത്തിനായി മകനെ വിളിച്ചു. പാമ്പിന്റെ തല തറയില്‍ അമര്‍ത്തിപ്പിടിച്ച ശേഷമാണ് വീട്ടമ്മ അലറിവിളിച്ചത്. അപ്പോഴും വീട്ടമ്മയെ പാമ്പ് വരിഞ്ഞുമുറുക്കുന്നുണ്ടായിരുന്നു. നിലവിളി കേട്ടെത്തിയ മകനോട് ചുറ്റികയും കത്തിയും ആവശ്യപ്പെട്ടു. ചുറ്റിക ഉപയോഗിച്ച് പാമ്പിന്റെ തലയിലും ശരീരത്തിലുമെല്ലാം ആഞ്ഞിടിച്ചു. കത്തിവച്ച് പാമ്പിനെ മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ വീട്ടമ്മയുടെ ശരീരത്തിലുണ്ടായിരുന്ന പാമ്പിന്റെ പിടി അയഞ്ഞു. പാമ്പിന്റെ കടിയില്‍ വീട്ടമ്മയുടെ ശരീരത്തില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. പാമ്പിന്റെ പിടി അയഞ്ഞതും വീട്ടമ്മയെ…

Read More

പല്ലു തേപ്പ്, കുളി തുടങ്ങിയ ചീത്ത ശീലങ്ങളൊന്നുമില്ല ! ദുര്‍ഗന്ധം സഹിക്കാനാവാതെ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

കുളിയും,പല്ലുതേപ്പുമൊക്കെ ശീലമില്ലാത്ത ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി.സ്ഥിരമായി കുളിക്കുകയോ പല്ലുതേയ്ക്കുകയോ ചെയ്യാത്ത ഭര്‍ത്താവുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും വിവാഹ മോചനം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് യുവതി സംസ്ഥാന വനിതാ കമ്മീഷനെ സമീപിച്ചത്. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. 20 വയസുകാരിയായ സോനി ദേവി എന്ന യുവതിയാണ് 23കാരനായ ഭര്‍ത്താവ് മനീഷിനെതിരേ പരാതി നല്‍കിയത്. സംഭവത്തില്‍ രണ്ടുമാസത്തെ സമയം കമ്മീഷന്‍ യുവാവിന് അനുവദിച്ച് നല്‍കിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കകം മനീഷ് തന്റെ ജീവിത രീതിയില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ വിവാഹ മോചന നടപടികളുമായി മുന്നോട്ട് പോകുമെന്നും കമ്മീഷന്‍ യുവാവിന് താക്കീതു നല്‍കി. ഭര്‍ത്താവ് പ്ലംബറാണെന്നും 10 ദിവസം കൂടുമ്പോള്‍ മാത്രമേ ഇയാള്‍ കുളിയ്ക്കുകയോ പല്ലു തേക്കുകയോ ചെയ്യാറുള്ളൂവെന്നും അടുത്തു വരുമ്പോള്‍ അസഹ്യമായ ദുര്‍ഗന്ധമാണെന്നും യുവതി പറയുന്നു. ഇതിനാലാണ് താന്‍ വിവാഹം മോചനം ആഗ്രഹിക്കുന്നതെന്നും യുവതി പരാതിയില്‍ വ്യക്തമാക്കി. അടിസ്ഥാന…

Read More

സിറിഞ്ചിനുള്ളിലെ മിഠായിയുടെ ഉദ്ദേശ്യമെന്ത് ! സ്‌കൂള്‍ പരിസരത്ത് വ്യാപകമായി വില്‍ക്കപ്പെടുന്ന സിറിഞ്ച് മിഠായിയില്‍ ഭീതിപൂണ്ട് അധ്യാപകരും രക്ഷിതാക്കളും…

സ്‌കൂള്‍ പരിസരങ്ങളില്‍ സിറിഞ്ച് മിഠായി വ്യാപകമായതോടെ ഭീതിപൂണ്ട് രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും. സ്‌കൂള്‍ കുട്ടികളെ ഉദ്ദേശിച്ചാണ് സിറിഞ്ചിനുള്ളില്‍ മധുരപദാര്‍ഥം നിറച്ച രീതിയില്‍ മിഠായി വില്‍ക്കപ്പെടുന്നത്. സിറിഞ്ചിന് പുറത്ത് ഒട്ടിച്ച സ്റ്റിക്കറില്‍ നിര്‍മാതാക്കളുടെ പേരോ മറ്റുവിവരങ്ങളോ രേഖപ്പെടുത്തിയിട്ടുമില്ല. വെറും അഞ്ചുരൂപയേ മിഠായിക്കുള്ളൂ എന്നതിനാല്‍ ധാരാളം കുട്ടികളാണ് ദിവസേന ഇത് വാങ്ങിക്കഴിക്കുന്നത്. ആശുപത്രികളില്‍ നിന്നും ഒറ്റത്തവണ ഉപയോഗ ശേഷം വലിച്ചെറിയുന്ന സിറിഞ്ചുകള്‍ ഇത്തരത്തില്‍ ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുമെന്നുറപ്പ്.

Read More

ചൈനീസ് ഭീമന്‍ അംബാനിയെ മലര്‍ത്തിയടിക്കുമോ ? ഇന്ത്യന്‍ ടെലികോം രംഗത്തേക്ക് പ്രവേശിക്കാനൊരുങ്ങി ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനി…

ഇന്ത്യന്‍ ടെലികോം വിപണിയില്‍ റിലയന്‍സ് ജിയോ പുലര്‍ത്തുന്ന അപ്രമാദിത്വം അവസാനിപ്പിക്കാന്‍ ചൈനീസ് കമ്പനി വരുന്നു ? ചൈനയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ചൈന മൊബൈല്‍ ഇതിനോടകം എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന മൊബൈല്‍ ഇന്ത്യയിലെത്തിയാല്‍ കനത്ത തിരിച്ചടി നേരിടുക റിലയന്‍സിന്റെ ജിയോയ്ക്കാവും. 38ലക്ഷം 5ജി ഉപഭോക്താക്കളാണ് ചൈന മൊബൈലിനുള്ളത്. ഇന്ത്യയിലും 5ജി വിപണിയാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. 5ജി ഉപഭോക്താക്കളുടെ 2020ല്‍ എണ്ണം ഒരുകോടിയാക്കാനാണ് ചൈന മൊബൈല്‍ ലക്ഷ്യമിടുന്നത്. ചൈനയില്‍ 9.3 കോടിയില്‍ അധികം ആളുകളാണ് ചൈന മൊബൈലിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്നത്. ലോകത്തെ രണ്ടാമത്തെ ടെലികോം സേവനദാതാക്കളുമായി ഇന്ത്യയിലെ ടെലികോം സേവനദാതാക്കളുമായി ചേര്‍ന്നാവും ഇന്ത്യന്‍ വിപണിയിലേക്കുള്ള ചൈന മൊബൈലിന്റെ വരവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനുള്ള സാധ്യതകള്‍ ആരാഞ്ഞുള്ള ചര്‍ച്ചകള്‍ 2019 ഡിസംബറില്‍ പൂര്‍ത്തിയായതായാണ് വിവരം. നിലവിലെ നഷ്ടത്തില്‍ നിന്ന് കരകയറാന്‍…

Read More

ഐശ്വര്യ റായ് തന്നെയാണ് എന്റെ അമ്മയെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല ! ഞാന്‍ ജനിച്ചത് ഐവിഎഫിലൂടെയും; യുവാവിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ…

ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര്‍ വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്‍ത്തകളില്‍ നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള്‍ അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള്‍ പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില്‍ വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന്‍ ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്‍ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്‍ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചെന്നും ഇയാള്‍ ആരോപിക്കുന്നു. അമ്മയ്‌ക്കൊപ്പം മുംബൈയില്‍ താമസിക്കാനാണ് താല്‍പര്യമെന്നും സംഗീത് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ബച്ചന്‍ കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.

Read More

ഇനി മേലില്‍ ന്യൂജെന്‍ പിള്ളേരെ കുറ്റം പറഞ്ഞേക്കരുത് ! സ്വര്‍ണം വേണ്ട,വില കൂടിയ സില്‍ക്ക് സാരി വേണ്ട,’ബ്രൂട്ടീഷന്‍’ വേണ്ട; ഒരു ന്യൂജെന്‍ കല്യാണത്തിന്റെ വിശേഷങ്ങള്‍ അറിയാം…

മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്‌നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്‌നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല്‍ തന്നെ വിവാഹം ആഡംബരപൂര്‍ണമാക്കാന്‍ മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല്‍ തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന്‍ വിവാഹം ശ്രദ്ധേയമാകുന്നത്. ന്യൂജെന്‍ യുവതയെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ കഴുകിക്കളയുന്ന ഒരു വിവാഹത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരി കെ പി സുധീര. സുഹൃത്തിന്റെ മകളുടെ അറേഞ്ച്ഡ് ന്യൂജെന്‍ കല്ല്യാണത്തെ കുറിച്ച കെ പി സുധീര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ… അമ്പരപ്പിച്ച ഒരു ന്യൂജെന്‍ കല്യാണം ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്‌സ് അപ്പിലേക്ക് വന്നു.save date.. Neethu and kamaldev are getting married.. വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കല്യാണത്തിന് ക്ഷണമില്ല ! ജനു.12 ന്…

Read More

ഒരു ദിവസം അയാളുടെ കൂടെ നാലുപേര്‍ കൂടി ഉപദ്രവിക്കാനെത്തിയതോടെ ജനലിലൂടെ എടുത്തു ചാടി രക്ഷപ്പെട്ടു; പിന്നീട് നടന്നു തീര്‍ത്തത് 800 കിലോമീറ്റര്‍; ജോലിമോഹവുമായി പോയി പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥ കരളലിയിക്കുന്നത്…

ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിര്‍ന്നവളായ പെണ്‍കുട്ടിയെ ഏറെ ദുഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശമ്പളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച് ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച് അവള്‍ അയാള്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുമ്പായിരുന്നു അത്. എന്നാല്‍ ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു. അവിടവിടെ തല്ലുകൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്ന പേരില്‍ ഗ്രാമത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമന്‍ ആ പത്തൊന്‍പതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയില്‍ ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള്‍ ഓള്‍ഡ് ദില്ലിയിലെ ഒരാള്‍ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു. ആ മഹാനഗരത്തില്‍ ഒരാളെപ്പോലും പരിചയമില്ലാതെ അവള്‍ കുടുങ്ങി.…

Read More

 പൊടിപോലുമില്ല കണ്ടുപിടിക്കാൻ; സ്റ്റേഷൻ മുറ്റത്തെ ഗാന്ധി പ്രതിമയെ എന്നും കഴുകി വൃത്തിയാക്കി സൂക്ഷിക്കും; രാഷ്‌‌ട്രപിതാവിനെ നെഞ്ചോടുചേർക്കുന്ന വടകര സ്റ്റേഷനിലെ അനീഷ് പോലീസിനെയറിയാം

വ​ട​ക​ര: ഗാ​ന്ധി​ പ്ര​തി​മ​ക​ള്‍ പ​രി​പാ​ലി​ക്കു​മ്പോ​ള്‍ വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​നീ​ഷി​ന് എ​ന്തെ​ന്നി​ല്ലാ​ത്ത ആ​വേ​ശ​വും അ​ഭി​മാ​ന​വും. പോ​ലീ​സ് സ്റ്റേ​ഷ​നു മു​റ്റ​ത്തെ​യും ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ അ​ഞ്ചു വി​ള​ക്ക് ജം​ഗ്ഷ​നി​ലെ​യും ഗാ​ന്ധിയുടെ ​പ്ര​തി​മ​ക​ള്‍ വൃ​ത്തി​യാ​യി നി​ല​നി​ര്‍​ത്തു​ന്ന കാ​ര്യ​ത്തി​ല്‍ അ​നീ​ഷ് എ​ന്ന പോ​ലീ​സു​കാ​ര​ന്‍ ഏ​റെ ജാ​ഗ​രൂ​ക​നാ​ണ്. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ പ​രേ​ഡ് ക​ഴി​ഞ്ഞാ​ല്‍ അ​നീ​ഷ് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ലെ ഗാ​ന്ധി​പ്ര​തി​മ​യ്ക്ക​രി​കി​ല്‍ എ​ത്തും. പൈ​പ്പി​ല്‍ നി​ന്നു വെ​ള്ള​മെ​ടു​ത്ത് പ്ര​തി​മ ക​ഴു​കി വൃ​ത്തി​യാ​ക്കും. പൊ​ടി​പ​ട​ല​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ പ്രൗ​ഢി​യോ​ടെ ഗാ​ന്ധി​പ്ര​തി​മ നി​ല​നി​ര്‍​ത്താ​ന്‍ ക്ലീ​നിം​ഗ് സ​ഹാ​യി​ക്കു​ന്നു. ഇ​തി​നു ശേ​ഷം കോ​ട​തി ഡ്യൂ​ട്ടി​ക്കു പോ​കു​മ്പോ​ള്‍ അ​ഞ്ചു​വി​ള​ക്ക് ജം​ഗ്ഷ​നി​ലെ ഗാ​ന്ധി​പ്ര​തി​മ​യി​ലും അ​നീ​ഷി​ന്‍റെ നോ​ട്ട​മെ​ത്തും. ഇ​വി​ടെ മ​ഹാ​ത്മ​ജി​ക്ക് അ​ര്‍​പ്പിക്കു​ന്ന ഹാ​ര​ങ്ങ​ള്‍ ഉ​ണ​ങ്ങി വൃ​ത്തി​കേ​ടാ​യി​രി​ക്കും. ഇ​വ നീ​ക്കം ചെ​യ്ത് രാഷ്‌‌ട്ര​പി​താ​വി​നു സ​ല്യൂ​ട്ടും ന​ല്‍​കി​യാ​ണ് അ​നീ​ഷ് മ​ട​ങ്ങു​ക. അ​നീ​ഷി​ന്‍റെ ഈ ​പ്ര​വൃ​ത്തി സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും മ​റ്റും അ​ഭി​ന​ന്ദ​നം പി​ടി​ച്ചു​പ​റ്റു​ക​യാ​ണ്.

Read More

കഴുതപ്പുറത്തിരിക്കുന്ന ആളെ മനസ്സിലായോ ! ഇയാള്‍ ഇന്ന് ഒരു ജഗജില്ലിയാണ്; പോസ്റ്റ് വൈറലാകുന്നു…

അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആളുകള്‍ നെഞ്ചേറ്റിയ നടനാണ് ആന്റണി വര്‍ഗീസ്. മലയാളികള്‍ക്ക് ആന്റണി പെപ്പെയാണ്. അങ്കമാലിയിലെ വിന്‍സെന്റ് പെപ്പെ. ആന്റണി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള്‍ ആരാധകരില്‍ ചിരിയുണര്‍ത്തുന്നത്. പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളില്‍ കയറിയിരുന്ന് സണ്‍ഗ്ലാസ് ഒക്കെ വച്ച് ഉഗ്രന്‍ പോസാണ് ആന്റണിയുടേത്. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട്. ‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു,’ എന്ന് മനസില്‍ വിചാരിച്ചുകൊണ്ടായിരിക്കും തലയ്ക്ക് കൈവക്കുന്ന പെണ്‍കുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.എന്നാല്‍ നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തി. ‘എന്താടീ’ എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം ഹിറ്റായെന്നു പറഞ്ഞാല്‍ മതിയല്ലോ. ഈ ചിത്രം…

Read More

ചെന്നൈ ബീച്ചില്‍ കിടിലന്‍ നൃത്തവുമായി അഹാന കൃഷ്ണ ! രാത്രി നൃത്തത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നു…

നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഡാന്‍സ് വീഡിയോയായണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാ വുന്നത്. രാത്രിയില്‍ ചെന്നൈ ബീച്ചില്‍ നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീഡിയോ വൈറലായത്. ‘രാവണന്‍’ എന്ന തമിഴ് ചിത്രത്തില്‍ ശ്രേയ ഘോഷാല്‍ ആലപിച്ച ‘കള്‍വരേ….’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന അഹാനയുടെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. അമ്മയാണ് താന്‍ ഡാന്‍സ് ചെയ്യുന്നതിന്റെ വിഡിയോ പകര്‍ത്തിയതെന്ന് അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. അഹാനയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ…രാത്രിയിലെ ആകാശവും പൂര്‍ണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാന്‍ തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യില്‍ പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണില്‍ പാട്ടു വച്ച്…

Read More