ഐശ്വര്യ റായ് അമ്മയാണെന്ന വാദവുമായി സംഗീത് കുമാര് വീണ്ടും രംഗത്ത്. ഐശ്വര്യറായി തന്റെ അമ്മയാണെന്ന അവകാശവുമായി 2017ലാണ് സംഗീത് ആദ്യമായി വാര്ത്തകളില് നിറഞ്ഞത്. ചെറുപ്പത്തിലെ ഫോട്ടോ മാത്രമേയുള്ളൂ അല്ലാതെ തെളിവുകളൊന്നുമില്ലെന്നാണ് അന്ന് സംഗീത് പറഞ്ഞത്. ആളുകള് അതെല്ലാം ചിരിച്ചു തള്ളുകയും ചെയ്തിരുന്നു. ഇപ്പോള് പുതിയ കഥയുമായാണ് സംഗീത് രംഗത്തെത്തിയിരിക്കുന്നത്. ലണ്ടനില് വച്ച് ഐവിഎഫ് വഴിയാണ് ഐശ്വര്യയ്ക്ക് താന് ജനിച്ചതെന്നാണ് പുതിയ അവകാശവാദം. ഐശ്വര്യ റായിയുടെ പതിനഞ്ചാം വയസിലാണ് ജനനമെന്നും രണ്ട് വയസുവരെ ഇവരുടെ മാതാപിതാക്കളാണ് വളര്ത്തിയതെന്നും സംഗീത് പറയുന്നു. അതിനുശേഷം വളര്ത്തച്ഛനായ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേക്ക് കൊണ്ട് പോവുകയായിരുന്നു. രേഖകളെല്ലാം ബന്ധുക്കള് നശിപ്പിച്ചെന്നും ഇയാള് ആരോപിക്കുന്നു. അമ്മയ്ക്കൊപ്പം മുംബൈയില് താമസിക്കാനാണ് താല്പര്യമെന്നും സംഗീത് പറയുന്നു. എന്നാല് ഈ വിഷയത്തില് ബച്ചന് കുടുംബം പ്രതികരിച്ചിട്ടില്ല. അടുത്തിടെ സുപ്രസിദ്ധ ഗായിക അനുരാധ പദ്വാളിന്റെ മകളാണെന്ന് പറഞ്ഞ് ഒരു യുവതി രംഗത്തെത്തിയിരുന്നു.
Read MoreCategory: Today’S Special
ഇനി മേലില് ന്യൂജെന് പിള്ളേരെ കുറ്റം പറഞ്ഞേക്കരുത് ! സ്വര്ണം വേണ്ട,വില കൂടിയ സില്ക്ക് സാരി വേണ്ട,’ബ്രൂട്ടീഷന്’ വേണ്ട; ഒരു ന്യൂജെന് കല്യാണത്തിന്റെ വിശേഷങ്ങള് അറിയാം…
മക്കളുടെ വിവാഹം ഏതു മാതാപിതാക്കളുടെയും സ്വപ്നമാണ്. വിവാഹ ദിവസത്തെക്കുറിച്ച് വലിയ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരുമുണ്ട്. അതിനാല് തന്നെ വിവാഹം ആഡംബരപൂര്ണമാക്കാന് മാതാപിതാക്കളും മക്കളും ഒരുപോലെ ശ്രമിക്കാറുമുണ്ട്. അതിനാല് തന്നെ പല വിവാഹങ്ങളും പണക്കൊഴുപ്പിന്റെ മേളമായി മാറുന്നു. ഈ സാഹചര്യത്തിലാണ് ഒരു ന്യൂജന് വിവാഹം ശ്രദ്ധേയമാകുന്നത്. ന്യൂജെന് യുവതയെക്കുറിച്ചുള്ള ആക്ഷേപങ്ങള് കഴുകിക്കളയുന്ന ഒരു വിവാഹത്തിന്റെ വിശേഷങ്ങള് പങ്കുവച്ചിരിക്കുകയാണ് സാഹിത്യകാരി കെ പി സുധീര. സുഹൃത്തിന്റെ മകളുടെ അറേഞ്ച്ഡ് ന്യൂജെന് കല്ല്യാണത്തെ കുറിച്ച കെ പി സുധീര പങ്കുവെച്ച കുറിപ്പ് ഇങ്ങനെ… അമ്പരപ്പിച്ച ഒരു ന്യൂജെന് കല്യാണം ഏറ്റവുമടുത്ത സുഹൃത്ത് ഡോ. വേണു ഗോപാലിന്റെ ക്ഷണക്കത്ത് ഒരു മാസം മുമ്പേ വാട്സ് അപ്പിലേക്ക് വന്നു.save date.. Neethu and kamaldev are getting married.. വിവാഹം കോഴിക്കോട് വെച്ചാണെന്ന് അതില് പറയുന്നുണ്ട്. എന്നാല് കല്യാണത്തിന് ക്ഷണമില്ല ! ജനു.12 ന്…
Read Moreഒരു ദിവസം അയാളുടെ കൂടെ നാലുപേര് കൂടി ഉപദ്രവിക്കാനെത്തിയതോടെ ജനലിലൂടെ എടുത്തു ചാടി രക്ഷപ്പെട്ടു; പിന്നീട് നടന്നു തീര്ത്തത് 800 കിലോമീറ്റര്; ജോലിമോഹവുമായി പോയി പീഡനത്തിനിരയായ പെണ്കുട്ടിയുടെ കഥ കരളലിയിക്കുന്നത്…
ഒരു ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്കുട്ടികള് നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള് പുറത്തു വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിര്ന്നവളായ പെണ്കുട്ടിയെ ഏറെ ദുഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശമ്പളമുള്ള ജോലിയുമായി ഒരാള് വന്നപ്പോള് അവള് കണ്ണുമടച്ച് ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച് അവള് അയാള്ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുമ്പായിരുന്നു അത്. എന്നാല് ഡിസംബര് 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്കുട്ടിയായിരുന്നില്ല.അവളുടെ ദേഹമാകെ മുറിപ്പാടുകളായിരുന്നു. അവിടവിടെ തല്ലുകൊണ്ട് വീങ്ങിയിട്ടുണ്ടായിരുന്നു. ജോലിക്കെന്ന പേരില് ഗ്രാമത്തില് നിന്ന് കൂട്ടിക്കൊണ്ടുപോയി ആ നരാധമന് ആ പത്തൊന്പതുകാരിയെ ചതിക്കുകയായിരുന്നു. ദില്ലിയിലെ മിഷനറി സൊസൈറ്റിയില് ജോലിക്കെന്നും പറഞ്ഞുകൊണ്ട് കൂട്ടിക്കൊണ്ടുപോയ അവളെ അയാള് ഓള്ഡ് ദില്ലിയിലെ ഒരാള്ക്ക് വിറ്റിട്ട് കടന്നുകളഞ്ഞു. ആ മഹാനഗരത്തില് ഒരാളെപ്പോലും പരിചയമില്ലാതെ അവള് കുടുങ്ങി.…
Read Moreപൊടിപോലുമില്ല കണ്ടുപിടിക്കാൻ; സ്റ്റേഷൻ മുറ്റത്തെ ഗാന്ധി പ്രതിമയെ എന്നും കഴുകി വൃത്തിയാക്കി സൂക്ഷിക്കും; രാഷ്ട്രപിതാവിനെ നെഞ്ചോടുചേർക്കുന്ന വടകര സ്റ്റേഷനിലെ അനീഷ് പോലീസിനെയറിയാം
വടകര: ഗാന്ധി പ്രതിമകള് പരിപാലിക്കുമ്പോള് വടകര പോലീസ് സ്റ്റേഷനിലെ സിവില് പോലീസ് ഓഫീസര് അനീഷിന് എന്തെന്നില്ലാത്ത ആവേശവും അഭിമാനവും. പോലീസ് സ്റ്റേഷനു മുറ്റത്തെയും നഗരഹൃദയത്തിലെ അഞ്ചു വിളക്ക് ജംഗ്ഷനിലെയും ഗാന്ധിയുടെ പ്രതിമകള് വൃത്തിയായി നിലനിര്ത്തുന്ന കാര്യത്തില് അനീഷ് എന്ന പോലീസുകാരന് ഏറെ ജാഗരൂകനാണ്. വെള്ളിയാഴ്ചകളില് രാവിലെ പരേഡ് കഴിഞ്ഞാല് അനീഷ് പോലീസ് സ്റ്റേഷന് വളപ്പിലെ ഗാന്ധിപ്രതിമയ്ക്കരികില് എത്തും. പൈപ്പില് നിന്നു വെള്ളമെടുത്ത് പ്രതിമ കഴുകി വൃത്തിയാക്കും. പൊടിപടലങ്ങളൊന്നുമില്ലാതെ പ്രൗഢിയോടെ ഗാന്ധിപ്രതിമ നിലനിര്ത്താന് ക്ലീനിംഗ് സഹായിക്കുന്നു. ഇതിനു ശേഷം കോടതി ഡ്യൂട്ടിക്കു പോകുമ്പോള് അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധിപ്രതിമയിലും അനീഷിന്റെ നോട്ടമെത്തും. ഇവിടെ മഹാത്മജിക്ക് അര്പ്പിക്കുന്ന ഹാരങ്ങള് ഉണങ്ങി വൃത്തികേടായിരിക്കും. ഇവ നീക്കം ചെയ്ത് രാഷ്ട്രപിതാവിനു സല്യൂട്ടും നല്കിയാണ് അനീഷ് മടങ്ങുക. അനീഷിന്റെ ഈ പ്രവൃത്തി സഹപ്രവര്ത്തകരുടെയും മറ്റും അഭിനന്ദനം പിടിച്ചുപറ്റുകയാണ്.
Read Moreകഴുതപ്പുറത്തിരിക്കുന്ന ആളെ മനസ്സിലായോ ! ഇയാള് ഇന്ന് ഒരു ജഗജില്ലിയാണ്; പോസ്റ്റ് വൈറലാകുന്നു…
അങ്കമാലി ഡയറീസ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ ആളുകള് നെഞ്ചേറ്റിയ നടനാണ് ആന്റണി വര്ഗീസ്. മലയാളികള്ക്ക് ആന്റണി പെപ്പെയാണ്. അങ്കമാലിയിലെ വിന്സെന്റ് പെപ്പെ. ആന്റണി തന്റെ സോഷ്യല് മീഡിയ പേജില് പങ്കുവച്ച ഒരു പഴയകാല ചിത്രമാണ് ഇപ്പോള് ആരാധകരില് ചിരിയുണര്ത്തുന്നത്. പൂന്തോട്ടത്തിലെ ഒരു കഴുതയുടെ പ്രതിമയുടെ മുകളില് കയറിയിരുന്ന് സണ്ഗ്ലാസ് ഒക്കെ വച്ച് ഉഗ്രന് പോസാണ് ആന്റണിയുടേത്. ഓള്ഡ് ഈസ് ഗോള്ഡ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി നല്കിയിരിക്കുന്നത്. ഇതിന് താഴെ നടി നിമിഷ സജയന്റെ കമന്റുമുണ്ട്. ‘എനിക്ക് വയ്യ, ഇവനെക്കൊണ്ട് തോറ്റു,’ എന്ന് മനസില് വിചാരിച്ചുകൊണ്ടായിരിക്കും തലയ്ക്ക് കൈവക്കുന്ന പെണ്കുട്ടിയുടെ ഇമോജി നിമിഷ കമന്റ് ചെയ്തത്.എന്നാല് നിമിഷയുടെ കമന്റിന് മറുപടിയുമായി ആന്റണിയും എത്തി. ‘എന്താടീ’ എന്നാണ് ആന്റണി നിമിഷയോട് ചോദിച്ചത്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. എന്തായാലും ചിത്രം ഹിറ്റായെന്നു പറഞ്ഞാല് മതിയല്ലോ. ഈ ചിത്രം…
Read Moreചെന്നൈ ബീച്ചില് കിടിലന് നൃത്തവുമായി അഹാന കൃഷ്ണ ! രാത്രി നൃത്തത്തിന്റെ വീഡിയോ സോഷ്യല് മീഡിയയില് തരംഗമാവുന്നു…
നടന് കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണയുടെ ഡാന്സ് വീഡിയോയായണ് ഇപ്പോള് സോഷ്യല് മീഡിയകളില് തരംഗമാ വുന്നത്. രാത്രിയില് ചെന്നൈ ബീച്ചില് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ അഹാന ഇന്സ്റ്റഗ്രാമില് പോസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വീഡിയോ വൈറലായത്. ‘രാവണന്’ എന്ന തമിഴ് ചിത്രത്തില് ശ്രേയ ഘോഷാല് ആലപിച്ച ‘കള്വരേ….’ എന്ന ഗാനത്തിന് ചുവട് വയ്ക്കുന്ന അഹാനയുടെ ദൃശ്യങ്ങളാണ് ആരാധകര് ഏറ്റെടുത്തത്. അമ്മയാണ് താന് ഡാന്സ് ചെയ്യുന്നതിന്റെ വിഡിയോ പകര്ത്തിയതെന്ന് അഹാന വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. അഹാനയുടെ ഇന്സ്റ്റഗ്രാം കുറിപ്പ് ഇങ്ങനെ…രാത്രിയിലെ ആകാശവും പൂര്ണ ചന്ദ്രനും അതിമനോഹരമായിരുന്നു. ആ സമയത്ത് എനിക്ക് ഈ പാട്ടിനൊപ്പം ചുവടു വയ്ക്കാന് തോന്നി. എന്റെ അമ്മ എനിക്കു വേണ്ടി എന്തും ചെയ്യും. അമ്മയുടെയും എന്റെയും ബാഗ് കയ്യില് പിടിച്ച് എന്റെ പിന്നാലെ ഓടി നടന്ന് വിഡിയോ എടുത്തത് അമ്മയാണ്. ഒരു ഫോണില് പാട്ടു വച്ച്…
Read Moreകുളിക്കാന് നേരം വസ്ത്രം ഊരി കരയില് വയ്ക്കുമ്പോള് സൂക്ഷിക്കുക; മോഷ്ടാക്കള് ചുറ്റിലുമുണ്ട്; അതിരപ്പിള്ളിയിലെ വസ്ത്രമോഷ്ടാക്കളെക്കുറിച്ചറിയാം…
അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പരിസരത്ത് കുളിക്കാന് വസ്ത്രങ്ങള് അഴിച്ചുവച്ച് വെള്ളത്തില് ഇറങ്ങുന്നവര് സൂക്ഷിക്കുക…നിങ്ങളുടെ വസ്ത്രം മോഷണം പോകാന് സാധ്യതയുണ്ട്. കുളികഴിഞ്ഞ് കയറുമ്പോള് വസ്ത്രങ്ങള് അവിടെ ഉണ്ടാകണമെന്നില്ല. വില്ലന്മാരായ കുരങ്ങുകള് വസ്ത്രങ്ങള് അടിച്ചുമാറ്റുക മാത്രമല്ല ചിലപ്പോള് അത് ഇട്ടുനോക്കുകയും ചെയ്യുന്ന പ്രവണത കൂടിവരികയാണ് ഇവിടെ. ആളുകള് വെള്ളത്തില് ഇറങ്ങുന്നതും നോക്കി തക്കം പാര്ത്തിരുന്ന് കവരുന്ന വസ്ത്രങ്ങള് മരക്കൊമ്പുകളില് വയ്ക്കുകയോ പിച്ചിച്ചീന്തി കളയുകയോ ആണു പതിവ്. പിറകെ ചെല്ലുന്നവരെ ചീറ്റി ഭയപ്പെടുത്തി ഓടിക്കും. കഴിഞ്ഞ ദിവസം സന്ദര്ശകന് കരയില് ഊരി വച്ച ജീന്സും പോക്കറ്റില് സൂക്ഷിച്ചിരുന്ന വാഹനത്തിന്റെ ചാവിയും കുരങ്ങുകള് തട്ടിയെടുത്തു. ഉടുതുണി നഷ്ടപ്പെട്ടവര് പലപ്പോഴും കുരങ്ങന്മാരുടെ ആക്രമണം ഭയന്ന് പിറകെ പോകാതെ പിന്മാറുകയാണ് പതിവ്. ചെരിപ്പുകള് കടിച്ചുമുറിക്കാനും ഇവര്ക്ക് ഇഷ്ടമാണ്. സന്ദര്ശകരുടെ കയ്യില് ഭക്ഷണ പദാര്ഥങ്ങള് വല്ലതുമുണ്ടെങ്കില് അതു തട്ടിയെടുക്കാതെ കുരങ്ങന്മാര് വിശ്രമിക്കാറില്ല.
Read Moreഫോട്ടോ എടുക്കുന്നതിനിടെ സാറാ അലിഖാനെ ഉമ്മ വയ്ക്കാന് ശ്രമിച്ച് ആരാധകന് ! കണ്ടം വഴി ഓടിച്ച് സുരക്ഷാ ഉദ്യോഗസ്ഥന്; വീഡിയോ വൈറലാകുന്നു…
സിനിമാതാരങ്ങള്ക്കൊപ്പം നിന്ന് ഫോട്ടോയെടുക്കുക പലരുടെയും ഹോബിയാണ്. എന്നാല് ചിലരുടെ അതിരുവിട്ടുള്ള പ്രവൃത്തികള് താരങ്ങള്ക്ക് ബുദ്ധിമുട്ടുണ്ടാക്കാറുമുണ്ട്. അങ്ങനെ ഒരു ആരാധകന്റെ അമിത സ്നേഹം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ബോളിവുഡ് താരം സാറ അലി ഖാന്. ജിമ്മില് നിന്നും സാറ പുറത്തേക്ക് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. താരത്തെ കണ്ടതും ആരാധകര് അടുത്തേക്ക് വന്നു. ഒപ്പം നിന്ന് ഫോട്ടോയെടുക്കാനും കൈകൊടുക്കാനും തുടങ്ങി. അങ്ങനെ കൈനീട്ടിയപ്പോള് പെട്ടന്നൊരു ആരാധകന് ചുംബിക്കാന് ശ്രമിക്കുകയായിരുന്നു. ആദ്യമൊന്നു ഞെട്ടിയെങ്കിലും ഭാവ വ്യത്യാസമില്ലാതെ, ചിരിച്ചു കൊണ്ട് തന്നെയായിരുന്നു സാറയുടെ പ്രതികരണവും. അതേസമയം, സാറയുടെ സുരക്ഷാ ഉദ്യോഗസ്ഥന് ആരാധകനെ അവിടെ നിന്നും ഓടിച്ചു വിട്ടു. View this post on Instagram #saraalikhan snapped at her pilates class today. One of the fans tried to kiss her hand. Not so easy 🤛🙁 just because…
Read Moreമരട് പൊടിയായപ്പോള് എന്തായിരുന്നു മലയാളിയുടെ മനസ്സില് ! ആ ആര്പ്പുവിളികള് പറയുന്നതെന്ത്; എന്താണിങ്ങനെയെന്ന് ചോദിച്ച് ജോയ് മാത്യു
അയല്ക്കാരന്റെ തകര്ച്ചയില് സന്തോഷിക്കുന്ന മലയാള മനസ്സിന് ഒരു മാറ്റവും വന്നിട്ടില്ലെന്നു തെളിയിക്കുന്ന സംഭവങ്ങളാണ് മരടിലെ ഫ്ളാറ്റുകള് പൊളിക്കുമ്പോള് നമ്മള് കണ്ടത്. മലയാളിയുടെ ഈ ദുഷിച്ച മനസ്സിനെ വിമര്ശിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. അവര്ക്കതു തന്നെ കിട്ടണം എന്ന മലയാളിയുടെ മനസ്സാണ് ഓരോ സ്ഫോടനം കഴിയുമ്പോഴും ആരവം മുഴക്കുന്നത്. എന്തുകൊണ്ടാണിങ്ങനെ ? എന്നാല് മരട് ഫ്ലാറ്റുകളിലില് നിന്നും കുടിയിറക്കപ്പെട്ട മനുഷ്യരുടെ മനസ് എന്തായിരുന്നിരിക്കണം ? അനധികൃതമായി ,അവിഹിതമായി കെട്ടിപ്പൊക്കിയത് എന്തുതന്നെയാണെങ്കിലും അത് പൊളിച്ച് നീക്കണം എന്നതില് ആര്ക്കും തര്ക്കമുണ്ടാവില്ല. എന്നാല് ആരാണ് അവരെ വഞ്ചിച്ചത് ? ജോയ് മാത്യു ചോദിക്കുന്നു. ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞത്. ജോയ് മാത്യുവിന്റെ കുറിപ്പ് ഇങ്ങനെ… മരട് പൊടിയായപ്പോള് എന്തായിരുന്നു മലയാളിയുടെ മനസ്സില് ? ആ ആര്പ്പുവിളികള് പറയുന്നതെന്ത് ? ഒരു യുദ്ധം കണ്ട പ്രതീതി…
Read Moreഅവിവാഹിത ആയിരിക്കണം ! പ്രായം 20 ആയാല് അത്രയും നന്ന് ! ചാന്ദ്രയാത്രയ്ക്ക് പെണ്സുഹൃത്തിനെ തേടുന്ന കോടീശ്വരന്റെ നിബന്ധനകള് ഇങ്ങനെ…
ചാന്ദ്രയാത്രയില് കൂട്ടിനായി പെണ്സുഹൃത്തിനെ തേടുകയാണ് ജപ്പാനിലെ കോടീശ്വരന്. വ്യവസായ പ്രമുഖനും ഫാഷന് കമ്പനിയായ സോസോയുടെ മുന് മേധാവിയുമായ യുസാക്കു മെസാവയാണ് കക്ഷി. പെണ്സുഹൃത്തിനെ തേടി ഓണ്ലൈന് പരസ്യം നല്കിയിരിക്കുകയാണ് ഇദ്ദേഹം. അവിവാഹിതയും മറ്റു പ്രണയബന്ധങ്ങളുമില്ലാത്ത ഇരുപത് വയസ്സോ അതില് കൂടുതലോ പ്രായമുള്ളവര്ക്കാണ് അവസരം. ജനുവരി 17 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അപേക്ഷകരുമായി ഡേറ്റിംഗ് ഒക്കെ കഴിഞ്ഞതിന് ശേഷം മാത്രമേ പെണ്സുഹൃത്തിനെ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. ആള് ഒരു ചെറിയ റോമിയോ ആണെന്ന് പിടികിട്ടിയില്ലേ. രണ്ട് പങ്കാളികളിലായി മൂന്ന് കുട്ടികളുള്ള യുസാക്കു അടുത്തിടെയാണ് ഒരു ജപ്പാനീസ് നടിയുമായുള്ള ബന്ധം വേര്പിരിഞ്ഞത്. ഇതിനുശേഷം പങ്കാളികളില്ലാതിരുന്ന തന്നെ ഏകാന്തത ഏറെ മടുപ്പിച്ചെന്നും അതിനാലാണ് ഈ തീരുമാനമെന്നും 44-കാരനായ അദ്ദേഹം പരസ്യത്തില് പറയുന്നു. 2023ലോ അതിനുശേഷമോ ആയിരിക്കും സ്പേസ്എക്സിന്റെ ബഹിരാകാശ യാത്രയില് യുസാക്കുവും പങ്കാളിയാവുക. തന്നോടൊപ്പം ഏതാനുംചില കലാകാരന്മാരെ യാത്രയ്ക്കൊപ്പം കൂട്ടാനും ഇദ്ദേഹത്തിന്…
Read More