മകന്റെ വേഷം അഭിനയിക്കുന്ന നടനും അമ്മവേഷം ചെയ്യുന്ന നടിയും തമ്മിലുള്ള പ്രായവ്യത്യാസം 7 വയസ്… അതെങ്ങനെ ശരിയാകും. ഒടുവിൽ അമ്മ വേഷം ചെയ്യുന്ന നടിയെ മാറ്റി പ്രശ്നം പരിഹരിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശി എന്ന ഹിന്ദി ചിത്രത്തിൽ നായക വേഷം ചെയ്യുന്നത് അക്ഷയ് കുമാറാണ്. അക്ഷയ് കുമാറിന്റെ കഥാപാത്രത്തിന്റെ അമ്മ വേഷം ചെയ്യുന്നത് നീന ഗുപ്തയും. അക്ഷയ് കുമാറിന് 53 വയസും നീനാ ഗുപ്തയ്ക്ക് 60 വയസുമാണ് പ്രായം. ചിത്രീകരണം മൂന്നു ദിവസം കഴിഞ്ഞപ്പോഴാണ് ഒരു ചേർച്ചക്കുറവ് സംവിധായകന് തോന്നിയത്. ഇതേ തുടർന്ന് നീന ഗുപ്തയെ മാറ്റിയെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ടുകൾ. അതേസമയം താൻ ചിത്രത്തിൽ നിന്ന് പിന്മാറിയ കാര്യം നീന ഗുപ്തയും അറിയിച്ചു. രണ്ടു തവണ ദേശീയ പുരസ്കാരം നേടിയ നടിയാണ് നീന ഗുപ്ത. 1982ൽ സാഥ് സാഥ് എന്ന ചിത്രത്തിലൂടെയാണ് നീന…
Read MoreCategory: Today’S Special
റയാൻസ് വേൾഡ്! പണംവാരി എട്ടു വയസുകാരന്റെ യു ട്യൂബ് ചാനൽ; ഈവർഷത്തെ റയാന്റെ വരുമാനം 2.6 കോടി യുഎസ് ഡോളർ; ഇതുവരെ ചാനല്‍ കണ്ടത് 3.5 കോടി ആളുകള്‍
വാഷിംഗ്ടൺ: യു ട്യൂബിൽ നിന്നു പണം സന്പാദിച്ചവരുടെ പട്ടികയിൽ ഒന്നാമതെത്തി പുതുചരിത്രം സൃഷ്ടിക്കുകയാണ് എട്ടുവയസുകാരനായ റയാൻ കാജിയുടെ “റയാൻസ് വേൾഡ്” എന്ന യു ട്യൂബ് ചാനൽ. ആഗോളസന്പന്നരുടെ പട്ടിക ആധികാരികമായി പുറത്തുവിടുന്ന ഫോബ്സ് മാഗസിന്റെ കണക്കുപ്രകാരം ഈവർഷത്തെ റയാന്റെ വരുമാനം 2.6 കോടി യുഎസ് ഡോളർ. യു ട്യൂബിലൂടെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ പണംവാരിയതും റയാൻ കാജി എന്നറിയപ്പെടുന്ന റയൻ ഗുനിന്റെ ചാനൽതന്നെയായിരുന്നു. 2.2 കോടി ഡോളർ. 2015 ൽ റയാന്റെ മാതാപിതാക്കളാണ് ചാനൽ തുടങ്ങിയത്. മൂന്നുവർഷംകൊണ്ട് 2.29 കോടി ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്തു. “റയാൻസ് ടോയി റിവ്യു”എന്നായിരുന്നു ആദ്യ പേര്. കളിപ്പാട്ടം നിറച്ച ഒരു പെട്ടി തുറന്ന് കൊച്ച് റയാൻ കളിക്കുന്ന വീഡിയോകളായിരുന്നു തുടക്കത്തിൽ. ഇവയിൽ പലരും പത്തുലക്ഷത്തിലേറെ ആളുകൾ കണ്ടവയാണ്. ഇതുവരെ 3.5 കോടി ആളുകൾ ചാനൽ കണ്ടതായാണ് കണക്കാക്കുന്നത്. ട്രൂത്ത് ഇൻ…
Read Moreഒരിടത്ത് പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലുമ്പോൾ, മറ്റൊരിടത്ത് ദേശീയഗാനം ആലപിച്ച് പ്രതിഷേധക്കാരെ കൈയിലെടുത്തു കമ്മീഷണർ; പ്രതിഷേധക്കാരക്കൂടി ദേശീയഗാനം ആലപിപ്പിച്ച് രംഗം ശാന്തമാക്കിയ വീഡിയോ വൈറലാകുന്നു
ബംഗളുരു: പൗരത്വ നിയമത്തിനെതിരേ പ്രതിഷേധവുമായി ഒത്തുകൂടിയവരെ പിരിച്ചുവിടാൻ പുതുവഴി തേടി പോലീസ് ഉദ്യോഗസ്ഥൻ. ബംഗളുരു ഡിസിപി ചേതൻ സിംഗ് റാത്തോഡിന്റെ അക്രമരഹിത നടപടിയാണു കൈയടി നേടുന്നത്. വൻ പ്രതിഷേധവുമായി വന്നവരെ ഡിസിപി ദേശീയ ഗാനം ചൊല്ലി ശാന്തരാക്കി മടക്കി അയയ്ക്കുകയായിരുന്നു. വ്യാഴാഴ്ച ബംഗളുരു ടൗണ്‍ ഹാളിനു മുന്നിലായിരുന്നു പ്രതിഷേധം. കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധിച്ചവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന ചേതൻ, മൈക്കിലൂടെ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. അവരോടു ശാന്തരാകാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതിഷേധക്കാർ ശാന്തരായില്ല. ഇതോടെ പ്രതിഷേധങ്ങളെ ദേശവിരുദ്ധ ശക്തികൾ ഉപയോഗിക്കുന്നതു സംബന്ധിച്ച് അദ്ദേഹം പ്രതിഷേധക്കാരോടു സംസാരിച്ചു. #WATCH Karnataka: DCP of Bengaluru(Central),Chetan Singh Rathore sings national anthem along with protesters present at the Town Hall in Bengaluru, when they were refusing to vacate the place. Protesters left peacefully…
Read Moreമഞ്ജുവാര്യരെ കണ്ടു, അമ്മയെ മറന്നു; കൊല്ലം കണ്ടവന് ഇല്ലം വേണ്ടെന്ന പഴമൊഴി അന്വർഥമാക്കി കൊല്ലത്തുകാരൻ യുവാവിന്റെ കഥയിങ്ങനെ…
അമ്മയേയും കൂട്ടി പെൻഷൻവാങ്ങാൻ ട്രഷറിയിലെത്തിയ മകൻ അമ്മയെ അവിടെയാക്കി തൊട്ടടുത്ത് നടന്ന മഞ്ജുവാര്യർ അഭിനയിക്കുന്ന ഷൂട്ടിംഗ് കാണാൻ പോയി. പിന്നെ നടന്ന കഥ സംഭവ ബഹുലം. വിളവൂർക്കൽ സ്വദേശികളായ അമ്മയും മകനും മലയിൻകീഴ് ട്രഷറിയിലെത്തിയപ്പോൾ വൻ തിരക്ക്., അമ്മയെ അവിടെ നിർത്തി പുറത്തിറങ്ങിയപ്പോളാണ് സിനിമാ ഷൂട്ടിംഗിന്റെ കാര്യം യുവാവ് അറിയുന്നത്. തിരക്കു കാരണം കാര്യംസാധിക്കാൻ താമസമുണ്ടാകുമെന്ന് കരുതിയാണ് യുവാവ് സിനിമാ ചിത്രീകരണം കാണാൻ പോയത്. ട്രഷറിയിലെ ആവശ്യം കഴിഞ്ഞ് പുറത്തിറങ്ങിയ അമ്മയ്ക്ക് മകനെ കാണാനായില്ല. ഫോൺ ഇല്ലാത്തതു മൂലം മകനെ വിളിക്കാനും കഴിഞ്ഞില്ല. ഏറെ കാത്തിരുന്ന ശേഷം വീട്ടിലേക്ക് പോകാൻ ഓട്ടോയിൽ കയറി.പക്ഷേ വീടിരിക്കുന്ന സ്ഥലപ്പേരും പോകേണ്ടതെങ്ങനെയെന്നും പ്രായാധിക്യം മൂലംഅവർക്ക് കഴിഞ്ഞില്ല. പിന്നെ അറിയാവുന്ന ഒരു സ്ഥലപ്പേര് പറഞ്ഞ് യാത്ര തുടർന്ന് അവിടെയത്തിയെങ്കിലും വീട് കണ്ടെത്താനാവാതെ കുറേ കറങ്ങി. ഒടുവിൽ ഓട്ടോക്കാരൻ മലയൻകീഴ് കരിപ്പൂരിനു സമീപം റോഡരുകിൽ…
Read Moreഎന്താ നാവിറങ്ങിപ്പോയോ..? ജാമിയ മിലിയയിലെ പോലീസ് അതിക്രമം; ഷാരുഖ് ഖാനെതിരേ പ്രമുഖരും സോഷ്യല്‍ മീഡിയയും
മുംബൈ: പൗരത്വ ഭേദഗതി നിയമത്തിൽ ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തിനെതിരെ ഉണ്ടായ നടപടിയിൽ ബോളിവുഡ് താരം ഷാരൂഖ് ഖാൻ മൗനം പാലിക്കുന്നതിന് എതിരെ സോഷ്യൽ മീഡിയയിൽ അമർഷം. റേഡിയോ ജോക്കിയും നടനുമായ റോഷൻ അബ്ബാസ്, എഴുത്തുകാരൻ ആതിഷ് തസീർ അടക്കമുള്ളവരാണ് ട്വിറ്ററിലൂടെ രംഗത്ത് വന്നിരിക്കുന്നത്. ഇത്രയേറെ സംഭവങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മൗനമായിരിക്കുന്നതെന്ന് റോഷൻ അബ്ബാസ് ട്വിറ്ററിൽ ചോദിച്ചു.’നിങ്ങളും ജാമിയയിൽ നിന്നല്ലേ ഷാരൂഖ് ഖാൻ, എന്തെങ്കിലും ഒന്ന് പറയൂ. ആരാണ് നിങ്ങളെ നിശ്ശബ്ദനാക്കിയിരിക്കുന്നത് ? #IStandWithJamiaMilliaStudents എന്ന ഹാഷ് ടാഗിനൊപ്പമാണ് റോഷൻ അബ്ബാസിൻറെ ചോദ്യം. താങ്കളുടെ മൗനം അപമാനകരമാണെന്നായിരുന്നു ആതിഷിന്റെ പ്രതികരണം. ജാമിയ മിലിയ സർവകലാശാലയിൽ ഞായറാഴ്ച ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് ബോളിവുഡിലെ മിക്ക താരങ്ങളും പ്രതികരണവുമായി സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. രാജ് കുമാർ റാവു, താപ്സി പന്നു, അലംകൃത ശ്രിവാസ്തവ, റിച്ച…
Read Moreതോറ്റ് കൊടുക്കുവാൻ തയാറാല്ല! സമരത്തിനിടെ നിസ്കരിച്ച് മുസ്ലിംകൾ; സംരക്ഷണവലയമൊരുക്കി ഹിന്ദു, സിക്ക് വിശ്വാസികൾ; ദൃശ്യങ്ങള്‍ വൈറല്‍
പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭം രാജ്യത്താകമാനം കത്തിപ്പടരുകയാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങുന്ന വിദ്യാർഥികളെയും മറ്റും പോലീസ്, അക്രമണത്തിന്റെ പാതയിലൂടെ നേരിടുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തോറ്റ് കൊടുക്കുവാൻ തയാറാകാതെ വിദ്യാർഥികളെല്ലാം പോരാട്ടം തുടരുകയാണ്. അതിനിടെ ഏറെ വ്യത്യസ്തമായ ഒരു ദൃശ്യമാണ് അഭിനന്ദനം സ്വന്തമാക്കുന്നത്. സമരത്തിനിടെ നിസ്ക്കരിക്കുന്ന മുസ്ലീം സഹോദരി സഹോരങ്ങൾക്ക് ഹൈന്ദവ, സിഖ് മത വിശ്വസികൾ സംരക്ഷണ വലയമൊരുക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. മുസ്ലീം മത വിശ്വാസികൾ നിസ്ക്കരിക്കുമ്പോൾ മനുഷ്യചങ്ങല തീർത്താണ് അവർ സമാധാന അന്തരീക്ഷം സൃഷ്ടിച്ചത്. ഈ ദൃശ്യങ്ങൾ നിമിഷ നേരത്തിനുള്ളിലാണ് വൈറലായി മാറിയത്. #JamiaMilliaUniversity while Muslims read namaz Hindus, Sikhs form a human chain to shield them. This while protestors protest against CAA /NRC in national capital pic.twitter.com/Uu17V22ev4 — Aishwarya Paliwal (@AishPaliwal) December 19, 2019
Read Moreവിമാനത്തിനുള്ളിലെ നാടകീയത ! മദ്യലഹരിയില്‍ കോക്ക്പിറ്റില്‍ കയറാന്‍ ശ്രമിച്ചയാളെ കെട്ടിയിട്ട് സഹയാത്രികര്‍; 5 വര്‍ഷത്തെ ശിക്ഷ ലഭിക്കാന്‍ സാധ്യത
മദ്യപിച്ച് അക്രമാസക്തനായി കോക്ക്പിറ്റിലേക്ക് കടക്കുവാൻ ശ്രമിച്ചയാളെ സഹയാത്രികർ പിടികൂടി കെട്ടിയിട്ടു. റഷ്യയിലെ മിനെറാലിൻ വോഡിയിൽ നിന്നും നോവോസിബിർസ്ക്കിലേക്ക് പുറപ്പെട്ട എസ്7 വിമാനത്തിനുള്ളിലാണ് ഏറെ നാടകീയത സൃഷ്ടിച്ച സംഭവം അരങ്ങേറിയത്. വിമാനത്തിലെ ജീവനക്കാരോട് കയർത്ത ഇദ്ദേഹം ക്യാപ്റ്റനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കോക്ക്പിറ്റിലേക്ക് കയറാൻ ശ്രമിച്ചപ്പോഴാണ് മറ്റ് യാത്രികർ സംഭവത്തിൽ ഇടപെട്ടത്. തുടർന്ന് യാത്രികർ തന്നെ ഇയാളെ ബന്ധിച്ചതിന് ശേഷം ഒരു സീറ്റിൽ കൊണ്ടിരുത്തുകയായിരുന്നു. നോവോസിബിർസ്ക്കിൽ എത്തിയ ഉടൻ തന്നെ ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കുവാൻ ഇയാൾ ശ്രമിച്ചുവെന്നാണ് അറിയാൻ സാധിക്കുന്നത്. ഇയാൾക്ക് ഏകദേശം 5 വർഷത്തെ ശിക്ഷ ലഭിക്കുമെന്നാണ് അറിയാൻ സാധിക്കുന്നത്.
Read Moreതെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും ! മാമാങ്കം സിനിമയെ ബോധപൂർവം തകർക്കാൻ ശ്രമം നടക്കുന്നതായി നിർമാതാവ് വേണു കുന്നപ്പിള്ളി
കൊച്ചി: തിയറ്ററുകളിൽ പ്രദർശനത്തിലുള്ള ബിഗ്ബജറ്റ് ചിത്രമായ മാമാങ്കത്തെ തകർക്കാൻ ബോധപൂർവശ്രമം നടക്കുന്നുണ്ടെന്നു നിർമാതാവ് വേണു കുന്നപ്പിള്ളി. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം മുതൽ ഇതിന്റെ ശ്രമങ്ങൾ കണ്ടുവരികയാണെന്നും എറണാകുളം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആദ്യ സംവിധായകനുമൊത്തുള്ള ചിത്രീകരണത്തിൽ 13 കോടിയോളം രൂപ നഷ്ടം സംഭവിച്ചു. വിചാരിച്ച നിലയിൽ ചിത്രീകരണം നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആദ്യ സംവിധായകനെ ഒഴിവാക്കി പത്മകുമാറിനെ സംവിധാനം ഏൽപ്പിച്ചത്. നവംബർ 11 നാണ് റിലീസ് നിശ്ചയിച്ചിരുന്നത്. അന്ന് 800 തിയറ്ററുകളിലേ റിലീസ് ഒരുക്കിയിരിക്കുന്നുള്ളൂ. റിലീസ് ചെയ്യുന്നതിന് മുന്‍പേ തെറ്റിദ്ധാരണ പരത്തുന്ന ട്രോളുകളും കമന്റുകളും സോഷ്യൽ മീഡിയകളിൽ വന്നു തുടങ്ങി. ഇതിനിടയിലും ആയിരത്തോളം വിദേശ തിയറ്ററുകളിൽ ചിത്രം എത്തിക്കാൻ കഴിഞ്ഞു. ചിത്രം റിലീസ് ചെയ്ത് മൂന്നു ദിവസത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിക്കാനായത് മലയാള സിനിമ ഇന്നേവരെ റിലീസ് ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ പോലും മാമാങ്കം എത്തിച്ചതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.…
Read Moreഅവള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയില്ല! വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴയ്ക്കരുത്: ഗാംഗുലി
കോൽക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരായി മകൾ സന ഇൻസ്റ്റഗ്രാമിൽ രേഖപ്പെടുത്തിയ അഭിപ്രായത്തിൽ വിശദീകരണവുമായി ബിസിസിഐ പ്രസിഡൻറ് സൗരവ് ഗാംഗുലി. വിവാദങ്ങളിലേക്ക് മകളെ വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി അഭ്യർഥിച്ചു. മകൾക്കു രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയില്ലെന്നും പോസ്റ്റ് സത്യമല്ലെന്നും ഗാംഗുലി പറഞ്ഞു. ഫാസിസിസ്റ്റ് ഭരണത്തിനെതിരെ എന്ന് തുടങ്ങിയായിരുന്നു സനയുടെ പോസ്റ്റ്. ഇത് ചർച്ച ആയതിനു പിന്നാലെയാണ് ഗാംഗുലിയുടെ പ്രതികരണം. എഴുത്തുകാരൻ ഖുശ്വന്ത് സിംഗിന്റെ ’ഇന്ത്യയുടെ അവസാനം’ എന്ന പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചായിരുന്നു സനയുടെ പോസ്റ്റ്. ഇത് വിവാദമായതോടെ കുറിപ്പ് പിൻവലിക്കുകയും ചെയ്തിരുന്നു. ഫാസിസ്റ്റ് ഭരണകൂടം പൗരൻമാരെ എങ്ങനെയാണ് നേരിടുക എന്ന് സനയുടെ കുറിപ്പിൽ പറഞ്ഞിരുന്നു. ഇന്ന് നമ്മൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത ലക്ഷ്യം നമ്മളാകാമെന്നും അത് ചിലപ്പോൾ സ്ത്രീകളുടെ വസ്ത്രമാകാം, ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകൾ കാണുന്നവരെയാകാമെന്നുമെല്ലാം കുറിപ്പിൽ തുറന്നടിച്ചിരുന്നു. വിവാദമായതോടെ കുറിപ്പ് പെട്ടെന്ന് പിൻവലിക്കുകയും ചെയ്തു.
Read Moreഹര്‍ത്താല്‍ ദിവസം വിശന്നു വലഞ്ഞ മനുഷ്യനൊപ്പം അന്നം പങ്കിട്ട് പോലീസുകാരന് ! നന്മ നിറഞ്ഞ പ്രവൃത്തി ചര്‍ച്ച ചെയ്ത് കേരളം; വീഡിയോ വൈറലാകുന്നു…
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നയാള്‍ക്കു കഴിക്കുന്നതിനായി നീക്കിവച്ചു കൊടുക്കുന്നതും വിഡിയോയില്‍ കാണാം. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.എസ്. ശ്രീജിത്താണ് സമൂഹമാധ്യമങ്ങളില്‍ താരമായത്. തിരുവനന്തപുരം ആലങ്കോട് സ്വദേശിയാണ് ശ്രീജിത്ത്. ഹര്ത്താലായിരുന്ന കഴിഞ്ഞ ദിവസം പൂന്തുറപ്പള്ളിയില് വച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമാണ് ഭക്ഷണമെത്തുന്നത്. കൈകഴുകാനും മറ്റുമുള്ള സൗകര്യത്തിനാണ് പള്ളിയില്‍ ഭക്ഷണം എത്തിച്ചത്. വരാന്തയില്‍ എല്ലാവരും സീറ്റു പിടിച്ച് ഭക്ഷണത്തിനിരുന്നു. പൊതി തുറക്കുമ്പോള്‍ മുഷിഞ്ഞ വേഷധാരിയായി മുന്നില്‍ വന്ന മധ്യവയസ്കന് തന്റെ ഭക്ഷണപ്പൊതിയിലേയ്ക്ക് നോക്കുന്നതു കണ്ടാണ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നത്. ഇല്ല എന്നു മറുപടി. എങ്കില്‍, വരൂ നമുക്ക് കഴിക്കാമെന്നു പറഞ്ഞു. ആദ്യം അദ്ദേഹം…
Read More