ഇതര സംസ്ഥാന തൊഴിലാളികളുടെ മൊബൈല്‍ ഫോണ്‍ അടിച്ചുമാറ്റുന്ന കള്ളനെ ഒടുവില്‍ പിടികൂടി. ഒളവണ്ണ കമ്പിളിപ്പറമ്പ് വി.പി.ഹൗസില്‍ സല്‍മാന്‍ ഫാരിസ് (24) ആണ് പിടിയിലായത്. നഗരത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് മാത്രമാണ് ഇയാള്‍ മോഷണം നടത്താറ്. ഇത്തരത്തില്‍ ഒട്ടേറെ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ അടിച്ചു മാറ്റിയിരുന്നു. കഴിഞ്ഞ ദിവസം മാങ്കാവിലെ വീട്ടില്‍ നിന്ന് മോഷ്ടിച്ച ഫോണ്‍ ഗള്‍ഫ്ബസാറില്‍ വില്‍പനയ്ക്കായി കൊണ്ടുവന്നപ്പോള്‍ സംശയം തോന്നിയ കടക്കാരന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കസബ എസ്‌ഐ വി.സിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. നഗരത്തിലെ മൊബൈല്‍ ഫോണ്‍ കച്ചവടക്കാരും പൊലീസും ചേര്‍ന്നുള്ള വാട്‌സാപ് ഗ്രൂപ്പാണ് ഫാരിസിനെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പോയ പരാതി ലഭിച്ചാല്‍, ഫോണിന്റെ ഐഎംഇഐ നമ്പര്‍ പൊലീസ് മൊബൈല്‍ ഫോണ്‍ കച്ചവടക്കാരുടെ ഗ്രൂപ്പില്‍ ഇടും. കച്ചവടക്കാരുടെ അടുത്തുകൊണ്ടുവരുന്ന ഫോണുകളുടെ ഐഎംഇഐ ഈ ഗ്രൂപ്പില്‍…
Read MoreCategory: Today’S Special
രാജ്യ തലസ്ഥാനത്ത് ആഫ്രിക്കന്‍ യുവതികളെ വില്‍പ്പനച്ചരക്കാക്കുന്നു ! ഏജന്റുമാരുടെ ചതിയില്‍പ്പെട്ട് ഡല്‍ഹിയിലെത്തുന്നത് നിരവധി വനിതകള്‍; പുറത്തു വരുന്ന വിവരങ്ങള്‍ അതീവഗൗരവകരം…
ഡല്‍ഹിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ പുരുഷന്മാര്‍ക്കായി. ആഫ്രിക്കയില്‍ നിന്ന് സ്ത്രീകളെ എത്തിച്ച് പെണ്‍വാണിഭ സംഘം. ബിബിസിയാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടത്. ഒളിക്യാമറ വച്ച് ബിബിസി തുഗ്ലക്കാബാദില്‍ നിന്നു പകര്‍ത്തിയ വിഡിയോയില്‍ പെണ്‍വാണിഭത്തിനു പിന്നിലെ പ്രധാന ആള്‍ എഡി എന്ന ആഫ്രിക്കക്കാരനാണെന്നു കണ്ടെത്തി. കെനിയ സ്വദേശിനിയായ ഗ്രേസ് എന്ന യുവതിയില്‍ നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബിബിസി കണ്ടെത്തിയത്. മകളെ നോക്കാന്‍ പണമുണ്ടാക്കാനായാണ് ഗ്രേസ് ഒരു ഏജന്റ് വഴി ഇന്ത്യയിലെത്തിയത്.ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്ക് ഒഴിവുണ്ടെന്ന് കാട്ടിയാണ് ഗ്രേസിനെ എത്തിച്ചത്. നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് ഇന്ത്യയിലേക്കു വരാന്‍ തീരുമാനിച്ചത്. ഇന്ത്യയിലെത്തിയ ശേഷമാണ് എന്താണു ജോലിയെന്നു മനസ്സിലായതെന്ന് ഗ്രേസ് പറഞ്ഞു. ” വിമാനത്താവളത്തില്‍ നിന്നും അവര്‍ എന്നെ വിളിച്ചു കൊണ്ടു പോയത് ഒരു വേശ്യാലയത്തിലേക്കാണ്. ഗോള്‍ഡീ എന്നു വിളിപ്പേരുള്ള സ്ത്രീക്കായിരുന്നു അതിന്റെ ചുമതല. യാത്രാച്ചെലവുകള്‍…
Read Moreപോണ്‍ഹബ്ബിന് രാജ്യത്ത് വന്‍ തിരിച്ചടി ! സര്‍ക്കാരിന്റെ പോണ്‍ നിരോധനം പോണ്‍ഹബ്ബിന് തിരിച്ചടിയായതിങ്ങനെ…
രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചത് ഏറ്റവുമധികം ബാധിച്ചത് പ്രമുഖ പോണ്‍സൈറ്റായ പോണ്‍ഹബ്ബിനെ. പോണ്‍ഹബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ സൂചനയുള്ളത്. ഇന്ത്യയിലെ പോണ്‍ നിരോധനം വന്‍ നഷ്ടമാണ് പോണ്‍ഹബ്ബിന് വരുത്തിവെച്ചത്. ഡെസ്‌ക്ടോപ്പ് വഴി സൈറ്റ് സന്ദര്‍ശിച്ചിരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എന്നാല്‍ ഫോണിലൂടെയുള്ള കാഴ്ച കാരുടെ എണ്ണം കൂടി. മാത്രമല്ല ഇന്ത്യയില്‍ നിന്നും വിപിഎന്‍ , മിറര്‍ വെബ്സൈറ്റുകളിലൂടെ പോണ്‍ കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അശ്ലീല വെബ്സൈറ്റുകള്‍ തടഞ്ഞതോടെ ഐഒഎസും ആന്‍ഡ്രോയിഡും ജനപ്രിയ പ്ലാറ്റ്ഫോമായി മാറിയത്. 2019ലെ മൊബൈല്‍ ട്രാഫിക്കിന്റെ 52.8 ശതമാനം ഐഒഎസ് ആണെന്ന് പോണ്‍ ഹബ് വെളിപ്പെടുത്തുന്നു. ഈ വര്‍ഷം 46.6 ശതമാനം ട്രാഫിക്കാണ് ആന്‍ഡ്രോയിഡിന് ഉള്ളത്. മറ്റുള്ള പ്ലാറ്റ്ഫോമുകള്‍ ട്രാഫിക്കിന്റെ 0.5 ശതമാനം വഹിക്കുന്നുണ്ടെന്നുമാണ് വിവരം. ട്രാഫിക്കില്‍ ഇന്ത്യ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണിള്ളത്. പോണ്‍ നിരോധനം മൂലം ട്രാഫിക്…
Read Moreഎന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ് ! 2 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു;അതെല്ലാം എന്റെ കുഞ്ഞു അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്;കേശുവിനെക്കുറിച്ച് മനസ്സു തുറന്ന് മാതാവ്…
ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും കുസൃതിക്കുടുക്കയായ കേശുവിനെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ചേച്ചിയോടും ചേട്ടനോടും വഴക്ക് പിടിച്ചും സ്‌നേഹം കൂടിയും, കുഞ്ഞനുജത്തിയെ സ്‌നേഹിച്ചും. അച്ഛനും അമ്മയ്ക്കും നല്ലമകനായിട്ടും ഉപ്പും മുളകിലും കേശു നിറയുമ്പോള്‍ കയ്പ് നിറഞ്ഞൊരു ബാല്യകാലമുണ്ട് ഈ കുരുന്നിന്. ആ സംഭവങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് കേശുവിന്റെ അമ്മ ബീന. എന്റെ കുഞ്ഞ് അഞ്ചുവയസ്സില്‍ കഷ്ടപ്പെട്ട് തുടങ്ങിയതാണ്. 12 ലക്ഷത്തില്‍ അധികം കടമുണ്ടായിരുന്നു. അത് വീട് വയ്ക്കാനും, മറ്റാവശ്യങ്ങള്‍ക്കുമായി ഞാനും അവന്റെ ഉപ്പയും വാങ്ങിയ കടങ്ങള്‍. അതെല്ലാം എന്റെ കുഞ്ഞ് അധ്വാനിച്ചെടുത്ത കാശ് കൊണ്ടാണ് വീട്ടിയത്’ അമ്മ ഇടറുന്ന സ്വരത്തില്‍ പറഞ്ഞു തുടങ്ങി.കളിപ്പാട്ടങ്ങളുടെ ലോകത്ത് കഴിയേണ്ട പ്രായത്തിലാണ് ഒരുകുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വങ്ങളും അവന്‍ തോളില്‍ ഏറ്റെടുക്കുന്നത്. ഒരുപാട് അമ്പലങ്ങളും പള്ളികളും കയറിയിറങ്ങിക്കിട്ടിയ മോനാണ് അവന്‍. മണ്ണാറശാലയില്‍ അവനായി ഉരുളി കമഴ്ത്തിയിട്ടുണ്ട്. അങ്ങനെ പറഞ്ഞാല്‍ തീരില്ല അവനെ ലഭിക്കാനായി…
Read Moreസ്‌നേഹയുടെ ഇത്തരം സ്വഭാവങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ല ! വെട്ടിത്തുറന്നു പറഞ്ഞ് ശ്രീകുമാര്‍; ആ മൂന്നു കാര്യങ്ങള്‍ വെളിപ്പെടുത്തി സ്‌നേഹയും…
മിനിസ്‌ക്രീനില്‍ ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ സ്‌നേഹയും ശ്രീകുമാറും ഒന്നിച്ചത് പ്രേക്ഷകരെയാകെ ആഹ്ലാദിപ്പിച്ചിരുന്നു. ലളിതമായി നടത്താനിരുന്ന വിവാഹച്ചടങ്ങ് വീട്ടുകാരുടെ തീരുമാനപ്രകാരം ആഘോഷമാക്കുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഒരു ചാനല്‍ പരിപാടിയിലെത്തിയ ഇരുവരും മനസ്സു തുറക്കുകയാണ്. എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനാണ് താനെന്ന് ശ്രീകുമാര്‍ പറയുന്നു. ഏത് കാര്യമായാലും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കാറുണ്ട്. സംവിധായകനെ മാറ്റിയതോടെ പ്രോഗ്രാമില്‍ നിന്നും തന്നെയും മാറ്റിയ സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹത്തോടുള്ള അടുപ്പവും കടപ്പാടും കാരണമാണ് താന്‍ അദ്ദേഹത്തിനൊപ്പം നിന്നത്. അക്കാരണത്താല്‍ തന്നെ മാറ്റിയ സംഭവങ്ങളുണ്ട്. വന്ന വഴിയും തന്നെ പരിചയപ്പെടുത്തിയവരെയുമൊക്കെ മറന്നുള്ള പോക്ക് തനിക്ക് താല്‍പര്യമില്ലെന്ന് അദ്ദേഹം പറയുന്നു. തങ്ങള്‍ക്ക് രണ്ടാള്‍ക്കും തമ്മില്‍ ഇഷ്ടമില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചും സ്‌നേഹ തുറന്നു പറഞ്ഞു. രാവിലെ മുതല്‍ വൈകുന്നേരം വരെ ഭക്ഷണം കഴിച്ചില്ലെങ്കിലും ശ്രീക്ക് പ്രശ്നമില്ല. ഇത് തനിക്ക് പറ്റില്ല. പുള്ളി കഴിച്ചില്ലെങ്കിലും തനിക്ക് മേടിച്ച് തരണം…
Read Moreപതിവായി ഇറച്ചിക്കറി മോഷ്ടിക്കുന്ന കള്ളനെ പേടിച്ച് കള്ളുഷാപ്പുകാര്‍ ! ഷാപ്പില്‍ കയറിയാല്‍ ബീഡി, സിഗരറ്റ് എന്നു വേണ്ട കൈയ്യില്‍ കിട്ടുന്നതെന്തും പൊക്കും; വിചിത്ര സ്വഭാവമുള്ള കള്ളന്റെ കഥയിങ്ങനെ…
പോലീസിനും നാട്ടുകാര്‍ക്കും തലവേദന സൃഷ്ടിക്കുകയാണ് രാജാക്കാട് മേഖലയിലെ ഒരു കള്ളന്‍. ഷാപ്പുകളില്‍ കയറി ഇറച്ചിക്കറി തിന്നുകയാണ് ഇയാളുടെ പ്രധാന തൊഴില്‍. ഇതു മാത്രമല്ല ബീഡി, സിഗരറ്റ് തുടങ്ങി കയ്യില്‍ കിട്ടുന്നത് എന്തും തട്ടിയെടുക്കുകയും ചെയ്യും. നാട്ടുകാരെയും അന്വേഷണ ഉദ്യോഗസ്ഥരെയും വട്ടം ചുറ്റിക്കുന്ന മോഷ്ടാവിന് വേണ്ടി രാജാക്കാട് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. ഒരു മാസത്തിനിടെ മുല്ലക്കാനം, തേക്കിന്‍കാനം, ആനപ്പാറ മേഖലകളില്‍ കടകള്‍, കള്ള് ഷാപ്പ്, എസ്റ്റേറ്റ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ മോഷണം നടത്തിയത് ഒരാള്‍ തന്നെ ആണെന്നാണ് രാജാക്കാട് പൊലീസിന്റെ നിഗമനം. കഴിഞ്ഞ മാസം 16 ന് ആണ് മുല്ലക്കാനത്ത് 3 കടകളിലും കള്ള് ഷാപ്പിലും മോഷണം നടന്നത്. കടകളില്‍ സൂക്ഷിച്ചിരുന്ന പണവും തയ്യല്‍ കടയില്‍ നിന്ന് വസ്ത്രങ്ങളും മോഷ്ടിച്ചു. സമീപത്തെ കള്ള് ഷാപ്പില്‍ കയറി ഇറച്ചിക്കറിയും കഴിച്ചാണ് മോഷ്ടാവ് മടങ്ങിയത്. മുല്ലക്കാനത്തെ മോഷണത്തിനു ശേഷം 20ന് ആണ് തേക്കിന്‍കാനത്ത്…
Read Moreരാജസ്ഥാനിലെ കാലാവസ്ഥ കാഷ്മീരിനു സമാനമാകുന്നുവോ ? മഞ്ഞു മൂടിക്കിടക്കുന്ന നൗഗര്‍ ജില്ലയിലെ കാഴ്ച ഏവരെയും അമ്പരപ്പിക്കുന്നത്; രാജസ്ഥാന്‍ സുന്ദരഭൂമിയായി മാറുമോ…
ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ചയാണ്. ഹിമാലയത്തിന്റെ മടിത്തട്ടില്‍ കിടക്കുന്ന ഹിമാചല്‍ പ്രദേശും ഉത്തരാഖണ്ഡുമെല്ലാം മഞ്ഞില്‍ മുങ്ങിക്കുളിക്കുകയാണ്. ഇവിടങ്ങളിലെ മഞ്ഞു വീഴ്ച പതിവുള്ളതാണെങ്കില്‍ പതിവില്ലാത്ത ഒരിടത്ത് കനത്ത മഞ്ഞു വീഴുന്നത് ജനങ്ങളെയാകെ അമ്പരപ്പിക്കുകയാണ്. എന്നാല്‍ പൊതുവേ വരണ്ട മേഖലയായ രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലെ മഞ്ഞുവീഴ്ചയാണ് ജനങ്ങളുടെ കണ്ണു തള്ളിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ ഈ മേഖലയില്‍ കനത്ത ആലിപ്പഴവര്‍ഷം അനുഭവപ്പെട്ടിരുന്നു. ഇവയെല്ലാം കൂടി കനത്ത മഞ്ഞുപാളിയായി കുന്നിന്‍ പ്രദേശങ്ങളെ മൂടിയിരുന്നു. ഇതാണ് വരണ്ട മരുപ്രദേശം മഞ്ഞണിയാന്‍ കാരണമായത്. ഈ ആലിപ്പഴ വര്‍ഷമാണ് രാജാസ്ഥാനിലെ വരണ്ട പ്രദേശങ്ങളെ മഞ്ഞില്‍ പുതപ്പിച്ചത്. മഞ്ഞുപാളികളാല്‍ മൂടിയിരിക്കുന്ന റോഡുകളും വാഹനങ്ങളും വീടുകളുമൊക്കെ ഇവിടെ അദ്ഭുതകാഴ്ചയാണ് സമ്മാനിക്കുന്നത്. ആലിപ്പഴ വര്‍ഷത്തോടുകൂടിയ കനത്ത കാറ്റു തന്നെ ഇവിടെ അസാധാരണമായ പ്രതിഭാസമായിരുന്നു. ഇന്നേവരെ ഇത്തരമൊരു കാലാവസ്ഥാ പ്രതിഭാസം ഈ മേഖലയില്‍ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി.…
Read Moreഎന്താണ് ശ്മശാന തല കോണുകള്‍? ആദ്യ പുരാതന ഈജിപ്ഷ്യന്‍ ശ്മശാന തല കോണുകള്‍ കണ്ടെത്തി പുരാവസ്തു ഗവേഷകര്‍; ഇത് ഇതുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല
കെയ്റോയില്‍ നിന്ന് 200 മൈല്‍ തെക്കായി സ്ഥിതിചെയ്യുന്ന ഒരു സ്ഥലത്ത് പുരാതന ഈജിപ്ഷ്യന്‍ ശ്മശാന തല കോണുകള്‍ കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍. പുരാതന ഈജിപ്ഷ്യന്‍ കലകളില്‍ പതിവായി കോണ്‍ ആകൃതിയിലുള്ള ശിരോവസ്ത്രം ധരിക്കുന്ന ആളുകളെ ചിത്രീകരിച്ചിരുന്നു. എന്നാല്‍, ഈ വസ്തുക്കളൊന്നും ഇതുവരെ ആര്‍ക്കും കണ്ടെത്താനായിട്ടില്ല. ആന്‍റിക്വിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ടനുസരിച്ച്, അമര്‍നയിലെ പുരാവസ്തു സ്ഥലത്ത് കോണുകള്‍ കണ്ടെത്തിയെന്ന് പറയുന്നുണ്ട്. പുരാതന നഗരമായ ഫറവോന്‍ അഖെനാറ്റന്‍ സൂര്യദേവനായ ആറ്റന്‍റെ ആരാധനയുടെ കേന്ദ്രമായി പണികഴിപ്പിച്ചു. പരമ്പരാഗത ഈജിപ്ഷ്യന്‍ ബഹുദൈവ ദേവതകളെക്കാള്‍ ഭരണാധികാരി ഈ ദൈവത്തെ ആരാധിക്കാനാണ് പ്രേരിപ്പിച്ചിരുന്നത്. ബിസി 1347 നും 1332 നും ഇടയില്‍ 15 വര്‍ഷം മാത്രമാണ് ഈ നഗരം കൈവശമുണ്ടായിരുന്നത്. ഫറവോന്‍റെ മരണശേഷം ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍, ഇത് വളരെ ചുരുങ്ങിയ കാലം മാത്രമേ കൈവശമുണ്ടായിരുന്നുള്ളൂവെങ്കിലും, പുരാവസ്തു ഗവേഷകര്‍ ഈ സ്ഥലത്ത് ആയിരക്കണക്കിന് ശവക്കുഴികള്‍…
Read Moreസാന്‍റായ്ക്ക് എങ്ങനെ ട്രംപിന്‍റെ തൊപ്പി ധരിക്കാന്‍ കഴിയും? സാന്താക്ലോസിന്‍റെ വേഷവും ട്രംപിന്‍റെ തൊപ്പിയും; മാൾ ജീവനക്കാരന്‍റെ പണി തെറിച്ചു; ഒടുവിൽ…
ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്താക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് പണി തെറിച്ച ജീവനക്കാരൻ ഒടുവിൽ മാപ്പുപറഞ്ഞ് തടിയൂരി. കഴിഞ്ഞ 14 വര്‍ഷമായി ഫ്രാങ്ക് സ്കിന്നര്‍, ജോര്‍ജിയയിലെ വെയ്ക്രോസിലെ വെയ്‌ക്രോസ് ഷോപ്പിംഗ് സെന്‍ററില്‍ സാന്‍റയായി വേഷമിടുന്നു. എന്നാല്‍ ഷിഫ്റ്റിനിടെ സാന്‍റയുടെ വേഷത്തില്‍ “ട്രംപ് 2020′ എന്നെഴുതിയ തൊപ്പി ധരിച്ചു നില്‍ക്കുന്ന സ്കിന്നറുടെ ചിത്രം ഫെയ്സ് ബുക്കില്‍ പ്രചരിച്ചതോടെ സംഭവം വിവാദവുമായി. ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വിവരം തനിക്ക് ലഭിച്ചതോടെയാണ് ഞാന്‍ അതറിയുന്നതെന്ന് മാളിന്‍റെ മാനേജര്‍ പറഞ്ഞു. ‘സാന്‍റായ്ക്ക് എങ്ങനെ ട്രംപിന്‍റെ തൊപ്പി ധരിക്കാന്‍ കഴിയും’ എന്ന് സ്കിന്നറുടെ ചിത്രം കണ്ട ഒരാള്‍ ഫേസ്ബുക്കില്‍ കമന്‍റ് ഇട്ടിരുന്നു. സംഭവം വിവാദമായതോടെ സ്കിന്നറെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. താന്‍ ചെയ്തത് തെറ്റായിപ്പോയെങ്കില്‍ മാപ്പു ചോദിക്കുന്നുവെന്ന് സ്കിന്നര്‍ മാള്‍ മാനേജ്മെന്‍റിനെ അറിയിച്ചു. ഇക്കാര്യത്തില്‍…
Read More‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? കഷ്ടപ്പെട്ടുണ്ടാക്കിയ 50 രൂപ നല്‍കി ഒരാളുടെ കണ്ണീരൊപ്പുന്നത് അത്ര വലിയ തെറ്റാണോ എന്ന് താരാ കല്യാണ്‍…
നര്‍ത്തകി,നടി എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചയാണ് താരാ കല്യാണ്‍. ഇപ്പോള്‍ ടിക് ടോക്കില്‍ മകള്‍ സൗഭാഗ്യയ്‌ക്കൊപ്പം താര അരങ്ങു തകര്‍ക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം താരാ കല്യാണ്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയെ നിരവധി ആളുകള്‍ വിമര്‍ശിച്ചിരുന്നു. ഒരു പ്രായമേറിയ സ്ത്രീക്ക് 50 രൂപ നല്‍കിയ ശേഷം ആ വിഡിയോ ടിക് ടോകിലിട്ടതിനാണ് താരാ കല്യാണിനെതിരെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം. എന്നാല്‍ വിമര്‍ശകര്‍ക്ക് മറുപടിയുമായി താര രംഗത്തെത്തിയിരിക്കുകയാണ്. സുഭാഷിണിയമ്മ എന്ന സ്ത്രീക്ക് മരുന്നു വാങ്ങാനായാണു പണം നല്‍കിയത്. കഷ്ടപ്പെട്ടാണ് ഓരോ രൂപയും ഉണ്ടാക്കുന്നത്. അതിനാല്‍ ആ 50 രൂപ വലിയ കാര്യമാണെന്നും താര പറഞ്ഞു. 50 രൂപ കൊടുത്ത് ടിക് ടോക്ക് ചെയ്യുന്നത് പ്രഹസനമാണെന്നായിരുന്നു വിമര്‍ശനങ്ങള്‍. ‘എന്റെ ഈശ്വരാ ഞാന്‍ ഒരാള്‍ക്ക് 50 രൂപ കൊടുത്തത് ഇത്ര വലിയ പ്രശ്നമാക്കണോ ? ഞാന്‍ വിഡിയോ എന്തിന്…
Read More