പ്ലാസ്റ്റിക് ബാറ്റ്പോലും എടുക്കാന് സാധിക്കില്ലെന്ന്…
Read MoreCategory: Today’S Special
സ്വന്തമായി ഒരു മാരുതി 800 കാർപോലും ഇല്ല! എൽ കെ ജി ക്ലാസിൽ അക്ഷരങ്ങൾ കൂട്ടിവായിച്ചു തുടങ്ങിയതേയുളളു; കാറുകളുടെ ലോഗോയിൽ നാലുവയസുകാരന്റെ അശ്വമേധം
കൊല്ലം: കാറുകളുടെ ലോഗോ നോക്കിയാൽ അത് ഏത് കാറിന്റെതാണെന്ന് വിനായക് പറയും. അറിവിന്റെ അശ്വമേധം പരിപാടിയെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഈ ബാലന്റെ പ്രകടനം . നാലുവയസുകാരൻ വിനായകന്റെ മനസ് ഒരു സ്കാനറാണ് . ആഡംബരക്കാറുകളുടെ ലോഗോയാണ് ഈ കൊച്ചു മിടുക്കൻ സ്കാൻ ചെയ്തു ഹൃദയത്തിലേറ്റിയിരിക്കുന്നത്. ദിനം പ്രതി നിരത്തിലിറങ്ങുന്ന പുതിയ കാറുകൾ കണ്ട് മുതർന്നവർ അന്പരക്കുന്പോൾ വിനായക് ലോഗോ നോക്കിപ്പറയും ആ കാറേതാണെന്ന്. ഇന്റർ നാഷണൽ ബ്രാൻഡുകൾ ഉൾപ്പെടെ 80 ആഡംബര കാറുകളുടെ ലോഗോ വിനായകിന് മന:പാഠം . അച്ഛൻ പ്രവാസിയായ ശരത് ചന്ദ്രനും ഭാര്യനിഷയ്ക്കും സ്വന്തമായി ഒരു മാരുതി 800 കാർപോലും ഇല്ലെങ്കിലും മകന്റെ മനസിലൂടെ ഓടുന്നത് ലംബോർഗിനിയും റോൾസ് റോയ്സും ബി എം ഡബ്ല്യൂമൊക്കെ ചാർട്ടാക്കി തൂക്കിയ ലോഗോകൾ മാത്രം നോക്കി 48 കാറുകളുടെ പേര് 46 സെക്കന്റുകൊണ്ട് പറഞ്ഞ വിനായക് കാഴ്ചക്കാരെ ഞെട്ടിച്ചിരുന്നു.…
Read Moreകുനുകുനെ ഒരു ചെറു ദ്വീപ്! 3,300 ചതുരശ്ര അടി മാത്രം വിസ്തീർണം; ലോകത്തിലെ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപിന്റെ വിശേഷം
ഒരു ചെറു കുടുംബത്തിനു താമസിക്കാൻ പറ്റിയ വീട്, ഒരിത്തിരി മുറ്റം, ഒരു മരം, കുറച്ചു കുറ്റിച്ചെടികൾ -അത്രമാത്രം! ലോകത്തിലെ മനുഷ്യവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയ ജസ്റ്റ് റൂം ഇനഫ് ദ്വീപിലുള്ളത് ഇത്രയുമൊക്കെയാണ്. എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് എടുത്തു ചോദിച്ചാൽ, ചുറ്റമുള്ള നദിയുടെ ചാരുത കൊതിതീരെ കണ്ടിരിക്കാൻ പറ്റിയ രണ്ടോ മൂന്നോ ചാരുകസേരകൾ കൂടിയുണ്ട്. അമേരിക്കയുടെയും കാനഡയുടെയും അതിർത്തിയിലുള്ള സെന്റ് ലോറൻസ് നദിയിലാണ് 3,300 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ഈ ഇത്തിരിക്കുഞ്ഞൻ ദ്വീപിന്റെ സ്ഥാനം. ഹബ് ദ്വീപ് എന്നായിരുന്നു ആദ്യത്തെ പേര്. 1950ൽ അമേരിക്കയിലെ സീസ് ലാൻഡ് കുടുംബക്കാർ സ്വന്തമാക്കിയതോടെ പേര് ജസ്റ്റ് റൂം ഇനഫ് എന്നാക്കി മാറ്റി. ദ്വീപ് എന്ന ഖ്യാതിപോലുമില്ലാതിരുന്നപ്പോഴാണ് സീസ് ലാൻഡ് കുടുംബാംഗങ്ങൾ ഹബ് ദ്വീപ് വാങ്ങുന്നത്. ദ്വീപായി പ്രഖ്യാപിക്കണമെങ്കിൽ ഒരു മരമെങ്കിലും അവിടുണ്ടായിരിക്കണമെന്ന വ്യവസ്ഥയായിരുന്നു ഹബിനു…
Read Moreഫലിതം പൊഴിയുന്ന അധരവും പുഞ്ചിരിതൂകുന്ന മുഖവും! അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന കണ്ണി ഇവിടെയുണ്ട്; ഏലിക്കുട്ടി അമ്മച്ചി 102-ാം വയസിന്റെ നിറവിൽ
ജോയി കിഴക്കേൽ മൂലമറ്റം: വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യഗണത്തിലെ അവസാന കണ്ണിയായ ഏലിക്കുട്ടി അമ്മച്ചി 102-ാം വയസിന്റെ നിറവിൽ. വാകക്കാട് പുന്നത്താനിയിൽ പരേതരായ തൊമ്മൻ – ഏലിക്കുട്ടി ദന്പതികളുടെ ഏഴു മക്കളിൽ നാലാമത്തെ മകളായ ഏലിക്കുട്ടി അമ്മച്ചിക്കു തന്റെ ടീച്ചറായിരുന്ന അൽഫോൻസാമ്മയെക്കുറിച്ചു പറയുന്പോൾ നൂറുനാവ്. വാകക്കാട് സെന്റ് പോൾസ് സ്കൂളിൽ മൂന്നാം ക്ലാസിലാണ് അന്നക്കുട്ടി ടീച്ചർ അറിവിന്റെ മുത്തുകൾ പകർന്നു നൽകിയത്. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിൻ ചുവട്ടിലും ഇരുന്നാണു പഠിപ്പിച്ചിരുന്നത്. അന്നക്കുട്ടി ടീച്ചർ പഠിപ്പിച്ചിരുന്ന സ്കൂൾ ഇന്ന് സെന്റ് അൽഫോൻസ സ്കൂളായി മാറി. എല്ലാം പ്രൗഢത്വവും പുല്ലിന്റെ പൂപോലെ… അന്ന് ഗുരു പാടിയ പാട്ടിന്റെ വരികൾക്കും ഓരോ മൊഴികൾക്കും ഇന്നും പച്ചപ്പിന്റെ നിറവ്. അന്നത്തെ ചങ്ങനാശേരി ബിഷപ് മാർ ജെയിംസ് കളാശേരി സ്കൂളിൽ സന്ദർശനം നടത്തുന്നതിനു മുന്പായി ടീച്ചർ തന്റെ തലയിൽ കൈവച്ചു പ്രാർഥിച്ച കാര്യം അമ്മച്ചി…
Read Moreചികിത്സ വിജയകരം! മോഹൻലാലിന്റെ കൈയിൽ ശസ്ത്രക്രിയ നടത്തി; ഡോക്ടര്ക്ക് നന്ദി അറിയിച്ച് മോഹൻലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പരിക്കേറ്റതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ കൈയിൽ ശസ്ത്രക്രിയ ചെയ്തു. സോഷ്യൽമീഡിയയിലൂടെയാണ് താരം തന്റെ കൈയിൽ നടത്തിയ ചികിത്സ വിജയകരമായി പൂർത്തിയായെന്ന് അറിയിച്ചത്. താരത്തിന്റെ വലത് കൈയിൽ പ്ലാസ്റ്ററിട്ടിട്ടുണ്ട്. ദുബായിയിലെ ബുർജീൽ ആശുപത്രിയിൽ വച്ച് നടത്തിയ ശസ്ത്രക്രിയയ്ക്ക് ഡോ. ഭൂവനേശ്വർ മച്ചാനിയാണ് നേതൃത്വം നൽകിയത്. അദ്ദേഹത്തിന് നന്ദി അറിയിച്ച് മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചു.
Read Moreബഹുമാനപ്പെട്ട ജഡ്ജി സാര് അറിയുന്നതിന്…. സ്നേഹത്തോടെ, ആരവ് എം. കമ്മത്ത്; മൂന്നാം ക്ലാസുകാരന്റെ കത്തിൽ ഹൈക്കോടതി ഇടപെടൽ
ബഹുമാനപ്പെട്ട ജഡ്ജി സാര് അറിയുന്നതിന്….പള്ളുരുത്തി -പെരുമ്പടപ്പ് റോഡിലാണ് എന്റെ വീട്. സ്കൂളിലേക്കുള്ള റോഡ് മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. വീട്ടുകാരും നാട്ടുകാരും ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും റോഡ് നന്നാക്കിയില്ല… പെരുമ്പടപ്പ് സെന്റ് ജൂലിയാനാസ് പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്ഥി ആരവ് എം. കമ്മത്ത് സ്വന്തം കൈപ്പടയിലെഴുതി കോടതിക്കു നല്കിയ കത്തിലെ വരികളാണിത്. ഈ കത്തിന്റെ അടിസ്ഥാനത്തില് പള്ളുരുത്തി -പെരുമ്പടപ്പ് റോഡിന്റെ ശോച്യാവസ്ഥ ഉടന് പരിഹരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വീടിനു മുന്നിലെ റോഡിലുള്ള വലിയ കുഴി ചൂണ്ടിക്കാട്ടി ആരവ് എഴുതിയ കത്താണ് ഹൈക്കോടതിയുടെ ഇടപെടല് സാധ്യമാക്കിയത്. പുതിയ തലമുറയും പ്രതികരണവുമായി മുന്നോട്ടുവരുന്നതില് സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് എത്രയും വേഗം ഈ റോഡ് നന്നാക്കാന് ഉത്തരവിട്ടത്. ആരവ് എം. കമ്മത്ത് സ്വന്തം കൈപ്പടയിലെഴുതിയ കത്ത് ഹര്ജിയുടെ ഭാഗമായി രേഖയാക്കാനും സിംഗിള്ബെഞ്ച് നിര്ദേശിച്ചു. വീടിനു മുന്നില് ഒരു വലിയ കുഴിയുണ്ടായിട്ട്…
Read Moreഎൻആർസിയും സിഎഎയും വേണ്ട! പൗരത്വ ഭേദഗതി നിയമത്തിനെതിരെ സേവ് ദ് ഡേറ്റിലൂടെ പ്രതിഷേധമറിയിച്ച് പ്രതിശ്രുത വരനും വധുവും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധം അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തിൽ നിരവധിയാളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിലപാട് മാറ്റിയില്ലെങ്കിൽ പ്രക്ഷോഭവവുമായി മുൻപോട്ട് പോകുവാൻ തന്നെയാണ് പൊതുജനങ്ങളുടെ തീരുമാനം. ഇപ്പോഴിത പൗരത്വ ഭേദഗതി നിയമത്തോടുള്ള പ്രതിഷേധം സേവ് ദ് ഡേറ്റിൽ വരെ പ്രതിഫലിക്കുകയാണ്. പ്രതിശ്രുത വരനും വധുവുമായ അരുണ് ഗോപിയും ആശ ശേഖറും, തങ്ങളുടെ വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ചിത്രത്തിലാണ് രാഷ്ട്രിയം വ്യക്തമാക്കുന്നത്. “എൻആർസിയും സിഎഎയും വേണ്ട’ എന്നെഴുതിയ പ്ലക്കാർഡാണ് ഇരുവരും പിടിച്ചു നിൽക്കുന്നത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമ സമിതിയിൽ ട്രഷറർ ആയ ജി.എൽ. അരുണും കൊല്ലം ആയൂർ സ്വദേശിനി ആശ ശേഖറും തമ്മിലുള്ള വിവാഹം 2020 ജനുവരി 31നാണ് നിശ്ചയിച്ചിരിക്കുന്നത്.
Read Moreഎന്താണ് വലയ സൂര്യഗ്രഹണം? ഗ്രഹണ സമയങ്ങളില് ഭക്ഷണം കഴിക്കാമോ ? വരവേല്ക്കാം വലയ സൂര്യഗ്രഹണത്തെ; ഗ്രഹണം നിരീക്ഷിക്കുന്നതെങ്ങിനെ…
പീറ്റർ ഏഴിമല “അനന്തമജ്ഞാതമവര്ണനീയം ഈ ലോകഗോളം തിരിയുന്ന നേരം അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന മര്ത്യന് കഥയെന്തുകണ്ടു’ പയ്യന്നൂര് ഏച്ചിലാംവയലിലെ വാനനിരീക്ഷണ കേന്ദ്രമായ “ആസ്ട്രോ’യ്ക്കുള്ളില് രേഖപ്പെടുത്തിയിരിക്കുന്ന നാലപ്പാട്ട് നാരായണമേനോന്റെ വരികളാണിത്. ഡിസംബര് 26 ന് അത്യപൂര്വ ഭാഗ്യമായ വലയസൂര്യഗ്രഹണം നടക്കുകയാണ്. ഒരുകാലത്ത് അജ്ഞതയും രഹസ്യങ്ങളുമായിരുന്ന പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള് ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ സാധാരണക്കാര്ക്ക് പോലും പ്രാപ്യമാകുന്ന ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത് ശാസ്ത്രത്തിന്റെ നേട്ടമാണ്. ഇത്തരത്തിലുള്ള പഠനങ്ങളാണ് വലയ സൂര്യഗ്രഹണത്തെ പറ്റിയും വിസ്തൃതമായ ഈ ലോകത്തില് എവിടെയെല്ലാം ഇത് ദര്ശിക്കാന് കഴിയുമെന്ന മുന്കൂട്ടിയുള്ള തിരിച്ചറിവിന് പിന്നിലുള്ളതും. നമ്മുടെ നാട്ടില് ജീവിച്ചിരിക്കുന്നവരുടെ ഓര്മകളില് പോലുമില്ലാത്ത വലയ സൂര്യഗ്രഹണത്തെ വരവേല്ക്കാന് നാടൊന്നാകെ ഒരുങ്ങിയിരിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇത്തരത്തിലുള്ള പ്രപഞ്ച പ്രതിഭാസം നടക്കാനുമിടയില്ല എന്ന് മൂന്നര പതിറ്റാണ്ടായി വാന നിരീക്ഷണ പഠനത്തില് ഏര്പ്പെട്ടിരിക്കുന്ന ആസ്ട്രോ ഡയറക്ടറും റിട്ട.അധ്യാപകനുമായ വെള്ളൂരിലെ കെ. ഗംഗാധരന് പറഞ്ഞു. ഗ്രഹണങ്ങളേപറ്റി അദ്ദേഹം സമഗ്രമായ…
Read Moreചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഒന്നിച്ചു പഠിച്ചവർ! ഉറ്റ സുഹൃത്തിന്റെ വിയോഗത്തിന്റെ ഞെട്ടലിൽ ജോയിച്ചൻ
മങ്കൊന്പ്: തോമസ് ചാണ്ടിയുടെ മരണവാർത്തയറിഞ്ഞതിന്റെ ഞെട്ടലിൽനിന്ന് ഇനിയും മോചിതനായിട്ടില്ല ചേന്നങ്കരി വടകര വീട്ടിൽ വി.ടി തോമസെന്ന ജോയിച്ചൻ. മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ വെട്ടിക്കാടു വീട്ടിലെത്തിയ അദ്ദേഹം ഒരു സഹോദരനെപ്പോലെ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുന്നു. തോമസ് ചാണ്ടിയും ജോയിച്ചനും തമ്മിലുള്ള ബന്ധത്തിനു പ്രായത്തിന്റെ തന്നെ പഴക്കമുണ്ട്. ഇരുവരും ചെറുപ്പം മുതൽ ഒന്നിച്ചു കളിച്ചു വളർന്നവർ. അഞ്ചാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ ഒന്നിച്ചു പഠിച്ചവർ, ചെറുപ്പത്തിലെ എന്തു കുസൃതിത്തരങ്ങൾ കാണിക്കാനും കുഞ്ഞുമോനെന്നു വിളിക്കുന്ന തോമസ് ചാണ്ടി ഒപ്പമുണ്ടായിരുന്നു. നാലാം ക്ലാസ് മുതൽ ചേന്നങ്കരി ദേവമാതായിലും, ഹൈസ്കൂൾ വിദ്യാഭ്യാസം ആലപ്പുഴ ലിയോ തേർട്ടീന്തിലും ഇരുവരും ഒരുമിച്ചാണ് പഠിച്ചതും. പഠനശേഷവും ഇരുവരും തമ്മിലുള്ള ബന്ധം മുറിയാതെ സൂക്ഷിച്ചു. 1974 ലാണ് കുഞ്ഞുമോൻ കുവൈറ്റിലേക്കു പോയതെന്നു ജോയിച്ചൻ ഓർക്കുന്നു. വിവാഹവും കുവൈറ്റിലേക്കു പോയതും ഒരേവർഷം തന്നെയായിരുന്നു. പിന്നീട് വൻ വ്യവസായിയായും നാടുഭരിക്കുന്ന മന്ത്രിയായും…
Read Moreആ വേഷം ചെയ്യാന് മലയാളത്തില് അധികം കണ്ടു പരിചയമില്ലാത്ത മുഖമാണ് നല്ലത്! തൃഷ വന്നു; കാരണം മോഹന്ലാല്; തൃഷയുടെ മറുപടി ഇങ്ങനെ…
വന്പൻ വിജയം നേടിയ ദൃശ്യം എന്ന ചലച്ചിത്രത്തിനുശേഷം മോഹന്ലാലും ജീത്തു ജോസഫും ഒരുമിക്കുന്ന ചിത്രമാണ് റാം. തൃഷയാണ് റാമിൽ നായിക വേഷം ചെയ്യുന്നത്. ഹേ ജൂഡിനുശേഷം തൃഷ അഭിനയിക്കുന്ന മലയാളചിത്രമാണ് റാം. ചിത്രത്തിലെ നായിക കഥാപാത്രം ചെയ്യാൻ തൃഷയുടെ പേര് നിർദേശിച്ചത് മോഹൻലാൽ തന്നെയാണ്. കൊച്ചിയിൽ ചിത്രത്തിന്റെ ടൈറ്റിൽ റിലീസിനിടെയാണ് മോഹൻലാൽ ഈ കാര്യം വെളിപ്പെടുത്തിയത്. റാമിലെ നായിക കഥാപാത്രം ഒരു ഡോക്ടർ ആണ്. ഈ വേഷം ചെയ്യാൻ മലയാളത്തിൽ അധികം കണ്ടു പരിചയമില്ലാത്ത മുഖമാണ് നല്ലതെന്നും തൃഷ അനുയോജ്യയായിരിക്കുമെന്നും നിർദേശിച്ചത് മോഹൻലാലാണ്. മോഹൻലാലിനെ കാണുന്പോഴെല്ലാം ഒരുമിച്ചൊരു ചിത്രം എന്നാണെന്നാണ് താൻ തിരക്കാറുള്ളതെന്നു തൃഷ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ രമേഷ് പി പിള്ള, സുധൻ പി പിള്ള എന്നിവരാണ് റാം നിർമ്മിക്കുന്നത്. അതേസമയം ജീത്തു ജോസഫിന്റെ ആദ്യ ബോളിവുഡ് ചിത്രം ദി ബോഡി തിയറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്.…
Read More