എന്ത് തീക്കട്ടയില്‍ ഉറുമ്പരിക്കുന്നുവോ ! വിമാന യാത്രയ്ക്കിടയില്‍ ടിക്കാറാം മീണയുടെ 75,000 രൂപ അടിച്ചുമാറ്റി കള്ളന്‍

വിമാനയാത്രയ്ക്കിടെ മോഷണത്തിനിരയായി കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. 75,000 രൂപയാണ് മീണയുടെ ബാഗില്‍ നിന്നും കള്ളന്‍ കവര്‍ന്നത്. ഇത് കാണിച്ച് മീണ പോലീസില്‍ പരാതി നല്‍കി. ലഗേജ് ബാഗിലാണ് പണം സൂക്ഷിച്ചിരുന്നതെന്നാണ് ടിക്കാറാം മീണ പരാതിയില്‍ പറയുന്നത്. ടിക്കാറാം മീണയുടെ പരാതിയില്‍ വലിയതുറ പൊലീസാണ് കേസെടുത്തത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ് ടിക്കാറാം മീണ. എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്തിരുന്നത്. സംഭവത്തെക്കുറിച്ച് മീണ പറയുന്നതിങ്ങനെ… ”ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ ജയ്പൂരിലേക്ക് പോയതാണ്. പോകുമ്പോള്‍ ഒരു ലക്ഷം രൂപ കയ്യിലുണ്ടായിരുന്നു. പെട്ടിക്കുള്ളില്‍ ഒരു ബാഗിലാണ് ആ പണം സൂക്ഷിച്ചിരുന്നത്. വിവാഹത്തില്‍ പങ്കെടുത്ത് ഫെബ്രുവരി ഒന്‍പതിനു തിരിച്ചു കേരളത്തിലേക്ക് പുറപ്പെട്ടു. തിരിച്ചുവരുമ്പോള്‍ 75,000 രൂപ കയ്യിലുണ്ടായിരുന്നു. 25,000 രൂപ ചെലവഴിച്ചിരുന്നു. ചെക്ക്-ഇന്‍ ചെയ്യാന്‍ എത്തിയപ്പോള്‍ സ്യൂട്ട് കേസ് എടുക്കാന്‍ സഹായികളുണ്ടായിരുന്നു. ഡല്‍ഹിയിലെത്തിയ ശേഷമാണ്…

Read More

വോട്ടിംഗ് യന്ത്രത്തില്‍ പിഴവുണ്ടെന്ന പരാതി അടിസ്ഥാന രഹിതമെന്ന് ടിക്കാറാം മീണ ! കളക്ടര്‍ കെ.വാസുകിയ്ക്കും ഇതേ അഭിപ്രായം;വോട്ടിങ് യന്ത്രത്തിന്റെ കാര്യക്ഷമത ഉറപ്പാക്കല്‍ വേണ്ടത്ര ഗൗരവത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എടുത്തില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പര്‍ ബൂത്തില്‍ വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടിക്കാറാം മീണ അറിയിച്ചു. ഇക്കാര്യം സൂക്ഷ്മമായി പരിശോധിച്ച് ഉറപ്പാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വ്യക്തമാക്കി. വോട്ടിങ് യന്ത്രത്തില്‍ ഗുരുതര പിഴവുണ്ടായെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നു ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ കളക്ടര്‍ ഡോ. കെ.വാസുകിയും അറിയിച്ചു. ഒരു സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ മറ്റൊരു സ്ഥാനാര്‍ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ട്. ബൂത്തില്‍ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നതായും ജില്ലാ കളക്ടര്‍ അറിയിച്ചു. കോവളത്തും ചേര്‍ത്തലയിലും രണ്ടു ബൂത്തുകളില്‍ രേഖപ്പെടുത്തുന്ന വോട്ടുകള്‍ വീഴുന്നത് ബിജെപിക്കാണ് എന്നായിരുന്നു പരാതി. 76 പേര്‍ വോട്ടു ചെയ്തതിനുശേഷമാണ് പിഴവ് കണ്ടെത്തിയത്. ചേര്‍ത്തല കിഴക്കേ നാല്‍പതില്‍ ബൂത്തില്‍ പോള്‍ ചെയ്യുന്ന വോട്ട് മുഴുവന്‍ ബിജെപിക്കാണു വീഴുന്നതെന്നു പരാതിയുയര്‍ന്നു.…

Read More