കളക്ഷന്‍ എത്രയാണെന്നറിയാതെ നഷ്ടത്തിനു പിറകെ പോകുന്ന അല്‍പ്പന്മാരോടു പുച്ഛം മാത്രം ! തുറന്നടിച്ച് മാമാങ്കം നിര്‍മാതാവ്…

മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചരിത്ര ചിത്രം മാമാങ്കം വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചവരോടു നന്ദി പറയുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. അതേ സമയം സിനിമയുടെ നഷ്ടത്തിനു പിറകെ പോകുന്ന അല്‍പ്പന്മാരോടു പുച്ഛം മാത്രമേയുള്ളൂ എന്നും വേണു കുന്നപ്പിള്ളി വ്യക്തമാക്കി.

വേണു കുന്നപ്പിള്ളിയുടെ കുറിപ്പ് ഇങ്ങനെ…

മാമാങ്കം റിലീസ് ആയിട്ട് 2 മാസങ്ങളായി….ഇപ്പോഴും ചില തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്നു. ആമസോണിലും വന്നു കഴിഞ്ഞു. ഡീഗ്രേയ്ഡിന്റെ പല അവസ്ഥകളും നേരിട്ട് മനസ്സിലാക്കി..എങ്ങിനെ അതിനെ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നും കണ്ടു

സിനിമയിലെ ക്രിമിനലുകളാണ് ഇതിനു പുറകിലെന്ന് പച്ചയായ സത്യമാണ്…പലരീതിയിലുളള ആവശ്യത്തിനായി ഒരു പറ്റം ആളുകളെ വച്ചുളള ഏതാനും ദിവസത്തെ ഒരു ചെറിയ ഓപ്പറേഷന്‍…

സിനിമയുടെ യഥാര്‍ഥ ബജറ്റ് എത്രയാണെന്നോ, പ്രി െസയ്ല്‍സ് ആന്‍ഡ് പോസ്റ്റ് സെയ്ല്‍സ് കൂടി എന്ത് കിട്ടിയെന്നോ, യഥാര്‍ഥ വേള്‍ഡ്‌ ൈവഡ് കലക്?ഷന്‍ എത്രയാണെന്നോ അറിയാതെ നഷ്ടത്തിന്റെ പുറകെ പോകുന്ന അല്‍പ്പന്‍മാരോട് പുച്ഛം മാത്രം…

ദൈവനാമം പറഞ്ഞ് ,പുറകില്‍ നിന്നു കുത്തുന്നവരെ അധികം താമസിയാതെ സിനിമാലോകം തിരിച്ചറിയും…മാമാങ്കത്തിന്റെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഫാന്‍സ് കാരോടും, പലരീതിയിലും പിന്തുണട്ട നല്ലവരായ പ്രേക്ഷകരോടും എന്നും കടപ്പെട്ടിരിക്കുന്നു..അടുത്ത സിനിമയുമായി ഉടനെ!

https://www.facebook.com/photo?fbid=2673249586127060&set=a.564792706972769

Related posts

Leave a Comment