പുള്ളിപ്പിലിയും തെരുവുനായയും തമ്മിലുള്ള മൽപ്പിടുത്തമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. തെരുവുനായയും പുള്ളിപ്പുലിയും തമ്മിൽ കടിപിടി കൂടി ഏകദേശം 300 മീറ്ററോളം പുലിയെ നായ വലിച്ചുകൊണ്ട് പോയി. ഒട്ടും പ്രതീക്ഷിക്കാതെയാണ് നായയുടെ ഭാഗത്ത് നിന്നും നീക്കമുണ്ടായതെന്ന് കണ്ടു നിന്നവർ പറഞ്ഞു. സംഭവത്തിൽ പുലിക്ക് നന്നായി പരിക്കേറ്റു. നായയുടെ കടിയിൽ നിന്ന് ഒരുവിധത്തിൽ എങ്ങനെയോ രക്ഷപെട്ട് പുലി ഓടിപ്പോയി. തെരുവുനായ പുള്ളിപ്പുലിയെ അക്രമിച്ചത് വിശ്വസിക്കാൻ സാധിക്കില്ല, പിടിച്ചു നിൽക്കാൻ സാധിക്കാതെവന്നതോടെ പുലി ഓടിപ്പോവുകയായിരുന്നു’ എന്നാണ് ഒരു ഗ്രാമവാസി സംഭവത്തെ കുറിച്ച് പറഞ്ഞത്.
Read MoreCategory: Today’S Special
ഓണക്കാല വിഭവങ്ങൾക്ക് മധുരവുമായി വള്ളിക്കോട് ശർക്കര; വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് ശർക്കര ഉത്പാദനം
വള്ളിക്കോട്: ഓണവിപണിയെ മധുരമയമാക്കാൻ ഇക്കുറിയും വള്ളിക്കോട് ശർക്കര. നാട്ടിൽ വിളവെടുത്ത കരിന്പ് ഉപയോഗിച്ചു തയാറാക്കിയ വള്ളിക്കോട് ശർക്കരയ്ക്ക് മുൻകാലങ്ങളിൽ ലഭിച്ച സ്വീകാര്യതയാണ് ഇക്കുറിയും ഓണനാളുകളിലെ പ്രതീക്ഷ.പന്ത്രണ്ട് ടൺ ശർക്കരയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള ഉത്പാദനമാണ് തുടങ്ങിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ഓണക്കാലത്തും മികച്ച വിൽപനയായിരുന്നു വള്ളിക്കോട് ശർക്കരയ്ക്ക്. രണ്ട് പതിറ്റാണ്ട് മുമ്പ് അന്യംനിന്നുപോയ കരിമ്പ് കൃഷിയും ശർക്കര ഉത്പാദനവും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പിന്തുണയോടെയാണ് 2023ൽ വീണ്ടും സജീവമായത്. അന്ന് കോന്നി കരിയാട്ടമായിരുന്നു പ്രധാന വിപണന കേന്ദ്രം. ആറ് ടൺ വില്പന ആദ്യവർഷം നടന്നു. ചുരുങ്ങിയ സമയം കൊണ്ട് പേരും പ്രശസ്തിയും വർധിച്ചതോടെ സർക്കാരിന്റെ ഓണം മേളകളിലെല്ലാം വള്ളിക്കോട് ശർക്കര ഇടംപിടിച്ചു. ഇപ്പോൾ ദൂരസ്ഥലങ്ങളിൽനിന്ന് ഉൾപ്പെടെ ആളുകൾ വള്ളിക്കോട്ട് എത്തി ശർക്കര കൊണ്ടുപോകുന്നുണ്ട്.ഒരുകാലത്ത് രാവും പകലും പ്രവർത്തിച്ചിരുന്ന 12 ശർക്കര ചക്കുകളാണ് വള്ളിക്കോട് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കൃഷിയിൽനിന്ന് മിക്കവരും…
Read Moreഈ വർഷം സന്ദർശിച്ചത് 20 ലക്ഷം പേർ; ഇടുക്കിയുടെ പച്ചപ്പിലേക്ക് ഒഴുകിയെത്തി സഞ്ചാരികൾ
തൊടുപുഴ: ജില്ലയിൽ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വർധന. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഈ വർഷമെത്തിയത് 20 ലക്ഷത്തോളം സഞ്ചാരികൾ. കനത്ത മഴ മൂലം വിനോദസഞ്ചാര കേന്ദ്രങ്ങൾ കുറെ ദിനങ്ങൾ അടച്ചിട്ടെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ടൂറിസ്റ്റുകളുടെ എണ്ണം കൂടി. ജൂലൈ വരെയുളള കണക്കുകൾ പ്രകാരം 19,42,354 വിനോദ സഞ്ചാരികൾ ജില്ലാ ടൂറിസം പ്രമോഷൻ കൗണ്‍സിലിന്റെ കീഴിലുള്ള പന്ത്രണ്ട് കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഈ കേന്ദ്രങ്ങളിലെത്തിയത് 33,86,012 സഞ്ചാരികളാണ്. 2023ൽ 29,22,043 ടൂറിസ്റ്റുകൾ ജില്ലയിലെത്തി. ഓണക്കാലമാകുന്നതോടെ ടൂറിസ്റ്റുകളുടെ വരവ് കൂടുമെന്നു ടൂറിസം വകുപ്പ് പറയുന്നു. വാഗമൺ കാണാൻവാഗമണ് പുൽമേടും മൊട്ടക്കുന്നുകളും കാണാൻ 5,43,979 സഞ്ചാരികളും വാഗമണ്‍ അഡ്വഞ്ചർ പാർക്കിൽ 5,08,505 ടൂറിസ്റ്റുകളും എത്തി. ജനുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ഒരു ലക്ഷത്തിലേറെ സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. മൊട്ടക്കുന്നുകളും പുൽമേടുകളും തേയിലത്തോട്ടങ്ങളും സാഹസിക വിനോദ സഞ്ചാര സാധ്യതകളുമാണ്…
Read Moreലാളിത്യം മുഖമുദ്ര, നിലച്ചത് തൊഴിലാളികളുടെ ശബ്ദം; തോട്ടം മേഖലയുടെ തോഴന്റെ മടക്കം സ്വപ്നം ബാക്കിവച്ച്
തൊടുപുഴ: പീരുമേട്ടിലെ തോട്ടം തൊഴിലാളികളുടെ അതിജീവന പോരാട്ടത്തിനു നാലുപതിറ്റാണ്ടായി ചുക്കാൻ പിടിച്ച ജനകീയ നേതാവായിരുന്നു വാഴൂർ സോമൻ എംഎൽഎ. ഇദ്ദേഹത്തിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് തോട്ടം തൊഴിലാളികളുടെ ശബ്ദമാണ്. കോട്ടയം വാഴൂർ സ്വദേശിയായ ഇദ്ദേഹം തോട്ടം തൊഴിലാളികൾക്കു വേണ്ടി പോരാടാനാണ് പീരുമേട്ടിൽ എത്തിയത്. അക്കാലയളവിൽ മറ്റൊരു തൊഴിലാളി നേതാവായ സി.എ.കുര്യന് മൂന്നാർ മേഖലയുടെ ചുമതല നൽകിയപ്പോഴാണ് പീരുമേട്ടിലേക്ക് ഇദ്ദേഹം എത്തുന്നത്. തുടർന്ന് അവസാന ശ്വാസം നിലയ്ക്കും വരെ ഇവിടുത്തെ ജനങ്ങളുടെ നൊന്പരങ്ങൾക്ക് പരിഹാരം കാണാനുള്ള പോരാട്ടത്തിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം തിരുവനന്തപുരത്തിനു യാത്രയാകുന്പോഴും മണ്ഡലത്തിലെ നീറുന്ന പ്രശ്നങ്ങളുടെ ഒരുകെട്ട് ഫയലുകളും കൈവശമുണ്ടായിരുന്നു. അന്നു പീരുമേട് തഹസിൽദാറുടെ ചേംബറിൽ നടന്ന റവന്യൂ ജീവനക്കാരുടെ യോഗത്തിൽ പങ്കെടുക്കുകയും ജീവനക്കാർ ഉന്നയിച്ച വാഹനം, ക്വാർട്ടേഴ്സ് തുടങ്ങിയ ആവശ്യങ്ങൾക്കു പരിഹാരം കണ്ടേ മടങ്ങിവരികയുള്ളൂവെന്ന് ഉറപ്പും നൽകിയിരുന്നു. ഇതോടൊപ്പം മണ്ഡലത്തിൽ ഇനിയും പട്ടയം ലഭിക്കാനുള്ള 806 അപേക്ഷകളിൽ…
Read Moreഅല്ലയോ അയൽക്കാരാ, ഇത് എനിക്കുള്ള പാർക്കിംഗ് ഏരിയ ആണ്, ദയവായി സഹകരിക്കു; കാറിനു മുകളിൽ വച്ച സ്റ്റിക്കി നോട്ടുകൾ കണ്ട് അന്പരന്ന് യുവാവ്
പുതിയ സ്ഥലത്തേക്ക് താമസം മാറുന്പോൾ രല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കണം. നമ്മൾ കാരണം ഒരു ബുദ്ധിമുട്ട് പോലും അയൽക്കാർക്ക് ഉണ്ടാവരുതെന്ന് ചിന്തിക്കുന്ന ആളുകളാണ് അധികവും. പുതിയ സ്ഥലത്തോടും അവിടെയുള്ള ആളുകളോടുമെല്ലാം പൊരുത്തപ്പെട്ടു പോകാൻ ആദ്യം നന്നേ പ്രയാസമായിരിക്കും. എന്നാൽ പരിചയപ്പെട്ടൊക്കെ കഴിയുന്നതോടെ എല്ലാവരോടും ടെൻഷൻ ഇല്ലാതെ മിണ്ടാനും അടുത്ത് ഇടപെഴകാനുമൊക്കെ കഴിയും. അത്തരത്തിൽ പുതിയ സ്ഥലത്തേക്ക് താമസം മാറ്റിയ യുവാവിന്റെ പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈലാകുന്നത്. താമസം മാറി വന്ന യുവാവ് തന്റെ അപ്പാർട്മെന്റിൽ തനിക്ക് അനുവദിച്ചിരിക്കുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തു. എന്നാൽ പിറ്റേന്ന് കാലത്ത് കാറെടുക്കാൻ വന്ന യുവാവ് തന്റെ കാറിന്റെ ഗ്ലാസിൽ കുറേ സ്റ്റിക്കി നോട്ടുകൾ ഒട്ടിച്ചു വച്ചേക്കുന്നത് കണ്ടു. അല്ലയോ അയൽക്കാരാ ഇത് എനിക്ക് എന്റെ കാർ പാർക്ക് ചെയ്യാനുള്ള സ്ഥലമാണ്, ദയവു ചെയ്ത് നിങ്ങൾ സഹകരിക്കണമെന്നാണ് നോട്ട്. എന്നാൽ…
Read Moreതിരക്കേറിയ റോഡിൽ ബൈക്കിലിരുന്ന് ദമ്പതികളുടെ പ്രണയലീലകൾ; വീഡിയോ വൈറലായതോടെ വ്യാപക വിമർശനം
അമിത വേഗതയിൽ പോകുന്ന ബൈക്കിൽ ഇരുന്ന് ദന്പതികളുടെ പ്രണയ ലീലകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജയ്ദാസ് മനിക്പുരി എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്. ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായ് ടൗൺഷിപ്പിലെ റോഡിലാണ് ഭാര്യയുടേയും ഭർത്താവിന്റേയും പ്രണയ സല്ലാപവും ശ്രംഗാരവും. യുവാവ് ബൈക്ക് ഓടിക്കുകയാണ്, ഭാര്യയാകട്ടെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവാവിനോട് മുഖാമുഖം ചേർന്നാണ് ഇരിക്കുന്നത്. പരസ്പരം ഇരുവരും ഉമ്മ കൊടുക്കുകയും പ്രണയലീലകളിൽ ഏർപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. ബൈക്ക് റൈഡറാണ് ഭർത്താവ്. ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല. വീഡിയോ വൈറലോയതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഇവർക്കെതിരേ കർശന നടപടി തന്നെ എടുക്കണം. അല്ലാത്തപക്ഷം ഇത് കണ്ട് നാളെയും മറ്റുള്ള പലരും അനുകരിക്കും. മാത്രമല്ല, നമ്മുടെ സംസ്കാരത്തിനു ഇത്തരം പ്രവർത്തികൾ യോജിച്ചതല്ലെന്നും ആളുകൾ പറഞ്ഞു.
Read Moreപൂച്ച സാർ കോളടിച്ചല്ലോ നിനക്ക്… പ്രിയപ്പെട്ട പൂച്ചകൾക്കായി മെട്രോ സ്റ്റേഷൻ നിർമ്മിച്ച് ചൈനീസ് യൂട്യൂബർ; വൈറലായി വീഡിയോ
പൂച്ചകൾക്കായി ഒരുക്കിയ മെട്രോ സബ്വേ ആണിപ്പോൾ വൈറലാകുന്നത്. ചൈനീസ് യൂട്യൂബറായ സിംഗ് ഷിലിയാണ് തന്റെ പൂച്ചകൾക്കായി ഒരു മിനിയേച്ചർ മെട്രോ സ്റ്റേഷനും സബ്വേയും നിർമിച്ചത്. ഇതിന്റെ വീഡിയോ അദ്ദേഹം തന്റെ സിംഗ്സ് വേൾഡ് എന്ന യൂട്യബ് ചാനലിൽ പങ്കുവച്ചു. മെട്രോ ട്രെയിനിൽ സന്തോഷത്തോടെ പൂച്ചകൾ യാത്ര ചെയ്യുന്നതും കൗതുകത്തോടെ അവയൊക്കെ നോക്കി നടക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. മൂന്ന് ലക്ഷത്തോളം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഈ വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങൾ ഇരുകൈയോടെയാണ് സ്വീകരിച്ചത്. മനുഷ്യരേക്കാൾ മികച്ച പൊതുഗതാഗത സൗകര്യം പൂച്ചകൾക്ക് ലഭിക്കുന്നെന്നാണ് വീഡിയോ കണ്ടവർ കമന്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കഴിവുകൾക്ക് തക്കമായ അംഗീകാരം ലഭിക്കണമെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Read Moreഷാജഹാൻ-മുംതാസ് ദമ്പതികളുടെ ഖബർ ഇതാ കണ്ടോളൂ: വൈറലായി വീഡിയോ
പ്രണയം എന്ന് പറയുന്പോൾത്തന്നെ എല്ലാവരുടേയും മനയിലേക്ക് ഓടിയെത്തുന്നത് ഷാജഹാനും മുംതാസുമാണ്. തന്റെ പ്രണയിനി മുംതാസ് മഹലിന്റെ ഓർമയ്ക്കായി ഷാജഹാൻ പണികഴിപ്പിച്ചതാണ് താജ്മഹൽ. യമുനാ നദിക്കരയിൽ മാർബിളിൽ കൊത്തിയെടുത്ത പ്രണയ കുടീരം കാണാൻ ദിവസവും ആളുകൾ എത്താറുണ്ട്. താജ്മഹൽ കാണാൻ ആളുകൾ എത്താറുണ്ടെങ്കിലും സഞ്ചാരികൾക്ക് പ്രണയിനികളുടെ ഖബർ കാണാൻ പ്രവേശനമില്ല. ഇപ്പോഴിതാ ആ ഇണക്കുരുവികളുടെ ഖബർ ലോകത്തിന് കാട്ടിക്കൊടുത്തിരിക്കുകയാണ് ദിന്‍ബർ ഭാരത് എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ. സന്ദർശകര്‍ക്ക് പോകാൻ സാധിക്കാത്ത വഴിയിലേക്ക് ആരും കാണാതെ സഞ്ചാരി കയറുകയും വീഡിയോ പകര്‍ത്തുകയുമായിരുന്നു. പടികളിറങ്ങി ഇടനാഴിയിലൂടെ കുറച്ച് ദൂരം മുന്നോട്ട് പോകുന്നതും വീഡിയോയിൽ കാണാം. അവിടെ നിന്നും നടന്ന് ചെല്ലുന്നത് ഒരു മുറിയിലേക്കാണ്. മുറിയില്‍ എത്തുന്പോൾ അവിടെ ഒരു വലിയ ഖബറും സമീപത്തായി ഒരു ചെറിയ ഖബറും കാണാം. അതാണ് ഷാജഹാൻ ചക്രവര്‍ത്തിയുടെയും അദ്ദേഹത്തിന്റെ പ്രിയ പത്നി മുംതാസിന്റെയും ഖബര്‍. വീഡിയോ…
Read Moreനഗര കുടുംബങ്ങള്‍ കൂടുതല്‍ ഹാപ്പിയാകും: ‘കുടുംബശ്രീ ഹാപ്പി കേരളം പദ്ധതി’ ഇനി നഗരത്തിലേക്കും
കൊച്ചി: സംസ്ഥാനത്തെ നഗര കുടുംബങ്ങള്‍ ഇനി കൂടുതല്‍ ഹാപ്പിയാകും. കുടുംബങ്ങളുടെ സന്തോഷ സൂചിക ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ നടപ്പാക്കിയ “ഹാപ്പി കേരളം പദ്ധതി’ ഇനി നഗരങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുകയാണ്. 12 ജില്ലകളിലെ നഗരപ്രദേശങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട 14 മാതൃകാ സിഡിഎസുകളില്‍ ഈ മാസം അവസാനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് ഇതില്‍ വരിക. വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍ ഉള്‍പ്പെടെ വിപുലമായ പ്രവര്‍ത്തനരീതിയാണ് പദ്ധതിക്കുള്ളത്. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആരോഗ്യം, മാനസികാരോഗ്യം എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ഇതിനായി ഡോക്ടര്‍മാര്‍, സൈക്യാട്രിസ്റ്റുകള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവരുടെ റിസോഴ്സ് ടീം രൂപീകരിച്ച് അവര്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളിലെ 152 മാതൃകാ സിഡിഎസുകളില്‍ മൈക്രോപ്ലാന്‍ രൂപീകരിച്ച് വിജയകരമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് ഇപ്പോള്‍ നഗരപ്രദേശങ്ങളിലേക്കു കൂടി വ്യാപിപ്പിച്ചിരിക്കുന്നത്. ഓരോ വ്യക്തിയുടെയും…
Read Moreരാജസ്ഥാനിൽ നിന്നുള്ള 22കാരിയായ മാനിക വിശ്വകർമ മിസ് ഇന്ത്യ യൂണിവേഴ്സ് 2025
ജയ്പുർ: രാജസ്ഥാനിൽനിന്നുള്ള 22കാരി മാനിക വിശ്വകർമയ്ക്കു മിസ് ഇന്ത്യ യൂണിവേഴ്സ് 2025 കിരീടം. തായ്ലൻഡിൽ നടക്കുന്ന ഏഴുപത്തിനാലാമതു മിസ് യൂണിവേഴ്സ് മത്സരത്തിൽ മാനിക ഇന്ത്യയെ പ്രതിനിധീകരിക്കും. ജയ്പുരിലെ സീ സ്റ്റുഡിയോയിൽ തിങ്കളാഴ്ചയായിരുന്നു മത്സരം. യുപിയിൽ നിന്നുള്ള തന്യ ശർമയാണ് ഫസ്റ്റ് റണ്ണർഅപ്പ്. രാജസ്ഥാനിലെ ശ്രീ ഗംഗാനഗര്‍ സ്വദേശിനിയാണ് മാനിക. ഡല്‍ഹിയില്‍ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി. നര്‍ത്തകി, ചിത്രകാരി എന്നീ നിലകളിലും പ്രസിദ്ധ. എഡിഎച്ച്ഡി ഉൾപ്പെടെ മാനസിക വൈകല്യങ്ങൾ നേരിടുന്നവരെ സഹായിക്കാനുള്ള പ്രവർത്തനങ്ങളിലൂടെയും ശ്രദ്ധേയയാണ്.
Read More