ദുബായിയിൽ താമസമാക്കിയ ഇന്ത്യൻ വ്യവസായി തന്റെ മകൾക്ക് ഒന്നാം പിറന്നാളിനു സമ്മാനമായി നൽകിയത് ഏഴു കോടിയോളം രൂപ വിലവരുന്ന ‘റോൾസ് റോയ്സ്’ കാർ. അതും മകളുടെ പ്രിയപ്പെട്ട പിങ്ക് നിറത്തിൽ. സതീഷ് സൻപാൽ എന്ന വ്യവസായിയാണ് മകൾ ഇസബെല്ലക്കുട്ടിക്ക് രാജകീയവാഹനം സമ്മനിച്ചത്. യുകെയിൽ നിർമിച്ച കാർ യുഎഇയിലേക്ക് ഇറക്കുമതി ചെയ്യുകയായിരുന്നു. ഒന്നാം പിറന്നാളുകാരിക്ക് ആശംസകൾ നേരാൻ വന്നവരെക്കുറിച്ച് അറിഞ്ഞാലും അന്പരക്കും. ബോളിവുഡ് താരങ്ങളായ തമന്ന ഭാട്ടിയ, റാഹത്ത് ഫത്തേ അലി ഖാൻ, അദിഫ് അസ്ലം, നോറ ഫത്തേഹി തുടങ്ങിയ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രമുഖർ ആശംസകളുമായി എത്തി. അറ്റ്ലാന്റിസിലായിരുന്നു അത്യാഡംബര പിറന്നാൾ ആഘോഷം. ആഘോഷത്തിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ തരംഗമായി. ബലൂണുകൾ നിറഞ്ഞ ഫ്ളോറിൽ റോൾസ് റോയ്സ് കാർ പാർക്ക് ചെയ്തിരിക്കുന്നതും കാറിന്റെ താക്കോൽ കുഞ്ഞ് ഇസബെല്ലയ്ക്കു കൈമാറുന്നതും കാണാം. കാറിന്റെ ഉൾവശത്ത് “അഭിനന്ദനങ്ങൾ, ഇസബെല്ല’ എന്നെഴുതിയ ബോർഡും…
Read MoreCategory: Today’S Special
ബാപ്പുജിയെയും ചാച്ചാജിയെയും കണ്ട എരുമേലിയുടെ മുത്തശി കുട്ടിയമ്മ ഓർമയായി
എരുമേലി: പഴയ കാലത്തിന്റെ ഓർമപ്പുസ്തകമായിരുന്ന എരുമേലിയുടെ പ്രിയ കുട്ടിയമ്മ ഇനിയില്ല. 110 വയസിലെത്തിയ കനകപ്പലം നീറംപ്ലാക്കൽ (മേപ്രായിൽ) ശോശാമ്മ മാത്തൻ (കുട്ടിയമ്മ) ഇന്നലെ അന്തരിച്ചു. ഗാന്ധിജിയെയും നെഹ്റുവിനെയും കണ്ടത് ഉൾപ്പെടെ പഴയ കാലത്തെ ഓർമകൾ കുട്ടിയമ്മ പങ്കുവച്ചിരുന്നു. ബാല്യത്തിലാണ് ഗാന്ധിജിയെ കണ്ടത്. തിരുവല്ലയിൽ നെഹ്റു എത്തിയപ്പോൾ അടുത്തുനിന്ന് കണ്ടു. പോയകാലത്തിലെ ചരിത്രസംഭവങ്ങൾ വർഷവും മാസവും തീയതിയും അടക്കം കൃത്യമായി ഓർത്തുവച്ചിരുന്ന കുട്ടിയമ്മയുടെ ഓർമശക്തി അപാരമായിരുന്നു.എരുമേലി പഞ്ചായത്തിലെ ഏറ്റവും മുതിർന്ന വോട്ടറായിരുന്നു കുട്ടിയമ്മ. 1916 ഒക്ടോബർ ആറിനായിരുന്നു ജനനം. 13 വയസുള്ളപ്പോഴായിരുന്നു വിവാഹം. എട്ടു മക്കളിൽ നാലു പേർ മരണപ്പെട്ടു. ഭർത്താവ് ചാക്കോ മാത്തൻ 29 വർഷം മുമ്പാണ് മരണപ്പെട്ടത്. പിതാവ് മേപ്രായിൽ പാപ്പി പഴയകാലത്തെ സർക്കാർ ഫോറസ്റ്റ് കോൺട്രാക്ടറായിരുന്നു. മേഖലയിലെ ആദ്യ സ്കൂളായ കനകപ്പലത്തെ എൻഎം എൽപി സ്കൂളിലെ ആദ്യ വിദ്യാർഥികളിൽ ഒരാളായിരുന്നു കുട്ടിയമ്മ. നാലാം ക്ലാസ്…
Read Moreതടസ്സങ്ങളെല്ലാം വഴിമാറി; അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യക്കാരന് ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര നാളെ നടക്കും. ശുഭാംശു അടക്കം നാല് പേരെ വഹിച്ചുകൊണ്ട് ആക്സിയം സ്പേസിന്റെ വിക്ഷേപണം നാളെ ഇന്ത്യൻ സമയം ഉച്ചയ്ക്ക് പന്ത്രണ്ടിന് നടക്കുമെന്നാണു നാസയുടെ അറിയിപ്പ്. സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വച്ച ദൗത്യമാണ് ഒടുവിൽ നടക്കാൻ പോകുന്നത്. ശുഭാംശു ശുക്ലയും സംഘവും ക്വാറന്റൈനിൽ തുടരുകയാണ്. രാകേഷ് ശർമയ്ക്കുശേഷം ഇന്ത്യാക്കാരനായ ശുഭാംഷു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. നാസയുടെ മുതിർന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങൾ. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. സ്പേസ് എക്സിന്റെതന്നെ ഡ്രാഗൺ പേടകമാണ് യാത്രാ വാഹനം. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്…
Read Moreതൊഴിലുറപ്പ് പദ്ധതിയിൽ ജോലി ചെയ്യുന്നത് സ്ത്രീവേഷം കെട്ടിയ പുരുഷന്മാർ; പുത്തൻതട്ടിപ്പ് രീതികണ്ട് അമ്പരന്ന് ഉദ്യോഗസ്ഥർ
കർണാടകയിൽ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിൽ വൻ ക്രമക്കേട്. ആൾമാറാട്ടവും ലക്ഷങ്ങളുടെ ഫണ്ട് തിരിമറിയും ഉൾപ്പെടെ വലിയ തട്ടിപ്പാണ് പുറത്തുവന്നത്. തൊഴിലിടത്തിൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥർ കണ്ടത് സ്ത്രീകളുടെ വേഷം കെട്ടിയ പുരുഷന്മാരെയാണ്. സ്ത്രീവേഷംകെട്ടിയ പുരുഷൻ പിടിക്കപ്പെട്ടതോടെ നിരവധിപ്പേർ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലി ചെയ്തതിന്റെ തെളിവായി വ്യാജചിത്രം അപ്ലോഡ് ചെയ്തതായും തൊഴിലാളികളെ മറ്റു നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ലക്ഷക്കണക്കിനു രൂപയുടെ ഫണ്ട് വെട്ടിച്ചതായാണ് കണ്ടെത്തൽ. സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടു.
Read Moreഇതരമതസ്ഥനെ കെട്ടിയ പെൺകുട്ടിയുടെ മരണാനന്തരചടങ്ങ് നടത്തി കുടുംബം; തങ്ങളെ സംബന്ധിച്ചിടത്തോളം മകള്‍ മരിച്ചതിനു തുല്യം
ഇതരമതസ്ഥനെ വിവാഹം കഴിച്ച പെൺകുട്ടിയുടെ മരണാനന്തരചടങ്ങുകള്‍ നടത്തി കുടുംബം. പശ്ചിമബംഗാൽ നാദിയ ജില്ല ഷിബ്നിബാസ് ഗ്രാമത്തിലാണു സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാർഥിനിയായ പെണ്‍കുട്ടി വീട്ടുകാര്‍ നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ച് മുസ്ലിം യുവാവിനെ വിവാഹം കഴിക്കുകയായിരുന്നെന്നു പറയുന്നു. മറ്റൊരു മതത്തില്‍പ്പെട്ടയാളെ വിവാഹം ചെയ്ത മകള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം മരിച്ചതിനു തുല്യമാണെന്നും അതിനാലാണ് അവളുടെ അന്ത്യകര്‍മങ്ങള്‍ നടത്തിയതെന്നും കുടുംബം പറഞ്ഞു. അടുത്തബന്ധുക്കള്‍ തല മുണ്ഡനം ചെയ്യുന്നതുള്‍പ്പെടെയുളള ആചാരങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തിയത്. ക്ഷേത്രത്തില്‍നിന്നുള്ള പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു മരണാനന്തരചടങ്ങുകള്‍. പെണ്‍കുട്ടിയുടെ മാലയിട്ട ചിത്രവും ചടങ്ങില്‍ വച്ചിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടിയുടെ വസ്ത്രങ്ങളും പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെടെ എല്ലാ സാധനങ്ങളും കുടുംബം കത്തിച്ചുകളയുകയും ചെയ്തു. അതേസമയം, സംഭവത്തെക്കുറിച്ച് അറിഞ്ഞെന്നും ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
Read Moreകേരളത്തിൽ മാത്രമല്ല ഡാ അങ്ങ് വിദേശത്തും എനിക്ക് ബന്ധമുണ്ടെഡാ… തായ്ലൻഡിലും അരിക്കൊന്പൻ
അരിക്കൊന്പൻ എന്ന കാട്ടാന ഇടുക്കി മേഖലയിലുണ്ടാക്കിയ പുകിലുകൾ ചില്ലറയല്ല. കടകൾ തകർത്ത് അരിമോഷണമായിരുന്നു ഇഷ്ടന്റെ പ്രധാന ഹോബി. തായ്ലൻഡിൽനിന്നുള്ള ഒരു അരിക്കൊന്പന്റെ വാർത്തയാണു പുതുതായി പുറത്തുവന്നിരിക്കുന്നത്. കടയിൽ കയറി അരി കൊണ്ടുണ്ടാക്കിയ സ്നാക്സ് പായ്ക്കറ്റുകളുമായി മടങ്ങുന്ന കാട്ടാനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുന്നു. തായ്ലൻഡിലെ ഖാവോ യായ് മേഖലയിലെ ഒരു കൺവീനിയൻസ് സ്റ്റോറിലാണ് ഈ കാട്ടാന കയറിയത്. കടയിൽ നിറയെ സാധനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കക്ഷിയുടെ കണ്ണുടക്കിയത് അരികൊണ്ട് ഉണ്ടാക്കിയ ഭക്ഷണ വസ്തുക്കളുടെ പായ്ക്കറ്റുകളിൽ. അവിടെനിന്നുതന്നെ വയറുനിറയെ കഴിക്കുകയും ഏതാനും പായ്ക്കറ്റുകൾ തുമ്പിക്കൈയിൽ ശേഖരിച്ച് മടങ്ങുകയുംചെയ്തു. ആന കടയിലേക്ക് കയറിയത് കണ്ട് ആളുകൾ പരിഭ്രാന്തരാവുകയും കടയ്ക്ക് ചെറിയതോതിലുള്ള തകരാറുകൾ സംഭവിക്കുകയും ചെയ്തെങ്കിലും മറ്റൊരു ഉപദ്രവവും വരുത്താതെയാണ് ആന സ്ഥലംവിട്ടത്. സമീപത്തുള്ള ഖാവോ യായ് ദേശീയോദ്യാനത്തിലെ കാട്ടാനയായ പ്ലായി ബിയാങ് ലെക് ആണ് ഈ ആനയെന്നു പിന്നീട് തിരിച്ചറിഞ്ഞു. @bangkokcommunityhelp എന്ന…
Read Moreമരണത്തിനും ജീവനും ഇടയിൽ വളയം തിരിക്കുന്നവർ; ഒരാളുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞാൽ വിജയിച്ചതിന്റെ അനുഭൂതി ഹൃദയത്തിൽ നിറയുമെന്ന് ആംബുലൻസ് ഡ്രൈവർമാർ
മരണത്തിനും ജീവനും ഇടയിലുള്ള നിമിഷങ്ങളിൽ ഓട്ടപ്പാച്ചിൽ നടത്തുകയാണ് ആംബുലൻസ് ഡ്രൈവർമാർ. പലപ്പോഴും മരണത്തോട് മല്ലടിക്കുന്ന രോഗികളുമായി അവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് ആംബുലൻസ് ഡ്രൈവർമാർക്ക് ആശുപത്രിയിലേക്ക് മരണപ്പാച്ചിൽ നടത്തേണ്ടിവരുന്നത്. ഗുരുതരാവസ്ഥയിലുള്ള ഒരു രോഗിയുടെ ജീവൻ ആശുപത്രിയിലെത്തുന്നത് വരെ ആംബുലൻസ് ഡ്രൈവറുടെ കൈകളിലാണെന്ന് പറയാം. ഇത്തരത്തിൽ മരണത്തിനും ജീവനും ഇടയിലെ നൂൽപ്പാലമാകാൻ കഴിയുന്നത് സംബന്ധിച്ച് നിരവധി അനുഭവങ്ങളാണ് കോട്ടയം മെഡിക്കൽ കോളജിലെ ആംബുലൻസ് ഡ്രൈവർമാർക്ക് പറയാനുള്ളത്. ആശുപത്രിവളപ്പിലും പുറത്തുമായി 50നടുത്ത് ആംബുലൻസുകളാണുള്ളത്. കോട്ടയം മെഡിക്കൽ കോളജിൽനിന്ന് തിരുവനന്തപുരം ശ്രീചിത്തിര, എസ്എടി, ആർസിസി എന്നിവിടങ്ങളിലേക്കും എറണാകുളത്തെ അമൃത ഉൾപ്പെടെയുള്ള ആശുപത്രികളിലേക്കുമാണ് കുടുതലായും രോഗികളെ കൊണ്ടുപോകേണ്ടി വരുന്നത്. രോഗിയുടെ അവസ്ഥ ഗുരുതരമാണെങ്കിൽ എമർജൻസി സയറൺ മുഴക്കി ആശുപത്രിയിലേക്ക് പായേണ്ടിവരുമെന്ന് ഡ്രൈവർമാർ പറയുന്നു. രോഗിയുടെ ജീവൻ രക്ഷിക്കുക എന്ന ലക്ഷ്യം മാത്രമാണ് മുന്നിലുള്ളത്.അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്…
Read Moreയുവതി ജാതിമാറി വിവാഹം കഴിച്ചു: ശുദ്ധീകരണത്തിനായി കുടുംബത്തിലെ 40 പേരെ മൊട്ടയടിപ്പിച്ചു
കാലമെത്ര കടന്ന് പോയാലും ഇന്നും പ്രണയ വിവാഹങ്ങൾക്ക് എതിര് നിൽക്കുന്ന കുടുംബങ്ങൾ ഉണ്ട്. എങ്ങാനും സ്വജാതിയിൽ നിന്നല്ലാതെ വിവാഹം ചെയ്താൽ ദുരഭിമനക്കൊല വരെ നടത്തിയ ആളുകൾ വസിക്കുന്ന നാടാണ് ഇത്. വീണ്ടുമൊരു പ്രണയ വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റായഗഡ ജില്ലയിലെ ബൈഗനഗുഡ ഗ്രാമത്തിലെ ഒരു യുവതി ജാതി മാറി വിവാഹം കഴിച്ചു. അതിനു പിന്നാലെ കുടുംബത്തിലെ 40 പുരുഷന്മാരെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചു. ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ഇവരെ കൂട്ടത്തോടെ മൊട്ടയടിപ്പിച്ചത്. പട്ടിക വർഗത്തിൽപ്പെട്ട പെൺകുട്ടി അയൽ ഗ്രാമത്തിലെ പട്ടിക ജാതിക്കാരനായ യുവാവിനെ വിവാഹം ചെയ്യുകയായിരുന്നു. ഇതിൽ പ്രകോപിതരായ നാട്ടുകാർ യുവതിക്കും കുടുംബത്തിനുമെതിരേ തിരിഞ്ഞു. തിരികെ സമുദായത്തിലേക്ക് ചേര്‍ക്കണമെങ്കില്‍ ശുദ്ധീകരണം നടത്തണമെന്നാണ് ഗ്രാമവാസികള്‍ യുവതിയുടെ കുടുംബത്തോട് ആവശ്യപ്പെട്ടത്. ഇതിന് തയാറായില്ലെങ്കില്‍ ആജീവനാന്തം സാമൂഹിക ബഹിഷ്കരണം നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഗ്രാമവാസികളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് കുടുംബം മൃഗബലി നടത്തുകയും കൂട്ടത്തോടെ…
Read Moreഇതിലും ഗതികെട്ടവൻ ലോകത്തുണ്ടോ: തടവറയുടെ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കി; തുള ചെറുതായതിനാൽ കുടുങ്ങിപ്പോയി; ഒടുവിൽ ഫയർ ഫോഴ്സ് എത്തി പുറത്തെടുത്തു
ജയിൽപുള്ളികളിൽ ചിലരെങ്കിലുമൊക്കെ ജയിൽ ചാടാൻ ശ്രമിക്കാറുണ്ട്. ചിലർ ചാടി പുറത്ത് കടക്കും മറ്റു ചിലർ ശ്രമം വിഫലമായി അതിനുള്ളിൽ തന്നെ കിടക്കും. അത്തരത്തിൽ ശ്രമം പരാജയപ്പെട്ടൊരു ജയിൽ പുള്ളിയുടെ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബ്രസീലിൽ തടവറ തുരന്ന് പുറത്ത് കടക്കാനുള്ള തടവു പുള്ളിയുടെ ശ്രമമാണ് വൻ പരാജയത്തിൽ കലാശിച്ചത്. റിയോ ബ്രാങ്കോയിലെ ഏക്കറിലെ ജയിലിലാണ് സംഭവം. തടവറ തുരന്ന് വെളിയിൽ ചാടാനായിരുന്നു തടവു പുള്ളി ശ്രമിച്ചത്. എന്നാൽ ഭിത്തി തുരന്ന് പുറത്ത് കടക്കാൻ നോക്കിയെങ്കിലും ശരീരത്തിന്റെ പകുതി മാത്രമേ ഭിത്തി തുരന്ന ഭാഗത്തിന് പുറത്തേക്ക് പോയുള്ളു. ഭിത്തിയിൽ വലിയ തുളയൊക്കെ ഉണ്ടാക്കി ചാടാനായിരുന്നു നോക്കിയത്. എന്നാൽ ചെറിയൊരു പാളിച്ച ഉണ്ടായി. ആ തുള തുരന്നത് ചെറുതായിപ്പോയി. അദ്ദേഹത്തിന്റെ ശരീരത്തിന് ആ തുള പോരായിരുന്നു. അദ്ദേഹത്തിനു മുഴുവനായി കടക്കുന്നതിന് അതിലും വലിയ തുള വേണമായിരുന്നു. പിറ്റേന്ന്…
Read Moreഓഫീസിലെ തമാശകൾ കേൾക്കണ്ട കരുതി മാറിയിരുന്നപ്പോൾ ‘അശ്ലീല വീഡിയോ കാണുകയാണോ’ എന്ന് സിഇഒ ചോദിച്ചു; വേദന നിറഞ്ഞ കുറിപ്പുമായി യുവതി
തമാശകൾ പറയുന്നതൊക്കെ കേൾക്കാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന തരത്തിലുള്ള തമാശകൾ ഒഴിവാക്കുകയാണ് നല്ലത്. അത്തരത്തിലൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബംഗളൂരിലെ ഒരു സ്റ്റാർട്ട് അപ്പ് കന്പനിയിലെ ജീവനക്കാരിക്ക് തന്റെ സിഇഒയിൽ നിന്നും നേരിട്ട മോശം അനുഭവമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. താൻ ഇന്റൺഷിപ്പ് ചെയ്യുന്ന സമയത്തും സിഇഒ തന്നെ അപമാനിച്ചെന്ന് യുവതി പറയുന്നു. ജോലി ചെയ്യാൻ തന്നെയാണോ ബംഗളൂരിലേക്ക് വന്നത്, അതോ ബോയ്ഫ്രണ്ടിനൊപ്പം കറങ്ങാൻ ആണോ എത്തിയതെന്ന് പറഞ്ഞ് അപമാനിച്ചിരുന്ന. ആ സമയത്തൊക്കെ മറ്റുള്ളവരുടെ മുന്നിൽ അപമാനിത ആയിരുന്നെങ്കിലും പിന്നീട് മുഴുവൻ സമയ ജോലിക്കാരിയായി ആ കന്പനിയിൽ തന്നെ പ്രവേശിച്ചെന്ന് യുവതി പറഞ്ഞു. കോളജിലെ ഫൈനൽ ജ്യൂറി സമയത്ത് സിഇഒയോട് വർക്ക് ഫ്രം ഹോം ചോദിച്ചപ്പോൾ ‘ കോളജ് കഴിയാതെ ജോലിക്ക് എത്തിയത് തന്റെ കുഴപ്പമല്ല, അതുകൊണ്ട് വർക്ക്…
Read More