മോഷണം എപ്പോൾ വേണമെങ്കിലും സംഭവിക്കാം. എന്നാൽ സ്ഥിരമായി ഒരിടത്ത് തന്നെ മോഷണം സംഭവിക്കുകയാണെങ്കിൽ എന്താണ് ചെയ്യുക! പോലീസിൽ പരാതിപ്പെട്ടാലും പേടിയില്ലാതെ ചില കള്ളൻമാർ വീണ്ടും മോഷ്ടിക്കാൻ ഉന്നംവച്ച് വരും. അങ്ങനെയുള്ള സാഹചര്യത്തിൽ ജാഗ്രതയോടെ ഇരിക്കുക എന്നല്ലാതെ മറ്റ് മാർഗമില്ല. പറഞ്ഞുവരുന്നത് ഇത്തരത്തിലൊരു സംഭവത്തെ കുറിച്ച് തന്നാണ്. സോപ്പ് മോഷണം പതിവായതിനെ തുടർന്ന് ഒരു ഹോട്ടലുകാര്‍ ചെയ്ത കാര്യം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അവര്‍ സോപ്പിന് ഒരു ദ്വാരമിട്ട് അതില്‍ ഒരു കയര്‍ കെട്ടിയിട്ടിരിക്കുകയാണ്. ചുരുക്കത്തില്‍ ഒരു ദൂരം മാത്രം സോപ്പുമായി പോയി കൈകഴുകാം. ഇന്‍സ്റ്റഗ്രാമിൽ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി കമന്റുകളും ലഭിച്ചു. ‘നമ്മുടെ നാട്ടില്‍ സോപ്പ് പോലും സുരക്ഷിതമല്ല’! എന്നാണൊരാള്‍ കുറിച്ചത്. ‘ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് പുറത്തേക്ക് പോകരുത്’ എന്നാണ് മറ്റൊരാള്‍ കുറിച്ചത്. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Read MoreCategory: Today’S Special
അതാ മുറ്റത്തൊരു മുതല; 15 അടിയോളമുള്ള ഭീമാകാരന്‍ മുതല വീട്ടിലെത്തിയപ്പോള്‍
ഗുജറാത്തിലെ വഡോദരയിലെ ഒരു വീട്ടിലെത്തിയ മുതലയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഫത്തേഗഞ്ചിനടുത്തുള്ള കാമനാഥ് നഗറിലാണ് സംഭവം. ഇവിടെ കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴയായിരുന്നു. കൂറ്റന്‍ വലിപ്പമുള്ള മുതലകള്‍ക്ക് പേരുകേട്ട വിശ്വാമിത്രി നദിക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മഴയില്‍ വെള്ളം കയറുകയും നദി കരകവിഞ്ഞൊഴുകുകയും ചെയ്തതോടെ മുതലകള്‍ നദിയുടെ സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് കയറി. അവിടുള്ള ഒരു വീട്ടുകാര്‍ രാവിലെ നോക്കുമ്പോള്‍ അതാ തങ്ങളുടെ മുറ്റത്ത് 15 അടിയോളം നീളമുള്ള ഒരു മുതല. ആദ്യം നിലവിളിയും പിന്നെ വനംവകുപ്പിനെ വിളിയും നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കയറും വടിയും ഉപയോഗിച്ച് കൂറ്റന്‍ മുതലയെ പിടികൂടാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഭാഗ്യവശാല്‍ ആ ശ്രമം വിജയിച്ചു. വനംവകുപ്പ്കാര് ഈ അതിഥിയെ ‘അദ്ദേഹത്തിന്റെ” ആവാസ്ഥ വ്യവസ്ഥയിലേക്ക് തന്നെ എത്തിച്ചതായാണ് വിവരം. गुजरात के बड़ोदरा में…
Read Moreപരസ്പരം ചുംബിക്കുന്ന രണ്ട് മൂങ്ങകൾ; അപൂർവ ദൃശ്യം വൈറലാകുന്നു
ഒരു മൂങ്ങയെ കാണുന്നത് മിക്ക ആളുകൾക്കും അപൂർവമായ ഒരു കാര്യമാണ്. എങ്കിൽ രണ്ട് മൂങ്ങകൾ പരസ്പരം അടുത്ത് ഇടപഴകുന്നത് തീർച്ചയായും നിങ്ങൾ കണ്ടേക്കാവുന്ന അപൂർവ കാഴ്ചകളിലൊന്നാണ്. കാനഡയിൽ നിന്നുള്ള വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ കോൾട്ടൺ ലോക്കറിഡ്ജ് രണ്ട് മൂങ്ങകൾ പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയും അത് സോഷ്യൽ മീഡിയയിൽ പങ്കിടുകയും ചെയ്തു. ഈ വീഡിയോ കഴിഞ്ഞ വർഷം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതാണ്. എന്നാൽ ‘ഇൻസൈഡർ ഹിസ്റ്ററി’ എന്ന പേരിലുള്ള ഒരു പേജ് ക്രെഡിറ്റുകളോടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോ വീണ്ടും പങ്കിടുകയായിരുന്നു. ഒരു ചില്ലയിൽ ഇരിക്കുന്ന രണ്ട് മൂങ്ങകളിൽ ഒന്ന് ചെറിയ ചുവടുകൾ വെച്ച് മറ്റൊന്നിന്റെ അടുത്തേക്ക് നടന്നു. ഉടൻ തന്നെ മൂങ്ങ വാത്സല്യത്തോടെ മറ്റേയാളെ സമീപിച്ച് ചുംബിക്കാനും തുടങ്ങി.വന്യജീവി സ്നേഹികൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. അവർ ദമ്പതികൾ ഒരു മരക്കൊമ്പിൽ ഒരു പ്രണയ ഡേറ്റിനായി ഇരുന്നിരുന്നോ? തുടങ്ങിയ രസകരമായ കമന്റുകളാണ്…
Read Moreആദ്യത്തെ കുട്ടിക്ക് 10 ആഴ്ച പ്രായമായപ്പോള്‍ രണ്ടാമതും ഗര്‍ഭിണി:10 മാസത്തിനുള്ളില്‍ മൂന്ന് കുട്ടികളുടെ അമ്മ; അസാധാരണമായ ജീവിത കഥ പങ്കുവച്ച് യുവതി
മൂന്ന് കുട്ടികള്‍ക്ക് പത്ത് മാസത്തിനുള്ളില്‍ ജന്മം നല്കിയ ഓസ്ട്രേലിയന്‍ സ്വദേശിയായ സരിറ്റ ഹോളണ്ട് എന്ന 41കാരിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു പ്രസവത്തിലല്ല ഇവർ മൂന്ന് കുട്ടികൾക്ക് ജന്മം നൽകിയത്. മൂത്ത കുട്ടി ജനിച്ച് കഴിഞ്ഞ് പത്താഴ്ച പിന്നിട്ടപ്പോഴാണ് ഇവർ രണ്ടാമതും ഗർഭിണിയായത്. സരിറ്റ ആദ്യം ജന്മം നൽകിയത് സ്റ്റീവി എന്ന പെൺകുഞ്ഞിനാണ്. സ്റ്റീവി ജനിച്ച് പത്താഴ്ച പിന്നിട്ടപ്പോഴാണ് സരിറ്റ രണ്ടാമതും ഗർഭിണിയാണെന്ന് അറിയുന്നത്. എന്നാൽ രണ്ടാമത് ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ നടത്തിയ സ്കാനിംഗിൽ ഇരട്ടകുട്ടികളാണെന്ന് അറിഞ്ഞു. തുടർന്ന് 30 ആഴ്ചയും അഞ്ച് ദിവസവും പിന്നിട്ടപ്പോഴേക്കും മാസം തികയാതെ സരിറ്റ പ്രസവിച്ചു. ‘എന്റെ മൂത്ത മകള്‍ക്ക് പത്ത് ആഴ്ച പ്രായമായപ്പോഴാണ് ഞാന്‍ രണ്ടാമതും ഗര്‍ഭിണിയായത്. ഇരട്ടകുട്ടികളാണ് വയറ്റില്‍ വളരുന്നതെന്ന് അറിഞ്ഞതോടെ എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായി ഞാന്‍’. നിലവില്‍ തന്റെ മൂന്ന് മക്കളും സ്കൂളില്‍…
Read Moreവെള്ളപ്പൊക്കമുള്ള തെരുവുകളിൽ ഭക്ഷണം എത്തിച്ച് സൊമാറ്റോ ഡെലിവറി ഏജന്റ്; സൂപ്പർ ഹീറോയെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ
ഭക്ഷണം എത്തിക്കാൻ മുട്ടോളം വെള്ളത്തിലൂടെ അലയുന്ന സൊമാറ്റോ ഡെലിവറി ഏജന്റിന്റെ വീഡിയോ വൈറലാകുന്നു. കനത്ത മഴയിൽ റോഡുകളും തെരുവുകളും വെള്ളത്തിനടിയിലായ അഹമ്മദാബാദിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. എന്നാൽ വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തി ഡെലിവറി ഏജന്റിന്റെ അർപ്പണബോധത്തെ പ്രശംസിക്കുകയും അദ്ദേഹത്തിന് പ്രതിഫലം നൽകാൻ ദീപീന്ദർ ഗോയലിൻ്റെ നേതൃത്വത്തിലുള്ള സംഘടനയോട് ആവശ്യപ്പെടുകയും ചെയ്തു. വൈറലായ പോസ്റ്റിന് മറുപടിയായി ധീരനായ തൊഴിലാളിയെ തിരിച്ചറിയാൻ സൊമാറ്റോ വിശദാംശങ്ങൾ ആവശ്യപ്പെട്ടു. സൂപ്പർഹീറോയെ തിരിച്ചറിയാനും പ്രതിഫലം നൽകാനും കമ്പനി ആഗ്രഹിക്കുന്നെന്നും അവർ വ്യക്തമാക്കി. വീഡിയോയിൽ വെള്ളം നിറഞ്ഞ തെരുവിന് സമീപം ആളുകൾ നിൽക്കുകയാണ്. ഡെലിവറി ഏജന്റ് പരാതികളൊന്നുമില്ലാതെ വെള്ളത്തിലൂടെ നടക്കുന്നു. പ്രയാസകരവും അപകടകരവുമായ സാഹചര്യങ്ങൾക്കിടയിലും വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി തന്റെ അർപ്പണബോധത്തെ അഭിനന്ദിക്കുന്നത് കേൾക്കാം. വീഡിയോ പങ്കിട്ടതിന് തൊട്ടുപിന്നാലെ സൊമാറ്റോ മറുപടി നൽകി, ‘ഞങ്ങളുടെ ഡെലിവറി പങ്കാളിയുടെ അസാധാരണമായ പരിശ്രമങ്ങൾ എടുത്തുകാണിച്ചതിന് നന്ദി. അതികഠിനമായ കാലാവസ്ഥയെ…
Read Moreഇത് ‘കുട്ടികളെക്കാള്‍ കൂളായ ടീച്ചർ’ തന്നെ! കോളജിൽ തകർപ്പൻ ഡാൻസുമായി ടീച്ചർ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
സോഷ്യൽ മീഡിയയിൽ വൈറലായി മലയാളി ടീച്ചറുടെ ഡാൻസ്. കോളജിൽ നടന്ന പരിപാടിയിൽ സ്റ്റേജിൽ കിടിലൻ ഡാൻസ് സ്റ്റെപ്പുമായെത്തിയ ടീച്ചർക്ക് കാണികളിൽ നിന്നും നിറഞ്ഞ കൈയ്യടിയാണ് കിട്ടിയത്. എറണാകുളം സെന്റ് തെരേസാസ് കോളജിലെ അസിസ്റ്റന്റ് പ്രഫസറായ അരുണിമ ജെ.ആർ ആണ് സോഷ്യൽ മീഡിയയിലെ ആ വൈറൽ താരം. പത്ത് മില്യണിലധികം കാഴ്ചക്കാരാണ് വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിരിക്കുന്നത്. കോളജിലെ ഒരു വിദ്യാർഥിനിയാണ് ഡാൻസ് വീഡിയോ പകർത്തിയത്. ‘കുട്ടികളെക്കാള്‍ കൂളായ ടീച്ചറെ കിട്ടിയാല്‍’ എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. സ്റ്റേജില്‍ മറ്റ് അധ്യാപകര്‍ക്കും വിദ്യാര്ഥികള്ക്കുമൊപ്പമായിരുന്നു അരുണിമയുടെ ഡാന്‍സ്. പ്രൊഫഷണല്‍ ഡാന്‍സറാണ് അരുണിമ.
Read Moreഇവനെ എണ്ണയിൽ പൊരിക്കാൻ യമരാജനുപോലും കഴിയില്ല..! തട്ടുകടക്കാരനെക്കുറിച്ചു നാട്ടുകാർ
“ഇവനെ എണ്ണയിൽ പൊരിക്കാൻ സാക്ഷാൽ യമരാജനുപോലും കഴിയില്ല…’ – രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പുരിലെ ഒരു തട്ടുകടക്കാരനെക്കുറിച്ചുള്ള നാട്ടുകാരുടെ കമന്റാണിത്. അങ്ങനെ പറയാൻ കാരണമെന്താണെന്നല്ലേ..? ചുട്ടുതിളയ്ക്കുന്ന എണ്ണയിൽ നഗ്നമായ കൈ മുക്കി പക്കോഡ തയാറാക്കലാണ് ഈ തട്ടുകടക്കാരന്റെ പ്രധാന ഹോബി! ജയ്പുരിലെ മോട്ടികത്ല ബസാർ പ്രദേശത്തെ “കിഷൻ പക്കോഡി വാല’ യിലാണ് അന്പരപ്പുണ്ടാക്കുന്ന പക്കോഡ ഉണ്ടാക്കൽ. വ്യത്യസ്തമായ പാചകശൈലികൊണ്ട് പ്രസിദ്ധനാണ് ഈ പക്കോഡക്കാരൻ. പക്കോഡ് വറുക്കാൻ എണ്ണയിലേക്കിടുന്നതും വറുത്തുകഴിഞ്ഞ പക്കോഡ പാത്രത്തിൽനിന്ന് ഇയാൾ വാരിയെടുക്കുന്നതും കൈകൊണ്ടുതന്നെ. ഒരു സ്പൂൺ പോലും ഇഷ്ടൻ ഉപയോഗിക്കാറില്ല. ഫുഡി ഹിന്ദുസ്ഥാനി എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ഇതിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. “തിളച്ച എണ്ണയല്ലേ… കൈ പൊള്ളില്ലേ…’ എന്ന് ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് ചോദിക്കുന്പോൾ തന്റെ ഇഷ്ടദൈവത്തിന്റെ ചിത്രത്തിൽ നോക്കി “എല്ലാം ദൈവാനുഗ്രഹം’ എന്ന് പക്കോഡക്കാരൻ പറയുന്നു.
Read Moreസ്റ്റേഷനിൽ നൃത്തം ചെയ്ത പോലീസുകാരെ കൈയോടെ പിടിച്ച് മേലുദ്യോഗസ്ഥൻ; തുടർന്ന് സംഭവിച്ചത്…
സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ ആകർഷകമായ നൃത്ത പ്രകടനങ്ങൾ മുതൽ ശാന്തമായ സംഗീത അവതരണങ്ങൾ വരെയുള്ള വിവിധ വീഡിയോകൾ പ്രചരിക്കാറുണ്ട്. അടുത്തിടെ ഭാംഗ് പിലി ഗോരാ നേ എന്ന പാട്ടിന് പോലീസ് ഉദ്യോഗസ്ഥർ നൃത്തം ചെയ്യുന്ന ഒരു ഇൻസ്റ്റാഗ്രാം റീൽ വൈറലായിരുന്നു. ഒരു പുരുഷനും വനിതാ പോലീസ് ഓഫീസറും പാട്ടിനൊപ്പം നൃത്തം ചെയ്യുന്നതാണ് റീലിൽ. അവരുടെ സീനിയർ ഓഫീസർ എത്തി വനിതാ ഓഫീസറെ തട്ടുന്നത് വരെ അവർ നൃത്തം ചെയ്തുകൊണ്ടേയിരിന്നു. വനിതാ ഓഫീസർ തന്റെ മേലുദ്യോഗസ്ഥനെ കണ്ട് ഭയന്ന് സഹപ്രവർത്തകനെ ഉടൻ അറിയിക്കുകയും ചെയ്യുന്നു. തുടക്കത്തിൽ അയാൾ അവരെ ശ്രദ്ധിച്ചില്ല, പക്ഷേ സീനിയറിനെ കണ്ട ശേഷം പെട്ടെന്ന് സല്യൂട്ട് ചെയ്തു. രണ്ടുപേരും അവരുടെ സീനിയർ ഓഫീസറെ മുഖത്തേക്ക് ഭയത്തോടെ നോക്കുന്നു, ഒരുപക്ഷേ ശിക്ഷയെ പേടിച്ചായിരിക്കാം. എന്നാൽ അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവരുടെ സീനിയറും നൃത്തം ചെയ്യാൻ തുടങ്ങുന്നു. ഇത് ഉദ്യോഗസ്ഥരെ സന്തോഷിപ്പിക്കുകയും തുടർന്ന്…
Read Moreഅസാധാരണമായ മുട്ട മസാജ് തെറാപ്പി; കാഴ്ചക്കാരിൽ വെറുപ്പുളവാക്കി വീഡിയോ
സ്ത്രീകളായാലും പുരുഷന്മാരായാലും ആളുകൾ തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ഏതറ്റം വരെയും പോകാൻ തയാറാണ്. ഈ ആഗ്രഹം മുതലാക്കി നിരവധി സൗന്ദര്യ ചികിത്സകൾ വിപണിയിൽ ഉയർന്നുവന്നിട്ടുണ്ട്. അത്തരമൊരു സൗന്ദര്യ വർധന ചികിത്സ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. ഈ വീഡിയോയിൽ ഒരു സ്ത്രീയുടെ മുഖത്ത് മുട്ട മസാജ് തെറാപ്പി ചെയ്യുന്നതാണ് കാണിക്കുന്നത്. മുട്ട പൊട്ടിച്ച് നേരിട്ട് മുഖത്തേക്ക് പുരട്ടുകയാണ്. ഈ രീതിയെ എഗ് മസാജ് തെറാപ്പി എന്ന് വിളിക്കുന്നു. എന്നാൽ ഇതൊരു മസാജ് ടെക്നിക് ആണോ അതോ വൈറലാകാൻ വേണ്ടി സൃഷ്ടിച്ച വീഡിയോ ആണോ എന്നത് വ്യക്തമല്ല. കുറച്ച് സെക്കൻഡിൽ കൂടുതൽ നിങ്ങൾക്ക് ഇത് കാണാൻ തന്നെ ബുദ്ധിമുട്ടായിരിക്കും. വൈറൽ വീഡിയോയിൽ ഒരു യുവതി കിടക്കുന്നതായി കാണിക്കുന്നു. മസാജ് ചെയ്യുന്ന സ്ത്രീ പിന്നീട് യുവതിയുടെ മുഖത്ത് നേരിട്ട് മുട്ട പൊട്ടിച്ച് അത് മുഴുവൻ വ്യാപിപ്പിക്കുന്നു.…
Read Moreഭക്ഷണവുമായി എത്തിയ ഡെലിവറി ബോയിയുടെ ജന്മദിനം സ്പെഷ്യലാക്കി യുവാവും സുഹൃത്തുക്കളും; വീഡിയോ വൈറൽ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ധാരാളം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരത്തിൽ ഇൻസ്റ്റഗ്രാമിൽ യാഷ് ഷാ എന്ന ഉപയോക്താവ് പോസ്റ്റ് ചെയ്ത ഒരു വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫുഡ് ഡെലിവറി ബോയ്ക്ക് പ്രത്യേക സമ്മാനം നൽകി ഉപയോക്താവും സുഹൃത്തുക്കളും സ്വീകരിക്കുന്നതാണ് വീഡിയോയിൽ കാണിക്കുന്നത്. ഡെലിവറി ബോയ് എവിടെയാണെന്ന് കാണിക്കുന്ന ഒരു മാപ്പിൽ നിന്നാണ് സംഭവങ്ങൾ ആരംഭിക്കുന്നത്. അഹമ്മദാബാദിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ഉപയോക്താവും സുഹൃത്തുക്കളും കുറച്ച് ഭക്ഷണം ഓർഡർ ചെയ്തു. പക്ഷേ കനത്ത മഴയായതിനാൽ ഡെലിവറി ബോയ് വൈകുമെന്ന് അവർ കരുതി. എന്നാൽ ഡെലിവറി ബോയ് കൃത്യസമയത്ത് തന്നെ എത്തി. സൊമാറ്റോ ആപ്പ് ഉപയോഗിച്ചാണ് യാഷ് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തത്. ഡെലിവറി ബോയിയുടെ ജന്മദിനമാണെന്ന് ആപ്പിൽ കാണിച്ചു. ഡെലിവറി ബോയ് ഷെയ്ഖ് അഖിബ് ഭക്ഷണവുമായി യാഷിന്റെ വീട്ടിൽ എത്തിയപ്പോൾ, യാഷും സുഹൃത്തുക്കളും അയാൾക്കായി ഒരു ജന്മദിന ഗാനം…
Read More