ക്ഷേ​ത്ര​സ്ഥ​ല​ത്ത് നാല് അ​സ്ഥി​കൂ​ട​ങ്ങ​ൾ, പ​ഴ​ക്കം 3,000 വ​ർ​ഷ​ത്തി​ല​ധി​കം; സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ലെ​ന്ന് ഗ​വേ​ഷ​ക​ർ

വ​ട​ക്ക​ൻ പെ​റു​വി​ൽ പു​രാ​ത​ന​കാ​ല​ത്ത് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു​നി​ന്നു 3,000 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള നാ​ല് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി. പെ​റു​വി​ലെ നാ​ഷ​ണ​ൽ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ട്രൂ​ജി​ല്ലോ​യി​ലെ പു​രാ​വ​സ്തു ഗ​വേ​ഷ​ക​രാ​ണു നൂ​റ്റാ​ണ്ടു​ക​ൾ​ക്കു പി​ന്നി​ലേ​ക്കു വെ​ളി​ച്ചം വീ​ശു​ന്ന സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യ​ത്. വി​രു പ്ര​വി​ശ്യ​യി​ലെ താ​ഴ്‌​വ​ര​യ്ക്ക് സ​മീ​പം മ​ണ്ണി​നും ക​ല്ലി​നും ഇ​ട​യി​ലാ​യി​ട്ടാ​യി​രു​ന്നു അ​സ്ഥി​കൂ​ട​ങ്ങ​ൾ. ഇ​വ​യ്ക്കു 3,100 നും 3,800 ​നും ഇ​ട​യി​ൽ വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടെ​ന്നു പു​രാ​വ​സ്തു ഗ​വേ​ഷ​ക​നാ​യ ഫെ​റ​ൻ കാ​സ്റ്റി​ല്ലോ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പു​രാ​ത​ന​മാ​യ അ​നേ​കം സം​സ്കാ​ര​ങ്ങ​ളു​ടെ കേ​ന്ദ്രം കൂ​ടി​യാ​ണ് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ട സ്ഥ​ലം. ഈ ​പ്ര​ദേ​ശ​ത്തെ സാം​സ്കാ​രി​ക പ​രി​ണാ​മ​ത്തെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ ല​ഭി​ക്കാ​ൻ അ​സ്ഥി​കൂ​ട​ങ്ങ​ൾ സ​ഹാ​യി​ക്കും. നാ​ല് അ​സ്ഥി​കൂ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നാ​ൽ കൂ​ടു​ത​ൽ പേ​രെ ഇ​വി​ടെ അ​ട​ക്കം ചെ​യ്തി​ട്ടു​ണ്ടാ​വാ​മെ​ന്നു ക​രു​തു​ന്ന​താ​യും കാ​സ്റ്റി​ല്ലോ പ​റ​ഞ്ഞു.

Read More

ഇ​താ​രാ​ണ് ഉ​ർ​ഫി​യു​ടെ സ​ഹോ​ദ​രി​യോ! ക​ണ്ണാ​ടി ഡ്ര​സ് ധ​രി​ച്ച് പെ​ൺ​കു​ട്ടി; വൈ​റ​ലാ​യി വീ​ഡി​യോ

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വെ​റൈ​റ്റി ഡ്ര​സ്സ് ധ​രി​ച്ചെത്തി വൈ​റ​ലാ​യ താ​ര​മാ​ണ് ഉ​ർ​ഫി ജാ​വേ​ദ്. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പേ​പ്പ​ർ തു​ട​ങ്ങി​യ​വ​യൊ​ക്കെ വ​സ്ത്ര​മാ​ക്കി ഉ​ർ​ഫി ധ​രി​ക്കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഉ​ർ​ഫി​ക്ക് സ​മാ​ന​മാ​യ രീ​തി​യി​ൽ വ​സ്ത്രം ധ​രി​ച്ച മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യി​യ​ൽ ഇപ്പോൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. മു​ഖം നോ​ക്കു​ന്ന ചെ​റി​യ ക​ണ്ണാ​ടി ചേ​ർ​ത്താ​ണ് പെ​ൺ​കു​ട്ടി വ​സ്ത്രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഡ്ര​സി​നൊ​പ്പം പെ​ൺ​കു​ട്ടി നൃ​ത്തം ചെ​യ്യു​ന്ന വീ​ഡി​യോ​ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ചി​ട്ടുണ്ട്. വീ​ഡി​യോ ന​സീ​മ 208 എ​ന്ന അ​ക്കൗ​ണ്ടി​ൽ നി​ന്നു​മാ​ണ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​ര​വ​ധി ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​താ​ര് ഉ​ർ​ഫി ജാ​വേ​ദ​റിന്‍റെ സ​ഹോ​ദ​രി​യോ, എ​വി​ടെ നി​ന്നാ​ണ് വ​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ക​മ​ന്‍റു​ക​ളാ​ണ് വ​ന്നി​രി​ക്കു​ന്ന​ത്.  

Read More

52ൽ 25 ​ന്‍റെ ലു​ക്ക്: പ്രാ​യ​ത്തെ വെ​ല്ലു​വി​ളി​ക്കു​ന്ന രൂ​പം; വൈ​റ​ലാ​യി ക​ഫേ ഉ​ട​മ

എ​ല്ലാ​വ​രും ത​ങ്ങ​ളു​ടെ പ്രാ​യ​ത്തേ​ക്കാ​ൾ ചെ​റു​പ്പ​മാ​യി​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ചി​ല ആ​ളു​ക​ളെ ക​ണ്ടാ​ൽ യ​ഥാ​ർ​ഥ പ്രാ​യ​ത്തെ​ക്കാ​ൾ കു​റ​വേ തോ​ന്നു​ക​യു​ള്ളൂ. അ​വ​രെ നോ​ക്കി അ​വ​രു​ടെ യ​ഥാ​ർ​ഥ പ്രാ​യം നി​ർ​ണ​യി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രാ​ളാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ൽ നി​ന്നു​ള്ള ലീ ​ഹ്യോ-​ജോ​ങ് എ​ന്ന 52-കാ​രി​യാ​യ ഒ​രു ബി​സി​നസ് വ​നി​ത. 50-ക​ളി​ൽ ആ​ണെ​ങ്കി​ലും അ​വ​ൾ​ക്ക് 24-ഓ 25-​ഓ വ​യ​സ് മാ​ത്ര​മേ തോ​ന്നി​ക്കൂ. സി​യോ​ളി​ലെ ല​ണ്ട​ൻ ബാ​ഗ​ൽ മ്യൂ​സി​യം ക​ഫേ​യു​ടെ ഉ​ട​മ​യാ​യ ലീ ​ത​ന്‍റെ യു​വ​ത്വ​ത്തി​ന്‍റെ പേ​രി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. 1973 ലാ​ണ് ലീ ​ജ​നി​ച്ച​ത്. അ​വ​രു​ടെ മെ​ലി​ഞ്ഞ ശ​രീ​ര​പ്ര​കൃ​തി​യും സ്റ്റൈ​ലി​ഷ് വ​സ്ത്ര​ധാ​ര​ണ​വും അ​വ​ളെ ചെ​റു​പ്പ​മാ​ക്കു​ന്നു. ലീ​യു​ടെ ചി​ത്ര​ങ്ങ​ൾ ഒ​രു ഉ​പ​ഭോ​ക്താ​വ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തത് വൈറലായിരുന്നു. യു​വ​ത്വ​ത്തെ കു​റി​ച്ചു​ള്ള ര​ഹ​സ്യ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ ത​ൻ്റെ ബി​സി​ന​സി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് പ്ര​സ്താ​വി​ച്ചു​കൊ​ണ്ട് ലീ ​ഹ്യോ ജോ​ങ് അ​ഭി​പ്രാ​യം പ​റ​ഞ്ഞി​ല്ല. അ​വ​ൾ മൂ​ന്ന്…

Read More

വി​പ​ണി പി​ടി​ച്ചെ​ടു​ത്ത് വ്യാ​ജ​ൻ​മാ​ർ; പ​ര​ന്പ​രാ​ഗ​ത പ​പ്പ​ട വ്യ​വ​സാ​യ​ത്തി​ന് ത​ക​ർ‌​ച്ച

കോ​ട്ട​യം: തൂ​ശ​നി​ല​യി​ല്‍ ഓ​ണ​സ​ദ്യ​ക്കു രു​ചി കൂ​ട​ണ​മെ​ങ്കി​ല്‍ പ​പ്പ​ടം നി​ര്‍​ബ​ന്ധ​മാ​ണ്. ഊ​ണി​നും പാ​യ​സ​ത്തി​നു​മൊ​പ്പം പ​പ്പ​ടം പൊ​ടി​ച്ചു​ചേ​ര്‍​ത്താ​ലേ ഒ​രു സം​തൃ​പ്തി വ​രൂ. ഓ​ണ​ത്തി​ന് ഒ​ന്ന​ര​യാ​ഴ്ച ബാ​ക്കി നി​ല്‍​ക്കേ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​പ്പ​ട നി​ര്‍​മാ​ണ മേ​ഖ​ല. ഉ​ഴു​ന്ന് ഉ​ള്‍​പ്പെ​ടെ നി​ര്‍​മാ​ണ വ​സ്തു​ക്ക​ളു​ടെ വി​ല കൂ​ടി​യി​ട്ടും പ​പ്പ​ട​ത്തി​നു വി​ല കൂ​ടാ​ത്ത​ത് മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. ഓ​ണ​ക്കാ​ല​ത്ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ​ലി​യ തോ​തി​ല്‍ പ​പ്പ​ടം എ​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ലും യ​ന്ത്ര​നി​ര്‍​മി​ത പ​പ്പ​ട​ങ്ങ​ളാ​ണ് വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി പ​പ്പ​ടം നി​ര്‍​മി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കു​റ​ഞ്ഞു​വ​രാ​ന്‍ ഇ​താ​ണു കാ​ര​ണം. തൃ​ശൂ​ര്‍, വ​യ​നാ​ട്, കോ​യ​മ്പ​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​മാ​ണ് പ്ര​ധാ​ന​മാ​യും പ​പ്പ​ടം എ​ത്തു​ന്ന​ത്. പ​പ്പ​ട​ത്തി​ന് ഏ​റ്റ​വും കു​ടൂ​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള​ത് ഓ​ണ​ക്കാ​ല​ത്താ​ണ്. ഇ​പ്പോ​ള്‍ 100 പ​പ്പ​ടം 120 രൂ​പ​യ്ക്കാ​ണ് വി​ല്പ​ന. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​ല്‍ പി​ടി​ച്ചു​നി​ന്നെ​ങ്കി​ലും ഇ​ത​ര സം​സ്ഥാ​ന പ​പ്പ​ടം കു​റ​ഞ്ഞ വി​ല​യ്ക്കു വി​പ​ണി കീ​ഴ​ട​ക്കി​യ​തോ​ടെ​യാ​ണ് ഈ ​വ്യ​വ​സാ​യ​ത്തി​ന് അ​ടി​പ​ത​റി​യ​ത്. ഇ​തോ​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം തേ​ടി പ​ല​രും മ​റ്റു…

Read More

പു​തു അ​ധ്യാ​യം ര​ചി​ച്ച് വ​ന്ദേ​ഭാ​ര​ത്: മൂ​ന്നു മാ​സ​ത്തി​നുള്ളിൽ സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ൾ ട്രാ​ക്കി​ലി​റ​ങ്ങും

കൊ​ല്ലം: ഇ​ന്ത്യ​യി​ൽ ട്രെ​യി​ൻ യാ​ത്ര​യി​ല്‍ പു​തു അ​ധ്യാ​യം ര​ചി​ച്ച വ​ന്ദേ​ഭാ​ര​ത് സീ​രീ​സി​ല്‍ സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ളും ട്രാ​ക്കി​ലി​റ​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ൽ. മൂ​ന്നു മാ​സ​ത്തി​ന​കം വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ള്‍ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ല്‍ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് അ​റി​യി​ച്ചു. ബം​ഗ​ളൂ​രു​വി​ലെ ഭാ​ര​ത് എ​ര്‍​ത്ത് മൂ​വേ​ഴ്‌​സ് ലി​മി​റ്റ​ഡി​ല്‍ (ബി​ഇ​എം​എ​ല്‍) പൂ​ര്‍​ത്തി​യാ​യ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ആ​ദ്യ മാ​തൃ​ക​യു​ടെ ചി​ത്ര​ങ്ങ​ളും ദൃ​ശ്യ​ങ്ങ​ളും അ​ദ്ദേ​ഹം ഇ​ന്ന​ലെ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ചു. ഇ​നി​യു​ള്ള പ​ത്തു ദി​വ​സം ബി​ഇ​എം​എ​ലി​ല്‍ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​റി​ന്റെ വി​ശ​ദ​മാ​യ അ​വ​സാ​ന വ​ട്ട സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കും. തു​ട​ര്‍​ന്ന് ട്രാ​ക്കി​ല്‍ നി​ര​ന്ത​ര പ​രീ​ക്ഷ​ണ​വും ഉ​ണ്ടാ​കും. അ​തി​നു​ശേ​ഷം സ​മാ​ന​മാ​യ കൂ​ടു​ത​ല്‍ ട്രെ​യി​നു​ക​ള്‍ നി​ര്‍​മി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഒ​ന്ന​ര വ​ര്‍​ഷ​ത്തി​നു​ശേ​ഷം നി​ര്‍​മാ​ണം ഊ​ര്‍​ജി​ത​മാ​ക്കു​മെ​ന്നും മാ​സം ര​ണ്ടോ മൂ​ന്നോ ട്രെ​യി​നു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് ചെ​യ​ര്‍ കാ​റു​ക​ളാ​ണു നി​ല​വി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. സ്ലീ​പ്പ​ര്‍ കോ​ച്ചു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ പ​ക​ല്‍ മാ​ത്ര​മേ ഇ​വ ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ.…

Read More

ഇ​ന്ന് ലോ​ക നാ​ളി​കേ​ര ദി​നം; അ​റി​യാം നാ​ളി​കേ​ര​ത്തി​ന്‍റെ പ്ര​ധാ​ന ഗു​ണ​ങ്ങ​ൾ

പ്ര​കൃ​തി​യു​ടെ ഏ​റ്റ​വും വൈ​വി​ധ്യ​മാ​ർ​ന്ന ഫ​ല​മെ​ന്ന് അ​റി​യ​പ്പെ​ടു​ന്ന തേങ്ങ പോ​ഷ​കാ​ഹാ​രം മു​ത​ൽ ച​ർ​മ്മ​സം​ര​ക്ഷ​ണം വ​രെ നി​ര​വ​ധി ഗു​ണ​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്നു. വ​ർ​ഷം തോ​റും സെ​പ്റ്റം​ബ​ർ 2 ന് ​ആ​ഘോ​ഷി​ക്കു​ന്ന ലോ​ക നാ​ളി​കേ​ര ദി​നം ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ നാളികേരത്തിന്‍റെ പ്രാ​ധാ​ന്യം എ​ടു​ത്തു​കാ​ണി​ക്കു​ക​യും സു​സ്ഥി​ര​മാ​യ കൃ​ഷി​രീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. നാ​ളി​കേ​ര​ത്തി​ന്‍റെ വൈ​വി​ധ്യ​മാ​ർ​ന്ന ഉ​പ​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​വ​യു​ടെ ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​യി ഈ ​ദി​നം സ​മ​ർ​പ്പി​ക്കു​ന്നു. 2009 ലാ​ണ് ആ​ദ്യ​മാ​യി ലോ​ക നാ​ളി​കേ​ര ദി​നം ആ​ച​രി​ച്ച​ത്. ഏ​ഷ്യ​ൻ ആ​ന്‍റ് പ​സ​ഫി​ക് നാ​ളി​കേ​ര ക​മ്മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നാ​ളി​കേ​ര ദി​നം ആ​ച​രി​ക്കു​ന്ന​ത്. ഏ​ഷ്യാ-​പ​സ​ഫി​ക് മേ​ഖ​ല​യി​ലെ 19 നാ​ളി​കേ​ര ഉ​ത്പാ​ദ​ക രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഏ​ഷ്യ​ൻ ആ​ന്‍റ് പ​സ​ഫി​ക് നാ​ളി​കേ​ര ക​മ്മ്യൂ​ണി​റ്റി 1969 സെ​പ്തം​ബ​ർ 2നാണ് ​സ്ഥാ​പി​ച്ച​ത്. ഇ​തി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി എ​ല്ലാ വ​ർ​ഷ​വും സെ​പ്റ്റം​ബ​ർ 2 ലോ​ക നാ​ളി​കേ​ര ദി​ന​മാ​യി ആചരിക്കുന്നു. തേ​ങ്ങ​യു​ടെ ആ​രോ​ഗ്യ ഗു​ണ​ങ്ങ​ൾ  ആ​രോ​ഗ്യ​ക​ര​മാ​യ…

Read More

ഗു​രു​വാ​യൂ​ർ അ​മ്പ​ല​ന​ട അ​ടു​ത്ത റി​ക്കാ​ർ​ഡി​നാ​യി ഒ​രു​ങ്ങു​ന്നു; ക്ഷേ​ത്ര​ത്തി​ൽ സെ​പ്തം​ബ​ർ എട്ടിന് 328 ​വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ അ​മ്പ​ലം മ​റ്റൊ​രു റി​ക്കാ​ർ​ഡി​ന് സാ​ക്ഷ്യം വ​ഹി​ക്കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. സെ​പ്തം​ബ​ർ 8 ഞാ​യ​റാ​ഴ്ച ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ 328 വി​വാ​ഹ​ങ്ങ​ൾ​ക്കാ​ണ് ശീ​ട്ടാ​യ​ത്. വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം ഇ​നി​യും വ​ർ​ധി​ക്കു​വാ​നാ​ണ് സാ​ധ്യ​ത. ഇ​തി​ന് മു​ൻ​പ് 227 വി​വാ​ഹ​ങ്ങ​ൾ ന​ട​ന്ന​താ​യി​രു​ന്നു റി​ക്കാ​ർ​ഡ്. വി​വാ​ഹ​ങ്ങ​ൾ​ക്കാ​യി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലു​ള്ള 4 ക​ല്യാ​ണ മ​ണ്ഡ​പ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. തിരക്കുള്ളപ്പോൾ ഉപയോഗിക്കാൻ ഒരു കല്യാണ മണ്ഡപം കൂടിയുണ്ട്. സെ​പ്തം​ബ​ർ 4,5 തീ​യ​തി​ക​ളി​ലും വി​വാ​ഹ​ങ്ങ​ളു​ടെ എ​ണ്ണം 100 ക​ട​ന്നി​ട്ടു​ണ്ട്. കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ വി​വാ​ഹ​ങ്ങ​ൾ ന​ട​ത്താ​നാ​യി​ല്ലെ​ങ്കി​ൽ വ​ലി​യ തി​ര​ക്കു വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്.  

Read More

ഒ​ഴു​ക്കി​ൽ​പ്പെ​ടാ​തെ തി​രി​കെ ജീ​വി​ത​ത്തി​ലേ​ക്ക്; നെ​ഞ്ചി​ടി​പ്പി​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​നം; വീ​ഡി​യോ വൈ​റ​ൽ

ക​ന​ത്ത മ​ഴ​യ്‌​ക്കി​ട​യി​ൽ ക​വി​ഞ്ഞൊ​ഴു​കു​ന്ന അ​രു​വി​യി​ൽ മു​ങ്ങി താ​ഴ്ന്ന ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി പോ​ലീ​സു​കാ​ർ. തെ​ല​ങ്കാ​ന​യി​ലെ നാ​ഗ​ർ​കു​ർ​ണൂ​ൽ ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം തെ​ല​ങ്കാ​ന പോ​ലീ​സ് എ​ക്സി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ​യി​ൽ ക​വി​ഞ്ഞൊ​ഴു​കു​ന്ന നാ​ഗ​നൂ​ൽ അ​രു​വി​യി​ൽ ഒ​രാ​ൾ മു​ങ്ങി​ത്താഴുന്നത് കാ​ണി​ക്കു​ന്നു. ശ​ക്ത​മാ​യ ഒ​ഴു​ക്കി​ൽ നിന്ന് രക്ഷപ്പെടാൻ ആ ​മ​നു​ഷ്യ​ൻ ശ്രമിച്ചപ്പോൾ അ​ടു​ത്തു​ള്ള പോ​ലീ​സ് ടീ​മി​ലെ കോ​ൺ​സ്റ്റ​ബി​ൾ​മാ​രാ​യ ത​ഖി​യു​ദ്ദീ​നും റാ​മും അയാളുടെ ദ​യ​നീ​യാ​വ​സ്ഥ പെ​ട്ടെ​ന്ന് ശ്ര​ദ്ധി​ച്ചു. ഒ​രു മ​ടി​യും കൂ​ടാ​തെ അ​യാളെ സ്വ​ന്തം ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി രക്ഷിക്കാൻ അ​വ​ർ തീ​രു​മാ​നി​ച്ചു.  പിന്നാലെ കോ​ൺ​സ്റ്റ​ബി​ൾ​മാ​ർ കൈ​കോ​ർ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ശ്ര​ദ്ധാ​പൂ​ർ​വ്വം ഏ​കോ​പി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്കി​ട​യി​ലും അ​വ​രു​ടെ വേ​ഗ​ത​യേ​റി​യ​തും നി​സ്വാ​ർ​ത്ഥ​വു​മാ​യ ശ്ര​മം അ​പ​ക​ട​ത്തി​ലി​രു​ന്ന മ​നു​ഷ്യ​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കു​ക​യും ചെ​യ്തു. തെ​ല​ങ്കാ​ന ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ് (ഡി​ജി​പി) ജി​തേ​ന്ദ​റും പോ​ലീ​സ് സൂ​പ്ര​ണ്ടും കോ​ൺ​സ്റ്റ​ബി​ൾ​മാ​രു​ടെ ധീ​ര​മാ​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി…

Read More

ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി യാ​ത്ര​ക്കാ​ര​നെ ര​ക്ഷി​ച്ച് പോ​ലീ​സു​കാ​ര​ൻ; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ…

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ കയറാൻ ശ്ര​മി​ക്കവെ ട്രെ​യി​നി​ന​ടി​യി​ലേ​ക്ക് വീ​ണു​പോ​യ യു​വാ​വി​നെ ര​ക്ഷി​ച്ച പോ​ലീ​സാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഗോ​രേ​ഗാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം. വീ​ഡി​യോ പ​ങ്കി​ട്ട് മും​ബൈ പോ​ലീ​സ് കുറിച്ചതിങ്ങനെ ‘പി​സി ബാ​ലാ​സോ ധാ​ഗെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ൾ ഗോ​രെ​ഗാ​വ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഓ​ടു​ന്ന ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ൽ ഒ​രാ​ൾ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത് ക​ണ്ടു. പി​സി ധാ​ഗെ ഒ​രു ദു​ര​ന്തം ഒ​ഴി​വാ​ക്കി അ​വ​ൻ്റെ ജീ​വ​ൻ ര​ക്ഷി​ച്ചു’. ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ട്രെ​യി​നി​ൽ ഒ​രാ​ൾ കയറാൻ ​ശ്രമിക്കു​ന്ന​ത് കാ​ണി​ച്ചാ​ണ് വീ​ഡി​യോ ആ​രം​ഭി​ക്കു​ന്ന​ത്. ട്രെ​യി​നി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ഒ​രു പ​ടി തെ​റ്റി താ​ഴെ വീ​ഴു​ന്നു. ഇ​ത് ഓ​ടു​ന്ന ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നു​മി​ട​യി​ലു​ള്ള ചെ​റി​യ വി​ട​വി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ലേ​ക്ക് ന​യി​ക്കു​ന്നു. പി​സി ബാ​ലാ​സോ ധാ​ഗെ വീ​ണു​കി​ട​ന്ന ആ ​മ​നു​ഷ്യ​ന്‍റെ അ​ടു​ത്തേ​ക്ക് വേ​ഗം ഓ​ടി​ച്ചെ​ന്ന് അ​വ​നെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു മാറ്റി. പി​ന്നീ​ട് പ്ലാ​റ്റ്‌​ഫോ​മി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റ് കു​റ​ച്ച് ആ​ളു​ക​ളും ആ ​വ്യ​ക്തി​ക്ക്…

Read More

മ​നു​ഷ്യ​രെ ബാ​ധി​ക്കു​മോ? 41,000 വ​ർ​ഷം പ​ഴ​ക്കം: പു​രാ​ത​ന സോം​ബി വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി

41,000 വ​ർ​ഷം വ​രെ പ​ഴ​ക്ക​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പു​രാ​ത​ന ‘സോം​ബി’ വൈ​റ​സു​ക​ളെ ഹി​മാ​ല​യ​ത്തി​ൽ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ടി​ബ​റ്റ​ൻ പീ​ഠ​ഭൂ​മി​യി​ലെ ഗു​ലി​യ ഹി​മാ​നി​യി​ൽ നി​ന്ന്, ചൈ​ന​യി​ൽ നി​ന്നും യു​എ​സി​ൽ നി​ന്നു​മു​ള്ള 60 ഗ​വേ​ഷ​ക​ർ അ​ട​ങ്ങു​ന്ന സം​ഘം ശേ​ഖ​രി​ച്ച ഐ​സ് സാ​മ്പി​ളു​ക​ളി​ലാ​ണ് മു​മ്പ് അ​റി​യ​പ്പെ​ടാ​ത്ത 1,700 -ല​ധി​കം വൈ​റ​സു​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഈ ​സോം​ബി വൈ​റ​സു​ക​ൾ മ​നു​ഷ്യ​രെ ബാ​ധി​ക്കു​മെ​ന്നും അ​ത് പു​റ​ത്തു​വി​ട്ടാ​ൽ ലോ​ക​മെ​മ്പാ​ടും വ്യാ​പി​ക്കു​മെ​ന്നു​മാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഈ ​പു​രാ​ത​ന വൈ​റ​സു​ക​ൾ വ​ർ​ഷ​ങ്ങ​ളാ​യി അ​വ​യു​ടെ പ​രി​ത​സ്ഥി​തി​ക​ളെ എ​ങ്ങ​നെ സ്വാ​ധീ​നി​ച്ചു​വെ​ന്ന് മ​ന​സി​ലാ​ക്കാ​നും ഭാ​വി​യി​ൽ അ​വ പ​ട​രു​ന്ന​ത് ത​ട​യാ​നും കൂ​ടു​ത​ൽ ഗ​വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്നും ഗ​വേ​ഷ​ക സം​ഘം പ​റ​യു​ന്നു. ഒ​മ്പ​ത് വ്യ​ത്യ​സ്ത പു​രാ​ത​ന കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വൈ​റ​സു​ക​ളാ​ണ് ഇ​വ​യെ​ന്നാ​ണ് നേ​ച്ച​ർ ജി​യോ​സ​യ​ൻ​സി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ത്തി​ൽ പ​റ​യു​ന്ന​ത്. താ​പ​നി​ല ഉ​യ​രു​മ്പോ​ൾ, ഈ ​പു​രാ​ത​ന വൈ​റ​സു​ക​ൾ ചു​റ്റു​മു​ള്ള സൂ​ക്ഷ്മ​ജീ​വി സ​മൂ​ഹ​ങ്ങ​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്ന ആ​ശ​ങ്ക പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മ​ല്ലാ​ത്ത മ​റ്റൊ​രു വൈ​റോ​ള​ജി​സ്റ്റ് എ​റി​ൻ ഹാ​ർ​വി…

Read More