ഒരു ഓട്ടോറിക്ഷയുടെ സവിശേഷമായ പ്രത്യേകത കാണിക്കുന്ന ചിത്രമാണ് സമൂഹ മാധ്യമമായ എക്സിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. വാഹനത്തിന്റെ ഒരു വശത്ത് യാത്രക്കാർക്ക് പ്രവേശിക്കുന്നതിനും പുറത്തുപോകുന്നതിനുമായി ഒരു വാതിൽ ഉണ്ട്. എന്നാൽ ഈ ഓട്ടോറിക്ഷയുടെ വാതിലിൽ ഫ്ലാറ്റിൽ കാണുന്നത് പോലുള്ള ഒരു വിൻഡോയാണ് ഉപയോഗിച്ചിരിക്കുന്നത്. തൻവി ഗെയ്ക്വാദ് എന്ന ഉപയോക്താവാണ് എക്സിൽ ചിത്രം പങ്കിട്ടിരിക്കുന്നത്. ‘ഈ ഓട്ടോയ്ക്ക് ഒരു വിൻഡോ വാട്ട് ഉണ്ട്’ ഓട്ടോയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് ഗെയ്ക്വാദ് എഴുതി. ആഗസ്റ്റ് 29-ന് ഷെയർ ചെയ്ത ഈ പോസ്റ്റ് ഇതിനോടകം തന്നെ എക്സിൽ വൈറലായിക്കഴിഞ്ഞു. നിരവധി മറുപടികൾക്കൊപ്പം ഇതുവരെ 62,000-ലധികം വ്യൂസും ഉണ്ട്. ഈ വിചിത്രമായ ഓട്ടോ എവിടെയാണ് കണ്ടതെന്ന് നെറ്റിസൺസ് കമന്റിൽ ചോദിച്ചു. മുംബൈയും ബാംഗ്ലൂരും ഉൾപ്പെട്ടതായിരുന്നു ഏറ്റവും ഉയർന്ന ഉത്തരങ്ങൾ. ‘ഇത് പീക്ക് ബംഗളൂരു ആണ്’, പോസ്റ്റിനോട് പ്രതികരിക്കുന്നതിനിടയിൽ ഒരു എക്സ്…
Read MoreCategory: Today’S Special
റെഡി ടു മൂവ് ആണ്, മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്: 20,000 രൂപ മാത്രം; കൊച്ചിയിലെ ‘അമ്മ’ ഓഫീസ് ഒഎൽഎക്സിൽ വിൽപനയ്ക്ക് വച്ച് വിരുതൻ
കൊച്ചി: ഹേമകമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ താരസംഘടന ‘അമ്മ’യുടെ ഭാരവാഹികൾക്കെതിരേ വരെ ലൈംഗികാതിക്രമ പരാതികളാണ് ഉയർന്നത്. അതോടെ സംഘടനയുടെ ഭാരവാഹികളെല്ലാംതന്നെ രാജിവച്ചു. സംഘടനക്കെതിരേ സമൂഹമാധ്യമങ്ങളിൽ ട്രോളുകളുടെ ഘോഷയാത്രയാണ്. കുറ്റാരോപിതരായ നടൻമാർ അഭിനയിച്ച ചിത്രങ്ങളിലെ പ്രസക്ത ഭാഗങ്ങളെടുത്ത് ട്രോളുകളാക്കി ആഘോഷിക്കുകയാണ് സൈബറിടം. കഴിഞ്ഞ ദിവസം ഇതിൽ നിന്ന് വിഭിന്നമായൊരു പരസ്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്സിൽ ഇടപ്പള്ളിയിലെ അമ്മ ആസ്ഥാന ഓഫീസ് ഏതോ വിരുതന്മാർ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. 20,000 രൂപയ്ക്കാണ് വിൽപന നടത്തുന്നതെന്ന് പരസ്യത്തിൽ പറയുന്നു. ‘അർജന്റ് സെയിൽ’ എന്ന് നൽകി ഓഫീസിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. 20,000 ചതുരശ്ര അടിയുള്ള കെട്ടിടത്തിൽ പത്ത് വാഷ്റൂമുകളുണ്ട്. റെഡി ടു മൂവ് ആണ്. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും വിവരണത്തില്‍ നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും പറയുന്നു. ആരാണ് പരസ്യം നൽകിയതെന്ന കാര്യം വ്യക്തമല്ല. എങ്കിലും…
Read Moreമട്ടൻകറിയിൽ പീസ് കുറഞ്ഞതിന് കല്യാണവീട്ടിൽ മുട്ടൻ അടി; വീഡിയോ വൈറൽ
വിവാഹസത്കാരങ്ങളിലെ സന്തോഷ നിമിഷങ്ങൾക്കൊപ്പം സംഘർഷങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. അത്തരത്തൊരു സംഘർഷ വാർത്തയാണ് ഇപ്പോൾ വൈറലാകുന്നതും. സത്കാരത്തിന് വിളമ്പിയ മട്ടൻകറിയിലെ കഷ്ണം കുറഞ്ഞതിനായിരുന്നു കൂട്ടത്തല്ല് ഉണ്ടായത്. വധൂവരന്മാരുടെ വീട്ടുകാർ തമ്മിലുണ്ടായ കൂട്ടത്തല്ലിൽ പത്തുപേർക്ക് പരിക്കേറ്റു. പ്ലേറ്റ്, ഗ്ലാസ്, കസേര തുടങ്ങിയവ ഉപയോഗിച്ചായിരുന്നു അടിപിടി. തെലങ്കാനയിലെ നിസാമബാദിലുള്ള നവപേട്ടിലാണ് സംഭവം. കാറ്ററിംഗിനെത്തിയവർ വധുവരന്മാരുടെ ബന്ധുക്കൾ പറഞ്ഞത് അനുസരിച്ച് ഭക്ഷണം വിളമ്പിയില്ലന്നതിന്റെ പേരിലാണ് പ്രശ്നം തുടങ്ങിയത്. നവിപേട്ടിൽ നിന്നുള്ള യുവതിയും ബാദ്ഗുണയിൽ നിന്നുള്ള യുവാവും തമ്മിലുള്ള വിവാഹസത്കാരം ഇതോടെ സംഘർഷത്തിൽ കലാശിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി രംഗം ശാന്തമാക്കി. പരുക്കേറ്റവരെ നിസാമബാദിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധൂവരന്മാരുടെ ഭാഗത്തുനിന്ന് ആരും പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഉച്ചഭക്ഷണം ഉൾപ്പെടെയുള്ള വിവാഹച്ചെലവ് ഇരുവീട്ടുകാരും ചേർന്നാണ് വഹിച്ചത്. വധുവിന്റെ വീട്ടുകാർ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. സംഭവത്തിൽ വിവാഹച്ചടങ്ങിനെത്തിയ സ്ത്രീകളുള്‍പ്പെടെ…
Read Moreതൊട്ടാൽ കുത്തുന്ന കടന്തലുകളോടാ കളി: പെൺപട ചൂലെടുത്തു, മദ്യപർ വിരണ്ടോടി..!
മുംബൈ: തെരുവിലിരുന്നു മദ്യപിക്കുന്നത് പതിവാക്കിയ മദ്യപസംഘത്തെ സ്ത്രീകൾ ചൂലുകൊണ്ട് അടിച്ചോടിച്ചു. മുംബൈയിൽ കാന്തിവാലിയിലെ ലാൽജിപദിലാണ് സ്ത്രീകൾ സിനിമാസ്റ്റൈലിൽ മദ്യപസംഘത്തെ തുരത്തിയത്. പ്രദേശവാസികൾക്കുപോലും നടന്നുപോകാൻ സാധിക്കാത്ത വിധത്തിൽ മദ്യപാനികൾ തെരുവോരങ്ങൾ കൈയടക്കിയതോടെ സ്ത്രീകൾ സംഘടിച്ചു ചൂലെടുക്കുകയായിരുന്നു. സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോയിൽ ചൂലുകളുമായി ഒരുകൂട്ടം സ്ത്രീകൾ തെരുവിലൂടെ നടക്കുന്നതും മദ്യപാനികളുടെ ശല്യം സഹിക്കാൻ പറ്റാതായതിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുന്നതു കാണാം. ഇതോടെ ചിലർ സ്ഥലത്തുനിന്നു മാറി. പിൻവാങ്ങാതെ നിന്നവർക്കുനേരേയായിരുന്നു ചൂൽ പ്രയോഗം. പെൺപട ചൂലുകൊണ്ട് അടിതുടങ്ങിയതോടെ മദ്യപർ ഓടിമാറുകയായിരുന്നു. സ്ത്രീകളുടെ പ്രവൃത്തി അത്ഭുതത്തോടെ ആളുകൾ നോക്കിനിൽക്കുന്നതു വീഡിയോയിൽ കാണാം. സോഷ്യൽ മീഡിയ നിറഞ്ഞ കൈയടികളോടെയാണു വീഡിയോ സ്വീകരിച്ചത്. A
Read Moreതിരുപ്പതി ലഡു വാങ്ങാൻ ആധാർ കാർഡ്; ലഡു വിതരണത്തിന് 48 മുതൽ 62 വരെ കൗണ്ടറുകൾ
ആന്ധ്രയിലെ തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ ലഡു വാങ്ങാൻ ആധാർ കാർഡ് നിർബന്ധമാക്കി. ലഡു കരിഞ്ചന്തയിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണു തിരുമല തിരുപ്പതി ദേവസ്ഥാനം അധികൃതരുടെ നടപടി. ചില ഇടനിലക്കാർ കരിഞ്ചന്തയിൽ ലഡു വിൽക്കുന്നതു തടയാനും വിതരണ പ്രക്രിയയിൽ സുതാര്യത വർധിപ്പിക്കാനുമാണ് നടപടി ലക്ഷ്യമിടുന്നതെന്ന് ടിടിഡി അഡീഷണൽ എക്സിക്യൂട്ടീവ് ഓഫീസർ സി വെങ്കയ്യ ചൗധരി പറഞ്ഞു. ഭക്തരുടെ താൽപര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്നും ചൗധരി വ്യക്തമാക്കി. ലഡു വിതരണത്തിന് 48 മുതൽ 62 വരെ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ദർശന ടോക്കണുകളോ ടിക്കറ്റുകളോ ഉള്ള ഭക്തർക്ക് ഒരു സൗജന്യ ലഡു ലഭിക്കുന്നതിന് പുറമെ അധിക ലഡു വാങ്ങുന്നതു തുടരാമെന്നും അദ്ദേഹം പറഞ്ഞു. ടോക്കണുകൾ ഇല്ലാത്ത ഭക്തർക്ക് വേണ്ടിയാണ് ആധാർ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
Read Moreഫുഡ് സ്റ്റാളിൽ ശ്രീരാമ ഭജന! പാടുന്ന സ്ത്രീക്ക് അരികിൽ ആരാധനയോടെ കുരങ്ങൻ; വൈറലായി വീഡിയോ
ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് എക്സിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ശ്രീരാമ ഭജനകൾ പാടുന്ന ഒരു സ്ത്രീക്ക് അരികിൽ ഇരിക്കുന്ന കുരങ്ങന്റെ പ്രവൃത്തികളാണ് വീഡിയോയിൽ കാണിക്കുന്നത്. ഒരു ഭക്ഷണശാലയിൽ നിന്നുമാണ് വീഡിയോ പകർത്തിയിരിക്കുന്നത്. കുരങ്ങൻ മേശയിലേക്ക് ചാടിക്കയറി സ്ത്രീയുടെ അടുത്തേക്ക് പോകുന്ന കാണിച്ചാണ് വീഡിയോ ആരംഭിക്കുന്നത്. ഈ സമയം അവർ ശ്രീരാമനെ കുറിച്ചുള്ള സ്തുതികൾ പാടുകയായിരുന്നു. കുരങ്ങൻ വരുന്നത് കണ്ടിട്ട് അവർക്ക് യാതൊരു പേടിയും ഇല്ലായിരുന്നു. തുടർന്ന് കുരങ്ങൻ സ്ത്രീയുടെ മടിയിൽ ഇരുന്നു അവരെ നോക്കി. പിന്നാലെ അവർ ഹരേ കൃഷ്ണ മഹാമന്ത്രം ജപിച്ചപ്പോൾ കുരങ്ങൻ നിശ്ചലനായി. മന്ത്രോച്ചാരണങ്ങൾ കേട്ട് ധ്യാനിക്കുന്നതുപോലെ കുരങ്ങൻ ശാന്തമായി ഇരുന്നു. താമസിയാതെ, അത് മുന്നിലുള്ള മേശയിലേക്ക് പോയി സുഖമായി ഇരുന്നു ജപത്തിൽ ശ്രദ്ധിച്ചു. ക്യാമറയിൽ കണ്ട സ്ത്രീയ്ക്കൊപ്പം ഒരു പുരുഷനും മറ്റ് ചിലരും…
Read Moreകാറിന് മുന്നിലേക്ക് ചാടി അപകടം ഉണ്ടാക്കാൻ ശ്രമം; ഡാഷ്ക്യാം ദൃശ്യങ്ങൾ യുവതിയുടെ പദ്ധതി പൊളിച്ചു
ഡാഷ്ക്യാമുകൾ വാഹനത്തിലെ അത്യാവശ്യമായ സുരക്ഷാ ഉപകരണമായി മാറിയിരിക്കുന്നു. അപകടങ്ങൾ, ഇൻഷുറൻസ് ക്ലെയിമുകൾ അല്ലെങ്കിൽ തർക്കങ്ങൾ എന്നിവയിൽ നിർണായകമായേക്കാവുന്ന റോഡിലെ സംഭവങ്ങളുടെ ഒരു വിഷ്വൽ റെക്കോർഡ് ഇവ നൽകുന്നു. ഇതിന്റെ ആവശ്യകത കാണിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അടുത്തിടെ എക്സിൽ പ്രചരിച്ച ഒരു വീഡിയോയിൽ ഒരു സ്ത്രീ ഒരു കാറിന് മുന്നിൽ സ്വയം എടുത്ത് ചാടുന്നത് കാണിക്കുന്നു. ‘ഒരു ഡാഷ്ക്യാം ഇടുക’, എന്ന അടിക്കുറിപ്പോടെയാണ് ഷോണി കപൂർ എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവെച്ചത്. ‘ഇത് നിങ്ങൾക്ക് എപ്പോൾ സംഭവിക്കുമെന്ന് നിങ്ങൾക്കറിയില്ല. പ്രത്യേകിച്ച്, അത് ഒരു സ്ത്രീയായിരിക്കുമ്പോൾ. എന്തെങ്കിലും സംഭവിച്ചാൽ, ആളുകൾ തൽക്ഷണം അവളുടെ പക്ഷം പിടിക്കും’ എന്നും അയാൾ പറഞ്ഞു. ഡാഷ്ക്യാം ഫൂട്ടേജിൽ തിരക്കേറിയ റോഡിൽ കാർ പോകുന്ന വഴി പെട്ടെന്ന് ഒരു സ്ത്രീ കാറിന്റെ മുന്നിലേക്ക് വരുന്നു. ഡ്രൈവർ ഉടൻ വേഗത കുറച്ചു.…
Read Moreഇന്ന് ലോക തിമിംഗലസ്രാവ് ദിനം: തിമിംഗലസ്രാവുകൾ വംശനാശ ഭീഷണിയിൽ
കൊച്ചി: ഇന്ന് ലോക തിമിംഗലസ്രാവ് ദിനം. സൗമ്യനായ ഭീമമത്സ്യം എന്നറിയപ്പെടുന്ന ഇവ വംശനാശ ഭീഷണിയിലാണ്. തിമിംഗലസ്രാവിന്റെ സംരക്ഷണത്തിന് പൊതുജന പിന്തുണ തേടുകയാണ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ബോധവത്കരണത്തിലൂടെ ഇവയുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണു ലക്ഷ്യം. സ്രാവ്-തിരണ്ടി ഇന സംരക്ഷണവുമായി ബന്ധപ്പെട്ട് സിഎംഎഫ്ആര്‍ഐ നടത്തിവരുന്ന ഗവേഷണപദ്ധതിക്കു കീഴിലാണ് ബോധവത്കരണം. കടലിലെ ഘടനയിലും പ്രതിഭാസങ്ങളിലും അടുത്തിടെ വന്ന വ്യത്യാസങ്ങള്‍ തിമിംഗലസ്രാവുകളെ സാരമായി ബാധിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന പ്ലാസ്റ്റിക് മാലിന്യം, ഉപയോഗശൂന്യമായ വലകള്‍, കാലാവസ്ഥാവ്യതിയാനം, കടലിലെ വര്‍ധിച്ചുവരുന്ന ചരക്കുനീക്കം, സഞ്ചാരപാതകള്‍ എന്നിവ പലപ്പോഴും ഇവകള്‍ക്ക് ഭീഷണിയാകുന്നുണ്ടെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ.ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടത്തിയ നിരന്തരമായ ബോധവത്കരണം ഫലം കാണുന്നുണ്ട്. ഇതേത്തുടര്‍ന്ന്, വലയില്‍ കുടുങ്ങുന്ന തിമിംഗലസ്രാവുകളെ തിരിച്ചു കടലില്‍ തുറന്നുവിടുന്ന രീതി വ്യാപകമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട ഇവയെ പിടിക്കുന്നതും…
Read Moreദ പോയി, ദേ വന്നു… സുരേഷ് ഗോപിക്കെതിരെ ട്രോൾ പൊങ്കാല… ഒറ്റ ഒരു പ്രതികരണംമതി എയറിൽ കയറാൻ !
തൃശൂർ: ഒറ്റ ഒരു ചോദ്യം മതി ജീവിതം മാറാനെന്ന സൂപ്പർ സ്റ്റാറുടെ ഡയലോഡ് അന്വർത്ഥമായി. ഒറ്റ ഒരു പ്രതികരണം മതി എയറിൽ കയറാൻ എന്ന് തെളിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ചോദ്യം ചോദിക്കേണ്ട രീതിയ്ക്കെതിരെ മാധ്യമപ്രവർത്തകരോടുള്ള രൂക്ഷവിമർശനം ഇത്രയധികം ട്രോളുകൾക്ക് വഴിവയ്ക്കുമെന്ന് മന്ത്രി മനസിൽ പോലും കരുതികാണില്ല. ഇതോടെ സമൂഹമാധ്യമത്തിൽ സുരേഷ് ഗോപിക്കെതിരെ ട്രോൾ പൊങ്കാല തുടരുകയാണ്. പ്രതിരോധിക്കാനായി ഇറക്കുന്ന ട്രോളുകളിലും വിമർശനട്രോളുകൾ നിർത്താതെ കത്തിക്കയറുകയാണ്. ഹേമാകമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകരോട് തട്ടിക്കയറുകയും തുടർന്ന് നടത്തിയ പ്രതികരണവുമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ ട്രോൾ തരംഗമായി മാറുന്നത്. ഓട്ടമത്സരത്തിൽ തോറ്റ ആമയോട് തോൽവിയുടെ കാര്യം ചോദിക്കവേ മാളത്തിൽ നിന്നും ഇറങ്ങുന്പോൾ മാളത്തെ കുറിച്ച് ചോദിക്കണമെന്നും, തലേദിവസം പഠിപ്പിച്ച പാഠഭാഗത്തെ കുറിച്ച് ചോദിക്കുന്ന സാറിനോട് വീട്ടിൽ നിന്നും വരുന്ന തന്നോട് വീട്ടിലെ കാര്യങ്ങളാണ് ചോദിക്കേണ്ടതെന്ന് അടക്കമുള്ള വാക്കുകകളാണ് ട്രോളിനായി ഉപയോഗിക്കുന്നത്.…
Read Moreഓടുന്ന ട്രെയിനിനടിയിൽ പെട്ടിട്ടും പോറൽപോലുമേൽക്കാതെ യുവതി! നടുക്കുന്ന വീഡിയോ പുറത്ത്
പാഞ്ഞുവരുന്ന ട്രെയിനിനടിയിൽ ഒരാൾ പെട്ടാൽ എന്താകും സ്ഥിതി? ട്രെയിൻ പോയിക്കഴിയുന്പോൾ പാളത്തിൽ മാംസക്കഷണങ്ങൾ ചിതറിക്കിടക്കുന്നതു കാണാം! എന്നാൽ തെലങ്കാനയിലെ നവന്ദ്ഗി റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനടിയിൽപ്പെട്ട ഒരു യുവതി ട്രെയിൻ പോയിക്കഴിഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു വന്നു. സാമൂഹ്യമാധ്യങ്ങളിൽ പ്രചരിച്ച ഇതിന്റെ വീഡിയോ നടുക്കത്തോടെയാണ് ആളുകൾ കണ്ടത്. യുവതി കൂട്ടുകാരിക്കൊപ്പം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്പോൾ ഗുഡ്സ് ട്രെയിൻ പാഞ്ഞു വരികയായിരുന്നു. കൂട്ടുകാരി പെട്ടെന്നുതന്നെ ട്രാക്ക് കടന്നു. എന്നാൽ, യുവതി ട്രെയിനടിയിൽപ്പെട്ടു. സംഭവം കണ്ടവർ യുവതിയുടെ ശരീരം ചിതറിത്തെറിച്ചെന്നു കരുതി അലറിവിളിച്ചു കണ്ണ് പൊത്തി. പക്ഷേ, യുവതിക്കു പോറൽ പോലുമേറ്റില്ല. ഓടിമാറാൻ സമയമില്ലെന്നു മനസിലായതോടെ ട്രാക്കിന് നടുവിലുള്ള സ്ഥലത്ത് തല താഴ്ത്തിപ്പിടിച്ച് കിടന്നതാണു യുവതിക്കു രക്ഷയായത്. అదృష్టం అంటే ఇదేనేమో.. వికారాబాద్ జిల్లా: నావంద్గి రైల్వే స్టేషన్ లో ఓ గిరిజన మహిళ రైల్వే పట్టాలు దాటుతున్న క్రమంలో…
Read More