രാജ്യത്ത് ഇന്ധനവില 100 രൂപയും പിന്നിട്ട് കുതിക്കുകയാണ്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രതിഷേധിക്കുന്നത്. ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഈ പ്രതിഷേധത്തില്‍ പങ്കു ചേരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ട്രോളിലൂടെയായിരുന്നു സണ്ണിയുടെ പ്രതിഷേധം. ഇന്ധനവില അവസാനം നൂറ് കടന്ന സ്ഥിതിക്ക് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്… സൈക്ലിംഗാണ് ഇപ്പോഴത്തെ ട്രെന്‍ഡ് എന്നാണ് സണ്ണി ലിയോണി കുറിച്ചത്.
Read MoreCategory: Today’S Special
ബൈക്കുകാരന്റെ ‘ബ്രേക്കില്‍’ ബിയര്‍ ലോറി മറിഞ്ഞു ! തൃശ്ശൂരില്‍ നടന്ന അപകടം ഇങ്ങനെ…
തൃശ്ശൂര്‍ കൊരട്ടിയില്‍ ബിയര്‍ ലോറി മറിഞ്ഞു. മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിനു സമീപമാണ് അപകടം. പാലക്കാട് നിന്ന് ബിയര്‍ കയറ്റി കൊല്ലത്തേക്കു പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. മുമ്പിലുണ്ടായിരുന്ന മോട്ടോര്‍ സൈക്കിള്‍ പെട്ടെന്നും ബ്രേക്കിട്ടതിനെത്തുടര്‍ന്ന് വെട്ടിച്ചു മാറ്റുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വാഹനത്തിലെ ബിയര്‍ കെയ്സുകള് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read Moreസിനിമ സുരക്ഷ ഉള്ള ജോലി അല്ല! മലയാളികളുടെ ഇഷ്ടനടി നിത്യ മേനോന് ഒരു ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ഇങ്ങനെ..
മലയാളികളുടെ ഇഷ്ടനടിയാണ് നിത്യ മേനോന്. നിത്യ ഒരു ചാനലിന് നല്കിയ അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധേയമായിരിക്കുയാണ്. സിനിമ സുരക്ഷിതമായ ഇടമല്ലെന്നാണ് നിത്യ പറയുന്നത്. നിത്യ മേനോന്റെ വാക്കുകള്‍ ഇങ്ങനെ… സുരക്ഷിതത്വം നോക്കിയാല്‍ സിനിമ സുരക്ഷ ഉള്ള ജോലി അല്ല. പക്ഷേ അതൊരു ചോയ്സ് ആണ്. നമുക്ക് സെക്യൂരിറ്റി വേണോ അതോ ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണോമോ എന്ന് തീരുമാനിക്കാം. ക്രിയേറ്റിവായിട്ടുള്ള ആളുകള്‍ സുരക്ഷ നോക്കില്ല. അതൊരു ഉള്‍പ്രേരണ ആണ്. നമുക്കൊന്നും ചെയ്യാനും പറ്റില്ല. ക്രീയേറ്റിവായ ഒരാള്‍ എന്തെങ്കിലും പുതിയതായി ചെയ്ത് കൊണ്ടേയിരിക്കും. അല്ലെങ്കില്‍ പറ്റില്ല. അതുകൊണ്ട് സുരക്ഷയ്ക്ക് രണ്ടാം സ്ഥാനം കൊടുത്തിട്ടാവും അത് തെരഞ്ഞെടുക്കുക. എനിക്ക് വെല്ലുവിളി തോന്നിയ കഥാപാത്രം കാഞ്ചന ആണ്. കാരണം ആ വേഷം കടുപ്പമുള്ളതായിരുന്നു. ഞാനും ആ കാരക്ടറും രണ്ട് വിപരീത ദിശയില്‍ ഉള്ളതാണ്. അങ്ങനെ വരുമ്പോള്‍ ഉള്ളില്‍ നിന്നൊരു പ്രതിരോധം ഉണ്ടാവും. എനിക്കറിയില്ല ഈ…
Read Moreമിസ് വേള്‍ഡ് മത്സരത്തില്‍ വിജയിച്ചതിന് ശേഷമുള്ള ഐശ്വര്യയുടെ ആ ചിത്രം വീണ്ടും വൈറലാകുമ്പോൾ; നടി എമി ജാക്സൺ ഇട്ട കമന്റ് പുലിവാലാകുമോ?
ലോകസുന്ദരി പട്ടം നേടി ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് ഐശ്വര്യ റായി. പിന്നീട് ബോളിവുഡില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമകളിലും ഐശ്വര്യ തിളങ്ങി. വിവാഹം കഴിഞ്ഞ് സിനിമയില്‍ നിന്നു ചെറിയ ഇടവേള എടുത്ത് മാറി നില്‍ക്കുകയാണ് ഐശ്വര്യ ഇപ്പോള്‍. എന്നാല്‍ നടിയെക്കുറിച്ചുള്ള പഴയ വാര്‍ത്തകളും ചിത്രങ്ങളുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുണ്ട്. ഐശ്വര്യ മിസ് വേള്‍ഡ് മത്സരത്തില്‍ വിജയിച്ചതിന് ശേഷമുള്ള ചിത്രങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്റര്‍നെറ്റില്‍ തരംഗമായിരുന്നു. മിസ് വേള്‍ഡ് ആയതിന് പിന്നാലെ തലയില്‍ ആ കിരീടം വച്ചുകൊണ്ട് അമ്മയ്ക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന ഐശ്വര്യയുമാണ് ചിത്രത്തിലുള്ളത്. ഈ ഫോട്ടോ ഇത്രയും വൈറലായതിന് പിന്നില്‍ ഐശ്വര്യ റായിയും അമ്മ വൃന്ദയും നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നു എന്നതായിരുന്നു. വെറും നിലത്ത് പ്ലേറ്റ് വച്ച് പലകയുടെ മുകളില്‍ ഇരിക്കുന്ന ഐശ്വര്യ കൈ കൊണ്ട് വാരിയാണ് ഭക്ഷണം കഴിക്കുന്നത്. മുമ്പും ഐശ്വര്യയുടെ…
Read Moreസാമന്ത പാതി മലയാളി, നടിയും ആലപ്പുഴയും തമ്മിൽ…! ഇതുവരെ മലയാളത്തിൽ അഭിനയിക്കാതിരുന്നതിനെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ…
തെന്നിന്ത്യൻ താര കുടുംബത്തിലെ മരുമകളാണ് സാമന്ത ഋതു പ്രഭു. നാഗചൈതന്യയെ വിവാഹം ചെയ്തതോടെ ഭർത്താവിന്റെ കുടുംബപ്പേരായ അക്കിനേനിയൊപ്പം ചേർന്നു. തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന നടിയായ സാമന്ത പാതി മലയാളിയാണെങ്കിലും ഇതുവരെയും ഒരു മലയാള ചിത്രത്തിൽ അഭിനയിച്ചില്ല. നിരവധി തമിഴ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയും ഹൃദയങ്ങളിൽ സ്ഥാനം നേടി. സാമന്തയുടെ അച്ഛൻ പ്രഭു ആന്ധ്ര സ്വദേശിയാണ്. അമ്മ നൈനീറ്റയുടെ നാട് ആലപ്പുഴ. ചെന്നൈ, പല്ലാവരത്ത് സാന്പത്തികമായി പിന്നാക്കാവസ്ഥയിൽ ആയിരുന്ന ഒരു കുടുംബത്തിലാണ് സാമന്ത ജനിച്ചത്. ഡേവിഡ്, ജോനാഥൻ എന്നീ രണ്ടു സഹോദരന്മാരുണ്ട്. സാമന്ത സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയിട്ട് 11 വർഷം പിന്നിടുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 45 ചിത്രങ്ങൾ. ഇതിന് കാരണം ഏറെ ശ്രദ്ധയോടെയാണ് സാമന്ത കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നു എന്നതാണ്. അഭിനയിച്ച മിക്ക ചിത്രങ്ങളും വൻ വിജയം കൈവരിച്ചവ. ഭാഗ്യ നായികയായാണ് സാമന്ത അറിയപ്പെടുന്നത്. പല്ലാവരത്ത് ജനിച്ചതിനാൽ…
Read Moreകന്പളിപൂച്ചി ഡിജെ സ്നേക്കിനൊപ്പം! ആരാണ് ഡിജെ സ്നേക്ക് ?
അല്ലിമലർക്കൊടി അങ്കദമേ ഒട്ടാര ഒട്ടാര സന്ദനമേ മുല്ലൈ മലർക്കൊടി മുത്താരമേ എങ്കൂരു എങ്കൂരു കുത്താലമേ… സൂപ്പർ ഹിറ്റായ എൻജോയ് എൻചാമി എന്ന പാട്ട് ഈ വരികളിലെത്തുന്പോൾ കേൾക്കുന്നയാളിൽ ഒരു പ്രത്യേക അനുഭവം നിറയും. സ്വന്തം നാടിന്റെ മണ്ണും മനസും അവിടുത്തെ ജീവജാലങ്ങളും ബന്ധങ്ങളും പ്രിയപ്പെട്ടതായി കരുതുന്നവരിൽ പ്രത്യേകിച്ചും. അതു സന്തോഷമാണോ സങ്കടമാണോ സ്നേഹമാണോ എന്നൊന്നും തിരിച്ചറിയില്ല. ബീറ്റുകൾ പകരുന്ന ആവേശമാണോ, പാടുന്നവരുടെ ശബ്ദത്തോടുള്ള അടുപ്പമാണോ അതിനൊക്കെ അപ്പുറം പാട്ടിനു മൊത്തമായുള്ള ഒരു നിഷ്കളങ്കതയാണോ അതിനു കാരണമാകുന്നതെന്നും അറിയില്ല. എന്തായാലും ഒരിക്കൽ കേട്ടാൽ വീണ്ടും ഒന്നുകൂടി കേൾക്കാൻ തോന്നും ഈ പാട്ട്. അതുകൊണ്ടുതന്നെയാവണം യുട്യൂബിൽ ഇതെഴുതുന്നതുവരെ 26,84,75,915 തവണ ഇതു പ്ലേ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഈ പാട്ടു കേൾക്കാത്തവരുണ്ടെങ്കിൽ കേട്ടശേഷം തുടർന്നു വായിക്കുക. സ്നേക്ക് പതിപ്പ് കഴിഞ്ഞ സംഗീതദിനത്തിൽ എൻജോയ് എൻചാമിയുടെ റീമിക്സ് ട്രാക്ക് ഓഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോം…
Read Moreആകാശവാണിയുടെ പ്രീതച്ചേച്ചി! ആ ബൈക്കുകാരന് അറിഞ്ഞിട്ടുണ്ടാകുമോ താന്‍ ലിഫ്റ്റ് കൊടുത്തത് ആസ്വാദക ലോകം കീഴടക്കിയ ആകാശവാണി അനൗണ്സറെയായിരുന്നുവെന്ന്… ഒരു ഫ്ളാഷ് ബാക്ക്….
കോഴിക്കോട്- ‘438 ദശാംശം ആറ് മീറ്ററില്‍ 684 കിലോ ഹെർട്സില്‍ മധ്യാഹ്ന പ്രക്ഷേപണം ആരംഭിക്കുന്നു….’മൂന്നുപതിറ്റാണ്ടോളം റേഡിയോക്ക് മുന്നില്‍ ശ്രോതാക്കളെ പിടിച്ചിരുത്തിയ ഈ ശബ്ദത്തെ പ്രണയിച്ചവരാണ് മലയാളികള്‍. ആ ശബ്ദ ഉടമ അതുകൊണ്ടുതന്നെ അവര്‍ക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ്. അവര്‍ സ്നേഹവും കരുതലും വാരിക്കോരി നല്കി. ആ സ്നേഹത്തിന്റെ ആഴം അറിഞ്ഞവരില്‍ വി. പ്രീതയോളം വരില്ല ആരും. പ്രീത എന്നുപറഞ്ഞാല്‍ ഒരു പക്ഷേ അത്ര പെട്ടെന്ന് മനസ്സിലാവില്ല… പ്രീത ച്ചേച്ചിയെന്ന് പറഞ്ഞാല്‍ പിന്നെ ഒന്നും വേണ്ട. എല്ലാം ആ വാക്കിലുണ്ട്… അതെ…1993 ഡിസംബറിലാണ് ആകാശവാണി കോഴിക്കോട് നിലയത്തിലെ ശ്രോതാക്കള്‍ ഒരു പുതിയ സ്വരം കേട്ടത്… ആ സ്നേഹം തുളുമ്പുന്ന ശബ്ദം പിന്നെ അവരുടെ ജീവിതത്തിലെ നിത്യവിരുന്നുകാരനായി. കഴിഞ്ഞ മെയ് 31-ന് ആ ശബ്ദം വിരമിച്ചു. ജനമനസ്സുകളില്‍ നിന്നല്ല, ആകാശവാണിയില്‍ നിന്ന്… പക്ഷേ അപ്പോഴും പ്രീതയെ തേടി ഫോണ്‍…
Read Moreഇത്തരം കളികൾ തീർച്ചയായും ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ പരമ്പരാഗതവും അനിവാര്യവുമായ ഭാഗമാണ്! പാനിപൂരികൊണ്ട് കിരീടവും മാലയും; വധുവിന്റെ വീഡിയോ വൈറൽ
വിവാഹത്തിന് വധുവായാലും വരനായാലും മേക്കപ്പ് ഇടാറുണ്ട്. സ്വർണവും മറ്റും കൊണ്ട് ശരീരമാകെ അലങ്കരിക്കാറുമുണ്ട്. എന്നാൽ വിവാഹത്തിന് തന്റെ ഇഷ്ടപ്പെട്ട വിഭവമായ പാനിപൂരി കൊണ്ട് കിരീടവും മാലയുമൊക്കെ ധരിക്കുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മേക്കപ്പ് ആർട്ടിസ്റ്റ് ആർതി ബാലാജിയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാനിപൂരിയോടുള്ള ഇഷ്ടമാണ് അക്ഷയയെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. വരനോടും ബന്ധുക്കളോടും ഇക്കാര്യം പറഞ്ഞപ്പോൾ അവരും സമ്മതിച്ചു. വസ്ത്രത്തിലോ ചർമ്മത്തിലോ ഒരു പാടുപോലും വീഴ്ത്താതെ മേക്കപ്പ് ആർട്ടിസ്റ്റ് അക്ഷയയുടെ ആഗ്രഹം സാധിച്ചു കൊടുക്കുകയായിരുന്നു. ‘എന്റെ സുന്ദരിയായ വധു അക്ഷയയ്ക്കും വരൻ അഭിഷേകിനും അഭിനന്ദനങ്ങൾ. ഈ മേക്കപ്പ് പുലർച്ചെ 3 മണിക്ക് ചെയ്തു, ഈ വീഡിയോ വൈകുന്നേരം 3 മണിക്കാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇത്തരം കളികൾ തീർച്ചയായും ഇന്ത്യൻ വിവാഹ ആഘോഷങ്ങളുടെ പരമ്പരാഗതവും അനിവാര്യവുമായ ഭാഗമാണ്!’ – മേക്കപ്പ് ആർട്ടിസ്റ്റായ ആർതി കുറിച്ചു.…
Read Moreഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ ചിലർക്ക് കരിയർ വേണ്ടെന്നു വെക്കേണ്ടി വന്നേക്കാം; പക്ഷെ..! പുതിയ ചിത്രമായ സാറ നൽകുന്ന സന്ദേശത്തെ വിമർശിച്ച് യുവതി
പുതിയ ചിത്രമായ സാറ നൽകുന്ന സന്ദേശത്തെ വിമർശിച്ച് യുവതി. ജിൽസ ജോയ് എന്ന യുവതിയാണ് തന്റെ അനുഭവം പങ്കുവച്ച്, സിനിമ നൽകുന്ന തെറ്റായ സന്ദേശത്തിനെതിരേ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഒഴിച്ച് കൂടാത്ത സാഹചര്യങ്ങളിൽ ചിലർക്ക് കരിയർ വേണ്ടെന്നു വെക്കേണ്ടി വന്നേക്കാം. പക്ഷെ കരിയറിനും സൗകര്യങ്ങൾക്കും വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്നു വെക്കുക എന്ന തീരുമാനം ക്രൂരമാണെന്ന് ജിൽസ കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം വിവാഹം കഴിഞ്ഞു ദുബായിലേക്ക് വന്ന 21 വയസ്സുള്ള പെൺകുട്ടി . ഒരു ജോലി വേണമെന്നുള്ള ആഗ്രഹം കൂടിക്കൂടി വന്നപ്പോൾ അതിനായി ശ്രമിച്ചു. വർക്ക് എക്സ്പീരിയൻസ് വില്ലനായി. ഇന്റർവ്യുകൾക്ക് പോയി മടുത്തിരിക്കുമ്പോ, തരക്കേടില്ലാത്ത ശമ്പളത്തില്‍ ജോലി കിട്ടി നല്ലൊരു സ്ഥാപനത്തിൽ. ജോലിക്കു കേറി ഒരു മാസമുള്ളപ്പോ അറിയുന്നു പ്രെഗ്നന്റ് ആണെന്ന്. തിരക്കുള്ള ജോലി.കസ്റ്റമർ സര്‍വീസ്. ജോലിക്കിടയില്‍ ഇരിക്കാൻ പറ്റില്ല. ഇരിക്കാനുള്ള കസേര ഓഫീസിൽ അന്നത്തെ കാലത്ത്…
Read Moreവിവാഹനിശ്ചയം കഴിഞ്ഞ വർഷം നടന്നിരുന്നുവെങ്കിലും..! സീരിയൽ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരായി
മിനിസ്ക്രീൻ താരങ്ങളായ മൃദുല വിജയ്യും യുവ കൃഷ്ണയും വിവാഹിതരായി. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹനിശ്ചയം കഴിഞ്ഞ വർഷം നടന്നിരുന്നുവെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹം നീണ്ടുപോകുകയായിരുന്നു. 2015 ൽ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത “കല്യാണ സൗഗന്ധികം’ സീരിയലിലൂടെയാണ് മൃദുല യുടെ മിനിസ്ക്രീനിലെ അരങ്ങേറ്റം. ഇതേ ചാനലിലെ “ഭാര്യ’ പരമ്പരയിലൂടെയാണ് ടിവി പ്രേക്ഷകരിൽ ശ്രദ്ധ നേടുന്നത്. മികച്ച നർത്തകിയും സ്റ്റേജ് ഷോ പെർഫോർമർ കൂടിയാണ്. മലയാളം തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നടനും മോഡലുമാണ് യുവ കൃഷ്ണ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത “മഞ്ഞിൽ വിരിഞ്ഞ പൂവ് ‘ പരമ്പരയിലൂടെയാണ് നല്ലൊരു മെന്റർ കൂടിയായ യുവ കൃഷ്ണ ശ്രദ്ധ നേടുന്നത്. പ്രേം ടി. നാഥ്
Read More