കോവിഡിനെ അതിജീവിച്ചവരില്‍ രോഗം വീണ്ടും വരാനുള്ള സാധ്യത വളരെ കുറവെന്ന് പഠനം. രോഗം ഭേദമായശേഷം ഉണ്ടാകുന്ന സ്വാഭാവിക രോഗപ്രതിരോധശേഷി ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുമെന്നാണ് കോവിഡ് വന്നുപോയ ആയിരത്തിലധികം ആളുകളില്‍ നടത്തിയ പഠനം പറയുന്നത്. ഒമ്പതു മാസം നീണ്ടു നിന്ന പഠനത്തില്‍ 1081 പേരാണ് പങ്കെടുത്തത്. ഇതില്‍ 13 പേര്‍ മാത്രമാണ് വീണ്ടും കോവിഡ് പോസിറ്റീവായത്. അതായത് കോവിഡ് മുക്തരില്‍ വീണ്ടും രോഗം വരാന്‍ 1.2 ശതമാനം മാത്രമാണ് സാധ്യതയെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. അതേസമയം 13 പേരിലും നേരിയ തോതില്‍ മാത്രമാണ് രണ്ടാം പ്രാവശ്യം വൈറസ് ബാധ ഉണ്ടായതെന്നും പഠനം വിശദീകരിച്ചു. അതുകൊണ്ടുതന്നെ കോവിഡ് ഇനിയും ബാധിച്ചിട്ടില്ലാത്ത ആളുകള്‍ക്ക് വാക്സിന്‍ ഉറപ്പാക്കുന്നതുവഴി ആര്‍ജിത പ്രതിരോധശേഷിയിലേക്ക് വളരെപെട്ടെന്ന് എത്താമെന്ന് പഠനം പറയുന്നു. കോവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമായതിനാല്‍ തന്നെ വാക്സിനേഷന്‍ പ്രക്രിയയിലെ അവസാനവിഭാഗമായി രോഗം വന്നവരെ കണക്കാക്കിയാല്‍ മതിയെന്നാണ് പഠനത്തിന്…
Read MoreCategory: Today’S Special
കുട്ടിയുടുപ്പുകള്‍ ഇടുന്നത് ഒരു മോശം കാര്യമാണെന്ന് ഇതുവരെ തോന്നിയിട്ടില്ല ! തുറന്നു പറച്ചിലുമായി ഇനിയ…
തെന്നിന്ത്യന്‍ സിനിമയില്‍ തിരക്കുള്ള താരമാണ് ഇനിയ. തമിഴിലും മലയാളത്തിലും ഒരു പോലെ തിളങ്ങി നില്‍ക്കുന്ന താരസുന്ദരി ജയരാജ് സംവിധാനം ചെയ്ത റെയ്ന്‍ റെയ്ന്‍ കം എഗെയ്ന്‍ എന്ന മലയാളം ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലും തമിഴിലുമായി അമ്പതോളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. സ്വര്‍ണക്കടുവ, പരോള്‍, പെങ്ങളില, മാമാങ്കം എന്നിവയാണ് ശ്രദ്ധേയ മലയാള ചിത്രങ്ങള്‍. തമിഴ്, കന്നഡ ഭാഷകളിലടക്കം ഒരു പിടി ചിത്രങ്ങള്‍ താരത്തിന്റേതായി ഇനി പുറത്തിറങ്ങാനുണ്ട്. 2011 ലെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന പുരസ്‌കാരവും ഇനിയ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരത്തിന്റെ ചിത്രങ്ങള്‍ എല്ലാം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ ഗ്ലാമറസുള്ള കഥാപാത്രങ്ങള്‍ ചെയ്യാനോ ഫോട്ടോഷൂട്ടില്‍ ഷോര്‍ട്ട്‌സ് ധരിക്കനോ മടിയില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.…
Read Moreഎന്താ സന്തോഷമായില്ലേ ! വീരയോദ്ധാക്കള്‍ക്കായി എന്റെ വെട്ടിക്കളഞ്ഞ മുടി അഥവാ (……)സമര്‍പ്പിക്കുന്നു; അഭയ ഹിരണ്‍മയിയുടെ മറുപടി വൈറലാകുന്നു…
മലയാള സിനിമയിലെ ശ്രദ്ധേയ ഗായികയാണ് അഭയ ഹിരണ്‍മയി. ഗൂഢാലോചന എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ കോഴിക്കോട് എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്മയി മലയാളികളുടെ മനസ്സ് കീഴടക്കിയത്. ഗൂഢാലോചനയ്ക്ക് പുറമെ നാക്കു പെന്റ നാക്കു ടക്ക, വിശ്വാസം അതല്ലെ എല്ലാം, മല്ലി മല്ലി ഇഡി റാണീ രാജു, ടു കണ്‍ട്രീസ്, ജെയിംസ് ആന്‍ഡ് ആലീസ്, സത്യ ഉള്‍പ്പെടെയുളള സിനിമകളിലും അഭയ പാടിയിട്ടുണ്ട്. അഭയ ഹിരണ്മയിയുടെ ശബ്ദ സൗകുമാര്യത തന്നെയാണ് പാട്ടുകളെ ഹിറ്റ് ആക്കിയത്. എന്നാല്‍ താരത്തിന്റെ സ്വകാര്യജീവിതം ചര്‍ച്ചയാക്കാനാണ് ചിലര്‍ക്ക് താല്‍പര്യം. സംഗീത സംവിധായകന്‍ ഗോപിസുന്ദറിന്റെ ജീവിത പങ്കാളിയായതോടെയാണ് താരത്തിനെതിരേ അധിക്ഷേപങ്ങള്‍ കനത്തത്. സംഗീത സംവിധായകന്റെ കുടുംബ ജീവിതം തകരാന്‍ കാരണക്കാരി അഭയയാണെന്ന തരത്തിലുളള വിമര്‍ശനങ്ങള്‍ വരെ സോഷ്യല്‍ മീഡിയയിലുണ്ടായിരുന്നു. ഇപ്പോഴിതാ തനിക്കെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് അഭയ. തന്റെ മേക്കോവര്‍ ചിത്രത്തോടൊപ്പം പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അഭയയുടെ…
Read Moreമൂന്നരമാസം കൊണ്ട് പത്തു കിലോ ഭാരം കൂട്ടി ! ഇതിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഇഷാനി കൃഷ്ണ…
നടന്‍ കൃഷ്ണകുമാറിന്റെ കുടുംബവിശേഷങ്ങള്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഭാര്യ സിന്ധുവിനും കൃഷ്ണ കുമാറിന്റെ നാല് മക്കള്‍ക്കും ആരാധകര്‍ ഏറെയാണ്. നാലു പെണ്‍മക്കളും സോഷ്യല്‍ മീഡിയയില്‍ സജീവ താരങ്ങളാണ്. ഇപ്പോള്‍ ശരീരഭാരം വര്‍ദ്ധിപ്പിച്ച് എത്തിയിരിയ്ക്കുകയാണ് മൂന്നാമക്കെ മകള്‍ ഇഷാനി കൃഷ്ണ. 40 കിലോയില്‍ നിന്നും 50 കിലോ ശരീരഭാരമാണ് ഇഷാനി വര്‍ധിപ്പിച്ചത്. വണ്ണം കൂട്ടിയതിനെ കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഇഷാനി മനസ്സു തുറന്നത്. ഇഷാനിയുടെ വാക്കുകള്‍ ഇങ്ങനെ…” മെലിഞ്ഞ ശരീര പ്രകൃതമുളള ആളാണ് താന്‍. ഇനിയും മെലിഞ്ഞാല്‍ കാണാതാകും, അതുകൊണ്ട് കുറച്ചു കൂടി വണ്ണം ആകാം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കൈകള്‍ തീരെ മെലിഞ്ഞിട്ടായിരുന്നു. കൈകള്‍ക്ക് വണ്ണം വെയ്ക്കാനാണ് കൂടുതല്‍ പാട്. വണ്ണം വെച്ചാല്‍ ആദ്യം കാണുന്നത് മുഖത്തോ വയറിലോ ആകും. അവിടെയാണ് ഫാറ്റ് വേണ്ടാത്തതും. കഴിഞ്ഞ ലോക്ഡൗണിന് മുന്‍പാണ് ഇതേക്കുറിച്ച് കാര്യമായി ശ്രമിച്ചു തുടങ്ങിയത്. ഇഷാനി…
Read Moreകൊള്ളാമല്ലേ സാധനം ! കോമഡി പ്രോഗ്രാമില്‍ നിന്നുണ്ടായത് ഞെട്ടിക്കുന്ന അനുഭവമെന്ന് സീമ വിനീത്…
പുറമേ പുരോഗമനം നടിക്കുകയും ഉള്ളില്‍ തികഞ്ഞ യാഥാസ്ഥിതിക വാദം വച്ചു പുലര്‍ത്തുകയും ചെയ്യുന്നവര്‍ എന്നതാണ് മലയാളികള്‍ക്കു നേരെയുള്ള പ്രധാന ആക്ഷേപങ്ങളിലൊന്ന്. പുറമേ എത്ര പുരോഗമനം പ്രസംഗിച്ചാലും കാര്യത്തോടടുക്കുമ്പോള്‍ മലയാളി തനിനിറം കാട്ടാറുണ്ട്. ഇത്തരത്തില്‍ മലയാളിയുടെ കപട പുരോഗമന വാദത്തിന്റെ ഇരകളില്‍ പ്രമുഖരാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്. പുരോഗമനം പറയുന്ന ആള്‍ക്കാര്‍ പോലും ഇവരെ പുച്ഛ മനോഭാവത്തോടെ കാണുന്നുണ്ട് എന്നുള്ളതാണ് മറ്റൊരു വൈരുദ്ധ്യാത്മകമായ സംഭവം. സമൂഹത്തില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടെയുള്ളവര്‍ ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഇരയാകാറുണ്ട്. അങ്ങനെയുള്ള ഒരു ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയതാരം സീമ വിനീത്. മിനിസ്‌ക്രീനിലെ സൂപ്പര്‍ ഹിറ്റ് പ്രോഗ്രാമായ വോഡഫോണ്‍ കോമഡി സ്റ്റാര്‍സ്‌ലൂടെയാണ് താരം പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. ഒരു പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയാണ് താരം. മാത്രമല്ല ഒരുപാട് മോഡല്‍ ഫോട്ടോഷൂട്ട് കളിലും താരം പങ്കെടുത്തിട്ടുണ്ട്. ആണായാണ് താരം ജനിച്ചതും വളര്‍ന്നതും. വിനീത് എന്നായിരുന്നു താരത്തിന്റെ…
Read Moreഒരു ആര്‍ട്ടിസ്റ്റ് ആകുമ്പോള്‍ എല്ലാം ഉള്‍കൊണ്ട് ചെയ്യണമെന്നാണ്…പക്ഷേ എനിക്ക് അത് സാധിക്കുമെന്ന് തോന്നുന്നില്ല; തുറന്നു പറച്ചിലുമായി അപര്‍ണ ദാസ്…
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അപര്‍ണ ദാസ്. ടിക്‌ടോക് വീഡിയോകളിലൂടെ മലയാള സിനിമയിലെത്തിയ കഥയാണ് അപര്‍ണയ്ക്ക് പറയാനുള്ളത്. കേവലം രണ്ടു സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും താരത്തിന് ആരാധകര്‍ ഏറെയാണ്. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ 2019ല്‍ പുറത്തിറങ്ങിയ മനോഹരം എന്നീ ചിത്രങ്ങളിലാണ് താരം വേഷമിട്ടത്. മനോഹരം എന്ന സിനിമയില്‍ വിനീത് ശ്രീനിവാസിന്റെ നായികയായി താരം അവതരിപ്പിച്ച ശ്രീജ എന്ന കഥാപാത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടിയിരുന്നു. ഫോട്ടോ ഷൂട്ടുകളിലും മറ്റു ഫാഷന്‍ അനുബന്ധ പരിപാടികളിലും ഇപ്പോള്‍ താരം സജീവമാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ പുതിയ ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ സിനിമാ ജീവിത വിശേഷങ്ങളും ആഗ്രഹങ്ങളും തുറന്നു പറഞ്ഞതാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരം പറയുന്നതിങ്ങനെ…ഒരുപാട് ടിക്‌ടോക് വീഡിയോകള്‍ ഒന്നും ഞാന്‍ ചെയ്തിട്ടില്ല എന്നും ഒന്ന്, രണ്ട് ടിക്‌ടോക് വീഡിയോ…
Read Moreകാണാതായ അച്ഛനെ തേടിയിറങ്ങി…ഒടുവില്‍ കണ്ടെത്തി ! എന്നാല്‍ അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് യുവാവ് നടുങ്ങി…
കാണാതായ അച്ഛനെ തേടിയിറങ്ങിയ യുവാവ് ഏറെ പരിശ്രമിച്ച് ഒടുവില്‍ അച്ഛനെ കണ്ടെത്തി. എന്നാല്‍ അതോടൊപ്പം മറ്റൊരു വിവരം കൂടി മനസ്സിലാക്കിയതോടെ യുവാവ് ആകെ തകര്‍ന്നു പോയി. ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയിലെ ബിസൗലിയിലാണ് സംഭവം. അച്ഛനെ അന്വേഷിച്ചിറങ്ങിയപ്പോളാണ് അകന്നു കഴിഞ്ഞിരുന്ന തന്റെ ഭാര്യയാണ് അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയെന്ന് യുവാവ് മനസിലാക്കിയത്. 2016-ലാണ് 22 വയസുള്ള യുവാവ് വിവാഹിതനായത്. ആ സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ആറു മാസത്തിന് ശേഷം ചില വഴക്കുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. ഭാര്യയെ തിരികെ കൊണ്ടുവരാന്‍ യുവാവ് ശ്രമിച്ചെങ്കിലും തിരികെ വരാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ഇതിനിടെ, യുവാവിന്റെ അച്ഛന്‍ വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ തുടങ്ങി. പിതാവിനെ കണ്ടെത്താന്‍ യുവാവ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കി. അപേക്ഷക്കുള്ള മറുപടിയിലാണ് പിതാവ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചെന്ന വിവരം യുവാവ്…
Read Moreകൈയ്യടിക്കെടാ ! കൂളായി വാക്‌സിനെടുത്ത് അനശ്വര രാജന്‍;വീഡിയോ വൈറലാകുന്നു…
കോവിഡിനെതിരേ വാക്‌സിനേഷന്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. വാക്‌സിനെടുക്കുന്ന പലരും വെപ്രാളം പ്രകടിപ്പിക്കുമ്പോള്‍ വളരെ കൂളായി വാക്‌സിനെടുത്ത് കൈയ്യടി നേടുകയാണ് നടി അനശ്വര രാജന്‍. അനശ്വര വാക്‌സിനെടുക്കുന്നതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.യാതൊരു പേടിയും കൂടാതെ കൂളായാണ് അനശ്വരയുടെ ഇരിപ്പ്. കുത്തിവയ്ക്കുന്ന സമയത്ത് പലരും ഇവിടെ കരച്ചിലും ബഹളവുമാണെന്നും അങ്ങനെയുള്ളവര്‍ അനശ്വരയെ കണ്ട് പഠിക്കണമെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ പറയുന്നു. കുറച്ച് വേദനയെങ്കിലും ആ മുഖത്ത് കാണിച്ചുകൂടെയെന്നാണ് മറ്റ് ചിലരുടെ ചോദ്യം. മരുന്ന് കുത്തിവയ്ക്കുന്ന നഴ്‌സ്, മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ അനശ്വരയെ മലയാളത്തിന്റെ പ്രിയങ്കരിയാക്കിയത് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയായിരുന്നു. ആദ്യരാത്രി, വാങ്ക്, അവിയല്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു.
Read Moreഭാര്യയെ ഡൈവോഴ്‌സ് ചെയ്ത ശേഷം അവളുടെ പ്രിയ കൂട്ടുകാരിയുമൊത്ത് ഹണിമൂണിനു പോയി ഭര്‍ത്താവ് ! ഹൃദയം തകര്‍ന്ന് ഭാര്യ…
വിവാഹവും വിവാഹമോചനവും സമൂഹത്തില്‍ സാധാരണമാണെങ്കിലും വര്‍ഷങ്ങള്‍ ഒപ്പം താമസിച്ച പങ്കാളി ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരുനാള്‍ വിവാഹമോചനം ആവശ്യപ്പെട്ടാല്‍ ആരും തകര്‍ന്നു പോകും. ഇവിടെ നാലരവര്‍ഷത്തിലധികം ഒരുമിച്ച് കഴിഞ്ഞ ഭര്‍ത്താവ് വിവാഹ മോചനം നേടുക മാത്രമല്ല, തന്റെ ഏറ്റവും അടുത്ത സുഹൃത്തിനൊപ്പം ഹണിമൂണിന് പോവുകയും ചെയ്തുവെന്നതാണ് യുവതിയുടെ ഹൃദയം തകര്‍ത്തത്. യുവതി ഭര്‍ത്താവുമൊത്ത് തങ്ങളുടെ ഹണിമൂണ്‍ പ്ലാന്‍ ചെയ്ത അതേ ഹോട്ടലില്‍,അതേ ദിവസങ്ങളില്‍ അവളുടെ ഭര്‍ത്താവും അവളുടെ ബെസ്റ്റ് ഫ്രണ്ടും ഹണിമൂണ്‍ ആഘോഷിച്ചു എന്നതാണ് യുവതിയെ തകര്‍ത്തു കളഞ്ഞത്. കാതറിനും ഭര്‍ത്താവും ടിമ്മും (പേരുകള്‍ യഥാര്‍ത്ഥമല്ല) നല്ല രീതിയിലായിരുന്നു അതുവരെ മുന്നോട്ടുപോയിരുന്നത്. സന്തോഷത്തോടെയും നിറഞ്ഞ സ്‌നേഹത്തോടെയുമാണ് യുകെയിലെ ഈ ദമ്പതികള്‍ ജീവിതം നയിച്ചത്. ജോലിത്തിരക്കുകളെത്തുടര്‍ന്ന് വര്‍ഷങ്ങളായി മാറ്റിവെച്ച ശേഷം ഹണിമൂണിനായി ഇരുവരും എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. ഒടുവില്‍ ലക്ഷ്വറി ഹോട്ടല്‍ ബുക്ക് ചെയ്യാനും തീരുമാനിച്ചു. ജോലി കഴിഞ്ഞ് കാതറിന്‍…
Read Moreമൃഗശാലയില്‍ നിന്ന് മുങ്ങിയ പെരുമ്പാമ്പ് പൊങ്ങിയത് ഷോപ്പിംഗ് മാളില്‍ ! 12 അടി നീളമുള്ള പാമ്പിന്റെ വീഡിയോ കാണാം…
മൃഗശാലയിലെ കൂടിനുള്ളില്‍ നിന്ന് രക്ഷപ്പെട്ട പെരുമ്പാമ്പിനെ കണ്ടെത്തിയത് ഷോപ്പിംഗ് മാളില്‍. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. മാള്‍ ഓഫ് ലൂസിയാനയില്‍ പുതിയതായി ആരംഭിച്ച ബ്ലൂ സൂ അക്വേറിയത്തിലാണ് കാര എന്നു പേരുള്ള പെരുമ്പാമ്പിനെ പാര്‍പ്പിച്ചിരുന്നത്. എന്നാല്‍ ഒരു ദിവസം കാരയെ കാണാതാവുകയായിരുന്നു.തുടര്‍ന്ന് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കാരയെ കണ്ടെത്തിയത്. തിങ്കളാഴ്ച പെരുമ്പാമ്പ് കൂട്ടിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ബ്ലൂ സൂ അക്വേറിയം താല്‍ക്കാലികമായി അടച്ചിരുന്നു. മൃഗശാലയിലെ ഉദ്യോഗസ്ഥരും ജോലിക്കാരും പെരുമ്പാമ്പിനായുള്ള തെരച്ചില്‍ ശക്തിപ്പെടുത്തിയെങ്കിലും എവിടെയും കണ്ടെത്താനായില്ല. വ്യാഴാഴ്ചയാണ് മാളിലെ ഷോപ്പിംഗ് സെന്ററിലെ സീലിംഗ് ഏരിയയില്‍ നിന്നും പാമ്പിനെ പിടികൂടിയത്. ഇടുങ്ങിയ സ്ഥലത്തുകൂടി ഇഴഞ്ഞാണ് കാര സീലിംഗ് ഏരിയയില്‍ എത്തിയതെന്ന് ബ്ലൂ സൂ അക്വേറിയത്തിലെ ചീഫ് മാര്‍ക്കറ്റിങ് ഓഫിസറായ റോണ്ട സ്വാന്‍സണ്‍ പറയുന്നു. സീലിംഗ് ഏരിയയിലെ ഭിത്തിയില്‍ നിന്നും പെരുമ്പാമ്പിനെ പിടികൂടുന്നതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും മൃഗശാല പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ പൂര്‍ണ ആരോഗ്യവതിയും…
Read More