സമുദ്രത്തില്‍ തീ പടര്‍ന്നാല്‍ എന്തായിരിക്കും അവസ്ഥ. മെക്സിക്കോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവിലാണ് കഴിഞ്ഞ ദിവസം തീ ആളിപ്പടര്‍ന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ കെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.സമുദ്രത്തിന്റെ അടിത്തട്ടിലൂടെ പൈപ്പ് ലൈന്‍ പോകുന്നുണ്ട്. അതിലൂടെ വാതകം ചോര്‍ന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. വെള്ളത്തിന് മുകളില്‍ തീ കത്തിപ്പടര്‍ന്നു നീല്ക്കുന്നതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മെക്സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്സ് എന്ന പെട്രോളിയം കമ്പനിയുടെ കു മലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനിലാണ് തീപിടിത്തം. അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. പെമെക്സിലെ തൊഴിലാളികള്‍ തന്നെ നൈട്രജന്‍ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.
Read MoreCategory: Today’S Special
അമ്പലത്തിലെ പൂജാരിയോടായിരുന്നു ആദ്യ പ്രണയം ! മനസ്സില്‍ അദ്ദേഹം ശ്രീകൃഷ്ണനും ഞാന്‍ രാധയുമായിരുന്നു;രഞ്ജി രഞ്ജിമാര്‍ മനസ്സു തുറക്കുന്നു…
മലയാളത്തിലെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് രഞ്ജു രഞ്ജിമാര്‍. ജീവിതത്തില്‍ തരണം ചെയ്ത പ്രതിസന്ധികളെക്കുറിച്ച് രഞ്ജു രഞ്ജിമാര്‍ മുമ്പ് മനസ്സ് തുറന്നിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും അധികമൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ അടുത്തിടെ പ്രണയത്തെക്കുറിച്ച് അവര്‍ മനസ്സു തുറന്നു. അഞ്ചാമത്തെ വയസിലാണ് തന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് മനസിലാക്കിയത് എന്നാണ് രഞ്ജു രഞ്ജിമാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. അമ്പലത്തിലെ പൂജാരിയോടാണ് തനിക്ക് പ്രണയം തോന്നിയത്. അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ എന്ന് അറിയില്ല. അദ്ദേഹം തന്റെ മനസില്‍ ശ്രീകൃഷ്ണന് ആയിരുന്നു, താന്‍ രാധയും. മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു. കത്ത് നല്കിയപ്പോള് അവന് അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്നങ്ങളായിരുന്നുവെന്നും രഞ്ജു പറയുന്നു. തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ താന്‍ സ്വയം അനുവദിക്കാറില്ല. തന്റെ സ്വപ്നങ്ങളില്‍ ഉള്ള ഒരു പുരുഷന് ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. തന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം എന്നാണ്…
Read Moreഒരു ചെലവുമില്ലാത്ത ഇന്ധനം ! പെട്രോളിനും ഡീസലിനും പകരം മനുഷ്യ വിസര്‍ജ്യം ഇന്ധനമാക്കി ഓടുന്ന വണ്ടികളെക്കുറിച്ചറിയാം…
പെട്രോളിന്റെയും ഡീസലിന്റെയും വില നാള്‍ക്കുനാള്‍ റോക്കറ്റുപോലെ കുതിച്ചുയരുമ്പോള്‍ യാതൊരു ചെലവുമില്ലാത്ത മറ്റൊരു ഇന്ധനം ഉപയോഗിച്ച് കാറോടിക്കാമെന്ന സ്ഥിതി വന്നാല്‍ എന്താവും. ഇനി എന്താണ് ആ ഇന്ധനമെന്നറിയേണ്ടേ, മനുഷ്യവിസര്‍ജ്യം ഉപയോഗിച്ചാണ് ആ ആ വാഹനങ്ങള്‍ ഓടുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന ഒരു കമ്പനിയെക്കുറിച്ചും ഈ വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഒരു വണ്ടിയെക്കുറിച്ചും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മനുഷ്യ വിസര്‍ജ്ജത്തില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയാണ് ‘പൂ എനര്‍ജി’. ഓസ്ട്രേലിയന്‍ കമ്പനിയായ അര്‍ബന്‍ യൂട്ടിലിറ്റീസ് ആണ് ഈ ‘പൂ എനര്‍ജി’ ഇന്ധനമാക്കി വണ്ടിയോടിക്കുന്നത്. ഇനി ഇവര്‍ ഈ വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന വണ്ടി ഏതെന്ന് അറിയേണ്ടേ… ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ കോന ഇലക്ട്രിക്ക് എസ്യുവിയാണത്. ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ന്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് അര്‍ബന്‍ യൂട്ടിലിറ്റീസ്. 2017 ലാണ് കമ്പനി തങ്ങളുടെ ആദ്യത്തെ…
Read Moreഅമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചു ! യുവതികളെ ക്രൂരമായി മര്‍ദ്ദിച്ച് ബന്ധുക്കള്‍; വീഡിയോ പ്രചരിക്കുന്നു…
അമ്മാവന്റെ മകനെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ യുവതികള്‍ക്കു നേരെ ബന്ധുക്കളുടെ ക്രൂരമര്‍ദ്ദനം. മധ്യപ്രദേശിലാണ് സംഭവം. യുവതികളെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഥാര്‍ ജില്ലയിലാണ് സംഭവം.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഥാര്‍ ജില്ലയിലെ എഎസ്പി ദേവേന്ദ്ര പട്യാദര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അലിരാജ്പൂരില്‍ 19കാരിയെ ബന്ധുക്കള്‍ ക്രൂരമായി കെട്ടിത്തൂക്കിയാട്ടിയ ശേഷം മര്‍ദ്ദിച്ചിരുന്നു. അതിന് പിന്നാലെയാണ് സമാനമായ സംഭവം. മൃഗങ്ങളെ തല്ലുന്നതുപോലെയാണ്് ഏഴ് പേര് രണ്ട് യുവതികളെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവത്തില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. ഏഴ് പേരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ഥാര്‍ ജില്ലയിലെ തണ്ട പൊലീസ് സ്റ്റേഷന് പരിധിയിലെ പീപ്പല്‍വാ ഗ്രാമത്തിലാണ് കേസിനാസ്പദമായ സംഭവം. യുവതികളുടെ ബന്ധുക്കളാണ് മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു. യുവതികളെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്നതിനൊപ്പം കല്ലെറിയുന്നതും വീഡിയോയില്‍ കാണാം.
Read Moreഅധ്യാപക ജോലിയ്ക്ക് അപേക്ഷ നല്കി മഹേന്ദ്ര സിംഗ് ധോണി ! അച്ഛന്റെ പേരു കേട്ടാല്‍ ആരും ഞെട്ടും; അഭിമുഖത്തിനു വിളിച്ച ഉദ്യോഗസ്ഥര്‍ പെട്ടു…
ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇന്ത്യന്‍ നായകന് എംഎസ് ധോണി അധ്യാപകവൃത്തി സ്വീകരിക്കുന്നു. ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്ന ആരും ആദ്യമൊന്നും ഞെട്ടുമെന്ന് തീര്‍ച്ച. എന്നാല്‍ ഇങ്ങനെയൊരു സംഭവമുണ്ടായി. ഛത്തിസ്ഗഢില്‍ 14850 അധ്യാപകരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് ഒരു ഉദ്യോഗാര്‍ത്ഥിയുടെ പേരുവിവരങ്ങള്‍ ചര്‍ച്ചയായത്. തലസ്ഥാനമായ റായ്പ്പൂറില് ജോലിക്കായി അപേക്ഷ നല്‍കിയയാളുടെ പേര് മഹേന്ദ്ര സിങ് ധോണി എന്നായിരുന്നു. അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് സച്ചിന് ടെന്‍ഡുല്‍ക്കര്‍ എന്നും. ധോണിയും അഭിമുഖത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ടു. എന്നാല്‍ അപേക്ഷകന് അഭിമുഖത്തിന് എത്താതിരുന്നതോടെ ഇത് ചര്‍ച്ചയാകുകയായിരുന്നു. 15 അപേക്ഷകരെയാണ് വെള്ളിയാഴ്ച അഭിമുഖത്തിനായി ക്ഷണിച്ചിരുന്നത്. എന്നാല്‍ അഭിമുഖത്തിനെത്താത്തവരില് മഹേന്ദ്ര സിങ് ധോണി എന്ന പേര് ഉദ്യോഗസ്ഥരില്‍ സംശയം ജനിപ്പിച്ചു. അവര്‍ അപേക്ഷയിലുള്ള നമ്പറിലേക്ക് വിളിക്കുകയും അതിനുശേഷം തെറ്റ് മനസിലാക്കുകയും അപേക്ഷ വ്യാജമാണെന്ന് കണക്കാക്കുകയും ചെയ്യുകയായിരുന്നു. അപേക്ഷ പ്രകാരം എംഎസ് ധോണി ദുര്‍ഗിലെ…
Read Moreഇന്‍സ്റ്റഗ്രാം സമ്പന്നരുടെ പട്ടികയിൽ കോഹ്ലിയും പ്രിയങ്കയും! 23-ാം സ്ഥാനത്തായിരുന്ന കോഹ്ലി 20-ാം സ്ഥാനത്ത് എത്തി; പട്ടികയില്‍ പ്രിയങ്ക 27-ാം സ്ഥാനത്ത്
2021 ലെ ഇന്‍സ്റ്റഗ്രാം സന്പന്നരുടെ പട്ടികയില്‍ ഇടം നേടി ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയും. കഴിഞ്ഞ വര്‍ഷം 23-ാം സ്ഥാനത്തായിരുന്ന വിരാട് കോഹ്ലി ഇത്തവണ 20-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലെ ഒരു പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് അഞ്ചു കോടിയാണ്. പട്ടികയില്‍ 27-ാം സ്ഥാനത്താണ് പ്രിയങ്ക. ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക ചെയ്യുന്ന ഓരോ പ്രൊമോഷണല്‍ പോസ്റ്റിനും 4,03,000 ഡോളര്‍ (ഏകദേശം മൂന്നു കോടി) ആണ് താരത്തിന് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം 19-ാം സ്ഥാനത്തായിരുന്നു പ്രിയങ്ക. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ പ്രിയങ്കയുടെ വരുമാനം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഒരു സ്പോണ്‍സേഴ്ഡ് പോസ്റ്റിന് റൊണാള്‍ഡോയ്ക്ക് കിട്ടുന്നത് 11.9 കോടിയാണ്. റൊണാള്‍ഡോയ്ക്ക് തൊട്ടുപിന്നില്‍ ‘ദി റോക്ക്’ ഡ്വെയ്ന്‍ ജോണ്സണ് ആണ്. 11 കോടിയാണ് അദ്ദേഹത്തിന് ഒരു പോസ്റ്റിന് ലഭിക്കുന്നത്.…
Read Moreജയറാമേട്ടനും പാര്‍വതിയും ചക്കിയും മാത്രമല്ല, ഞാനും കണ്ണന് എന്നാണ് വിളിക്കുന്നത്! 21 വർഷങ്ങൾക്ക് ശേഷം അച്ചുവും അമ്മയും കണ്ടുമുട്ടി; ഇനി സ്ക്രീനിൽ
കാളിദാസ് നായകനാകുന്ന രജനി എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയതിന്റെ സന്തോഷത്തിലാണ് നടി ലക്ഷ്മി ഗോപാലസ്വാമി. ഒരഭിമുഖത്തിലാണ് ലക്ഷ്മി ഈ സന്തോഷം പങ്കുവച്ചത്. നടിയുടെ വാക്കുകൾ ഇങ്ങനെ… ജയറാമേട്ടനും പാര്‍വതിയും ചക്കിയും മാത്രമല്ല, ഞാനും കണ്ണന് എന്നാണ് കാളിദാസിനെ വിളിക്കുന്നത്. കൊച്ചുകൊച്ചു സന്തോഷങ്ങളുടെ ലൊക്കേഷനില്‍ ജയറാമേട്ടന്റെ കൈവിരലില്‍ തൂങ്ങി നടന്ന കണ്ണന്റെ മുഖം ഇപ്പോഴും മനസിലുണ്ട്. അന്ന് കണ്ണന് ചെറിയ കുട്ടി. എനിക്ക് ഇഷ്ടമായിരുന്നു ആ കുട്ടിത്തം. നല്ല ഭംഗിയുള്ള മുഖം. കണ്ണന്റെ അഭിനയം എന്നെ അദ്ഭുതപ്പെടുത്തി. സിനിമയില്‍ കണ്ണനന്റെ അച്ഛനും അമ്മയുമായി ജയറാമേട്ടനും ഞാനും. ജയറാമേട്ടനും കണ്ണനും ചേര്‍ന്നായിരുന്നു കോന്പിനേഷന് സീനികളില്‍ അധികവും. അധികം സീനുകളില്ലായിരുന്നു ഞാനും കണ്ണനും തമ്മില്‍. വളരുന്പോള്‍ കണ്ണന് സിനിമയില്‍ തന്നെ ഉണ്ടാവുമെന്ന് അന്നേ തോന്നിയിരുന്നു. ഒരു മകനോട് എന്ന വാത്സല്യം അന്നും ഇന്നും കണ്ണനോട് തോന്നാറുണ്ട്. മാത്രമല്ല ആദ്യമായി അഭിനയിച്ചത്…
Read Moreസർഗത്തിലെ ‘കുട്ടൻ തമ്പുരാന്’ എന്തു കൊണ്ട് സംസ്ഥാന അവാർഡിൽ Best Actor കിട്ടിയില്ല ? സംസ്ഥാന അവാർഡ് കിട്ടണമെങ്കിൽ… നടൻ മനോജ് കെ ജയൻ പറയുന്നു…
സംസ്ഥാന അവാർഡ് കിട്ടണമെങ്കിൽ അജ്ഞാതമായ മാനദണ്ഡങ്ങൾ കൂടി ശരിയാകണമെന്ന് നടൻ മനോജ് കെ ജയൻ. 2012 ൽ കളിയച്ഛനിൽ നായക കഥാപാത്രമായ കുഞ്ഞുരാമനെ അവതരിപ്പിച്ചെങ്കിലും അവാർഡ് നൽകിയപ്പോൾ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരമാണ് നൽകിയതെന്നും മനോജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. എങ്കിലും ആരോടും പരിഭവവും പരാതിയും ഇല്ലെന്നും മനോജ് കുറിക്കുന്നു. പോസ്റ്റിന്റെ പൂർണരൂപം 1992-ൽ,സർഗത്തിലെ ‘കുട്ടൻ തമ്പുരാന്’ എന്തു കൊണ്ട് സംസ്ഥാന അവാർഡിൽ Best Actor കിട്ടിയില്ല എന്ന് ചോദിച്ചവരെ ഞാൻ പറഞ്ഞു മനസ്സിലാക്കി, അത് ഗവൺമെൻ്റ് മാനദണ്ഡമാണ്…”നായക കഥാപാത്രമായിരിക്കണം”സഹനടനായി വേഷമിടുന്നവർക്ക് രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരമേ കൊടുക്കു…😊പലർക്കും അന്നത് ദഹിച്ചിട്ടില്ല… കാരണം ‘കുട്ടൻ തമ്പുരാൻ’ ജനമനസ്സുകളിൽ ഈ മാനദണ്ഡങ്ങൾക്ക് എല്ലാം അപ്പുറമായിരുന്നു…അതങ്ങനെ കഴിഞ്ഞു.😊 (2006 ൽ,അനന്തഭദ്രത്തിലെ ‘ദിഗംബരന്’ അവാർഡില്ല. പക്ഷെ,,അന്നും ,ഇന്നും ,എന്നും,നിങ്ങൾ പ്രിയപ്പെട്ട പ്രേക്ഷകർ ദിഗംബരന് നൽകിക്കൊണ്ടിരിക്കുന്ന അഭിപ്രായങ്ങൾക്കും അംഗീകാരങ്ങൾക്കും മുന്നിൽ ഒരു അവാർഡിനും…
Read Moreകാമറയ്ക്ക് മുന്നിലും പിന്നിലും ഡോക്ടർമാർ! ഡോക്ടർമാരുടെ “തിരിച്ചടി’ വൈറലാകുന്നു; ചില പ്രത്യേകതയും ഇതിനുണ്ട്…
കൊച്ചി ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ ഒരുക്കിയ ‘തിരിച്ചടി’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഓർത്തോപീഡിക് വിഭാഗം മേധാവി ഡോ.ജോൺ ടി ജോൺ, ഡോ. ജോയ്സ് വർഗീസ്, ഡോ.അഖിൽ പി എന്നിവരുടെ നേതൃത്വത്തിലാണ് ഷോർട്ഫിലിം തയാറാക്കിയിരിക്കുന്നത്. നൃത്തം, സംഗീതം, ചിത്രരചന, ഫോട്ടോഗ്രഫി, കുക്കിങ്, യോഗ തുടങ്ങി വിവിധ കലാപരിപാടികൾ ഉൾക്കെള്ളിച്ച് പുറത്തിറക്കിയ ദി റിപ്പിൾസ് : ലൂർദ്സ് ഹോസ്പിറ്റൽ ഡോക്ടേഴ്സ് ഡേ വെർച്വൽ ഇവന്റ് എന്ന വീഡിയോയിലാണ് ഈ ഹ്രസ്വചിത്രവും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാരും കുടുംബാംഗങ്ങളുമാണ് വീഡിയോയിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്. മാത്രമല്ല ആശുപത്രിയിലെ മുഴുവൻ ഡോക്ടർമാരും വീഡിയോയിൽ അണിനിരക്കുന്നുണ്ട്.
Read Moreവിവാഹ ആഘോഷം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം? ഇടത് മാറി, വലത് ചവിട്ടി വധുവിന്റെ പ്രകടനം; റോക്ക്സ്റ്റാർ എന്ന് സോഷ്യൽ മീഡിയ
വിവാഹ ആഘോഷം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാമെന്നാണ് പുതിയ തലമുറയിലെ യുവതീ-യുവാക്കളുടെ ആലോചന. ഡാൻസും പാട്ടും ഫോട്ടോഷൂട്ടുമൊക്കെയായാണ് പലരുടെയും ആഘോഷം. എന്നാൽ വിവാഹം കഴിഞ്ഞ് വധുവിന്റെ വക ആയോധനകല അവതരിപ്പിച്ചാണ് തമിഴ്നാട്ടിലെ ഒരു വിവാഹം വാർത്തകളിൽ ഇടംപിടിച്ചത്. തമിഴ്നാട്ടിലെ തൂത്തുക്കുടി സ്വദേശിനിയായ പി നിഷയാണ് വധു. സിലംമ്പം എന്ന ആയോധനകലയാണ് നിഷ വിരുന്നുകാർക്കു മുന്നിൽ അവതരിപ്പിച്ചത്. ജൂൺ 28നായിരുന്നു നിഷയുടെ വിവാഹം. വിവാഹത്തിനുശേഷമായിരുന്നു സ്വയം പ്രതിരോധത്തിന്റെ പ്രധാന്യം മനസിലാക്കുന്നതിനായി നിഷ സിലംബം അവതരിപ്പിച്ചത്. ഉറുമി പോലുള്ള ആയുധവും വടിയും ഉപയോഗിച്ചായിരുന്നു പ്രകടനം. എല്ലാ പെൺകുട്ടികളും സ്വയം പ്രതിരോധത്തിനായി ഏതെങ്കിലും ആയോധനകല അഭ്യസിക്കണമെന്ന് ഇരുപത്തിരണ്ടുകാരിയായ നിഷ പറയുന്നു. ”വിവാഹദിവസം ഈ റോക്ക്സ്റ്റാർ നടത്തിയ പ്രകടനം കണ്ടു. അമ്പരന്ന് ഇരിക്കുകയാണ്. ശീലങ്ങളെയൊക്കെ മാറിമറിക്കൂ നിഷാ, കൂടുതൽ പെൺകുട്ടികൾക്ക് ഇത് പ്രചോദനമാകട്ടെ”, നിഷയുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വീറ്റ്…
Read More