ഫേസ്ബുക്കിലൂടെ പ്രണയത്തിലായ 17കാരനെ വിവാഹം ചെയ്ത 20കാരിയ്‌ക്കെതിരേ കേസെടുത്തു ! കല്യാണത്തിന് സഹായിച്ച പയ്യന്റെ ബന്ധുക്കള്‍ക്കെതിരേയും നടപടി

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ 17കാരനെ വിവാഹം കഴിച്ച 20കാരിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. യുവതിയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ബാലവിവാഹം തടയല്‍ നിയമം അനുസരിച്ചാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തത്. തനിക്ക് 21 വയസുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിയുമായുള്ള വിവാഹത്തിന് 17കാരന്‍ കരുക്കള്‍ നീക്കിയത്. ബംഗളൂരുവിലാണ് സംഭവം. 20കാരിയായ ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥിയാണ് 17കാരനെ കല്യാണം കഴിച്ചത്. ചിക്കമംഗളൂരുവിലെ ഒരു ഗ്രാമത്തിലാണ് ആണ്‍കുട്ടിയുടെ വീട്. ഫേസ്ബുക്കിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും തുടര്‍ന്ന് കല്യാണം കഴിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ജൂണ്‍ 16ന് ക്ഷേത്രത്തില്‍ വച്ചാണ് യുവതി വിവാഹം കഴിച്ചത്. 17കാരന്റെ ബന്ധുക്കളുടെ ആശീര്‍വാദത്തോടെയായിരുന്നു വിവാഹം. എന്നാല്‍ കല്യാണത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ, ഗ്രാമവാസികള്‍ ചൈല്‍ഡ് ഹെല്‍പ്പ്ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പയ്യന്് 17 വയസ് മാത്രമേ പ്രായമുള്ളുവെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുവതിക്കെതിരേയും…

Read More

മോഹന്‍ലാലിനെ സുഖിപ്പിക്കാന്‍ പറഞ്ഞതായിരിക്കും എന്നാണ് ആദ്യം വിചാരിച്ചത് ! ആന്റണി പെരുമ്പാവൂര്‍ ശതകോടീശ്വരനായി മാറിയില്ലെങ്കിലേ അദ്ഭുതമുള്ളൂവെന്ന് സംവിധായകന്‍…

മലയാള സിനിമയ്ക്ക് നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് ജോസ് തോമസ്. നിരവധി സിനിമകളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച ശേഷമാണ് ജോസ് തോമസ് സംവിധായകന്റെ കുപ്പായം അണിയുന്നത്. ഇപ്പോഴിതാ കമലദളം എന്ന ചിത്രത്തില്‍ ആന്റണി പെരുമ്പാവൂരുമായുള്ള ഒരു ലൊക്കേഷന്‍ അനുഭവം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയാണ് ജോസ് തോമസ്. ആന്ണറി പെരുമ്പാവൂരും മോഹന്‍ലാലും തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ചാണ് ജോസ് തോമസ് സംസാരിക്കുന്നത്. ജോസ് തോമസ് പറയുന്നതിങ്ങനെ… സിനിമാവൃത്തങ്ങളിലെ ചില അസൂയാലുക്കള്‍ പറയാറുണ്ട്, മോഹന്‍ലാലിന്റെ ഡ്രൈവറായി വന്ന ആന്റണി ഇന്ന് ശതകോടീശ്വരനാണെന്ന്. കമലദളം എന്ന സിനിമയിലെ ഒരു അനുഭവം പറയാം. ഞാന്‍ ആ ചിത്രത്തിന്റെ സഹസംവിധായകനാണ്. ചിത്രത്തില്‍ ഏതെങ്കിലുമൊരു സീനില്‍ അഭിനയിക്കണമെന്ന് ആന്റണിക്ക് വലിയ ആഗ്രഹം. എന്നോടത് പറയുകയും ചെയ്തു. പക്ഷേ സീന്‍ അറിഞ്ഞപ്പോള്‍ ആന്റണി മടിച്ചു. കാരണം അതില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര് വിളിക്കണം. ലാല്‍ സാറിന്റെ മുഖത്ത് നോക്കി…

Read More

മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ…എന്നിങ്ങനെ എല്ലാം നിറഞ്ഞ ശുദ്ധമാന തോട്ടം ! ചെന്നൈയിലെ വീടും തോട്ടവും ആരാധകര്‍ക്കു പരിചയപ്പെടുത്തി ഉര്‍വശി;വീഡിയോ കാണാം…

ചെന്നൈയിലെ തന്റെ വീടും ഫലവൃക്ഷ തോട്ടവും ആരാധകര്‍ക്കായി പരിചയപ്പെടുത്തി നടി ഉര്‍വ്വശി. വീടും പരിസരവും ഒരു വീഡിയോയിലൂടെയാണ് നടി ആരാധകരെ കാണിക്കുന്നത്. വീഡിയോയില്‍ കാണുന്ന വീടും പരിസരവും തനി ഗ്രാമീണഭംഗി വിളിച്ചോതുന്നതാണ്. വീട് ചെന്നൈ നഗരത്തിലാണെന്ന് വീഡിയോ കാണുന്ന ആരും പറയില്ല. കേരളത്തിലെ ഏതോ നാട്ടിന്‍ പ്രദേശത്തെ വീടാണെന്നേ തോന്നൂ. മലയാളികളുടെ വീടുകളില്‍ പൊതുവേ കാണുന്ന മാവ്, പ്ലാവ് ഒക്കെ ചെന്നൈയിലെ വീട്ടില്‍ ഉര്‍വ്വശി നട്ടുവളര്‍ത്തിയിട്ടുണ്ട്. മാതളം, നെല്ലിക്ക, നാരകം, പേരക്ക, പപ്പായ തുടങ്ങിയ ഫലവൃക്ഷങ്ങളും നിറയെ പച്ചക്കറികളും ഉര്‍വ്വശി വീട്ടില്‍ നട്ടു വളര്‍ത്തിയിട്ടുണ്ട്. വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീട്ടില്‍ തന്നെ നട്ടുവളര്‍ത്താറുണ്ടെന്ന് ഉര്‍വ്വശി പറയുന്നു. വീട്ടില്‍ സ്ഥലമില്ലെന്നു കരുതി ആരും പച്ചക്കറികള്‍ നട്ടുവളര്‍ത്താതിരിക്കരുതെന്നും പ്ലാസ്റ്റിക് കവറിലോ പഴയ പാത്രമോ പ്ലാസ്റ്റിക് ബോട്ടിലോ മുട്ടയുടെ തോടോ എന്തുമാകട്ടെ അതില്‍ പച്ചക്കറികള്‍ നട്ടു വളര്‍ത്താന്‍ ശ്രമിക്കണമെന്നും താരം പറയുന്നു. നാലു…

Read More

നയന്‍താര ഉടന്‍ അമ്മയാവുമോ ? നയന്‍സിനെ കിസ് ചെയ്യുന്ന ഫോട്ടോ തരാമോ ? ആരാധകരുടെ ബഹുവിധ ചോദ്യങ്ങള്‍ക്ക് കിടിലന്‍ ഉത്തരവുമായി വിഘ്‌നേഷ്…

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. നയന്‍താരയുടെ സിനിമജീവിതവും വ്യക്തിജീവിതവുമെല്ലാം ആളുകള്‍ക്ക വളരെയധികം താല്‍പര്യമുള്ള വിഷയങ്ങളാണ്. നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള പ്രണയം ആരാധകര്‍ ആഘോഷിക്കുന്നുമുണ്ട്. ഡയാന മറിയം കുര്യന്‍ എന്ന മലയാളി പെണ്‍കുട്ടി തെന്നിന്ത്യന്‍ സിനിമാലോകം അടക്കിവാഴുന്ന നയന്‍താരയായി മാറിയത് തന്നെ ഒരു ചരിത്രമാണ്. ചാനല്‍ പരിപാടിയില്‍ അവതാരകയായി തുടങ്ങിയ നയന്‍താര 2003ല്‍ മനസ്സിനക്കരെ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം നായികാപദവി കയ്യാളിയ താരം 2005ല്‍ ശരത് കുമാര്‍ നായകനായ അയ്യയിലൂടെ തമിഴത്ത് ചേക്കേറി. ഈ സിനിമയുടെ വിജയത്തോടെ താരം സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍ മന്നന്‍ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയില്‍ അഭിനയിച്ചതോടെയാണ് നയന്‍സിന്റെ തലവര മാറുന്നത്. തുടര്‍ന്ന് ഇന്ന് വരെ തെന്നിന്ത്യന്‍ സിനിമ ലോകം അടക്കി വാഴുകയാണ് താരം. ഒരുകാലത്ത് വെറും ഗ്ലാമര്‍ താരമായി മാറ്റി നിര്‍ത്തപ്പെട്ട നടിയില്‍…

Read More

എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച മഞ്ജു സുനിച്ചനെ ചൊറിഞ്ഞ് ഞരമ്പന്‍ ! കമന്റിട്ടവന് കണക്കിന് കൊടുത്ത് താരം…

മലയാള സിനിമയിലും മിനിസ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് മഞ്ജു സുനിച്ചന്‍. മിനിസ്‌ക്രീനില്‍ ഹാസ്യറോളുകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സിനിമയിലും സജീവമായി. ഇതിനിടയ്ക്ക്. ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ബിഗ്‌ബോസ് മലയാളം സീസണ്‍ രണ്ടിലെ മത്സരാര്‍ത്ഥിയുമായി മഞ്ജു സുനിച്ചന്‍. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നടയുടെ പുതിയ പോസ്റ്റും വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൈവരിച്ച പോലീസ് ഉദ്യോഗസ്ഥ ആനിയെ അഭിനന്ദിച്ചു കൊണ്ടുള്ള മഞ്ജുവിന്റെ കുറിപ്പ് വൈറലായിരുന്നു. എസ്ഐ ആനി ശിവയെ അഭിനന്ദിച്ചുകൊണ്ടുള്ള തന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍ക്കാണ് മഞ്ജു മറുപടി നല്‍കിയത്. ഇയാളുടെ കഥാപാത്രങ്ങള്‍ അങ്ങനെയല്ലല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. കഥാപാത്രങ്ങള്‍ ജീവിതമല്ലല്ലോ, അതിന്റെ ഒന്നും പേര് മഞ്ജു എന്നും അല്ല എന്നായിരുന്നു ഇതിന് മഞ്ജു നല്‍കിയ മറുപടി. അതെ. പക്ഷെ ആണ്‍ വേഷം കെട്ടിയാലേ ചന്തമുള്ളൂ എന്ന് അതിന്…

Read More

ചൊറിയാന്‍ വന്നവന്‍ മാസ്സ് മറുപടി നല്‍കി സനുഷ സന്തോഷ് ! അതു കലക്കിയെന്ന് ആരാധകര്‍…

ബാലതാരമായി വന്ന് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സനുഷ സന്തോഷ്. വളര്‍ന്ന് നായികയായെങ്കിലും മലയാളികള്‍ക്ക് ഇന്നും സനുഷ കൊച്ചുകുട്ടിയാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. ലോക്ക്ഡൗണ്‍ കാലഘട്ടങ്ങള്‍ എല്ലാം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളുമായി നിരന്തരം താരം ആരാധകരുമായി സംവദിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്ന താരം സിനിമയിലേക്ക് തിരിച്ചുവരുന്നെന്ന വാര്‍ത്തയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ താരം ഒരു പുതിയ ഫോട്ടോ പങ്കുവെക്കുകയും അതിന് വ്യത്യസ്തമായ ഒരു ക്യാപ്ഷന്‍ നല്‍കുകയും ചെയ്തു. എന്ത് ഫോട്ടോ പങ്കു വെച്ചാലും മോശം കമന്റ് ഇടുന്നവര്‍ക്കെതിരെ താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുകയാണ്. സാധാരണയായി മോശം കമന്റ് വന്നതിനു ശേഷമാണ് താരങ്ങള്‍ മറുപടി പറയാറുള്ളത്. സനുഷ റൂട്ട് മാറ്റി പിടിച്ചിരിക്കുകയാണ്. താരത്തിന്റെ ക്യാപ്ഷന്‍ തന്നെ മോശം കമന്റ് ഇടുന്നവരുടെ മുഖത്തടിക്കുന്ന രൂപത്തിലായിരുന്നു. എന്തോ ?? എങ്ങനെ ??…

Read More

17 ദിവസത്തെ ഇടവേളയില്‍ സഹോദരിമാരെ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! വിരല്‍ ചൂണ്ടുന്നത് സ്ത്രീധന പീഡനത്തിലേക്ക്…

രാജ്യത്തെ ആകെ വ്യാപിച്ചിരിക്കുന്ന കൊറോണയേക്കാള്‍ വലിയ വൈറസാണ് സ്ത്രീധനം എന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാം കേട്ടുകൊണ്ടിരിക്കുന്നത്. മൈസൂരുവില്‍ സഹോദരിമാരെ 17 ദിവസത്തെ ഇടവേളയില്‍ ഭര്‍ത്തൃവീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ പിന്നിലെ വില്ലനും സ്ത്രീധനമാണെന്ന് നിഗമനം. സ്ത്രീധനത്തിനായുള്ള ഭര്‍ത്തൃവീട്ടുകാരുടെ പീഡനം കാരണമാണ് മക്കള്‍ മരിച്ചതെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഹാസനിലെ സക്ലേശ്പുര്‍ താലൂക്കിലാണ് സംഭവം. കാപ്പിത്തോട്ടം തൊഴിലാളിയായ ബെലഗോഡു ഗ്രാമവാസി ഉദയ്യുടെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. യഥാക്രമം ജൂണ്‍ എട്ടിനും 25-നുമായിരുന്നു ഇവരുടെ മരണം. നാലു പെണ്‍മക്കളാണ് ഉദയ്ക്കുള്ളത്. ഇതില്‍ രണ്ടാമത്തെ മകളായ ഐശ്വര്യയെ തുമകുരുവിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മൂത്തമകളായ സൗന്ദര്യയെ ഹൊസനനഗരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഹാസന്‍ വനിതാ ഫസ്റ്റ് ഗ്രേഡ് സര്‍ക്കാര്‍ കോളേജില്‍ ജേണലിസം വിദ്യാര്‍ഥിനിയാണ് സൗന്ദര്യ.…

Read More

താങ്ക്യു ഉണ്ണിയേട്ടാ താങ്ക്യു ! ഉണ്ണി മുകുന്ദന്‍ ചെയ്ത സഹായത്തിന് നന്ദി പറഞ്ഞ് അരുന്ധതി

വര്‍ക്കലയില്‍ പുതുതായി ചാര്‍ജെടുത്ത വനിതാ എസ്‌ഐ ആനി ശിവയെ അഭിനന്ദിച്ച് കൊണ്ട് നടന്‍ ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ചിലര്‍ വിവാദമാക്കിയിരുന്നു. പോസ്റ്റില്‍ സ്ത്രീവിരുദ്ധതയാണെന്ന് ആരോപിച്ച് നിരവധി ഫെമിനിസ്റ്റുകള്‍ താരത്തിനെതിരേ രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരേ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി. ‘ഫോട്ടോ ഇടാന്‍ കാരണമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. അപ്പോഴാണ് ഉണ്ണിയേട്ടന്‍ പൊട്ട് സജസ്റ്റ് ചെയ്തത്. ഇപ്പൊ നല്ല ആശ്വാസമുണ്ട്. താങ്ക്യൂ ഉണ്ണിയേട്ടാ.’പൊട്ടുകുത്തിയുള്ള ചിത്രം പങ്കുവച്ച് അരുന്ധതി കുറിച്ചു. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനിയുടെ ചിത്രത്തിനൊപ്പം ഉണ്ണി മുകുന്ദന്‍ കുറിച്ചത്. ഇതില്‍ ‘വലിയ പൊട്ട്’ എന്ന പ്രയോഗമാണ് സ്ത്രീപക്ഷവാദികള്‍ വന്‍വിവാദമാക്കിയത്. പൊട്ടു തൊടുന്നതും തൊടാത്തതും ഒരാളുടെ സ്വാതന്ത്ര്യമാണെന്നും അതിന് സ്ത്രീ ശാക്തീകരണവുമായി യാതൊരു ബന്ധവുമില്ലെന്നും കമന്റുകളില്‍ പറയുന്നു. സ്ത്രീ വിരുദ്ധത പറഞ്ഞ് കൊണ്ടാണോ സ്ത്രീകളെ പുകഴ്‌ത്തേണ്ടതെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. എന്തായാലും സ്ത്രീപക്ഷവാദികളെല്ലാം…

Read More

നിസ്സാരം ! തുടകള്‍ കൊണ്ട് അമര്‍ത്തി ഏഴു സെക്കന്‍ഡു കൊണ്ട് യുവതി പൊട്ടിച്ചത് മൂന്ന് തണ്ണിമത്തന്‍ ! റിക്കാര്‍ഡ് പ്രകടനത്തിന്റെ വീഡിയോ കാണാം…

തണ്ണിമത്തന്‍ വൈറും കൈകള്‍ കൊണ്ട് പൊട്ടിക്കാന്‍ തന്നെ സാധാരണക്കാരനെക്കൊണ്ടാവില്ല, അപ്പോള്‍ പിന്നെ തുടകള്‍ ഉപയോഗിച്ച് പൊട്ടിക്കുന്നത് ചിന്തിക്കാന്‍ കൂടി കഴിയുമോ… കോര്‍ട്‌നി ഒല്‍സന്‍ എന്ന യുവതിയെ സംബന്ധിച്ച് ഇക്കാര്യം നിസ്സാരം, വെറും ഏഴു സെക്കന്‍ഡ് കൊണ്ട് വലിയ മൂന്നു തണ്ണിമത്തന്‍ തുടകള്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് കോര്‍ട്‌നി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയത്. ഉക്രൈനിയന്‍ ബോഡിബില്‍ഡര്‍ ഒല്‍ഗ ലിയാഷ്ചക്കിന്റെ റിക്കാര്‍ഡാണ് കോര്‍ട്‌നി തകര്‍ത്തത്. കോര്‍ട്‌നിയുടെ വസ്ത്രശാല ഉദ്ഘാടനം ചെയ്യുന്ന ദിവസമായിരുന്നു അവരുടെ റിക്കാര്‍ഡ് പ്രകടനം. എട്ടാഴ്ച പരിശീലിച്ചാണ് തണ്ണിമത്തന്‍ പൊളിക്കാന്‍ പരിശീലിച്ചതെന്നാണ് കോര്‍ട്‌നിയുടെ പക്ഷം. എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലാണ്.

Read More

എരുമ വെള്ളത്തില്‍ കിടക്കുന്നതു പോലെയുണ്ട് ! ഇങ്ങനെ കമന്റിട്ടയാള്‍ക്ക് വായടച്ചുള്ള മറുപടി നല്‍കി ആര്യ…

സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ മോശം കമന്റുകളുമായി കളം നിറയുന്ന നിരവധി ആളുകളുണ്ട്. ചില താരങ്ങള്‍ ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രതികരിക്കുന്ന ഒരാളാണ് നടിയും അവതാരകയുമായ ആര്യ. താന്‍ നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. കറുത്ത സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്. ശക്തമായ അടിക്കുറിപ്പും കൂടെയുണ്ടായിരുന്നു. അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍ എന്നാണ് ആര്യ കുറിച്ചത്. നിരവധി പേര്‍ ചിത്രത്തേയും അടിക്കുറിപ്പിനേയും പ്രശംസിച്ച് രംഗത്തെത്തി. ഇതിനിടെയായിരുന്നു ഒരാളുടെ മോശം കമന്റ്. എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെയുണ്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കമന്റിന് ശക്തമായ ഭാഷയില്‍ തന്നെയാണ് നടി…

Read More