എരുമ വെള്ളത്തില്‍ കിടക്കുന്നതു പോലെയുണ്ട് ! ഇങ്ങനെ കമന്റിട്ടയാള്‍ക്ക് വായടച്ചുള്ള മറുപടി നല്‍കി ആര്യ…

സെലിബ്രിറ്റികള്‍ പ്രത്യേകിച്ച് നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കു താഴെ മോശം കമന്റുകളുമായി കളം നിറയുന്ന നിരവധി ആളുകളുണ്ട്. ചില താരങ്ങള്‍ ഇത്തരം കമന്റുകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ ചിലര്‍ ശക്തമായി പ്രതികരിക്കുകയും ചെയ്യും. ഇത്തരത്തില്‍ പ്രതികരിക്കുന്ന ഒരാളാണ് നടിയും അവതാരകയുമായ ആര്യ. താന്‍ നീന്തല്‍ക്കുളത്തില്‍ നില്‍ക്കുന്ന മനോഹര ചിത്രങ്ങള്‍ ആര്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കു വച്ചിരുന്നു. കറുത്ത സ്ലീവ്ലെസ്സ് വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമാണ് ആര്യ പങ്കുവെച്ചത്. ശക്തമായ അടിക്കുറിപ്പും കൂടെയുണ്ടായിരുന്നു. അവള്‍ വെള്ളമാണ്, നിങ്ങളെ മുക്കാന്‍ ശക്തിയുള്ളവള്‍, ശുചീകരിക്കാനും മാത്രം സോഫ്റ്റായവള്‍, നിങ്ങളെ സംരക്ഷിക്കാനും മാത്രം ആഴമുള്ളവള്‍ എന്നാണ് ആര്യ കുറിച്ചത്. നിരവധി പേര്‍ ചിത്രത്തേയും അടിക്കുറിപ്പിനേയും പ്രശംസിച്ച് രംഗത്തെത്തി. ഇതിനിടെയായിരുന്നു ഒരാളുടെ മോശം കമന്റ്. എരുമ വെള്ളത്തില്‍ കിടക്കുന്നത് പോലെയുണ്ട് എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. ഈ കമന്റിന് ശക്തമായ ഭാഷയില്‍ തന്നെയാണ് നടി…

Read More

ഫാസ്റ്റ് നമ്പര്‍ വിട്ട് ഇത്തവണ ക്ലാസിക്കലില്‍ ഒരു കൈ നോക്കി ജാനകി ഓം കുമാര്‍ ! വീഡിയോ വൈറല്‍…

സോഷ്യല്‍മീഡിയയുടെ ആവിര്‍ഭാവത്തോടെ ഒരാളുടെ തലവര മാറാന്‍ അധികം സമയം വേണ്ടെന്നായി. ഒരൊറ്റ പാട്ടിലൂടെയോ ഡാന്‍സിലൂടെയോ എന്തിന് ഒരു കണ്ണിറുക്കലിലൂടെ വരെയാണ് ആളുകള്‍ ലോകപ്രശസ്തരാവുന്നത്. അത്തരത്തില്‍ സോഷ്യല്‍മീഡിയയിലൂടെ താരമായ ആളാണ് ജാനകി ഓം കുമാര്‍. റാസ്പുടിന്‍ എന്ന ഗാനത്തിന് ഡാന്‍സ് ചെയ്തതാണ് ജാനകിയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. നവീന്‍ റസാഖായിരുന്നു ആ ഡാന്‍സില്‍ ജാനകിയുടെ പങ്കാളി. പിന്നീട് ആ ഡാന്‍സ് വീഡിയോക്ക് വിമര്‍ശനങ്ങളും പ്രശംസകളും കൂടി ആയപ്പോള്‍ രണ്ടുപേരും സമൂഹമാധ്യമങ്ങളിലെ താരമായി മാറുകയായിരുന്നു. ജാനകിയുടെ സമയമാണ് കൂടുതലും തെളിഞ്ഞത്. ദിവസങ്ങള്‍ കൊണ്ട് ലക്ഷക്കണക്കിന് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ താരത്തെ പിന്തുടര്‍ന്നു. താരത്തിനെതിരെ വിമര്‍ശനവുമായി ചിലര്‍ വന്നെങ്കിലും അതിനെ പൊളിച്ചടുക്കി കൊണ്ട് ഒരുപാട് പേര്‍ സപ്പോര്‍ട്ടുമായി രംഗത്തുവന്നു. ഒരുപാട് വേദികളില്‍ താരം പ്രത്യക്ഷപ്പെട്ടു. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകര്‍ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.…

Read More

എന്റെ കരിയറിനെ ഇത്ര അധികം ഉയര്‍ത്തി കൊണ്ട് വന്ന മനുഷ്യന്‍ ! അയാളിലെ മികച്ച നടനെക്കാള്‍ എന്നെ എന്നും ആകര്‍ഷിച്ചത് അയാളിലെ നല്ല മനുഷ്യനെയെന്ന് ഷാജി കൈലാസ്…

നടന്‍ സുരേഷ്‌ഗോപിയുടെ 63-ാം ജന്മദിനമായിരുന്നു കഴിഞ്ഞു പോയത്. താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ഷാജി കൈലാസിന്റെ കുറിപ്പ് ഇങ്ങനെ… 1989ലാണ് ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയുന്നത് ‘ന്യൂസ്’. സംവിധാനത്തോടൊപ്പം അതിന്റെ കഥയും എന്റേത് തന്നെയായിരുന്നു. ചിത്രം ആദ്യ ഡ്രാഫ്റ്റ് എഴുതുമ്പോള്‍ തന്നെ അതിലെ ഋഷി മേനോന്‍ എന്ന നായക കഥാപാത്രത്തിന് സുരേഷ് ഗോപിയുടെ രൂപം ആയിരുന്നു. ആ ചിത്രം ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മുന്നോട്ട് സഞ്ചരിക്കാന്‍ ഉള്ള ആത്മ വിശ്വാസം തന്നു. സുരേഷിന്റെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ആ ചിത്രം. വിജയത്തോടൊപ്പം എനിക്ക് നല്ലൊരു സുഹൃത്തിനെയും സഹോദരനെയും ആ ചിത്രം സമ്മാനിച്ചു. പിന്നീട് 1991 ഇല്‍ ‘തലസ്ഥാനം’ ആയി ഞങ്ങള്‍ വന്നപ്പോള്‍ ആ ചിത്രത്തെ ജനങ്ങള്‍ പൂര്‍വാധികം ആവേശത്തോടെ ഏറ്റെടുത്തത് സ്മരിക്കുന്നു. എനിക്ക് ഞാന്‍…

Read More

തനിക്ക് പ്രവേശനമില്ല! മാസ്‌ക്ക് ധരിക്കാഞ്ഞ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിവെച്ച് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍;വീഡിയോ കാണാം…

മാസ്‌ക്ക് ധരിക്കാത്തതിന്റെ പേരില്‍ റെയില്‍വേ ഉദ്യോഗസ്ഥനു നേരെ വെടിയുതിര്‍ത്ത് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരന്‍. ഉത്തര്‍പ്രദേശിലാണ് സംഭവം. കാലിന് വെടിയേറ്റ 40കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. ബറേലിയില്‍ വെള്ളിയാഴ്ചയാണ് സംഭവം. റെയില്‍വേയിലെ ടെലികോം ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്ന രാജേഷ് രാത്തോഡിനാണ് വെടിയേറ്റത്. പാസ്ബുക്ക് അപ്ഡേറ്റ് ചെയ്യാന്‍ ബാങ്ക് ഓഫ് ബറോഡ ശാഖയില്‍ പോയ സമയത്താണ് രാജേഷിന് വെടിയേറ്റതെന്ന് ഭാര്യ പറയുന്നു. ബാങ്കില്‍ ആദ്യം പോയ സമയത്ത് മാസ്‌ക് ധരിച്ചിരുന്നില്ല. മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പ്രവേശനം അനുവദിച്ചില്ല. തുടര്‍ന്ന് മാസ്‌ക് ധരിച്ച് വീണ്ടും എത്തിയപ്പോഴും പ്രവേശനം നിഷേധിച്ചതായി ഭാര്യ ആരോപിക്കുന്നു. ഉച്ചഭക്ഷണ സമയമാണ് എന്ന് പറഞ്ഞാണ് പ്രവേശനം നിഷേധിച്ചത്. എന്നാല്‍ സമയം രാവിലെ 11.30 ആയിരുന്നുള്ളൂ. തുടര്‍ന്ന് ഭര്‍ത്താവിനെ തള്ളുകയും കാലില്‍ സുരക്ഷാ ജീവനക്കാരന്‍ വെടിവെയ്ക്കുകയുമായിരുന്നുവെന്ന് ഭാര്യ പറയുന്നു. ആരും തന്നെ…

Read More

അ​ധ്യാ​പ​ക പ​രീ​ക്ഷ​യി​ല്‍ ജ​യി​ച്ച് ‌അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍! ഹ​യ​ര്‍ സെ​ക്ക​ൻഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി​യു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

ബി​ഹാ​ര്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​ത്തു​ന്ന ഹ​യ​ര്‍ സെ​ക്ക​ൻഡ​റി അ​ധ്യാ​പ​ക​ര്‍​ക്ക് വേ​ണ്ടി​യു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ വീ​ണ്ടും വി​വാ​ദ​ത്തി​ല്‍. ഇ​ത്ത​വ​ണ മ​ല​യാ​ളി കൂ​ടി​യാ​യ ന​ടി അ​നു​പ​മ പ​ര​മേ​ശ്വ​ര​ന്‍റെ ഫോ​ട്ടോ പ​തി​ച്ച മാ​ര്‍​ക്ക് ലി​സ്റ്റാ​ണ് വൈ​റ​ലാ​യ​ത്. ഇ​തി​നെ​തി​രേ ബീ​ഹാ​റി​ല്‍ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ അ​ട​ക്കം രം​ഗ​ത്ത് വ​ന്നി​ട്ടു​ണ്ട്. ഋ​ഷി​കേ​ശ് കു​മാ​ര്‍ എ​ന്ന​യാ​ളു​ടെ മാ​ര്‍​ക്ക് ഷീ​റ്റ് ആ​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. പ​ക്ഷെ ഋ​ഷി​കേ​ശ് കു​മാ​റി​നന്‍റെ ഫോ​ട്ടോ​യ്ക്കു പ​ക​രം മാ​ര്‍​ക്ക് ലി​സ്റ്റി​ലെ ഫോ​ട്ടോ ന​മ്മു​ടെ സ്വ​ന്തം ന​ടി അ​നു​പ​മ​യു​ടെ​താ​ണ്. ഉ​ര്‍​ദു, സം​സ്‌​കൃ​തം, സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ അ​ട​ങ്ങി​യ ഷീ​റ്റാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. 2021 മാ​ര്‍​ച്ചി​ലാ​ണ് എ​സ്ടി​ഇ​ടി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ സാ​ങ്കേ​തി​ക ത​ക​രാ​ര്‍ മൂ​ലം ചി​ല വി​ഷ​യ​ങ്ങ​ളു​ടെ മാ​ര്‍​ക്കു​ക​ള്‍ ഇ​പ്പോ​ഴാ​ണ് അ​പ്‌​ലോ​ഡ് ചെ​യ്ത​ത്. മാ​ര്‍​ക്ക് ലി​സ്റ്റി​ല്‍ അ​നു​പ​മ​യു​ടെ ചി​ത്രം വ​ന്ന​തോ​ടെ ഇ​ത്ത​ര​ത്തി​ല്‍ ഫോ​ട്ടോ മാ​റി​യ​താ​യി പ​ല പ​രാ​തി​യും ഉ​യ​രു​ന്നു​ണ്ടെ​ന്നാ​ണ് ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് പ​റ​യു​ന്ന​ത്.…

Read More

‘കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്’! സ്ത്രീധനത്തിനെതിരേ കുറിക്കുകൊള്ളുന്ന വീഡിയോയുമായി മോഹന്‍ലാല്‍…

വിസ്മയയുടെ മരണത്തെത്തുടര്‍ന്ന് സ്ത്രീധനം കേരളത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയായിരിക്കുകയാണ്. ഈ അവസരത്തില്‍ സ്ത്രീധനത്തിനെതിരേ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍ റിലീസിനായി കാത്തിരിക്കുന്ന നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട് എന്ന തന്റെ ചിത്രത്തിലെ രംഗം ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താണ് താരം സ്ത്രീധനത്തിനെതിരേ സംസാരിച്ചിരിക്കുന്നത്. വിവാഹം ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പെണ്ണിനെ മരണത്തിലേക്ക് തള്ളിവിടുന്ന കാഴ്ച നിറഞ്ഞ കേരളത്തില്‍ സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരേ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോ വലിയ സന്ദേശമാണ് നല്‍കുന്നത്. ‘സ്ത്രീധനം കൊടുക്കരുത്, വാങ്ങരുത്. സ്ത്രീക്ക് തുല്യത ഉറപ്പാക്കുന്ന നവകേരളം ഉണ്ടാവട്ടെ’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു. ‘മക്കളേ നിങ്ങള്‍ വിഷമിക്കേണ്ട കേട്ടാ, നിങ്ങളുടെ എല്ലാ കാര്യത്തിനും കട്ടയ്ക്ക് ഈ ഗോപണ്ണന്‍ ഉണ്ട്. കല്യാണമല്ല പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ലക്ഷ്യം, സ്വയംപര്യാപ്തതയാണ്. അതാണ് പൊളിറ്റിക്കലി കറക്റ്റ്’ എന്നാണ് വീഡിയോയിലെ പ്രസക്തമായ സംഭാഷണം.

Read More

ഒരാഴ്ച ഐസിയുവില്‍ കിടന്നിട്ട് ഡബ്ല്യുസിക്കാരും ഒരു മറ്റേ സിസിക്കാരും വിളിച്ചില്ല ! എപ്പോഴും വിളിച്ച് കാര്യങ്ങള്‍ തിരക്കിയത് മമ്മുക്ക; തുറന്നു പറച്ചിലുമായി സാന്ദ്ര തോമസ്…

മലയാളികളുടെ പ്രിയപ്പെട്ട നടിയും നിര്‍മാതാവുമാണ് സാന്ദ്ര തോമസ്. 1991ല്‍ ബാലതാരമായി ആണ് താരം സിനിമ മേഖലയില്‍ തുടക്കം കുറിച്ചതെങ്കിലും നിര്‍മാതാവ് എന്ന നിലയിലാണ് താരം പേരെടുത്തത്. വിജയ് ബാബുവിനൊപ്പം ഫ്രൈഡേ ഫിലംസിന്റെ ബാനറിലാണ് നടി ആദ്യം സിനിമകള്‍ നിര്‍മ്മിച്ചത്. ഇവരുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങിയ മിക്ക ചിത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ നടിയായി എത്തിയ സിനിമകളും സാന്ദ്രയുടെതായി പ്രേക്ഷകര്‍ ഏറ്റെടുത്തു. സക്കറിയായുടെ ഗര്‍ഭിണികള്‍, മങ്കിപെന്‍ മോഹന്‍ലാല്‍ നായകനായ പെരുച്ചാഴി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചതും സാന്ദ്രയായിരുന്നു. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍, ആട് ഒരു ഭീകരജീവിയാണ്, മങ്കിപ്പെന്‍, പെരുച്ചാഴി തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങളിലാണ് നടി എത്തിയത്. വിവാഹ ശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി നടി. സാന്ദ്രയുടെ മക്കളായ തങ്കക്കൊലുസ് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്്. അടുത്തിടെയായിരുന്നു താരത്തിന്…

Read More

സുഖമില്ലാതെ കിടന്ന ഞാന്‍ ദിലീപിന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അഭിനയിച്ചത് ! ഷൂട്ട് കഴിഞ്ഞു പോകുമ്പോള്‍ ദിലീപ് നിര്‍ബന്ധിച്ചതിന്റെ കാര്യം മനസ്സിലായി;മനസ്സു തുറന്ന് കൊല്ലം തുളസി…

സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങള്‍ക്ക് ആരാധകര്‍ കുറവാണ്. എന്നാല്‍ പലപ്പോഴും സിനിമയില്‍ നായകനെ കവച്ചു വെയ്ക്കുന്ന പ്രകടനമായിരിക്കും വില്ലന്മാരുടേത്. ചിലപ്പോഴൊക്കെ സിനിമ വിജയിക്കുന്നതു തന്നെ ശക്തനായ വില്ലന്റെ സാന്നിദ്ധ്യം കൊണ്ടായിരിക്കും.കുളപ്പള്ളി അപ്പന്‍, കീരിക്കാടന്‍ ജോസ്, ജോണ്‍ ഹോനായി, ദിഗംബരന്‍, മുണ്ടക്കല്‍ ശേഖരന്‍, അയ്യപ്പന്‍, മിര്‍സ ഖാന്‍, ഹൈദര്‍ മരക്കാര്‍ തുടങ്ങിയ നിരവധി കിടിലന്‍ വില്ലന്മാര്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ ഒരുപാട് വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരമാണ് കൊല്ലം തുളസി.നടന്‍ എന്നതിലുപരി മികച്ച എഴുത്തുകാരനും രാഷ്ട്രീയക്കാരനും ആണ് കൊല്ലം തുളസി. ഒരുപാട് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. സിനിമയിലും സീരിയലിലും ആയി എണ്ണമറ്റ മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരെ രസിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഈയടുത്ത് അദ്ദേഹം ദിലീപുമായുള്ള ഒരു അനുഭവം പങ്കുവെക്കുകയുണ്ടായി…കാന്‍സര്‍ ബാധിതനായിരുന്ന സമയത്ത് ദിലീപ് ചെയ്ത സഹായത്തെക്കുറിച്ചാണ് കൊല്ലം തുളസി മനസ്സു…

Read More

അങ്ങനെ നടന്നാല്‍ മാത്രമേ അതുണ്ടാവൂ ! താന്‍ വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി അനു ജോസഫ്…

മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് അനുജോസഫ്. പതിനഞ്ചു വര്‍ഷമായി അനു അഭിനയ രംഗത്ത് സജീവമാണ്. സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. നൃത്തത്തിലും മികവ് പുലര്‍ത്തിയ ആളാണ് അനു. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെ ആണ് അനു സിനിമ ലോകത്ത് എത്തുന്നത്. ദൂരദര്‍ശനിലെ ഏക ചന്ദ്രിക എന്ന സീരിയലിലാണ് ആദ്യമായി അഭിനയിച്ചത്. ഇപ്പോഴിതാ താന്‍ വിവാഹം കഴിക്കാതിരിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് അനു ജോസഫ്. ആരാധകരുമായി സംവദിക്കവേ ആണ് അനു അതേ കുറിച്ചു പറഞ്ഞത്. ”വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും ചിന്തയില്ലെന്നും തന്റെ ഇഷ്ടങ്ങള്‍ മനസ്സിലാക്കുന്ന ഒരാള്‍ വന്നാല്‍ മാത്രം അതുണ്ടാകു എന്നുമാണ് അനു പറയുന്നത്. ‘വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരമില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല അത്രമാത്രം. പ്രത്യേകിച്ച് സങ്കല്‍പം ഒന്നുമില്ല. നമ്മളെ മനസിലാക്കാന്‍ കഴിവുള്ള ഒരാള്‍ വന്നാല്‍ അന്ന് വിവാഹത്തെക്കുറിച്ച് ആലോചിക്കും. മാത്രമല്ല ‘സിംഗിള്‍ ലൈഫ് ഞാന്‍…

Read More

കോവിഡ് വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും ഉപകാരപ്പെടും ! ഐസിഎംആര്‍ പറയുന്നതിങ്ങനെ…

കോവിഡിനെ ചെറുക്കാന്‍ വാക്‌സിന്‍ ഗര്‍ഭിണികള്‍ക്കും നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡിനെ ചെറുക്കാന്‍ വാക്സിന്‍ ഗര്‍ഭിണികള്‍ക്ക് ഉപയോഗപ്രദമാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് അവലോകന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗര്‍ഭിണികള്‍ക്ക് വാക്സിന്‍ കുത്തിവെയ്പ്പ് നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗര്‍ഭിണികള്‍ക്കും വാക്സിന്‍ സ്വീകരിക്കാമെന്ന മാര്‍ഗ നിര്‍ദേശം കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ച പഠനങ്ങള്‍ നടക്കുകയാണെന്നും സെപ്റ്റംബറോടെ ഇതിന്റെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വളരെ ചെറിയ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ നടത്തേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് വലിയ തോതില്‍ വാക്സിന്‍ നല്‍കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Read More