ബ​ന്ദി​ക​ൾ​ക്കു യാ​ത്രാ​മൊ​ഴി​യേ​കി ഹ​മാ​സി​ന്‍റെ ഭീ​ഷ​ണി​ച്ചി​ത്രം: ബ​ന്ദി​ക​ളെ ജീ​വ​നോ​ടെ​യോ മ​രി​ച്ചോ കി​ട്ടി​ല്ലെ​ന്ന് ഭീ​ക​ര​ർ

ക​​​യ്റോ: ഗാ​​​സ​​​യി​​​ൽ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള 47 ഇ​​​സ്രേ​​​ലി ബ​​​ന്ദി​​​ക​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ, യാ​​​ത്രാ​​​മൊ​​​ഴി സ​​​ന്ദേ​​​ശ​​​ത്തി​​​നൊ​​​പ്പം പു​​​റ​​​ത്തു​​​വി​​​ട്ട് ഗാ​​​സ​​​യി​​​ലെ ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ. ഗാ​​​സ സി​​​റ്റി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഓ​​​പ്പ​​​റേ​​​ഷ​​​നു​​​മാ​​​യി ഇ​​​സ്രേ​​​ലി സേ​​​ന മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ഭീ​​​ക​​​ര​​​ർ ഇ​​​ത്ത​​​ര​​​മൊ​​​രു ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​ർ​​​ന്ന​​​ത്. 47 ബ​​​ന്ദി​​​ക​​​ളു​​​ടെ​​​യും മു​​​ഖം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ചി​​​ത്ര​​​മാ​​​ണ് ഹ​​​മാ​​​സ് പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. 1986ൽ ​​​ല​​​ബ​​​നീ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ പി​​​ടി​​​യി​​​ലാ​​​യി എ​​​ന്ന​​​നു​​​മാ​​​നി​​​ക്കു​​​ന്ന ഇ​​​സ്രേ​​​ലി വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ റോ​​​ൺ അ​​​രാ​​​ദി​​​ന്‍റെ പേ​​​രാ​​​ണ് എ​​​ല്ലാ മു​​​ഖ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​യും അ​​​ടി​​​യി​​​ൽ എ​​​ഴു​​​തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നൊ​​​പ്പം ഒ​​​ന്ന് മു​​​ത​​​ൽ 47 വ​​​രെ ന​​​ന്പ​​​റു​​​ക​​​ളും ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്. പി​​​ന്നീ​​​ട് എ​​​ന്തു​​​പ​​​റ്റി എ​​​ന്ന​​​റി​​​യാ​​​ത്ത റോ​​​ൺ അ​​​രാ​​​ദി​​​ന്‍റെ ഗ​​​തി ഗാ​​​സ​​​യി​​​ലെ ബ​​​ന്ദി​​​ക​​​ൾ​​​ക്കു വ​​​രു​​​മെ​​​ന്ന് ഹ​​​മാ​​​സ് ഭീ​​​ഷ​​​ണി മു​​​ഴ​​​ക്കി. ചി​​​ത്ര​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള സ​​​ന്ദേ​​​ശ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു, ബ​​​ന്ദി മോ​​​ച​​​നം ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​ർ ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു​​​വെ​​​ന്നും ഇ​​​സ്രേ​​​ലി സൈ​​​നി​​​ക മേ​​​ധാ​​​വി ഇ​​​യാ​​​ൽ സ​​​മീ​​​ർ ഗാ​​​സ സി​​​റ്റി പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നു​​​ള്ള ഓ​​​പ്പ​​​റേ​​​ഷ​​​നു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ…

Read More

ബം​ഗ​ളൂ​രു-തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ വ​രെ നീ​ട്ടി

കൊ​ല്ലം: ഉ​ത്സ​വ​കാ​ല തി​ര​ക്ക് പ്ര​മാ​ണി​ച്ച് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് (കൊ​ച്ചു​വേ​ളി ) അ​നു​വ​ദി​ച്ച മൂ​ന്ന് പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ ഡി​സം​ബ​ർ​വ​രെ നീ​ട്ടാ​ൻ റെ​യി​ൽ​വേ ബോ​ർ​ഡ് തീ​രു​മാ​നി​ച്ച​താ​യി ദ​ക്ഷി​ണ-​പ​ശ്ചി​മ റെ​യി​ൽ​വേ അ​റി​യി​ച്ചു. എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സാ​ണ്(06555) നീ​ട്ടി​യ ആ​ദ്യ വ​ണ്ടി.ഒ​ക്ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ് നേ​ര​ത്തേ സ​ർ​വീ​സ് അ​നു​വ​ദി​ച്ച​ത്. ഇ​ത് ഡി​സം​ബ​ർ 26 വ​രെ​യാ​ക്കി നീ​ട്ടി. തി​രി​ച്ച് തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബെം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ഡി​സം​ബ​ർ 28 വ​രെ​യും നീ​ട്ടി. സെ​പ്റ്റം​ബ​ർ 28 വ​രെ​യാ​യി​രു​ന്നു നേ​ര​ത്തേ അ​നു​വ​ദി​ച്ച​ത്. എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി എ​ക്സ്പ്ര​സ്(06523) ആ​ണ് നീ​ട്ടി​യ ര​ണ്ടാ​മ​ത്തെ വ​ണ്ടി. സെ​പ്റ്റം​ബ​ർ 15 വ​രെ അ​നു​വ​ദി​ച്ച വ​ണ്ടി ഡി​സം​ബ​ർ 29 വ​രെ ഓ​ടും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു വീ​ക്കി​ലി എ​ക്സ്പ്ര​സ്(06524) സെ​പ്റ്റം​ബ​ർ 15-ന് ​അ​വ​സാ​നി​ക്കേ​ണ്ടി​യി​രു​ന്ന​ത് ഡി​സം​ബ​ർ 30 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചു. എ​സ്എം​വി​ടി ബം​ഗ​ളൂ​രു-​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് വീ​ക്കി​ലി…

Read More

പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ന​സി​ൽ ഭ​ക്തി​യു​ണ്ട്, മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ യോ​ഗ്യ​ൻ; പ്ര​തി​പ​ക്ഷം ഷ​ണ്ഡ​ന്മാ​രെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ

പ​ത്ത​നം​തി​ട്ട: ഇ​ട​തു​പ​ക്ഷ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി തു​ട​രാ​ൻ യോ​ഗ്യ​ൻ പി​ണ​റാ​യി മാ​ത്ര​മാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി. പ്ര​തി​പ​ക്ഷ​ത്തെ ഷ​ണ്ഡ​ന്മാ​രെ​ന്ന് അ​ധി​ക്ഷേ​പി​ച്ച എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വി​ജ​യ​മാ​ണെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​വ​തി പ്ര​വേ​ശ​ന കാ​ല​ത്തെ സ​മ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന​ത് ന്യാ​യ​മാ​യ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി ന​ൽ​കി​യ സ​ത്യ​വാം​ഗ്‌​മൂ​ലം തി​രു​ത്ത​ണ​മെ​ന്ന് വാ​ശി പി​ടി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും തി​രു​ത്തി​യ രീ​തി​യി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ സ​മീ​പ​ന​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു. യു​വ​തി പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ര​ങ്ങ​ള്‍​ക്കെ​തി​രാ​യ കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചാ​ൽ അ​തി​ന്‍റെ നേ​ട്ടം സ​ർ​ക്കാ​രി​നു​ണ്ടാ​കു​മെ​ന്നും അ​ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പി​ണ​റാ​യി വി​ജ​യ​ൻ ഭ​ക്ത​നാ​ണെ​ന്ന് പ​റ​ഞ്ഞ വെ​ള്ളാ​പ്പ​ള്ളി പി​ണ​റാ​യി​യു​ടെ മ​ന​സി​ൽ ഭ​ക്തി​യു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് വേ​ദി​യി​ൽ അ​യ്യ​പ്പ വി​ഗ്ര​ഹം സ്വീ​ക​രി​ച്ച​തെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

പൊ​ക്കി​ൾ​ക്കൊ​ടി​യി​ൽ ജീ​വ​ന്‍റെ തു​ടി​പ്പു തി​രി​ച്ച​റി​ഞ്ഞു; മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ കു​ഞ്ഞി​നെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചു ന​ൽ​കി ന​ഴ്‌​സ് ഗീ​ത; ആ​ദ​രി​ച്ച് നാ​ട്ടു​കാ​ർ

തി​രു​വ​ല്ല: പി​റ​ന്നു​വീ​ഴും മു​ന്‍​പേ മ​രി​ച്ചു​വെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തി​യ പി​ഞ്ചു​ശ​രീ​ര​ത്തി​ലെ ജീ​വ​ന്‍റെ തു​ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ ന​ഴ്‌​സ് ഗീ​ത​യ്ക്കു ജ​ന്മ​നാ​ടി​ന്‍റെ ആ​ദ​രം. ഇ​ര​വി​പേ​രൂ​ര്‍ തോ​ട്ട​പ്പു​ഴ തൈ​പ്പ​റ​മ്പി​ല്‍ തോ​മ​സ് ജോ​ണിന്‍റെ ഭാ​ര്യ കെ.​എം.​ ഗീ​ത​യെ​യാ​ണ് ഇ​ര​വി​പേ​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രിച്ച​ത്. തി​രൂ​ര്‍ ത​ല​ക്ക​ട​ത്തൂ​ര്‍ അ​ല്‍ നൂ​ര്‍ ആ​ശു​പ​ത്രി​യാ​ണ് പി​ഞ്ചു കു​ഞ്ഞി​ന്‍റെ പു​ന​ര്‍​ജ​ന്മ​ത്തി​നു വേ​ദി​യാ​യ​ത്.മ​രി​ച്ചു​വെ​ന്നു ഡോ​ക്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തി​യ പി​ഞ്ചു​കു​ഞ്ഞി​നെ ജീ​വ​ന്‍റെ തീ​ര​ത്തേ​ക്കു ക​ര​പി​ടി​ച്ചു ക​യ​റ്റി​യ​തു ന​ഴ്‌​സാ​യി​രു​ന്ന ഗീ​ത​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ല​മാ​യി​രു​ന്നു. ര​ക്ത​സ്രാ​വം വ​ന്ന അ​വ​സ്ഥ​യി​ലാ​ണു പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​യെ അ​ല്‍ നൂ​ര്‍ ആ​ശു​പ്ര​തി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. കു​ഞ്ഞി​നു ജീ​വ​നു​ണ്ടാ​കി​ല്ലെ​ന്ന സ​ങ്ക​ട​വാ​ര്‍​ത്ത, നേ​ര​ത്തേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷം കു​ടും​ബ​ത്തെ അ​റി​യി​ച്ചി​രു​ന്നു. പ്ര​സ​വ​ത്തീ​യ​തി ആ​കു​ന്ന​തി​നു മു​ന്‍​പ് ര​ക്ത​സ്രാ​വ​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. വി​ദ​ഗ്ധ ‌ഡോ​ക്ട​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മെ​ഡി​ക്ക​ല്‍ സം​ഘം സാ​ധാ​ര​ണ പ്ര​സ​വം സാ​ധ്യ​മാ​ക്കി​യെ​ങ്കി​ലും ജീ​വ​നി​ല്ലെ​ന്നു നേ​ര​ത്തേ ഡോ​ക്ട​ര്‍ അ​റി​യി​ച്ചി​രു​ന്ന​തി​നാ​ല്‍ കു​ഞ്ഞി​നെ പൊ​തി​ഞ്ഞു കൈ​മാ​റു​ന്ന​തി​നാ​യി മു​തി​ര്‍​ന്ന ന​ഴ്‌​സ് ഗീ​ത​യ്ക്കു കൈ​മാ​റി. ഇ​തി​നി​ട​യി​ല്‍…

Read More

ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ബൈ​ക്കി​ടി​ച്ചു വീ​ഴ്ത്തി പ​ണം ക​വ​ർ​ന്നു; ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഒ​രാ​ളെ പി​ടി​കൂ​ടി; തു​ക്കു​ടും സം​ഘ​വും  നാ​ട്ടി​ലെ സ്ഥി​രം പ്രശ്നക്കാർ

തൊ​ടു​പു​ഴ: ഇ​രു​ച​ക്ര വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് വ​യോ​ധി​ക​നെ ഇ​ടി​ച്ച് വീ​ഴ്ത്തി മൊ​ബൈ​ൽ ഫോ​ണും പ​ണ​വും ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ മൂ​ന്നം​ഗ സം​ഘ​ത്തി​ൽ​പ്പെ​ട്ട ഒ​രാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി. തൊ​ടു​പു​ഴ ഉ​ണ്ട​പ്ലാ​വ് കാ​ര​കു​ന്നേ​ൽ ഷി​നി​ൽ റ​സാ​ഖ് (ത​ക്കു​ടു -29) ആ​ണ് പി​ടി​യി​ലാ​യ​ത്. കു​മാ​ര​മം​ഗ​ലം മാ​ളി​യേ​ക്ക​ൽ ഷം​സു​ദ്ദീ​നാ​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്. തൊ​ടു​പു​ഴ കു​മാ​ര​മം​ഗ​ല​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​മാ​ര​മം​ഗ​ലം ക​റു​ക ഭാ​ഗ​ത്ത് റോ​ഡ​രി​കി​ൽക്കൂ​ടി ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്നു ഷം​സു​ദീ​ൻ. ഈ ​സ​മ​യം ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​ക​ൾ ഷം​സു​ദ്ദീനെ ഇ​രു​ച​ക്ര വാ​ഹ​നം കൊ​ണ്ട് ഇടി​ച്ചുവീ​ഴ്ത്തി. തു​ട​ർ​ന്ന് പ​ഴ്സി​ലു​ണ്ടാ​യി​രു​ന്ന 3000ത്തോ​ളം രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. എ​തി​ർ​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. ഷം​സു​ദ്ദീ​ന്‍റെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി. അ​പ്പോ​ഴേ​ക്കും മൂ​വ​ർ സം​ഘം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്നാ​ണ് ഷി​നി​ൽ റ​സാ​ഖി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യ​ത്. ര​ണ്ടു പേ​ർ സ്ഥ​ല​ത്തുനി​ന്നു ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച്…

Read More

“ബ​ഹു” ഇ​ല്ലാ​തെ പ​റ്റി​ല്ല​ല്ലേ…! ബ​ഹു​മാ​ന​ത്തോ​ടെ പ​റ​യ​ട്ടെ ഒ​രു ബ​ഹു​മാ​ന​വു​മി​ല്ല; സ​ർ​ക്കാ​രി​ന്‍റെ ബ​ഹു സ​ർ​ക്കു​ല​റി​നെ പ​രി​സ​ഹി​ച്ച് സാ​ഹി​ത്യ​കാ​ര​ൻ ടി. ​പ​ദ്മ​നാ​ഭ​ൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ മ​ന്ത്രി​മാ​രു​ടെ​യോ പേ​ര് എ​ഴു​തു​ന്ന​തി​നു മു​ന്പ് “ബ​ഹു’ എ​ന്ന് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ​ർ​ക്കു​ല​റി​നെ പ​രി​ഹ​സി​ച്ച് സാ​ഹി​ത്യ​കാ​ര​ൻ ടി. ​പ​ദ്മ​നാ​ഭ​ൻ. സ​ത്യ​ത്തി​ൽ എ​നി​ക്ക് ഒ​രു ബ​ഹു​മാ​ന​വു​മി​ല്ലെ​ങ്കി​ലും ഈ ​വ​യ​സു​കാ​ല​ത്ത് ജ​യി​ലി​ൽ പോ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ ബ​ഹു​മാ​ന​പ്പെ​ട്ട, ബ​ഹു​മാ​ന​പ്പെ​ട്ട എ​ന്നു ചേ​ർ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രൗ​ഢ് കേ​ര​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന ല​ഹ​രി​ക്കെ​തി​രേ സ​മൂ​ഹ ന​ട​ത്ത​ത്തി​ന്‍റെ സ​മാ​പ​നം ക​ണ്ണൂ​രി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ടി. ​പ​ദ്മ​നാ​ഭ​ൻ. ഏ​തു മ​ന്ത്രി​യെ​യും​കു​റി​ച്ച് പ​റ​യു​ന്പോ​ഴും ബ​ഹു​മാ​ന​പ്പെ​ട്ട എ​ന്നു പ​റ​ഞ്ഞേ പ​റ്റൂ. ഇ​ല്ലെ​ങ്കി​ൽ ന​മ്മ​ൾ ജ​യി​ലി​ൽ പോ​കേ​ണ്ടി​വ​രും. ജ​യി​ലി​ൽ പോ​കു​ന്ന​തി​നു മു​ന്പ് പോ​ലീ​സു​കാ​ർ ഇ​ടി​ച്ച് ശ​രി​പ്പെ​ടു​ത്തും. ഒ​റ്റ​യ​ടി​ക്ക് മ​രി​ച്ചു​പോ​കും. ഈ ​വ​യ​സു​കാ​ല​ത്ത് 97 ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ലാ​ണ് ഞാ​ൻ നി​ൽ​ക്കു​ന്ന​ത്. അ​തി​നൊ​ന്നും ഇ​ട​വ​രാ​തി​രി​ക്കാ​നാ​ണ് ഞാ​ൻ ബ​ഹു​മാ​ന​പ്പെ​ട്ട… ബ​ഹു​മാ​ന​പ്പെ​ട്ട എ​ന്നു പ​റ​യു​ന്ന​ത്. ഒ​രു സ്വ​കാ​ര്യം പ​റ​യാം. സ​ത്യ​ത്തി​ൽ ഒ​രു ബ​ഹു​മാ​ന​വു​മി​ല്ല. സ​ത്യം പ​റ​യ​ണ​മെ​ന്നാ​ണ​ല്ലോ എ​ന്നും ടി.…

Read More

ലൈം​ഗി​ക ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ട​ണ​മെ​ന്ന യു​വാ​വി​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ചു; ഹോ​സ്റ്റ​ലി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി ലൈം​ഗി​കാ​തി​ക്ര​മം;  യു​വാ​വ് അ​റ​സ്റ്റി​ല്‍

ബം​ഗ​ളൂ​രു:ഹോ​സ്റ്റ​ലി​ല്‍ യു​വ​തി​ക്കു നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സാ​യ് ബാ​ബു ചെ​ന്നു​രു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​ണ് യു​വ​തി. ഒ​രേ പി​ജി കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന പ്ര​തി ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ യു​വ​തി​യു​ടെ മു​റി​യു​ടെ മു​ന്നി​ലെ​ത്തി കോ​ളിം​ഗ് ബെ​ല്ല​ടി​ച്ചു. സു​ഹൃ​ത്താ​ണെ​ന്ന് ക​രു​തി വാ​തി​ല്‍ തു​റ​ന്ന യു​വ​തി​യെ പ്ര​തി ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ക​ത്തു​ക​യ​റി വാ​തി​ൽ അ​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു.​തു​ട​ർ​ന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും നി​ല​ത്തു​വീ​ണ യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യും ചെ​യ്തു. താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം. യു​വ​തി ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ കൊ​ല്ലു​മെ​ന്നും അ​തി​നു​ശേ​ഷം താ​ന്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി. തു​ട​ർ​ന്ന് 70,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി ബ​ല​മാ​യി യു​വ​തി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ന്‍ വ​ഴി 14,000 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വം പു​റ​ത്ത് അ​റി​യി​ച്ചാ​ൽ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടു​കാ​ര്‍​ക്കും…

Read More

മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടോ? എ​ങ്കി​ൽ വേ​ഗം ബ്ലോ​ക്ക് ചെ​യ്യാം; ആ​ദ്യം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാം; എ​ങ്ങ​നെ ബ്ലോ​ക്ക് ചെ​യ്യാ​മെ​ന്ന് പ​ഠി​പ്പി​ച്ച് കേ​ര​ള പോ​ലീ​സ്

കൊ​ച്ചി: നി​ങ്ങ​ളു​ടെ മൊ​ബൈ​ൽ​ഫോ​ൺ ന​ഷ്ട​പ്പെ​ട്ടോ? പേ​ടി​ക്കേ​ണ്ട, സ​ർ​ക്കാ​ർ സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് എ​ളു​പ്പ​ത്തി​ൽ ബ്ലോ​ക്ക് ചെ​യ്യാം. ഈ ​മാ​ർ​ഗ​ത്തി​ലൂ​ടെ ബ്ലോ​ക്ക് ചെ​യ്യു​മ്പോ​ൾ ആ ​ഫോ​ൺ മ​റ്റാ​ർ​ക്കും പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കി​ല്ല. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാംഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ൽ അ​ക്കാ​ര്യം അ​റി​യി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ര​ജി​സ്റ്റ​ർ ചെ​യ്യു​ക. അ​തി​നു​ശേ​ഷം സ​ർ​വീ​സ് പ്രൊ​വൈ​ഡ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഷ്ട​പ്പെ​ട്ട ഫോ​ണി​ലെ നി​ങ്ങ​ളു​ടെ ഫോ​ൺ ന​മ്പ​റി​ന്‍റെ ഡ്യൂ​പ്ലി​ക്ക​റ്റ് ന​മ്പ​ർ എ​ടു​ക്ക​ണം. ഫോ​ൺ ബ്ലോ​ക്ക് ചെ​യ്യു​ന്ന​തി​ന് ഈ ​ന​മ്പ​ർ ആ​വ​ശ്യ​മാ​ണ്. 24 മ​ണി​ക്കൂ​റി​ൽ ത​ന്നെ ഡ്യൂ​പ്ലി​ക്കേ​റ്റ് സിം​കാ​ർ​ഡ് ആ​ക്റ്റി​വേ​റ്റ് ആ​കും. https://www.ceir.gov.in https://www.ceir.gov.in/Home/index.jsp എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. അ​തി​ൽ ചു​വ​ന്ന നി​റ​ത്തി​ലു​ള്ള ബ​ട്ട​നി​ൽ Block Stolen/Lost Mobile എ​ന്ന ഓ​പ്ഷ​ൻ കാ​ണാം. ഇ​ത് തെ​ര​ഞ്ഞെ​ടു​ത്ത് അ​തി​ലെ ഫോം ​പൂ​രി​പ്പി​ക്ക​ണം. അ​തി​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട സ്ഥ​ലം ഏ​താ​ണ്, തീ​യ​തി, സ്ഥ​ലം, പോ​ലീ​സ് സ്‌​റ്റേ​ഷ​ൻ, പ​രാ​തി​യു​ടെ ന​മ്പ​ർ, പ​രാ​തി​യു​ടെ​പ​ക​ർ​പ്പ് എ​ന്നി​വ ന​ൽ​കു​ക. തു​ട​ർ​ന്ന്…

Read More

ഹ​ണി ട്രാ​പ്പു​കാ​ർ നി​ങ്ങ​ൾ​ക്ക​രി​കി​ലു​ണ്ട്… ​ഓ​ൺ​ലൈ​ൻ വ​ഴി പെ​ട്ടെ​ന്ന് അ​ടു​പ്പം കാ​ണി​ക്കു​ന്ന​വ​രെ​യും ഒ​ന്നി​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​വ​രെ​യും സൂ​ക്ഷി​ക്കു​ക…

തൊ​ടു​പു​ഴ: ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പു​ക​ൾ, ഹ​ണി​ട്രാ​പ്പ് എ​ന്നി​വ​യി​ൽ ജാ​ഗ്ര​ത വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്. അ​ടു​ത്ത നാ​ളു​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്. ഒ​രു വ്യ​ക്തി​യെ വ​ഞ്ചി​ക്കു​ക, ചൂ​ഷ​ണം ചെ​യ്യു​ക, അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​ണ​യം ന​ടി​ച്ചു കെ​ണി​യി​ലാ​ക്കു​ന്ന​തി​നെ​യാ​ണ് ഹ​ണി ട്രാ​പ്പ് എ​ന്നു പ​റ​യു​ന്ന​ത്. ആ​ദ്യം ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോം വ​ഴി​യും മ​റ്റും സൗ​ഹൃ​ദം സ്ഥാ​പി​ക്കും. കെ​ണി​യി​യാ​കു​ന്ന​വ​രെ ത​ന്ത്ര​പൂ​ർ​വം താ​വ​ള​ങ്ങ​ളി​ലേ​ക്കു വ​രു​ത്തി സ്വ​കാ​ര്യ വീ​ഡി​യോ​യും ഫോ​ട്ടോ​ക​ളു​മൊ​ക്കെ ബ​ല​മാ​യി പ​ക​ർ​ത്തി​യെ​ടു​ക്കും. തു​ട​ർ​ന്ന് ഇ​തു​വ​ച്ച് ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യും. ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന മി​ക്ക​വ​രും മാ​ന​ക്കേ​ട് ഭ​യ​ന്നു വി​വ​രം പു​റ​ത്തു​പ​റ​യി​ല്ല എ​ന്ന​താ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ൾ​ക്കു ബ​ല​മാ​കു​ന്ന​ത്. ഇ​ക്കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​കഅ​പ​രി​ചി​ത​രു​മാ​യി ഓ​ണ്‍​ലൈ​നി​ൽ ബ​ന്ധം സ്ഥാ​പി​ക്കു​ന്പോ​ൾ കൂ​ടു​ത​ൽ ശ്ര​ദ്ധ വേ​ണം. പെ​ട്ടെ​ന്ന് അ​ടു​പ്പം കാ​ണി​ക്കു​ന്ന​വ​രെ സം​ശ​യി​ക്ക​ണം.ഒ​ന്നി​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ പ്ര​ലോ​ഭി​പ്പി​ക്കു​ന്ന​വ​രെ സൂ​ക്ഷി​ക്കു​ക, വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ളോ ചി​ത്ര​ങ്ങ​ളോ സാ​ന്പ​ത്തി​ക…

Read More

ഈ ​മെ​ഡി​ക്ക​ൽ കോ​ള​ജ്  ആ​ടി​യു​ല​യു​ക​യാ​ണ്  സാ​ർ… കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​ൺ​ക്രീ​റ്റ്പാ​ളി അ​ട​ർ​ന്നു​വീ​ണ് കൂ​ട്ടി​രി​പ്പു​കാരിക്ക് പ​രി​ക്ക്; ന​ട​ക്കും വി​ട്ടു​മാ​റാ​തെ ആ​ശു​പ​ത്രി​വാ​സി​ക​ൾ

ഗാ​​ന്ധി​​ന​​ഗ​​ർ: കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന കൂ​​ട്ടി​​രി​​പ്പു​​കാ​​രി​​യുടെ സമീപം കോ​​ൺ​​ക്രീ​​റ്റ് പാ​​ളി അ​​ട​​ർ​​ന്നു​​വീ​​ണ് കാലിന് പരിക്കേറ്റു. എം​​ഐ​​സി​​യു​​വി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള രോ​​ഗി​​യു​​ടെ കൂ​​ട്ടി​​രി​​പ്പു​​കാ​​രി​​യാ​​യ ചീ​​പ്പു​​ങ്ക​​ൽ സ്വ​​ദേ​​ശി​​നി കൊ​​ച്ചു​​മോ​​ളു​​ടെ കാ​​ലി​​ലാ​​ണ് കോ​​ൺ​​ക്രീ​​റ്റ് പാ​​ളി അ​​ട​​ർ​​ന്നു​​വീ​​ണ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 6.30ഓ​​ടെ​​യാ​​ണ് അപകടം. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ എം​​ഐ​​സി​​യു​​വി​​നു സ​​മീ​​പം ഇ​​ന്ന​​ലെ രാ​​വി​​ലെ കൊ​​ച്ചു​​മോ​​ൾ കി​​ട​​ന്നു​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഈ ​​സ​​മ​​യം വാ​​ർ​​ക്ക​​യി​​ൽ നി​​ന്നും കോ​​ൺ​​ക്രീ​​റ്റ് പാ​​ളി അ​​ട​​ർ​​ന്നു വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. കാ​​ലി​​ന്‍റെ ഭാ​​ഗ​​ത്തേ​​ക്കാ​​ണ് കോ​​ൺ​​ക്രീ​​റ്റ് പാ​​ളി അ​​ട​​ർ​​ന്നു​​വീ​​ണ​​ത്.സം​​ഭ​​വം ആ​​ശ​​ങ്ക​​യ്ക്ക് ഇ​​ട​​യാ​​ക്കി​​യെ​​ങ്കി​​ലും കെ​​ട്ടി​​ട​​ത്തി​​ന് ബ​​ല​​ക്ഷ​​യ​​മി​​ല്ലെ​​ന്നാ​​ണ് ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ നി​​ഗ​​മ​​നം. ര​​ണ്ടു മാ​​സം മു​​മ്പ് ര​​ണ്ടാം വാ​​ർ​​ഡി​​ലെ ഇ​​സി​​ജി മു​​റി​​യി​​ലെ കോ​​ൺ​​ക്രീ​​റ്റ് പാ​​ളി അ​​ട​​ർ​​ന്നു വീ​​ണി​​രു​​ന്നു. ഈ ​​സ​​മ​​യം ഇ​​സി​​ജി എ​​ടു​​ക്കു​​ന്ന ര​​ണ്ട് ജീ​​വ​​ന​​ക്കാ​​രി​​ക​​ളും വാ​​ർ​​ഡി​​ലേ​​ക്ക് പോ​​യ​​തി​​നാ​​ൽ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യി. അ​​ന്നു​​ത​​ന്നെ ഇ​​സി​​ജി മു​​റി പു​​തി​​യ ബ്ലോ​​ക്കി​​ലേ​​ക്ക് മാ​​റ്റി. ജൂ​​ലൈ മൂ​​ന്നി​​ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ 14 -ാം…

Read More