ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ച യുവതിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. കർണാടകയിലെ ബെലഗാവിയിലാണ് സംഭവം. ഐശ്വര്യ മഹേഷ് ലോഹർ (20) ആണ് പ്രശാന്ത് കുന്ദേക്കർ(29) ന്റെ കത്തിക്കിരയായത്. ഐശ്വര്യയുടെ സ്വദേശമായ നാഥ് പൈ സർക്കിളിന് സമീപത്തുവച്ചാണ് സംഭവം നടന്നത്. വിവാഹാഭ്യർഥനയുമായി കഴിഞ്ഞ ഒരു വർഷമായി പ്രശാന്ത്, ഐശ്വര്യയെ ശല്യം ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെയിന്റിംഗ് ജോലി ചെയ്തിരുന്ന പ്രശാന്ത്, ഐശ്വര്യയുടെ അമ്മയെ സമീപിച്ച് തന്റെ ആഗ്രഹം അറിയിച്ചിരുന്നു. എന്നാൽ സാമ്പത്തികമായി സ്ഥിരത കൈവരിക്കുന്നതിൽ ആദ്യം ശ്രദ്ധ കേന്ദ്രീകരിക്കാൻ അവരുടെ അമ്മ പ്രശാന്തിനെ ഉപദേശിച്ചു. ചൊവ്വാഴ്ച പ്രശാന്ത്, ഐശ്വര്യയുടെ അമ്മായിയുടെ വീട്ടിൽ ഒരു കുപ്പി വിഷവുമായി എത്തി. തുടർന്ന് ഐശ്വര്യയെ തന്റെ ആഗ്രഹം വീണ്ടും അറിയിച്ചു. എന്നാൽ ഐശ്വര്യ എതിർപ്പ് അറിയിച്ചപ്പോൾ കൈവശമിരുന്ന വിഷം ഐശ്വര്യയുടെ വായിലേക്ക് ഒഴിച്ചു. എന്നാൽ ഐശ്വര്യ എതിർത്തപ്പോൾ കൈവശമിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഐശ്വര്യ…
Read MoreCategory: Top News
ആശാപ്രവർത്തകരുടെ സമരം; മുൻ നിലപാടിലുറച്ച് ആരോഗ്യമന്ത്രി വീണ ജോർജ്; അധികകാലം ഓഫീസിൽ ഇരിക്കാമെന്ന് ആരോഗ്യമന്ത്രി കരുതേണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: ആശാപ്രവർത്തകരുടെ സമരം മുൻനിർത്തി നിയമസഭയിൽ അടിയന്തര പ്രമേയത്തിനു പ്രതിപക്ഷം നോട്ടീസ് നൽകി. മുൻ നിലപാടിലുറച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്നത് കേരളമാണ്. മറ്റ് സംസ്ഥാനങ്ങളിലെ കണക്കുനിരത്തി ആരോഗ്യമന്ത്രി മറുപടി നൽകി. ആശാ പ്രവർത്തകർക്ക് 13,000 രൂപ കേരള സർക്കാർ ഓണറേറിയം നൽകുന്നുണ്ടെന്ന് ആവർത്തിച്ച് മന്ത്രി മറുപടി പറഞ്ഞു. ആശമാരുമായി വിശദമായ ചർച്ച നടത്തി. കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള 100 കോടി രൂപ ലഭിച്ചിട്ടില്ലെന്നും നേരത്തെ ചർച്ച ചെയ്ത് മറുപടി പറഞ്ഞ വിഷയമാണെന്നും അടിയന്തര പ്രമേയമായി പരിഗണിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രി പറഞ്ഞ കണക്കുകൾ വിവിധ കാലഘട്ടത്തിലേതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്. കർണാടകത്തിൽ കോണ്‍ഗ്രസ് സർക്കാർ നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് സംസാരിച്ചപ്പോൾ ഭരണപക്ഷം ബഹളംവച്ച് തടസപ്പെടുത്തി. എത്ര ബഹളം…
Read Moreഅമ്മയേയും സഹോദരിമാരേയും അവസാനമായി ഒന്നുകാണാനാവാതെ പൊട്ടിക്കരഞ്ഞ് എഡ്വിൻ; ഏറ്റുമാനൂരിലെ വീട്ടിൽ അതിവൈകാരിക രംഗങ്ങളും, രോഷപ്രകടനവും
തൊടുപുഴ: ഏറ്റുമാനൂരിനടുത്ത് ട്രെയിൻ തട്ടി മരിച്ച അമ്മയുടെയും പെണ്മക്കളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. തൊടുപുഴ ചുങ്കം ചേരിയിൽ വലിയപറന്പിൽ നോബിയുടെ ഭാര്യ ഷൈനി കുര്യാക്കോസ് (43), മക്കളായ അലീന (11), ഇവാന (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ അടുത്തടുത്ത് സംസ്കരിച്ചത്. ഷൈനിയുടെ മകൻ എഡ്വിൻ അമ്മയുടെയും സഹോദരിമാരുടെയും മൃതദേഹങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് കണ്ടു നിന്നവരെയും കണ്ണീരിലാഴ്ത്തി. നാട്ടുകാർക്കും ബന്ധുക്കൾക്കും പുറമേ സമൂഹത്തിന്റെ നാനാതുറകളിൽപ്പെട്ട നിരവധിയാളുകൾ സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തു. നാട്ടുകാരുടെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയുണ്ടായിരുന്നതിനാൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് സംസ്കാരചടങ്ങുകൾ പൂർത്തിയാക്കിയത്.വെള്ളിയാഴ്ച പുലർച്ചെ ഏറ്റുമാനൂർ മനയ്ക്കപ്പാടം അതിരന്പുഴ റെയിൽവേ ഗേറ്റിനു സമീപമാണ് മൂവരെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒൻപതു മാസമായി ഷൈനിയും മക്കളും ഭർത്താവുമായി പിണങ്ങി ഏറ്റുമാനൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മരിച്ച…
Read Moreഅമ്മ ഒന്നരവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതി; കേട്ടുകേൾവിയുടെ പേരിൽ പോക്സോ ചുമത്തിയ നടപടി ആശ്ചര്യപ്പെടുത്തുന്നത്; ഏകപക്ഷീയ അന്വേഷണം പാടില്ലെന്ന് ഹൈക്കോടതി
കൊച്ചി: ഒന്നര വയസുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിച്ചിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ ഭര്‍ത്താവ് നല്കിയ പോക്സോ കേസ് തെറ്റെന്നു തെളിഞ്ഞാല്‍ ഭര്‍ത്താവിനെതിരേ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശം. ഭര്‍ത്താവ് നല്കിയ പരാതിയിന്മേല് കേസെടുത്ത പോലീസിന്റെ നടപടിയിലും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തര്‍ക്കം നാടിനു നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു. മുലകുടി മാറാത്ത മകളെ അമ്മ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛന് നല്കിയ പരാതിയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ യുവതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിയും ഭര്‍ത്താവും തമ്മില്‍ വൈവാഹിക തര്ക്കത്തിനുന് പുറമേ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്. ഇതിനിടെയാണു കുട്ടിക്കു നേരെ യുവതിയില്‍നിന്നു ലൈംഗികാതിക്രം ഉണ്ടായെന്നു ഭര്‍ത്താവ് പരാതി നല്‍കിയത്. കുട്ടിയെ അമ്മ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു മറ്റൊരു സ്ത്രീ പറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി. പോക്സോ വകുപ്പ്…
Read Moreചെത്താം… വിൽക്കാം… പക്ഷേ കുടിക്കരുത്..! മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമില്ല, മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ പാർട്ടിയിൽ നിന്നു പുറത്താക്കുമെന്ന് എം.വി. ഗോവിന്ദൻ
കൊല്ലം: ലഹരിമരുന്നിന്റെ വില്പനയും ഉപയോഗവും വര്‍ധിക്കുന്നതിനെതിരേ ജനകീയ മുന്നേറ്റം സാധ്യമാകണമെന്ന് എം.വി. ഗോവിന്ദൻ. കക്ഷിരാഷ്ട്രീയം നോക്കാതെ എല്ലാവരും ഒന്നിച്ച് പോരാടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്കൂളുകളില്‍ ഉള്‍പ്പടെ ഇടപെടല്‍ നടത്തും. പാര്‍ട്ടി അംഗങ്ങള്‍ മദ്യപിക്കാന്‍ പാടില്ലെന്നും മദ്യപിക്കരുതെന്ന് ഭരണഘടനാപരമായിതന്നെ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മദ്യപിക്കുന്നുവർക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല. മദ്യപിക്കുന്നുവെന്ന് തെളിഞ്ഞാൽ അവരെ പാർട്ടിയിൽനിന്നു പുറത്താക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ആഴക്കടലിനെ ലോകത്തെതന്നെ വലിയ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുന്ന കേന്ദ്ര നടപടിയെ എതിര്‍ക്കുന്നതാണ് പാര്‍ട്ടിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കേന്ദ്രം ആഴക്കടല്‍ ലോകത്തെ ഏറ്റവും വലിയ കുത്തക മുതലാളിമാര്‍ക്ക് നല്‍കുകയാണ്. സിപിഎം ഇതിനെ തുടക്കം മുതല്‍ എതിര്‍ത്തുവരികയാണ്. സംസ്ഥാന സര്‍ക്കാരും എതിരാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
Read Moreബിജെപി നേതാവിന്റെ കാമവെറിയിൽ തകർന്നത് പതിനഞ്ചുകാരിയുടെ മാനം; സ്വന്തം ഹോട്ടലിലേക്ക് പെൺകുട്ടി ബലമായി കടത്തിക്കൊണ്ടുപോകുകയായിരുന്നു; അറസ്റ്റ് ചെയ്ത് പോലീസ്
ഭോപ്പാൽ: പ്രായപൂർത്തിയായ പെൺകുട്ടി ഹോട്ടലിൽ പീഡനത്തിനിരയായ സംഭവത്തിൽ ബിജെപി നേതാവ് അറസ്റ്റിൽ. 15കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയിലാണ് സംഭവം. സഞ്ജു യാദവ് എന്നയാളാണ് പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലാണ് പീഡനം നടന്നത്. പെൺകുട്ടിയെ പീഡിപ്പിച്ചവർക്ക് ഹോട്ടലിൽവേണ്ട സൗകര്യങ്ങൾ തയാറാക്കി നൽകിയെന്നാണ് സഞ്ജുവിനെതിരെയുള്ള കേസ്. ഇയാളെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയെന്ന് ബിജെപി ജില്ലാ യൂണിറ്റ് മേധാവി സരോജ് രജ്പുത് അറിയിച്ചു. ഹോട്ടലിലേക്ക് പോകുന്നതിനിടെ സിവിൽ ലൈൻസ് പ്രദേശത്ത് നിന്നാണ് യാദവിനെ കസ്റ്റഡിയിലെടുത്തതെന്ന് കോട്വാലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഇൻസ്പെക്ടർ പങ്കജ് ശർമ പറഞ്ഞു. പ്രതികളായ രോഹിത് സാഹു, വിശാൽ സാഹു എന്നിവർക്കെതിരെ പെൺകുട്ടിയും കുടുംബവും പരാതി നൽകിയതായി ശർമ പറഞ്ഞു. ഒരു വർഷം മുമ്പ് യാദവിന്റെ ഹോട്ടലിലേക്ക് തന്നെ ബലമായി കൊണ്ടുപോയി പീഡിപ്പിച്ചുവെന്ന് കുട്ടി ആരോപിക്കുന്നു.
Read Moreപാർട്ടി നയങ്ങളെല്ലാം സർക്കാരിന് നടപ്പാക്കാൻ പറ്റില്ല; കേന്ദ്രസർക്കാരിനൊപ്പം നിന്നുകൊണ്ട് മാത്രമേ സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനാവൂള്ളുവെന്ന് എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: സിപിഎമ്മിന്റെയും സർക്കാരിന്റെയും നയം മാറ്റ വിവാദത്തെ ന്യായീകരിച്ച് ഘടകകക്ഷികൾക്ക് പരോക്ഷ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സിപിഎമ്മിന്റെ എല്ലാ നയവും സർക്കാരിന് നടപ്പാക്കാനാകില്ല. പാർട്ടി നയവും സർക്കാർ നയവും രണ്ടും രണ്ടായി കാണണം. ഞങ്ങൾ തീരുമാനിക്കുന്ന കാര്യം സർക്കാർ നടപ്പാക്കുമെന്ന് ചിലർ തെറ്റിദ്ധരിക്കുന്നു. കേന്ദ്രസർക്കാരിന്റെ ഭാഗമായി നിന്നു കൊണ്ട് മാത്രമെ സംസ്ഥാന സർക്കാരിന് പ്രവർത്തിക്കാനും നിലനിൽക്കാനും സാധിക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐ ഉൾപ്പെടെയുള്ള ഘടക കക്ഷികൾക്കുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ അദ്ദേഹം പറഞ്ഞത്.
Read Moreവിവാഹാഘോഷം കൊടുമ്പിരിയിൽ നിൽക്കെ ലഹരിക്കച്ചവടത്തെച്ചൊല്ലി തർക്കം; റംബുട്ടാൻ അഫ്സലിന്റെ കാൽതല്ലിയൊടിച്ച് യുവാക്കൾ; തൊടുപുഴയിലെ സംഭവം ഇങ്ങനെ…
തൊടുപുഴ: വിവാഹാഘോഷത്തിനെത്തിയ യുവാക്കളുടെ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. കഞ്ചാവ് വിൽപ്പന ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ യുവാവിന്റെ കാൽ തല്ലിയൊടിച്ചു. ലഹരിക്കച്ചവടവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നാണ് സൂചന. ഇടവെട്ടി അന്തീനാട്ട് റംബുട്ടാൻ എന്നു വിളിക്കുന്ന അഫ്സലിന്റെ (24) കാലാണ് തല്ലിയൊടിച്ചത്. രണ്ടു കാലിനും പരിക്കേറ്റ ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.വെള്ളിയാഴ്ച രാത്രി പട്ടയംകവല അണ്ണായിക്കണ്ടം ഭാഗത്താണ് സംഭവം. ഇവിടെയുള്ള വീട്ടിൽ രാത്രി നടന്ന വിവാഹസൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവാക്കളാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. പ്രദേശത്ത് നടന്നുവരുന്ന ലഹരിക്കച്ചവടത്തെ ചൊല്ലിയാണ് തർക്കമുണ്ടായതെന്നു പറയപ്പെടുന്നു. ലഹരി ഉപയോഗിച്ച യുവാക്കളാണ് സംഘർഷം നടത്തിയതെന്നും പറയപ്പെടുന്നു. തൊടുപുഴ പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.പ്രതികളെ ആരെയും ഇതു വരെ കസ്റ്റഡിയിലെടുത്തിട്ടില്ല. എന്നാൽ സംഭവം നടന്നത് കരിമണ്ണൂർ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേയ്ക്കു കൈമാറുമെന്ന് തൊടുപുഴ എസ്ഐ എൻ.എസ്.റോയി പറഞ്ഞു. ഈ…
Read Moreഅധ്യാപന ജോലിയുടെ മാഹാത്മ്യം അറിയാത്തവൻ; താൽകാലിക ജോലി സ്ഥിരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാൻ ശ്രമം; കോൺഗ്രസ് നേതാവിനെതിരേ പരാതിയുമായി യുവതി
മലപ്പുറം: അധ്യാപക ജോലി സ്ഥിരപ്പെടുത്തി തരാമെന്ന് വാഗ്ദാനം നൽകി കോൺഗ്രസ് നേതാവായ അധ്യാപകൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയുമായി യുവതി. മലപ്പുറം വള്ളിക്കുന്ന് നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും കെപിഎസ്ടിഎ നേതാവുമായ മൂന്നിയൂര്‍ സ്വദേശി എ.വി. അക്ബര്‍ അലിക്കെതിരെയാണ് പരാതി. മുന്‍ സഹപ്രവര്‍ത്തകയായ അധ്യാപികയാണ് പരാതിയുമായി രംഗത്തെത്തിയത്. അക്ബർ അലിയുടെ കുടുംബം നടത്തുന്ന സ്കൂളില്‍ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. 2022-ലായിരുന്നു പീഡനശ്രമം. സ്കൂളിലെ താൽക്കാലിക ജോലി സ്ഥിരപ്പെടുത്തി തരാമെന്നും പണം നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. വഴങ്ങാതെ വന്നതോടെ ഭീഷണിപ്പെടുത്തി. ഇതോടെ താൽക്കാലിക ജോലി ഉപേക്ഷിച്ചെന്നും പരാതിക്കാരി പറയുന്നു.
Read Moreആസൂത്രിതമായ കൊലപാതകമെന്ന കുടുംബത്തിന്റെ ആരോപണം സത്യമോ? ഷഹബാസിന്റെ തലയ്ക്ക് അടിച്ച നഞ്ചക്ക് കണ്ടെത്തി; ആയുധം കണ്ടെത്തിയത് പ്രധാനപ്രതിയുടെ വീട്ടിൽ നിന്ന്
കോഴിക്കോട്: താമരശേരിയിൽ കൊല്ലപ്പെട്ട 10-ാം കാസ് വിദ്യാര്‍ഥിയായ ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് പോലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടിൽ ഇന്ന് നടത്തിയ റെയ്ഡിലാണ് ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോൺ, ലാപ് ടോപ് എന്നിവയും പോലീസ് പിടിച്ചെടുത്തു. കുറ്റാരോപിതരായ അഞ്ച് പേരുടെയും വീട്ടില്‍ ഒരേ സമയമാണ് പരിശോധന നടത്തിയത്. സംഭവത്തിൽ കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പോലീസ് നീക്കം ആരംഭിച്ചു. ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്ന ആരോപണവുമായി കുടുംബം രംഗത്ത് എത്തിയതിനു പിന്നാലെയാണ് പോലീസിന്റെ നീക്കം. നേരത്തെ പിടിയിലായ അഞ്ചു വിദ്യാർഥികൾക്ക് പുറമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. ഇതിന്റെ ഭാഗമായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാർഥികളുടെയും സമീപത്തെ കടകളിൽ ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സംഘർഷം ഉണ്ടായ ട്യൂഷൻ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങൾ മുഴുവൻ പോലീസ്…
Read More