ജീ​വ​ന്‍റെ തു​ടി​പ്പ് ഒ​ടു​വി​ൽ ശ​രീ​ര​ത്തി​ൽ നി​ന്നും വി​ട്ട​ക​ന്നു… മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ പ​വി​ത്ര​ൻ ഒ​ടു​വി​ൽ യാ​ത്ര​യാ​യി

ക​ണ്ണൂ​ർ: മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നി​ടെ ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ പ​വി​ത്ര​ൻ അ​ന്ത​രി​ച്ചു. ചി​കി​ത്സ​യ്ക്ക് ശേ​ഷം പ​വി​ത്ര​ൻ ജ​നു​വ​രി 24ന് ​ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. വീ​ട്ടി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. ശ്വാ​സ​കോ​ശ രോ​ഗ​ത്തെ തു​ട​ർ​ന്ന് മം​ഗ​ലാ​പു​ര​ത്തെ ഹെ​ഗ്ഡെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു പ​വി​ത്ര​ൻ. വെ​ന്‍റി​ലേ​റ്റ​ർ മാ​റ്റി​യാ​ൽ അ​ധി​ക​നാ​ൾ ആ​യു​സി​ല്ലെ​ന്നും ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചി​രു​ന്നു. വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നും മാ​റ്റി നാ​ട്ടി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന വ​ഴി​മ​ധ്യേ പ​വി​ത്ര​ന്‍റെ ശ്വാ​സം നി​ല​ച്ച​താ​യി ക​ണ്ട​തോ​ടെ മ​രി​ച്ച വി​വ​രം നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. മോ​ർ​ച്ച​റി​യി​ലേ​ക്ക് കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് ജീ​വ​ന്‍റെ തു​ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. 11 ദി​വ​സ​ത്തെ ചി​കി​ത്സ​ക്ക് ശേ​ഷം ആ​രോ​ഗ്യം മെ​ച്ച​പ്പെ​ട്ട് ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. അ​തി​നി​ട​യി​ലാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

Read More

അ​മൃ​തം പൊ​ടി​യി​ൽ ച​ത്ത പ​ല്ലി; വീ​ട്ടു​കാ​ർ കു​റു​ക്ക് ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ളാ​ണ് പ​ല്ലി​ക​ളെ  ക​ണ്ടെ​ത്തി​യ​ത്; യൂ​ണി​റ്റ് അ​ട​ച്ചു​പൂ​ട്ടി ആ​രോ​ഗ്യ വ​കു​പ്പ്

മാ​ന്നാ​ർ: ബു​ധ​നൂ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ വി​ത​ര​ണം ചെ​യ്ത അ​മൃ​തം പൊ​ടി​യി​ൽ ച​ത്തു​ണ​ങ്ങി​യ ര​ണ്ട് പ​ല്ലി​ക​ളെ ക​ണ്ടെ​ത്തി. ജ​നു​വ​രി 22 ന് ​ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്ത പൊ​ടി​യി​ലാ​ണ് പ​ല്ലി​ക​ളെ ഉ​ണ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ല​ഭി​ച്ച പാ​ക്ക​റ്റ് വീ​ട്ടു​കാ​ർ പൊ​ട്ടി​ച്ച് കു​റു​ക്ക് ത​യാ​റാ​ക്കാ​ൻ തു​ട​ങ്ങു​മ്പോ​ൾ ര​ണ്ട് പ​ല്ലി​ക​ളെ ച​ത്ത് ഉ​ണ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​. വീ​ട്ടു​കാ​ർ ടീ​ച്ച​റി​നെ വി​വ​രം അ​റി​യി​ക്കു​ക​യും ടീ​ച്ച​ർ ആ ​പാ​യ്ക്ക​റ്റ് അ​മൃ​തം പൊ​ടി സൂ​പ്പ​ർവൈ​സ​റെ വി​ളി​ച്ച് കാ​ണി​ക്കു​ക​യും ചെ​യ്തു. സി​ഡിപി​ഒയ്ക്ക് ​റി​പ്പോ​ർ​ട്ട് ചെ​യ്യു​ക​യും ചെ​യ്തു. അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​യി മാ​ന്നാ​റി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റാ​യ അ​മൃ​ത​ശ്രീ അ​മൃ​തം യൂ​ണി​റ്റ് ജ​നു​വ​രി 21-ന് ​നി​ർ​മി​ച്ച് ത​യാറാ​ക്കി​യ 500 കി​ലോ​ഗ്രാ​മി​ന്‍റെ ക​വ​റി​ലാ​ണ് ച​ത്തു​ണ​ങ്ങി​യ പ​ല്ലി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. ഇ​തേത്തു​ട​ർ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് ഈ ​യൂ​ണിറ്റ് അ​ട​ച്ചുപൂ​ട്ടി.

Read More

സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ സ​ഹാ​യ​വും; ഗു​ണ്ട​യു​ടെ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ശ്യാം​പ്ര​സാ​ദി​ന്‍റെ വീ​ട് സന്ദർശിച്ച് മ​ന്ത്രി വാ​സ​വ​ന്‍

ക​ടു​ത്തു​രു​ത്തി: ഗു​ണ്ട​യു​ടെ മ​ര്‍​ദ​ന​മേ​റ്റ് മ​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ മാ​ഞ്ഞൂ​ര്‍ ചി​റ​യി​ല്‍ ശ്യാം​പ്ര​സാ​ദി​ന്‍റെ വീ​ട് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു. ശ്യാം ​പ്ര​സാ​ദി​ന്‍റെ അ​മ്മ ജാ​ന​കി, ഭാ​ര്യ അ​മ്പി​ളി, മ​ക്ക​ളാ​യ ശ്രീ​ല​ക്ഷ്മി, ശ്രീ​ഹ​രി, സേ​തു ല​ക്ഷ്മി എ​ന്നി​വ​രെ മ​ന്ത്രി ആ​ശ്വ​സി​പ്പി​ച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് എ​ല്ലാ സ​ഹാ​യ​വും മ​ന്ത്രി വാ​ഗ്ദാ​നം ചെ​യ്തു. അ​മ്പി​ളി​യോ​ട് വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ മ​ന്ത്രി കാ​ര്യ​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​മെ​ന്നും അ​മ്പി​ളി​യു​ടെ ആ​ശ്രി​ത​നി​യ​മ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും അ​റി​യി​ച്ചു. ശ്യാം ​പ്ര​സാ​ദി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കേ​സി​ല്‍ സ്‌​പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്കു​മെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്ക് മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കി. കോ​ട്ട​യം അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​മൈ​ക്കി​ള്‍ വെ​ട്ടി​ക്കാ​ട്ട്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് പ്രതിനിധി കള്‌, പ്രാദേശിക നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പ മുണ്ടായിരുന്നു.

Read More

ലൈം​ഗി​ക അ​തി​ക്ര​മ​ക്കേ​സ്; പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ള്‍​ക്ക് പി​ന്നീ​ട് എ​ന്തു സം​ഭ​വി​ക്കു​ന്നു; പ്ര​തി​ക​ളെല്ലാം ജ​യി​ലി​ലു​ണ്ടോ?

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​പ്പെ​ടു​ന്ന കേ​സു​ക​ള്‍​ക്കു പി​ന്നീ​ട് എ​ന്തു സം​ഭ​വി​ക്കു​ന്നു? ബ​ഹു​ഭൂ​രി​പ​ക്ഷം പ്ര​തി​ക​ളും ജ​യി​ലി​ല്‍ ഉ​ണ്ട​തി​ന്നു ജീ​വി​ക്കു​ന്നു​വെ​ന്നു ക​രു​തി​യാ​ല്‍ തെ​റ്റി. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​യ​രു​മ്പോ​ഴു​ണ്ടാ​കു​ന്ന അ​റ​സ്റ്റും കോ​ലാ​ഹ​ല​വും മാ​ത്ര​മാ​ണു മി​ച്ചം. ബ​ഹു​ഭൂ​രി​പ​ക്ഷം കേ​സു​ക​ളി​ലും പ്ര​തി​ക​ള്‍ ര​ക്ഷ​പ്പെ​ടു​ന്നു​വെ​ന്നാ​ണു ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ര​ക​ളി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ലും സ്വാ​ധീ​ന​വും സ​മ്മ​ര്‍​ദ​വും ചെ​ലു​ത്തി പ്ര​തി​ക​ള്‍ കേ​സു​ക​ളി​ല്‍​നി​ന്ന് ഊ​രി​പ്പോ​കു​ന്ന പ്ര​വ​ണ​ത വ​ര്‍​ധി​ച്ചു​വ​രു​ക​യാ​ണെ​ന്ന് 2016 മു​ത​ല്‍ 2024 വ​രെ​യു​ള്ള പോ​ലീ​സി​ന്‍റെ​ത​ന്നെ ക​ണ​ക്കു​ക​ളാ​ണ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സ​മൂ​ഹ​ത്തി​ന്‍റെ തു​റി​ച്ചു​നോ​ട്ട​വും കു​ത്തു​വാ​ക്കു​ക​ളും സ​ഹി​ച്ച് നീ​തി​ക്കു​വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളോ​ളം അ​ല​യാ​ന്‍ പ​ല അ​തി​ജീ​വി​ത​ക​ളും ത​യാ​റാ​കു​ന്നി​ല്ല. ഇ​തെ​ല്ലാം അ​നു​കൂ​ല​മാ​കു​ന്ന​ത് സ്ത്രീ​പീ​ഡ​ക​ര്‍​ക്കാ​ണ്. 2016 മെ​യ് 25 മു​ത​ല്‍ 2025 ജ​നു​വ​രി 17 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ കേ​ര​ള പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 1,48,250 ലൈം​ഗി​കാ​തി​ക്ര​മ കേ​സു​ക​ളാ​ണ്. ഇ​തി​ല്‍ 121635 കേ​സു​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞു. ഈ ​കാ​ല​യ​ള​വി​ല്‍ ഇ​ത്ര​യും…

Read More

ആ​ട്ടി​റ​ച്ചി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യി​ല്ല; ശ്മ​ശാ​ന​ത്തൊ​ഴി​ലാ​ളി മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​ത്ത് ക​ട​യ്ക്ക് മു​ന്നി​ലി​ട്ടു മു​ങ്ങി; പി​ന്നീ​ട് സം​ഭ​വി​ച്ച​ത്

തേ​നി: സൗ​ജ​ന്യ​മാ​യി ആ​ട്ടി​റ​ച്ചി ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് മ​നു​ഷ്യ ശ​രീ​രം മാ​ന്തി​യെ​ടു​ത്ത് ഇ​റ​ച്ചി​ക​ട​യ്ക്ക് മു​ന്നി​ൽ ഇ​ട്ടു. ത​മി​ഴ്നാ​ട് തേ​നി​ക്ക​ടു​ത്ത് പി​സി പെ​ട്ടി​യി​ലു​ള്ള സം​ഗീ​ത മ​ട്ട​ൻ സ്റ്റാ​ൾ എ​ന്ന ക​ട​യി​ലാ​ണ് സം​ഭ​വം. ശ്മ​ശാ​ന​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ കു​മാ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ണി​യ​ര​ശ​ൻ എ​ന്ന​യാ​ളാ​ണ് ക​ട ന​ട​ത്തു​ന്ന​ത്. ഇ​വി​ടെ നാ​ല് വ​ർ​ഷം മു​ൻ​പ് വ​രെ ജോ​ലി ചെ​യ്തി​രു​ന്ന​യാ​ളാ​ണ് പി​സി പെ​ട്ടി സ്വ​ദേ​ശി​യാ​യ കു​മാ​ർ. നി​ല​വി​ൽ പി​സി പെ​ട്ടി​യി​ലെ ശ്മ​ശാ​ന​ത്തി​ലെ തൊ​ളി​ലാ​ളി​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ൽ രാ​വി​ലെ മ​ണി​യ​ര​ശ​ന്‍റെ ക​ട​യി​ലെ​ത്തി​യ കു​മാ​ർ സൗ​ജ​ന്യ​മാ​യി ഇ​റ​ച്ചി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. വി​ല കൂ​ടു​ത​ലാ​യ​തി​നാ​ൽ ന​ൽ​കാ​നാ​വി​ല്ലെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു. ഇ​തേ​ച്ചൊ​ല്ലി ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി. തി​രി​കെ പോ​യ കു​മാ​റെ​ത്തി​യ​ത് തു​ണി​യി​ൽ പൊ​തി​ഞ്ഞ ജീ​ർ​ണി​ച്ച മൃ​ത​ദേ​ഹ​വു​മാ​യാ​ണ്. നാ​ല് ദി​വ​സം മു​ൻ​പ് ശ്മ​ശാ​ന​ത്തി​ൽ സം​സ്ക്ക​രി​ച്ച മൃ​ത​ദേ​ഹം മാ​ന്തി​യെ​ടു​ത്ത് കൊ​ണ്ടു വ​രി​ക​യാ​യി​രു​ന്നു. ഇ​ത് ക​ട​ക്കു മു​ന്നി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​യാ​ൾ ക​ട​ന്നു ക​ള​ഞ്ഞു. ക​ട​യു​ട​മ പോ​ലീ​സി​നെ…

Read More

പ​ട്ടാ​പ്പ​ക​ൽ കൗ​മാ​ര​ക്കാ​രി​യെ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ട് പോ​യി: ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ ജി​ല്ല​യി​ൽ 16കാ​രി​യെ പ​ട്ടാ​പ്പ​ക​ൽ ബൈ​ക്കി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ മാ​ർ​ക്ക​റ്റി​ൽ നി​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​ണ് കു​ട്ടി​യെ ര​ണ്ടം​ഗ സം​ഘം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം കു​ട്ടി​യു​ടെ കു​റ​ച്ചു മു​ന്നി​ലാ​യി ബൈ​ക്ക് നി​ർ​ത്തി. ഒ​രാ​ൾ വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ച്ചു. പേ​ടി​ച്ചു​പോ​യ കു​ട്ടി ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ ര​ണ്ടം​ഗ സം​ഘം ബൈ​ക്കു​മാ​യി കു​ട്ടി​യു​ടെ പി​ന്നാ​ലെ പാ​ഞ്ഞു. തു​ട​ർ​ന്ന് കു​ട്ടി​യെ ബൈ​ക്കി​ൽ ര​ണ്ടു​പേ​രു​ടെ​യും ന​ടു​വി​ൽ ബ​ല​മാ​യി ഇ​രു​ത്തി​യ​തി​ന് ശേ​ഷം സ്ഥ​ല​ത്ത് നി​ന്നും പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സി​ന് ല​ഭി​ച്ചു. പെ​ൺ​കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തേ​ത്തു​ട​ർ​ന്ന് പോ​ലീ​സ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലി​ന് കേ​സെ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്കും പ്ര​തി​ക​ൾ​ക്കു​മാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

Read More

വാ​ള​യാ​ര്‍ ദ​ളി​ത് പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം: ആ​ത്മ​ഹ​ത്യ​യാ​കാ​മെ​ന്ന് സി​ബി​ഐ

കൊ​ച്ചി: വാ​ള​യാ​റി​ലെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യാ​കാ​മെ​ന്ന് സി​ബി​ഐ. കൊ​ച്ചി സി​ബി​ഐ കോ​ട​തി​യി​ൽ ന​ൽ​കി​യ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണം ആ​ത്മ​ഹ​ത്യ​യെ​ന്ന ക​ണ്ടെ​ത്ത​ൽ പാ​ല​ക്കാ​ട് വി​ചാ​ര​ണ കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​വും ക്രൂ​ര​മാ​യ ലൈം​ഗീ​ക ചൂ​ഷ​ണ​വും അ​വ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളെ​ന്നാ​ണ് സി​ബി​ഐ ക​ണ്ടെ​ത്ത​ൽ. പോ​സ്റ്റ്‌​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കൂ​ടാ​തെ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. കു​ട്ടി​ക​ൾ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​തി​ൽ അ​മ്മ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് സി ​ബി ഐ ​ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

ക​ഴു​ത്ത​റു​ക്കും പ​ലി​ശ; പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ മോ​ർ​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി; ചെ​ന്നൈ​യി​ൽ മ​ല​യാ​ളി പി​ടി​യി​ൽ

ചെ​ന്നൈ: 465 കോ​ടി രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ വാ​യ്പ​ത്ത​ട്ടി​പ്പ് കേ​സി​ൽ മ​ല​യാ​ളി പി​ടി​യി​ൽ. മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷെ​രീ​ഫി​നെ ആ​ണ് പു​തു​ച്ചേ​രി പോ​ലീ​സി​ന്‍റ സൈ​ബ​ർ ക്രൈം ​വി​ഭാ​ഗം അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​യ്പ എ​ടു​ത്ത തു​ക പ​ലി​ശ ഉ​ൾ​പ്പെ​ടെ തി​രി​ച്ച​ട​ച്ചി​ട്ടും പി​ന്നെ​യും തു​ക കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ട്ട് ഷെ​രീ​ഫ് ഭീഷ​ണി​പ്പെ​ടു​ത്തി എ​ന്ന യു​വ​തി​യു​ടെ പ​രാ​തി​ലാ​ണ് അ​റ​സ്റ്റ്. ഇ​യാ​ൾ യു​വ​തി​യു​ടെ മോ​ർ​ഫ് ചെ​യ്ത ഫോ​ട്ടോ​ക​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി. അറസ്റ്റിലായ ഷെ​രീ​ഫി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2 പേ​രെ കൂ​ടി പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​ൻ​സ്റ്റ​ന്‍റ് വാ​യ്പ എ​ന്ന പേ​രി​ൽ പ​ലി​ശ​യ്ക്കു പ​ണം ന​ൽ​കു​ക​യും പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ധി​ക തു​ക തി​രി​ച്ച​ട​പ്പി​ക്കു​ക​യു​മാ​ണ് സം​ഘ​ത്തി​ന്റെ രീ​തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല: മു​ന്ന​റി​യി​പ്പുമായി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഉ​യ​ര്‍​ന്ന താ​പ​നി​ല മു​ന്ന​റി​യി​പ്പ്. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​യെ​ക്കാ​ള്‍ ര​ണ്ട് ഡി​ഗ്രി സെ​ല്‍​ഷ്യ​സ് മു​ത​ല്‍ മൂ​ന്ന് സെ​ല്‍​ഷ്യ​സ് വ​രെ താ​പ​നി​ല ഉ​യ​രാ​ന്‍ സാ​ധ്യ​ത​യെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ഉ​യ​ര്‍​ന്ന താ​പ​നി​ല​യും ഈ​ര്‍​പ്പ​മു​ള്ള വാ​യു​വും കാ​ര​ണം ചൂ​ടും അ​സ്വ​സ്ഥ​ത​യു​മു​ള്ള കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. സം​സ്ഥാ​ന​ത്ത് ഉ​യ​ര്‍​ന്ന ചൂ​ട് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പു​റ​പ്പെ​ടു​വി​ക്കു​ന്ന ജാ​ഗ്ര​താ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ചു. ഉ​യ​ര്‍​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ര്‍​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും.

Read More

എ​ന്‍റെ പൊ​ന്നേ നി​ന്നോ​ട് എ​ന്തു​ക​രു​ത​ലാ… സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍; ഒ​രു പ​വ​ൻ വാ​ങ്ങ​ണ​മെ​ങ്കി​ൽ കൈ​യി​ൽ ക​രു​തേ​ണ്ട തു​ക കേ​ട്ടാ​ൽ ഞെ​ട്ടും…

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല വീ​ണ്ടും സ​ര്‍​വ​കാ​ല റി​ക്കാ​ര്‍​ഡി​ല്‍. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യും വ​ര്‍​ധി​ച്ചാ​ണ് ഇ​ന്ന് പു​തി​യ റി​ക്കാ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 7,945 രൂ​പ​യും പ​വ​ന് 63,560 രൂ​പ​യു​മാ​യി. അ​ന്താ​രാ​ഷ്ട്ര സ്വ​ര്‍​ണ​വി​ല ട്രോ​യ് ഔ​ണ്‍​സി​ന് 2,886 ഡോ​ള​ര്‍ വ​രെ ഉ​യ​ര്‍​ന്ന് 2,860 ല്‍ ​വ്യാ​പാ​രം അ​വ​സാ​നി​ച്ചു. ഇ​ന്ത്യ​ന്‍ ക​റ​ന്‍​സി 87.50 ലെ​വ​ലി​ല്‍ ആ​ണ്. 24 കാ​ര​റ്റ് സ്വ​ര്‍​ണ ക​ട്ടി​ക്ക് കി​ലോ​ഗ്രാ​മി​ന് ബാ​ങ്ക് നി​ര​ക്ക് 87.3 ല​ക്ഷം രൂ​പ ആ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഒ​രു പ​വ​ന്‍ സ്വ​ര്‍​ണം വാ​ങ്ങ​ണ​മെ​ങ്കി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ പ​ണി​ക്കൂ​ലി​യി​ല്‍ 69,000 രൂ​പ ന​ല്‍​കേ​ണ്ടി​വ​രും. സീ​മ മോ​ഹ​ന്‍​ലാ​ല്‍

Read More