പാലക്കാട്: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെയും പെൺസുഹൃത്തിനെയും അറസ്റ്റ് ചെയ്ത് പോലീസ് പാലക്കാട് കല്ലടിക്കോട് സ്വദേശി റൻസിയ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരുരേയും അറസ്റ്റ് ചെയ്തത്. റൻസിയയുടെ ഭർത്താവ് ഷെഫീസ്, പെൺസുഹൃത്ത് ജംസീന എന്നിവരെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവർക്കുമെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി. ഫെബ്രുവരി അഞ്ചിനാണ് റൻസിയ ഭർത്താവിന്റെ പുതുപ്പരിയാരത്തെ വീട്ടിൽ വച്ച് ആത്മഹത്യ ചെയ്തത്.
Read MoreCategory: Top News
പെരുന്നാളിന് നാട്ടുകാർ മുഴുവൻ പള്ളിയിൽ; വീട് കുത്തിത്തുറന്ന് 30 പവനും രണ്ടു ലക്ഷം രൂപയും കവർന്നു; സിസിടിവിയുടെ ഹാർഡ് ഡിസ്കും കള്ളൻ കൊണ്ടുപോയി
പിറവം: മണീടിനടുത്ത് നെച്ചൂരിൽ വീട് കുത്തിത്തുറന്ന് 30 പവൻ സ്വർണവും, രണ്ട് ലക്ഷം രൂപയും കവർന്നു. നെച്ചൂർ വൈഎംസിഎയ്ക്ക് സമീപം താമസിക്കുന്ന ഐക്യനാംപുറത്ത് ബാബു ജോണിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. വീട്ടുകാർ പള്ളിയിൽ പെരുന്നാളിന് പോയ സമയത്താണ് മോഷണം. ഇവിടെയുണ്ടായിരുന്ന സിസിടിവിയുടെ ഹാർഡ് ഡിസ്കും കൊണ്ടുപോയിട്ടുണ്ട്. നെച്ചൂരിലെ യാക്കോബായ പള്ളിയിലും, ഓർത്തഡോക്സ് പള്ളിയിലും ഒരേ ദിവസങ്ങളിലാണ് പെരുന്നാൾ. പ്രധാന പെരുന്നാൾ ദിവസമായ ഇന്നലെ രാത്രി പ്രദക്ഷിണവും, മറ്റു ചടങ്ങുകളുമുണ്ടായിരുന്നു. ഇതിൽ പങ്കെടുക്കുന്നതിന് പ്രദേശത്തെ ഭൂരിഭാഗം വീട്ടുകാരും പള്ളിയിൽ പോയിരുന്നു. ഈ തക്കം നോക്കിയാണ് മോഷണം നടന്നിരിക്കുന്നത്. ഇതിനിടെ പള്ളിക്ക് സമീപത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമമുണ്ടായതായി പറയുന്നുണ്ട്. വീടിന്റെ മുകൾത്തട്ടിൽ കാൽപ്പെരുമാറ്റം കേട്ട്, വീട്ടിലുണ്ടായിരുന്ന പ്രായമായ സ്ത്രീ ബഹളം വെച്ചപ്പോൾ പോയെന്ന് പറയുന്നു. വീടിന്റെ പിൻവശത്തെ വാതിൽ കുത്തിപ്പൊളിച്ചാണ് ഉള്ളിൽ പ്രവേശിച്ചത്. വീടിനകത്ത് കിടപ്പുമുറിയിലെ…
Read Moreആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണം; കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണമെന്ന് വനംമന്ത്രി
തിരുവനന്തപുരം: ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് എന്തിനെന്ന് പരിശോധിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. അത് നിയമവിരുദ്ധമാണെന്നും മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണം വനത്തിനുള്ളിലും പുറത്തും നടന്നതുണ്ട്. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗത്തിൽ അടിയന്തര നടപടികൾ ആലോചിക്കും മന്ത്രി എ.കെ.ശശീന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വനം വകുപ്പിലെ എല്ലാ വിഭാഗം മേധാവികളെയും പങ്കെടുപ്പിച്ചു കൊണ്ട് ഉന്നതതലയോഗം വിളിക്കാൻ വനംമന്ത്രി എ.കെ.ശശീന്ദ്രൻ മുഖ്യവനം മേധാവിക്ക് നിർദേശം നൽകിയിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെ എല്ലാ വിഭാഗം വനം ഉദ്യോഗസ്ഥരും വനം വകുപ്പ് ആസ്ഥാനത്ത് നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. സാധാരണയായി വന്യജീവി വിഷയവുമായി ബന്ധപ്പെട്ട് ഫീൽഡ് ഡ്യൂട്ടിയിൽ പങ്കെടുക്കേണ്ടതില്ലാത്ത സോഷ്യൽ ഫോറസ്ട്രി, ഗവേഷണം തുടങ്ങിയ എല്ലാ…
Read Moreപത്തുവയസുകാരിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചു; ബഹളം വച്ച കുട്ടിയുടെ വായപൊത്തിപ്പിടിച്ചായിരുന്നു ക്രൂരത; പതിനഞ്ചുകാരനും സുഹൃത്തും പോലീസ് പിടിയിൽ
അടൂർ: അഞ്ചാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി ബലാൽസംഗം ചെയ്ത കേസിൽ രണ്ടുപേരെ അടൂർ പോലീസ് പിടികൂടി. ഇതിലൊരാൾ പതിനഞ്ചുകാരനാണ്. കേസിൽ കുറ്റാരോപിതനായ എറണാകുളം പെരുമ്പാവൂർ വടയമ്പാടി പത്താം മൈൽ കക്കാട്ടിൽ വീട്ടിൽ സുധീഷ് രമേശ് (19) റിമാൻഡിലായി. ഇയാൾ കാക്കനാട് ഇൻഫോപാർക്കിൽ ആംബുലൻസ് ഡ്രൈവറാണ്. ചേന്നംപുത്തൂർ കോളനിക്ക് സമീപം വച്ചായിരുന്നു സംഭവം. ഞായറാഴ്ച വൈകുന്നേരം ആറോടെ ഇയാൾ കുട്ടിയെ വീടിനു സമീപത്തുനിന്നും കടത്തിക്കൊണ്ടുപോയി തൊട്ടടുത്തുള്ള ആൾപ്പാർപ്പില്ലാത്ത വീട്ടിലെ മുറിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് കൗമാരക്കാരനും ലൈംഗികപീഡനത്തിന് വിധേയയാക്കി. നിലവിളിച്ചു ബഹളമുണ്ടാക്കിയപ്പോൾ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച് കൗമാരക്കാരൻ പീഡിപ്പിച്ചു. സംഭവം ഉടനടി അറിഞ്ഞ വീട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മാതാവിന്റെ സാന്നിധ്യത്തിൽ അടൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ മഞ്ജുമോൾ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോലീസ് ഇൻസ്പെക്ടർ ശ്യാം മുരളി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.…
Read Moreവിശന്ന് അവർ തളർന്നുകാണുമോ… കരൾ പിളരും വേദനയിലും വളർത്തുമൃഗങ്ങൾക്ക് കാരുണ്യസ്പർശമേകി സോഫിയയുടെ മകൻ ഷെയ്ക്ക് മുഹമ്മദ്
മുണ്ടക്കയം ഈസ്റ്റ്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ചെന്നാപാറയിലേക്ക് കൊണ്ടുവരുന്നതും കാത്തുനിൽക്കുമ്പോഴും തന്റെ വളർത്തുമൃഗങ്ങൾക്കുനേരേ കരുണയുടെ കരം നീട്ടുകയാണ് മകൻ ഷെയ്ക്ക് മുഹമ്മദ്. നെല്ലിവിള പുത്തൻവീട്ടിൽ ഇസ്മായിലിന്റെയും ഭാര്യ സോഫിയയുടെയും പ്രധാന വരുമാനമാർഗമായിരുന്നു വളർത്തുമൃഗങ്ങൾ. ആട്, കോഴി, പോത്ത് തുടങ്ങിയ മൃഗങ്ങളെയെല്ലാം ഉപജീവനത്തിന്റെ ഭാഗമായി ഇവർ വളർത്തിയിരുന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് കാട്ടാനയുടെ ആക്രമണത്തിൽ സോഫിയ കൊല്ലപ്പെടുന്നത്. ഇതോടെ ഇസ്മായിലും മക്കളും കുപ്പക്കയത്തെ ബന്ധുവീട്ടിലേക്ക് താത്കാലികമായി മാറി. എന്നാൽ തന്റെ വളർത്തുമൃഗങ്ങൾക്ക് തീറ്റയും വെള്ളവും നൽകിയില്ലല്ലോ എന്ന വേദനയിൽ ചെന്നാപാറയിൽനിന്നു നടന്നു വീട്ടിലെത്തിയാണ് ഷെയ്ക്ക് മുഹമ്മദ് അവയ്ക്ക് കാരുണ്യ സ്പർശമേകിയത്. കോരുത്തോട് സികെഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ഷെയ്ക്ക് മുഹമ്മദ്.
Read Moreവിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, മുറിവിൽ ലോഷൻ തേച്ചു; കോട്ടയം നഴ്സിംഗ് കോളജിൽ നടന്നത് ക്രൂര റാഗിംഗ്: അഞ്ച് വിദ്യാർഥികള്‍ അറസ്റ്റില്‍
ഗാന്ധിനഗര്‍: കോട്ടയം ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിംഗ് കോളജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് ഇവരെ ഗാന്ധിനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നാം വര്‍ഷ വിദ്യാർഥികളായ വിവേക്, രാഹുൽ രാജ്, ജീവ, സാമുവൽ ജോൺ, റിജിൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും. ഒന്നാം വര്‍ഷ വിദ്യാർഥികളുടെയും പ്രിന്‍സിപ്പലിന്റെയും പരാതിയിലാണ് നടപടി. അറസ്റ്റ് ചെയ്ത വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തു. റാഗിംഗ് വിരുദ്ധ നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളജ് പ്രിൻസിപ്പൽ ഇവർക്കെതിര് നടപടി എടുത്തത്. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ മൂന്നു മാസത്തോളം റാഗ് ചെയ്തെന്നാണ് പരാതിയിലുള്ളത്. വിദ്യാർഥികളുടെ സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ട് ഉപദ്രവിച്ചുവെന്നും കോമ്പസ് അടക്കമുള്ള ഉപകരണങ്ങൾ കൊണ്ട് മുറിവേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. കൂടാതെ, മുറിവിൽ ലോഷൻ തേക്കുകയും ചെയ്തു. ഇത്…
Read Moreവീട്ടുജോലിക്കാരിയുമായി വഴിവിട്ട ബന്ധം; ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ മധ്യവയസ്കയുടെ ക്വട്ടേഷൻ! പണംമേടിച്ച പിള്ളേർ നന്നായി പെരുമാറി; പിന്നീട് സംഭവിച്ചത്…
ബംഗളൂരു: കർണാടകയിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് ഭർത്താവിന്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി മധ്യവയസ്ക. ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘം മധ്യവയസ്കനെ നന്നായിത്തന്നെ കൈകാര്യവും ചെയ്തു. കലബുറഗിയിലെ ഗാസിപുരിലാണു സംഭവം. ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേഷ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കേറ്റ പാട്ടീൽ ചികിത്സയിലാണ്.പാട്ടീലിന്റെ പരാതിയെത്തുടർന്ന്, ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ ആരിഫ്, മനോഹർ, സുനിൽ എന്നിവരെ ബ്രഹ്മപുര പോലീസ് പിടികൂടി. ഉമാദേവിയുടെ നിർദേശപ്രകാരം ഗുണ്ടകൾ വെങ്കടേഷിനെ ആക്രമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വർഷങ്ങളായി ദന്പതിമാർ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നതായും പോലീസ് പറഞ്ഞു.
Read Moreഅവൻ അറിഞ്ഞില്ല കാല് മുറിഞ്ഞത് പട്ടിയുടെ നഖം കൊണ്ടാണെന്ന്; പേവിഷബാധയേറ്റ് മരിച്ച നാലാം ക്ലാസ് വിദ്യാർഥി കൃഷ്ണയുടെ മരണം നാടിന്റെ വേദനയാകുന്നു
ചാരുംമൂട്(ആലപ്പുഴ): പേവിഷ ബാധയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലാം ക്ലാസ് വിദ്യാർഥി മരിച്ചു. ചാരുംമൂട് പേരൂർക്കാരാണ്മ സബിതാ നിവാസിൽ ബിനിൽ – ഷീജ ദമ്പതികളുടെ മകൻ സാവൻ ബി. കൃഷ്ണ (9)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. പറയംകുളത്തെ സ്വകാര്യ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. മൂന്നു മാസം മുമ്പ് സൈക്കിളിൽ വരുമ്പോൾ വിദ്യാർഥിയെ തെരുവുനായ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഈ സമയം കുട്ടി വീഴുകയും നായ ഓടിപ്പോവുകയും ചെയ്തു. കുട്ടിക്ക് നായ കടിച്ചതിന്റെ യാതൊരു പാടുകളുമില്ലായിരുന്നു. സംഭവം വീട്ടുകാരോടു പറഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പ് കുട്ടിക്ക് പനിയും വിറയലുമുണ്ടായതോടെ അടൂരുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ നഖമോ മറ്റോ ശരീരത്ത് കൊണ്ടതാകാമെന്നാണ് നിഗമനം.
Read Moreഅനന്തുവിനു ഹരം ആഡംബരജീവിതം; ഡിസംബറിലെ ആറു വിമാനയാത്രയ്ക്ക് ചെലവ് ലക്ഷങ്ങൾ; താമസം ആഡംബര ഹോട്ടലിൽ; കൈകാര്യം ചെയ്തിരുന്നത് 21 അക്കൗണ്ടുകൾ
കൊച്ചി: പാതിവില തട്ടിപ്പുകേസിലെ പ്രതി അനന്തു കൃഷ്ണന് തട്ടിപ്പിലൂടെ സമാഹരിച്ച പണത്തില്‍ നല്ലൊരു പങ്കും ഉപയോഗിച്ചത് ആഡംബര ജീവിതത്തിന്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളിൽനിന്നാണ് ഇതു വ്യക്തമാകുന്നത്. തട്ടിപ്പിലൂടെ സമാഹരിച്ച പണം അനന്തുവിന്റെ തട്ടിക്കൂട്ട് കമ്പനിയായ സോഷ്യല്‍ ബീ വെഞ്ചേഴ്സിന്റെ അക്കൗണ്ടിലേക്കു മാറ്റിയശേഷമാണ് ഇയാള്‍ ആഡംബര ജീവിതത്തിനായി ഉപയോഗിച്ചത്. വിമാനയാത്രയ്ക്കും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസത്തിനുമായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ മാത്രം അനന്തു ചെലവിട്ടത് ഏഴു ലക്ഷത്തിലേറെ രൂപയാണ്.എറണാകുളം പനമ്പിള്ളി നഗറിലുളള കോട്ടക് മഹീന്ദ്ര ബാങ്കില്‍ അനന്തു കൃഷ്ണന് നേരിട്ടു കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടിന്റെ ഡിസംബറിലെ മാത്രം കണക്കുകൾ ഞെട്ടിക്കുന്നത്. ഡിസംബര്‍ ഒന്നിനും 31 നും ഇടയില്‍ അനന്തു വിമാനയാത്രയ്ക്കായി മാത്രം ചെലവാക്കിയത് 3,38,137 രൂപയാണ്. ഡല്‍ഹി- കൊച്ചി റൂട്ടിലായിരുന്നു യാത്രകൾ. ആറു തവണയാണ് ഡല്‍ഹിക്കും കൊച്ചിക്കുമിടയില്‍ അനന്തു പറന്നത്. മറ്റാരെങ്കിലും ഡല്‍ഹിയിലേക്കുള്ള യാത്രകളില്‍ അനന്തുവിന് ഒപ്പമുണ്ടായിരുന്നോ എന്ന…
Read Moreവീട്ടിൽ നിരന്തരം വരുന്ന അമ്മയുടെ ആൺസുഹൃത്ത്; അച്ഛനും മകനും വിലക്കിയിട്ടും വീട്ടിലെത്തിയിരുന്ന ദിനേശനെ വൈദ്യുതിക്കെണിയൊരുക്കി കൊലപ്പെടുത്തി മകൻ
ആലപ്പുഴ: ആളൊഴിഞ്ഞ പറമ്പിൽ അന്‍പതുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ആലപ്പുഴ പുന്നപ്ര സ്വദേശി ദിനേശ് (60) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ വനിതാ സുഹൃത്തിന്റെ മകൻ കിരണി (28) നെ പോലീസ് അറസ്റ്റ് ചെയ്തു. ദിനേശിനെ കിരൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. വൈദ്യുതാഘാതമേൽക്കാൻ വീട്ടിൽ കെണിയൊരുക്കിയായിരുന്നു കൊലപാതകം. കൊലപാതകം അറിഞ്ഞിട്ടും മൂടിവച്ചതിന് കിരണിന്റെ അച്ഛന് കൈതവളപ്പ് കുഞ്ഞുമോനെയും അമ്മ അശ്വമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ദിനേശന്റെ മൃതദേഹം പാടത്തു കണ്ടെത്തിയത്. കുടുംബവുമായി പിണങ്ങി കഴിയുന്ന ദിനേശന് ലോഡ്ജിലാണ് താമസിച്ചിരുന്നത്. ദിനേശന് ഇടയ്ക്ക് കിരണിന്റെ വീട്ടിലെത്തുമായിരുന്നു. കിരണിന്റെ അമ്മയുമായി സൗഹൃദമുണ്ടായിരുന്ന ദിനേശന്, വെള്ളിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോള്‍ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തുകയും മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. കിരണ്‍ ദിനേശനെ പലതവണ താക്കീത് ചെയ്തിരുന്നു. ഇതു വകവയ്ക്കാതെ ദിനേശന് വീണ്ടും ബന്ധം തുടര്‍ന്നതാണ്…
Read More