ചൂരിയോട് പുഴ ത​ട​യ​ണ​യു​ടെ ഷ​ട്ട​ർ മോ​ഷ്ടിച്ചു; പരാതി നൽകി നാട്ടുകാരും ജനപ്രതിനിധികളും

ക​ല്ല​ടി​ക്കോ​ട്: ചൂ​രി​യോ​ട് പു​ഴ​യി​ൽ ചൂ​രി​യോ​ട് പാ​ല​ത്തി​ന് സ​മീ​പ​ത്തെ ത​ട​യ​ണ​യി​ലെ ഷ​ട്ട​റു​ക​ൾ സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ൾ മോ​ഷ്ടി​ച്ചു.

ത​ച്ച​ന്പാ​റ, കാ​ഞ്ഞി​ര​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ അ​ഞ്ഞൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ളു​ടെ ജ​ല​സ്രോ​ത​സാ​യ ത​ട​യ​ണ​യി​ലെ വെ​ള്ളം മു​ഴു​വ​ൻ ഒ​ഴു​കി​പ്പോ​യി.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഷ​ട്ട​ർ മോ​ഷ​ണം പോ​യ​ത് ജ​ന​ങ​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഉ​ച്ച​യ്ക്കു​ശേ​ഷം ജ​ന​ങ്ങ​ൾ ചേ​ർ​ന്ന് വീ​ണ്ടും ഷ​ട്ട​ർ സ്ഥാ​പി​ച്ചു.

Related posts

Leave a Comment