ചീസിനു പിന്നാലെ ചേയ്സ്! വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ യു​കെ​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു കാ​യി​ക​യി​നം; കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​

ഇം​ഗ്ല​ണ്ടി​ലെ തെ​ക്ക് പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​മാ​യ ഗ്ലൗ​സെ​സ്റ്റ​ർ പേ​രു​ കേ​ട്ട​തു വി​ചി​ത്ര​മാ​യൊ​രു ക​ളി​യു​ടെ പേ​രി​ലാ​ണ്. ചീ​സ് റോ​ളിം​ഗ് ഇ​വ​ന്‍റ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ഈ ​ക​ളി അ​ല്പം റി​സ്കു​ള്ള​തും കാ​യി​ക​ശേ​ഷി​യും ധൈ​ര്യ​വും ഉ​ള്ള​വ​ർ​ക്കു മാ​ത്രം പ​ങ്കെ​ടു​ക്കാ​നു​ള്ള​താ​ണ്.

പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു പോ​ലെ കു​ത്ത​നെ​യു​ള്ള മ​ല​യി​റ​ക്ക​ത്തി​ലൂ​ടെ ഒ​രു വ​ലി​യ ക​ഷ​ണം ചീ​സ് ഉ​രു​ട്ടി​വി​ടു​ന്നു. ഇ​തി​നു പി​ന്നാ​ലെ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രും ഓ​ടു​ന്നു. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ അ​പ​ക​ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്.

നി​ര​വ​ധി​പ്പേ​ര്‍ ചീ​സി​നു പി​ന്നാ​ലെ​യോ​ടു​ന്നു. മ​ല​യി​റ​ങ്ങി ആ​ദ്യം താ​ഴെ​യെ​ത്തു​ന്ന​വ​രാ​ണ് വി​ജ​യി​ക​ൾ. വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ യു​കെ​യി​ല്‍ ന​ട​ക്കു​ന്ന ഒ​രു കാ​യി​ക​യി​ന​മാ​ണി​ത്.

പരിക്കേറ്റാലും

ഈ ​ക​ളി ക​ണ്ടാ​ൽ തോ​ന്നും ഇ​വ​ൻ​മാ​ർക്കു വേറെ പണിയൊന്നുമില്ലേയെന്ന്. ​ചി​രി​പ​ട​ര്‍ത്തു​ന്ന മ​ത്സ​ര​മാ​ണെ​ങ്കി​ലും ഇ​തി​നു പി​ന്നി​ലെ അ​പ​ക​ട​സാ​ധ്യ​ത വളരെ കൂടുതലാണ്.

കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​യ​തി​നാ​ല്‍ ചീ​സി​നു പി​ന്നി​ല്‍ ഓ​ടി​യി​റ​ങ്ങാ​ന്‍ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും. നി​ര​ങ്ങി​യും ക​ര​ണം മ​റി​ഞ്ഞും ഉ​രു​ണ്ടു​മൊ​ക്കെ ആ​ള്‍ക്കാ​ര്‍ താ​ഴേ​ക്കു പ​തി​ക്കു​ന്നു.

ഇ​തി​നി​ടെ നി​ര​വ​ധി ​പേ​ര്‍ക്കു പ​രി​ക്കു​ക​ള്‍ പ​റ്റു​ന്നു. എങ്കിലും ഇ​തൊ​ന്നും വ​ക വ​യ്ക്കാ​തെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​ള്‍ക്കാ​ര്‍ ചീ​സി​നു പി​ന്നാ​ലെ ചാ​ടി​വീ​ഴു​ന്ന​ത്. വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ല്‍ മാ​ത്രം ന​ട​ക്കു​ന്ന​തി​നാ​ല്‍ ആ​വേ​ശ​വും കൂ​ടു​ത​ലാ​യി​രി​ക്കും.

കുന്നിൻ മുകളിൽ വരിക

എ​ല്ലാ വ​ർ​ഷ​വും, വ​സ​ന്ത​കാ​ല​ത്താ​ണ് ഈ ​മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഈ ​ക​ളി​യി​ൽ പ്ര​ധാ​ന​മാ​യും പ​ങ്കെ​ടു​ക്കു​ന്ന​ത് ഗ്രാ​മ​ത്തി​ൽനി​ന്നു​ള്ള നാ​ട്ടു​കാ​രാ​ണ്.

എ​ന്നി​രു​ന്നാ​ലും, അ​സാ​ധാ​ര​ണ​മാ​യ കാ​യി​ക​മത്സര ത്തിൽ പ​ങ്കെ​ടു​ക്കാ​ൻ ലോ​ക​മെ​മ്പാ​ടു​മു​ള്ള ആ​ളു​ക​ളും എ​ത്തി​യി​ട്ടു​ണ്ട്.

ഈ ​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു നി​ങ്ങ​ൾ ഒ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കേ​ണ്ട​തി​ല്ല, ഏ​തെ​ങ്കി​ലും പേ​പ്പ​ർ​വ​ർ​ക്കു​ക​ൾ ന​ട​ത്തേ​ണ്ട​തും ഇ​ല്ല.

നി​ങ്ങ​ൾ ചെ​യ്യേ​ണ്ട​തു കു​ന്നി​ൻ മു​ക​ളി​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ത്തി സം​ഘാ​ട​ക​രെ താ​ൻ മ​ത്സ​ര​ത്തി​നു ത​യാ​റാ​ണെന്നു സ്വ​യം അ​റി​യി​ക്കു​ക എ​ന്ന​താ​ണ്.

നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ വേ​ണം ഒാടാനും പങ്കെടു ക്കാനും. പരിക്കിനും മറ്റു കുഴപ്പങ്ങൾ ക്കുമൊന്നും സംഘാടകർക്ക് ഉത്തരവാദി ത്വമുണ്ടായിരിക്കില്ലെന്നു ചുരുക്കം.

Related posts

Leave a Comment