കർണാടകയിലെ 97 ശതമാനം എംഎൽഎമാരും കോടീശ്വരന്മാർ; കോൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ. നാ​ഗ​രാ​ജുവിന്‍റെ ആസ്തി 1,015 കോ​ടി​ രൂപ; 41 ശതമാനം ബിജെപി എംഎൽഎമാര്‌ക്കെതിരേയും ക്രിമിനൽ കേസ്

ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ പു​തി​യ എം​എ​ൽ​എ​മാ​രി​ൽ 97 ശ​ത​മാ​നം പേ​രും കോ​ടീശ്വ​ര​ന്മാ​ർ. ക​ർ​ണാ​ട​ക ഇ​ല​ക്ഷ​ൻ വാ​ച്ച് ആ​ൻ​ഡ് അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോം​സ് (എ​ഡി​ആ​ർ) പു​റ​ത്തു വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​മു​ള്ള​ത്. 221 എം​എ​ൽ​എ​മാ​രി​ൽ 215 പേ​രും കോ​ടീശ്വ​ര​ന്മാ​രാ​ണ്. ഒ​രാ​ളു​ടെ ശ​രാ​ശ​രി ആ​സ്തി 35 കോ​ടി രൂ​പ​യാ​ണ്. 2013ൽ ​ഇ​ത് 11 കോ​ടി രൂ​പ​യാ​യി​രു​ന്നു.

കോ​ൺ​ഗ്ര​സി​ന്‍റെ 99 ശ​ത​മാ​നം എം​എ​ൽ​എ​മാ​രും കോ​ടീശ്വ​ര​ന്മാ​രാ​കു​ന്പോ​ൾ ബി​ജെ​പി​യു​ടെ 98 ശ​ത​മാ​നം പേ​രും കോ​ടീശ്വ​ര​ന്മാ​രാ​ണ്. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രു​ടെ ശ​രാ​ശ​രി ആ​സ്തി 60 കോ​ടി രൂ​പ​യാ​ണ്. ബി​ജെ​പി എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി 17 കോ​ടി രൂ​പ​യാ​ണ്. ജെ​ഡി​എ​സി​ന്‍റെ 95 ശ​ത​മാ​നം എം​എ​ൽ​എ​മാ​രു​ടെ ആ​സ്തി 24 കോ​ടി രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട് കാ​ണി​ക്കു​ന്ന​ത്.

ഹൊ​സ​കോ​ട്ടി​ൽ നി​ന്ന് വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ് എം​എ​ൽ​എ എ​ൻ. നാ​ഗ​രാ​ജാ​ണ് കോ​ടീശ്വ​ര​ന്മാ​രി​ൽ ​ഒ​ന്നാ​മ​ൻ. 1,015 കോ​ടി​ രൂപയാ​ണ് അ​ദേ​ഹ​ത്തി​ന്‍റെ ആ​സ്തി. അ​തേ​സ​മ​യം ക്രി​മി​ന​ല്‌ കേ​സു​ക​ളി​ൽ മു​ന്നി​ൽ ബി​ജെ​പി എം​എ​ൽ​എ​മാ​രാ​ണ്.

41 ശ​ത​മാ​നം ബി​ജെ​പി എം​എ​ൽ​എ​മാ​ർക്കു എതിരേ ക്രി​മി​ന​ൽ കേ​സു​ക​ളുണ്ട്്. കോ​ൺ​ഗ്ര​സി​ന്‍റെ​യും ജെ​ഡി​എ​സി​ന്‍റെ​യും 30 ശ​ത​മാ​നം എം​എ​ൽ​എ​മാ​രും ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​ക​ളാ​ണ്.

Related posts